Aksharathalukal

അജുന്റെ കുറുമ്പി💞


Part 34


✒️ Ayisha Nidha

അങ്ങനെ തട്ടി മുട്ടി ഉച്ച വരെ ആയി. ഫുഡ് കഴിക്കാൻ കാന്റി നിൽ എത്തിയപ്പോ... അജുന്റെ കൂടെ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ പല്ല് കടിച്ച് അമ്മനെ നോക്കി.

അമ്മുവാണേ തിരിഞ്ഞ് പോവാൻ നിന്നതും ഞാൻ ഓളെ കയ്യിൽ കേറി പിടിച്ചു. ഓള് ന്നേയും ന്റെ കയ്യിനേയും മാറി മാറി നോക്കി.


ഞാൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ച് കൊട്ത്ത്. അവർ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് പോയി ഇരുന്നു.


ബാക്കിയുള്ളവർ തൊട്ടപ്പുറത്തെ ടാബിളിൽ സീറ്റ് ഒറപ്പിച്ചു.


"ഡീ നിങ്ങൾക്ക് എന്താ... വേണ്ടത് എന്ന് വെച്ച ഓർഡർ ചെയ്യ് ട്ടോ...."


അതെന്താ... നീ പയിസ കൊടുക്കോ.... (നാജു)


"പ്പാ... അവിടെ നിങ്ങൾ 6 പേരുണ്ട് ഇവിടെ ഞങ്ങൾ 2 പേരും അപ്പോ... നിങ്ങൾക്കുള്ളത് നിങ്ങൾ എട്ക്കാ... വേണേൽ ഞങ്ങൾതും നിങ്ങൾ തന്നെ എട്ത്തോ.''

"പോടി പുല്ലെ നിങ്ങളെ കാഷ് നിങ്ങൾ കൊട്ത്താ... മതി കേട്ടോ..... "(ഡോറ)


"ok നിങ്ങൾ വേഗം എന്തേ കഴിച്ചോ..."


ഞാൻ അമ്മുനെ നോക്കിയപ്പോ... ഓള് ന്നേ നോക്കി പല്ല് കടിക്കാ...😬


ഞാൻ മെല്ലെ നോട്ടം എന്റെ മുമ്പിലിരിക്കുന്ന അജുനെം ഓന്റെ കൂടെ ഉള്ള ആളേം നോക്കി. രണ്ടും നമ്മളെ നോക്കുന്നു കൂടി ഇല്ല.

"ഡീ... നിനക്ക് എന്താ... വേണ്ടത്."


"ഒന്നും വേണ്ട വാ.. പോവാം." (അമ്മു)


"അത് പറഞ്ഞാ.... പറ്റൂല എന്തേ കഴിച്ചോ... "


"വേണ്ടടി" (അമ്മു)

"ചേട്ടാ..... ചേട്ടാ.... ഒരു ചിക്കൻ ബിരിയാണി ആൻഡ് 2 ചോക്കോബാർ"


ഞാൻ അവിടത്തെ ചേട്ടന് ഓർഡർ കൊട്ത്ത്.


സാധനം ഞങ്ങടെ മുമ്പിൽ എത്തിയതും ബിരിയാണി അമ്മുന്റെ നേര മുമ്പിൽ വെച്ച്.


"കഴിക്കടി "


"എനിക്ക് വേണ്ടടി" (അമ്മു)


"ന്നോട് സ്നേഹണ്ടേ നീ കഴിക്കും."


"എടി വേണ്ടായിട്ടല്ലേ "(അമ്മു)


"അല്ലേലും എനിക്ക് അറിയ നിനക്ക് ന്നോട് സ്നേഹല്ല ന്നിട്ടല്ലെ നീ രാവിലെ അങ്ങനെ ഒക്കെ പറഞ്ഞത്.😒"


"മതി നിന്റെ ഡ്രാമ ഞാൻ തിന്നോളാം." (അമ്മു)


ഞ്ഞി ന്റെ മുത്താണ് 
*I ❤️U* ന്നും പറഞ്ഞ് ഓളെ കവിളിൽ ഒരു കടി അങ്ങ് കൊട്ത്ത്.


"ഡീ... പട്ടി ന്റെ കവിളിൽ" (അമ്മു)


"സാരല്ല വേഗം ഫുഡ് കഴിക്ക് "


"അപ്പോ.. നീയോ..." (അമ്മു)


"എന്റെത് നീ നോക്കണ്ട ഞാൻ ഇവിടുന്ന് ഇതേ കഴിക്കൂ..."


എന്ന് പറഞ്ഞ് ഞാൻ ചോക്കോബാറ് നക്കാൻ തുടങ്ങി.


മറ്റോര് നമ്മളെ നോക്കുന്നു പോലുല്ല അവിടെ ഇരുന്ന് ബൂലോക തള്ളാ... തള്ളുന്നേ. കാണിച്ചു കൊടുക്കാം ഞാൻ ബ്ലഡി ഫ്രണ്ട്സ്.

 അജുവാണേ ചന്തയിൽ കണ്ട പരിജയം പോലും കാണിക്കുന്നില്ല.


അപ്പോഴ എന്റെ തലക്ക് ഒരു കൊട്ട് കിട്ടിയത്.


"ആഹ്" തല ഉഴിഞ്ഞ് കൊണ്ട് ഞാൻ തിരിഞ്ഞ് നോക്കി. സിനു ഉണ്ട് ഇളിച്ച് നിക്കുന്നു.


ഓന് വേഗം ഞങ്ങടെ അടുത്ത് തന്നെ ഇരുന്ന്. ഞാൻ പുച്ഛിച്ച് മുഖം തിരിച്ച് കളഞ്ഞ്.


"മുത്തെ ഇജ്ജ് ന്നോട് പിണങിയോ... അപ്പോ... ഈ ചോക്കോബാറ് ഞാൻ ആർക്ക് കൊടുക്കും. ന്റെ മിക്കുസിന് കൊടുക്കാംലെ" (സിനു)

ഞാൻ വേഗം ഓനെ നോക്കി ആ 
ചോക്കോ ബാറ് തട്ടി പറിച്ച് തിന്നു.


"ഡീ... അണ്ണാച്ചി... "(സിനു)


"അണ്ണാച്ചി നിന്റെ മറ്റോൾ"


"പോടി. പിന്നല്ലെ ഇന്ന് രാവിലെ നീ ആ രാഹുലുമായിട്ട് സംസാരിച്ചില്ലെ ഇനി ഓന്റെ മുമ്പിൽ അതികം പോയി ചാടണ്ട ഓന് ആള് അത്ര നന്നല്ല." (സിനു)


"എന്തായാലും നിന്നേക്കാൾ ബേധായിരിക്കും"😏


"എടി മുത്തേ പിണങല്ലെ " (സിനു)


"എങ്കി എനിക്ക് രണ്ട് ചോക്കോ ബാറ് വാങ്ങി താ..."

"എടി തെണ്ടി ഇന്ന് നീ എത്രണ്ണം തിന്നു." (അമ്മു)


"അത് വെറും 4 എണ്ണം. "


"മതി തിന്നത്" (അമ്മു)


"നീ... പോടി ഡാ.. സിനു ഒറ്റന്ന് കൂടി വാങ്ങി താടാ... "

"രാത്രി നിനക്ക് ഒന്നും കൂടി കിട്ടും" (സിനു)


"അതെങ്ങനെ " ഞാൻ നെറ്റി ചുളിച്ച് സിനുനെ നോക്കി.


"ഉപ്പുപ്പ ദിവസവും മോൾക്ക് വേണ്ടി ഒരു ചോക്കോബാറ് തരൽണ്ടല്ലോ.. അത് ഇനി ഇന്ന് മുതൽ തുടങ്ങും." (സിനു)


"ഹാ.. വെറുതെ അല്ല നാട്ടിൽ ഇല്ലാത്തപ്പോ... ഒരു മിസ്സിങ് തോന്നിയത്"


"ഹോ.. നിനക്ക് അത് മാത്രമേ മിസ്സ് ചെയ്തുള്ളു ലെ " (സിനു)

"ഏയ് അല്ല ഉമ്മാസിനെം ഉപ്പാസിനെം ഉപ്പുപ്പനേം ഉമ്മുമ്മനം."


അപ്പോ... ന്നേയോ.... (സിനു)


"നിന്നെ ഒക്കെ ആർക്കെ മിസ്സ് ചെയ്യോ...🤭"


ശെരിക്കും എനിക്ക് ഇവനെ ഒക്കെ മിസ്സ് ചെയ്തിനും പിന്നേ ഓനെ ഒന്ന് കലിപ്പാക്കണ്ടേ അതിനാ... നമ്മൾ ഇങ്ങനെ പറഞ്ഞേ😛.


"എനിക്ക് മിസ്സ് ചെയ്തിനും നിന്നേ "


ഈ ചീഞ്ഞ സൗണ്ട് എവിടുന്നാന്ന് നോക്കിയപ്പോ... ചിക്കന്റെ ലഗ് പീസ് കയ്യിൽ പിടിച്ചു നമ്മളെ അമ്മു പറഞ്ഞതാ... ഈ ഡയലോഗ്.


"അതാണ് എന്റെ മിക്കുസിന് ന്നോട് സ്നേഹണ്ട് " (സിനു)


"ആർക്ക് ഞാൻ പറഞ്ഞത് എനിക്ക് ഈ ലഗ് പീസ് നെ മിസ്സ് ചെയ്തിനും എന്ന" (അമ്മു)

 "അയ്യോ.. അമ്മേ ചിരിക്കാൻ വയ്യേ ...🤣🤣"


"എങ്കി ചിരിക്കണ്ടടി പട്ടി." (സിനു)


"നീ പോടാ.. പട്ടി. "


"അല്ല സിനു നീയും ഇവളും ❤️ ആണോ..." (അമ്മു)


"അത് നീ അറിഞ്ഞില്ല ലെ ഈ കോളേജിലെ എല്ലാർക്കും അറിയാ ഇവൾ എന്റെ പെണ്ണാന്ന് 😉. അല്ല നീ ആരേലും സ്നേഹിക്കുന്നുണ്ടോ..." 
(സിനു)


"ഏയ് ഇല്ലടാ നീയെന്താ... ചോദിക്കാൻ കാരണം." (അമ്മു)


"നിന്നേ കെട്ടിച്ച് വിടാൻ വേണ്ടിയാ... " (സിനു)

"എന്തിന് " (അമ്മു)


"ഉണ്ടക്ക് ദേ മിക്കസെ ഇന്ന് ഞാൻ നോക്കട്ടെ നിനക്ക് പറ്റിയ ആരേലും കിട്ടോന്ന്." (സിനു)


"ഡാ... വേണ്ടട്ടോ... എനിക്ക് ഇപ്പഴേ കല്യാണം ഒന്നും വേണ്ട" (അമ്മു)


"ഡാ... സിനു നീ കണ്ട് പിടിക്കണ്ട ഞങ്ങൾ കണ്ട് പിടിച്ചോളാം. ഇവിടെ ഇത്രക്ക് ചുള്ളൻമാർ ഇല്ലെ " 


"അത് വെച്ച് നീ വായിനോക്കണ്ട "  

സിനു അത് എന്നോടാ... പറഞ്ഞത് എങ്കിലും നോക്കിയത് അജുവിനെ ആണ്.

അജുവാണേ അവനെ നോക്കി കണ്ണുരുട്ടി ശേഷം ഫുഡിൽ തന്നെ ശ്രദ്ധ കൊടുത്തു.


"അതല്ല നമുക്ക് അപ്പുനെ കൊണ്ട് കെട്ടിച്ചാലോ..."


അപ്പു വേണോ.... (സിനു)


"അതെന്താ... നീയങ്ങനെ ചോദിച്ചേ "


"ഒന്നുല്ല അവന് സമ്മതാണോ... എന്ന് ഞാനോന്ന് അനേഷിക്കട്ടെ."


"മോന് കൂടുതൽ ഒന്നും അനേഷിക്കണ്ട. അപ്പുന് സമ്മതല്ല. "


സിനു ഒരു സംശയ ഭാവത്തോട് കൂടി ന്നേ നോക്കിയതും ഞാനോന്ന് ഒളിച്ചു.


"പാറുന്റെയാ... അപ്പു...."


ഓഹോ.. അപ്പോ... അത് നീ അറിഞ്ഞു ലെ (സിനു)


"യാ...യാ... ഞാനോന്ന് അപ്പുനെ കാണട്ടെ ചെലവ് വെടിക്കണം. "


"അല്ല അത് നിനക്കറിയുമെങ്കിൽ പിന്നേന്തിനാ... അവനെ നീ പറഞ്ഞേ" (സിനു)


"നീ എന്ത് പറയും എന്ന് നോക്കാനാ...."


"ഓഹ് നീ ഫുഡ് കഴിച്ചോ...." (സിനു)


"ഓഹ്"


ഉണ്ട അവള് കളവ് പറയാ... സിനു (അമ്മു)


"അതെനിക്കറിയാം. 
ചേട്ട ഒരു ചിക്കൻ ബിരിയാണി."


ബിരിയാണി മുമ്പിൽ എത്തിയതും സിനു അതെന്റെ അടുത്തേക്ക് നീക്കി വെച്ചു. ഞാൻ നെറ്റി ചുളിച്ച് ഓനേ നോക്കി.


"ഇങ്ങനെ നോക്കണ്ട കഴിക്ക് " (സിനു)


"എനിക്ക് വേണ്ട "


"കഴിച്ചാൽ ഒരു 
ചോക്കോ ബാറ് വാങ്ങി തരും" (സിനു)


"എണ്ണ മഴ കയ്യിലാവും. "

നീ വാ തുറക്ക് ഞാൻ വാരി തരാം. എന്ന് പറഞ്ഞ് സിനു എനിക്ക് ഫുഡ് വാരി തന്നു.


"അയ്യേ ഇവളേന്താ.... ഇള്ള കുഞ്ഞോ...🤭 "


എന്ന് പറഞ്ഞ് കൊണ്ട് സഫു അവിടെ വന്നിരുന്നു.


"അതെന്താ... ഇള്ള കുഞ്ഞിനു മാത്രമേ ഫുഡ് വാരി കൊട്ക്കാൻ പറ്റൂ.... "


"എന്റെ പൊന്നേ ഞാനോന്നും പറഞ്ഞില്ല." (സഫു)

"അങ്ങനെ വഴിക്ക് വാ... "


"പോടി" (സഫു)


"നീ... പോടാ..."


"സാറാണ് എന്ന മര്യാദ എങ്കിലും തന്നൂടെ ..."


"ആർക്ക് നിനക്കോ...😂"


അങനെ അവനും ഫുഡ് ഓർഡർ ചെയ്ത് കഴിക്കാൻ തുടങ്ങി.

അപ്പോഴാണ് ഒരു ടീച്ചർ അത് വഴി വന്നത്.


നിങ്ങൾ മൂന്നും എന്താ... സാറുമാരെ അടുത്ത്. ടീച്ചറെ സ്ഥാനം വേറേയും സ്റ്റുഡന്റസിന്റെ സ്ഥാനം വേറേയും ആണെന്ന് അറിഞ്ഞൂടെ. (ടീച്ചർ)


"അത് ഞങ്ങൾ ഇരുന്നിടത്തേക്ക് ഇവര് വന്ന് ഇരുന്നതാ..." വളരെ നിഷ്കുവായി ഞാൻ പറഞ്ഞു. ഞങ്ങളെ ഒന്നമർത്തി നോക്കി ആ തള്ളച്ചി അവിടുന്ന് പോയി.


"ഏതാടി ആ അതവലാതി. "
 

യൂ... മീൻ അലവലാതി. (അമ്മു)


"ഇവിടെ മീനോന്നുല്ല. പിന്ന ഞാനുദ്ധേശിച്ചത് ആ കുന്തം തന്നെയാ..."


ഹോ.. ആദ്യം പറയാൻ പടിക്ക് ട്ടോ... (സഫു)


"ഞാൻ പടിച്ചോളാ... അത് നീ നോക്കണ്ട. "


"ഒക്കെ മേഡം " (സഫു)

അങ്ങനെ ഫുഡടി കഴിഞ്ഞ് പോയി മുഖം കഴുകി വന്നു.


അമ്മു നേരത്തേ കൈ കഴുകി വന്നതാ...


ഇന്നാ... ഈ വെള്ളം കൂടി കുടിക്ക് (സിനു)


"അത് പിന്നേ കുടിക്കാം. "


മര്യാദക്ക് ഇത് കുടിക്കടി. (സിനു)

അവൻ ചൂടായപ്പോ... ഞാൻ വേഗം പോയി വെള്ളം കുടിച്ചു.


ഇല്ലേ പണി പാളും.


ബാക്കിയുള്ളോര് ഇപ്പോഴും ഫുഡ് കഴിച്ച് കഴിഞ്ഞില്ല.


ഞങ്ങൾ അങനെ അവരെ കാത്തു നിൽക്കുമ്പോഴാണ് ഞാൻ ആ കാഴ്ച്ച കാണുന്നത്.

ഇവര് അറിയാതെ ദൂരെ നിന്ന് രണ്ട് കണ്ണുകൾ പകയോടെ ഇവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.


💕💕💕

(തുടരും)

 

 

 

 


അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.5
2153

Part  35 ✒️ AYISHA NIDHA ഇവരറിയാതെ ദൂരെ നിന്ന് രണ്ട് കണ്ണുകൾ പകയോടെ ഇവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ നേരെ ആ അലവലാതി ടീച്ചറെ അടുത്തേക്ക് പോയി. "അല്ല ടീച്ചറെ ടീച്ചർ അല്ലെ  പറഞ്ഞത്  ടീച്ചേഴ്സിന്റെ സ്ഥാനം  വേറെയും  സ്റ്റുഡൻസിന്റെ സ്ഥാനം വേറെയും ആണെന്ന്. ന്നിട്ടെന്താ ടീച്ചർ സ്റ്റുഡൻസിന്റെ അടുത്തിരിക്കുന്നെ" "ഡീ ...." എന്നോരലർച്ചയായിരുന്നു ആ അലവലാതി. "അതെ ഡീ..ന്നും പോടിന്നും ഒക്കെ തന്റെ വീട്ടിൽ പോയി വിളി. അല്ലാതെ എന്റെ നേരേ കുരച്ച് ചാടിയാ നീ വിവരറിയും ☝️" ഒരു വാർണിംഗ് എന്ന പോലെ പറഞ്ഞ് ഞാൻ എന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി. &q