Aksharathalukal

സ്നേഹതൂവൽ part 32

*💞സ്നേഹതൂവൽ💞*
      Part.32

   ✍️ *~°♡jìfñì♡☆♡jààñ♡°~*


copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission 

                         °°°°°°°°°°°°°°°°°


തനിക്ക് വേണ്ടിയാണ് റൂബി അത് ഇഷ്ടമില്ലാഞ്ഞിട്ട് പോലും സമ്മതിച്ചത് എന്ന സങ്കടം റജുന്റെ മനസ്സിനെ തളർത്തിയപ്പോ റൂബിയുടെ മനസ്സിൽ മറ്റൊന്നായിരുന്നു... മനസ്സാലെ ചിരിക്കായിരുന്നു റൂബി അപ്പൊ....

'കാത്തിരുന്നോ zayaan ashiq... ഈ ഐറയെ ജീവിതത്തിലേക്ക് കൂട്ടിയാൽ അന്ന് തുടങ്ങും നിന്റെ നാശം... ഇത് നീയായി എനിക്ക് തന്ന അവസരമാണ്.... ഇത് എങ്ങനെ ഉപയോഗിക്കണം എന്നെനിക്കറിയാം....' Zayu ന്റെ ജീവിതം വെച്ച് കളിക്കാൻ മനസ്സിൽ കൂട്ടിയും കുറച്ചുമായിരുന്നു റൂബിയുടെ ചിരി..


````````````````````````````````````````````````````````````
``````````````````````````````````````````````````````````````````````````````````````````````````````````````````````````
*[ഹാളിൽ ]*

"ഡാ...അവർ എന്താ വരാത്ത്...." റൂബിയുടെ തീരുമാനം മാറ്റാമുണ്ടോന്ന് അറിയാഞ്ഞിട്ട് zayu ന് ഇരിക്കാനും നിൽക്കാനും വെയ്യായിരുന്നു.. അഞ്ച് അഞ്ച് സെക്കന്റ് ഇടവിട്ട് ഇർശുനോട് ഈ ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു..

"ന്റ zayoo ഒന്ന് സമാധാനാപെട്....ഞാൻ പോയി നോക്കട്ടെ .." എന്നും പറഞ്ഞു ഇർശു രണ്ടടി മുന്നോട്ട് വെച്ചതും ഭാബിയും റൂബിയും ഹാളിലേക്ക് വന്നു....

"മോളേ...." ഉപ്പ അവരുടെ അടുത്തേക്ക് നടന്നു...

ഉപ്പ അടുത്തെത്തും മുമ്പ് റൂബി പറഞ്ഞു..

"ഇനി ആരും സങ്കടപെടേണ്ട.... എനിക്ക് നൂറുവട്ടം സമ്മതമാണ് ഈ കല്യാണത്തിന്.... അത് ഇനി നാളെ ആയാലും ങ്ക് ഒരു എതിർപ്പും ഇല്ല..." പരമാവധി സന്തോഷം അനുഭവിച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു എല്ലാരേയും നോക്കി ചിരിച്ചു...

അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ അവളെ തന്നെ തൊള്ളയും തുറന്ന് നോക്കി നിൽക്കാണ് zayu..

"അതേ ഭാവി വരനെ..... ഇനിയും അഞ്ചു ദിവസം ഉണ്ട് നിക്കാഹിന് ഇപ്പൊ തന്നേ അവളെ നോക്കി ഉരിക്കല്ലേ...." എല്ലാരെ എടീലും ഇട്ട് റയു സയൂനെ കളിയാക്കി...

പിന്നെ അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു..


കൂടെ റൂബിയും ഒന്ന് ചിരിച്ചു...

"കണ്ടോ കണ്ടോ പെണ്ണിന്റെ നാണം...."(ഇർശു )

അവൾ പിന്നെ അവിടെ നിന്നില്ല... കാരണം ഇനിയും അവിടെ നിന്ന് അഭിനയിക്കാൻ അവളെ കൊണ്ട് പറ്റാത്തത് കൊണ്ടാണ്....

അവളുടെ പോക്കും കണ്ട് എല്ലാരും ചിരിച്ചു.

എല്ലാർക്കും അത് ഒരു വലിയ ആശ്വാസമായിരുന്നു.
``````````````````````````````````````````````````````````````````````````````````````````````````````````````````````````

നിക്കാഹിനു വേണ്ടി ഉള്ള കാര്യങ്ങൾ എല്ലാം സംസാരിച് വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സമയവും ഉറപ്പിച്ചു zayu അവിടെ നിന്നിറങ്ങി...

ഇറങ്ങും നേരം റൂബിയെ നോക്കി ഒന്ന് ചിരിച്ചു. അവളും ഒരു മനോഹരമായ പുഞ്ചിരി കൊടുത്ത്.

'യാ റബ്ബി.... ഈ പെണ്ണിന് ഇത്ര മൊഞ്ചുണ്ടായിരുന്നല്ലേ..... ഇത്ര പെട്ടന്ന് പെണ്ണിന്റെ സ്വഭാവവും മാറിയല്ലോ .... വെറുതെ അല്ല പെണ്ണിന് ഓന്തിന്റെ സ്വഭാവാ എന്ന് പറയുന്നത്...' (Zayu ആത്മ )

തന്റെ പെണ്ണിനേയും മഹർ ചാർത്തുന്നത് ഇപ്പൊ തന്നെ സ്വപ്നം കണ്ട് മൂളിപാട്ടും പാടി അവൻ ബുള്ളറ്റ് പറപ്പിച്ചു....
ഈ വാർത്ത കേൾക്കാനായി കാത്തിരിക്കുന്ന തന്റെ ഉമ്മയോടും അനിയത്തിയോടും പറയാനായി അവൻ തൃർഥി കൂട്ടി.

____________________________________________________
*[zayu ന്റെ വീട് ]*

മുറ്റത്ത് വണ്ടി നിർത്തി ശെരിക്കും സ്റ്റാന്റ് ഇടും മുമ്പ് തന്നെ

"ഉമ്മാ......." എന്ന് ഉള്ളിലേക്ക് നോക്കി കൊണ്ടലറി വിളിച്ചു....

അവന്റെ വിളി കേട്ട് അടുക്കളയിൽ ജോലി ചെയ്തിരുന്ന ഉമ്മ പേടിച്ചു കയ്യിലുണ്ടായിരുന്ന പാത്രം വലിച്ചെറിഞ്ഞു ഉമ്മറത്തേക്ക് ഓടി...

"ന്താടാ.... ന്ത്‌ പറ്റി മോനെ...." (ഉമ്മ )

അവൻ ഓടി ചെന്ന് ഉമ്മയെ കെട്ടി പിടിച്ചു....

"ന്താടാ.... ന്താന്ന് വെച്ചാ പറയ്യ്....."(ഉമ്മ )

സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്നറീല അത്രക് ഉണ്ട് സന്തോഷം.... സന്തോഷം കൊണ്ട് ഉമ്മാനോട് പറയാനും വെയ്യ... ഉമ്മയെ മുറുക്കി പിടിച്ച പാടാണ് zayu.... ഉമ്മ എന്താ എന്താ എന്ന് ഇടക്കിടെ ചോദിക്കുന്നുണ്ട്... അവൻകാണെങ്കിൽ പറയാൻ പറ്റണ്ടേ.....

പറയാനായി ഉമ്മയിൽ നിന്ന് അകന്നതും പിറകിൽ നിന്ന് ഒരു കരച്ചിൽ കേട്ടത്....


ഞാനും ഉമ്മയും അകന്ന് നിന്ന് കരച്ചിൽ കേട്ട ഭാഗത്തേക്ക് നോക്കി...

തുടരും 💞.......


അപ്പൊ cmnt വേണം ട്ടാ.....cmnt nte കൂട്ടത്തിൽ തീരെ ലെങ്ത് ഇല്ലാന്ന് പറ്റില്ലാട്ടോ.... ആ cmnt ങ്ക് നന്നായി അറിയാ.... ബട്ട്‌ tym വില്ലനല്ലേ..... എന്നും പോസ്റ്റാൻ പറ്റുന്നതാ ഇപ്പോഴത്തെ ഭാഗ്യം....
In sha allah nxt നാളെ 🥰🙌


~വരികളുടെ പ്രണയിനി~


സ്നേഹ തൂവൽ part 33

സ്നേഹ തൂവൽ part 33

4.9
2237

*💞സ്നേഹതൂവൽ💞*       Part.33    ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission                           °°°°°°°°°°°°°°°°° പറയാനായി ഉമ്മയിൽ നിന്ന് അകന്നതും പിറകിൽ നിന്ന് ഒരു കരച്ചിൽ കേട്ടത്.... ഞാനും ഉമ്മയും അകന്ന് നിന്ന് കരച്ചിൽ കേട്ട ഭാഗത്തേക്ക് നോക്കി....     "ആമി...." ഉമ്മ വിളിച്ചു...അവളെ അടുത്തേക്ക് പോയി.. "ന്തേ... ന്തിനാ നീ കരയുന്നെ...." വെപ്രാളത്തിൽ zayu ഉം അവൾക്കരികിലേക്ക് നടന്നു. "നിങ്ങൾ രണ്ടാളും ന്നേ കൂട്ടാത