Aksharathalukal

അജുന്റെ കുറുമ്പി💞

Part  35
✒️ AYISHA NIDHA


ഇവരറിയാതെ ദൂരെ നിന്ന് രണ്ട് കണ്ണുകൾ പകയോടെ ഇവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.


ഞാൻ നേരെ ആ അലവലാതി ടീച്ചറെ അടുത്തേക്ക് പോയി.


"അല്ല ടീച്ചറെ ടീച്ചർ അല്ലെ  പറഞ്ഞത്  ടീച്ചേഴ്സിന്റെ സ്ഥാനം  വേറെയും  സ്റ്റുഡൻസിന്റെ സ്ഥാനം വേറെയും ആണെന്ന്. ന്നിട്ടെന്താ ടീച്ചർ സ്റ്റുഡൻസിന്റെ അടുത്തിരിക്കുന്നെ"

"ഡീ ...." എന്നോരലർച്ചയായിരുന്നു ആ അലവലാതി.

"അതെ ഡീ..ന്നും പോടിന്നും ഒക്കെ തന്റെ വീട്ടിൽ പോയി വിളി. അല്ലാതെ എന്റെ നേരേ കുരച്ച് ചാടിയാ നീ വിവരറിയും ☝️"


ഒരു വാർണിംഗ് എന്ന പോലെ പറഞ്ഞ് ഞാൻ എന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി.

"ഡീ... മുത്തെ ഇജ്ജ് ഇപ്പളാണ് ആ പഴയ ലനു ആയത്. "  എന്നും പറഞ്ഞ് ഡോറയും ബുജിയും കെട്ടിപ്പിടിച്ച് രണ്ട് കവിളിലും മുത്തം തന്നു.

സിനുവും സഫുവും ന്നേ നോക്കി കണ്ണുരുട്ടുന്നുണ്ട്.


"ഇങ്ങനെ നോക്കണ്ട ആ തള്ളച്ചി  നേരത്തേ നമ്മളോട് പറഞ്ഞത് തന്നെയാ... ഞാൻ ഓളോടും പറഞ്ഞുള്ളൂ..."


"എന്നാലും അത് ഒരു ടീച്ചർ അല്ലെ " (സിനു)


"അത് ആദ്യം ഓൾക്ക് തോന്നണം അല്ലാണ്ട് നമുക്ക് തോന്നീട്ട് കാര്യല്ല."

അത് ശരിയാ നീ പറഞ്ഞെ  ആ മൈക്കപ്പ് ബോക്സ്  കളിച്ചത് ആരോടാന്ന് ഓൾക്ക് അറിയൂല അതോന്ന് നമുക്ക് മനസ്സിലാക്കി കൊടുത്താലോ... (ഡോറ)

അല്ലടി ആ തെണ്ടിനെ കണ്ടിട്ട് കല്യാണം കഴിഞ്ഞാന്ന് ഒന്നും തോന്നുന്നില്ലല്ലോ..... (അമ്മു)


മിക്കൂസെ 😲  (സഫു,സിനു)

അത് പിന്നേ ഒരാവേഷത്തിന് വിളിച്ചതാ...😝   (അമ്മു)


"അല്ലടാ... ആ മേക്കപ്പ് ബോക്സിന്റെ പേരന്നാ....?"


ദിയ എന്ന (സഫു)


"ഹോ... അപ്പോ.... ദിയ മോൾക്ക് വേണ്ടി  ഞാൻ  *Wyting* "


ഡീ... നീ വെറുതെ അടിക്ക് ഒന്നും പോണ്ട. (ഷാദി)


*ഒന്ന് പോയേടി ഊളേ എങ്ങനേയോ... ആ പഴയ കുറുമ്പി ലനുവായി തിരിച്ചു വരാ...  അപ്പോ... ഓള് വന്ന് ഇടങ്കോൽ ഇടാ... പട്ടി.*  (ബുജി)

എന്റെ പൊന്നേ ഞാനോന്നും പറഞ്ഞില്ല. (ഷാദി)


അപ്പോ... ഞങ്ങൾ പോയി (അമ്മു)


"പോവാൻ വരട്ടെ "


എന്താടി (സഫു)


"അത് പിന്നേ സിനും ഞാനും ഒരു ചെറിയ കടം ഉണ്ട് അത് വീട്ടീട്ട്  പോയ മതി. "


"എന്ത് കടം😨" (സിനു)


"ഇപ്പോ... പറയാം"     എന്ന് പറഞ്ഞ് ഞാൻ പോയി ഒരു ചോക്കോബാർ വാങ്ങി.


"ചേട്ടാ... ഇവൻ പൈസ തരും ട്ടോ.... "


ഡീ... പട്ടി കാര്യം എന്താന്ന് വെച്ചാ... പറ മനുഷ്യനെ ടെൻഷനടിപ്പിക്കാതെ. (സിനു)


"അത് പിന്നേ ഈ ചോക്കോബാർ ആയ്നും കടം അത് ഞാൻ വീട്ടീ അപ്പോ... സെരി  സേട്ടാ... ഞാൻ പോയി."


ഡീ തെണ്ടി ഇഞ്ഞ് മനുഷ്യനെ വെറുതെ തീ തീറ്റിക്കായ്നും ലെ (സിനു)


"ഞാൻ തീ തീറ്റിച്ചിട്ടൊന്നുല്ല" 


പോടി... (സിനു)


നീ... പോടാ....


"നല്ല കാന്താരി ആണല്ലോ....." 
(അജുന്റെ കൂടെള്ള ആള്)


"ആണോ... അറിഞ്ഞില്ല  പറഞ്ഞ് തന്നതിന് വളരെ ഉപകാരം😏"

"ഹോ.. താൻ ആരോടും മയത്തിൽ സംസാരിക്കില്ലെ "

ഡാ കാർത്തി നിർത്ത് (അജു)


ഹോ... അപ്പോ... ഇവന്റെ ഫ്രണ്ട് ആണല്ലേ ഈ കാർത്തി. വെറുതെ അല്ല  കാർത്തി ഇങ്ങനെ.


എന്തോക്കെ പറഞ്ഞാലും ഞാൻ നിനക്ക് ഒരു പണി തരും കാർത്തി. കാരണം നീ എന്റെ അമ്മുനെ വേദനിപ്പിച്ചു.


അവൾ എത്ര മാത്രം നിന്നേ സ്നേഹിക്കുന്നുണ്ട് എന്നറിയോ... നിനക്ക്.


അമ്മു ന്നേ തട്ടി വിളിച്ചപ്പളാ... ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.

അപ്പോഴാ... ഓർത്തത് ആ കാർത്തിക്ക് ഞാൻ ഉത്തരം കൊടുത്തീല എന്ന്.

"ഇല്ല തനിക്ക് വല്ല ബുദ്ധിമുട്ടുണ്ടോ...."


ലനു നീ ക്ലാസിൽ പോ... (അജു)


"ഞാൻ പോയിക്കോണ്ട് നീ നോക്കണ്ട അത്"


ലനു നിന്നോട് പോവാനാ.... പറഞ്ഞേ😠 (അജു)


"പോവാണ്😏"  അതും പറഞ്ഞ് ഞാൻ ഫ്രണ്ട്സിനെയും കൂട്ടി ക്ലാസിൽക്ക് പോയി.


💚💚💚

ലനു ആ  ദിയനോട് അങ്ങനെ പറഞ്ഞപ്പോ... ഞാൻ ചിരിച്ച് പോയി. കാരണം ഓള് അമ്മാതിരി വെറുപ്പിക്കലാ... മൈക്കപ്പ് ബോക്സ് എന്ന പേര് ഓൾക്ക് നന്നായി ചേരും. അമ്മാതിരി പുട്ടിയ മുഖത്ത്.

ലാസ്റ്റ് കാർത്തിനോട് ഓള് മുടന്ത് വർത്താനം പറഞ്ഞപ്പോ... എനിക്ക് ദേഷ്യം വന്നു. കാരണം കാർത്തി എന്റെ ഉറ്റ സുഹൃത്ത് ആണ്.


അവനിപ്പോ.... വളരെയധികം സങ്കടത്തിലാ....

എന്താന്ന് വെച്ചാ... ഒരസ്സൽ തേപ്പ് കിട്ടി.🥱


അപ്പോ... ന്നേ കണ്ട് കാര്യം പറഞ്ഞില്ലേ ഓന് സമാധാനം കിട്ടൂല.. അതാ...  ഓൻ ഇവിടെക്ക് വന്നത്.

ലനു വരുന്നത് കണ്ടത് കൊണ്ടാണ് ഞങ്ങൾ ഒന്നും മിണ്ടാതെ ഫുഡ് കഴിച്ചത്.


പിന്നേ ഓളെ  കാട്ടി കൂട്ടല് കണ്ട്  ചിരി വന്നത് ഞാൻ കടിച്ച് പിടിച്ച് നിന്നതാ....


ഓളെ പറഞ്ഞയച്ചതും ഞാൻ സഫുനും  സിനുനും  കാർത്തിനെ പരിജയപ്പെടുത്തി കൊട്ത്തു.


പിന്നേ ഞങ്ങൾ രണ്ടും  കോളേജിന് പുറത്തിറങ്ങി റോഡിലൂടെ വെറുതെ അങ്ങോട്ടുമിങോട്ടും നടന്നു.

"ഡാ... അവള് നിന്റെ " 


"മതി മതി ഇജ്ജ് ഇനി അത് ചോദിക്കണ്ട ഓള് ന്റെ പെണ്ണ് തന്നെയാ...."


"ഹോ ...  അപ്പോ... നീ നാട് വിട്ട് എത്തിയതും ഓളെ അടുത്തേക്ക് 
തന്നെയാ ലെ"


"യാ.. യാ.. എന്ത് ചെയ്യാനാ..."


അങ്ങനെ ഓരോന്ന് സംസാരിച്ച് നടക്കുമ്പോഴാ... എനിക്കാ.. കാര്യം ഓർമ വന്നത്.


ഞാൻ വേഗം കാർത്തിനേം കൂട്ടി സിനുനെ  തിരഞ്ഞു നടന്നു. അവസാനം വാക മരച്ചോട്ടിൽ ഓനെ  കണ്ടു കിട്ടി.

ഫ്രണ്ട്സിനോടൊത്ത് സൊറ പറഞ്ഞിരിക്കാ... ചെക്കൻ.

"ഡാ... സിനാൻ ഇങ് വന്നേ "

"എന്താ... സാറെ."


"ഇങ്ങ് വാ... "


സിനു എന്റെ അടുത്ത് വന്നതും ഞാൻ കാര്യം അവതരിപ്പിച്ചു.


അപ്പോ... തന്നെ ഓൻ ഡബിൾ ഓക്കെ പറഞ്ഞു.

💕💕💕

(തുടരും)


അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.6
1986

Part  36 ✒️  AYISHA NIDHA സിനു എന്റെ അടുത്ത് വന്നതും ഞാൻ കാര്യം അവതരിപ്പിച്ചു. അപ്പോ... തന്നെ ഓൻ ഡബിൾ ഓക്കെ പറഞ്ഞു. ഞാൻ എന്താ... പറഞ്ഞത് എന്നല്ലെ നിങ്ങൾ വിചാരിക്കുന്നത്. അതെന്താന്ന് വെച്ചാൽ .......... സിനു എന്റെ അടുത്ത് വന്നതും കാർത്തിക്ക് ഒരു കോൾ വന്ന് ഓൻ പോയി.     "എന്താടാ..." (സിനു) "നിന്റെ കുഞ്ഞമ്മ പെറ്റ് "  "ഓ ... മൈ ഗോഡ് " (സിനു) "ഡാ.. കളിക്കല്ലെ സീരിയസ് ആണ് " "ആർക്ക് കുഞ്ഞമ്മക്കോ....😱" "ദേ ഞാൻ നിന്നെ ഇടിച്ച് പഞ്ചർ ആക്കേണ്ടങ്കിൽ അടങ്ങി നിന്നോ...😠" "ok നീ പറ" (സിനു) "ഞാൻ ഇന്ന് എന്റെ പെണ്ണിനേയും കൂട്ടി കറങ്ങാൻ പോവാൻ തീരുമാനിച്ചു.."