Aksharathalukal

നിലാവിന്റെ പ്രണയിനി - 21

പാർട്ട് - 21
 
 
 
അപ്പോഴേക്കും   മനുവും  കൂട്ടരും  വന്നു... മനുവും കിച്ചേട്ടനും  രണ്ടുപേരുടെയും  അച്ഛന്നമ്മമാരും...  അപ്പോഴും  എന്റെ  കൈ  വരുൺ സാറിന്റെ കൈക്കുള്ളിൽ  തന്നെ  ആയിരുന്നു...  അത്  കണ്ടതും  മനുവിന്റെ  മുഖം  മാറി... ഞാനത്  ശ്രദ്ധിച്ചത് കൊണ്ട്  കുറച്ചുകൂടെ  വരുൺ സാറിനടുത്തേക്ക്  ചേർന്ന്  നിന്നു... വിജയഭാവത്തിൽ  മനുവിനെ നോക്കി...  അപ്പോഴേക്കും  ജിതി  പുറത്തേക്ക്  വന്ന്  ഞങ്ങളെ  വിളിച്ചു...  മനുവിനെ കണ്ടതും  അവൻ  ഒന്ന്  ഞെട്ടിയെങ്കിലും  പിന്നെ  വേഗം  അച്ഛനെ  വിളിച്ചു... അച്ഛൻ  പുറത്തേക്ക്  വന്നതും  അവരെ  കണ്ടു  മുഖം  ആകേ  വിളറി വെളുത്തു... അത്  കണ്ടപ്പോൾ  ചങ്ക്  തകർന്നു... ഞാൻ  കാരണം  അച്ഛനു  ഇന്ന്   അവരുടെ  മുന്നിൽ  തലകുനിയ്ക്കേണ്ടി  വരും...
 
 
 
✨✨✨✨✨✨✨✨✨✨✨✨✨
 
 
അച്ഛൻ  ഇറങ്ങി  വന്ന്   സുഗതനച്ഛനെ  മാറ്റി  നിർത്തി  എന്തൊക്കെയോ  പറയുന്നുണ്ട്....  സുഗതനച്ഛന്റെ  മുഖമൊക്കെ  മാറി.... ഒന്നും  പറയാതെ  അവരെയും  വിളിച്ചു  തിരികെ  പോയി....അച്ഛൻ അകത്തേക്കും  കയറിപ്പോയി... മനു  തിരിഞ്ഞു  നോക്കുന്നുണ്ട്.... കിച്ചേട്ടൻ  എന്നെ  നോക്കി... ഞാൻ തമ്പ്സപ്പ് 👍 കാണിച്ചു...  കാര്യം  മനസ്സിലായില്ല  എങ്കിലും  കിച്ചേട്ടൻ  നോക്കി  ചിരിക്കുന്നുണ്ട്.. 
ഹാവൂ.... അങ്ങനെ  ആ  കാര്യത്തിൽ  തീരുമാനം  ആയി.... ഇനി  വരുൺ  സാറിന്റെ  കാര്യം  തീരുമാനം  ആക്കണം...  എന്താ  ഒരു  വഴി.... എന്തായാലും ഇനി  ഫ്രണ്ട്സ്  ആണെന്ന്  പറഞ്ഞാൽ  നല്ല  ആട്ട്  കിട്ടും.... അതുകൊണ്ട്  അത്  വേണ്ട.... നമുക്ക്  പ്ലാൻ ബി   നോക്കാം....
 
 
" സാർ.... നമുക്ക്  ഒരു  കാര്യം  ചെയ്യാം... "
 
 
" എന്ത് കാര്യം...? " - വരുൺ
 
 
" അത് പിന്നെ... നമ്മൾ  ലൗവേഴ്സ്  ആണെന്ന്  അല്ലേ  അവർ  വിചാരിച്ചത്.... അത്  അങ്ങനെ   തന്നെ  ഇരിക്കട്ടെ... മാറ്റി  പറയണ്ട..."
 
 
" താൻ എന്താ  ഉദ്ദേശിക്കുന്നത്..? എനിക്ക്  മനസിലായില്ല.. " - വരുൺ 
 
 
" അത്... പിന്നെ... വേറെ  ഒന്നും  അല്ല.... ഇനി  ഇപ്പോ എനിക്ക്  വേറെ  ആലോചനയായിട്ട്  അച്ഛനും അമ്മയും  വരില്ല... ഇപ്പോ  ഞാൻ  സേഫ് അല്ലേ..."
 
 
" എടോ, അപ്പോഴും ഒരു പ്രശ്നം ഉണ്ട്.... താൻ  ഇത് ഏത് ലോകത്ത് ആണ്.. എങ്കേജുമെന്റ്, മാരേജ്  ഇതൊക്കെ  ഇല്ലെ?? " - വരുൺ
 
 
" നമുക്ക്  ഇപ്പോ  മാരേജ്  വേണ്ട  എന്ന്  പറയാം... രണ്ട് കൊല്ലം  കഴിഞ്ഞിട്ട് മതി  മാരേജ് എന്ന് പറയാം.... അപ്പോ കുഴപ്പം ഇല്ലല്ലോ... അപ്പോഴേക്കും  എന്റെ  ആളെ  കണ്ടുപിടിക്കണം.... അതോടെ എല്ലാം സെറ്റ്."
 
 
" ഇതൊക്കെ  നടക്കോ.... "  - വരുൺ
 
 
" നടക്കുമെന്നെ.... ഞാനല്ലേ  പറയുന്നെ.... വാ നമുക്ക് അകത്തേക്ക് ചെല്ലാം " 
 
 
ഞങ്ങൾ  അകത്തു  ചെല്ലുമ്പോൾ  അവിടെ  എല്ലാവരും കാര്യമായ  ചർച്ചയിൽ  ആണ്.. ഞങ്ങളെ  കണ്ടതും  എല്ലാവരും  ഒന്ന്  നോക്കി.... വരുൺ  സാറിന്റെ  അമ്മ  ഞങ്ങളുടെ അടുത്തേക്ക്  എഴുന്നേറ്റ്  വന്നു... എന്റെ  കൈ പിടിച്ചു  എനിക്ക്  ഒരു ഡയമണ്ട് 💍 റിങ്  ഇട്ട്  തന്നു... ഞാൻ  ആകേ  ഞെട്ടി  നിൽക്കുമ്പോൾ  വരുൺ  സാറിന്റെ  ഏടത്തി  വന്നു എന്റെ  കൈയിൽ ഒരു വള  ഇട്ട്  തന്നു.... ഈശ്വരാ... ഇവർ  എല്ലാം  ഉറപ്പിച്ചോ....  ഞാൻ  വരുൺ  സാറിനെ  നോക്കിയപ്പോൾ  ആള്  കണ്ണടച്ചു  കാണിച്ചു...   
 
 
" ദേ... രണ്ടാളും  കേൾക്കാൻ  വേണ്ടി  പറയുകയാ.... 2 ആഴ്ച  കഴിഞ്ഞാൽ  എങ്കേജുമെന്റ്... ഒരു  മാസത്തിനുള്ളിൽ  കല്യാണം.... പിന്നെ  മോള്  ഇനി  ഓഫിസിൽ  വരേണ്ടാ.... അങ്ങോട്ടും ഇങ്ങോട്ടും  ഉള്ള അലച്ചിൽ  കാരണം  ആകേ   ക്ഷീണിച്ചു....  ഇനി  വീട്ടിൽ  ഇരുന്ന്  റെസ്റ്റ്  എടുക്ക്.... മാരേജ് ഒക്കെ അല്ലേ.... മിടുക്കി ആയി ഇരിക്ക്... " - രാധിക
 
 
 
😲😲😲😲  ന്റെ  കൃഷ്ണാ..... ഇങ്ങനെ  തീരുമ്പോ തീരുമ്പോ  പണി  തരാൻ  ഞാൻ  എന്താ  കുപ്പിയിൽ  നിന്ന്  വന്ന ഭൂതം 👺 ആണോ.... ഇനിയിപ്പോൾ  എന്ത്  ചെയ്യും.... പ്ലാൻ ബിയും  പൊട്ടി  പാളീസ്  ആയി.... 
 
 
ഞാൻ  വരുൺ  സാറിനെ  നോക്കുമ്പോൾ  ഉണ്ട്  ആള്  എന്നെ  നോക്കി  ആക്കിയ ഒരു  ചിരി...  ഞാൻ  നൈസ്  ആയി  പുള്ളിടെ  കാലിൽ  ഒരു  ചവിട്ട് കൊടുത്തു... ആള്  എന്നെ  കലിപ്പിട്ട്  നോക്കുന്നുണ്ട്.... ഞാൻ  മൈൻഡ്  ചെയ്യാൻ  പോയില്ല.... ഇനി ഇപ്പോ  ഇതിൽ  നിന്ന്  എങ്ങനെ  തലയൂരും????? 
 
 
 
അപ്പോഴാണ്  അമ്മ  അവിടേക്ക് വന്ന്  അവരെ  ഫുട്  കഴിക്കാൻ  വിളിച്ചത്.... എല്ലാരും  ഡൈനിംഗ്  ഏരിയയിലേക്ക്  പോയി...  പോരാളി  നല്ല  ഹാപ്പി  ആണ്... അച്ഛന്റെ  മുഖം  കണ്ടിട്ട്  എന്താ  ആ  മുഖത്തു  എന്ന്  മനസിലാവുന്നില്ല.... ഞാൻ  പതിയെ  ജിതിയെ  പിടിച്ചു  മാറ്റി  നിർത്തി...
 
 
" ഡാ... സത്യം പറ  ഞങ്ങൾ  പുറത്ത്‌  ഇറങ്ങി സംസാരിച്ച  നേരം  കൊണ്ട്  എന്താ  ഇവിടെ  സംഭവിച്ചത്??? "
 
 
" എന്ത്   സംഭവിക്കാൻ? അവർ  സംസാരിച്ചു.... രണ്ട്  കൂട്ടർക്കും  അങ്ങോട്ടും  ഇങ്ങോട്ടും  ഇഷ്ട്ടായി.... അത് തന്നെ.... പിന്നെ  അച്ഛനു  ഒരു  വിഷമം  ഉള്ളത്  നീ  ഒന്നും  പറഞ്ഞില്ല  എന്നത്  മാത്രം  ആണ്.... എന്തായാലും  നിന്റെ  സെലെക്ഷൻ  അടിപൊളി.... ചുള്ളൻ ചെക്കൻ, ഫാമിലിയും  സൂപ്പർ.... നീ  ഒരു വാക്ക്  എന്നോട്  പോലും  പറഞ്ഞില്ലല്ലോടി  ചേച്ചി.... " - ജിതി
 
 
ആഹാ... അടിപൊളി.... സീൻ  മൊത്തം  ഡാർക്ക്‌ ആണല്ലോ ...  അയ്യോ  ഫുഡ്..... വേഗം  ഡൈനിഗ് ഏരിയയിലേക്ക്  ചെല്ലട്ടെ.... ആഹാ  എല്ലാരും  ഫുഡ്  കഴിക്കാൻ  ഇരുന്നോ.... എന്നെ  കണ്ടതും  രാധികാമ്മ  എന്നെ  വരുൺ  സാറിന്റെ  അടുത്ത്  ഇരുത്തി...  മസാലദോശ  തക്കാളി ചട്നിയും  ആയിരുന്നു   പ്രാതലിന്.... എല്ലാവരും  ആസ്വദിച്ചു  കഴിക്കുന്നുണ്ട്...  അമ്മയുടെ  കൈപ്പുണ്യത്തെ  പുകഴ്ത്തുന്ന  തിരക്കിലാണ്  രാധികാമ്മ... 
 
 
" ശ്രീദേവി.... ബ്രേക്ക്ഫാസ്റ്റ്  വളരെ  നന്നായിട്ടുണ്ട്.... ദേവിയുടെ  കൈപ്പുണ്യം  അപാരം  തന്നെ... ഞങ്ങൾക്കും  ഇങ്ങനെ  ഉള്ള  ഹോമിലി  ഫുഡ്  ആണ്  ഇഷ്ട്ടം. " - വരുൺ
 
 
" ആകാര്യത്തിൽ   അമ്മ  പേടിക്കണ്ട...  ഇയാളും  സൂപ്പർ  ആയി  ഫുഡ്  ഉണ്ടാക്കും.... ഇയാളുടെ  കപ്പ ഉലത്തും  മീൻകറിയും  എന്ത്  ടേസ്റ്റ്  ആണെന്നോ.... ഓർക്കുമ്പോ  ഇപ്പോ  കഴിക്കാൻ  തോന്നുന്നു.... " - വരുൺ
 
 
 
" അത്  അളിയന്  എങ്ങെനെ  അറിയാം?? "- ലെ ജിതി
 
 
അളിയനോ... അപ്പോൾ  ഇവൻ  അതൊക്കെ  തീരുമാനിച്ചു  ഉറപ്പിച്ചോ... നടന്നത് തന്നെ...
 
 
" ഗസ്റ്റ്  ഹൗസിൽ   വച്ചു  ഇയാള്  ഉണ്ടാക്കി  തന്നു... അങ്ങനെ  അറിയാം... " - വരുൺ
 
 
ഇത് കേട്ടതും  ഞാൻ  കഴിച്ചിരുന്ന  ഫുഡ്  ശിരസിൽ കയറി.... എനിക്ക്  ചുമ  തുടങ്ങി. പുള്ളിക്കാരൻ  തന്നെ  എനിക്ക്  വെള്ളം  തന്നു.... ഞാൻ  ഒന്ന്  ഓക്കെ  ആയപ്പോൾ  അടുത്ത  ചോദ്യം...
 
 
" ഗസ്റ്റ് ഹൗസിൽ  വച്ചോ?? ഇതൊക്കെ  എപ്പോ?? " - ലെ സരിഗേടത്തി
 
 
" അത്... പിന്നെ... ഏടത്തി.... കുറച്ചു  ദിവസം  ആയി.... ഇയാളുടെ  റൂം മേറ്റ്  ഇല്ലാതെ  ഇയാൾ ഒറ്റയ്ക്ക്  ആയപ്പോൾ.... ചുമ്മാ..... ഒരു നേരംപോക്കിനു വേണ്ടി.... " - വരുൺ
 
 
 
ഓ.... നശിപ്പിച്ചു 🤦🏻‍♀️ ... ഇനി  അതുംകൂടി  എഴുന്നള്ളിക്കേണ്ട  കുറവെ  ഉണ്ടായിരുന്നുള്ളൂ..... ഇപ്പോ  എല്ലാം  പൂർത്തിയായി....  ഇനി  ഇതിൽ  നിന്ന്  തലയൂരാൻ  പറ്റൂല...
 
 
 
 
"ആ....മതി കിടന്ന്  ഉരുണ്ടത്..... ഇപ്പോഴെങ്കിലും  എല്ലാരും  അറിഞ്ഞത്  നന്നായി.... ഇനി  രണ്ടും നിശ്ചയത്തിന്  കണ്ടാൽ  മതി... കേട്ടല്ലോ... രാത്രി  മതിൽ  ചാടാൻ  നിൽക്കേണ്ട..." - സരിഗ
 
 
ഓ.... ചമ്മി നാറി..... ഇതിന്  ഇത്ര   ബോധം   ഉള്ളോ  ന്റെ  കൃഷ്ണാ..... 
 
 
ഒരു  കണക്കിന്  ഞാൻ  പെട്ടെന്ന്  കഴിച്ചു  എഴുന്നേറ്റു... ആരുടെയും  മുഖത്തു  നോക്കാനുള്ള  ശേഷി  എനിക്ക്  ഇല്ല..... അത്  കാരണം  ഞാൻ  വേഗം  അവിടെ  നിന്ന്  മാറി... എന്റെ  പുറകെ  വരുൺ സാറും  കഴിച്ചു  എഴുന്നേറ്റു...   ആള്   ഡൈനിങ്ങ്  ഏരിയയിൽ നിന്ന്   ലിവിങ്  റൂമിലേക്ക്  വരുന്ന  വഴി  ഞാൻ  പിടിച്ചു  വലിച്ചു  സ്റ്റെയർക്കേസിന്റെ   താഴെ  ഉള്ള  സ്പെയ്സിലേക്ക്  കയറ്റി.... എന്റെ  ആ  പ്രവർത്തിയിൽ  ആളൊന്ന്  പേടിച്ചു...  എന്റെ  മുഖത്തേക്ക്  തന്നെ  പകച്ചു  നോക്കുന്നുണ്ട്...
 
 
" എന്ത്  പണിയാ  കാണിച്ചത്.??? ഗസ്റ്റ് ഹൗസിൽ  പോയ  കാര്യം  എന്തിനാ  പറഞ്ഞേ.... നാണം  കെട്ടു... ഇപ്പോ  സമാധാനം  ആയല്ലോ...." 
 
 
" എടോ.... ഞാനാ ഫ്ലോയിൽ  അങ്ങ്  പറഞ്ഞു  പോയതാ.... സോറി..😔 " - വരുൺ
 
 
" ദേ..... ഞാൻ  എന്തെങ്കിലും  പറഞ്ഞാൽ  കൂടി പോകും.... കഷ്ട്ടം ഉണ്ട്....  ഇനി  എന്തെങ്കിലും  പറയാൻ  ബാക്കി  ഉണ്ടോ... ??? നമ്മൾ  തമ്മിൽ  ഒന്നും  ഇല്ലാതിരുന്നിട്ട്  കൂടി  എല്ലാരുടെയും  മുന്നിൽ  ഇപ്പോ  തെറ്റുകാർ  ആണ്.... അതിനിടയ്ക്ക്  അടുത്ത  പണി  തരുന്നോ?? "
 
 
 
" ആഹാ... രണ്ടുപേരും  ഇവിടെ  ഒളിച്ചു  നിൽക്കുവായിരുന്നോ??? എന്താ  ഇവിടെ  പരിപാടി"
 
 
ശബ്‌ദം  കേട്ട്  നോക്കുമ്പോൾ  ഉണ്ട്   സരിഗേടത്തിയും  ജിതിയും....
 
 
( തുടരും )
 
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°
ദേ... പറഞ്ഞപോലെ  അത്യാവശ്യം  ലെങ്ത്തിൽ  പോസ്റ്റിയിട്ടുണ്ട്..... അത്  പോലെ  ലെങ്ത്തിൽ  കമന്റസും  പോന്നോട്ടേയ്......  
 
 
 
 
 
 

നിലാവിന്റെ പ്രണയിനി - 22

നിലാവിന്റെ പ്രണയിനി - 22

4.8
3678

പാർട്ട് - 22       " ദേ..... ഞാൻ  എന്തെങ്കിലും  പറഞ്ഞാൽ  കൂടി പോകും.... കഷ്ട്ടം ഉണ്ട്....  ഇനി  എന്തെങ്കിലും  പറയാൻ  ബാക്കി  ഉണ്ടോ... ??? നമ്മൾ  തമ്മിൽ  ഒന്നും  ഇല്ലാതിരുന്നിട്ട്  കൂടി  എല്ലാരുടെയും  മുന്നിൽ  ഇപ്പോ  തെറ്റുകാർ  ആണ്.... അതിനിടയ്ക്ക്  അടുത്ത  പണി  തരുന്നോ?? "       " ആഹാ... രണ്ടുപേരും  ഇവിടെ  ഒളിച്ചു  നിൽക്കുവായിരുന്നോ??? എന്താ  ഇവിടെ  പരിപാടി"     ശബ്‌ദം  കേട്ട്  നോക്കുമ്പോൾ  ഉണ്ട്   സരിഗേടത്തിയും  ജിതിയും....     ✨✨✨✨✨✨✨✨✨✨✨✨       വൗ.... അടിപൊളി..... ഇന്ന്  എന്റെ  കണി  ആരാണാവോ....എന്തായ