Aksharathalukal

♥︎ കറുമ്പി ♥︎ part-3

ഡീ കാർത്തു..... പെണ്ണെ......
അനക്കം..... ഒന്നും ഇല്ലല്ലോ..... ഒരു കിസ്സ് അടിച്ചപ്പോഴേക്കും ഉള്ള കാറ്റ് പോയ ........

ഡീ കറുമ്പി............


ങേ.... 🙄🙄


ഭാഗ്യം കാറ്റ് പോയിട്ടില്ല....... ഇനി ഇവിടെ നിന്ന ശരിയാവില്ല.....( മഹി ആത്മ )





***************************************************



ങേ 🙄🙄🙄🙄🙄🙄🙄......... ങേഹ്......
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചേ.....
🤦‍♀️🤦‍♀️പണി ചോദിച്ച് വാങ്ങിച്ചല്ലോ ന്റെ ദേവ്യേ....
ഇനി അങ്ങേരുടെ മുഖത്ത് എങ്ങനെ നോക്കും........ 😑😑


അയ്യേ..... ന്നാലും.... ഇഷ്ട്ടം പറയാതെ എന്നെ സ്വന്തം ആക്കില്ലെന്ന് അരമണിക്കൂർ മുന്നെ അല്ലെ പറഞ്ഞെ........ ന്നിട്ട് കേറി അങ്ങ് ഉമ്മ വയ്ക്കുന്നോ കാലാ...... 😬😬

ഇതിനുള്ള പണി...... രാത്രി തരുന്നുണ്ട്..... പറഞ്ഞ വാക്ക് പാലിക്കാത്ത മനുഷ്യൻ.....

വേഗം മുഖം എല്ലാം കഴുകി...... വെളിയിൽ ഇറങ്ങിയപ്പോ കണ്ടു....... അമ്മയോടും വിദ്യയോടും ഓരോന്ന് പറഞ്ഞ് ചിരിക്കുന്നവനെ...... 


എന്നെ കേറി ഉമ്മ വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ഇരുന്ന് ചിരിക്കുന്ന കണ്ടില്ലേ ദുഷ്ട്ടൻ ( ആത്മ )

ചിരി കാണാൻ ഒക്കെ കൊള്ളാം..... പ്രേത്യേകിച് ആ താടിയിലെ ചുഴി..... 🙈🙈🙈🙈

പണി കൊടുക്കാൻ വന്ന് അങ്ങേരെ വായി നോക്കുന്നോ...... കാർത്തു നോ...... പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്.......


ഹാ മോള് വന്നല്ലോ..... ന്നാ പിന്നെ എല്ലാർക്കും കഴിക്കാൻ ഇരിക്കാം.........
എന്നെ കണ്ടതും അമ്മ പറഞ്ഞു.....


ന്നാ വാ അമ്മേ..... നമ്മുക്ക് അത് എടുത്ത് വെക്കാം...... അപ്പോഴേക്കും മണവാളനും മണവാട്ടിയും അങ്ങ് എത്തിയ മതി......
എന്ന് പറഞ്ഞ് ആക്കി ചിരിച്ചോണ്ട് വിദ്യ പറഞ്ഞു......

കണ്ണുരുട്ടി ഉള്ള നോട്ടം കണ്ടാണെന്ന് തോന്നണു പിന്നെ ഒന്നും മിണ്ടാതെ വേഗം അമ്മയുടെ പിന്നാലെ അവള് പോയി..........


Panchasara umma.... Ummaa..
Pattupol ethra umma....


ങേ ഇനി ഇതെവിടുന്നാ എന്ന് വിചാരിച് നോക്കിയപ്പോ...... ആക്കി ചിരിച്ചോണ്ട് കൈയിൽ താളം പിടിച് പാടുന്നു.....
😬😬😬😬

Manju peytha raavil ummaa....
Marathe marukil orummaaa
Kavilinte chaare thanne....
Chundinte ithalil thanne....
Etho kanavummmaaaaa.....


ഇത് നിർത്തുന്ന ലക്ഷണം ഇല്ല........
😬😬🤦‍♀️

മുങ്ങുന്നതാ ബുദ്ധി........ 🚶‍♀️🚶‍♀️🚶‍♀️
മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു......

അപ്പോഴും പാട്ട് നിന്നിട്ടില്ല......






സദ്യയെല്ലാം കഴിഞ്ഞ്.......... കുറച്ച് നേരം അമ്മയോട് ഒക്കെ ഇരുന്ന് സംസാരിച്ചതിനു ശേഷം ആണ്..... മഹി കാർത്തുനെയും കൊണ്ട് അമ്പാട്ട് പോകുന്ന കാര്യം പറഞ്ഞത്.........

വീട് വിട്ട് പോകുന്ന കാര്യം പറഞ്ഞപ്പോ വിഷമം തോന്നിയെങ്കിലും......... കല്യാണം കഴിഞ്ഞ സ്ത്രീകൾ പിന്നെ ഭർതൃവീട്ടിൽ അല്ലെ ജീവിക്കേണ്ടത് എന്നാലോചിച്ചപ്പോ വിഷമിച്ചിട്ട് കാര്യം ഒന്നുല്ലെന്ന് മനസ്സിലായി.........

പിന്നെ ആകെ ഉള്ള പേടി...... മഹിയേട്ടന്റെ അമ്മയാണ്.........പിന്നെ എന്ത് വന്നാലും ഇങ്ങേര് കൂടെ തന്നെ കാണും 😌😌അതാണൊരാശ്വാസം.....








************************************************



ഇതേ സമയം......



മഹി...... കാർത്തുനെ താലി കെട്ടിയ കാര്യം..... ഇതിനോടകം തന്നെ നാടാകെ പരന്നിരുന്നു........
കൂട്ടത്തിൽ അമ്പാട്ടെ തറവാട്ടുക്കാരും


ഹും..... അവൻ അവളെയും കൊണ്ട് ഇങ്ങു വരട്ടെ...... വാഴിക്കില്ല ഞാൻ അവളെ ഇവിടെ.... എന്റെ മരുമകളായി..........



സാവിത്രി........... അവൻ അവന്റെ ഇഷ്ടപ്രകാരം ഒരു കുട്ടിയെ വിവാഹം ചെയ്തതിൽ എന്താ തെറ്റ്.......... അവരുടെ ഇഷ്ട്ടം അല്ലെ പ്രധാനം.....



നിങ്ങൾക്ക് അത് പറയാം........ എനിക്ക് അവളെ മരുമകളായി കാണാൻ പറ്റില്ല.......അത് ഞാൻ എന്റെ ഏട്ടന്റെ മകൾക്ക് കൊടുത്ത സ്ഥാനം ആണ്....... ഇവിടെ മരുമകൾ ആയിട്ട് അവൾ മാത്രമേ വരു............




ആര്  ആരതിയോ.........?? അതിന് മഹിക്ക് അവളെ കാണുന്നതേ ഇഷ്ട്ടം അല്ലല്ലോ.....
തന്നെയുമല്ല...... ഇപ്പൊ മഹിയുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ആ വാശി അങ്ങ് മാറ്റുന്നതല്ലേ നല്ലത്.......



വിശ്വേട്ടാ......... ഏട്ടനും അവർക്ക് ഒപ്പം ആണോ........



ഞാൻ ആർക്ക് ഒപ്പവും ഇല്ല.......... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം........ മകൻ താലി കെട്ടി എന്നും പറഞ്ഞ് ആ പാവം പെണ്ണിന്റെ തലേൽ കേറാൻ ആണ് നിന്റെ ഭാവം എങ്കിൽ........



അവൾക്ക് വേണ്ടി ഏട്ടൻ വരെ തന്നോട് വക്കാലത്തു പറയുന്നോ......
എന്ന് ചിന്തിച്ച് ഓഫീസ് റൂമിലേക്ക് പോകുന്ന തന്റെ ഭർത്താവിനെ ഒന്ന് നോക്കാൻ സാവിത്രി മറന്നില്ല.........





*************************************************







മഹിടെ കാർ അമ്പാട്ടെ വലിയ ഗെയ്റ്റും കടന്ന്................ അകത്തേക്ക് കടന്നു.......



കാറിന്റെ ശബ്ദം കേട്ടിട്ട് എന്നപോലെ അകത്ത് നിന്ന് സാവിത്രി...... ഇറങ്ങി വന്നു......
പിന്നാലെ വിശ്വനും.........



പോർച്ചിലേക്ക് കേറ്റിയ കാറിലെ ഡ്രൈവിംഗ് സീറ്റിൽ നിന്നും മഹി ഇറങ്ങി.... കോ-ഡ്രൈവിംഗ് സീറ്റിൽ നിന്ന് കാർത്തുവും........



മഹി നേരെ കാർത്തുവിന്റെ കൈയും പിടിച്ച് വിശ്വന്റെ മുന്നിൽ പോയി നിന്നു........



അച്ഛൻ ഞങ്ങളെ അനുഗ്രഹിക്കണം........



എണീക്കട മതി..... നിന്റെ സോപ്പിടൽ ഒക്കെ.....
മോളെയും കൊണ്ട് അകത്തേക്ക് കേറാൻ നോക്ക്..... തെമ്മാടി.... 😄



ഇതൊന്നും കണ്ട് പിടിക്കാതെ...... കുറച്ച് മാറി സാവിത്രി അവരെ നോക്കിക്കൊണ്ടേ ഇരുന്നു.......




കാർത്തു...... വാ .....
നിനക്ക് നിലവിളക്ക് തന്ന് കേറ്റാൻ എന്റെ അമ്മ ഇവിടെ ഇല്ല........അതുകൊണ്ട് നീ വലുതുകാല് വച്ച് കേറിക്കോ.......



മ്മ്......



അമ്പാട്ടെ തറവാട്ടുക്കാരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും....... ആദ്യം ആയിട്ടാ ഇതിനകത്തേക്ക്....... ന്റെ ദേവ്യേ ന്നെ കാത്തോണേ........



എന്തൊരു വലിയ വീടാ..... 🙄മൂന്ന് പേർക്ക് താമസിക്കാൻ ഇത്ര വലിയ വീടൊക്കെ വേണോ.........


ഒരു കൊച്ച് കുഞ്ഞിനെ പോലെ അവിടെ മുഴുവൻ  കൗതുകത്തോടെ  നോക്കുന്ന അവളെ കണ്ട് അവനു ചിരി വന്നെങ്കിലും......... ചിരിച്ച അവള് ഭദ്രകാളി ആവും എന്ന് അറിയാവുന്നോണ്ട് ചിരി കടിച് പിടിച്ച് നിന്നു......
പിന്നെ മുകളിലെ മുറിയിലേക്ക് കയറി പോയി.....



ഒന്നവിടെ നിന്നേ........



എല്ലാം ചുറ്റി നടന്ന് കാണുന്നതിനിടയിൽ ആണ്.......... പിന്നിൽ നിന്നും വിളച്ചത് ശബ്ദം കേട്ടപ്പോ തന്നെ മനസ്സിലായി അതാരാണെന്ന്.......



ഹും.. 😏😏ഇവിടെ മരുമകൾ ആയി അധിക കാലം വാഴാമെന്ന് വല്ല വ്യാമോഹവും ഉണ്ടെങ്കിൽ നീ അതങ്ങു മാറ്റിവച്ചേക്ക്........
എന്റെ അനുവാദം ഇല്ലാതെ ഇവിടെ കെട്ടിലമ്മയായി ഇവിടെ വാഴാം എന്നൊന്നും നീ വിചാരിക്കണ്ടടി...... നടത്തില്ല ഞാൻ അത്.....




ഹാ അത് നിങ്ങള് മാത്രം അങ്ങു തീരുമാനിച്ച മതിയോ............

ഇതും ചോദിച്ച് കൊണ്ട്....വാതിലിന്റെ അവിടെ കൈയും കെട്ടി മഹി നിക്കുന്നു


ഇവളെ ഇവിടെ കെട്ടിക്കൊണ്ട് വന്നത് ഞാൻ ആണെങ്കിൽ അവൾ ഇവിടെ തന്നെ കാണും......
എന്റെ കൂടെ എന്റെ ഭാര്യ ആയി..... ഈ വീടിന്റെ മരുമകളായി......... അതിന് ആരുടേയും അനുവാദം ഒന്നും ഇവിടെ ആരും ചോദിച്ചിട്ടില്ല....




കാർത്തു വാ.......... ഓരോരുത്തര് പറയുന്നത് കേട്ട് നിൽക്കാതെ......
എന്ന് പറഞ്ഞ് ന്റെ കൈയും പിടിച് മുകളിലേക്ക് നടന്നു.........



ച്ചേ...... ഇവൻ മുകളിലേക്ക് കേറി പോകുന്ന കണ്ടിട്ടാ അവളെ ഒന്ന് പേടിപ്പിച്ചു വെക്കാൻ ആയിട്ട് ഇങ്ങോട്ട് വന്നത്....... അപ്പൊ അവൻ അവളെ അന്വേഷിക്കാൻ വന്നേക്കണു.......






( തുടരും.......)

✍️ ❤ കാറ്റിനെ പ്രേണയിച്ചവൾ ❤

 

 

 

 

 

 

 

 

 

 

 

 

 

 


♥︎ കറുമ്പി ♥︎   part-4

♥︎ കറുമ്പി ♥︎ part-4

4.9
2770

കാർത്തു വാ.......... ഓരോരുത്തര് പറയുന്നത് കേട്ട് നിൽക്കാതെ...... എന്ന് പറഞ്ഞ് ന്റെ കൈയും പിടിച് മുകളിലേക്ക് നടന്നു......... ച്ചേ...... ഇവൻ മുകളിലേക്ക് കേറി പോകുന്ന കണ്ടിട്ടാ അവളെ ഒന്ന് പേടിപ്പിച്ചു വെക്കാൻ ആയിട്ട് ഇങ്ങോട്ട് വന്നത്....... അപ്പൊ അവൻ അവളെ അന്വേഷിക്കാൻ വന്നേക്കണു....... ************************************************** മുകളിലെ റൂമിലേക്ക് മഹിക്ക് പിന്നാലെ ചെന്നെങ്കിലും മുറിയിൽ കയറണോ വേണ്ടയോ എന്ന്....... ആദ്യം കാർത്തു ഒന്ന് സംശയിച്ചെങ്കിലും......... ദേവ്യേ കാലൻ പണി വല്ലോം തരുവോ.... എന്നാലോചിച്ച് കൊണ്ട് നിക്കുമ്പോ ആണ്.... താൻ മനസ്സിൽ പറഞ്ഞത് കേട്ടെന്ന പോലെ മഹി പറഞ്ഞത്...... താൻ പേടിക്കണ്ട തന്നെ ഞാൻ പി