Aksharathalukal

💕കാണാച്ചരട് 💕 - 15

        💕കാണാച്ചരട് 💕
        ( a family love story )
 
 
           ഭാഗം -15
 
       ✍️ Rafeenamujeeb.. 
      ==================
 
 
        " താഴേക്ക് വരുമ്പോൾ തന്നെ ദേവ കണ്ടു തന്നെ തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ഗിരിയെ. 
 
      അത് കണ്ടതും അവളുടെ ചുവടുകളുടെ വേഗത കുറഞ്ഞു. 
 അവൾ കൂട്ടത്തിൽ നിന്നും പുറകിലേക്ക് നിന്നു. 
 
  സംസാരത്തിനിടയിൽ ദേവ പിന്നിലായതൊന്നുമറിയാതെ മറ്റുള്ളവർ മുൻപോട്ടു പോയി. 
 
     താഴെ എത്തിയതും ഗിരിയെ മറികടന്ന് പോകാനൊരുങ്ങിയ ദേവയെ ഗിരി തടഞ്ഞുനിർത്തി. 
 
    ദേഷ്യത്തോടെ അവളെയൊന്ന്  അടിമുടി നോക്കി. 
 
     എന്ത് കോലമാണെടീ  ഈ കെട്ടിയിരിക്കുന്നത്, ഇന്നലെ വരെ നല്ല മാന്യമായിട്ടായിരുന്നല്ലോ നടപ്പ്, ഇന്നെന്താ പുതിയൊരു ഭാവമാറ്റം ഗിരി അല്പം ശബ്ദമുയർത്തി കൊണ്ട് തന്നെ ചോദിച്ചു. 
 
       അത് അവരൊക്കെ നിർബന്ധിച്ചപ്പോൾ ഞാൻ അറിയാതെ... ദേവ വാക്കുകൾക്ക് വേണ്ടി പരതി. 
 
     അവരു നാളെ തുണിയില്ലാതെ നിൽക്കാൻ പറഞ്ഞാൽ നീ നിൽക്കുമോ....? മറ്റുള്ളവർ പറയുന്നതല്ല സ്വയം ശരിയാണെന്ന് തോന്നുന്നത് ചെയ്യുമ്പോഴാണ് യഥാർത്ഥ വ്യക്തിത്വം ഉടലെടുക്കുന്നത്, നിനക്ക് ചേരാത്ത ഒരു ഡ്രസ്സ് മറ്റുള്ളവർക്ക് വേണ്ടി അണിയുമ്പോൾ അവർക്ക് ഒരു പക്ഷെ സന്തോഷമായേക്കാം എന്നാൽ നിനക്കോ...? നിന്റെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് ഇഷ്ടമില്ലാത്തത് എന്തോ ചെയ്യുന്നതുപോലെ, മര്യാദയ്ക്ക് പോയി മാന്യമായ ഒരു വസ്ത്രം ധരിച്ചു വാ, അല്ലാതെ ഈ കോലവും  കെട്ടി ഇവിടെ നിൽക്കണ്ട, ഗിരി ഗൗരവം വിടാതെ തന്നെ പറഞ്ഞു. 
 
      അവളവനെ ഒന്നു നോക്കി മറുത്തൊരു വാക്ക് പോലും പറയാതെ മുകളിലേക്ക് തന്നെ പോയി. 
 
      താൻ എന്തിനാ അവളെ ഈ വസ്ത്രത്തിൽ കണ്ടപ്പോൾ ഇത്രയ്ക്ക് ദേഷ്യപ്പെട്ടത്....? ഗിരി സ്വയം ചോദിച്ചു അവൾ പോയ വഴിയെ നോക്കിനിന്നു. 
 
        മുകളിൽ പോയി ആ വേശമൊക്കെ അഴിച്ചു വെച്ച് തനിക്ക് ഇണങ്ങുന്ന ഒരു വസ്ത്രം എടുത്തണിഞ്ഞപ്പോൾ ദേവയ്ക്ക്  പുതു ശ്വാസം കിട്ടിയത് പോലെയായി. 
 
     താൻ എന്തിനാ ആ കാട്ടുപോത്ത് പറഞ്ഞപ്പോഴേക്കും അനുസരിച്ചത്, എന്തുകൊണ്ടാ അയാളോട് എതിർത്തുനിൽക്കാൻ തോന്നാത്തത്...? ഒരുപക്ഷേ അയാൾ പറഞ്ഞതെല്ലാം ശരിയായതു  കൊണ്ടാവാം. ദേവ സ്വയം ഓരോന്ന് ആലോചിച്ചു നിന്നു.
 
      അവളെ ആ ഡ്രസ്സിൽ കണ്ടതും മൂന്നുപേരും മുഖം വീർപ്പിച്ചു. 
 
     അവരെ ഒരു വിധം പറഞ്ഞു സമാധാനിപ്പിച്ചു പിണക്കം തീർക്കാൻ ദേവ ഒരു പാട് ബുദ്ധിമുട്ടേണ്ടിവന്നു. 
 
     അന്നത്തെ ഫംഗ്ഷനിൽ തിളങ്ങിയത് ഗിരി യാണ്, ശരിക്കും പറഞ്ഞാൽ ഗിരിക്കു വേണ്ടി ഒരു ഫങ്ക്ഷൻ. 
 
    വന്ന അതിഥികൾക്കു മുൻപിൽ ദേവൻ അഭിമാനത്തോടെ ഗിരിയെ പരിചയപ്പെടുത്തി. 
 
   അഖിലിനും നകുലനും അതൊന്നും തീരെ പിടിച്ചില്ല. 
 
     പരിപാടിയൊക്കെ കഴിയുമ്പോൾ നേരം നന്നേ ഇരുട്ടിയിരുന്നു, 
 
     എല്ലാവരും പിരിഞ്ഞു പോയതും ദേവ ഉറങ്ങാനായി മുകളിലേക്ക് പോയി. 
 
    നാളെ തൊട്ട് കോളേജിൽ പോയി തുടങ്ങാണം, പതിയെ അവൾ ഉറക്കത്തെ പുൽകി  കൊണ്ട് തലയിണയിൽ മുഖം ചേർത്ത് കിടന്നു. 
 
      ഗിരി പതിവിൽ കൂടുതൽ സന്തോഷവാനായിരുന്നു അന്ന്, 
 താൻ ആദ്യമായിട്ടാണ് ഇങ്ങനെ എവിടെയെങ്കിലും ഒന്ന് പരിഗണിക്കപ്പെടുന്നത്, ആദ്യമായിട്ടാണ് തന്നെ ഇത്രയേറെ പേർ സ്നേഹിക്കുന്നത്, ആ ഉണ്ടപ്പുഴു
 തന്നെ പിടിച്ചിട്ടതൊരു മുങ്ങിത്താഴുന്ന കപ്പലിലേക്ക് ആണെങ്കിലും ആ കപ്പൽ ജീവിതത്തിൽ  ഏറ്റവും മനോഹരമായതുപോലെ തോന്നുന്നു. ദേവയെക്കുറിച്ച് ഓർത്തതും അവന്റെ ഉള്ളിൽ ഒരു പുഞ്ചിരി ഉണർന്നു. അവളുടെ പേടിച്ചരണ്ട മുഖവും ഓർത്ത് അവൻ ഉറക്കത്തിലേക്ക് വീണു. 
 
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
 
 
        രാവിലെ തന്നെ നാലുപേരും കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. 
 
     ദേവൻ തന്നെയാണ് അവരെ നാലുപേരെയും കോളേജിലേക്ക് ഡ്രോപ്പ് ചെയ്തത്. 
 
       കോളേജിന്റെ മെയിൻ വാതിൽക്കൽ എത്തിയപ്പോൾ തന്നെ ദൂരെനിന്നും തന്നെ നോക്കുന്ന പ്രസാദ്  സാറിനെ ദേവ കണ്ടു. 
 
    അടുത്തെത്തിയിട്ടും അയാളെ കാണാത്തത് പോലെ മുഖം തിരിച്ചവൾ  നടന്നു. 
 
     പലപ്പോഴും പ്രസാദ്സാറിന്റെ  കാര്യത്തിൽ അവൾ പുറംതിരിഞ്ഞു നിൽക്കാറാണ് പതിവ്. 
  സാറിന് ഒരു വിദ്യാർഥിനിയോടുള്ള അടുപ്പമല്ല തന്നോടെന്ന് അവൾക്ക് മുന്പേ അറിയാം അറിഞ്ഞിട്ടും അറിയാത്തതുപോലെ അയാളെ പരമാവധി അവഗണിക്കാൻ ദേവ ശ്രമിച്ചു. 
 
    ഒരിക്കലും പ്രസാദ് സാറിനെ തന്റെ ഗുരുനാഥന്റെ  സ്ഥാനത്തല്ലാതെ ദേവയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. 
  പുറമേ തന്റെ സഹോദരിമാരുടെ കളിയാക്കലും കൂടിയായപ്പോൾ അയാളോടുള്ള ഇഷ്ടക്കേട് അവളിൽ കൂടി വന്നു. 
 
     സാറിനാണെങ്കിൽ ദേവ എന്ന്‌ വെച്ചാൽ വല്ലാത്ത ഒരിഷ്ടമായിരുന്നു, ദിവസം കഴിയുംതോറും അവളെ സ്വന്തമാക്കാനുള്ള ആഗ്രഹം കൂടി കൂടി വന്നു. തന്റെയുള്ളിൽ പ്രാണനെ പോലെ കൊണ്ടുനടക്കുകയാണ് അയാൾ ആ വിദ്യാർത്ഥിനിയെ. 
 
          നന്ദാ..... 
 
    തന്നെ  ശ്രദ്ധിക്കാതെ കടന്നുപോയ ദേവയെ അയാൾ പുറകിൽ നിന്ന് വിളിച്ചു. 
 
    വിളി കേട്ടതും അവർ നാല് പേരും ഒരുമിച്ച് തിരിഞ്ഞുനോക്കി. 
 
    തന്റെ പനിയൊക്കെ മാറിയോടോ...? അയാൾ സ്നേഹത്തോടെ അവളെ നോക്കി ചോദിച്ചു. 
 
     അവളതിന്ന് ഒന്ന് തലയാട്ടുക  മാത്രം ചെയ്തു. 
 
    താൻ മിസ്സ് ആക്കിയ ക്ലാസ്സിലെ വല്ല ഡൗട്ടുമുണ്ടെങ്കിൽ എന്നോട് വന്ന് ചോദിച്ചാൽ മതി, ഞാൻ ക്ലിയർ ചെയ്തു തരാം. 
 
      എന്റെ പൊന്നു സാറെ അതിന് ഇവൾ വരാതിരുന്ന ദിവസം സാറ് പറയത്തക്ക ക്ലാസ് ഒന്നും എടുത്തില്ലല്ലോ...? എടുത്തതിൽ വല്ല ഡൗട്ട് ഉണ്ടെങ്കിൽ ഞങ്ങൾ ക്ലിയർ ചെയ്തു കൊടുത്തോളാം അരുണിമ ഒരു പുഞ്ചിരിയോടെ പറഞ്ഞു. 
 
     സാറ് ഒരു ചമ്മിയ ചിരി അവർക്ക് നേരെ ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി. 
 
*****************************************
 
 
         ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി. 
 
      കോളേജും  പഠിത്തവും ആയി ദേവയും ഓഫീസിലെ കാര്യങ്ങളുമായി ഗിരിയും തിരക്കിലായി. 
 
      ഗിരി തന്നാൽ കഴിയുന്ന രീതിയിൽ കമ്പനിയെ വളർച്ചയുടെ പടിവാതിൽക്കൽ എത്തിച്ചു. 
 
     ചതിക്കുന്ന ആളെ കണ്ടെത്തിയില്ലെങ്കിലും, ചതിക്കപ്പെടാതിരിക്കാൻ അവൻ കൂടുതൽ ശ്രദ്ധിച്ചു. 
 
    അതോടുകൂടി എല്ലാവർക്കും അവൻ പ്രിയപ്പെട്ടവനായി. 
 
    ഇതിനിടയിൽ ദേവയുടെ ഉള്ളിലും ഗിരി യോട് പറയാത്ത ഒരു ഇഷ്ടം ഉടലെടുത്തു. 
 
     ഗിരി ക്കും ദേവയോടെന്തോ ഒരു പ്രത്യേക അടുപ്പം തോന്നി. 
 
     കണ്ട അന്ന് മുതൽ ആരാധനയോടെ മാത്രം ഗിരിയെ നോക്കിയിരുന്ന ആരോഹിയുടെ ഉള്ളിൽ ഗിരി യോടുള്ള ഇഷ്ടം വളർന്ന് പന്തലിച്ചു. 
 
    പരസ്പരം അറിയാതെ പറയാതെ മൂന്ന് പേരുടെ ഉള്ളിലും പ്രണയത്തിന്റെ പൂത്തിരികൾ കത്തി. 
 
      വന്നുചേരാനുള്ള വിപത്തുകളറിയാതെ കാളിയാർ മഠം ഒരുപാട് സന്തോഷിച്ച നാളുകളായിരുന്നു അത്. 
 
      നഷ്ടപ്പെട്ടു തുടങ്ങിയ പ്രതാപമെല്ലാം തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു ദേവൻ. 
 
    അണയാൻ പോകുന്ന തീ യിന്റെ ആളിക്കത്തലാണെന്ന് അറിയാതെ എല്ലാവരും മതിമറന്നു സന്തോഷിച്ച ദിനങ്ങൾ.... 
 
 
 
 തുടരും... 

💕കാണാച്ചരട് 💕 - 16

💕കാണാച്ചരട് 💕 - 16

4.6
8196

          💕കാണാച്ചരട് 💕          ( a family love story )               ഭാഗം - 16              ✍️Rafeenamujeeb..          =================                  "  എല്ലാവരും അത്താഴം കഴിച്ചതിനുശേഷം അടുക്കളയിൽ എല്ലാം ഒതുക്കി കുടിക്കാനുള്ള വെള്ളവുമായി സുഭദ്ര റൂമിലേക്ക് വരുമ്പോൾ ദേവൻ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.        ഇതെന്താ പതിവില്ലാതെ നേരത്തെ കേറി കിടക്കുന്നത്...? വന്നപാടെ കയ്യിലെ ജഗ് മേശപ്പുറത്ത് വെച്ച് സുഭദ്ര ദേവനെ നോക്കി ചോദിച്ചു.         മനസ്സിനെന്തോ ഒരു വല്ലായ്ക...? രണ്ടുദിവസമായി തുടങ്ങിയിട്ട്, ഈയിടെയായി നമ്മുടെ മക്കളെ എപ്പോ