Aksharathalukal

പാർവതി ശിവദേവം - 15

Part -15
 
അങ്ങോട്ട് മാറി നിൽക്ക്.ഹൈറ്റും ഇല്ല, ബുദ്ധിയും ഇല്ല. കുട്ടി നിക്കർ ഇട്ട് ഇറങ്ങി കൊളും " പാർവണയെ നോക്കി പുഛത്തോടെ പറഞ്ഞ് ശിവ ഗേറ്റ് തുറന്നു.
 
 
" ഇയാൾക്ക് അപ്പോ ചിരിക്കാൻ ഒക്കെ അറിയാം അല്ലേ.പിന്നെ ഈ ഹൈറ്റിൽ ഒന്നും ഒരു കാര്യവും ഇല്ല." അത് പറഞ്ഞ് അവൾ തിരിച്ച് അവളുടെ വീട്ടിലേക്ക് നടന്നു.പോകുന്ന വഴി ദേവയെ നോക്കി ഒന്ന് പുഞ്ചിരിക്കാനും അവൾ മറന്നില്ല.
 
പാർവ്വണ തിരിച്ച് വീട്ടിൽ എത്തിയതും അവളെ നോക്കി വാതിലിൽ ചാരി രേവതി നിൽക്കുന്നുണ്ടായിരുന്നു. പാർവണയെ കണ്ടതും രേവതി ഒന്ന് ആക്കി ചിരിച്ചു.
 
"എന്തിനാ ടീ വെറുതെ ഇളിക്കുന്നേ " പാർവണ അവളെ നോക്കി ചോദിച്ചു.
 
" നീ എന്തിനാ ആവശ്യം ഇല്ലാത്ത പണിക്ക് ഒക്കെ പോയത് " രേവതി ചിരിയോടെ ചോദിച്ചു.
 
"എന്ത് പണിക്ക് " പാർവണ മനസിലാവാതെ ചോദിച്ചു. 
 
" ഞാൻ കണ്ടു ഗേറ്റ് തുറക്കാൻ പറ്റാതെ...." ബാക്കി പറയാതെ രേവതി നിന്ന് ചിരിക്കാൻ തുടങ്ങി.
 
"ഓഹ് വലിയ കാര്യം ആയി പോയി. മനുഷ്യന് എത്തുന്ന ഹൈറ്റിൽ ഗേറ്റ് വച്ചാലെ തുറക്കാൻ പറ്റുള്ളു. "
 
"അല്ലാതെ നിനക്ക് ഹൈറ്റ് ഇല്ലാതെ അല്ലാലെ"
 
" ദേ ദേവു കുറച്ച് ഹൈറ്റ് നിനക്ക് ഉണ്ട് എന്ന് വച്ച് നീ എന്നെ വല്ലാതെ കളിയാക്കാൻ വരണ്ട "അവൾ ദേഷ്യത്തോടെ പറഞ്ഞ് അകത്തേക്ക് നടന്നു.
 
ഹൈറ്റിൻെറ കാര്യം പറഞ്ഞ് കളിയാക്കുന്നത് അവൾക്ക് ഇഷ്ടം അല്ലാ എന്ന് രേവതിക്ക് അറിയാമായിരുന്നു.അതു കൊണ്ട് ഇടക്ക് അവളെ ദേഷ്യം പിടിപ്പിക്കാൻ രേവതി ഉയരം ഇല്ല എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്.
 
"തുമ്പി നിനക്ക് ആവശ്യത്തിനുള്ള ഹൈറ്റ് ഒക്കെ ഉണ്ട്. " പാർവണ കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു.
 
" ഇനി ഇപ്പോ ഹൈറ്റ് ഇത്തിരി കുറവാണെങ്കിലും എന്താ നീ നല്ല സ്മാർട്ട് അല്ലേ. സൂപ്പർ അല്ലേ. പൊളി അല്ലേ " അവൾ കണ്ണാടിയിൽ നോക്കി സ്വയം മോട്ടിവെറ്റ് ചെയ്യ്തു.
 
"എടീ നീ അത് വിട്ടില്ലേ. ഞാൻ വെറുതെ പറഞ്ഞതാ.നിനക്ക് ആവശ്യത്തിനുള്ള ഹൈറ്റ് ഒക്കെ ഉണ്ട്. " കണ്ണാടിയിൽ നോക്കി പിറുപിറുക്കുന്ന പാർവണയെ പിന്നിൽ നിന്ന് കെട്ടി പിടിച്ച് കൊണ്ട് രേവതി പറഞ്ഞു.
 
" ഇല്ല നീ വെറുതെ പറയാ. എനിക്ക് അറിയാം ഞാൻ ഉണ്ടാപ്പി ആണെന്ന് " രേവതിയുടെ കൈ തട്ടി മാറ്റി കൊണ്ട് പാർവണ പറഞ്ഞു.
 
" ഉണ്ടാപ്പിയോ അത് എന്താ " രേവതി ചിരിച്ച് കൊണ്ട് ചോദിച്ചതും പാർവണ കണ്ണുരുട്ടി അവളെ നോക്കി.
 
"സോറി.. സോറി.. ഞാൻ അറിയാതെ ചിരിച്ചതാ. നീ നല്ല ഹൈറ്റ് ഉണ്ട്"
 
" അല്ല. നോക്കിക്കെ എന്നേക്കാൾ ഉയരം ഉണ്ട് നീ " പാർവണ രേവതിയുടെ അടുത്ത് നിന്ന് കൊണ്ട് ഹൈറ്റ് നോക്കി പറഞ്ഞു.
 
"അതിനെന്താ ഞാൻ കുറച്ച്  കുനിഞ്ഞ് നിന്നാൽ OK ആയില്ലേ " രേവതി കുറച്ച് കുനിഞ്ഞ് പാർവണക്കൊപ്പം നിന്ന് കൊണ്ട് പറഞ്ഞതും പാർവണയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
 
 
" ഇത്ര സില്ലി കാര്യത്തിന് എൻ്റെ തുമ്പി കുട്ടി ഇങ്ങനെ സങ്കടപ്പെടല്ലേ ട്ടോ " അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് രേവതി പറഞ്ഞു.
 
_____________________________________________
 
"Tall boy short girl deadly combination അപ്പോ same ഹൈറ്റ് ഉള്ള നമ്മളോ "
 
" നീ വെറുതെ കണ്ണി കണ്ട ചവറ് വീഡിയോസ് കണ്ട് ഓരോന്ന് പറയാൻ നിൽക്കണ്ട. അവളും അവളുടെ ഒരു short ഗേളും. ആ ഫോൺ എടുത്ത് വച്ച് വല്ലതും രണ്ടക്ഷരം പഠിക്കാൻ നോക്ക് പെണ്ണേ "ശിവ അവളുടെ തലക്കിട്ട് കൊട്ടി കൊണ്ട് പറഞ്ഞു.
 
" നീ എന്താ ശിവ ഇത്ര പഴഞ്ചൻ ആവുന്നേ.tall boy short girl, കലിപ്പൻ്റെ കാന്താരി, ഇതൊക്കെ ആണ് ഇപ്പോഴത്തെ trend ശിവ "
 
 
"നിനക്ക് പിരാന്ത് ആണ് പെണ്ണേ.കലിപ്പൻ്റെ കാന്താരിയോ അത് എന്താ "
 
"അതൊന്നും നിന്നെ പോലുള്ള പാൽ കുപ്പി യോട് പറഞ്ഞിട്ട് കാര്യം ഇല്ല. അല്ല ഞാൻ ഒരു സംശയം ചോദിക്കട്ടെ.നിനക്ക് ഈ ദേഷ്യം എന്ന വികാരം ഒന്നും ഇല്ലേ.എന്ത് പറഞ്ഞാലും ഇങ്ങനെ ചിരിച്ചോളും"
 
 
"നമ്മൾ വെറുതെ കുറെ ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം. നമ്മൾ ഇങ്ങനെ എപ്പോഴും 
 കാം ആൻ്റ് ക്വയ്റ്റ് ആയി ഇരിക്കണം.അത് നമ്മുടെ ഹെൽത്തിനും നല്ലതാണ്."
 
 
" നിന്നോട് ഇതൊക്കെ പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ." അവൾ തലക്ക് കൈ വച്ച് പറഞ്ഞ് എഴുന്നേറ്റു.
 
 
 " സത്യാ... പിണങ്ങി പോവല്ലേ "ശിവ അവളുടെ കൈയ്യിൽ പിടിച്ച് തൻ്റെ അരികിൽ ഇരുത്തി അവളുടെ തോളിലൂടെ കൈയ്യിട്ടു
 
 
"എടീ...ഒരുമിക്കുമ്പോൾ സുന്ദരമാവുന്നതെന്തും  deadly combination ആണ്. അല്ലാതെ ഇങ്ങനെ ആണെങ്കിൽ  മാത്രം എന്നൊന്നും ഇല്ല."
 
" ആണോ"
 
"അതെന്നേ. ഇനി നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ നിന്നെ ഉപേക്ഷിച്ച് ഞാൻ വേറെ എതെങ്കിലും ഹെറ്റില്ലാത്ത പെണ്ണിനെ കണ്ടു പിടിച്ച് പ്രേമിക്കാം."
 
"അങ്ങനെ എങ്ങാനും ചെയ്താൽ നിന്നെ ഞാൻ കൊല്ലും അവളേയും കൊല്ലും ഞാൻ. എന്നിട്ട് ഞാനും മരിക്കും " അവൾ അവൻ്റെ കഴുത്തിന് പിടിച്ചു കൊണ്ട് പറഞ്ഞു.
 
 
****
 
പഴയ ഓർമകൾ ശിവയുടെ മനസിനെ ചുട്ടു പൊള്ളിച്ചു. അവൻ കൈയ്യിലിരുന്ന വോഡ്ക കുപ്പി മുഴുവനായി വായിലേക്ക് കമിഴ്ത്തി.
 
"ശിവാ നീ ഇത് എന്താ കാണിക്കുന്നേ " ദേവ അവൻ്റെ കൈയ്യിലെ കുപ്പി പിടിച്ച് വാങ്ങി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു.
 
"എനിക്ക് പഴയതെല്ലാം മറന്ന് ഒന്ന് ഉറങ്ങണം ദേവാ അതിനാ "
 
"അതിന് ഇതാണോ വഴി. നീ പഴയെ തെല്ലാം മറന്നോ. ഒരു വട്ടം ഈ നശിച്ച കുടി കാരണം മരണത്തിൻ്റെ വക്കത്ത് എത്തിയതല്ലേ നീ. ഇനി വീണ്ടും നശിക്കാൻ ആണോ നിൻ്റെ ഉദ്ദേശം "
 
 
'' അല്ല. ദേവാ ഇന്ന് മാത്രം. ഒരു ബോട്ടിൽ. അത് താ പ്ലീസ്" ശിവ ദയനീയമായി അവനെ നോക്കി യാചിച്ചു.
 
 
"ന്നാ കുടിക്ക്. കുടിച്ച് നശിക്കുകയോ മരിക്കുകയോ എന്താ വച്ചാൽ ചെയ്യ്.അല്ലെങ്കിലും ഞാൻ പറഞ്ഞത് കേൾക്കാൻ നിനക്ക് പറ്റില്ലലോ. ഞാൻ നിൻ്റെ ആരും അല്ലല്ലോ "
 
ദേവ കയ്യിലുള്ള കുപ്പി ശിവയുടെ കൈയ്യിൽ കൊടുത്ത് കൊണ്ട് ദേഷ്യത്തോടെ റൂം തുറന്ന് പുറത്തേക്ക് പോയി.
 
"ആരും ഇല്ലാത്ത എൻ്റെ ജീവിതത്തില്ലേക്ക് ആരൊക്കെയോ ആയി വന്ന്, കുറേ നിറമുള്ള സ്വപ്നങ്ങളും, ഓർമകളും സമ്മാനിച്ച്, അവസാനം എന്നെ തനിച്ചാക്കി പോയില്ലേ നീ സത്യ....
 
ഒരിക്കലും കൈവിടില്ല എന്ന് എൻ്റെ കൈ ചേർത്ത് പിടിച്ച് പറഞ്ഞിട്ടും അവസാനം എന്നേ ഒറ്റക്കാക്കി നീ പോയില്ലേ സത്യ...: "
 
ശിവ അലറി പറഞ്ഞു കൊണ്ട് കയ്യിലുള്ള വോഡ്കയുടെ ബോട്ടിൽ നിലത്തേക്ക് എറിഞ്ഞു.
 
****
 
" നീ ഈ പറഞ്ഞതെല്ലാം സത്യമാണോ തുമ്പീ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല."
 
 
"സത്യമാ ദേവു .ഇതെല്ലാം എന്നോട് പറയാനാ കണ്ണൻ വന്നത് ".
 
 
" എന്നിട്ട് നീ ഇത് ശിവ സാറിനോട് പറഞ്ഞോ "
 
"ഇല്ല. ഈ കാര്യം നീ അയാളോട് പറഞ്ഞാൽ മതി. അയാൾക്ക് എന്നേ കാണുന്നത് തന്നെ ദേഷ്യം ആണ്. എനിക്ക് ആണെങ്കിൽ അയാളെ കണ്ണെടുത്താ കണ്ടൂടാ "
 
 
" നീ ഇങ്ങനെ ഒന്നും പറയല്ലേ ടീ. നീ തന്നെ ഇത് സാറിനോട് പറയണം. ചിലപ്പോ സാറിന് നിന്നോടുള്ള ദേഷ്യം ഇതോടെ മാറിയാല്ലോ"
 
"എനിക്കൊന്നും വയ്യ. നീ തന്നെ പറഞ്ഞാ മതി"
 
" പറ്റില്ല. നീ തന്നെ ഇത് പറയും." രേവതി തറപ്പിച്ച് പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.
 
 
(തുടരും)
 
പ്രണയിനി 🖤
 
 
 

പാർവതി ശിവദേവം - 16

പാർവതി ശിവദേവം - 16

4.5
4522

Part -16   ഫോണിലെ അലറാം കേട്ടാണ് ശിവ കണ്ണു തുറന്ന് . മേശക്ക് മുകളിൽ ഇരിക്കുന്ന ഫോൺ കൈ എത്തിച്ച് എടുത്ത് അവൻ അലറാം ഓഫ് ചെയ്യ്തു.     തലക്ക് എന്തോ ഭാരം തോന്നിയതും അവൻ തലക്ക് കൈ കൊടുത്ത് കൊണ്ട് ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു.     കുറേ നേരം ഇരുന്നിട്ട് അവൻ പതിയെ കുളിക്കാൻ ആയി ബാത്ത് റൂമിലേക്ക് കയറി. കുറച്ച് നേരം ഷവറിനു കീഴെ നിന്നതും തലക്കുള്ളിലെ ഒരു പെരുപ്പ് കുറഞ്ഞ് വന്നു.     കുളി കഴിഞ്ഞ് ഡ്രസ്സ് എല്ലാം മാറ്റി അവൻ ലാപ്ടോപ്പും എടുത്ത് നേരെ താഴേക്ക് നടന്നു. താഴേ ഡെയ്നിങ്ങ് ടേബിളിൽ ദേവ അവനെ വെയ്റ്റ് ചെയ്യ്ത് ഇരിക്കുന്നുണ്ടായിരുന്നു.     ശ