Aksharathalukal

💕കാണാച്ചരട് 💕 - 21

          💕കാണാച്ചരട് 💕
        (a family love story )
 
 
          ഭാഗം -21
 
 
     ✍️Rafeenamujeeb.. 
   ==================
 
 
      "ദേവ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഈറൻ മാറി നേരെ പൂജാമുറിയിലേക്ക് കയറി.. 
 
     നിലവിളക്കെടുത്തു തുടച്ചു വൃത്തിയാക്കി എണ്ണയൊഴിച്ചു തിരിയിട്ടു കത്തിച്ചു. 
   ചന്ദനതിരിയുടെ ഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നു. 
 
      കത്തിച്ചു വെച്ച നിലവിളക്കിനു മുകളിൽ തന്റെ ഇഷ്ടദേവൻ കണ്ണന്റെ വിഗ്രഹത്തിനു മുമ്പിൽ അവൾ മനമുരുകി പ്രാർത്ഥിച്ചു. 
 
    ഗിരിയേട്ടൻ നിരപരാധിയാണ്, ചെയ്യാത്ത തെറ്റിന്റെ പേരിൽ നീയാ മനുഷ്യനെ  ശിക്ഷിക്കല്ലേ കണ്ണാ, എന്റെ എല്ലാ സന്തോഷവും നീ തട്ടിയെടുത്തു, ഒരു പരാതിയുമായി ഞാൻ നിന്റെ മുമ്പിൽ വന്നിട്ടില്ല, ഞാൻ പിടിച്ചുകയറ്റിയതാണ് ഈ നരകത്തിലേക്ക് ആ മനുഷ്യനെ ഇനി ആ  ജീവിതവും എന്റെ മുൻപിൽ കിടന്നു  നശിക്കുന്നത് കാണാനുള്ള ശക്തിയില്ല. ഞാൻ നിന്നോട് അപേക്ഷിക്കുകയാണ് അദ്ദേഹത്തെ രക്ഷിക്കണം, എന്റെ കുടുംബത്തോട് ഈ അനീതി കാട്ടിയത് ആരാണെങ്കിലും അവരെ വെറുതെ വിടരുത്. തെറ്റ് ചെയ്തവൻ പുറത്തുണ്ടെങ്കിൽ, അവരെ വെറുതെ വിടരുത് കണ്ണാ,
 ഇരുകൈകളും കൂപ്പി അവൾ നിറകണ്ണുകളോടെ കൃഷ്ണ വിഗ്രഹത്തിനു മുമ്പിൽ നിന്ന് തേങ്ങി. 
 
     എത്ര നേരം ആ നിൽപ്പ് തുടർന്നു  എന്നറിയില്ല പുറകിൽ നിന്നുള്ള  ദേവകിയമ്മായിയുടെ ശബ്ദമാണ് അവളെ ഉണർത്തിയത്. 
 
      അച്ഛന്റെ കൊലപാതകിക്ക് വേണ്ടി പ്രാർത്ഥിക്കുകയാവും അല്ലേ...? നീ എന്റെ കൂടപ്പിറപ്പിന്റെ  ചോര തന്നെയാണോ സ്വന്തം അച്ഛന്റെ കൊലപാതകിക്കു  വേണ്ടി പ്രാർത്ഥിക്കുന്നു, അവന്റെ ആത്മാവു പോലും പൊറുക്കില്ല നിന്നോട് ദേവകി അരിശത്തോടെ അവളെ നോക്കി പറഞ്ഞു. 
 
    ആരാ അച്ഛനെ കൊന്നത് എന്ന് നമുക്കറിയില്ല അമ്മായി, ആരായാലും വെറുതെ വിടരുത് എന്ന് തന്നെയാണ് ഞാനും പ്രാർത്ഥിച്ചത് ഗിരിയേട്ടൻ നിരപരാധിയാണെങ്കിൽ വെറുതെ വിടണമെന്നും. 
 
     നിന്നോട് തർക്കിക്കാൻ ഞാനില്ല,നീ  നിന്റെ ഇഷ്ടം പോലെ ചെയ്യ്, പറയാൻ ഞാനാരാ അവർ അവളെയൊന്നു നോക്കി പിറു പിറുത്തുക്കൊണ്ട് അവിടെ നിന്നും പോയി. 
 
    ദേവ അവർ പോയ വഴിയെ വേദനയോടെ നോക്കി നിന്നു. 
 
***********************************************
 
     അനിരുദ്ധൻ കോടതിയിലേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് ദേവയുടെ കാൾ വന്നത്. 
 
    ആ മോളെ ഞാൻ ഇറങ്ങുകയാണ് മോള് വിഷമിക്കണ്ട ഞാൻ അവനെയും കൊണ്ടേ വരൂ, എന്റെ മോള് ധൈര്യമായിട്ടിരിക്ക് അനിരുദ്ധൻ ഫോൺ എടുത്ത ഉടനെ ദേവയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. 
 
     അദ്ദേഹത്തിന്റെ വാക്കുകൾ അവളിൽ ചെറിയൊരു ആശ്വാസം ഉണ്ടാക്കി. 
 
     കേസ് കഴിഞ്ഞിട്ട് വിളിക്കാം എന്നും പറഞ്ഞു ഫോൺ വെച്ചു ധൃതിയിൽ കാറിൽ കയറി കോടതി ലക്ഷ്യമാക്കി  കുതിച്ചു. 
 
    അനിരുദ്ധൻ  കോടതിയിലെത്തി ഏറെനേരം കഴിഞ്ഞപ്പോഴാണ് ഗിരി യുമായി അശോകനും രണ്ടു കോൺസ്റ്റബിളും അവിടേക്ക് വന്നത്. 
 
    ഗിരിയെ കണ്ടതും അനിരുദ്ധൻ ധൈര്യമായിട്ട് പൊയ്ക്കോ എന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു. 
 
   കോടതി തുടങ്ങി രണ്ടു കേസുകൾ കഴിഞ്ഞാണ് ഗിരിയുടെ കേസ് വിളിച്ചത്. 
 
      ഗിരി പ്രതിക്കൂട്ടിൽ കയറി നിന്നതും വേദ ബുസ്തകത്തിൽ കോടതി മുന്പാകെ സത്യം മാത്രമേ പറയുകയുള്ളൂ എന്ന് സത്യം ചെയ്തു കൊടുത്തു. 
 
    കോടതിയും കേസുമൊന്നും മിന്നൽ ഗിരിക്ക് ഒരു പ്രശനമേ അല്ല പക്ഷെ ഇതാദ്യമായിട്ടാണ് ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ കുറ്റക്കാരനായി നിൽക്കേണ്ടി വരുന്നത്, അതും താൻ ദൈവത്തെ പോലെ കരുതിയ ഒരു മനുഷ്യന്റെ ഘാതകനായിട്ട്, 
   
     വാദിഭാഗം വക്കീൽ ഗിരിയുടെ മുൻകാല ജീവിതവും അവന്റെ ക്രിമിനൽ പശ്ചാത്തലവും ഉയർത്തിക്കാട്ടി കൊലപാതകം  ഗിരി തന്നെ ചെയ്തതാണെന്നും അതിന് അവനെ സംശയിക്കാനുള്ള കാര്യകാരണങ്ങളും നിരത്തി പ്രതി ഗിരി തന്നെയാണെന്ന് ഊട്ടിയുറപ്പിച്ചു. 
 
      അതിനെഎതിർത്ത് എഴുന്നേറ്റുനിന്ന അനിരുദ്ധൻ സാർ ഈ കേസിൽ ഗിരി നിരപരാധിയാണെന്ന് തെളിയിക്കാനുള്ള തന്റെ വാദം ആരംഭിച്ചു. 
 
      ബഹുമാനപ്പെട്ട കോടതി മുൻപാകെ ചിലകാര്യങ്ങൾ ഉണർത്തിക്കുവാൻ അനുമതിയുണ്ടാകണം  അനിരുദ്ധൻ താഴ്മയോടെ കോടതിയോട് അപേക്ഷിച്ചു. 
 
     അദ്ദേഹത്തിനുള്ള അനുവാദം നൽകി മജിസ്ട്രേറ്റ് അദ്ദേഹം പറയുന്ന കാര്യങ്ങൾ കേൾക്കാനായി ക്ഷമയോടെ കാത്തിരുന്നു. 
 
     ഗിരി യെക്കുറിച്ച് എന്റെ സുഹൃത്തും എതിർഭാഗം വക്കീലുമായ ജോസഫ് ചെറിയാൻ പറഞ്ഞ കാര്യങ്ങളിൽ നിന്നും തന്നെ നമുക്ക് തുടങ്ങാം, 
 
     അദ്ദേഹം പറഞ്ഞ ഒരു കാര്യം ഞാൻ ആദ്യമേ ഉണർത്തട്ടെ, ഗിരി ഒരു ക്രിമിനലാണ് എന്നുള്ള കാര്യം, അതെ ഗിരി ഒരു ക്രിമിനലാണ് അത് ഞാനും സമ്മതിച്ചു, ഒരുപാട് കേസുകളിൽ കോടതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ ഈ കോടതിമുമ്പാകെ ഗിരിയുടെ ചരിത്രം പരിശോധിച്ചാൽ അറിയാം, ന്യായമല്ലാത്ത ഒരു കാര്യത്തിനും ഗിരി അക്രമിയായിട്ടില്ല, ഒരാളുടെ ജീവഹാനിക്കും  ഗിരി കാരണമായിട്ടുമില്ല. സ്വന്തം അമ്മയെ പിച്ചിച്ചീന്തിയവരുടെ ജീവൻ മാത്രമേ അവൻ കവർന്നെടുത്തിട്ടുള്ളു, അവിടെ ഒരു മകന്റെ ധർമമാണ് അവൻ ചെയ്തത്, അതിനുശേഷം അവൻ ആരുടെയും ജീവൻ എടുത്തിട്ടില്ല, അവന്റെ മേൽ ചാർത്തപ്പെട്ട കേസുകൾ പരിശോധിച്ചാൽ അറിയാം ന്യായമായ കാരണങ്ങൾ കൊണ്ട് മാത്രമാണ് അവൻ അക്രമി ആയിട്ടുള്ളത്, 
 
     എന്റെ സുഹൃത്ത് അനിരുദ്ധൻ അപ്പോൾ പറഞ്ഞു വരുന്നത് നല്ല കാര്യങ്ങൾക്ക് വേണ്ടിയാണേൽ അക്രമം ചെയ്യാം എന്നാണോ....? അതിനുവേണ്ടിയാണെങ്കിൽ  നിയമം കയ്യിലെടുക്കാം എന്നാണോ എങ്കിൽ പിന്നെ ഇവിടെ നിയമം സംരക്ഷിക്കുന്നവർ എന്തിനാ...? ഗിരിയെ പോലുള്ളവർ മതിയല്ലോ...? 
 
    ഞാനൊന്നു പറയട്ടെ മിസ്റ്റർ ജോസഫ് ചെറിയാൻ ഞാൻ കാര്യത്തിലേക്ക് വരുമ്പോഴേക്കും ഇങ്ങനെ തോക്കിൽകേറി വെടിവെക്കുന്നത് അത്ര നല്ല ശീലമാണോ...? അനിരുദ്ധൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു. 
 
    ജോസഫ് ഒന്നും പറയാതെ അദ്ദേഹത്തിന്റെ  ഇരിപ്പിടത്തിൽ നിലയുറപ്പിച്ചു. 
 
     ഗിരി ചെയ്ത കുറ്റങ്ങളൊന്നും ഞാൻ ന്യായീകരിക്കാൻ ശ്രമിച്ചിട്ടില്ല, അവൻ തെറ്റ് ചെയ്യാനുള്ള പശ്ചാത്തലം ചൂണ്ടിക്കാണിച്ചു എന്നേയുള്ളു, ഈ കേസിൽ ഗിരി ഒരു തെറ്റും ചെയ്യേണ്ട കാര്യം ഇല്ല സ്വന്തം മകനെ പോലെയാണ് ദേവൻ അവനെ സ്നഹിച്ചത്. 
 
   ഒബ്ജക്ഷൻ യുവർ ഓണർ എന്റെ സുഹൃത്ത് വീണ്ടും കുട്ടികളെ പോലെ ചിന്തിക്കുന്നു, മോനെ പോലെ ആണ് കണ്ടത് ഒരിക്കലും മോനാവില്ല, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കണക്കില്ലാത്ത സ്വത്ത് അപഹരിക്കാൻ ഗിരിക്ക് അദ്ദേഹത്തെ കൊല്ലേണ്ടി വന്നു.. 
 
   അയാൾ പറയുന്നത് കേട്ട് ഗിരിയുടെ ഞരമ്പുകൾ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി, അവൻ ദേഷ്യം കടിച്ചമർത്തി സ്വയം നിയന്ധ്രിച്ചു നിന്നു. 
 
   താങ്കളോട് ഞാൻ  വീണ്ടും പറയുന്നു ഇടയ്ക്ക് കേറി സംസാരിക്കരുതെന്ന് എന്നെയൊന്നു പറയാൻ അനുവദിക്കൂ, അദ്ദേഹം മജിസ്‌ട്രേറ്റിനെ നോക്കി വിനീതമായി പറഞ്ഞു. 
 
    ഒബ്‌ജക്‌ഷൻ സസ്‌ടൈം അദ്ദേഹം അനിരുദ്ധന് വാദിക്കാനുള്ള അവസരം കൊടുത്തു. 
 
   ഇത് ഗിരി ജോലിക്ക് പ്രവേശിക്കുന്നതിനുമുമ്പുള്ള കാളിയാർ മഠം ഗ്രൂപ്പ് ഓഫ് കമ്പനീസിലെ സാമ്പത്തിക സ്ഥിതിയാണ് ഒരു ഫയൽ കോടതി മുന്പാകെ ഉയർത്തി കാണിച്ചുകൊണ്ട് അനിരുദ്ധൻ പറഞ്ഞു. ഇത് ഗിരി ജോലിയിൽ പ്രവേശിച്ചതിനുശേഷമുള്ള സാമ്പത്തികസ്ഥിതി, രണ്ടും പരിശോധിച്ചാൽ കോടതിക്കു തന്നെ ബോധ്യപ്പെടും ഗിരി ജോലിയിൽ കയറിയതിനു ശേഷം ഉള്ള കമ്പനിയുടെ വളർച്ച,ആ തെളിവുകൾ മജിസ്‌ട്രേറ്റിനു മുന്പാകെ അദ്ദേഹം സമർപ്പിച്ചു വീണ്ടും തുടരുന്നു  അതുവരെ പലരുടെയും ചതികൾ കാരണം തകർച്ചയുടെ വക്കിൽ നിന്ന കാളിയാർ മഠം ഗ്രൂപ്പിനെ വീണ്ടും അതേ പ്രൗഢിയോടെ ഇന്നീ നിലയിലെത്തിച്ചത് ഗിരിയാണ്, അവിടെ ജോലി ചെയ്യുന്നവർക്കെല്ലാമറിയാം ഈ കാര്യങ്ങൾ, തകർക്കാനാണെങ്കിൽ ഗിരിക്ക് നിഷ്പ്രയാസം അതു സാധിക്കുമായിരുന്നു.. 
 
    ഇനി ഈ തെളിവ് ഇതാണ് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവ്, ഗിരിയുടെ നിരപരാധിത്വം തെളിയിക്കാൻ ഈ  ഒരു തെളിവ് ധാരാളമാണ്, തന്റെ കയ്യിലെ ഒരു കവർ ഉയർത്തിപിടിച്ചു അനിരുദ്ധൻ പറയുന്നത് കേട്ട് എല്ലാവരും അതിലേക്ക് തന്നെ നോക്കി. 
 
 
   തുടരും.... 
 
 
  ലെങ്ത് കുറവാണെന്നറിയാം അതു ഞാൻ ശ്രദ്ധിച്ചോളാം, സപ്പോർട്ട് കുറവാണ് വായിക്കുന്നവരെ നിരാശരാക്കുന്നില്ല, സ്റ്റോറി കംപ്ലീറ്റ് ചെയ്യും, അഭിപ്രായം അറിയിക്കണം പ്ലീസ് 
 
     ✍️Rafeenamujeeb..
 

💕കാണാച്ചരട് 💕 -22

💕കാണാച്ചരട് 💕 -22

4.7
7832

    💕കാണാച്ചരട് 💕       (a family love story )                    ഭാഗം -22             ✍️Rafeenamujeeb..         =================                 " കോടതിക്കു മുമ്പിൽ  തന്റെ കയ്യിലുള്ള തെളിവ് ഉയർത്തിപിടിക്കുമ്പോൾ അനിരുദ്ധന്റെ ആത്‌മവിശ്വാസം ഒന്നുകൂടി ഉയർന്നു.         ഇത് എന്റെ ആത്മമിത്രം എന്റെ സന്തത സഹജാരി കൊല്ലപ്പെട്ട ദേവന്റെ ശബ്ദമാണ്, അവൻ അവസാനമായി സംസാരിച്ചത് എന്നോടാണ്, മരണത്തിനു മണിക്കൂറുകൾക്ക് മുമ്പുള്ള അവന്റെ വാക്കുകൾ, ബഹുമാനപ്പെട്ട കോടതി ഇതൊന്നു കേൾക്കാൻ മനസ്സുകാണിക്കണം, അദ്ദേഹം ആ തെളിവ് കോടതിക്ക് മുന്പാകെ സമർപ്പിച്ചു കൊണ്ടു പറഞ