നീയില്ലാ നേരം 🍂 ---27 (i)
©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳
✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺...
തനിക്ക് നേരെ നടന്നടുക്കുന്ന രോഹിയേ നന്ദു സംശയത്തോടെ നോക്കി.......
രോഹി......!!!
ഈ അപകടത്തിന് ഒക്കെ പിന്നിൽ നീ ഉണ്ടോ....?സത്യമേ പറയാവൂ........
ഹമ്മ്...ഉണ്ട്....അയാളുടെ ഈ അവസ്ഥക്ക് കാരണം ഞാൻ തന്നെ ആണ്...ഞാൻ ഏൽപ്പിച്ച ആൾ ആണ് അയാളുടെ വണ്ടിക്ക് നേരെ ലോറി അടിച്ചത്....ശക്തിയിൽ ഇടിച്ചത് കൊണ്ട് തന്നെ അയാൾക്ക് ഇത്രേം സംഭവിച്ചു...അതിലിപ്പോഴും എനിക്ക് ഒരു പ്രയാസവും തോന്നുന്നില്ല.......ഇനി ഒട്ടും അയാളോട് സഹതാപം തോന്നുകയും ഇല്ലാ......!!
അവൻ്റെ വാക്കുകൾ ഉറച്ചത് ആയിരുന്നു.....
ഒരു പൊട്ടികരചിലോടെ നന്ദു അവൻ്റെ മെത്തേക്കു ചാഞ്ഞു....
എന്തിനാ രോഹി... അയാള് ചെയ്തതിനു ഉള്ള ശിക്ഷ അയാൾക്ക് ദൈവം കൊടുക്കില്ലെ....നീ എന്തിനാ അങ്ങനെ ഒക്കെ ചെയ്യാൻ....വല്യമ്മ അവരടെ കണ്ണുനീർ നിൻ്റെ തലയിൽ വീഴാതെ ഇരിക്കട്ടെ.......
ദൈവം ഓരോന്നിനും ഓരോ ആളെ നിയോഗിക്കുക ആണ് ചെയ്യുക...ഇവിടെ എൻ്റെ പെണ്ണിനെ ദ്രോഹിച്ചവന് ഉള്ള ശിക്ഷ ഞാൻ നടപ്പിലാക്കി....പിന്നെ വല്യമ്മ അവർ മുഴുവൻ സത്യങ്ങളും അറിഞ്ഞാൽ അയാളെ വെറുക്കും അത് തീർച്ച........!!!
🍂🍂🍂
1ആഴിച്ചക്കാലം അങ്ങനെ കടന്നു പോയി....
നന്ദു ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു കൂടെ അദുവും.......
നന്ദുവിനെ എവിടെയും തനിച്ചാക്കാൻ അവള് ഒരുക്കം അല്ലായിരുന്നു.... അമറും അതിനെ എതിർത്തില്ല........!!
വരുൺ വല്യമ്മ ഒക്കെ എതിർത്തു എങ്കിലും അവർ രണ്ടും കൂട്ടാക്കിയില്ല.... വല്യമ്മയേ ഓർത്ത് രോഹനും എതിർത്തില്ല.....
🍂🍂🍂
ഇന്ന് ആണ് ഡിസ്ചാർജ്.....!!!
നടക്കാൻ ആകില്ല എന്ന് ഒഴിച്ച ഇപ്പൊ വേറെ കുഴപ്പം ഒന്നുമില്ല....
അത് തന്നെ വലിയൊരു ശിക്ഷ ആണല്ലോ.....!!!
അമർ രാവിലെ തന്നെ ഹോസ്പിറ്റലിൽ എത്തിട്ടുണ്ട്....
വേറെ ഒന്നും കൊണ്ടല്ല....ഒരാഴ്ചയിൽ അധികമായി അദു ഹോസ്പിറ്റലിൽ ഇന്ന് അവളെയും കൂട്ടി വീട്ടിലോട്ടു പോകാൻ ഉള്ള പരിപാടി ആണ് അമർ....!!
ഡിസ്ചാർജ് ചെയ്യുന്നതിൻ്റെ ഫോർമലിട്ടി ഒക്കെ കഴിഞ്ഞ ശേഷം എല്ലാവരും കൂടെ അദുവിൻ്റെ തറവാട് വീട്ടിലേക്ക് ആണ് പോയത്..... അദുവും നന്ദുവും അമറിൻ്റെ കൂടെ അവൻ്റെ വണ്ടിയിലും .... വല്യച്ഛനും വല്യമ്മയും അവരടെ മകൻ വരുണിൻ്റെ കൂടെ അവൻ്റെ വണ്ടിയിൽ ആണ് പോയത്.....!!!
വണ്ടി വീട്ടിൽ എത്തിയ ശേഷം വരുൺ പുറത്തേക് ഇറങ്ങി ഡിക്കിയിൽ വച്ചിരുന്ന വീൽ ചെയറിൽ അവരെ എടുത്തിരുത്തി....അവനെ സഹായിക്കാൻ ആയി പുറകെ വന്ന അമറും ഉണ്ടായിരുന്നു....അത് ചെയ്തു കൊടുക്കുമ്പോഴും അവൻ്റെ മുഖം പുച്ചത്താൽ കോടിയിരുന്ന്.......!!!
അമറെ ഞാൻ ഇന്ന് വരുന്നില്ല.....!!!
നന്ദു പറഞ്ഞു....
അത് നിന്നോട് ഞാൻ അങ്ങോട്ട് പറയാൻ നിക്കുവ....
എന്തായാലും ഇവിടെ അദുവിൻ്റെ അമ്മ ഒക്കെ ഉണ്ടല്ലോ ....അപ്പോ ഇനി നിൻ്റെം രോഹിടെം കല്യാണത്തിന് വന്നാതി നീ ഇനി അങ്ങോട്ടേക്ക്.....!!!
ഇപ്പ..ഇപ്പൊൾ എങ്ങനാ...?വല്യച്ഛൻ ഒക്കെ ഈ ഒരു അവസ്ഥയിൽ.....!!!
അതിന് ആർഭാടം ആയി നടത്താൻ ഒന്നും നിൻ്റെ രോഹിത് സമ്മതിക്കുന്നില്ല.... കുടുംബക്കാർ മാത്രം ആയുള്ള ചടങ്ങ് .... വല്യച്ചന് വന്നു കാണാം.....പിന്നെ എന്താ...
എന്നാലും......!!!
ഒരെന്നാലും ഇല്ല മോളെ...ഒരുപാട് ആയില്ലേ....ഇനീം അതും ഇതും പറഞ്ഞ് എൻ്റെ കുട്ടി ഇത് മുടക്കരുത്....!!
വല്യമ്മ അവൾടെ തലയിൽ തഴുകി പറഞ്ഞു....!!!
എന്ന ഞാനും ഇവളു ഇറങ്ങട്ടെ ....അടുത്ത് നിന്ന അദുവിൻ്റെ
കയ്യിൽ പിടിച്ച് അവൻ ചോദിച്ചു....
ഏയ്...ഞാൻ ഇന്ന് വരുന്നില്ല ...☹️
😳അത് പറ്റില്ല.....
അതെന്താ....
അത്...അത് പിന്നെ...ചെറിയ രീതിയിൽ ആണെങ്കിലും ഇവൾക്ക് വേണ്ടുന്ന ഡ്രസ് ഓകെ എടുക്കണം...അതിന് നീയും രോഹിയെ സഹായിക്കണം...വേറെ ആരും ഇല്ലെന്ന് അറിയില്ലേ...!!
ഇനി ഒരാഴിച്ച തികച്ചില്ല.....അപ്പോ പിന്നെ നീ വരണം ....ഇവൾ എന്തായാലും വരത്തില്ല.......നീയും ഇല്ലേൽ കുഴങ്ങും....!!
ചെല്ലു മോളെ.... അല്ലെലെ ഓരാഴിച്ച ആയില്ലേ ഹോസ്പിറ്റലിൽ നിക്കണെ.....ഇനിയും രണ്ടാളും രണ്ടിടത്ത് ആയി നിക്കണ്ഡ...ചെല്ല്...
ഒരു പത്ത് മിനിറ്റ് ഞാൻ കുളിച്ച് വരാം എന്നു പറഞ്ഞവൾ അകത്തേക്ക് ഓടി....
എന്ന ഞങൾ ഇറങ്ങുവാ.....ഇപ്പൊ തന്നെ നേരം ഇരുട്ടൻ ആയില്ലേ..ഇനിയും നിക്കനില്ല ..എന്ന....
കുളിച്ച് വന്നതും ചായയും കുടിച്ച് അവള് അവരോട് ഒക്കെ പറഞ്ഞു....
വണ്ടിയിൽ കേറിയ മുതൽ അമർ അവളോട് ഒരക്ഷരം മിണ്ടിയിട്ടില്ല.....!!!
അവള് അങ്ങോട്ട് ചോദിക്കുന്നതിനു ഓക്കേ മൂളി വിട്ടു.....
ഇത് തുടർന്നു കൊണ്ടേ ഇരുന്നപ്പോ വായിട്ട് അലക്കുന്നത് അവളും നിർത്തി.........!!
വീട്ടിലെത്തിയിട്ടും ഒരക്ഷരം പോലും മിണ്ടാതെ എന്തിന് അവളെ ഒന്ന് മൈൻഡ് കൂടെ ചെയ്യാതെ ഡോറും വലിച്ചടച്ചവൻ ഉള്ളിലേക്ക് പോയി....
ഇങ്ങേർക്ക് ഇത് എന്തോ പറ്റി....🤔
എന്നും ചിന്തിച്ച് അവളും അവനു പുറകെ ചെന്നു.....
അകത്ത് ചെന്നതും സോഫയിൽ ആയി രോഹിതും അവനു അരികിലായി അമരും ഇരിപ്പുണ്ട്.....
അവള് ചെന്ന് അവർക്ക് അടുത്ത് ഇരുന്നു.....
അവള് വന്നതും ഫോണിൽ എന്താണ്ട് ഒക്കെയോ നോക്കി അമർ അവിടെ നിന്നും എഴുന്നേറ്റ് പോയി.......!!!
അവൻ പോയ വഴിയേ അദു ചുണ്ടും ചുളുക്കി നോക്കി ഇരുന്നു....
അദു....
എന്താ രോഹിയേട്ട......!!
നിനക്ക് എന്നോട് ദേഷ്യം ഉണ്ടൊടി...നിൻ്റെ വല്യച്ഛൻ അല്ലേ ആയാൽ....!
എന്തിന് എൻ്റെ ചേച്ചിയോട് ചെയ്തത് ഓർക്കുമ്പോൾ അയാൾക്ക് ഈ ശിക്ഷ കിട്ടണം...പിന്നെ വല്യമ്മായിയെ ഓർത്ത് മാത്രം ചെറിയൊരു വിഷമം....അയാളെ ശിഷ്ട കാലം ആ പാവം തന്നെ താങ്ങേണ്ടി വരില്ലേ.....
മ്മ്.....ഒരു ആളെ കൂടെ സഹായത്തിന് ആക്കാം അല്ലേ...
മ്മ്...വേണ്ടി വരും....അമ്മ ഒക്കെ കുറച്ച് കഴിഞ്ഞ മടങ്ങും....
മ്മ്...
എന്ന ഞാൻ മേലോട്ട് ചെല്ലട്ടെ....
ഹ...ഞാൻ ഇരങ്ങുവാ....മുറിയിൽ അവൻ ഉണ്ടേൽ ഞാൻ പോയെന്ന് പറഞ്ഞേക്ക്...
ശെരി...ഏട്ടൻ അത്താഴം കഴിച്ചത് അല്ലായിരുന്നോ....?
മ്മ്....!!
മുറിയിൽ എത്തിയതും ബെഡിൽ ചമ്മറം പടഞ്ഞ് ഇരുന്നു കൊണ്ട് ലാപ്പില് എന്തോ കാര്യമായ നോട്ടത്തിൽ ആണ് അമർ.....
അമറെട്ട റോഹിയെട്ടൻ ഇറങ്ങി എന്ന് പറയാൻ പറഞ്ഞെ....
മ്മ്....!!!
😬😬ഇങ്ങേരെ അണ്ണാക്കിൽ ആര് പെറ്റ് കിടപ്പാണ് എന്ന് അറിഞ്ഞേ കാര്യവുള്ളു....😤
അവൻ്റെ അരികിൽ ചെന്നവള് മടിയിൽ ഉണ്ടായിരുന്ന ലാപ്ടോപ് എടുത്ത് മാറ്റി വച്ച് അവൻ്റെ മടിയിലേക്ക് കേറി ഇരുന്നു....
ഏയ്...നീ എന്താ ഈ കാട്ടണെ...എഴീക്ക്....എനിക്ക് പണി ഉണ്ട്....
ഹും...അങ്ങനെ ഇപ്പൊ പണി എടുക്കേണ്ട...നിങ്ങടെ വായിൽ അപ്പം തിരുകി വച്ചിനോ......!!!അല്ലേ ഉരിയാടാൻ ഉള്ള വല്ല സാനോം അടിച്ച് പോയോ.....!!
😏നിനക്ക് അല്ലേ വല്യ ജാഡ...എന്തായിരുന്നു വരുന്നില്ല...എന്നൊക്കെ അല്ലേ പറഞ്ഞെ...ഇത്രേം ദിവസം മാറി നിന്നിട്ട് നീ എന്നെ ഒരിക്കൽ പോലും ഇങ്ങോട്ട് വിളിച്ചോ....☹️
അതിന് ആണോ ...കുശുമ്പ് കുത്തിയത് ആരുന്നോ🤭....വിളിക്കാൻ വേണ്ടി എനിക്കൊരു അവസരം തന്നോ... ഇയാളെന്നെ ഇങ്ങോട്ട് വിളിക്കത്തില്ലെ...രാവിലേം രാത്രിയും ഒക്കെ ഞാൻ വിളിക്കാൻ ഒരുങ്ങുമ്പോഴേക്കും എന്നെ ഇങ്ങോട്ട് വിലിക്കാറല്ലെ.....!!!
ഇനി ഇപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞോ...അതും പോട്ടെ ...ഇന്ന് വരാൻ പറഞ്ഞപ്പോ നിനക്ക് അതിനും ജാഡ...നിനക്ക് ഇപ്പൊ എന്നെ ഒന്നും വേണ്ടല്ലോ....എൻ്റെ മടിയിന്ന് എഴിറ്റ് പോയെ....പോയെ ....
ഇല്ലാ...പോവത്തില്ല....എന്തോ ചെയ്യും😏
എടുത്ത് താഴെ ഇടും...😏
ആഹാ...അതൊന്നു കാണണം അല്ലോ....
എന്നും പറഞ്ഞവനെ അള്ളി പിടിച്ചവൾ ഇരുന്നു....
അവൻ അവൾടെ ഇടുപ്പിൽ കൈ വച്ച് അവളെ എടുത്ത് മാറ്റാൻ നൊക്കുമ്പോഴേക്കും അവള് അവൻ്റെ ചുണ്ടുകളെ പൊതിഞ്ഞിരുന്ന്.....
അവള് തുടങ്ങി വച്ച ചുംബനം അവൻ ഏറ്റെടുക്കാൻ നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ.....
അവൻ്റെ മുടിയിൽ അവളുടെ വിരലുകൾ കൊരുത്ത് വലിച്ച്....
ചുണ്ടുകളും ചുണ്ടുകളും കൂട്ടി മുട്ടി ധീർഗമായ ചുംബനത്തിലേക്ക് വഴിവിട്ട്....പതിയെ നാവും നാവും തമ്മിൽ കൊരുത്തു വലിച്ചു....
ശ്വാസം വിലങ്ങു തടിയായപ്പോൾ പോലും ചുണ്ടുകളെയോ നാവുകളെയോ തമ്മിൽ പിരിക്കാൻ അവർ തയാറായിരുന്നില്ല.......
അവൻ അവളെയും ചേർത്തു ബേടിലേക് മറിഞ്ഞു......
അധരങ്ങളെ വേർപ്പെടുത്തി അവൻ അവളുടെ ഇറുകെ മൂടിയ കണ്ണുകളിൽ ചുംബിച്ചു.....
അവിടെ നിന്നും അവളുടെ നെറ്റിയിലേക് പിന്നെ കവിളിൽ ഒക്കെ ആയി അവൻ്റെ ചുണ്ടുകൾ ഒഴുകി നടന്നു.......
പതിയെ തളർന്നവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു.....
പതിയെ അവൻ അവളുടെ കഴുത്തിലായി അവൻ്റെ ധന്തങ്ങൾ ആഴ്തീ.......
സ്സ്......
അവളിൽ നിന്നും ഒരു ശീത്കാര സ്വരം ഉയർന്നു....
അവളിൽ നിന്നും ഉയർന്ന സ്വരം അവനിലെ പുരുഷനെ ഉണർത്താൻ പാകം ആയിരുന്നു.....!!!
കടിച്ച ഇടത്തായി അവൻ്റെ ചുണ്ടുകൾ മുദ്രണം ചാർത്തി... അവിടം ആകെ അവൻ്റെ ചുണ്ടുകൾ അലഞ്ഞു നടന്നു.......
ഒപ്പം കൈ വിരൽ പോക്കിൽ ചുഴിയിൽ അമർന്നു........!!!
അവള് കാല് വിരലിൽ ഉയർന്നു പൊങ്ങി....
അപ്പോഴും അവനെ കൂടുതൽ തന്നോട് ചേർത്ത് പിടിച്ചു....മുടിയിഴകളെ തഴുകി കൊണ്ടിരുന്നു.....
ചുണ്ടുകൾ അലഞ്ഞ് അവസാനം ആ നാഭി ചുഴിയിൽ എത്തി നിന്നു....
അവിടെ അവൻ്റെ പല്ലുകളും നാവും കഥപറഞ്ഞു......
അവളിൽ നിന്നും സീത്കാര സ്വരം ഉയരുന്നതിന് ഒപ്പം അവൻ്റെ മുടിയിലെ അവളുടെ പിടി ഒന്നൂടെ മുറുകി...
അവൻ അവിടെ നിന്നും ഉയർന്നു പൊങ്ങി അവളുടെ കണ്ണുകളിലേക്ക് ഊതി........!!!
Are you ready to be mine ....In all means.....!!!!!!!!!
പതിയെ അവളുടെ ചെവിയിലായ് കടിച്ച് കൊണ്ടവൻ ചോദിച്ചു.....!!!അത്രേം ആർദ്രമായി.....
അവനിലെ അവളുടെ പിടി ഒന്നൂടെ മുറുകി.....
രണ്ട് പേരുടെയും ശരീരത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞു വീണു........!!!
അവനിലെ പുരുഷനെയും അവളും അവളിലെ സ്ത്രീയെ അവനും പൂർണമായും അവർ അറിഞ്ഞു.......!!!
ആദ്യ വേഴ്ചയുടെ ആലസ്യത്തിൽ രണ്ട് പേരും പതിയെ നിദ്രയെ പുൽകി.......!!!
(തുടരും)