Aksharathalukal

നിന്നിലേക്ക്💞 - 41

നിന്നിലേക്ക്💞
Part  41
 
 
 
"ആരാടാ പാതിരാത്രി പെൺകുട്ടികൾക്ക് വിളിച്ചു ശല്യം ചെയ്യുന്നേ "
 
ആരു എടുത്ത പാടെ ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു... ആരവ് മറുവശത്ത് നിന്ന് പല്ല് കടിച്ചു...
 
'ഇവളെന്റെ നമ്പർ പോലും സേവ് ചെയ്തിട്ടില്ലേ ദൈവമേ '
ആരവ് ആത്മഗമിച്ചു...
അവന്റെ പല്ല് പൊട്ടുന്ന ശബ്ദം കേട്ടതും ആരു വായ പൊത്തി ചിരിച്ചു...
 
"ഇത് ഞാനാ😬"
 
ആരവ്‌ ഗൗരവത്തോടെ പറഞ്ഞു...
 
"ഏത് ഞാൻ... പേരില്ലേ... കാട്ടു കോഴി "
 
ആരു നാവ് കടിച്ചു കൊണ്ട് പറഞ്ഞു...
 
"കാട്ടു കോഴി നിന്റെ കെട്ട്യോൻ😬"
 
"അത് തന്നെയാ പറഞ്ഞെ "
 
ആരവ് ദേഷ്യത്തോടെ പറഞ്ഞതും ആരു ഒരു പൊട്ടി ചിരിയോടെ പറഞ്ഞു... അവളുടെ ചിരി കേട്ടതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു...
 
"എന്തിനാ വിളിച്ചേ "
പില്ലോ മടിയിലേക്ക് വെച്ചുകൊണ്ട് അവൾ ചോദിച്ചു... അവൻ എന്ത് പറയണം എന്നറിയാതെ നെറ്റി ഉഴിഞ്ഞു...അവളെ ശബ്ദം കേൾക്കാൻ ആണെന്ന് പറഞ്ഞ പോയില്ലെ മാനം😁
 
"അ.. അത്...നീ ഉറങ്ങിയോ എന്നറിയാൻ "
 
"ഏയ് ഇല്ല പാതിരാത്രിക്ക് ഞാൻ ക്രിക്കറ്റ്‌ കളിക്കുവാ ഹും...എന്നാലും സമ്മതിക്കരുത് കേട്ടോ ഇഷ്ട്ടം കൊണ്ട് വിളിച്ചതാന്ന്"
 
ആദ്യത്തെ ഉറക്കെയും അവസാനം പതിയെയും പിറുപിറുത്തു...
 
ആരവ് ഇനിയിപ്പോ എന്ത് ചോദിക്കും എന്ന സംശയത്തിൽ ആണ്...
 
"നീ ഇനി എന്നാ ഇങ്ങോട്ട് "
 
ആരവ് ചോദിച്ചതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
'അപ്പൊ കാണാൻ ആഗ്രഹമൊക്കെ ഉണ്ടല്ലേ'
ആരു മനസ്സിൽ പറഞ്ഞു...
 
"ഞാൻ ഇനിയങ്ങോട്ട് ഇല്ല... തനിക്ക് ഞാൻ അവിടെ ഉള്ളത് ഇഷ്ട്ടം അല്ലല്ലോ അതുകൊണ്ട് ഞാൻ ഇനി ഇവിടെ നിന്നോളാം "
 
"അങ്ങനെ ഞാൻ പറഞ്ഞോ നിന്നോട് ഇല്ലല്ലോ..."
 
ആരവ് ഗൗരവത്തോടെ ചോദിച്ചു... ആരുവിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...
 
"എന്നാലും വേണ്ടില്ല... എനിക്കിനി തന്റെ കൂടെ ജീവിക്കണ്ട...😌"
 
"എന്ന എവിടേലും പോയി തുലയെടി പുല്ലേ "
 
ആരു പറഞ്ഞതും ആരവ് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഫോൺ ബെഡിലേക്ക് ഇട്ടു... ആരു ഫോൺ വെച്ചുകൊണ് ബെഡിലേക്ക് വീണു ചിരിയോടെ...
 
"അപ്പൊ ഞാൻ അടുത്ത് വേണം എന്നൊക്കെ ഉണ്ട്... മം ഇനി എന്റെ ഉള്ളിലെ ഞാൻ പറയും മോനേ '
 
ആരു സ്വയം പറഞ്ഞു കൊണ്ട് ആരവിന്റെ ഫോട്ടോയിൽ അമർത്തി മുത്തി...
 
'ഇവൾക്കൊക്കെ വിളിച്ച എന്നെ പറഞ്ഞ മതിയല്ലോ പുല്ല് ഛെ "
 
ആരവ് ടേബിളിൽ കൈ ആഞ്ഞു അടിച്ചു...
 
'എന്നാലും നിനക്കൊരു തരി ഇഷ്ട്ടം പോലും ഇല്ലെ എന്നോട് പെണ്ണെ... ഇനിയിവൾ പറഞ്ഞപ്പോലെ എങ്ങാനും വരാതിരിക്കോ... അങ്ങനെ ആണേൽ അവളെ അവിടെ പോയി  പൊക്കും ഞാൻ അല്ല പിന്നെ '
 
ആരവ് സ്വയം പറഞ്ഞു കൊണ്ട് ബെഡിലേക്ക് വീണു...
 
_____________❤️❤️❤️
 
"കഴിഞ്ഞില്ലേ ഏട്ടാ "
 
ഓഫീസിലെ വർക്ക്‌ ചെയ്തുകൊണ്ടിരുന്ന ആദിയുടെ അടുത്തിരുന്നു കൊണ്ട് തനു ചോദിച്ചു...
 
"കുറച്ചു കൂടെ ഉണ്ടെടാ... നീ കിടന്നോ "
 
അവൻ ലാപ്പിലേക്ക് കണ്ണ് നട്ട് കൊണ്ട് പറഞ്ഞു... അത് കേട്ടതും തനു ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കി...
 
"മതി ചെയ്തത്... ബാക്കിയൊക്കെ പിന്നെ വന്നേ എനിക്ക് കിടക്കണം "
 
അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ ചിരിയോടെ അവളെ നോക്കി...
 
"നീ കിടന്നോ തനു "
 
"ദേ മനുഷ്യ മര്യാദക്ക് വന്നു കിടന്നോ... നട്ട പാതിരയ്ക്ക് ആണ് വർക്ക്‌ ഹും "
 
തനു അവനെ തള്ളി കൊണ്ട് ബെഡിൽ പോയി കിടന്നു... ആദി അവളെ നോക്കിയൊന്ന് ചിരിച്ചു പിന്നെ ലാപ്പ് അടച്ചു അവളുടെ അടുത്ത് പോയി കിടന്നു...തിരിഞ്ഞു കിടക്കുന്ന അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു...തനു അവന്റെ കൈ തട്ടിമാറ്റി...
 
"ആഹ് പിണങ്ങല്ലേ ഡീ "
അവളുടെ കാതോരം പറഞ്ഞു...
 
"ഇത്രയും നേരം കാത്തുനിന്നിട്ട് എന്നോട് ഉറങ്ങാൻ പറഞ്ഞില്ലേ "
 
തനു പരിഭവത്തോടെ പറഞ്ഞു...
 
"ഓഹ് സോറി പെണ്ണെ നിനക്ക് ഉറക്കം വന്നെന്ന് കരുതിയിട്ട് അല്ലെ ഞാൻ"
 
ആദി അവളെ അവന്റെ നേരെ തിരിച്ചു കിടത്തി... തനു പരിഭവം വിടാതെ അവന്റെ നെഞ്ചിലേക്ക് ചേർന്നു...
അവൻ അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു...
 
"തനു..."
 
അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു...
 
"ഹ്മ്മ് നേർത്തൊരു ശബ്ദത്തോടെ അവൾ മൂളി...
 
"സ്വന്തമാക്കിക്കോട്ടെ ഡീ ഞാൻ.. നിന്നിലേക്ക് ചേരാൻ വെമ്പൽ കൊള്ളുകയാണ് എന്റെ മനസും ശരീരവും "
 
അവൻ ചോദിച്ചതും അവൾ ഒന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടെ ചേർന്നു അവനെ ആഞ്ഞു പുൽകി...ആദി അത് സമ്മതമാക്കി എടുത്തുകൊണ്ടു അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി... തനു കണ്ണുകൾ അടച്ചു കൊണ്ട് എല്ലാം സ്വീകരിച്ചു... ആദിയുടെ ചുണ്ടുകൾ അവളുടെ വിരൽ തുമ്പ് മുതൽ നെറ്റി തടം വരെ ഒഴുകി നടന്നു...അവൾ ഒരു ഞരക്കത്തോടെ അവന്റെ ചുണ്ടുകൾ നുണഞ്ഞു...രണ്ടുപേരുടെയും ശരീരതാപം കൂടി... ആദിയുടെ ചുണ്ടുകൾ ദേഹമാകെ പതിയും തോറും അവളിലെ പെണ്ണുണർന്നു...രാത്രിയുടെ ഏതോ യാമത്തിൽ ഒരു പ്രണയമായ് അവൻ അവളിലേക്ക് ചേർന്നു....
 
__________❤️❤️❤️
 
രാവിലെ തന്നെ ആരു വേഗം റെഡിയായി ദാസ്സിനെ വിളിച്ചു...
 
"അച്ഛ എണീറ്റെ '
 
"നീ എങ്ങോട്ടാ മോളെ ഇത്ര നേരത്തെ "
 
ദാസ് ഒരു സാരിയും ഉടുത്തു നിൽക്കുന്ന ആരുവിനെ നോക്കി ചോദിച്ചു...
 
"ഞാൻ പോവാ "
 
"എങ്ങോട്ട് "
 
അങ്ങോട്ട്‌ വന്ന ഭദ്ര ചോദിച്ചു...
 
"എന്റെ കെട്ട്യോന്റെ അടുത്തേക്ക് അല്ലെ എന്തൊക്കെ അറിയണം...അഞ്ചു മിനിറ്റ് സമയം തരും റെഡിയായി വന്നോണം കേട്ടോ അച്ചേ "
 
ആരു പറഞ്ഞു കൊണ്ട് ബാഗും എടുത്ത് പുറത്തേക്ക് നടന്നു... അവൾ പോവുന്നത് നോക്കി ഭദ്രയും ദാസും നിന്നു ഒരു ചിരിയോടെ...
 
 
"നീയൊന്നും കഴിക്കുന്നില്ലേ ആരു ''
 
പുറത്തു ദാസ്സിനെ കാത്തു നിൽക്കുമ്പോഴാണ് ആദി ചോദിച്ചത്...
 
''ഇല്ല... എട്ടൻ അച്ഛനോട് ഒന്ന് വേഗം വരാൻ പറഞ്ഞെ "
 
ആരു സമയം നോക്കികൊണ്ട് പറഞ്ഞു... ആരവ് വർക്ക്‌ ഔട്ട്‌ കഴിഞ്ഞു വരുമ്പോയേക്കും വീട്ടിൽ എത്ത എന്നതാണ് കുട്ടിയുടെ ലക്ഷ്യം...😌
 
അങ്ങനെ ദാസ് വന്നതും ചായ പോലും കുടിക്കാൻ അഴക്കാതെ ആരു അയാളെയും വലിച്ചു കൊണ്ട് കാറിൽ കയറി എല്ലാവരോടും യാത്ര പറഞ്ഞു...
 
 
 
ബെൽ അടിക്കുന്ന ശബ്ദം കേട്ടതും മാലിനി അടുക്കളയിൽ നിന്ന് ചെന്ന് വാതിൽ തുറന്നു... ഒരു ചിരിയോടെ  ബാഗൊക്കെ കയ്യിൽ പിടിച്ചു നിൽക്കുന്ന ആരുവിനെ ആണ് കണ്ടത്...
 
"മോളെന്താ ഇത്ര നേരത്തെ "
 
"അതെന്താ എനിക്കിങ്ങോട്ട് എപ്പോ വേണേലും വന്നൂടെ"
 
ആരു കണ്ണുരുട്ടി ചോദിച്ചു...
 
"ഓ അതല്ല പെണ്ണെ... നാലഞ്ചു ദിവസം നിൽക്കും എന്ന് പറഞ്ഞു പോയ ആളാ.. ഈ വെളുപ്പാൻ കാലത്ത് തന്നെ "
 
മാലിനി ചിരിയോടെ പറഞ്ഞതും ആരു ഇളിയോടെ അവരെ നോക്കി...
 
"അത് പിന്നെ അമ്മാ എനിക്ക് നിങ്ങളെയൊക്കെ കാണാൻ കൊതിയായി അതാ😁"
 
''മം മം വാ "
 
മാലിനി അവളുടെ തലയിൽ തലോടി അകത്തേക്ക് വിളിച്ചു... ദാസ്സിനെയും...മാലിനി റാമിനെ വിളിച്ചതും അയാൾ റൂമിൽ നിന്ന് വന്നു... ദാസും റാമും കുറെ സമയം സംസാരിച്ചിരുന്നു...
 
ആരു നേരെ  അവളുടെ റൂമിലേക്ക് ആണ് പോയത്...
 
ബാഗ് തുറന്നു അതിൽ നിന്ന് ഡ്രസ്സ്‌ എല്ലാം എടുത്ത് ഷെൽഫിലേക്ക് വെച്ചു...
 
 
വർക്ക്‌ ഔട്ട്‌ കഴിഞ്ഞു വന്ന ആരവ് ഹാളിൽ ഇരുന്നു സംസാരിക്കുന്ന ദാസ്സിനെയും റാമിനെയും നോക്കി ചിരിച്ചു..
 
"അച്ഛ എപ്പോ വന്നു "
 
"ഇപ്പൊ വരുവാ മോനെ... ആ പെണ്ണെന്നെ ഒന്ന് ചായ കുടിക്കാൻ പോലും സമ്മതിച്ചില്ല"
 
ദാസ് ചിരിയോടെ പറഞ്ഞതും ആരവും ഒന്ന് ചിരിച്ചു...
 
"നീ കുടിക്കുന്നില്ലേ "
 
ദാസ്സിനും റാമിനും ചായ പകർന്നു നൽകി കൊണ്ട് മാലിനി ചോദിച്ചു...
 
"ഇല്ല ഞാൻ ഫ്രഷ് ആയി വരാം "
ആരവ് പറഞ്ഞു കൊണ്ട് മുകളിലേക്ക് നടന്നു...
റൂമിലേക്ക് കയറുമ്പോ കണ്ടു ബാഗിൽ നിന്ന് ഡ്രെസൊക്കെ എടുത്ത് ഷെൽഫിലേക്ക് വെക്കുന്ന ആരുവിനെ... അവളെ തന്നെ നോക്കി കൈകെട്ടി കൊണ്ട് ആരവ് വാതിലിൽ ചാരി നിന്നു...പിന്നെ പതിയെ അവളുടെ അടുത്തേക്ക് നടന്നു... എല്ലാം ഷെൽഫിൽ വെച്ചു തിരിഞ്ഞ ആരു അവളുടെ പുറകിൽ നിൽക്കുന്നവനെ കണ്ടില്ല.. അവളുടെ തലപ്പോയി അവന്റെ നെഞ്ചിൽ തട്ടി...
 
"ഔച്..."
 
അവൾ തല ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി... അവൻ കൈകെട്ടി കൊണ്ട് തന്നെ അവളെ നോക്കി...
 
"ഇനിയിങ്ങോട്ട് ഇല്ലെന്ന് പറഞ്ഞിട്ട്... മം എന്തെ വന്നേ "
 
ആരവ് ഗൗരവത്തോടെ ചോദിച്ചതും അവൾ ഒന്ന് ഇളിച്ചു കൊടുത്തു... പിന്നെ ഗൗരവത്തോടെ പറഞ്ഞു...
 
"അതെന്താ എനിക്കിങ്ങോട്ട് വന്നൂടെ🙄പിന്നെ ഞാൻ എന്റെ അമ്മയെയും അച്ഛയെയും കാണാൻ വന്നതാ ഹും "
 
ആരു പറഞ്ഞു കൊണ്ട് തിരിഞ്ഞതും  ആരവ് അവളുടെ അരയിലൂടെ ചുറ്റി പിടിച്ചു അവനിലേക്ക് അടുപ്പിച്ചു... ആരു അവനെ കണ്ണു വിടർത്തി നോക്കി...
 
"അവരെ രണ്ടുപേരെ മാത്രം ആണോ "
 
അവൻ കാതോരം ചോദിച്ചു സാരിക്കിടയിലൂടെ കാണുന്ന അവളുടെ വെളുത്ത അണി വയറിൽ അമർത്തി...ആരുവൊന്ന് മുഖം വെട്ടിച്ചു...
 
"അല്ല😌"
 
"പിന്നെ??
 
ആരവ് അവളിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു... ആരു കണ്ണുകൾ അടച്ചു ഒരു ചിരിയോടെ...
 
"പറ ആർദ്ര... പിന്നെ ആരെ കാണാൻ ആണ് നീ വന്നേ "
 
ആരവ് വീണ്ടും ചോദിച്ചതും അവൾ കണ്ണുകൾ തുറന്നു എന്നിട്ട് അവന്റെ കവിളിൽ കൈകൾ ചേർത്തു...എന്തോ പറയാൻ വന്നതും പുറത്തു നിന്ന് മാലിനി വിളിച്ചതും ഒരുമിച്ചു ആയിരുന്നു... രണ്ടുപേരും വേഗം മാറി നിന്നു... ആരു അവനെ നോക്കാതെ പുറത്തേക്ക് പോയി...ആരവ് ഒരു ചിരിയോടെ ഫ്രഷ് ആവാൻ കയറി....
 
❤️❤️❤️❤️❤️❤️
 
"തനു..."
 
ഓഫീസിലേക്ക് പോവാൻ റെഡിയാവുന്നതിന്റെ ഇടയിൽ ആദി വിളിച്ചു... അടുക്കളയിൽ ഭദ്രയോടൊപ്പം നിന്ന തനു അവന്റെ ശബ്ദം കേട്ടതും മുകളിലേക്ക് നോക്കി...
 
"മോൾ ചെന്ന് അവൻ വേണ്ടതെല്ലാം എടുത്തു കൊടുക്ക്..ഇല്ലെങ്കിൽ ആ ചെക്കൻ ഇങ്ങോട്ട് ഇറങ്ങി വരും... ഇത് ഞാൻ നോക്കിക്കോളാം "
 
അവളുടെ കയ്യിലെ തവി വാങ്ങി ചിരിയോടെ ഭദ്ര പറഞ്ഞു...
തനു അവരെ നോക്കി ചിരിച്ചു കൊണ്ട് മുകളിലേക്ക് പോയി...
 
"തനു...
 
ആദി വീണ്ടും വിളിച്ചതും തനു റൂമിലേക്ക് കയറി കൊണ്ട് എന്തെന്ന് ചോദിച്ചു...
 
"ഇങ്ങോട്ട് വന്നേ''
 
ആദി വിളിച്ചതും അവൾ കാര്യം മനസിലാവാതെ അവന്റെ അടുത്തേക്ക് ചെന്നു...
 
"എന്താ ഏട്ടാ "
 
തനു ചോദിച്ചതും അവൻ ഇട്ടിരുന്ന ഷർട്ടിന്റെ ഷോൾഡർ നീക്കി കാണിച്ചു കൊടുത്തു...
 
"അയ്യോ എന്താ ഇത്"
 
ചുവന്നു തിണർത്തു കിടക്കുന്ന ഷോൾഡറിൽ തൊട്ട് കൊണ്ട് തനു ചോദിച്ചു...
 
"നിനക്ക് അറിയില്ല അല്ലെ... ഇന്നലെ എന്തൊരു കടിയാടി നീ കടിച്ചേ "
 
അവളെ നോക്കി കണ്ണുരുട്ടി ആദി പറഞ്ഞതും കഴിഞ്ഞ ദിവസത്തെ കാര്യം ഓർത്ത് അവളുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു...അവൾ നാണത്തോടെ തല താഴ്ത്തി.. ആദി അവളെ താടി തുമ്പ് പിടിച്ചു കൊണ്ട് ഉയർത്തി... തനു അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു...
 
"സോറി "
തനു പറഞ്ഞതും ആദി അവളുടെ കവിളിൽ അമർത്തി കടിച്ചു..
 
'"എനിക്കി വേദന ഇഷ്ട്ട "
 
അവൻ പറഞ്ഞതും അവൾ അവന്റെ പാടിൽ അമർത്തി മുത്തി...
 
________❤️❤️❤️
 
"സർ..."
 
തലയ്ക്കു കൈത്താങ്ങി ഇരിക്കുന്ന ഡേവിയെ ഗംഗ വിളിച്ചു...
 
"മം അവനൊന്നു മൂളി...
 
കുറച്ചു ദിവസമായി ഡേവി ഓഫീസിൽ വരുന്നുണ്ട് എന്ന് തന്നെ ഒള്ളു...ഒന്നിലും ഒരു ശ്രദ്ധ കിട്ടുന്നില്ല...വീട്ടിൽ ഇരുന്നാൽ ഓരോന്ന് ഓർത്തു പ്രാന്തു പിടിക്കും എന്നതുകൊണ്ട് മാത്രം ആണ് ഇങ്ങോട്ട് വരുന്നത്...
 
കണ്ണൊക്കെ ആകെ ചുവന്നു വീർത്തു കിടക്കുന്ന ഡേവിയെ കണ്ടതും ഗംഗയ്ക്ക് എന്തോ സഹിച്ചില്ല... അവൾ സങ്കടത്തോടെ തിരിഞ്ഞു നടന്നു...
 
"ഗംഗാ "
 
അവൻ വിളിച്ചതും അവൾ എന്തെന്ന രീതിയിൽ അവനെ നോക്കി...
 
"താൻ കുറച്ചു സമയം ഇവിടെ ഇരിക്കുവോ "
 
അവൻ മുഖം ഉയർത്താതെ ചോദിച്ചതും അവളൊന്നും ആലോചിക്കാതെ അവന്റെ മുന്നിലെ ചെയർ വലിച്ചിട്ടു അതിൽ ഇരുന്നു...
 
❤️❤️❤️❤️❤️❤️❤️
 
"നാളെ നമുക്ക് എല്ലാവർക്കും അമ്പലത്തിൽ പോണം മോളെ '"
 
കറിക്ക് അരിയുന്ന ആരുവിനെ നോക്കി മാലിനി പറഞ്ഞു.
 
"എന്താ അമ്മ വിശേഷിച്ചു"
 
ആരു മാലിനിയെ നോക്കി..
 
"നാളെ ആരവിന്റെ പിറന്നാൾ ആണ് മോളെ "
 
മാലിനി പറഞ്ഞതും ആരുവിന്റെ മുഖം വിടർന്നു... അവൾ എന്തോ ഓർത്തു ചിരിച്ചു കൊണ്ട് റൂമിലേക്ക് ഓടി...
 
കുറച്ചു കഴിഞ്ഞതും പുതിയൊരു ചുരിദാർ ഇട്ടു വന്നു...
 
"അമ്മ ഒരു അഞ്ചു മിനിറ്റ്... ഞാൻ ഇപ്പൊ വരാവേ "മാലിനിയോട് പറഞ്ഞു...
 
"മോൾ എങ്ങനെപോവും... ആരവും ഇല്ല അച്ഛയും ഇല്ല... ഞാൻ ഡ്രൈവറെ വിളിക്കട്ടെ "
 
മാലിനി ചോദിച്ചു...
 
"ഏയ് വേണ്ടമ്മ ഞാൻ ഓട്ടോക്ക് പൊക്കോളാം "
 
ആരു പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു...
 
 
വീടിന് വെളിയിൽ നിന്നതും ഒരു ഓട്ടോ വന്നു... അവൾ അതിൽ കയറി മാളിലേക്ക് പോയി...
അവൾ നേരെ പോയത് മെയിൽ സെക്ഷനിലേക്ക് ആണ്... അവൾ അവിടെ ചെന്ന് ഒരുപാട് ഡ്രെസ്സും മറ്റും നോക്കി... പിന്നെ ഒന്നും ഇഷ്ടപ്പെടാതെ തിരികെ പോന്നു... അപ്പോഴാണ് ഒരു ഷോപ്പിൽ വാളിൽ പതിപ്പിച്ചിരിക്കുന്ന ഒരു സാധനം കണ്ടത്..അത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു...
 
അങ്ങനെ വേണ്ടതൊക്കെ വാങ്ങി അവൾ ഓട്ടോ വെയിറ്റ് ചെയ്ത് നിൽക്കുമ്പോഴാണ് ഒരു കാർ അവളുടെ മുന്നിൽ വന്നു നിന്നത്... അതിൽ നിന്നിറങ്ങുന്ന മെൽവിനെ കണ്ടതും ആരു മുഖം തിരിച്ചു...
 
 
 
തുടരും...
 
ഒരുപാട് പഠിക്കാൻ ഉണ്ടെടോ...ചോദിക്കുന്നതിന് ഉത്തരം പറഞ്ഞില്ലെങ്കി പോത്ത് പോലെ വളർന്ന ഞങ്ങളെ തല്ലും എന്ന് പറഞ്ഞു പേടിപ്പിക്ക😬🤧അതുകൊണ്ട് ലെങ്ത് അഡ്ജസ്റ്റ് ചെയ്യണം...
 
അഭിപ്രായം പറയണേ😍😍
 

നിന്നിലേക്ക്💞 - 42

നിന്നിലേക്ക്💞 - 42

4.7
7192

നിന്നിലേക്ക്💞 Part 42     "ആഹാ ആരിത് സാക്ഷാൽ ആർദ്ര ആരവ് അല്ലയോ "   ആരുവിന്റെ അടുത്തേക്ക് വന്നു മെൽവിൻ ചോദിച്ചു... അവൾ അവനെ കണ്ടതും മുഖം തിരിച്ചു...   "എവിടെ ഡി നിന്റെ കെട്ട്യോൻ..."   മെൽവിൻ ചോദിച്ചതും അവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നടന്നു... പെട്ടന്നാണ് മെൽവിൻ അവളുടെ കൈകളിൽ കയറി പിടിച്ചത്... ആരു അവനെ ദേഷ്യത്തോടെ നോക്കി...   "കയ്യെടുക്കെടാ "   ആരു ദേഷ്യത്തോടെ പറഞ്ഞതും മെൽവിൻ അവളെ വലിച്ച് അവന്റെ നെഞ്ചിലേക്ക് ചേർത്തു... ആരു വെറുപ്പോടെ അവനെ പുറകിലേക്ക് തള്ളി... എന്നിട്ടും അവൻ വിടുന്നില്ലെന്ന് കണ്ടതും അവൾ അവന്റെ ഇടത്തെ കവിളിൽ ആ