Part 44
വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് വരുന്ന മെൽവിനെ കണ്ടതും അവൾ പേടിയോടെ ഉമിനീർ ഇറക്കി...പിന്നെ അവനെ മൈൻഡ് ചെയ്യാതെ പുറത്തേക്ക് പോവാൻ നിന്നപ്പോയെക്കും വാതിൽ ആരോ പുറത്തു നിന്ന് അടച്ചിരുന്നു....ഒഴിഞ്ഞ ഇടം ആയതുകൊണ്ട് തന്നെ ആരും അതിലെ വരില്ലെന്ന് അവൾക്ക് അറിയാമായിരുന്നു...അതിലൂടെ പോരാൻ തോന്നിയ നിമിഷത്തെ ആരു പഴിച്ചു...
"ആഹ് എന്താ ആർദ്ര പോവുന്നില്ലേ "
മെൽവിൻ പുച്ഛത്തോടെ ചോദിച്ചു...ആരു അവനെ ദേഷ്യത്തോടെ നോക്കി...
"മാറി നിൽക്ക് മെൽവിൻ എനിക്ക് പോണം "
തന്റെ മുന്നിൽ തടസ്സമായി നിൽക്കുന്നവനെ നോക്കി പറഞ്ഞു...മെൽവിൻ അവളെ ആകെ ഒന്ന് നോക്കി പിന്നെ നാവ് കൊണ്ട് ചുണ്ടോന്ന് നനച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വരാൻ തുടങ്ങി.... ആരു അതിനനുസരിച്ചു പുറകിലേക്കും.... പേടിയോടെ അവൾ ഉമിനീർ ഇറക്കി... ആരവൊന്ന് വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു...
"മെൽവിൻ എന്റെ അടുത്തേക്ക് വരരുത് "'
ആരു കൈ ചൂണ്ടി കൊണ്ട് പറഞ്ഞതും അവൻ അവന്റെ കൈകളിൽ പിടിച്ചു വലിച്ചു അവനിലേക്ക് ചേർത്തു... ആരു അവനിൽ നിന്ന് കുതറാൻ നോക്കി...
"വിട്... വിടാൻ "
അവൾ പറഞ്ഞു കൊണ്ടിരുന്നു... അവൻ അവളുടെ കഴുതിടുക്കിലേക്ക് മുഖം അമർത്തി ആഞ്ഞു ശ്വാസം വലിച്ചു... ആരു വെറുപ്പോടെ മുഖം തിരിച്ചു...
"വെറുതെ അല്ല അവൻ നിന്നെ കൊണ്ട് നടക്കുന്നെ "
മെൽവിൻ പറഞ്ഞു കൊണ്ട് അവളുടെ മുഖത്തോട് മുഖം അടുപ്പിക്കാൻ നിന്നതും ആരു അവനെ ആഞ്ഞു തള്ളി പുറത്തേക്ക് ഓടാൻ നിന്നു... പക്ഷേ അപ്പോയെക്കും മെൽവിന്റെ ബലിഷ്ട്ടമായ കൈകൾ അവളുടെ ടോപ്പിൽ പതിഞ്ഞിരുന്നു....
"ആരു എവിടെ "
കാന്റീനിലേക്ക് വന്ന ആരവ് ആരുവിനെ കാണാഞ്ഞപ്പോ ചോദിച്ചു...
"സാറല്ലേ അപ്പൊ അവളെ വിളിച്ചേ..."
കനി അവനെ നോക്കി...
"ഞാനോ ഇല്ല, ഞങൾ മീറ്റിംഗിൽ ആയിരുന്നു "
ആരവ് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു...എന്തോ അഗാതമായ ഭയം അവനെ വന്ന് മൂടി... അവൻ ഉറച്ച കാലടിയോടെ മുന്നോട്ട് നടന്നു....
മെൽവിൻ ടോപ്പിൽ പിടിച്ചതും ആരുവിന്റെ ടോപ്പിന്റെ പുറകു വശം കീറി... അവൾ ഏങ്ങി കൊണ്ട് ഒരു കൈകൊണ്ട് പുറം മറച്ചു....
"നീയൊക്കെ എന്താടി #@%&മോളെ കരുതിയെ ഈ മെൽവിനെ കുറിച്ച്... നിന്റെ കെട്ട്യോൻ ഒന്ന് തല്ലുമ്പോയേക്കും പേടിച്ചു വിറച്ചു ഇരിക്കും എന്നോ "
ക്രൂരമായ് ചിരിച്ചു കൊണ്ട് അവൻ അവളുടെ മുടി കുത്തിൽ പിടിച്ചു... ആരു വേദനയോടെ അവനെ നോക്കി...
"വിട് വിടെന്നെ... എന്റെ ഏട്ടൻ എങ്ങാനും അറിഞ്ഞ വെറുതെ വിടില്ല നിന്നെ "
ആരു വേദനയ്ക്കിടയിലും ഉറച്ച ശബ്ദത്തോടെ പറഞ്ഞു...അത് കേട്ട് മെൽവിൻ ചിരിക്കാൻ തുടങ്ങി...
"ഹഹഹ... ആരും... ആരും വരില്ലെടി മോളെ ഇങ്ങോട്ട് "
മെൽവിൻ പറഞ്ഞുകൊണ്ട് അവളിലേക്ക് അടുക്കാൻ നിന്നതും അവൾ തളർച്ചയോടെ കണ്ണുകൾ അടച്ചു...അവളുടെ ദേഹമാകെ വിയർത്തു... ആരു കണ്ണുകൾ ഇറുക്കി അടച്ചു വെറുപ്പോടെ...
ആരു ഒഴിഞ്ഞ ഇടത്തിലൂടെ ആണ് പോയത് എന്ന് അവർ പറഞ്ഞത് കൊണ്ട് തന്നെ ആരവ് അതിലൂടെ നടന്നു... ഒരു അടഞ്ഞു കിടക്കുന്ന ക്ലാസ്സ് റൂമിന്റെ അവിടെ എത്തിയതും അവൻ പിടിച്ചു കെട്ടിയപ്പോലെ നിന്നു... പിന്നെ വേഗം മുന്നോട്ട് നടന്നു...സ്റ്റാഫ് റൂമിൽ പോയി നോക്കിയെങ്കിലും അവളെ കണ്ടില്ല... അവൻ തിരിച്ചു പോരുമ്പോൾ ആണ് നേരത്തെ അടഞ്ഞു കിടന്ന മുറിയിൽ നിന്ന് ഒരു പിടച്ചിൽ കേട്ടത്... ബെഞ്ചേന്തോ വീയൂന്നപ്പോലെ... ആരവ് ആ റൂമിന്റെ അടുത്തേക്ക് നടന്നു...അടഞ്ഞു കിടക്കുന്ന വാതിലിന്റെ ചുവട്ടിൽ കിടക്കുന്ന ബ്രേസ്ലറ്റിന്റെ ഒരു കൊളുത്ത് കണ്ടതും അവൻ കുനിഞ്ഞു കൊണ്ട് അത് എടുത്തു...അത് കണ്ടപ്പോ തന്നെ ആരവിന് അത് ആരുവിന്റെയാണെന്ന് മനസിലായി...കാരണം അവൻ കനിയുടെ കല്യാണത്തിനു വാങ്ങിക്കൊടുത്തതാണ് അത്... ആരവ് വേഗം ആ വാതിലിൽ മുട്ടി...
ആരോ വാതിലിൽ മുട്ടുന്നത് കണ്ട് മെൽവിൻ ആരുവിൽ നിന്ന് മാറി... ആരുവിന് ശരീരം തണുത്തു മരവിച്ചിരുന്നു... അതുകൊണ്ട് തന്നെ അവൾ പ്രതികരിക്കാൻ കഴിയാതെ തളർച്ചയോടെ നിന്നു... കുറച്ചു സമയം കഴിഞ്ഞതും വാതിലിൽ മുട്ട് നിന്നു.. മെൽവിൻ വീണ്ടും അവളിലേക്ക് മുഖം അടുപ്പിച്ചു...
"മെ... മെൽവിൻ വേണ്ട"
അവൾ തളർച്ചയോടെ പറഞ്ഞു...പക്ഷെ അതൊന്നും വക വെക്കാതെ മെൽവിൻ അവളുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ട് ചേർക്കാൻ നിന്നതും വലിയൊരു ഇരമ്പലോടെ ആ വാതിൽ തുറന്നിരുന്നു.... ആരുവും മെൽവിനും ഞെട്ടികൊണ്ട് വാതിൽക്കെലേക്ക് നോക്കി.... രൗദ്രഭാവത്തിൽ ചുട്ടരിക്കാൻ പാകത്തിന് നിൽക്കുന്ന ആരവിനെ കണ്ടതും അവൾ സമാധാനത്തോടെ അവനെ നോക്കി പിന്നെ അവന്റെ അടുത്തേക്ക് ഓടി അവന്റെ നെഞ്ചിലേക്ക് ചേർന്നു...അവൾ പൊട്ടികരഞ്ഞു കൊണ്ട് അവനെ ഇറുക്കെ പുണർന്നു... അവൾ അത്രമാത്രം പേടിച്ചു പോയിരുനെന്ന് ആരവിന് മനസിലായി... ആരവ് അവളെ പുറത്തൊന്ന് തട്ടികൊണ്ട് നെഞ്ചിൽ നിന്നവളെ മാറ്റി മെൽവിന്റെ അടുത്തേക്ക് നടന്നു....
"നീയെന്റെ പെണ്ണിനെ"
ആരവ് ദേഷ്യം അടക്കാൻ കഴിയാതെ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി... മെൽവിൻ തെറിച്ചു കൊണ്ട് ബെഞ്ചുകളുടെ മുകളിലേക്ക് വീണു... ആരവ് അവന്റെ അടുത്തേക്ക് ചെന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു കൈ മുഷ്ട്ടി ചുരുട്ടി പിടിച്ചു കൊണ്ട് മൂക്കിനിട്ട് ഇടിച്ചു..മെൽവിൻ വേദനയോടെ മൂക്ക് പിടിച്ചു... മൂക്കിൽ നിന്ന് രക്തം വരുന്നത് കണ്ടതും അവൻ പേടിയോടെ അവനെ നോക്കി... ആരവ് ദേഷ്യത്തോടെ വീണ്ടും അവന്റെ മൂക്കിനിട്ട് അടിച്ചു...
"നിന്നോട് പറഞ്ഞതല്ലേ ഡാ @#%&മോനെ എന്റെ പെണ്ണിനെ നോക്കരുതെന്ന് "
ആരവ് പറഞ്ഞു കൊണ്ട് അവന്റെ മർമ സ്ഥലത്ത് ആഞ്ഞു ചവിട്ടി...
ആരു പേടിയോടെ ആരവിനെ നോക്കി...
മെൽവിൻ പറഞ്ഞ സമയം ആയതും അലീന ഗൂഢമായി ചിരിച്ചു കൊണ്ട് അവളുടെ ഫ്രണ്ട്സിനെയും എല്ലാവരെയും കൊണ്ട് ആ ക്ലാസ്സിന്റെ അടുത്തേക്ക് ആവേശത്തോടെ പോയി... ആർദ്ര തകർന്നു നിൽക്കുന്നത് കാണാൻ ഉള്ള ആകാംഷയായിരുന്നു അവൾക്ക്...ആരവിന് മീറ്റിംഗ് ഉള്ളത് അവൾക്ക് അറിയാമായിരുന്നു...അതുകൊണ്ട് തന്നെ ആണ് സ്വന്തം ഏട്ടനെ കൊണ്ട് തന്നെ ഇങ്ങനെ ചെയ്യിപ്പിച്ചത്...
എല്ലാ പിള്ളേരും പോവുന്നത് കണ്ടതും കാര്യം മനസിലാവാതെ കനിയും തനുവും ജീവയുമൊക്കെ അവരുടെ പുറകെ പോയി...
ക്ലാസ്സ് റൂമിന് മുന്നിൽ അവശനായി കിടക്കുന്ന മെൽവിനെ കണ്ടതും അലീന ഒന്ന് ഞെട്ടി.... അവൾ അവന്റെ അടുത്തേക്ക് ഓടി... ആരവ് അപ്പോഴും അവനെ തല്ലുന്നുണ്ടായിരുന്നു...
"പന്ന @%& മോനെ ഇനി നീ ജീവിക്കണ്ട "
ആരവ് ദേഷ്യത്തോടെ നെഞ്ചിൽ ചവിട്ടി കൊണ്ട് പറഞ്ഞു...
"വേണ്ട... വേണ്ട ഏട്ടാ "
ആരു വേച്ചു കൊണ്ട് പറഞ്ഞതും അവൻ ഒരു കൈകൊണ്ടു അവളെ താങ്ങി പിടിച്ചു...നിലത്തു കിടന്ന ഷോൾ എടുത്ത് അവളെ പുതപ്പിച്ചു...
"അയ്യോ ഇച്ചായ "
നിലത്തു രക്തത്തിൽ കുളിച്ചു കിടക്കുന്നവനെ കണ്ട് അലീന ഓടി വന്നു... ആരവ് അവളുടെ അടുത്തേക്ക് പോവാൻ നിന്നതും ആരു അവന്റെ കൈകളിൽ പിടിച്ചു... അവളുടെ കണ്ണുകൾ ഇരുട്ട് മൂടി... കണ്ണുകൾ മുകളിലേക്ക് മറിഞ്ഞു... അവന്റെ കൈകളിലേക്ക് അവൾ കുഴഞ്ഞു വീണു...
_____________❤️❤️❤️
"സർ... സർ ഓക്കേ അല്ലെ..."
സിസ്റ്റത്തിൽ നോക്കിയിരിക്കുന്നവനെ നോക്കിയവൾ ചോദിച്ചു... അവളുടെ ചോദ്യം കേട്ട് അവളുടെ ചുണ്ടിൽ ഒരു മങ്ങിയ പുഞ്ചിരി വിരിഞ്ഞു...അവൻ അവളെ നോക്കി തലയാട്ടി... ഗംഗ അവനെ നോക്കിയൊന്ന് ചിരിച്ചെന്ന് വരുത്തി പുറത്തേക്ക് പോവാൻ തിരിഞ്ഞതും പുറകിൽ നിന്ന് അവൻ വിളിച്ചു...
"ഗംഗാ "
അവൾ അവനെ നോക്കി...
"തന്റെ അച്ചയാണ് എന്റെ ഇസയുടെ മരണത്തിനു പിന്നിൽ എങ്കിൽ... ഞാൻ ഞാൻ അയാളെ..."
"അച്ചയാണേൽ ഞാൻ കൊണ്ടുവരും സാറിന്റെ മുന്നിലേക്ക്"
അവൻ പറഞ്ഞു മുഴുവിക്കും മുന്നേ അവൾ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി...
❤️❤️❤️❤️❤️❤️❤️❤️
ആരവ് ഡോക്ടറുടെ മുറിയിലേക്ക് നോക്കി കൊണ്ട് ചുമരിൽ ചാരിയിരുന്നു... ആരുവിനെ എന്തൊക്കെയോ ടെസ്റ്റ് ഉണ്ടെന്ന് പറഞ്ഞു കൊണ്ടുപോയിട്ട് കുറെ സമയം ആയി... ആരവിന് എന്തെന്നില്ലാതെ ഹൃദയം വേഗത്തിൽ മിടിച്ചു കൊണ്ടേ ഇരുന്നു.... ആ സമയം താൻ അവിടെ എത്തിയ്യില്ലെങ്കിൽ അവളുടെ അവസ്ഥ... ആരവ് തലയിൽ കൈവെച്ചു കൊണ്ട് ഇരുന്നു....
കുറച്ചു അപ്പുറത്ത് തന്നെ കനിയും തനുവും മിയയുമൊക്കെ ഉണ്ട്... ജീവ ആരവിന്റെ അടുത്ത് ചെന്ന് അവന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു....
തനു വേഗം ഫോൺ എടുത്ത് ആദിക്ക് വിളിച്ചു ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു... ആദി എന്തെന്ന് അറിയാതെ ടെൻഷനോടെ ഹോസ്പിറ്റലിലേക്ക് തിരിച്ചു...
"ഡോക്ടർ ആർദ്ര...''
ഡോക്ടർ പുറത്തേക്ക് വന്നതും ആരവ് ചോദിച്ചു...
"ഹസ്ബൻഡ് ആണല്ലേ വരൂ "
അവർ ചിരിയോടെ പറഞ്ഞു കൊണ്ട് റൂമിലേക്ക് പോയി... ആരവ് പുറത്തു നിൽക്കുന്നവരെ ഒന്ന് നോക്കി അവരുടെ കൂടെ പോയി....
"എന്താ തനു... എന്താ ഇവിടെ"
ഓടി കിതച്ചു വന്നുകൊണ്ട് ആദി ചോദിച്ചു... തനു അവന്റെ നെഞ്ചിലേക്ക് ചേർന്നു എന്നിട്ട് എല്ലാം പറഞ്ഞു... എല്ലാം കേട്ടതും ആദിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി...
"ആരവ് ഏട്ടൻ അവിടെ എത്തിയില്ലെങ്കി നമ്മുടെ ആരുവിന്റെ അവസ്ഥ..."
തനു തേങ്ങി കൊണ്ട് പറഞ്ഞതും ആദി അവളെ ചേർത്തു പിടിച്ചു...
ഡോക്ടർ പറഞ്ഞത് കേട്ടതും ആരവ് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു...
"ആഹാ കരയാതെ ഡോ"
ഡോക്ടർ ചിരിയോടെ പറഞ്ഞതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു...
"ആരു... അവളറിഞ്ഞോ "
"ഏയ് ഇല്ല... ആൾ മയക്കത്തിൽ ആണ്...ബിപി കുറഞ്ഞത് കൊണ്ട് നല്ല ക്ഷീണം ഉണ്ട്... ഫുഡ് ഓക്കേ നന്നായി കൊടുക്കണം ബ്ലഡ് കുറവാണ് ശരീരത്തിൽ "
ഡോക്ടർ പറഞ്ഞു...
___________❤️❤️❤️❤️
"എല്ലാം എല്ലാം നീ കാരണം ആണ്... ഞാൻ പറഞ്ഞതാ ആളൊഴിഞ്ഞ വല്ല ഇടത്തും നോക്കാം എന്ന് അപ്പൊ അവളുടെ കോപ്പിലെ എല്ലാവരും കാണണം പോലും അവളെ പിച്ചി ചീന്തുന്നെ... ഇപ്പൊ കണ്ടില്ലെടി പുല്ലേ"
തല താഴ്ത്തി നിൽക്കുന്നവൾക്ക് നേരെ മെൽവിൻ ചീറി...
"ഞാൻ അറിഞ്ഞോ... ഇങ്ങനെയൊക്കെ ആവും എന്ന് "
അലീന ദേഷ്യത്തോടെ അവനോട് ചോദിച്ചു...
"മ്മ്മ്... അവൾക്ക് അവനെ ഇഷ്ട്ടമില്ല... അവർ ജീവിതം തുടങ്ങിയില്ല ഹോ എന്തൊക്കെയായിരുന്നു കണ്ടോടി... അവന്റെ പെണ്ണിനെ തൊട്ടപ്പോയെക്കും അവൻ നൊന്തത്.."
"അവന്റെ പെണ്ണോ... അവന്റെ പെണ്ണ് എന്നും ഞാനാ "
പ്രാന്തിയെപ്പോലെ പറഞ്ഞു കൊണ്ട് അലീന പുറത്തേക്ക് പോയി...
✨️✨️✨️✨️✨️✨️
ആരു പതിയെ കണ്ണുകൾ തുറന്നു... ആദ്യം തന്നെ കണ്ടത് കറങ്ങി കൊണ്ടിരിക്കുന്ന ഫാൻ ആണ്... അവൾ തന്റെ കയ്യിലെന്തോ നനവ് പടരുന്നത് അറിഞ്ഞു തല താഴ്ത്തി.... തല കുമ്പിട്ടു അവളുടെ കൈകളിൽ ചുറ്റിപ്പിടിച്ചു ഇരിക്കുവാണ് അവൻ.... അവൾ വിതുമ്പി കൊണ്ട് അവന്റെ കൈകളിൽ പിടിച്ചു... ആരവ് മുഖം ഉയർത്തി നോക്കി... തന്നെ തന്നെ നോക്കി കിടക്കുന്നവളെ നോക്കി ചിരിയോടെ കണ്ണുകൾ ചിമ്പി...
"ഏട്ടാ ഞാൻ "
അവൾ എന്തോ പറയാൻ വന്നതും അവൻ അവളുടെ ചുണ്ടിൽ കൈ വച്ചു...
"ഒന്നും പറയണ്ട... ഇന്ന് നടന്നതെല്ലാം ഒരു സ്വപ്നം പോലെ മറന്നേക്ക്...അതല്ല ഇതും ഓർത്തു ഇരിക്കാനാണ് ഭാവം എങ്കിൽ എന്റെ കൊച്ചു വന്നിട്ട് നിന്റെ മൂക്ക് ഇടിച്ചു പരത്തും ഹാ "
അവളുടെ മൂക്കിൽ മൂക്ക് ഉരസി കൊണ്ട് അവൻ പറഞ്ഞു.... ആരു കാര്യം മനസിലാവാതെ അവനെ നോക്കി... അവൻ കുസൃതി ചിരിയോടെ അവളുടെ നോക്കി വയറിൽ കൈവെച്ചു...
"ജൂനിയർ ആരവ് ഇവിടെ എത്തി മോളെ "
വയറിൽ തഴുകി കൊണ്ട് പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു... അവൾ കരഞ്ഞു കൊണ്ട് അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു...
"സത്യാണോ "
"ആടി പെണ്ണെ "
വിയർപ്പിനാൽ കുതിർന്ന സിന്ദൂരരേഖയിൽ അമർത്തി മുത്തിയാവൻ...
ആരു പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞതും എല്ലാവരുടെയും സന്തോഷത്തിന്ന് അതിരില്ലായിരുന്നു...തനുവും കനിയും മിയയും പ്രീതിയുമെല്ലാം സന്തോഷത്തോടെ കെട്ടിപിടിച്ചു...
"എന്നാലും ഈ പെണ്ണ് ഇത്ര പെട്ടന്ന് ഒപ്പിച്ചല്ലോ "
"ആന്ന് എന്തൊക്കെ ആയിരുന്നു... ആരവ് കാലൻ... ദേഷ്യം ഹഹ😄😄"
തനു ചിരിയോടെ പറഞ്ഞു...
"അതൊന്നും അല്ല രസം... ഞാൻ ഒരിക്കെ ഇവനോട് ഒന്ന് ചോദിച്ചതാ നിനക്ക് അവളെ ഇഷ്ട്ടം ഉണ്ടോന്ന്... ഓ എന്റെ മക്കളെ കൊന്നില്ലെന്ന് ഒള്ളു അവൻ എന്നെ "
ജീവ നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞതും എല്ലാവരും ചിരിച്ചു...
പുറത്തേക്ക് പോവാൻ ദേഷ്യത്തോടെ ഇറങ്ങിയ അലീന കുറച്ചു അപ്പുറത്തുള്ള റൂമിന്റെ മുന്നിൽ നിന്ന് ഇവർ പറയുന്നത് കേട്ടു... അലീനയുടെ കണ്ണുകൾ രക്ത വർണ്ണമായി... അവൾ ദേഷ്യത്തോടെ പുറത്തേക്ക് പാഞ്ഞു...
'സമ്മതിക്കില്ല ഡീ നിന്നെ ഞാൻ ജീവിക്കാൻ '
അവൾ മുരണ്ടു...
വീട്ടിൽ എത്തിയതും അലീന വാതിലിൽ ആഞ്ഞു അടിച്ചു...അടുക്കളയിൽ ആയിരുന്ന മേരി വന്ന് വാതിൽ തുറന്നതും അവരെ ദേഷ്യത്തോടെ പുറകിലേക്ക് തള്ളി കൊണ്ട് അവളുടെ റൂമിലേക്ക് ഓടി... മേരി പിടുത്തം കിട്ടാതെ നിലത്തേക്ക് വീണു... വാതിലിന്റെ പടിയിൽ തട്ടി കൈമുട്ട് പൊട്ടി... അവർ കണ്ണ് നിറച്ചുകൊണ്ട് അവൾ പോവുന്നത് നോക്കി...
റൂമിൽ എത്തിയതും അലീന സകല സാധങ്ങളും എടുത്ത് വലിച്ചെറിഞ്ഞു... വേസ് എല്ലാം പൊട്ടി തരിപ്പണം ആയി... അവൾ ഷെൽഫ് തുറന്നു ഒരു കുഞ്ഞു ബാഗ് എടുത്ത് അതിനുള്ളിൽ വെച്ചിരുന്ന സൂചിയും... അത് കണ്ട് അവളുടെ മുഖം വിടർന്നു... അവൾ അതിലേക്ക് ഒരു മരുന്ന് കഴറ്റി പിന്നെ നരമ്പ് പ്പോലും നോക്കാതെ കയ്യിലേക്ക് കുത്തിയിറക്കി... അത് ശരീരത്തിലേക്ക് എത്തിയതും അവളുടെ കണ്ണുകൾ പതിയെ മാടി അടഞ്ഞു...
✨️✨️✨️✨️✨️✨️
വൈകുന്നേരം ആയതും ആരുവിനെ വീട്ടിലേക്ക് കൊണ്ടുപോയി.... ആദി അവളുടെ നെറ്റിയിൽ അമർത്തി മുത്തി...
"നീ ഇത്ര പെട്ടന്ന് എന്നെ മാമൻ ആക്കുമെന്ന് വിചാരിച്ചില്ല മോളെ "
ആദി ചിരിയോടെ പറഞ്ഞതും ആരു ആരവിനെ നോക്കി...
"അതെന്താ അളിയാ ഒരു ആക്കൽ🙄"
ആദിയുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് ആരവ് ചോദിച്ചു...
"അല്ല... ഇപ്പൊ കല്യാണം വേണ്ട... ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് അവളെയാണ്... ആ കാലനെ കെട്ടുന്നതിനെക്കാളും നല്ലത് ട്രെയിനിന് തലവെക്കുവാ... അങ്ങനെ എന്തൊക്കെയായിരുന്നു..."
ആദി ചിരിയോടെ പറഞ്ഞതും ആരവ് കുസൃതി ചിരിയോടെ ആരുവിനെ ചേർത്തു പിടിച്ചു...
__________❤️❤️❤️
റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കനിയെ കണ്ടാണ് ജീവ വന്നത്... അവൻ അവളെയൊന്ന് നോക്കി കൊണ്ട് ബെഡിലേക്ക് കിടന്നു... അവൻ കിടന്നത് കണ്ടതും കനി പല്ല് കടിച്ചു കൊണ്ട് അവനെ നോക്കി...
"അതേയ്..."
ജീവയെ തോണ്ടി...
"മ്മ്മ് എന്താ "
"ആരു പ്രെഗ്നന്റ് ആണ്"
കനി ഇൻഡ്രോ കൊടുത്തു...
"അതെനിക്ക് അറിയാലോ... അതിന് എന്താ🙄"
"കുറച്ചു കഴിഞ്ഞ തനുവും ആകും "
കനി നിരാശയോടെ പറഞ്ഞു കൊണ്ട് അവന്റെ അടുത്ത് ഇരുന്നു...ജീവയ്ക്ക് അവൾ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസിലായെങ്കിലും അവൻ അറിയാത്തപ്പോലെ കിടന്നു😁
"ജീവേട്ടൻ കേൾക്കുന്നുണ്ടോ..."
കനി അവന്റെ നെഞ്ചിന്നിട്ട് കുത്തികൊണ്ട് ചോദിച്ചു...
"ആഹ്... കേൾക്കുന്നുണ്ട്... നിനക്ക് ഇപ്പൊ എന്താ വേണ്ടേ"
അവൻ നെഞ്ച് ഉഴിഞ്ഞു കൊണ്ട് ചോദിച്ചു...
"എനിക്കും വേണം വാവ😒"
കൊച്ചുപിള്ളേരെ പോലെ പറഞ്ഞതും അവൻ ചിരിയോടെ അവളെ നെഞ്ചിലേക്ക് ചേർത്തു പൊതിഞ്ഞു പിടിച്ചു....
"ഇപ്പൊ തന്നെ വേണോ"
"ആ വേണം..."
ചുണ്ട് കൂർപ്പിച്ചു പറഞ്ഞതും അവൻ അവളുടെ ചുണ്ടിൽ അമർത്തി മുത്തി...അവൻ കയ്യെത്തിച്ചു ലൈറ്റ് അണച്ചു..
തനു വല്ല്യ സന്തോഷത്തിൽ ആണ്... ആദിയും... ആദ്യമായിട്ട് കുടുംബത്തിൽ ഒരു കുഞ്ഞു വരാൻ പോകുവല്ലേ😍
അവൾ വാ തോരാതെ ആദിയോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു... ആദി നറു ചിരിയോടെ എല്ലാം കേട്ടു...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒന്ന് രണ്ട് ദിവസം കടന്നു പോയി....
മെൽവിൻ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്... മൂക്കിന്റെ പാലം മറിഞ്ഞിട്ടുണ്ട്...
ഡേവിയോടും മേരിയോടും ആക്‌സിഡന്റ് ആണെന്ന് ആണ് പറഞ്ഞിരിക്കുന്നത്... പക്ഷെ ഡേവി അത് വിശ്വസിച്ചിട്ടില്ല...
ആദ്യത്തെ രണ്ട് ആഴ്ച കഴിഞ്ഞതും അവർ ഹോസ്പിറ്റലിൽ പോയി...കുഴപ്പമൊന്നും ഇല്ല... ചെറിയൊരു ബിപി പ്രശ്നം ഉള്ളു... അതുകൊണ്ട് തന്നെ ടെൻഷൻ വരുന്നതൊന്നും ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞു...
വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്ന് പറഞ്ഞ് ആരവ് ആരുവിനെയും കൊണ്ട് കോളേജിലേക്ക് പോയി... അലീനയോട് ഇതിനെ പറ്റിയൊന്നും ഇനി സംസാരിക്കരുതെന്ന് ആരു അവന്റെ കയ്യിൽ നിന്ന് സത്യം ഇടിയിപ്പുച്ചു.... ആരവ് പക്ഷെ ഉള്ളിൽ എന്തൊക്കെയോ കണക്ക് കൂട്ടി...
മിയയും പ്രീതിയുമൊക്കെ എപ്പോഴും ആരുവിന്റെ കൂടെ കാണും....
ആരു അറിയാതെ അലീനയ്ക്കൊരു പണി കൊടുക്കാൻ നാലും പ്ലാൻ ഇടുന്നുണ്ട്...😌
"വാവേ..."
ആരുവിന്റെ വയറിൽ തഴുകി കൊണ്ട് കനി വിളിച്ചു...
"മം ഇപ്പൊ വിളികേൾക്കും ഒന്ന് പോടീ..."
ആരു കളിയോടെ അവളെ തോളിൽ തട്ടി...
"നിനക്ക് വല്ലതും കഴിക്കാൻ വേണോ ഡാ '"
പ്രീതി ചോദിച്ചു...
"ഉയ്യോ ഒന്നും വേണ്ട... നിങ്ങളുടെ ആരവ് സർ തന്നെ എന്നെ വെറുതെ വിടുന്നില്ല... ഇനി നിങ്ങളും തുടങ്ങല്ലേ "
ആരു ചിരിയോടെ പറഞ്ഞു...
അപ്പോഴാണ് അങ്ങോട്ട് അലീന വന്നത്... അവളെ കണ്ടതും നാലിന്റെയും മുഖം വീർത്തു... ആരു ആണേൽ ഒരു ചിരിയോടെ അവളെ നോക്കിയിരുന്നു.... അലീന അവരെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് അവളുടെ സീറ്റിൽ ഇരുന്നു...
"നീയിത് എങ്ങോട്ടാ "
ബാഗിൽ നിന്നൊരു ചോക്ലേറ്റ് എടുത്തു എണീറ്റ ആരുവിനെ നോക്കി മിയ ചോദിച്ചു... അവൾ ഒന്ന് കൺ ചിമ്പി ചിരിച്ചു കൊണ്ട് അലീനയുടെ അടുത്തേക്ക് നടന്നു...അലീനയ്ക്ക് നേരെ ചോക്ലേറ്റ് നീട്ടി... അത് കണ്ടതും നാലിന്റെയും മുഖം ഒന്ന് കൂടെ വീർത്തു...
"ഇവളിത്"
കനി ദേഷ്യത്തോടെ പറഞ്ഞു...
"ആഹ് വാങ്ങെഡോ "
ആരു ചോക്ലേറ്റ് ഒന്ന് കൂടെ നീട്ടികൊണ്ട് പറഞ്ഞു... അലീന അവളെ ദേഷ്യത്തോടെ നോക്കി...
തുടരും...
മൂന്ന് ദിവസം സ്റ്റോറി ഉണ്ടാവില്ല എക്സാം ആണ്😬
നാളെ എക്സാം ഉള്ള ഞാന ഫോണിലും തോണ്ടി ഇരിക്കുന്നെ എന്ന് പറഞ്ഞു മാതു വഴക്ക് പറയാൻ തുടങ്ങിയിട്ടുണ്ട്😁എന്താകുമോ എന്തോ...
അഭിപ്രായം കുറയ്ക്കല്ലേ... കുറയ്ച്ചാൽ ഞാൻ പ്രസവത്തിൽ ആരുവിനെ കൊല്ലും എന്നിട്ട് അലീനയ്ക്ക് ആരവിന് കൊടുക്കും...😌😌എങ്ങനെയുണ്ട് എങ്ങനെയുണ്ട്😬🏃🏻♀️
അടുത്ത ഭാഗം ശെനിയാഴ്ച രാത്രി 10ന്🥰