Aksharathalukal

സ്നേഹതൂവൽ part 37

*💞സ്നേഹതൂവൽ💞*
      Part.37

   ✍️ *~°♡jìfñì♡☆♡jààñ♡°~*


copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission 

                         °°°°°°°°°°°°°°°°°

പിറകിൽ നിന്ന് ആ ശബ്ദം കേട്ടതും മൂന്നാളും ഞെട്ടി തിരിഞ്ഞു പിറകിലേക്ക് നോക്കി.

"ശ്രുതി..... " എന്റെ നാവുകൾ ആ പേര് ഉച്ചരിച്ചു.

"അതെ ശ്രുതി തന്നെ... നീ എന്നെ മറന്നിട്ടില്ലല്ലേ.....അല്ല എന്താ നാലാമതൊരാൾ അറിയാൻ പാടില്ലാത്ത കാര്യം..."(ശ്രുതി )

"ഹാവൂ..... അവൾ ഒന്നും കേട്ടിട്ടില്ല... പടച്ചോൻ കാത്ത്, അവൾ കെട്ടിരുന്നെങ്കിൽ യാ റബ്ബി ആലോചിക്കാൻ കൂടി വെയ്യ...."(ന്റ ആത്മ )

"Halo.....ന്താ ഒന്നും മിണ്ടാതെ...." ശ്രുതി എന്നെ തോണ്ടിയപ്പോയാണ് ങ്കോർമ്മ വന്നത് അവൾ മുന്നിലുള്ളത്.

യേയ് ഞങൾ ചുമ്മാ ഓരോന്നു പറഞ്ഞതാ..... എന്നും പറഞ്ഞു ഒന്ന് ചിരിച് കൊടുത്ത്.

അവിൾ അത് വിശ്വസിച്ചു വിശ്വസിച്ചില്ല എന്ന മട്ടിൽ ഒന്ന് ചിരിച്ചു തന്ന്.


അങ്ങനെ ശ്രുതിയുമായി കുറച്ചു സംസാരിച്ചു ഞങൾ ആ കഫെയിൽ നിന്നിറങ്ങി.

അവിടെനിന്ന് നേരെ പോയത് ഒരു പുതിയ sim എടുക്കാനായിരുന്നു.

Sim ഫോണിൽ സെറ്റ് ചെയ്തു ആ നമ്പർ കൊണ്ട് വീണ്ടും zayu ന് കാൾ ആക്കി.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

*[zayu ]*

എനിക്ക് വിളിച്ച നമ്പർ ട്രൈസ് ചെയ്തപ്പോ അത് റയിൽവേ സ്റ്റേഷൻ അടുത്ത് തിരൂർ ഡൗണിൽ ആണ്.

അപ്പൊ അവർ പറഞ്ഞത് സത്യമാണ്.

ഞാൻ നിരെ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു.
അവിടെ മുഴുവൻ തപ്പിയെങ്കിലും എന്റെ മനസ്സിൽ തെളിയുന്ന ശീതളുമായി സാമ്യം ഉള്ള ഒരു മുഖം പോലും കാണാൻ കഴിഞ്ഞില്ല.



നിരാശയോടെ തന്നെ മടങ്ങുമ്പോൾ ആയിരുന്നു എന്റെ ഫോൺ റിങ് ചെയ്തത്. എടുത്ത് നോക്കിയപ്പോ മറ്റൊരു നമ്പർ.

ഞാൻ പെട്ടന്ന് ആ കാൾ അറ്റന്റ് ചെയ്തു.

Zayu : ഹലോ.... ആരാ...?

റൂബി : ന്താ ന്റ zayo... ഇത്ര പെട്ടന്ന് എന്നെ മറന്നോ....

അത് ശീതൾ ആണെന്ന് എനിക്ക് മനസിലായി.

Zayu : നോക്ക്...
നീ എവിടെയാ.. എനിക്ക് നിന്നെ നേരിൽ കാണണം.

റൂബി :അത് പറയാനാ ഞാൻ വിളിച്ചത്... ഇത് എന്റെ കൂട്ടുകാരിയുടെ നമ്പർ ആണ്. നിന്റെ പോലീസ് ബുദ്ധി ഉപയോഗിച്ചു എന്നെ കണ്ടെത്താൻ വെറും മിനിറ്റുകൾ മതി നിനക്ക്.. പക്ഷെ ഓവർ സ്മാർട്ട്‌ ആവാൻ നോക്കണ്ട മോനെ.... നീ എന്നെ അന്വേഷിച്ചു വന്നാൽ ആ നിമിഷം ഞാൻ റൂബിക്ക് മുന്നിൽ എത്തും........അല്ലെങ്കിൽ നമുക്ക് ഇങ്ങനെ അങ്ങട്ട് തട്ടാതെയും മുട്ടാതെയും പോക.... എന്ത് പറയുന്നു മിസ്റ്റർ zayaan.

അവളുടെ സംസാരത്തിൽ ഒരു ഭീഷണി ഉണ്ടായിരുന്നു.

നിക്കാഹിന് മുമ്പ് റൂബി ശീതളിനെ കണ്ടാൽ ആ പേരും പറഞ്ഞു അവൾ നിക്കാഹിൽ നിന്ന് പിന്മാറും. അത് കൊണ്ട് അത് വരെ എങ്കിലും അവളെ മയത്തിൽ നിർത്തണം.(zayu ആത്മ )

Zayu : ok... ഞാൻ നിന്നെ അന്വേഷിക്കില്ല... നീ റൂബിയെ കണാനോ കോൺടാക്ട് ചെയ്യാനോ പാടില്ല .

റൂബി : ok ഞാൻ വാക്ക് പാലിക്കും, ബട്ട്‌ one കണ്ടിഷൻ...

Zayu : എന്താ....


റൂബി : ഞാൻ വിളിക്കുമ്പോ എല്ലാം ഫോൺ അറ്റന്റ് ചെയ്യണം. എനിക്ക് മതിവരോളം സംസാരിക്കുകയും വേണം.... പറ്റില്ലേ...

അവളുടെ ചോദ്യം ഇത്തിരി കടുപ്പത്തിൽ ആയിരുന്നു.

മനസ്സില്ലാ മനസോടെ ഞാൻ സമ്മതിച്ചു കൊടുത്ത്.

അങ്ങനെ ഫോൺ കട്ടെയ്ത്.

ഇനി അവളെ അന്വേഷിച് നടക്കുന്നത് ബുദ്ധി അല്ലാന്ന് മനസിലായതും അവളുടെ കാര്യങ്ങൾ നിക്കാഹിന് ശേഷം നോക്കാം എന്നും കരുതി നിക്കാഹിന് സാബിയെ ക്ഷണിക്കാൻ വേണ്ടി അങ്ങോട്ടേക്ക് വിട്ടു.


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*[റൂബി ]*

അല്ലറ ചില്ലറ ഷോപ്പിംങും ഫുഡ്‌ അടി ഒകെ കഴിഞ്ഞു വീട്ടിൽ പോകാൻ നിന്നപ്പോഴാണ് ബസ് സ്റ്റോപ്പിൽ ഒരു കപ്പിൾസ് നിൽക്കുന്നത് കണ്ടത്.

ആ കാഴ്ച കണ്ട ഉടനെ മനസിലേക്ക് കയറി വന്നത് എന്റെ പഴയ കാലം ആയിരുന്നു.

ഞാനും zayu ഉം മണിക്കൂറുകളോളം നിന്ന് സംസാരിക്കാറുള്ള നല്ല നിമിഷങ്ങൾ... ഇത് പോലെ ഒരു ബസ് സ്റ്റാന്റിൽ. ഞങ്ങളെ തന്നെ ഫോക്കസ് ചെയ്യുന്ന മറ്റു കുട്ടികളെ ഒന്നും മൈന്റ് ചെയ്യാതെ ഉള്ള ഞങ്ങളെ ആണ് എനിക്കപ്പൊ അവരിൽ കാണാൻ പറ്റിയത്.


അധികം നേരം അത് നോക്കി നിന്നാൽ എനിക്ക് എന്നെ കൈവിട്ട് പോകും എന്ന് തോന്നിയതും ഞാൻ വേഗം വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

പോകുമ്പോ ഉണ്ടായിരുന്ന ഹാപ്പിനെസോ ഉത്സാഹോ ഒന്നും എന്നിൽ ഉണ്ടായിരുന്നില്ല..

"ന്താടി... ന്തേ അനക് പറ്റിയത്..." (അമ്മു )

"ഏയ്.... നിക്കൊന്നും ഇല്ലടാ.... (ഞാൻ )


അതും പറഞ്ഞു ഞാൻ അവൾക്കൊന്ന് ചിരിച്ചു കൊടുത്ത് ഡ്രൈവിങ്ങിൽ മാത്രം ശ്രേദ്ധ കൊടുത്തു.

ഗേറ്റ് കടന്ന് കാർ പാർക്ക്‌ ചെയ്യാൻ നിന്നപ്പോ എന്റെ കാർ പാർക്ക്‌ ചെയ്യുന്ന ഇടത്ത് മറ്റൊരു കാർ...

"ആരാപ്പോ കാർ കൊണ്ടൊക്കെ വന്നിട്ടുള്ളത്... ഇത് വരെ കാണാത്ത കാർ ആണല്ലോ...." (റൂബി ആത്മ )



തുടരും 😍😍😍


Cmnt plz 😍


സ്നേഹതൂവൽ part 38

സ്നേഹതൂവൽ part 38

4.9
2051

*💞സ്നേഹതൂവൽ💞*       Part.38    ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission                           °°°°°°°°°°°°°°°°° "ആരാപ്പോ കാർ കൊണ്ടൊക്കെ വന്നിട്ടുള്ളത്... ഇത് വരെ കാണാത്ത കാർ ആണല്ലോ...." (റൂബി ആത്മ ) ആരാടി വന്നിട്ടുള്ളത്.... (അമ്മു ) ആരോ... വാ കേറി നോക്കാം അപ്പൊ അറിയാ....(ഞാൻ ) അങ്ങനെ ഞങൾ മൂന്നാളും അകത്തേക്ക് കയറി. ഹാളിൽ ഒന്നും ആരെയും കാണുന്നില്ല. നിസുക്കാന്റെ റൂമിൽ നിന്ന് ഭയങ്കര സംസാരം കേൾക്കുന്നുണ്ട്. അപ്പൊ നിസുകാനേ കാണാൻ ആരോ വന്നതാണ്. ആരാന്ന് അറിയാ