Aksharathalukal

പാർവതി ശിവദേവം - 16

Part -16
 
ഫോണിലെ അലറാം കേട്ടാണ് ശിവ കണ്ണു തുറന്ന് . മേശക്ക് മുകളിൽ ഇരിക്കുന്ന ഫോൺ കൈ എത്തിച്ച് എടുത്ത് അവൻ അലറാം ഓഫ് ചെയ്യ്തു.
 
 
തലക്ക് എന്തോ ഭാരം തോന്നിയതും അവൻ തലക്ക് കൈ കൊടുത്ത് കൊണ്ട് ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു.
 
 
കുറേ നേരം ഇരുന്നിട്ട് അവൻ പതിയെ കുളിക്കാൻ ആയി ബാത്ത് റൂമിലേക്ക് കയറി. കുറച്ച് നേരം ഷവറിനു കീഴെ നിന്നതും തലക്കുള്ളിലെ ഒരു പെരുപ്പ് കുറഞ്ഞ് വന്നു.
 
 
കുളി കഴിഞ്ഞ് ഡ്രസ്സ് എല്ലാം മാറ്റി അവൻ ലാപ്ടോപ്പും എടുത്ത് നേരെ താഴേക്ക് നടന്നു. താഴേ ഡെയ്നിങ്ങ് ടേബിളിൽ ദേവ അവനെ വെയ്റ്റ് ചെയ്യ്ത് ഇരിക്കുന്നുണ്ടായിരുന്നു.
 
 
ശിവ കൂടി വന്നതും മെയ്ഡ് അവർക്കുള്ള ബ്രേക്ക് ഫാസ്റ്റ് ടേബിളിനു മുകളിൽ കൊണ്ടു വന്നു വച്ചു.
 
 
"ദാ കോഫീ കുടിക്ക് ഇന്നലത്തെ ഹാങ്ങ് ഓവർ മാറട്ടെ " ദേവ ശിവയുടെ മുന്നിലേക്ക് കോഫീ കപ്പ് നീക്കി വച്ച് കൊണ്ട് പറഞ്ഞു
 
 
" ദേവാ ഞാൻ ഇന്നലെ..: "ശിവ എന്തോ പറയാൻ നിന്നതും ദേവ കഴിക്കൽ നിർത്തി എഴുന്നേറ്റു.
 
 
"ഞാൻ കാറിൽ ഉണ്ടാകും "ദേവ അത് പറഞ്ഞ് കൈ കഴുകി പുറത്തേക്ക് നടന്നു.ദേവ ഫുഡ് കഴിക്കാത്തതിനാൽ ശിവക്കും എന്തോ പിന്നെ ഒന്നും കഴിക്കാൻ തോന്നിയില്ല.
 
 
ശിവയും ഭക്ഷണം കഴിക്കാതെ നേരെ കൈ കഴുകി പുറത്തേക്ക് ഇറങ്ങി. കാറിൽ ദേവ എതോ ഫയൽ നോക്കി ഇരിക്കുകയായിരുന്നു.
 
 
ശിവ വന്നതറിഞ്ഞിട്ടും അവൻ മൈൻഡ് ചെയ്യാതെ ഫയലിൽ തന്നെ നോക്കി ഇരുന്നു. ശിവ കാർ മുന്നോട്ട് എടുത്തു.
 
 
യാത്രക്കിടയിൽ ശിവ അവനോട് എന്തോ സംസാരിക്കാൻ നിന്നതും ദേവ ശ്രദ്ധിക്കാത്ത രീതിയിൽ ഇരുന്നു. അത് കണ്ട് ശിവക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ആ ദേഷ്യത്താൽ അവൻ സ്പീഡിൽ കാർ ഓടിച്ചു.
 
_____________________________________________
 
 
" ഇയാൾ ഇത് എന്ത് പോക്കാ പോവുന്നേ. മനുഷ്യനെ കൊല്ലാൻ വേണ്ടിയണോ "ഓഫീസിലേക്ക് ഇറങ്ങുന്ന റോഡിലൂടെ തങ്ങളെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പോയ ശിവയുടെ കാർ നോക്കി  പാർവണ പറഞ്ഞു.
 
 
" നീ ഇനി അവിടെ വാ പൊളിച്ച് നിൽക്കാതെ വന്നേ " റോഡിൽ തന്നെ നിൽക്കുന്ന പാർവണയെ നോക്കി പറഞ്ഞു.
 
 
"ടീ നീ ആ ശ്രുതിയോട് അധികം കൂട്ട് കൂടാൻ ഒന്നും പോവണ്ട" രേവതി അവളുടെ കാതിൽ പതിയെ പറഞ്ഞു.
 
 
"അതെന്താ അങ്ങനെ. ഇന്നലെ വരെ ചേച്ചി എന്ന് വിളിച്ച ആളെ നീ ഇപ്പോ എന്താ പേര് വിളിക്കുന്നേ "
 
 
" കാരണം എന്താ എന്ന് അറിഞ്ഞാലേ നീ അനുസരിക്കൂ"
 
 
" ശരി ഞാൻ സംസാരിക്കില്ല. അതിന് നീ എന്തിനാ ഇങ്ങനെ ചൂടാവുന്നേ"
 
 
" നീ ബ്രേക്ക് ടൈമിൽ ശിവ സാറിനെ ചെന്ന് കാണണം. ഇനി അത് മറക്കണ്ട "
 
 
'' ഉം. പോവാം " പാർവണ തലയാട്ടി പറഞ്ഞു.
 
 
"ശ്രുതിയുടെ കാര്യം ഇവളോട് പറയണോ. വേണ്ട .എന്തിനാ വെറുതെ മറ്റുള്ളവരുടെ കാര്യത്തിൽ ഞാൻ ഇടപ്പെടുന്നത്. അവൾ എന്താ വച്ചാ അവൾടെ ഇഷ്ടത്തിന് നടക്കട്ടെ " രേവതി ഓരോന്ന് ആലോചിച്ചു.
 
 
" നീ എന്താ ദേവു ഇങ്ങനെ ആലോചിക്കുന്നേ " എന്തോ ആലോചിച്ചു നിൽക്കുന്ന രേവതിയെ തട്ടി കൊണ്ട് പാർവണ ചോദിച്ചത്.
 
 
"നിങ്ങൾ എന്താ ഇന്ന് ലേറ്റ് ആയേ. എത്ര നേരം ആയി ഞങ്ങൾ കാത്തു നിൽക്കുന്നു." ഗേറ്റിനരികിൽ നിൽക്കുന്ന ശ്രുതി അവർ ഇരുവരേയും നോക്കി പറഞ്ഞു.
 
 
" ഞങ്ങളോ .ഇവിടെ ചേച്ചി ഒറ്റക്കല്ലേ നിൽക്കുന്നേ " പാർവണ സംശയത്തോടെ ചോദിച്ചു.
 
 
" അത്... അത് ഞാൻ എന്തോ ഓർത്ത് പറഞ്ഞതാ." മുഖത്തെ പതർച്ച മറച്ചു വച്ചു കൊണ്ട് പറഞ്ഞു.
'
 
" ഇനി ഇവിടെ നിന്ന് നേരം കളയണ്ട. വാ അകത്തേക്ക് പോകാം " ശ്രുതി അത് പറഞ്ഞ് അകത്തേക്ക് നടന്നു.ഒപ്പം പുറത്ത് നിൽക്കുന്ന ഒരാളെ നോക്കി കണ്ണു കൊണ്ട് ആക്ക്ഷൻ കാണിച്ചിരുന്നു.
 
 
" എന്തൊക്കെയുണ്ട് പാർവണ പുതിയ പ്രൊജക്ടിൻ്റെ വിശേഷങ്ങൾ''
 
 
'' പ്രൊജക്റ്റോ. ആ കാര്യം എങ്ങനെ ചേച്ചി അറിഞ്ഞു." പാർവണ സംശയത്തോടെ ചോദിച്ചു.
 
 
''ഈ കമ്പനിയിലെ സ്റ്റാഫ് തന്നെ അല്ലേ ഞാൻ .അപ്പോ അത് ഞാൻ അറിയാതെ ഇരിക്കുമോ" ശ്രുതി ചിരിയോടെ പറഞ്ഞു.
 
 
ശ്രുതിയും പാർവണയും പരസ്പരം സംസാരിച്ച് മുന്നോട്ട് നടന്നു. ആ സമയം രേവതി എന്തോ ആലോചനയിൽ ആയിരുന്നു. ഒപ്പം ശ്രുതിയെ കുറിച്ച് ചില സംശയങ്ങളും മനസിൽ നിറഞ്ഞു.
 
____________________________________________
 
 
" ദേവാ ആ ജാൻവി ഡിസൈൻസിൻ്റെ ഫയൽ എവിടെ " ശിവ ദേവയുടെ കാമ്പിനിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
 
 
ദേവ ഒന്നും മിണ്ടാതെ തൻ്റെ ടേബിളിനു മുകളിൽ നിന്നും ഒരു ഫയൽ എടുത്ത് അവന് നേരെ നീട്ടി.ശിവ ആ ഫയൽ വാങ്ങി ചെക്ക് ചെയ്യാൻ തുടങ്ങി.
 
 
" ഇതിൽ നീ സൈൻ ചെയ്യ്തിട്ടില്ല ദേവാ " ഫയൽ ദേവക്ക് നേരെ നീട്ടി കൊണ്ട് ശിവ പറഞ്ഞതും അവൻ ഫയൽ വാങ്ങി സെൻ ചെയ്യ്ത് അവന് തിരിച്ച് നൽകി.
 
 
" ദേവാ നീ എന്താ ഇങ്ങനെ ചെറിയ കുട്ടികളെ പോലെ പിണങ്ങി ഇരിക്കുന്നേ. ഞാൻ പറഞ്ഞത് നീ ഒന്ന് വിശ്വസിക്ക് നീ എന്നേ വന്ന് ചീത്ത പറഞ്ഞ ശേഷം ഒരു തുള്ളി പോലും ഞാൻ കുടിച്ചിട്ടില്ല.promise" ശിവ ദയനീയമായി പറഞ്ഞു.
 
 
"എനിക്ക് നിന്നോട് ഒരു പിണക്കവും ദേഷ്യവും ഇല്ല ശിവ. നിന്നെ പഴയ പോലെ ആ നശിച്ച ശിവയായി കാണാൻ വയ്യാത്തതു കൊണ്ടാണ്. ഞാൻ ആയി പഴയ കാര്യങ്ങൾ ഇനി ഓർമ്മിപ്പിക്കേണ്ടതില്ലലോ നിന്നെ "
 
 
"Sorry daaഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല."
 
 
"May I come in sir" രേവതി ദേവയുടെ കാമ്പിൻ്റെ ഡോറിനടുത്ത് നിന്നു കൊണ്ട് ചോദിച്ചു.
 
 
"Yaa come in.." ദേവ അത് പറഞ്ഞതും രേവതി അകത്തേക്ക് വന്ന് കയ്യിലുള്ള ഫയൽ ദേവക്ക് നീട്ടി.
 
 
ആ സമയം ശിവ അവനെ കണ്ണു കൊണ്ട് എന്തോക്കെയോ ആംഗ്യം കാണിക്കാൻ തുടങ്ങി.ആ സമയം ദേവ അവനോട് വേണ്ടാ എന്നും കാണിക്കുന്നുണ്ട്.
 
 
അവർ ഇരുവരുടേയും കഥകളി കണ്ട് ഒന്നും മനസിലാവാതെ നിർക്കുകയാണ് രേവതി.
 
 
"എടോ താൻ ഇവിടെ ഇരിക്ക്." അത് പറഞ്ഞ് ശിവ അവൻ്റെ അരികിലുള്ള ചെയർ വലിച്ചിട്ടു.
 
 
__________________________________________
 
 
"ബ്രേക്ക് ടൈം ആയതും പാർവണ  നേരെ ശിവയുടെ ക്യാബിനിലേക്ക് നടന്നു "
 
"മെ ഐ കം ഇൻ സാർ"അവൾ റൂം തുറന്ന് അകത്തേക്ക് നോക്കിയതും അവിടെ ആരെയും കാണാൻ ഇല്ല .
 
 
ഇയാൾ ഇത് എവിടെ പോയി .ശിവയെ കാണാത്തതുകൊണ്ട് അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ശിവയുടെ 
പി. എ അവന്റെ ക്യാബിനിലേക്ക് വന്നിരുന്നു. 
 
 
"പ്രസാദ്... ശിവ സാറിനെ കണ്ടോ "
പാർവണ അവനോട് ആയി ചോദിച്ചു .
 
 
"ശിവ സാർ ദേവ സാറിന്റെ ക്യാബിനിൽ ഉണ്ട്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അങ്ങോട്ട് ചെന്നോള്ളു." അയാൾ അത് പറഞ്ഞ് ക്യാബിൻ ഉള്ളിലേക്ക് കയറി.
 
 
അത് എന്തായാലും നന്നായി. ദേവ സാർ ഒരു പാവം ആണല്ലോ .അപ്പോൾ സാർ കൂടെ ഉണ്ടെങ്കിൽ ഒരു ബലമായി .
 
 
അത് പറഞ്ഞ് അവൾ നേരെ ദേവയുടെ കാബിനിലേക്ക് നടന്നു. 
 
 
"മെ ഐ കം..."വാതിൽ തുറന്ന് പറഞ്ഞപ്പോഴേക്കും അകത്തിരിക്കുന്ന ശിവയെയും രേവതിയും കണ്ടപ്പോൾ അവൾ 
ഞെട്ടി അവിടെത്തന്നെ നിന്നു. 
 
 
 
"ഇത് ആര് പാർവണയോ. അകത്തേക്ക് വാ" ദേവ അവളെ അകത്തേക്ക് വിളിച്ചു എങ്കിലും അവൾ എന്തോ ഓർത്തു വാതിലിനരികിൽ തന്നെ നിൽക്കുകയാണ് .
 
 
"തന്നോട് അകത്തേക്ക് വന്നോളാൻ  ആണ് ഞാൻ പറഞ്ഞത് "ദേവ വീണ്ടും പറഞ്ഞതും അവൾ വേഗം അകത്തേക്ക് വന്നു.
 
 
"നീയെന്താ ഇവിടെ "ശിവ ഗൗരവത്തോടെ അവളോടായി ചോദിച്ചു .
 
 
"ഞാൻ സാറിനെ കാണാൻ സാറിന്റെ കാബിനിലേക്ക് വന്നതാണ്. അപ്പോൾ പ്രസാദാണ് പറഞ്ഞത് സാർ ഇവിടെയുണ്ട് എന്ന് "
 
 
"എന്താ ..... എന്താ കാര്യം" അവൻ താൽപര്യം ഇല്ലാതെ ചോദിച്ചു.
 
 
" നീ എന്താടാ ഇങ്ങനെ കിടന്ന് ദേഷ്യപ്പെടുന്നേ. നിൻ്റെ സ്റ്റാഫ് അല്ലേ. കുറച്ച് മയത്തിൽ ഒക്കെ ചോദിച്ചു കൂടെ "ദേവ ശിവയെ നോക്കി പറഞ്ഞു.
 
 
" പാർവണ അവിടെ ഇരിക്കു.എന്നിട്ട് പറഞ്ഞാൽ മതി എന്താ കാര്യം എന്ന് " ശിവയുടെ അരികിലുള്ള ചെയറിലേക്ക് ചൂണ്ടി കൊണ്ട് അവൻ പറഞ്ഞതും പാർവണ ഒരു മടിയോടെ അവിടെ ഇരുന്നു.
 
 
"സാർ ... ഞാൻ അത്... ഇന്നലെ... അല്ല മിനിങ്ങാന്ന് പറഞ്ഞ ... അത് പിന്നെ... വിജയ് '' പാർവണ എന്ത് പറയണം എന്ന് അറിയാതെ നിന്ന് പരുങ്ങാൻ തുടങ്ങി.ശിവ ആണെങ്കിൽ അവളെ ദേഷ്യത്തോടെ നോക്കി പേടിപ്പിക്കുന്നുണ്ട്‌.
 
 
"Hey cool yaa" ദേവ തൻ്റെ ടേബിളിൽ ഇരിക്കുന്ന ഗ്ലാസ്സിലെ വെള്ളം എടുത്ത്  പാർവണക്ക് കൊടുത്തു. അവൾ അത് ഒറ്റടിക്ക് മുഴുവൻ കുടിച്ചു.അത് കണ്ട് ശിവക്കും ദേവക്കും ചിരി വന്നിരുന്നു.
 
 
"സാർ ഇന്നലെ പറഞ്ഞ ആര്യ ഗ്ലൂപ്പ്സിന് ഈ കമ്പനിയിലെ ഡീറ്റെയിൽ ചോർത്തി കൊടുക്കുന്ന സ്പെ വെറേ ആരും അല്ല വിജയ് ആണ്" പാർവണ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തിയതും അത്ര നേരം ചിരിച്ച് ഇരുന്നിരുന്ന ദേവയുടേയും ശിവയുടേയും മുഖത്ത് ഗൗരവം നിറഞ്ഞു.
 
 
" അത് എങ്ങനെ നീ അറിഞ്ഞു. "ശിവ ഗൗരവം വിടാതെ തന്നെ ചോദിച്ചു.
 
 
" അത്.. 'അത് എൻ്റെ ഫ്രണ്ട് കണ്ണൻ ആണ് എന്നോട് പറഞ്ഞത്. "
 
 
" അവന് എങ്ങനെ ഈ കാര്യങ്ങൾ അറിയാം" അത് ചോദിച്ചത് ദേവ ആയിരുന്നു.
 
 
"കണ്ണൻ വർക്ക് ചെയ്യുന്നത് ആര്യാ ഗ്ലൂപ്പ്സിൽ ആണ്. അതു കൊണ്ട് ഞാൻ ഈ കാര്യം അവനോട് തമാശയായി പറഞ്ഞിരുന്നു. പക്ഷേ ഇന്നലെ ശിവസാർ പറഞ്ഞ അതേ പ്രൊജക്ട് മെത്തേഡ് ആണ് കണ്ണൻ്റ കമ്പനിയും ഫോളോ ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു സംശയം തോന്നി.
 
 
അതു കൊണ്ട് ഞാൻ അവനോട് അതൊന്ന് അന്വേഷിക്കാൻ പറഞ്ഞിരുന്നു. അങ്ങനെയാണ് വിജയ് ആണ് ആ സ്പെ എന്ന് മനസിലായത്.ഈ കാര്യം പറയാൻ ആണ് കണ്ണൻ ഇന്നലെ എന്നേ കാണാൻ വീട്ടിൽ വന്നതും."
 
 
" നീ തന്നത് നല്ല ഒരു ഇൻഫർമേഷൻ ആയിരുന്നു. പക്ഷേ സോറി കുറച്ച് ലേറ്റ് ആയി പോയി. ഈ കാര്യം ഇന്നലെ തന്നെ ഞങ്ങൾ അറിഞ്ഞിരുന്നു." ശിവ പുഛത്തോടെ പറഞ്ഞതും പാർവണയുടെ മുഖം വാടി.
 
 
" എയ് നീ ഇങ്ങനെ പറയാതെ ശിവ .നീ 3, 4 മാസം ആയി തിരഞ്ഞു നടന്നിരുന്ന ആളെ ഒറ്റ ദിവസം കൊണ്ട് പാർവണ കണ്ടെത്തി. That's good" വാടിയ മുഖത്തോടെ ഇരിക്കുന്ന പാർവണയെ നോക്കി ദേവ പറഞ്ഞു.
 
 
"എനിക്ക് അത് അത്ര വലിയ കാര്യമായി തോന്നുന്നില്ല. ഇത് ഇവളുടെ ആ ഫ്രണ്ട് പറഞ്ഞു കൊടുത്ത കാര്യം അല്ലേ."
 
 
"ശിവ മതി എൻ്റെ അനിയത്തി കുട്ടിയെ പുഛിച്ചത് "ദേവ അത് പറഞ്ഞതും എത് അനിയത്തി കുട്ടി എന്ന രീതിയിൽ പാർവണയും രേവതിയും ശിവയും അവനെ നോക്കി.
 
 
" ഞാൻ പാർവണയെ എൻ്റെ അനിയത്തിയായി ദത്തെടുത്തു. പിന്നെ ഇവളെ കാണുമ്പോൾ എവിടേയൊക്കെയോ എൻ്റെ അനിയത്തിയുടെ കട്ട് ഉണ്ട്"
 
 
" അതിന് നിനക്ക് അനിയത്തി ഇല്ലലോ "ശിവ എടുത്തിടച്ച പോലെ ചോദിച്ചു.
 
 
"അതിനു ഇപ്പോ എന്താ .ഇപ്പോ ആയിലോ "ദേവ പറഞ്ഞു.
 
"
ഇത് എല്ലാം കേട്ട് ഒന്നും മനസിലാവാതെ ഇരിക്കുകയാണ് രേവതിയും, പാർവണയും.
 
 
"അല്ല നീ എന്താ ഒരാളെ മാത്രം അനിയത്തി ആക്കുന്നേ.ഇവർ രണ്ടു പേർ ഇല്ലേ. അപ്പോ രണ്ടു പേരെയും അങ്ങ് സഹോദരിമാരായി ദത്തെടുക്ക് " ശിവ അത് പറഞ്ഞതും ദേവ അവനെ കണ്ണുരുട്ടി നോക്കി.
 
 
 
 
 
(തുടരും
 
പ്രണയിനി 🖤
 

പാർവതി ശിവദേവം - 17

പാർവതി ശിവദേവം - 17

4.6
4583

Part -17 " ഞാൻ പാർവണയെ എൻ്റെ അനിയത്തിയായി ദത്തെടുത്തു. പിന്നെ ഇവളെ കാണുമ്പോൾ എവിടേയൊക്കെയോ എൻ്റെ അനിയത്തിയുടെ കട്ട് ഉണ്ട്"   " അതിന് നിനക്ക് അനിയത്തി ഇല്ലലോ "ശിവ എടുത്തിടച്ച പോലെ ചോദിച്ചു.     "അതിനു ഇപ്പോ എന്താ .ഇപ്പോ ആയിലോ "ദേവ പറഞ്ഞു.   " ഇത് എല്ലാം കേട്ട് ഒന്നും മനസിലാവാതെ ഇരിക്കുകയാണ് രേവതിയും, പാർവണയും.     "അല്ല നീ എന്താ ഒരാളെ മാത്രം അനിയത്തി ആക്കുന്നേ.ഇവർ രണ്ടു പേർ ഇല്ലേ. അപ്പോ രണ്ടു പേരെയും അങ്ങ് സഹോദരിമാരായി ദത്തെടുക്ക് " ശിവ അത് പറഞ്ഞതും ദേവ അവനെ കണ്ണുരുട്ടി നോക്കി.     " അത് വേണ്ട. ഇവളെ കൂടി സിസ്റ്റർ ആക്കിയാൽ ഭാവി