നിന്നിലേക്ക്💞
Part 42
"ആഹാ ആരിത് സാക്ഷാൽ ആർദ്ര ആരവ് അല്ലയോ "
ആരുവിന്റെ അടുത്തേക്ക് വന്നു മെൽവിൻ ചോദിച്ചു... അവൾ അവനെ കണ്ടതും മുഖം തിരിച്ചു...
"എവിടെ ഡി നിന്റെ കെട്ട്യോൻ..."
മെൽവിൻ ചോദിച്ചതും അവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നടന്നു... പെട്ടന്നാണ് മെൽവിൻ അവളുടെ കൈകളിൽ കയറി പിടിച്ചത്... ആരു അവനെ ദേഷ്യത്തോടെ നോക്കി...
"കയ്യെടുക്കെടാ "
ആരു ദേഷ്യത്തോടെ പറഞ്ഞതും മെൽവിൻ അവളെ വലിച്ച് അവന്റെ നെഞ്ചിലേക്ക് ചേർത്തു... ആരു വെറുപ്പോടെ അവനെ പുറകിലേക്ക് തള്ളി... എന്നിട്ടും അവൻ വിടുന്നില്ലെന്ന് കണ്ടതും അവൾ അവന്റെ ഇടത്തെ കവിളിൽ ആഞ്ഞു അടിച്ചു... മെൽവിൻ വേദനയോടെ മുഖം തിരിച്ചു... അവന്റെ കയ്യിലെ അവളുടെ കൈ വിട്ടു...
"ഡീ നീയെന്നെ "
മെൽവിൻ അവളെ കവിളിൽ അടിക്കാൻ കൈനീട്ടി അടിക്കാൻ നിന്നതും ആരോ അവന്റെ കൈ പിടിച്ചു താഴ്ത്തി എന്നിട്ട് അത് തിരിച്ചു...അവന്റെ കയ്യിലെ എല്ല് പൊട്ടുന്ന ശബ്ദം പുറത്തേക്ക് പോലും വന്നു... അവൻ വേദനയോടെ അലറി....
"ആാാാ
അവൻ അലറി കൊണ്ട് നോക്കിയത് രൗദ്ര ഭാവത്തോടെ ആരുവിന്റെ മുന്നിൽ നിൽക്കുന്ന ആരവിനെ ആണ്...
"എന്താടാ...എന്റെ പെണ്ണിനെ തല്ലണൊ നിനക്ക്??"
അവന്റെ കൈ ഒന്നകൂടെ തിരിച്ചു കൊണ്ട് ആരവ് ചോദിച്ചു...മെൽവിൻ അലറി കൊണ്ട് വേണ്ടെന്ന് പറഞ്ഞു...
ആരു അവനെ നോക്കി നിൽക്കുവാണ്...ഒന്നും അവളെ ബാധിക്കില്ല എന്ന മട്ടെ... അവൻ എന്റെ പെണ്ണെന്നു പറഞ്ഞത് ഓർത്തതും പെണ്ണിന്റെ രോമങ്ങളൊക്കെ എണീറ്റു നിന്നു...മെൽവിൻ അലർച്ച കേട്ടപ്പോഴാണ് ആരുവിന് സ്ഥലക്കാല ബോധം വന്നത്... അവൾ വേഗം ആരവിന്റെ കൈകളിൽ പിടിച്ചു...
"ഏയ് വേണ്ട വിട്ടേര്"
ആളുകൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും ആരു പറഞ്ഞു... ആരവ് അവളെ ദേഷ്യത്തോടെ നോക്കി പിന്നെ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു...അവന്റെ പുറകെ ആരുവും...
"വെറുതെ വിടില്ലെടാ @%&*മക്കളെ "
രണ്ടുപേരും പോവുന്നത് നോക്കി മെൽവിൻ മുരണ്ടു...
ആരവ് കാറിൽ കയറി സ്റ്റാർട്ട് ആക്കികൊണ്ട് പുറത്തു നിൽക്കുന്ന ആരുവിനെ നോക്കി... അവൾ വേഗം വന്നു കയറി...
വീടെത്താൻ ആയിട്ടും വലിഞ്ഞ മുഖത്തോടെ ഇരിക്കുന്ന ആരവിനെ അവൾ നോക്കി...
"അതേയ് "
അവൾ അവനെ തോണ്ടി കൊണ്ട് വിളിച്ചു...അവൻ ഗൗരവം വെടിയാതെ അവളെ നോക്കി അവന്റെ നോട്ടം കണ്ടതും അവളൊന്ന് ചിരിച്ചു കൊടുത്തു...
"നീ എന്തിനാ ആർദ്ര മാളിൽ വന്നേ🤨അതും തനിച്ച്??
ആരവ് ചോദിച്ചതും അവൾ എന്ത് പറയണം എന്നറിയാതെ കയ്യിലെ കവർ മുറുകെ പിടിച്ചു...
"അത്... ഷോപ്പിംഗ്"
"നിനക്ക് എന്തെങ്കിലും വേണേൽ എന്നോട് പറഞ്ഞപ്പോരെ.... എന്തിനാ തനിയെ വന്നേ... അറ്റ്ലീസ്റ്റ് ആ കാറിൽ എങ്കിലും വരായിരുന്നു നിനക്ക് ''
ആരവ് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കാറിന്റെ സ്പീഡ് കൂട്ടി... ആരു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി നിന്നു...
റാമിന്റെ കൂടെ ഓഫീസിൽ പോയതായിരുന്നു ആരവ്... തിരിച്ചു വന്നപ്പോൾ ആരു വീട്ടിൽ ഇല്ല... മാലിനിയാണ് പറഞ്ഞത് തനിയെ മാളിൽ പോയി എന്ന്... ഫോൺ ആണേൽ കൊണ്ടുപോയിട്ടും ഇല്ല... ആരവിന് എന്തോ ഭയം തോന്നി... കാരണം അലീന തന്നെ ആയിരുന്നു... അന്ന് റോഡിലേക്ക് തള്ളാൻ നോക്കിയത് അവൻ കണ്ടതാണല്ലോ... അതുകൊണ്ട് തന്നെ അവൻ വേഗം കാറും എടുത്ത് മാളിലേക്ക് തിരിച്ചു...അവളുടെ അടുത്തേക്ക് നടക്കുമ്പോഴാണ് അവൾക്ക് നേരെ വരുന്ന മെൽവിനെ കണ്ടത്....അവനെ കണ്ടിട്ടും അവിടെ തന്നെ നിൽക്കുന്നവളെ കണ്ട് അവൻ ദേഷ്യം വന്നു... പിന്നെയാണ് അവിടെ അവൻ എന്തോ പറഞ്ഞു അവളുടെ കയ്യിൽ പിടിച്ചതും അവൾ അടിച്ചതുമെല്ലാം.... പിന്നെ അവൻ അവൾക്ക് നേരെ കൈവീശിയപ്പോയെക്കും അങ്ങോട്ട് വേഗം പോയി...
അത്രയൊക്കെ സംഭവിച്ചിട്ടും അവനെ നോക്കി ഏതോ ലോകത്ത് നിൽക്കുന്ന ആരുവിനെ കണ്ട് അവൻ ദേഷ്യം വന്നിരുന്നു....
പോർച്ചിൽ കാർ നിർത്തിയതും ആരു വേഗം ഇറങ്ങി... പുറകെ അവളെ നോക്കികൊണ്ട് ആരവും..
________________❤️❤️❤️
ഗംഗയുടെ കൈകൾ അവൾപോലും അറിയാതെ ടേബിളിൽ തല ചാഴ്ച്ചു കിടക്കുന്നവന്റെ തലയിൽ തലോടിയിറങ്ങി....രണ്ടുപേരും ഒന്നും തന്നെ സംസാരിച്ചിട്ടില്ല ഇത്രയും നേരം..എത്രയോ രാത്രിയിലെ ഉറക്കം ബാക്കിയുള്ളത് കൊണ്ടാവാം അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു....അവൾ അവനെ തന്നെ നോക്കിയിരുന്നു...
പിന്നെയവൾ എണീറ്റ് പുറത്തേക്ക് നടന്നു ക്യാന്റീനിൽ ചെന്ന് ഒരു ബ്ലാക്ക് ടീ വാങ്ങി കൊണ്ട് വന്നു... അവനെ വിളിച്ചു...
"സർ.. സർ '
അവൻ പക്ഷെ ഒന്നും തന്നെ കേട്ടത് പോലും ഇല്ല...പിന്നെയവൾ താഴ്ന്നു നിന്ന് അവന്റെ തോളിൽ ഒന്ന് തട്ടികൊണ്ട് വിളിച്ചു....
"ഇച്ചായ "
ഏതോ ഗർത്തത്തിൽ എന്നപ്പോലെ അവളുടെ ശബ്ദം കേട്ടതും അവൻ കണ്ണുകൾ തുറന്നു...അവൾ അവനെനോക്കിയൊന്ന് ചിരിച്ചു കൊണ്ട് ടീ നീട്ടി...അവൻ അത് വാങ്ങി ടേബിളിൽ വെച്ചുകൊണ്ട് ഫ്രഷ് ആവാൻ പോയി... അവൻ പോയതും അവളും പുറത്തേക്ക് ഇറങ്ങി...
ഡേവി വാഷ് റൂമിലെ മിററിൽ അവനെ തന്നെ നോക്കി... മുഖത്ത് നിന്ന് വെള്ളം ഉറ്റി ഉറ്റി വീണു.... ഗംഗയുടെ ഇച്ചായ എന്നവിളി അവന്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു... കുറെ ദിവസത്തിന് ശേഷം കുറച്ചു സമയം ആണേലും കണ്ണൊന്നു അടഞ്ഞത് അവൾ അടുത്ത് ഇരുന്നപ്പോഴാണ്... അവൾ എടുത്തു ഉണ്ടാവുമ്പോൾ എന്തോ ഒരു സമാധാനവും സന്തോഷവുമൊക്കെ തോനുന്നു.... എന്തെ അവളുടെ അച്ചയോട് വെറുപ്പ് തോന്നിയിട്ടും അവളോട് തോന്നാത്തെ...??എപ്പോഴും അവൾ അടുത്തുണ്ടാവാൻ എന്തെ ആഗ്രഹിക്കുന്നു താൻ???
___________❤️❤️❤️
ഫുഡ് കഴിക്കുമ്പോഴും മറ്റും ആരവിന്റെ കണ്ണുകൾ അവന്റെ അടുത്തിരുന്നു കഴിക്കുന്ന ആരുവിലേക്ക് നീണ്ടു കൊണ്ടിരുന്നു...പെണ്ണ് അവനെ മൈൻഡ് പോലും ചെയ്യാതെ റാമിനോട് എന്തൊക്കെയോ പറയുന്ന തിരക്കിൽ ആണ്...അവൻ അവളെയൊന്ന് നോക്കി കൈ കഴുകാൻ പോയി...അവൻ പോയി എന്നറിഞ്ഞതും അവൾ ഇടം കണ്ണിട്ട് നോക്കി...
'എന്നെ കുറെ വഴക്ക് പറഞ്ഞില്ലേ കാണിച്ചു തരാം ഞാൻ നാളെ നേരം ഒന്ന് വെളുക്കട്ടെ "
ആരു മനസ്സിൽ പറഞ്ഞു കൊണ്ട് കൈകഴുകി മുകളിലേക്ക് പോയി...ആരവ് റൂമിൽ ആണെന്ന് കണ്ടതും അവൾ ബാൽക്കണിയിലേക്ക് പോയി ആദിക്കും കനിക്കുമൊക്കെ ഫോൺ ചെയ്തു... പിന്നെ
റൂമിലേക്ക് ചെന്ന് ഫോണിൽ എന്തോ നോക്കിയിരിക്കുന്നവനെ നോക്കി അവൾ അപ്പുറത്ത് ചെന്ന് കിടന്നു...
"നിനക്ക് ആരെങ്കിലും കൂടെ കൊണ്ടുപോയിക്കൂടായിരുന്നോ.... അവൻ എന്തെങ്കിലും ചെയ്തിരുന്നേങ്കിലോ "
ആരവ് ഫോണിൽ നോക്കികൊണ്ട് തന്നെ ചോദിച്ചു...
'ഇയാളിത് വിട്ടില്ലേ "
ആരു ഓർത്തു പിന്നെ ഗമയോടെ പറഞ്ഞു...
"എനിക്ക് ആരെയും പേടിയില്ല ഹും... ഞാൻ അവനെ അടിച്ചതൊന്നും കണ്ടില്ലേ സർ "
"മ്മ്മ് ആരവ് അവളെ നോക്കി ഒന്നമർത്തി മൂളി...
______________❤️❤️❤️
"ഓഹ് എന്നാ ഗ്ലാമർ ആണ്... സിംഗിൾ ആണാവോ "
ഇൻസ്റ്റയിൽ ഏതോ ചെക്കനെ നോക്കികൊണ്ട് കനി പറഞ്ഞു....പല്ല് കടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അവൾക്ക് അബദ്ധം മനസിലായത്... അവൾ ഡ്രൈവ് ചെയ്യുന്ന ജീവയെ നോക്കിയൊന്ന് ഇളിച്ചു കൊടുത്തു...
"ഇളിക്കല്ലേ"
ജീവ ഗൗരവത്തോടെ പറഞ്ഞതും പെണ്ണ് ഫോൺ ഓഫ് ചെയ്ത് പുറത്തേക്ക് നോക്കിയിരുന്നു...
രണ്ടുപേരും ആരു പറഞ്ഞത് പ്രകാരം ആരവിന്റെ വീട്ടിലേക്ക് പോകുവാണ്...കല്യാണം അടുത്തത് കൊണ്ട് തന്നെ വീട്ടിൽ പ്രശ്നം ഇല്ല...
"ഏട്ടാ "
കുറെ കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുന്നവനെ തോണ്ടി...ജീവയുടെ കണ്ണുരുട്ടിയുള്ള മറുപടി കിട്ടിയതും കനി മുഖം താഴ്ത്തി...
ജീവ ഇപ്പൊ പണ്ടത്തെപ്പോലെ റോമാൻസിക്കാൻ ഒന്നും പോവാറില്ല.... പെണ്ണ് വേറെ ആണുങ്ങളെ നോക്കി നടക്കുവല്ലേ അതിന്റെ ഒരു കുശുമ്പ് ഉണ്ട് ചെക്കൻ... അത് അറിയുന്നത് കൊണ്ട് തന്നെ കനിയും അവനെ ചൊടിപ്പിക്കാൻ വേണ്ടി ഓരോ പയ്യന്മാരെ നോക്കി നടക്കും... കല്യാണം കഴിഞ്ഞിട്ട് കാണിച്ചു തരാം ഇതിന്നുള്ളതെല്ലാം എന്ന് പറഞ്ഞിരിക്കുവാണ് ജീവ...
______________❤️❤️❤️
"നിനക്കെന്നെ ഓർമയില്ലല്ലേ.... ഹ്മ്മ് പക്ഷെ എനിക്ക് മറക്കാൻ പറ്റില്ലല്ലോ "
ഫോണിൽ നോക്കികൊണ്ട് അവൾ പറഞ്ഞു... ഏതോ ഒരോർമ്മയിൽ അവളുടെ കൈ കവിളിൽ പതിഞ്ഞു...
പ്രണയം എന്തെന്ന് അറിയാത്തക്കാലം... ആദ്യമായി ഒരു പുരുഷൻ തന്റെ തുടുത്ത കവിളിൽ ഉമ്മ വെച്ചതും അവൾ വെട്ടി വിയർത്തു...അന്നത്തെ പതിനാല്കാരിക്ക് ആദ്യമായി ഒരു പതിനാറു കാരനോട് സ്നേഹം എന്ന വികാരം തിളച്ചു പൊന്തി... തന്റെ ഇഷ്ട്ടം തുറന്നു പറയാൻ നിന്നപ്പോയെക്കും ആൾ പോയിരുന്നു... ഒരുപാട് കരഞ്ഞു... മറക്കാൻ ശ്രമിച്ചു... പക്ഷെ കണ്ണ് അടച്ചാൽ പോലും അവന്റെ ചുണ്ടിലെ ചൂട് അവളിലേക്ക് ചേകേറി കൊണ്ടിരുന്നു...പിന്നീട് എപ്പോയോ മനസിലാക്കി തന്റെ മരണത്തോട് അടുത്തല്ലാതെ അവനെ മറക്കാൻ കഴിയില്ല എന്ന്... പിന്നീട് അങ്ങോട്ട് അവനെ തേടിയുള്ള അലച്ചിൽ ആയിരുന്നു... അവസാനം ഇവിടെ വരെ എത്തി...അറിയായിരുന്നു തന്നെ ഓർമ കാണില്ല എന്ന്... എങ്കിലും എവിടെയോ കണ്ടെന്നു പറഞ്ഞപ്പോ ഒരു സന്തോഷം... പക്ഷെ ആൾക്ക് എത്രയായിട്ടും ഓർത്തെടുക്കാൻ പറ്റുന്നില്ല ല്ലോ...
പ്രീതി ബെഡിലേക്ക് ചാഞ്ഞു കൊണ്ട് ഓർത്തു...
____________❤️❤️❤️❤️
ആരവ് ഉറങ്ങിയെന്ന് മനസിലായതും ആരു പതിയെ ബെഡിൽ നിന്നെണീറ്റു ഫോണും എടുത്ത് പുറത്തേക്ക് നടന്നു... ആദിയുടെയും ജീവയുടെയുമൊക്കെ മെസ്സേജ് കണ്ടതും അവൾ താഴേക്ക് ഇറങ്ങി ശബ്ദം ഉണ്ടാകാതെ പുറത്തേക്ക് നടന്നു... പിന്നെ അഞ്ചു പേരും കൂടി ടെറസിലേക്ക് നടന്നു... അവിടെ ചെന്ന് ലൈറ്റ്സും ബലൂൺസുമൊക്കെ സെറ്റ് ചെയ്തു...ജീവപോയി റാമിനെയും മാലിനിയെയും വിളിച്ചു മുകളിലേക്ക് കൊണ്ട് വന്നു....
"നിനക്ക് അപ്പൊ ആരവ് സർ ഇഷ്ട്ടം ഓക്കേ ഉണ്ടല്ലേ..."
ഡെക്കറേഷൻസ് ഓക്കേ കഴിഞ്ഞപ്പോൾ കനി ചോദിച്ചു... ആരു അവളെ നോക്കിയൊന്ന് ചിരിച്ചു...
"രണ്ടും നമ്മുടെ മുന്നിൽ അഭിനയിക്കുവാ കനി "
തനുവും പറഞ്ഞു...
"അഭിനയം... അഭിനയം തന്നെയാ... ഞങ്ങൾ രണ്ടുപേർ മാത്രം ഉള്ള അഭിനയം... പക്ഷെ എപ്പോയോ ഹൃദയങ്ങൾ അഭിനയം നിർത്തി...അല്ലെങ്കിലും ഹൃദയവും കണ്ണുമൊന്നും കള്ളം പറയില്ലല്ലോ... അതുകൊണ്ട് അല്ലെ അന്ന് ആദ്യ മാത്രയിൽ കണ്ടപ്പോൾ തന്നെ തന്റെ ഹൃദയം വേഗത്തിൽ തുടിച്ചത്.... കണ്ണുകൾ പിടഞ്ഞത്...!!
ആരു ഓർത്തുകൊണ്ടൊന്ന് ചിരിച്ചു..
സമയം 12നോട് അടുത്തതും ആരു ജീവയെ നോക്കി... അവൻ കാര്യം മനസിലായപ്പോലെ ചിരിച്ചു കൊണ്ട് ഫോൺ എടുത്ത് ആരവിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു...
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും ആരവ് കണ്ണ് തുറക്കാതെ തന്നെ ഫോൺ എടുത്തു...
"ഹലോ "
"എടാ... നീ നീ വേഗം മുകളിലേക്ക് വാ... നമ്മുടെ ആരു ""
ജീവ ടെൻഷനോടെ പറഞ്ഞതും ആരവ് ബെഡിൽ നിന്ന് ചാടി എഴുനേറ്റു ബെഡ് ലാമ്പ് ഇട്ടു കിടക്കയിലേക്ക് നോക്കി... ആരു ഇല്ലെന്ന് കണ്ടതും അവന്റെ ഹൃദയം ഒന്ന് നിലച്ചു... രാവിലെ മെൽവിനെ കണ്ടതൊക്കെ മനസിലേക്ക് വന്നു... ആരവ് വേഗം മുകളിലേക്ക് ഓടി...
മുകളിൽ ആകെ ഇരുട് ആയിരുന്നു... അവൻ വിയർത്ത ശരീരത്തോടെ മുന്നോട്ടു നടന്നു... പെട്ടന്ന് അവിടെയാകെ പ്രകാശം വന്നു... ആരവ് കണ്ണ് പുളിച്ചു കൊണ്ട് ഇറുക്കെ അടച്ചു തുറന്നു... മുന്നിൽ ആകെ ലൈറ്റ്സ് ആണ്... ഒത്ത നടുക്ക് ഒരു കുഞ്ഞു മേശയിൽ കേക്ക് ഉണ്ട്...അതിന് ചുറ്റും മാലിനിയും റാമും ആദിയും ജീവയുമൊക്കെ ഉണ്ട്... ആരവ് അവരെ കണ്ടതും ഒന്ന് ചിരിച്ചു... അവന്റെ കണ്ണുകൾ ആരെയോ തേടി കൊണ്ടിരുന്നു... മേശയുടെ അടുത്ത് അവനെ തന്നെ നോക്കി നിൽക്കുന്നവളെ കണ്ടതും അവൻ സമാധാനത്തോടെ ഒന്ന് നിശ്വസിച്ചു...അവൻ നോക്കുന്നത് കണ്ടതും അവൾ വേഗം മുഖം വെട്ടിച്ചു...
"Happy birthday mahn"
ജീവയും ആദിയുമൊക്കെ അവനെ വിഷ് ചെയ്തു...മാലിനി വന്നു അവന്റെ കവിളിൽ ഒന്ന് തലോടി... അങ്ങനെ എല്ലാവരുടെയും നടുക്ക് നിന്ന് ആരവ് കേക്ക് മുറിച്ചു... എല്ലാവരും ബർത്ത് ഡേ സോങ് ഓക്കേ പാടി... ആദിയും തനുവും അവനൊരു ഷർട്ടും മുണ്ടും ആണ് ഗിഫ്റ്റ് കൊടുത്തത്... ജീവയും കനിയും ഡ്രസ്സ് തന്നെ ആയിരുന്നു... ആരവ് എല്ലാം സന്തോഷത്തോടെ വാങ്ങി... അവൻ ഇടം കണ്ണിട്ട് ആരുവിനെ നോക്കി..
"ആരു നീ ഗിഫ്റ്റ് ഒന്നും കൊടുക്കുന്നില്ലേ "
കനി ചോദിച്ചതും ആരു മുഖം ഉയർത്തി അവനെ നോക്കി...പിന്നെ ചിരിയോടെ ഒന്നും ഇല്ലെന്ന് കൈ മലർത്തി...ആരവ് അവളെ നോക്കിയൊന്ന് ചിരിച്ചു..
അങ്ങനെ എല്ലാം കഴിഞ്ഞ് ആദിയും തനുവും ജീവയുമൊക്കെ പോയി... റാമും ദാസും അവരുടെ റൂമിലേക്കും... ആരു റൂമിലേക്ക് പോവാൻ നിന്നതും ആരവ് അവളുടെ കൈയിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു... അവൾ അവന്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചു നിന്നു...
"ഒന്നു വിഷ് എങ്കിലും ചെയ്യാമായിരുന്നു "
ആരവ് പറഞ്ഞതും അവൾ മുഖം ഉയർത്തി അവനെ നോക്കി...
"എന്തിന്"
താല്പര്യം ഇല്ലാതെ പറഞ്ഞു...
"എനിക്ക് അറിയാം ഇത് നിന്റെ പ്ലാൻ അല്ലെ?? ഇതുവരെ ഞാൻ ഇങ്ങനെ നൈറ്റ് ഒന്നും ആഘോഷിച്ചിട്ടില്ല..."
ആരവ് പറഞ്ഞു...
"പിന്നെ എനിക്ക് പ്രാന്തു അല്ലെ നിങ്ങളുടെ ബർത്ത്ഡേ ആഘോഷിക്കാൻ... അതും പിള്ളേരെ പോലെ രാത്രി "
ആരു പുച്ഛത്തോടെ കൊണ്ട് അവന്റെ പിടിയിൽ നിന്ന് അഴഞ്ഞു റൂമിലേക്ക് നടന്നു...അവൾ പോവുന്നത് നോക്കി പിറകെ ആരവും...
റൂമിൽ എത്തിയതും ആരു ഷെൽഫ് തുറന്നു അവൻ വേണ്ടി വാങ്ങിയ Rolex ന്റെ ബ്ലാക്ക് നിറത്തിലുള്ള വാച്ച് എടുത്ത് അതിലൊന്നു തലോടി...പിന്നെ അതിന്റെ ബോക്സിൽ ഒരു സ്ലിപ്പും വെച്ചു...
ആരവ് റൂമിലേക്ക് വന്നതും ആരു കയ്യിലെ ബോക്സ് പുറകിലേക്ക് വച്ചു... അവൻ അവളെയൊന്ന് നോക്കി ബെഡിലേക്ക് കിടന്നു... എന്തോ അവളൊന്ന് വിഷ് പോലും ചെയ്യാത്തത്തിൽ അവൻ സങ്കടം ഉണ്ടായിരുന്നു..ആരു അവന്റെ അടുത്ത് ചെന്ന് ഇരുന്നു...
"അതേയ്..."
അവൾ വിളിച്ചതും അവൻ കണ്ണുകൾ തുറന്നു അവളെ നോക്കി...
"മ്മ്മ്???"
അവൻ പുരികം ഉയർത്തി...
"എണീറ്റെ ഒന്ന് "
അവൾ പറഞ്ഞതും അവൻ കാര്യം മനസിലാവാതെ എണീറ്റിരുന്നു...
"ഇനി ഞാൻ വിഷ് ചെയ്തില്ലെന്ന് വേണ്ട ന്നാ "
മുഖത്തെ പുഞ്ചിരി മറച്ചു വെച്ചുകൊണ്ട് ആരു അവന്റെ കയ്യിലേക്ക് ആ ബോക്സ് വച്ചു കൊടുത്തു... ആരവ് അവളെയൊന്ന് നോക്കി കൊണ്ട് അത് നോക്കി...ബോക്സിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന സ്ലിപ്പിൽ എഴുതിയിരിക്കുന്നത് വായിച്ചതും അവന്റെ കണ്ണ് വിടർന്നു...
Happy birthday My Love❤️
അവൻ വായിച്ചു കൊണ്ട് അവളെ നോക്കി...അവൾ അവന്റെ അടുത്ത് മുട്ട് കുത്തിയിരുന്നു...
'"I Love you😍😍"
അവൾ പറഞ്ഞതും അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞിരുന്നു... അവൾ ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി...
"അതെ... I love you ന്ന്"
അവൾ കൊച്ചു പിള്ളേരെ പോലെ പറഞ്ഞതും... അവൻ കേൾക്കാത്ത പ്പോലെ ഇരുന്നു...
'അല്ലേലും താൻ അല്ലെ സ്നേഹിച്ചേ... ന്നെ ഇഷ്ട്ടം അല്ലല്ലോ '
ആരു സങ്കടത്തോടെ നിലത്തു നിന്ന് എണീക്കാൻ നിന്നതും ആരവ് അവളുടെ ചുമലിൽ കയ്യിട്ട് മുഖം താഴ്ത്തി അവളുടെ ചൊടികൾ നുണഞ്ഞു...ആരുവിന്റെ കണ്ണുകൾ വിടർന്നു...അവൾ അവന്റെ കവിളിൽ കൈവെച്ചു... ആരവ് നിലത്തു നിന്നവളെ ഉയർത്തി അവന്റെ മടിയിലേക്ക് കഴറ്റി ഇരുത്തി... ചൊടി വിടാതെ തന്നെ... രണ്ടുപേരും ആഞ്ഞു പുൽകി കൊണ്ടിരുന്നു... രണ്ടുപേരുടെയും ഉമിനീരുകൾ ഒന്നായി... ആരു ആവേശത്തോടെ അവന്റെ തല മുടിയിൽ പിടിച്ചു വലിച്ചു... ആരവിന്റെ കൈകൾ അവളുടെ പുറത്തു കൂടെ വരിഞ്ഞു മുറുകി...അവൻ ഒരു നിമിഷത്തിന് അവളുടെ ചൊടിയിൽ നിന്ന് വേറിട്ടു... എന്നിട്ട് ശ്വാസം എടുക്കാൻ കഴിയാതെ പറഞ്ഞു...
"Love u t...
അവൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൾ അവന്റെ ചൊടിയിലേക്ക് വീണ്ടും ചേക്കേറി....
തുടരും...
ലേറ്റ് ആയതിനു സോറി... ഒന്നും എഴുതാൻ പറ്റിയ മൂഡിൽ അല്ല... അത് ഈ part വായിച്ചപ്പോ ഒരുപക്ഷേ നിങ്ങൾക്ക് മനസിലായിക്കാണും...😑അഭിപ്രായം കുറയുന്നു... അല്ലെങ്കിലേ മടി അതിലേക്ക് ഇതും കൂടെ കാണുമ്പോൾ ടൈപ് ചെയ്യാൻ ഒട്ടും തോന്നുന്നില്ല...🤧