Aksharathalukal

💕കാണാച്ചരട് 💕 - 18

    💕കാണാച്ചരട് 💕
    (a family love story )
 
 
           ഭാഗം -18
 
      ✍️Rafeenamujeeb.. 
     =================
 
 
          " വണ്ടി തന്റെ വീടിനോടടുക്കുന്തോറും വല്ലാത്തൊരു പരവേശം ദേവയെ  വന്നു പൊതിഞ്ഞു. 
 
     മുൻപെങ്ങും അനുഭവപ്പെട്ടിട്ടില്ലാത്ത  അസ്വസ്ഥത. 
 
     തന്റെ ശരീരത്തിലെ  ഊർജ്ജമൊക്കെ ചോർന്നൊലിച്ചു പോയതു പോലെ അവൾക്ക് തോന്നി. 
 
       തളർന്നു വീഴുമോ എന്ന് വരെ അവൾ ഭയപ്പെട്ടു. 
 
    തനിക്കിത് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അവൾ സ്വയം ചോദിച്ചു. 
 
     അവരുടെ കാർ ഗെയ്റ്റ് കടന്നു മുറ്റത്തെയപ്പോൾ തന്നെ  പതിവില്ലാതെയുള്ള ആൾക്കൂട്ടം കണ്ട് ദേവയുടെ ഉള്ളിൽ ഒരു ഭയം കടന്നു കൂടി. 
 
      മറ്റുള്ളവരും സംശയത്തോടെ പരസ്പരം നോക്കി. 
 
     ഡോർ തുറന്നു മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ തന്റെ നേർക്ക് സഹതാപത്തോടെ വരുന്ന നോട്ടം കണ്ട് ദേവയുടെ ഹൃദയം പിടച്ചു. 
 
      എന്തൊക്കെയോ അരുതാത്തതു സംഭവിച്ചെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ അവൾക്ക് തോന്നി.
 
       ഉള്ളിലെ ഭയം മറച്ചുവച്ച് അവൾ മുന്നോട്ട് നീങ്ങി.
 
      ബോഡി പോസ്റ്റ്മോർട്ടം കഴിഞ്ഞ് എത്തിയോ.....? കൂടിനിന്നവരിൽ ഒരാളുടെ വാക്കുകൾ അവളുടെ ഹൃദയം പിളർക്കുന്നതായിരുന്നു.
 
      ഭഗവാനെ എന്റെ അച്ഛൻ, അവൾ വാ  പൊത്തിക്കൊണ്ട് ഉള്ളിലേക്ക് ഓടി.
 
      ഉള്ളിലേക്ക് ഓടിക്കയറിയ ദേവയുടെ ചങ്ക് തകരുന്ന കാഴ്ചയാണ് കൺമുമ്പിൽ കണ്ടത്.
 
    കത്തിച്ചു വച്ച നിലവിളക്കിനു മുമ്പിൽ വെള്ളപുതപ്പിച്ചു തന്റെ അച്ഛനും അമ്മയും. 
 
    തന്റെ കണ്ണുകളെപോലും ഒരുനിമിഷം ദേവ അവിശ്വസിച്ചു.
 
     അല്ല ഇതു തന്റെ അച്ഛനും അമ്മയും അല്ല, ഈ കാണുന്നതൊന്നും സത്യമല്ല, ഇതൊക്കെ വെറും സ്വപ്നമാണ്...
 
     കോളേജിലേക്ക് പോയപ്പോൾ അമ്മ തന്ന സ്നേഹചുംബനത്തിന്റെ നനവ് ഇതുവരെ തന്റെ നെറ്റിയിൽ നിന്നും മാഞ്ഞുപോയിട്ടില്ല, അച്ഛൻ തന്നെ ചേർത്തു പിടിച്ച ആ സ്പർശനം ഇപ്പോഴുമുണ്ട് തന്റെ ദേഹത്ത്.
 ഒരുവട്ടം കൂടി ആ നെഞ്ചിൽ തല ചായ്ച്ച് കിടക്കാൻ വല്ലാതെ മനസ്സാഗ്രഹിക്കുന്നു.
 
     തനിക്കു ചുറ്റുമുള്ളതെല്ലാം പമ്പരം കണക്ക് കറങ്ങുന്നത് പോലെ തോന്നി ദേവയ്ക്ക്. 
 
   ചലനമറ്റവൾ വീഴാനൊരുങ്ങിയപ്പോഴേക്കും ഗിരി ഓടിവന്നവളെ പിടിച്ചു, അതേസമയം തന്നെ പ്രസാദ് സാറും അവളെ പിടിക്കാനായി ഓടി വന്നു.
 ഗിരിയെ കണ്ടതും അയാളൊന്നു മാറിനിന്നു.
 
      ഗിരി ദേവയെ ഇരുകൈകൾകൊണ്ടും കോരിയെടുത്ത് തൊട്ടപ്പുറത്തുള്ള മുറിയിൽ കൊണ്ടുപോയി കിടത്തി.
 
     ദേവാ,  മോളെ എണീക്ക് അവളുടെ മുഖത്തേക്ക് വെള്ളം തൂവിക്കൊണ്ട് ഗിരി വിളിച്ചു, 
 ഒന്നുമില്ലെടാ എണീക്ക് അവൻ അവളെ വിളിച്ചു കൊണ്ടേയിരുന്നു.
 
      അവളുടെ മുഖത്തേക്ക് നോക്കുന്തോറും അവന്റെ ഉള്ളു പിടഞ്ഞു, പാവം ഒരു നിമിഷം കൊണ്ട് അനാഥയായവൾ ചുറ്റുമുള്ള ലോകം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായത് എങ്ങനെ ഇവൾ  സഹിക്കും.
 
     മോളെ ദേവ കണ്ണ്തുറക്കടാ അവളുടെ കവിളിൽ തലോടി കൊണ്ട് ഗിരി വീണ്ടും വിളിച്ചു.
 
    ഗിരിയുടെ പ്രവർത്തി ഒന്നും ഇഷ്ടപ്പെടാതെ പ്രസാദ് സാർ അതെല്ലാം മാറിനിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു.
 
     മുഖത്തേക്ക് വീണ വെള്ളത്തുള്ളികൾകൊണ്ടാവാം ദേവ പതിയെ കണ്ണുകൾ തുറന്നു.
 
    തന്റെ മുന്നിൽ സഹതാപത്തോടെ നോക്കുന്ന ഗിരിയെ കണ്ടതും അവൾ അയാളെ ഇറുകെ പുണർന്നു ഏങ്ങലടിച്ചു കരഞ്ഞു.
 
    പലരും ആ കാഴ്ച കണ്ടു മുറു മുറുക്കുന്നുണ്ടെങ്കിലും ഗിരി അതൊന്നും ശ്രദ്ധിക്കാതെ അവളെ ചേർത്തു പിടിച്ചു, അവനറിയാം അവൾക്കിപ്പോൾ വേണ്ടത് ഒന്നുമില്ലെന്ന് പറഞ്ഞ് ചേർത്തുപിടിക്കുന്നൊരാളെയാണ്, തളർന്നു പോകുമ്പോൾ താങ്ങാവാൻ ഒരാൾ. 
 
       ഒരു വീട്ടിലെ  രണ്ട് മരണം, അതും പേരുകേട്ട കാളിയാർ മഠത്തിലെ ദേവ നാരായണനും ഭാര്യ സുഭദ്ര ദേവിയും, വാർത്ത കേട്ടവരെല്ലാം സങ്കടത്തോടെ അവിടേക്ക്  ഒഴുകിയെത്തി.
 
     സമയം നീങ്ങിക്കൊണ്ടിരുന്നു, ദേവ അച്ഛന്റെയും അമ്മയുടെയും അടുത്ത് തന്നെ തളർന്നിരിപ്പുണ്ട്. ഇരുകവിളിലൂടെ യും കണ്ണീർ ചാലിട്ടൊഴുകുന്നുണ്ട്. അച്ഛനെയും അമ്മയെയും നോക്കി അവൾ നിശബ്ദം തേങ്ങി.  പലരുടെയും കണ്ണു നനയിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്.തന്റെ ലോകം ഇരുട്ടിലായതു പോലെ അവൾക്ക് തോന്നി.
 
      ഇനി അധികം വെച്ച് കൊണ്ടിരിക്കുന്നത് എന്തിനാ...? കാണേണ്ടവർ കണ്ടു കഴിഞ്ഞില്ലേ...? അവിടെ കൂടിയവരിൽ  ഒരു മുതിർന്ന ആൾ പറഞ്ഞു.
 
      നകുലനോട്‌  കർമ്മം ചെയ്യാനായി തയ്യാറായി വരാൻ പറഞ്ഞു.
 
     ബോഡി ചിതയിലേക്കെടുക്കാൻ ഒരുങ്ങിയപ്പോൾ ദേവ രണ്ടുപേരെയും ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞു.
 
       അച്ഛാ അമ്മേ...,, എണീക്ക്, എന്നെ വിട്ടു നിങ്ങൾ എവിടെ പോകുവാ, ഞാൻ ഒറ്റയ്ക്ക് ആയില്ലേ ഇപ്പോൾ,, ? ഒറ്റയ്ക്ക് ആക്കിയില്ലേ  നിങ്ങൾ, എന്നെ കൂടെ നിങ്ങളുടെ കൂടെ കൂട്ടായി രുന്നില്ലേ..? എനിക്കിനി ആരാ ഉള്ളത്..? ഞാൻ ഇനി എന്തിനാ ജീവിക്കുന്നത്..? ദേവ പൊട്ടിക്കരഞ്ഞുകൊണ്ട് പുലമ്പി.
 
     അവിടെ കൂടിയവരെല്ലാം വേദനയോടെ ആ കാഴ്ച നോക്കിനിന്നു.
 
     സുഭദ്രയുടെ യും ദേവന്റെ യും ശരീരം അവിടെനിന്നും എടുത്തപ്പോൾ അലമുറയിട്ടു കൊണ്ട് അവൾ ആർത്തു കരഞ്ഞു.
 
     ഒരു ഭ്രാന്തിയെ പോലെ പലതും പുലമ്പി.
 
      അന്ത്യകർമ്മങ്ങൾ എല്ലാം കഴിഞ്ഞ്, അവരുടെ ശരീരം ചിതയിലേക്ക് എടുത്തു.
 
      ആളിക്കത്തുന്ന ചിത നോക്കി പലരും നെടുവീർപ്പിട്ടു.
 
     തന്റെ ആത്മമിത്രം എരിഞ്ഞടങ്ങുന്നത് അനിരുദ്ധൻ വേദനയോടെ നോക്കി നിന്നു.
 ഒരുമിച്ച് ചിലവഴിച്ച പല മുഹൂർത്തങ്ങളും അദ്ദേഹത്തിന്റെ മനസ്സിലൂടെ ഓടിമറഞ്ഞു.
 
    ചിത കത്തി തീർന്നപ്പോൾ എല്ലാവരും അവിടെ നിന്നു അകന്നുപോയി.
 
      ഗിരി മാത്രം കുറച്ച് സമയം അവിടെ വേദനയോടെ നിന്നു.
 
******************************************
 
       ഭക്ഷണം കഴിക്കാൻ പലരും നിർബന്ധിച്ചു ദേവ അതൊന്നും കൂട്ടാക്കാതെ മൗനമായി ഒരു മൂലയിൽ ഒതുങ്ങിക്കൂടി.
 
      രണ്ടു വർഷങ്ങൾക്കു മുൻപ് ഇതുപോലെ രണ്ടു വെള്ളത്തുണിയിൽ തന്റെ കൂടപ്പിറപ്പുകളെ കാണേണ്ടി വന്നതാണ്, ആ ഷോക്ക് ഇന്നും തന്നെ വിട്ടുമാറിയിട്ടില്ല, അപ്പോഴേക്കും അതുപോലെ രണ്ട് വെള്ളത്തുണിയിൽ തന്റെ അച്ഛനുമമ്മയും... ഇതെന്തൊരു വിധിയാണ് ഈശ്വരാ....? നിറഞ്ഞു വന്ന കണ്ണുനീർ അവൾ വേദനയോടെ തുടച്ചു.
 
      രണ്ടു മരണം നടന്ന വീട്, തികച്ചും ശോകമൂകമായ അന്തരീക്ഷം..
 
      ആ ഷോക്കിൽ നിന്നും എല്ലാവരും ഒന്ന് പുറത്തുവരാൻ രണ്ടുദിവസം എടുക്കേണ്ടി വന്നു.
 
      ദേവയുടെ സങ്കടത്തിന് മാത്രം അറുതിയുണ്ടായില്ല.
 
    അവളെ ഒന്ന് കാണാനും ഓഫീസ് കാര്യത്തെക്കുറിച്ച് സംസാരിക്കാനും ഗിരി കാളിയാർ മഠത്തിലെത്തി.
 
      ദേവയുടെ അവസ്ഥകണ്ട് അവന് സങ്കടം തോന്നി.
 
     അവളെ ഒന്ന് ചേർത്ത് പിടിക്കാൻ അവൻ വല്ലാതെ ആഗ്രഹിച്ചു.
 
     ഓഫീസ് കാര്യങ്ങളെക്കുറിച്ച് അവൻ പറയുമ്പോഴും അവൾ മറ്റേതോ ലോകത്തെന്നപോലെ മൂളി കേട്ടുകൊണ്ടിരുന്നു.
 
     അപ്പോഴാണ് അവിടേക്ക് ഒരു പോലീസ് ജീപ്പ് പാഞ്ഞെത്തിയത്.
 
      വന്നപാടെ അവർ അന്വേഷിച്ചത് ഗിരിയെ ആണ്.
 
     ഒരാളെ കൊന്ന് കെട്ടി തൂക്കിയിട്ട്  നീ ഇവിടെ ഒന്നുമറിയാത്തതുപോലെ സുഖിക്കുക യാണ് അല്ലേടാ.....? സിഐ അതും പറഞ്ഞു ഗിരിയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു.
 
     അപ്പോഴേക്കും അമ്മായിമാരും ആരോഹിയും  അരുണിമയും ശ്വേതയും എല്ലാം അവിടേക്കെത്തി.
 
     ഗിരി കാര്യമറിയാതെ അദ്ദേഹത്തെ നോക്കി.
 
    നോക്കി പേടിപ്പിക്കുന്നോ ടാ അയാൾ വീണ്ടും ഗിരിയെ തല്ലാൻകൈ  ഉയർത്തിയപ്പോഴേക്കും ഗിരി അയാളുടെ കയ്യിൽ കയറി പിടിച്ചു.
 
    വെറുതെ എന്റെ ദേഹത്ത് കൈ വച്ചാൽ പോലീസുകാരൻ ആണെന്നൊന്നും ഞാൻ നോക്കില്ല തിരിച്ച് പോകാൻ ഈ ശരീരം മാത്രമേ കാണൂ അദ്ദേഹത്തിനെ  നോക്കി ഗിരി ദേഷ്യത്തോടെ പറഞ്ഞു.
 
    പോലീസുകാരനെ വെല്ലുവിളിക്കുന്നോടാ എന്നും പറഞ്ഞ് അയാൾ  ഗിരിയെ ആഞ്ഞു തള്ളി. മറ്റുള്ളവരെല്ലാം ചേർന്ന് ഗിരിയെ പിടിച്ചു. 
 അയാൾക്ക് തല്ലാൻ പാകത്തിന് അവർ ഗിരിയെ മുൻപിലിട്ടുകൊടുത്തു, അയാൾ എന്തോ പക തീർക്കുന്നത് പോലെ ഗിരിയെ ദേവയുടെ മുൻപിലിട്ട് ചവിട്ടികൂട്ടി, ദേവ ആ കാഴ്ച്ച കാണാനാകാതെ റൂമിലേക്ക് ഓടി.
 
     എല്ലാവരും ചേർന്ന് വലിച്ചിഴച്ചു കൊണ്ട് ഗിരിയെ അവിടെനിന്നും കൊണ്ടുപോയി.
 
     നിമിഷ നേരം കൊണ്ട് ആ  വാർത്ത കാട്ടുതീ പോലെ പടർന്നു.
 
    ദേവന്റെ സ്വത്ത് കൈക്കലാക്കാൻ വേണ്ടി കമ്പനി സ്റ്റാഫ് അദ്ദേഹത്തെ കഴുത്തുഞെരിച്ചു കൊന്ന് കെട്ടിത്തൂക്കി,.. 
 
  , വാർത്ത കേട്ടവരെല്ലാം ഞെട്ടിത്തരിച്ചുപോയി.
 
 
 തുടരും...
 
      ഈ പാർട്ട് ഒട്ടും നന്നായിട്ടില്ല എന്ന് എനിക്ക് നല്ലപോലെ അറിയാം, എത്ര എഴുതിയിട്ടും എനിക്കൊരു തൃപ്തി കിട്ടുന്നില്ല, ഇന്നു കൂടി പോസ്റ്റ് ചെയ്യാതിരിക്കുന്നത് മോശമല്ലേ എന്ന് വിചാരിച്ചു മാത്രം പോസ്റ്റുന്നതാണ്, എല്ലാവരും ക്ഷമിക്കണം, മുൻപോട്ടുള്ള പാർട്ടുകൾ നന്നാക്കാൻ ശ്രമിക്കാം.
 
 
     ✍️Rafeenamujeeb..
 
💕കാണാച്ചരട് 💕 - 19

💕കാണാച്ചരട് 💕 - 19

4.6
6382

     💕കാണാച്ചരട് 💕     (a family love story )           ഭാഗം -19              ✍️Rafeenamujeeb..         ==================                      " രാവിലെ തിരക്കിട്ടു  കോടതിയിലേക്ക് പോകാൻ തയ്യാറാവുകയായിരുന്നു അനിരുദ്ധൻ സാർ.         ഇന്നൊരു പ്രധാനപ്പെട്ട കേസ് കോടതി ഹിയറിങ്ങിന് വെച്ചിട്ടുണ്ട്.        രണ്ടുദിവസമായി ആ ഭാഗത്തേക്ക് പോയിട്ടില്ല, എല്ലാ കേസുകളും ജൂനിയേഴ്സിനെ  ഏൽപ്പിച്ചിരിക്കുകയായിരുന്നു.   പക്ഷേ ഈ കേസ് താൻ തന്നെ അറ്റൻഡ് ചെയ്യണം.         ഒന്നിനും മനസ്സുവരുന്നില്ല, ദേവന്റെ ഓർമ്മകൾ ഒരിക്കലും തന്നെ വിട്ടു പോവില്ല,ദേവന്