Aksharathalukal

പ്രിയമാണവൾ 6

" മക്കളുടെ മുന്നിൽ വെച്ച് ഞാനും കൂടി നിന്നെ കുറ്റപെടുത്തേണ്ട എന്ന് വിചാരിചിട്ട ഒന്നും മിണ്ടാതെ നിന്നത്. അവനു ഇഷ്ടമല്ലെങ്കിൽ പിന്നെ നീ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത് സതി. "
ജ്യോൽസ്യരുടെ അടുത്തേക്കുള്ള യാത്രയിലാണ് സതീദേവിയും ദേവരാജനും. 

" ഞാൻ വാശി പിടിക്കുന്നത് അവനു നല്ലൊരു ജീവിതം ഉണ്ടാകാൻ വേണ്ടി ആണ്. ആ പെൺകുട്ടി അവനു ചേരില്ല. അവന്റെ സങ്കല്പത്തിൽ ഉള്ളത് പോലെ ഒരു കുട്ടി അല്ല അതു "

" അതു നിനക്കെങ്ങനെ അറിയാം. "

" എനിക്കറിയാം. അവന്റെ ഇഷ്ടങ്ങൾ... അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. "

" എന്തു "

" അവനു ശ്രീപ്രിയയെ ആണ് ഇഷ്ടം "

അയാൾ പെട്ടന്ന് ബ്രേക്ക്‌ ചവിട്ടികൊണ്ട് ചോദിച്ചു 
" നിന്നോട് അവൻ പറഞ്ഞിട്ടുണ്ടോ ശ്രീപ്രിയയെ ഇഷ്ടമാണെന്നു. "

" പേരെടുത്തു പറഞ്ഞിട്ടില്ല. "

" പിന്നെ നിനക്കെങ്ങനെ അറിയാം "

" ഞാൻ അവന്റെ അമ്മയല്ലേ. എനിക്ക് എന്റെ മക്കളെ അവര് പറയാതെ തന്നെ അറിയാം. അവരുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും "

" അങ്ങനെ അല്ല സതി. അവൻ ഇന്നലെ പറഞ്ഞത് നീയും കേട്ടതല്ലേ നിനക്ക് വേണ്ടിയാണ് അവൻ ആ വിവാഹത്തിന് സമ്മതിച്ചത് എന്ന്. അതിനർത്ഥം എന്താ അവനു അതു ഇഷ്ടമല്ലായിരുന്നു എന്നല്ലേ. "

" രാജേട്ടൻ തന്നെ ഒന്നു ഓർത്തു നോക്കിയേ. എത്ര പെൺകുട്ടികളെ നമ്മൾ അവന് വേണ്ടി കണ്ടത്. പക്ഷെ അവൻ ഒന്നിനും സമ്മദിച്ചിട്ടില്ലല്ലോ...... വിവാഹമേ വേണ്ട എന്ന മട്ടിൽ നടക്കല്ലായിരുന്നോ... എന്നാ പ്രിയമോളെ ആലോചന വന്നപ്പോ അവൻ എതിര് പറഞ്ഞില്ലാലോ അതെന്തുകൊണ്ടാ അവൻ അവളെ ഇഷ്ടമാണ് അതു തന്നെ കാരണം. "

" ആ... എനിക്കറിയില്ല. "

" എന്നാ എനിക്കറിയാം. അവൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം നശിച്ചല്ലോ എന്നും വിചാരിച്ചാണ് ഇരിക്കുന്നത്. ഇന്നത്തോടെ അതിനു ഞാൻ ഒരു പരിഹാരം കാണും "

" 🙄🙄 അതിനു പക്ഷെ അവന്റെ ജാതകം മാത്രമല്ലേ നമ്മുടെ കയ്യിലൊള്ളൂ. ആ കുട്ടിയുടേത് ഇല്ലല്ലോ പിന്നെങ്ങനെ "

" ജാതകം തന്നെ വേണം എന്നില്ല. ജനന തീയതിയും നക്ഷത്രവും മതി "

" അതു എവിടുന്ന് കിട്ടി. "

" ദച്ചും ആ കുട്ടിയും നല്ല കൂട്ട. അവര് ഇടയ്ക്കു വിളിക്കാറുണ്ട്. ഞാൻ അവളെക്കൊണ്ട് ചോദിപ്പിച്ചതാ. "

" ദച്ചു വിളിക്കുപോലെ നമ്മുടെ അച്ചുവും അവളെ വിളിക്കുന്നുണ്ടെങ്കിലോ "

(ഞെട്ടി നമ്മുടെ സതിയമ്മ നല്ല അസ്സലായിട്ടു ഞെട്ടി )
" ഇല്ല അവൻ വിളിക്കൊന്നും ഇല്ല. നിങ്ങൾ കണ്ടിട്ടുണ്ടോ... "

" ഞാൻ കണ്ടിട്ടൊന്നും ഇല്ല. ചോദിച്ചെന്നു മാത്രം. എനിക്കെന്തോ അങ്ങനെ തോന്നുന്നു "

" നിങ്ങൾ ഇപ്പൊ വെറുതെ അങ്ങനെ തോന്നിക്കണ്ട. 😡 "

(ജ്യോൽസ്യരുടെ അടുത്ത എത്തുന്നത് വരെ സത്ദേവിക്ക് ടെൻഷൻ ആയിരുന്നു. അവർ പിനീട് ഒന്നും സംസാരിച്ചതെ ഇല്ല )

*********************************************

" ഇതൊക്കെ ഒരു വിശ്വാസം ആണ്. യഥാർത്ഥത്തിൽ മനസുകൾ തമ്മിലാണ് ആദ്യം പൊരുത്തം വേണ്ടത്. ജാതകങ്ങൾ തമ്മിൽ പത്തിൽ പത്തു പൊരുത്തം ഇണ്ടെങ്കിലും മനസുകൾ തമ്മിൽ തമ്മിൽ സ്നേഹം ഇല്ലങ്കിൽ ഒരു കാര്യവുമില്ല. "

" അപ്പോ ജ്യോൽസ്യർ എന്താ പറഞ്ഞു വരുന്നത് ഇവര് തമ്മിൽ. "

" നിങ്ങൾ തന്നിട്ടുള്ള ഈ ജാതകവും കുറിപ്പും വെച്ചു നോക്കുകയാണെങ്കിൽ. ഇവര് തമ്മിൽ എട്ടര പൊരുത്തം ഉണ്ട്. ഗണ പൊരുത്തം കൊണ്ടും രണ്ടു ജാതകങ്ങ് തമ്മിലുള്ള പാപസാമ്യം കൊണ്ടും ഈ ബന്ധം എന്തു കൊണ്ടും നല്ലതാണ്. ഈ പെൺകുട്ടിയുടെ ജാതകത്തിൽ കൊറച്ചു ദോഷം കാണുന്നുണ്ട്. "

😳😳😳😳😳

" എന്ന ഇവിടെ അതു ഉർവശി ശാപം ഉപകാരം ആവുകയാണ്. "

" എന്നുവെച്ചാൽ "

" അതായതു പെൺകുട്ടിയുടെ ജാതകത്തിലുള്ള ദോഷം ആൺകുട്ടിയുടെ ജാതകപ്രകാരം നല്ലതാണ്. തെളിച്ചുപറഞ്ഞ ഒരാളുടെ ദോഷം മറ്റേ ആൾക്ക് ഗുണം ആണ്. ഇവര് രണ്ടുപേരും ചേരുകയാണെങ്കിൽ അതു നന്നായേനെ. "

( സതിദേവിക്ക് ഇത് കേട്ടപ്പോൾ സത്യത്തിൽ സങ്കടമാണ് വന്നത്. ദേവരാജനകട്ടെ സന്തോഷവും )

" പക്ഷെ..... ഒരു പ്രശ്നം ഉണ്ട്. "

" എന്താണ് "

" ഈ രണ്ടു ജാതകങ്ങളിലെയും മംഗല്യയോഗം കഴിഞ്ഞിട്ടുണ്ട്. അതായതു ഇവരുടെ വിവാഹകാലം കഴിഞ്ഞു പോയിരുന്നു. "

ഇതുകേട്ടപ്പോൾ ദേവരാജൻ ചിരിക്കുകയാണ് ചെയ്തത്. ആത്മാർത്ഥതയോടു കൂടിയുള്ള ഒരു നനുത്ത ചിരി.

തിരിച്ചുള്ള യാത്രയിലും സതിദേവി നിശബ്ദയായിരുന്നു.

" ഇപ്പൊ നീ എന്തു പറയുന്നു. "

" എന്നാലും ഇങ്ങനെ ആകും എന്ന് ഞാൻ വിചാരിച്ചില്ലായിരുന്നു. "

" എങ്ങനെ ആകും എന്ന്. 🙄 നീ എന്താ ചിന്തിച്ചത് ഈ ജാതകങ്ങൾ തമ്മിൽ ചേരില്ലെന്നോ. "

 😔😔😔😔"

" അയാളു പറഞ്ഞത് നീയും കേട്ടതല്ലേ സതി. ചെരേണ്ടവർ തമ്മിൽ തന്നെ ആണ് ചേർന്നത്. ഇനി നമ്മളായിട്ട് ഒന്നിനും പോകണ്ട. നീ നിന്റെ മനസിനെ പറഞ്ഞു മനസിലാകൂ..... ഇനിയും പ്രിയമോളെ മാത്രം ചിന്തിച്ചോണ്ട് നിക്കാതെ " 

*************†**********†*******†*****†****

കോളേജ് കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോവുകയാണ് മാളുവും ആദിയും. ആദി എന്തൊക്കെയോ പറയുന്നുണ്ട്..... അതൊന്നും തന്നെ മാളുവിന്റെ ചെവിയിലേക്ക് എത്തുന്നില്ല... കണ്ണുകൾ ആരെയോ തിരയുന്നതു പോലെ. പെട്ടന്ന് അവളുടെ കണ്ണുകൾ തിളങ്ങി, കാലുകൾ ഒരുനിമിഷം നിശ്ചലമായി, ഹൃദയം പെരുമ്പാറ കൊട്ടുമാറ് ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. പിന്നീട് ശരവേഗത്തിൽ അവൾ ഓടി.....
ചുണ്ടിൽ ഒരു കള്ളച്ചിരിയുമായി അവളെ തന്നെ നോക്കി നിൽക്കുകയാണ് ദേവ്. തന്റെ അടുത്തെത്തിയിട്ടും മാളു ഒന്നും മിണ്ടാതെ അവന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുകയാണ്. രണ്ടുപേരും പരിസരം മറന്നങ്ങനെ നിന്നു.

" നമ്മളും ഇവിടെ ഉണ്ടേ.... 🙂🙂. നമ്മളെയും കൂടെ ഒന്ന് മൈൻഡ് ചെയ്യ് കൊച്ചേ."
അരുണേട്ടൻ വിളിച്ചപ്പോഴാണ് ബോധം വന്നത്.

" അരുണേട്ടൻ എന്തിനാ വന്നേ... "😝😝
പറഞ്ഞതിന് ശേഷമാണ് അബദ്ധം മനസിലായത്.

" എനിക്കറിയാം ഞാൻ വന്നത് നിനക്ക് ഇഷ്ടമായിട്ടില്ലെന്നു. പക്ഷെ റിയലി സോറി. പ്ലാസ്റ്റർ ഇപ്പൊ വെട്ടിയിട്ടേ ഒള്ളു ഇവനെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല. "

" 😁😁😁 സോറി... അരുണേട്ട, ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. "

" മം..... ഇപ്പൊ വന്നു വണ്ടിയിൽ കേറ്. "


 ദേവും മാളുവും കടലിലേക്ക് നോക്കികൊണ്ട് അവിടേതന്നെ ഉള്ള ഒരു സ്റ്റോൺ ബെഞ്ചിൽ ഇരുന്നു. അരുൺ കാറിലും.
അവർക്കിടയിൽ മൗനം വില്ലനായിട്ട് വന്നു. 
മാളു ദേവിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് ഇരിക്കുകയാണ്. ദേവ് ആണെങ്കിൽ സൂര്യസ്തമാനത്തിന്റെ ഭംഗിയിലും. ദേവ് തല ചെരിച്ചു മാളുവിനെ നോക്കിയപ്പോൾ അവൾ വേഗം മുഖം തിരിച്ചു.

" കഴിഞ്ഞോ.. "

" എന്ത്.. "

" എന്റെ ചോര മുഴുവൻ ഊറ്റി കുടിച്ചു കഴിഞ്ഞോന്ന്.."
കള്ള ചിരിയോടെ അവളുടെ കാതോരം വന്നു ദേവ് പതുക്കെ ചോദിച്ചു. മാളുവിൽ ഒരു പിടച്ചിൽ ഉണ്ടായി,

" ഓ.. പിന്നെ എനിക്കതല്ലേ പണി. "

" പിന്നെ നീ ഇത്രയും നേരം എന്തും നോക്കി നിൽക്കുവായിരുന്നു. "

" ചുമ്മാ കുത്തിരുന്ന് തിന്നു തടിച് വീർത്തിട്ടുണ്ട്. "😏

" നിന്നപോലെ അല്ല എന്റെ അമ്മക്കെ എന്നോട് സ്നേഹവൊക്കെ ഉണ്ട്. "

" നന്നായിപോയി.. എനിക്കു സ്നേഹം ഇത്തിരി കൊറവാ എന്തെ പോരെ 😡"
അവൾ ഗർവിച്ചു മുഖം തിരിച്ചിരുന്നു.
ദേവ് അവളുടെ ഇടതു കവിളിൽ പുറം കയ്യാല മെല്ലെ തടവി.

" എന്നാലും നിനക്കെന്നെ ഒന്നു കണ്ടിട്ട് പോവാമായിരുന്നു. ചുമ്മാ അടിയും വാങ്ങി മോങ്ങി പോയിരിക്കുന്നു. "

അതാണ്‌ കാര്യം പത്തുനാൽപതു ദിവസം കഴിഞ്ഞു എന്നിട്ട് ഇപ്പോളാണ് ആ പെണ്ണുപിള്ള എന്നെ തല്ലിയതിനു അശ്വസിപ്പിക്കുന്നെ എന്നാലും സാരമില്ല എന്നൊന്നും പറയില്ല ദുഷ്ടൻ കെട്ടിയോനാണ് പോലും കെട്ട്യോൻ 😏😏.

കാറിൽ നിന്നും അരുണിന്റെ നീട്ടിയുള്ള ഹോൺ കേട്ട് രണ്ടുപേരും ഞെട്ടി തിരിഞ്ഞു നോക്കി.
വച്ചിലേക്കു ചൂണ്ടികാണിച്ചു പോകാം എന്ന് അരുണേട്ടൻ പറഞ്ഞപ്പോൾ ഞങ്ങൾ കാറിനടുത്തേക്ക് വന്നു.


*********************************************

നേരത്തെ എഴുന്നേറ്റു കുളിയും കഴിഞ്ഞു മിടിയും ടോപ്പും ഉടുത്തു നിൽക്കുന്ന മാളുവിനെ കണ്ടു ജാനകി സംശയത്തോടെ അവളെ നോക്കി

" നീ ഇതു എങ്ങോട്ടാ ഇത്ര രാവിലെതന്നെ" (അപ്പൂപ്പൻ )

" അബലത്തിലേക്കു "

" 😳😳😳 അമ്പലത്തിലേക്കോ" (ജാനകി )

" ഹ.... എന്തിനാ ഇങ്ങനെ ഞെട്ടുന്നെ, എനിക്ക് അങ്ങോട്ട് പോകാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ."

" ഹേയ് ഇല്ലില്ല.. സാധാരണ വിളിച്ച പോലും മോള് വരാറില്ലല്ലോ. അപ്പൊ ഒരു സംശയം അത്രെ ഒള്ളു. എന്തെങ്കിലും പ്രത്യേകിച്ച് ഉണ്ടോ "(അപ്പൂപ്പൻ )

" വിശേഷം എന്തെങ്കിലും ഉണ്ടെങ്കിലേ പോകാൻ പാടൊള്ളു 😡. എനിക്ക് പോണം എന്ന് തോന്നി അത്രമാത്രം.
ഞാൻ പോയി വരാം."

" എന്നാ നല്ല വല്ല വേഷത്തിലും പോ. നാട്ടുകാര് കാണില്ലേ, അവളുടെ ഒരു വേഷം കെട്ട് "

" ഞാനെയ്‌ അവിടെ ഭഗവാനെ കാണാനാ പോകുന്നെ. നാട്ടുകാരെ കാണിക്കാനല്ല. "

വീട്ടിൽ എത്തിയപ്പോൾ തൊട്ട് ഒരു അസ്വസ്ഥത. മനസ് ശരിയല്ല. അതാ ഒന്നു അമ്പലത്തിൽ പോകാം എന്നു കരുതിയത്. ആരും വിളിക്കാതെ തന്നെ നേരത്തെ എഴുന്നേറ്റു കുളിയും കഴിഞ്ഞു. അല്ലെങ്കിൽ ഇതുവരെ ഒഴിവു ദിവസങ്ങളിൽ ഒന്നും തന്നെ ഉദയ സൂര്യനെ കാണാറും ഇല്ല അഥവാ കണ്ടാൽ തന്നെ കുളിക്കാരും ഇല്ല. അപ്പൊ പെട്ടന്നുള്ള പുതിയ ശീലം എല്ലാവരിലും ഒരു അത്ഭുതം ഉണ്ടാക്കി അത്രേ ഒള്ളു 😁)

കൊറേ കണക്കുകൂട്ടലുകളും ആയിട്ടാണ് അമ്പലത്തിലേക്കു പോയത്. പക്ഷെ സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന സ്വഭാവം പണ്ടേ ഉള്ളതാണല്ലോ...
കണ്ണടച്ച് കൊറച്ചു നേരം തൊഴുതു നിന്നു..
അത്രമാത്രം.. അപ്പൊ മനസിന്‌ കൊറച്ചാശ്വാസം ഒക്കെ കിട്ടി.
അന്നത്തെ ആ സംഭവത്തിന്‌ ശേഷം അമ്മയുമായി അധികം സംസാരിക്കാറില്ല... ചോദിക്കുന്നതിനു മാത്രം എന്തെങ്കിലും പറയും അത്ര തന്നെ..... ഇന്നെന്തായാലും ഈ ശീതസമരം അവസാനിപ്പിക്കണം എന്ന ലക്ഷ്യവുമായിട്ടാണ് അമ്പലത്തിൽ നിന്നു തിരിച്ചുവന്നത്. മുറ്റത്തെത്തിയ ഞാൻ അന്താളിച്ചു പോയി.
അതാ കിടക്കുന്നു ദേവിന്റെ കാർ....

" ഇതെങ്ങനെ ഇവിടെ എത്തി "
അകത്തേക്ക് കയറിയ മാളു ആ കാഴ്ച കണ്ടു ഞെട്ടി തരിച്ചു നിന്നു. അവളുടെ കൈകൾ ആലില കണക്കെ വിറച്ചു, കണ്ണും മിഴിച്ചു നിന്നു.

ഹാളിലെ സോഫയിൽ അതാ ദേവ് ഇരുന്നു ചായ കുടിക്കുന്നു, ദേവിന്റെ അച്ഛൻ ദേവരാജനും അടുത്ത തന്നെ ഇരിക്കുന്നുണ്ട്, അവർക്ക് നേരെ മുമ്പിൽ അപ്പൂപ്പൻ, ട്രെയും കയ്യിൽ പിടിച്ചു ഒരു സൈഡിലായി അമ്മ, അമ്മക്ക് അടുത്തായി ലച്ചു. സഭാഷ് 😳😳.
എന്നെ കണ്ടതും അപ്പൂപ്പൻ ചോദിച്ചു.

" നീ എന്താ ഇത്ര വൈകിയത് "

എന്റെ തൊണ്ടകുഴിയിൽ നിന്നും ഒരക്ഷരം പോലും പുറത്തേക്കു വന്നില്ല. അപ്പൂപ്പന്റെ ചോദ്യം കേട്ടു ദേവിന്റെ അച്ഛനും ദേവും തിരിഞ്ഞു എന്നെ നോക്കി. അവന്റെ മുഖത്ത് അപ്പോഴും ആ കള്ള ചിരിയുണ്ടായിരുന്നു.

" ഞങ്ങൾ മോളെ കാത്തിരിക്കുകയായിരുന്നു. വാ..... "
ദേവിന്റെ അച്ഛൻ എന്നെ വിളിച്ചു.
പക്ഷെ കാലുകൾ അനങ്ങുന്നില്ല. സിമെന്റ് ഇട്ടു ഒറപ്പിച്ചത് പോലെ അതു അവിടെ ഒറച്ചു നിന്നു. ഞാൻ ആകെ വിയർത്തു കുളിക്കുന്നുണ്ടായിരുന്നു.
എന്റെ ഈ അവസ്ഥ കണ്ടിട്ടെന്നപ്പോൽ അമ്മ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു ചേർത്തു നിർത്തി.

" എന്താ നീ വൈകിയേ "
അപ്പൂപ്പൻ വീണ്ടും ചോദിച്ചു.

" അ... അതു തി... തിര.... തിരക്കു... തിരക്കുണ്ടായിരുന്നു. "

എന്റെ ഈ പതർച്ച മനസിലാക്കിയത് പോലെ ദേവ് എന്താ എന്നർത്ഥത്തിൽ പുരികം ഉയർത്തി ചോദിച്ചു. അതിനു ഞാനൊന്നു കൂർപ്പിച്ചു നോക്കി.. അവൻ വീണ്ടും ടെൻഷൻ അടിക്കേണ്ട എന്ന് പറയുംപോലെ കണ്ണുകൾ അടച്ചു തുറന്നു. ഞൻ പതുക്കെ ഒന്നു തലയാട്ടി. ഒരു ദീർഘ ശ്വാസം എടുത്തു വിട്ടു.
മറ്റാരും ഞങ്ങൾക്കിടയിലെ കണ്ണുകൾ കൊണ്ടുള്ള സംഭാഷണം ശ്രദ്ധിച്ചില്ലെങ്കിലും ലച്ചുവിന്റെ ക്യാമറ കണ്ണുകൾ എല്ലാം ഒപ്പിയെടുത്തു കൊണ്ടിരുന്നു.

" മോളെ..........."
ദേവിന്റെ അച്ഛന്റെ വിളിക്കേട്ട് ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി, എന്നെ പോലെത്തന്നെ എല്ലാവരും അവരെ തന്നെ നോക്കിനിൽക്കുകയാണ്.

" ഞങ്ങൾ എല്ലാവരോടും കൂടി ഒരു കാര്യം പറയാൻ വേണ്ടി വന്നതാണ്."
അയാൾ ഒന്ന് നിർത്തി അപ്പൂപ്പനോടായിട്ടു പറഞ്ഞു.
എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.

" അടുത്ത ആഴ്ച ഞങ്ങളുടെ തറവാട്ടു ക്ഷേത്രത്തിൽ ഉത്സവം ആണ്. അപ്പോൾ തറവാട്ടിലെ എല്ലാവരും അതിൽ പങ്കെടുക്കണം എന്നാണ്. അതുകൊണ്ട്......
ഒന്നു നിർത്തിയതിനു ശേഷം അയാൾ വീണ്ടും പറഞ്ഞു.
" മോളെ ഞങ്ങൾ തറവാട്ടിലേക്കു വിളിക്കാൻ വന്നതാണ്."

😳😳😳😳😳😳😳😳

എല്ലാവരും ഒരു നിമിഷം പരസ്പരം നോക്കി. ഞാൻ ദേവിനെയും , എവിടെ ഇങ്ങനെ ഒരു സംഭവം അറിഞ്ഞ ഭാവം പോലും ആ മുഖത്ത് കാണാനില്ല.

" അത്...... "
അപ്പൂപ്പൻ വാക്കുകൾക്ക് വേണ്ടി തപ്പിതടയുന്നത് പോലെ തോന്നി. 

" മറ്റൊന്നും വിചാരിക്കരുത്, തറവാട്ടിൽ ആരുടെയെങ്കിലും വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ അവരാണ് ദേവിക്ക് മുന്നിലും സർപ്പാക്കാവിലും വിളക്കു വെക്കേണ്ടത്. അത് കാലങ്ങളായിട്ട് അങ്ങനെത്തന്നെയാണ്. അച്ചുവിന്റെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് അതിനുള്ള അവകാശം ഇവിടുത്തെ കുട്ടിക്കാണ്. അതുകൊണ്ട് അവളെ ഞങ്ങൾക്കൊപ്പം.... "

ദേവിന്റെ അച്ഛൻ ദയനീയമായി എല്ലാവരെയും നോക്കികൊണ്ട് പറഞ്ഞവസാനിപ്പിച്ചു.

എനിക്കാകെ തല ചുറ്റുന്നതുപോലെ തോന്നി. അപ്പൂപ്പൻ എന്തു പറയണം എന്നറിയാതെ അമ്മയെ നോക്കി. അമ്മ പറയുന്നത് കേട്ടു ഞാൻ കണ്ണും മിഴിച്ചു നിന്നു.

" നിങ്ങളുടെ വിശ്വാസങ്ങൾക്ക് ഞങ്ങളായിട്ട് എതിര് നിൽക്കില്ല. അവളെ നിങ്ങളോടൊപ്പം വിടാൻ എനിക്ക് സമ്മതമാണ്.
പക്ഷേ......... "

" എനിക്ക് മനസിലാകും നിങ്ങൾക്കുള്ളിലെ ഭയം. അവൾക്കവിടെ ഒരു കൊഴപ്പവും ഉണ്ടാകില്ല, ഇതു എന്റെ മാത്രം തീരുമാനം അല്ല, ഞങ്ങൾ എല്ലാവരുടെതും ആണ് "

ദേവിന്റെ അച്ഛൻ എന്റെ അടുത്തേക്കായ് വന്നു തലയിൽ താലോടികൊണ്ട് സ്ഥിരം ക്ളീഷേ ഡയലോഗ് പറഞ്ഞു.

" മോൾക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ. " 

അതിനു മറുപടി ഒന്നും പറയാതെ വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം വീണ്ടും അമ്മയോടും അപ്പൂപ്പനോടും സംസാരിക്കാനായി തിരിഞ്ഞപ്പോൾ ഞാൻ വേഗം പുറത്തേക്കിറങ്ങിയ ദേവിനടുത്തേക്ക് പോയി.

" നിനക്ക് എന്നുമുതലാ വിക്കൊക്കെ വന്നേ "

" പിന്നെ...... ഞാൻ ശ്വാസം എടുക്കാൻ വരെ മറന്നുപോയി, പിന്നല്ലേ. അത്രയും പറഞ്ഞൊപ്പിച്ചത് എങ്ങനെയാ എന്ന് എനിക്ക് ഇപ്പളും അറിയില്ല. "

" എന്തിനാടോ താൻ ഇത്രക്കും ടെൻഷൻ അടിക്കുന്നെ, ഞാൻ അല്ലെ വന്നേ "

" അതുകൊണ്ട് തന്നെയാ ടെൻഷനും "
അവൾ മുറുമുറുത്തുകൊണ്ട് പറഞ്ഞു. 

" എന്തു..... എന്താ പറഞ്ഞെ അതൊന്നു ഒറക്കെ പറഞ്ഞെ "

" ഒന്നുമില്ല 🙏🙏 ഇതാണോ ഇന്നലെ പറഞ്ഞ സർപ്രൈസ് "

" മ്മ്.. എങ്ങനെയുണ്ട്. "

" ഉഷാറായിട്ടുണ്ട്. അറ്റാക്ക് വന്നു ചാവാഞ്ഞത് ഭാഗ്യം. "

" ഏയ്... അത്രയ്ക്ക് ഉണ്ടാവില്ല. ഏറിപോയാൽ ഒരു ബോധക്ഷയം ഞാൻ അത്രയേ പ്രതീക്ഷിച്ചിട്ടൊള്ളു. "

ദുഷ്ടൻ മനുഷ്യനെ കളിയാക്കുന്നത് കണ്ടില്ലേ... 😏😏

ദേവ് കാറിൽ നിന്നും കൊറച്ചു കവറുകൾ എടുത്ത് എന്റെ നേർക്കു നീട്ടി
" തനിക്കു വേണ്ടി വാങ്ങിയതാ, take it "

അപ്പോഴേക്കും ദേവരാജനും കാറിന്റെ അടുത്തേക്ക് വന്നു എല്ലാവരോടും യാത്ര പറഞ്ഞു കോ ഡ്രൈവിങ് സീറ്റിൽ ഇരുന്നു. എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് ദേവും. ആരും കേൾക്കാതെ എന്നോട് മാത്രമായി പറഞ്ഞു
" അടുത്ത ആഴ്ച ഞാൻ വരണ്ട്, കാത്തിരുന്നോ 😉"

കാത്തിരിന്നോ... ഈ ഒരു ഡയലോഗിന് മാത്രം ഒരു മാറ്റവും ഇല്ല.
കാത്തിരുന്നു കാത്തിരുന്നു
പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ്...
ഓരോന്നും ആത്മീകരിച്ചു കണ്മുന്നിൽ നിന്നും ആ വണ്ടി മറയുന്നത് വരെ ഞാൻ നോക്കി നിന്നു.

*********************************************

" സത്യം പറയടി നീയും കൂടി അറിഞ്ഞു കൊണ്ടുള്ള കളിയല്ലേ ഇതു 😡 "
റൂമിൽ എത്തിയ ഉടനെ ലച്ചുവിന്റെ വക സത്യവസ്ഥ കണ്ടെത്താനുള്ള ശ്രമമാണ്

" എടി ഞാൻ സത്യമാ പറയുന്നേ, എനിക്കൊന്നും അറിയില്ല "

" നിങ്ങൾ തമ്മിൽ മുൻപരിജയം ഉണ്ടല്ലേ.. "

" 😳😳😳😳 ആര് പറഞ്ഞു, പോടീ ദുഷ്ടേ.. അങ്ങനെ ഒന്നും ഇല്ല "

" പിന്നെ നിങ്ങൾ തമ്മിൽ എന്താ കണ്ണ് കൊണ്ട് കഥകളി കളിച്ചിരുന്നേ."

" അതു..... പിന്നെ..... "

" നീ കിടന്നു അതികം ഒരുളണ്ട, ഞാനൊക്കെ കണ്ടു എനിക്കെല്ലാം മനസിലായി 😜. പതിവില്ലാതെ ദൈവത്തിനെ മണിയടിക്കാനൊക്കെ പോയത് ഇതിനായിരുന്നല്ലേ...😅"

എനിക്കെന്തിന്റെ സൂക്കേടായിരുന്നു ദൈവമേ.... എന്തിനാ ഞാൻ നിന്നെ ഇന്നു കാണാൻ വന്നത്. അല്പം സമാദാനത്തിനല്ലേ.. ഇപ്പൊ ഉള്ളതും കൂടെ പോയി കിട്ടി. 🙆

" നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി, എനിക്കൊരു നിർബന്ധവും ഇല്ല. കേട്ടോടി വായ്‌നോക്കി ഹും 😏😏 "

" എനിക്കെല്ലാം മനസിലാവുന്നുണ്ട്, പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണ് . "
അവളെയും കുറ്റം പറയാൻ പറ്റില്ല. 

********************************************

ദിവസങ്ങൾ പെട്ടന്ന് കടഞ്ഞു പോയി. തറവാട്ടിലേക്കുള്ള യാത്ര മദ്ധ്യേ ആണ് ദേവും മാളുവും. കാറിൽ കയറിയപ്പോൾ തൊട്ട് ടെൻഷനിൽ ആണ് മാളു. കൈവിരലിലെ നഖങ്ങൾ എല്ലാം കടിച്ചു മുറിച്ചും, വിരൽ ഞൊട്ടയിട്ടു, കൈകൾ കൂട്ടിതിരുമിയുമെല്ലാം അവൾ അവളുടെ ടെൻഷൻ കുറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഡ്രൈവിങ്ങിൽ ആണെങ്കിലും ദേവ് അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ദേവ് കാർ ഓരം ചേർന്ന് നിർത്തിയത് കണ്ടു മാളു സംശയത്തോടെ അവനെ നോക്കി.

" എന്തിനാ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ "

" എനിക്കറിയില്ല, ഞാൻ എങ്ങനെ അവിടേക്കു വരും. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ എന്തു പറയും അലോചിക്കും തോറും തലയാകെ പെരുത്ത് വരുന്നു. "

" ആരും ഒന്നും ചോദിക്കില്ല. എല്ലാവർക്കും എല്ലാം അറിയാം. അവിടെയും മനുഷ്യർ തന്നെ ആണ് ഉള്ളത്. പിന്നെ..., എന്റെ ഒപ്പം അല്ലെടോ താൻ വരുന്നേ. ഞാനില്ലേ, പിന്നെന്തിന പേടിക്കുന്നെ."
ദേവ് അവളുടെ കൈയിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു . അതു മാളുവിൽ ഒരു ചെറിയ ധൈര്യം ഉണ്ടാക്കി. അവൾ അവനെ തന്നെ നോക്കി നിന്നു.

" എന്നാൽ പോവാം "

"ഹ് മ്മ് " അവൾ തലയാട്ടി

മംഗലത്തു തറവാട്ടിലേക്കുള്ള പടിപ്പുര കഴിഞ്ഞതും മാളുവിന്‌ അതുവരെ ഉണ്ടായിരുന്ന ധൈര്യം മുഴുവനും ചോർന്നു പോയി. കാർ നിർത്തി ദേവ് ആദ്യം ഇറങ്ങി മാളുവിനായി ഡോർ തുറന്നു കൊടുത്ത് തന്റെ കൈ അവൾക്കു നേരെ നീട്ടി. ദേവിന്റെ കയും പിടിച്ചു പുറത്തിറങ്ങിയ മാളു, അവളുടെ മുന്നിലുള്ള തറവാട് വീട് കണ്ടു അന്തം വിട്ടു നിന്നു 😳😳😳😳😳

" ഇതെന്താ കോട്ടരോ 😳"
മനസ്സിൽ പറയാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും വോളിയം കൂടിപ്പോയി

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു പഴയ വലിയൊരു മാളിക വീട്. നാലാണോ എട്ടാണോ കെട്ട് എന്നൊന്നും അറിയില്ലെങ്കിലും കണ്ടാൽ അതുപോലെ ഒക്കെത്തന്നെ ആണ് പക്ഷെ എല്ലായിടവും ആധുനികരിച്ചിരിക്കുന്നു. പടിപ്പുര കടന്നു വരുന്ന വഴിയും മുറ്റവും എല്ലാം ഇന്റർലോക്ക് ചെയ്തിരിക്കുന്നു. മുറ്റത്തിനോട് ചേർന്നു ഗാർഡൻ. അവിടെ മുഴുവൻ പച്ച പുല്ലു വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഒരു സൈഡിലായി ഷട്ടൽ കോർട്ട്. അതിനു എതിർവശത്തു വലിയൊരു മാവ് പടർന്നു പന്തലിച്ചു കിടക്കുന്നു. അതിനടുത്തായി ഒരു ഊഞ്ഞാൽ. പുതുമ വിളിച്ചോതുന്നതാണെങ്കിലും പഴമയുടെ എല്ലാ ഭാവവും വീടിനുണ്ട്.
വീടിന്റെയും മുറ്റത്തിന്റെയും ഭംഗി ആസ്വദിച്ചു കൊണ്ട് നിൽക്കുന്നതിനിടയിലാണ് ആ ശബ്ദം മാളുവിനെ തേടി എത്തിയത്.

" നാത്തൂ........ 😀😀😀😀😀 "
ദച്ചു ഓടി വന്നു മാളുവിനെ കെട്ടിപ്പിടിച്ചു.

" ആഹാ നിങ്ങൾ എത്തിയോ, സതി..... ദേ മക്കള് വന്നു "
ദേവരാജൻ അകത്തേക്ക് നോക്കി വിളിച്ചു. അതാ വരുന്നു ഒരു ജാഥക്ക് ഉള്ള അത്രയും ആളുകൾ.
ദൈവമേ, ഇത്രയും പേര് ഇതിനകത്തുണ്ടായിരുന്നോ 🤔🙄🤔 .
പുറത്തേക്കു വന്ന എല്ലാവരും അവർ രണ്ടുപേരെയും സസൂഷമം വീക്ഷിച്ചപ്പോൾ സതിയുടെ കണ്ണുകൾ പക്ഷെ പോയത് ദേവ് മുറുക്കി പിടിച്ചിരിക്കുന്ന മാളുവിന്റെ കൈകളിലേക്കാണ്. അതു കണ്ടതും അവരുടെ മുഖത്ത് കാർമേഘം മൂടികെട്ടിയത് പോലെ ഇരുണ്ടു. ഇതു ശ്രദ്ധിച്ച മാളു അവളുടെ കൈ അവനിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചു, എവിടെ ഉടുമ്പിനെ പോലെ മുറുക്കെ പിടിച്ചിരിക്കുകയല്ലേ.
മാളു എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ടേ ഇരുന്നു 😁😁😁

" എത്യോ എന്റെ അച്ചു "
തല നല്ലതുപോലെ വെളുത്ത ഒരു സ്ത്രീയും പുരുഷനും. അതുതന്നെ തറവാട്ടിലെ മുത്തച്ഛൻ. നമ്മുടെ ദേവിന്റെ അച്ഛൻ ദേവരാജന്റെ അച്ഛനും അമ്മയും ജഗനാഥ്നും ഭാഗീരതിയും.

" സുമേ.... അതിങ്ങട്ടു എടുത്തോളൂ. "
(മുത്തശ്ശി അകത്തെക്കു നോക്കി വിളിച്ചു പറഞ്ഞു.
ആഡിതം നിറഞ്ഞ ഒരു സ്ത്രീ കയ്യിൽ താലവുമായി വന്നു. മുത്തശ്ശി താലം പിടിച്ചു ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നു. )

" എന്താ മുത്തശ്ശി... എന്തിനാ ഇതൊക്കെ. "

" അച്ചു.. വേണ്ടാ. നീ നിന്റെ ഭാര്യയോടൊപ്പം ആദ്യമായിട്ട് വരികയല്ലേ. ഇതു ഞങ്ങളുടെ സന്തോഷത്തിനാണ്. "
മുത്തശ്ശി ഞങ്ങൾ രണ്ടു പേരെയും ആരതി ഉഴിഞ്ഞു . എന്നെ ഒന്നു അടിമുടി നോക്കിനിന്നപ്പോളാണ് അവർ ഞാൻ സിന്ദൂരം തൊട്ടിട്ടില്ലാത്തതു ശ്രദ്ധിച്ചത്, സംശയപൂർവം എന്നെ നോക്കിയതിനു ശേഷം എനിക്കു നെറ്റിയിൽ പൊട്ടു വെച്ചു തന്നു. )

" അവിടെ തന്നെ നിൽക്കുവാണോ, കയറി വരൂ രണ്ടുപേരും " (ദേവരാജൻ )

ദേവ് എന്നെയും കൂട്ടി അകത്തേക്ക് കയറി. എന്റെ കൈകൾ അപ്പോഴും അവനിൽ മുറുകി തന്നെ ഇരുന്നു.

" ദച്ചു.. മോളെ സാധനങ്ങൾ എല്ലാം നിന്റെ റൂമിൽ കൊണ്ട് വെക്കു. അവളും നിന്റെ ഒപ്പം ഉണ്ടാകും. "
ഞാൻ ദേവിന്റെ മുഖത്തേക്ക് നോക്കി. അവൻ കണ്ണുകൾ കൊണ്ട് സമ്മദം തന്നു. ദച്ചുവിന് പുറകെ അവളുടെ റൂം ലക്ഷ്യമാക്കി നടന്നു. മുകളിലാണ് ആവളുടെ റൂം. അകതെല്ലാം തന്നെ ആന്റിക് ആയിട്ടുള്ള സാധനങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പുറമെ നിന്നു നോക്കുപോലെ അല്ല അകത്തു. അവിടെ കണ്ടാൽ ഒരു പഴയ തറവാട്ടിലേക്കു കയറിയത് പോലെ ആണ്. മണ്ണ് കൊണ്ടുള്ള ടൈൽ ആണ് ഫ്ലോർ, മരം കൊണ്ടുള്ള ഗോവണി പടികൾ. ആകെ മൊത്തം ഒരു പ്രത്യേക സുഖം ഉണ്ട്.

" welcome to my room, my dear നാത്തൂൻ 😉😉 "

" താക്യു 😊😊 "

"എങ്ങനെ ഉണ്ടായിരുന്നു യാത്രയൊക്കെ, സുഖമായിരുന്നില്ലേ "

" പിന്നെ..... പരമ സുഖം "

😁😁😁😁😁

" എത്ര ആളുകളാടോ ഇവിടെ ഇവരൊക്കെ ഇനി ഇവിടെ ഉണ്ടാകോ "

" ഇതോന്നും അല്ല ഇനി വരാൻ ഇരിക്കുന്നതല്ലേ ഒള്ളു. നാളെയും മറ്റന്നാളും ആയിട്ട് ഒരു വിധം എല്ലരും എത്തും.
നാത്തൂൻ പേടിക്കണ്ട, ഇവിടെ ഒരു കൊഴപ്പവും ഉണ്ടാകില്ല. എല്ലാം അച്ഛനും ഏട്ടനും റെഡി ആക്കിയിട്ടുണ്ട്. "

" മ്മ് 🙂

" വാ, നമുക്ക് എല്ലായിടവും ചുറ്റിയാടിക്കാം കൂട്ടത്തിൽ എല്ലാവരേയും പരിചയപ്പെടുത്തി തരാം മം ബാ "

" എന്റെ മോളെ ഈ കോലത്തിലോ, ആദ്യം ഞാനൊന്നു ഫ്രഷാവട്ടെ, എന്നിട്ട് നമുക്കെന്തെങ്കിലും കഴിക്കാം. നിന്റെ ഏട്ടൻ എനിക്കൊന്നും വാങ്ങി തന്നിട്ടില്ലടി. നല്ല വിശപ്പുണ്ട്. പിന്നെ നമുക്ക് എല്ലാരേം കാണാം എല്ലായിടത്തു പോവേം ചെയ്യാം ഓക്കേ "

" ഡബിൾ ഓക്കേ "

മാളു ബാത്‌റൂമിൽ കയറി കണ്ണാടിയുടെ മുന്നിൽ കുറച്ചു നേരം നിന്നു. ഡ്രെസ്സിന്റെ ഉള്ളിൽ നിന്നും താലി എടുത്ത് പുറത്തിട്ടു. അവളറിയാതെ തന്നെ അവളുടെ കൈ സീമന്ദരേഖയിൽ ചെന്ന് നിന്നു. കൊറച്ചു നേരം അങ്ങനെ തന്നെ നിന്നതിനു ശേഷം വേഗം ഫ്രഷായി വന്നു. ദച്ചു അപ്പോളും അവളെ കാത്തു അവിടെ തന്നെ ഉണ്ടായിരുന്നു. അവർ രണ്ടുപേരും കൂടി താഴേക്കു പോയി.

( ഓരോരുത്തരെ ആയി നമുക്ക് സാവധാനം പരിചയപ്പെടാം. Ok )


 


പ്രിയമാണവൾ 7

പ്രിയമാണവൾ 7

4.7
6374

ആ വീട് മുഴുവൻ ചുറ്റിക്കാണാൻ തന്നെ ഒരു ദിവസം മുഴുവൻ വേണ്ടിവരും. റൂമുകളുടെ എണ്ണം എടുക്കണമെങ്കിൽ പത്തിന് മുകളിലേക്കു എണ്ണാൻ പഠിക്കേണ്ട അവസ്ഥയാണ്. അടുക്കള പണിക്കും പുറം പണിക്കും ഒരുപാട് ജോലിക്കാരുണ്ട്.. അതുപോലെതന്നെ അകത്തെ പണിക്കും ആളുകളുണ്ട്. വീട്ടുകാർക്കു പ്രത്യേകിച്ച് പണിയൊന്നും ഇല്ല 🤣.. ദച്ചു എല്ലായിടത്തും കൊണ്ട് നടന്നു ഓരോരുത്തരെ ആയി പരിചയപ്പെടുത്തി തന്നുകൊണ്ടിരുന്നു. വലുതും ചെറുതും ആയി കൊറേ ആളുകൾ ഉണ്ടെങ്കിലും രേഷ്മയും നിഖിലയും ആയിട്ടാണ് ഞാൻ കമ്പനി ആയത് കാരണം ദച്ചുവിന് അവരുമായിട്ടാണ് കമ്പനി അതുതന്നെ. കോഴിത്തരത്തിനു പേര് കെട്ടവരാണ് രണ്ടും,