" No.......... "
ഒരലർച്ചയോടെ തന്റെ കയ്യിലുള്ള മൊബൈൽ ഭിത്തിയിലെക്കു വലിച്ചെറിഞ്ഞു. ശ്രീപ്രിയ ഒരു ഭ്രാന്തിയെ പോലെ അലറി. വിവരങ്ങൾ എല്ലാം വസുന്ധരയിൽ നിന്നു കൃത്യമായി അവൾ അറിയുന്നുണ്ടായിരുന്നു. ദേവിന്റെ വാക്കുകൾ അവളിൽ കനലെരിച്ചു
" ഇല്ല ദേവ്, നീ എന്റേതാണ്. എന്റേത് മാത്രം."
(മകളുടെ അവസ്ഥ കണ്ടു വിമല തളർന്നു പോയി. അവർക്കു തന്റെ മകളുടെ അടുത്തേക്ക് പോകാനുള്ള ധൈര്യമില്ലായിരുന്നു. അവർ നിസഹായതയോടെ എല്ലാം നോക്കിനിന്നു )
ക്രോധം മാറും വരെ ശ്രീപ്രിയ ആ റൂമിൽ ഓരോന്ന് വലിച്ചെറിഞ്ഞുകൊണ്ടേ ഇരുന്നു. അവസാനം തളർച്ചയോടെ കട്ടിലിൽ ഇരിക്കുന്ന അവൾക്കരികിലേക്ക് വിറക്കുന്ന ചുവടുകളോടെ വിമല ചെന്നു, പതിയെ അവളുടെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു.
" മോള് വിഷമിക്കരുത്, അമ്മക്കറിയാം നിനക്ക് സഹിക്കാൻ കഴിയില്ലെന്നു പക്ഷെ നീ ഇത് അംഗീകരിച്ചേ മതിയാകു"
ശ്രീപ്രിയ അമ്മയുടെ കൈകൾ ദേഷ്യത്തിൽ തട്ടിമറ്റികൊണ്ട് പറഞ്ഞു
" Enough മമ്മ, enough. എന്താണ് ഞാൻ അംഗീകരിക്കേണ്ടത് പറയ് എന്താ ഞാൻ അംഗീകരിക്കേണ്ടതെന്ന്. ഒരിക്കൽ പോലും ദേവ് എന്നെ മനസിലാക്കിയിട്ടില്ല, അവനതിന് ശ്രമിച്ചിട്ടുപോലും ഇല്ല. എന്റെ പ്രണയം വെറും സൗഹൃദമായവൻ കണ്ടു. അരുൺ അവനായിരുന്നു എനിക്ക് ഇത്രയുകാലം തടസം. അതെല്ലാം മാറി അവൻ എനിക്ക് സ്വന്തമായെന്നു കരുതിയപ്പോൾ അവളും. നോ....... എല്ലാം മറന്നു ഞാൻ അവനു ഓൾ ദി ബെസ്റ്റ് പറയണമല്ലേ. നെവർ, കൊടുക്കില്ല ഞാൻ അവനെ. എനിക്കുവേണം. He is mine. "
" മോളെ... അതങ്ങനെ സംഭവിച്ചു പോയില്ലേ..😔😔 നീയാണു എന്നു കരുതിയാണ്.."
" അല്ല എനിക്കറിയാം. അറിയാതെയല്ല അറിഞ്ഞുതന്നെയാണ് 😡😡 എല്ലാം അറിഞ്ഞുകൊണ്ട്.. അവളെ 😡അവളെ ഞാൻ വെറുതെ വിടില്ല. എനിക്ക് കിട്ടിയില്ലെങ്കിൽ വേണ്ട, പക്ഷെ അവൾക്കു.. അവൾക്കു ഞാനവനെ കൊടുക്കില്ല."
അവളുടെ കണ്ണുകളിൽ പകയാളി
-----------------_-------------------
നാല് ദിവസങ്ങൾക്കു ശേഷം സംഭവ ബഹുലമായ തന്റെ ജീവിതം ഉറ്റ സുഹൃത്തായ ആദിലക്ഷ്മി എന്നാ ആദിക്കു മൂന്നിൽ വള്ളിപുള്ളി വിടാതെ വിസ്ത്തരിക്കുകയാണ് മാളു. എല്ലാം കേട്ടു കഴിഞ്ഞപ്പോഴേക്കും പുള്ളികാരിയുടെ നട്ടും ബോൾട്ടും സകലതും പോയിട്ടുണ്ട്.
" ഡി 😡 കോപ്പേ എന്തോന്നാ നിനക്കിത്രക്കും ആലോചിക്കാൻ "
" എന്നാലും ശിവം നിന്റെ സദ്യ എനിക്ക് മിസ്സായല്ലോ 😌 "
" നിനക്ക് ഞാൻ നല്ലതുപോലെ ഉരുട്ടി താരമെടി. 😡😡"
" എടി നീ ഇങ്ങനെ ഹീറ്റാകാതെ, നമുക്ക് എന്തേലും വഴിയുണ്ടാക്കാം "
" ആഹാ മോള് എന്ത് വഴിയാ ഉണ്ടാക്കുന്നെ"
" അതാ ഇപ്പൊ എനിക്കും അറിയാത്തെ, 🤔
എടി നിന്റെ കണവന്റെ പേരെന്താ പറഞ്ഞെ "
" രുദ്രാക്ഷ്. എന്തിനാ "
" എഫ് ബിയിൽ തപ്പാന😁"
ഏറെ നേരത്തെ സെർച്ചിങ്നു ഒടുവിൽ ആദി മാളുവിന് നേരെ ഫോണും പിടിച്ചു തിരിഞ്ഞു
" ഇതാണോ തെണ്ടി നിന്റെ കെട്ടിയോൻ"
" ഫോട്ടോസ് തിരിച്ചും മറിച്ചും നോക്കികൊണ്ട് അവൾ പറഞ്ഞു "
" ആണെന്ന് തോന്നുന്നു ഇങ്ങനെ ഒക്കെത്തന്നെ ആണ് "
" എടി പട്ടി ഇതുപോലെത്തെ ഒരു ആറ്റം ഐറ്റതിനെ വെച്ചിട്ടാണോ നീ വഴിയും തേടി പോകുന്നെ ഷെയിം ഓൺ യു😏"
" ങേഹ്🙄 "
" എമ്മ ലൂക്കാടി, ഇനി ഒന്നും നോക്കണ്ട ഗോ ഓൺ.... ചിലവ് വേണം മോളെ ചിലവ്"
" നീ ഇനിയും കിടന്നു ചിലച്ചാൽ 😡"
മാളുവുന്റെ മുഖഭാവം മാറുന്നത് കണ്ടപ്പോൾ ആദി മെല്ലെ വിഷയം മാറ്റി.
" അല്ല ശിവം, നീ ഈ താലി ചരടും ഇട്ടാണോ നാളെ കോളേജിലേക്ക് വരുന്നേ. ആരും അറിയണ്ടന്ന് പറഞ്ഞിട്ട് നീ തന്നെ മൈക്ക് വെച്ചു അനൗൺസ് ചെയ്യുന്നപോലെ ആവില്ലേ. "
" പിന്നെ എന്ത് ചെയ്യാനാ.. "
" ഒന്നെങ്കിൽ ഊരി വെക്ക് അല്ലങ്കിൽ നിന്റെ മാലയിലേക്ക് താലി മാറ്റ് "
" ഊരി മാറ്റേ 😳😳😳😳 പോടീ പട്ടി "
" എന്നാ താലി, മാലയിലേക്ക് മാറ്റ്. നിന്റെ ലോക്കറ്റിന്റെ പിന്നിലായി വെച്ചാൽ മതി. ആരും ശ്രദ്ധിക്കില്ല."
" ഇല്ല.. "
" പിന്നെ "
" പിന്നെ ഒന്നും ഇല്ല. അത് ഞാൻ എങ്ങനേങ്കിലും ഒളിപ്പിച്ചോണ്ട്. നീയായിട്ടു ആരോടും കൊട്ടിഘോഷിക്കാഞ്ഞാൽ മതി. "
പെട്ടന്നാണ് മാളുവിന്റെ ഫോൺ ബെല്ലടിച്ചത്
" ആരാടി ഈ നേരത്തു."
" ആാാ അറിയില്ല unknown നമ്പർ ആണ് "
" നിന്റെ കണവൻ ആയിരിക്കോ എടുക്ക് എടുക്ക് "
ആദി ആകാംഷയോടെ പറഞ്ഞു.
അവൾ ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് വെച്ചു.
കൊറച്ചു നേരം മാത്രം നീണ്ടു നിന്ന ആ സ്മാഭാഷണം കഴിഞ്ഞതും ആദി മാളുവിനടുത്തു വന്നു ചോദിച്ചു.
"ആരാ "
" ദേവദക്ഷിണ "
" അതാരാ "🤔
" നാത്തൂൻ "
" ആരുടെ "
" നിന്റെ അമ്മായിയമ്മേടെ😡😡😡"
" ഓഓഓഓഓ അങ്ങനെ, ഇപ്പോ ആളെ മനസിലായി. ഛെ, കെട്ടിയോനെ പ്രതീക്ഷിച്ചപ്പോ നാത്തൂനാണല്ലോ വന്നതു.
എന്തിനാ വിളിച്ചേ. "
" സുഖവിവരം അറിയാൻ "
" ആരുടെ "
" നിനക്കിനിയും മതിയായില്ലേ🤦ആദി "
" ഓക്കേ ഓക്കേ. ലീവ് ഇറ്റ്. എന്താ പറഞ്ഞത് "
" എന്തൊക്കെയോ പറഞ്ഞു "
" നീ എന്താടി കോടീശ്വരൻ കളിക്കെ, തെളിച്ചു പറയടി. "
" എനിക്കറിയില്ല ആ പെണ്ണ് നിർത്തി നിർത്തി പറഞ്ഞല്ലേ വല്ലതും മനസിലാകൂ... ഇതു നോൺസ്റ്റോപ്പ് പോലെ പോവല്ലേ.. നാളെ വിളിക്കാം എന്നു പറഞ്ഞു."
" നാളേം വിളിക്കും ആഹാ കൊള്ളാമല്ലോ.. അല്ല മോളെ നിന്റെ നമ്പർ എവിടുന്ന് കിട്ടി"
" ലച്ചു. അവള് കൊടുത്തതാ അന്ന് പോകുന്നതിനുമുന്നേ അവളുടെ അടുത്ത് നിന്നും വാങ്ങിന്നു പറഞ്ഞു."
" എന്തായാലും അവള് വിളിച്ചതല്ലേ നിന്റെ കണവന്റെ നമ്പർ ചോദിച്ചുകൂടായിരുന്നോ. "
" പോടീ തെണ്ടി, എന്നിട്ട് വേണം ഉള്ള വിലയും കൂടി പോവാൻ "
" 🤦നീ ഇങ്ങനെ ഒരു ദുരന്തം ആയിപോയല്ലോ. "
" ഇവൾക്ക് നമ്പർ തപ്പി പിടിച്ചു വിളിക്കാൻ പറ്റുമെങ്കിൽ അങ്ങേർക്ക് അതായിക്കൂടെ."
" അങ്ങേരു ചിലപ്പോ മറ്റവളോട് സൊള്ളി ഇരിക്കുന്നുണ്ടാകും. നമ്പർ തേടിപിടിച്ചു ഒരു മെസ്സേജ് എങ്കിലും അയക്കാൻ നോക്ക്... അല്ലെങ്കിലേ നിന്നെ മറന്നു കാണും."
" നിന്റെ കരിനാക്ക് വളക്കാതെടി പട്ടി, നീ നോക്കിക്കോ എന്റെ ഡോക്ടർ വരും 😒"
" നിന്റെ ഡോക്ടറോ... 🤣🤣 എന്നു മുതൽ."
" കാത്തിരിക്കാൻ പറഞ്ഞാൽ അതിനർത്ഥം. വരും എന്നല്ലേ... "
" വരും വരും അതും പറഞ്ഞു മോള് മേലോട്ടും നോക്കി ഇരുന്നോ. ഞാൻ ഉറങ്ങി ഗുഡ് നൈറ്റ്. "
വരും, ദൈവമേ വരില്ലേ (ആത്മ )
മാളു തലയണയിൽ മുഖം പൂഴ്ത്തി നിദ്രദേവിയെ പുൽകി.
*********************************************
ദച്ചുവിന്റെ കാളുകൾ ഇടതടവിലാതെ എന്നിലേക്കെത്തികൊണ്ടിരുന്നു. ഞങ്ങൾക്കിടയിൽ സൗഹൃദത്തിന്റെ വേരുകൾക്കൊപ്പം നല്ലൊരു നാത്തൂ നാത്തൂൻ ബന്ധം തന്നെ ഉടലെടുത്തു. പക്ഷെ ഒരിക്കൽ പോലും സംസാരങ്ങൾക്കിടയിൽ രുദ്രാക്ഷ് എന്ന പേര് കടന്നു വന്നിരുന്നില്ല.
ദിവസങ്ങൾ കഴിയുംതോറും രുദ്രാക്ഷ് ദേവ് എന്ന വ്യക്തിയിൽ നിന്നുമാത്രം പ്രതികരണമില്ലാത്തതു എന്റെ മനസിനെ വല്ലത്തെ ബാധിക്കുന്നുണ്ടായിരുന്നു. കഴുത്തിലെ ചരട് ഒരു കുരുക്കുപോലെ മുറുകി ശ്വാസം മുട്ടിക്കുമ്പോൾ ഒരു വേള ഇതൊന്നു അഴിച്ചു മാറ്റാനെങ്കിലും ഒന്നു വന്നിരുന്നെങ്കിലെന്നു ആഗ്രഹിക്കും. മനസ് ആ ഒരാളിൽ മാത്രം ഭ്രമണം ചെയ്യാൻ തുടങ്ങിയപ്പോൾ ഉള്ളിൽ നുരഞ്ഞു പൊന്തിയ വികാരം എന്താണെന്നു അറിയില്ല. ശരീരത്തിൽ ഒട്ടി നിൽക്കുന്ന താലി ചുട്ടുപൊള്ളിക്കുന്നതിനോടൊപ്പം കുളിരുകൊരുന്നതും ഞാൻ അറിയുന്നുണ്ട്. മനസ് എന്തിനോ വേണ്ടി ശാഢ്യം പിടിക്കുന്നത് പോലെ ആ മുഖം കാണാൻ ശബ്ദംകേൾക്കാൻ.
കോളേജ് കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകുമ്പോൾ ആണ് റോഡിന്റെ അപ്പുറത്തെ സൈഡിൽ നിൽക്കുന്ന ആളിലേക്ക് മിഴികൾ പാഞ്ഞത്. ഒരു നിമിഷം തറഞ്ഞു നിന്നു സത്യമാണോ മിഥ്യയാണോ എന്നറിയാതെ.. അവൾ അവനരികിലേക്ക് ഓടി. ശക്തിയിൽ ആദി പിന്നിലേക്ക് വലിച്ചപ്പോളാണ് തോട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു കാർ കടന്നു പോയത് അവൾ കണ്ടത്
" എന്താടി, 😡 ഏതു മറ്റവനെ നോക്കിയടി നീ നടക്കുന്നെ. വടിച്ചെടുക്കേണ്ടി വന്നേനെ ഇപ്പൊ "
ആദി പറഞ്ഞു മുഴുവനാക്കാൻ സമ്മദിക്കാതെ മാളു അവളുടെ കൈപിടിച്ച് ദേവിനരികിൽ ഓടി. ദേവിനെ കണ്ടപ്പോളാകട്ടെ ആദിയുടെ സകല കിളികളും സംസ്ഥാനം വിട്ടു പോയിരുന്നു.
" എന്താ കൊച്ചേ റോട്ടിലാണോ സർക്കസ് കളിക്കുന്നെ. "
ദേവ് എവിടെപ്പോയാലും നിഴലായി അരുണും ഉണ്ടാകുമല്ലോ.
അവളോന്നു ഇളിച്ചു കൊടുത്തു😁😁 ദേവിന്റെ മുഖത്തേക്ക് നോക്കി. അവന്റെ ചുണ്ടുകളിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
ഇതിപ്പോ കളിയാക്കുകയാണോ അതോ പുച്ഛിക്കുകയാണോ 🤔
" ഗെറ്റ് ഇൻ "
ഇതും പറഞ്ഞു ദേവ് ബാക്ക് ഡോർ തുറന്നു മാളുവിനെ നോക്കി നിന്നു.
" ഞാൻ പോട്ടെ, നീ പോയ് വാ "
ആദി മാളുവിന്റെ ചെവിയിൽ പറഞ്ഞു.
" പ്ലീസ്ടി പോകല്ലേ, നീയും വാ. "
മാളു ചിണുങ്ങിക്കൊണ്ട് പറഞ്ഞു
" അയ്യടി ഞാനൊന്നു ഇല്ല വെറുതെ പോസ്റ്റ് ആവാൻ "
" Both of you please get ഇൻ "
ദേവിന്റെ ഈ വാക്കുകൾ കേൾക്കേണ്ട താമസം മാളു ആദിയെയും വലിച്ചു ബാക്ക് സീറ്റിൽ കയറി ഇരുന്നു
*********†***********************************
മുന്നിലുള്ള കോഫിയിലേക്ക് തലയും താഴ്ത്തിയിരിക്കുകയാണ് മാളുവെങ്കിൽ അവളെത്തന്നെ നോക്കി ഇരിക്കുകയാണ് ദേവ്. ആദിയും അരുണും മറ്റൊരു സീറ്റിലും രണ്ടു പേരും നല്ല കനത്തിൽ തന്നെ ഓർഡർ കൊടുത്തിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് മാളുവിന്റെ കണ്ണുകൾ അവനെയും നിരീക്ഷിക്കുന്നുണ്ടായൊരുന്നു. തന്റെ ഒഴിഞ്ഞ കഴുത്തിലേക്കു നെറ്റിച്ചുളിച്ചു പുരികം കോട്ടി നോക്കുന്നത് കാണുമ്പോൾ അവളുടെ മനസ്സിൽ മഞ്ഞുകണങ്ങൾ വീണ സുഖം തോന്നി. ഡ്രെസ്സിനുള്ളിൽ നിന്നും ചരടെടുത്ത് പുറത്തേക്കിട്ടപ്പോൾ ചെറിയൊരു ശബ്ദത്തോട് കൂടി ആ താലി ഗ്ലാസ് പ്രതലത്തിൽ തട്ടി അവനു മുന്നിൽ തെളിഞ്ഞു നിന്നു. അവന്റെ കണ്ണുകൾ വികസിക്കുന്നതും ചുണ്ടുകളിൽ പുഞ്ചിരി സ്ഥാനമിടുന്നതും നോക്കി അവളിരുന്നു.
" Are you angry with me .. "
ഏറെ നേരത്തെ മൗനത്തിനു ശേഷം ദേവിൽ നിന്നാണ് ആ വാക്കുകൾ വന്നത്
" എന്തിനു "
( ഒരുപാട് ദേഷ്യമുണ്ട് ഇതുവരെ ഒന്നു വിളിക്കാൻ പോലും തോന്നാത്തതിന് പക്ഷെ കഴിയുന്നില്ല.)
" ഇങ്ങനെ എല്ലാം സംഭവിച്ചതിനും പിന്നെ, ഞാൻ ഇതു വരെ...... "
" ഇല്ലെന്നു പറയുന്നില്ല. ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ ഇല്ല. "
" അതെന്താ "
അതെന്താ 🤔 അതു തന്നെയാണ് ഞാൻ എന്നോടുതന്നെ ചോദിക്കുന്നത്. എനിക്കറിയില്ല എന്തുകൊണ്ടെന്നു.
" മനഃപൂർവം അല്ല ശ്രീ.. ശ്രീപ്രിയ അവള്,.... She tried to commit suicide."
" എന്നിട്ട് 😳 "
ഞാൻ വെപ്രാളംപെട്ടുകൊണ്ട് ചോദിച്ചു. വല്ലാത്ത സങ്കടം തോന്നി. എന്റെ മുന്നിലിരിക്കുന്ന ഈ മനുഷ്യനെ നഷ്ടപ്പെടുമെന്നറിഞ്ഞപ്പോൾ സ്വയം ഇല്ലാതാക്കാൻ ശ്രമിച്ചിരിക്കുന്നു. എനിക്കു എന്നോടുതന്നെ ദേഷ്യവും വെറുപ്പും തോന്നി.
" Nothing to worry, now she is alright. അവളുടെ കൂടെ ഹോസ്പിറ്റലിൽ ആയിരുന്നു."
" ഉം, ഞാൻ... ഞാൻ കാരണം 😒😒"
" ഹേയ് no no. അങ്ങനെ ഒന്നും ചിന്തിക്കരുത്."
" എനിക്ക് പോണം"
" അതെന്താടോ പെട്ടന്ന്, ഇപ്പൊ വന്നതല്ലേ ഒള്ളു. "
മറുപടി ഒന്നും പറഞ്ഞില്ല. കാരണം അതിനെനിക്ക് ഉത്തരം ഇല്ല.
" ഓക്കേ, താൻ അറിയണം എന്ന് തോന്നി അതാ പറഞ്ഞത്."
" ഹോസ്റ്റലിൽ വൈകും. അതുകൊണ്ടാ "
" മ്മ്....... തന്നെ വിളിക്കാവോ"
" ഉം.."
" എന്നാ നമ്പർ താടോ.. അല്ലാതെ ഞാൻ എങ്ങനെ വിളിക്കാനാ..🙃🙃"
" ഉള്ള നമ്പറിൽ വിളിച്ച മതി."
കൊറച്ചൊരു കുറുമ്പോടെ തന്നെയാണ് അതു പറഞ്ഞതു. പക്ഷെ മറുപടി ഒരു ചിരിയിൽ ഒതുക്കിയപ്പോൾ എനിക്കൽഭുദം തോന്നി.
*****************
" എന്തായിരുന്നു രണ്ടുപേരും കൂടി പറഞ്ഞത് ഉം ഉം...."
ആദിയുടെ പ്രത്യേക താളത്തിലുള്ള ചോദ്യം കേട്ടപ്പോൾ ദേഷ്യമാണ് വന്നത്, അവളെ മുഖം കൂർപ്പിച്ചു നോക്കി.
" നിന്നെയെന്താടി വല്ല കടന്നാലും കുത്ത്യോ"
" ആ ശ്രീപ്രിയ അവള് ആത്മഹത്യക്കു ശ്രമിച്ചു "
" എന്നിട്ട് ക്ലോസയോ.. 😁"
" 😬😬 ദൈവ ദോഷം പറയല്ലെടി."
"ഓ.. 😏 ശരി ശരി. എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട്."
" കൊഴപ്പം ഒന്നും ഇല്ലന്നാ പറഞ്ഞെ, അതാ ഇത്രയും ദിവസം വരാഞ്ഞത് "
" ഓഹോ അപ്പൊ കാമുകിക്ക് കൂട്ടിരിക്കയിരുന്നല്ലേ "
" അങ്ങനെ ഒന്നും അല്ലഡാ 😔"
" മ്മ്ഹ് ആയിക്കോട്ടെ, അതു വിട്.. വിളിക്കോ.."
" ആ എനിക്കറിയില്ല "
" എന്താടാ എന്തുപറ്റി... "
" ഒന്നും പറ്റിയില്ല. വിളിക്കുന്നെങ്കിൽ വിളിക്കട്ടെ. ഇല്ലെങ്കിൽ പോട്ടെ 😡😔😔"
" ടാ... "
" കൊറച്ചു നേരം എന്നെ വെറുതെവിട് ആദി പ്ലീസ്.."
ദേഷ്യവും സങ്കടവും കൂടികലർന്ന അവസ്ഥ. ആദിക്കു പറഞ്ഞാൽ മനസിലാവില്ല.
പെട്ടന്ന് മാളുവിന്റെ ഫോൺ ബെല്ലടിച്ചത്, അവള് കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് വെച്ചു
" ഹലോ... "
ആ ശബ്ദത്തിന്റ ഉടമയെ അവൾ പെട്ടന്നുതന്നെ തിരിച്ചറിഞ്ഞു. ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞപ്പോൾ നാവു നിശ്ചലമായി.
" ഹലോ... Are you there "
" ഹാ.. "
" എന്താടോ മിണ്ടാത്തെ.. "
ആർദ്രമായ ആ നനുത്ത ശബ്ദം എന്റെ ചെവിക്കു തൊട്ടാരികിൽ നിന്നെന്ന പോൽ തോന്നി. അതെന്നെ ഇക്കിളിയാക്കി.
" ഒന്നുമില്ല. എന്തിനാ വിളിച്ചേ.. "
" തന്നെ വിളിക്കാക്തിരിക്കാൻ കഴിയുന്നില്ലെടോ.. "എന്താ പെട്ടന്ന് പോയത്.ശ്രീയെ പറ്റി പറഞ്ഞതുകൊണ്ടാണോ.."
" അത്... അല്ല. "
" she is one of my best friend. അവള് മെന്റലി ആകെ തകർന്ന ഒരു അവസ്ഥയിൽ ആയിരുന്നു. അതിനു കാരണക്കാരൻ ഞാനും കൂടി ആണെല്ലോ എന്നോർത്തപ്പോൾ കൂടെ വേണം എന്ന് തോന്നി.
"മ്മ്..."
" അവള് ok ആയതിനു ശേഷം നിന്നെ വന്നു കാണാം എന്നായിരുന്നു വിചാരിച്ചതു. അല്ലെങ്കിൽ I felt so guilty."
........
" I am sorry തനിക്കതു ഹെർട്ട് ആകുമെന്ന് എനിക്കറിയില്ലായിരുന്നു."
" ഹേയ്.. എനിക്കു കൊഴപ്പമൊന്നും ഇല്ല, . "
" ഡോക്റ്റരോടും വാക്കെലിനോടും കള്ളം പറയരുത് കേട്ടോ.. "
ഒരു പൊട്ടിച്ചിരിയോടെ ദേവ് അതു പറഞ്ഞപ്പോൾ അവളും അവനോടൊപ്പം ചേർന്നു.
" ഇനി എല്ലാം മറന്നു കള എന്നിട്ടു... ചേട്ടനെയും സ്വപനം കണ്ടു പോയി കിടന്നുറങ്ങു.
ഗുഡ് നൈറ്റ് "
മറുപടിക്ക് കാത്തു നിക്കാതെ ഫോൺ കട്ടായി. മാളു കൊറച്ചു നേരം ആകെ തരിച്ചു നിന്നു. പിന്നെ ആദിക്കു നേരെ തിരിഞ്ഞു, അവളെ ചവിട്ടി താഴെയിട്ടു. ഓടി ചെന്ന് കെട്ടിപിടിച്ചു കവിളുകളിൽ അമർത്തി ഉമ്മവെച്ചു.
മാളുവിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ആദിയാണെങ്കിൽ ഇതിപ്പോ എന്താ സംഭവം എന്നറിയാതെ തലയും ചൊറിഞ്ഞു കണ്ണും മിഴിച്ചിരുന്നു.