ആരുനീ ആരുനീ ആളൊരുത്തി എന്റെ തൈമാവിൻ ചുവട്ടിൽ ഒളിഞിരിക്കാൻ
ഒരുകൊടും കാറ്റിൻ്റെ കൈകളാണോ നിന്നെയും പാരിൽ പറത്തി വിട്ടെ.
എങ്ങുനിന്ന് എങ്ങുനിന്ന് ഇങ് വന്നു എന്റെ മുറ്റത്തു വന്നു പതിയിരിക്കാൻ
അല്ലലില്ലാതങ്ങ് അലഞീടുമ്പോൾ നിൻ്റ് കൂട്ടുകാർ കൂടെ ഉണ്ടാകുമല്ലോ എവിടെനിൻ എവിടെനിൻ എവിടെനിൻ കൂട്ടുകാര് ഒക്കെ മറഞ്ഞിരിപ്പു.
ആരെനീ ആരെനീ ആരെനീ ആരെനീ ഇപ്പൊൾ ഭയപെടുന്നു ഇപ്പൊൾ ആരിൽ നിന്നൊക്കെ മറഞ്ഞിരിക്കും
അടവുകൾ അഭ്യാസം ഏറെയുണ്ട് പക്ഷേ ആരിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കും
നീകണ്ട കിനാക്ക്ളും പേക്കിനാവോ എന്ത്നീ എന്തൂനീ കണ്ടു നിന്നു നിൻ്റെ കണ്ണുകൾ ഇറുക്കി അടചിരിക്കാൻ എന്ത്നീ എന്തൂനീ കണ്ടു നിന്നു നിൻ്റെ മുഖമിത്ര പേടിച്ചരണ്ടിരിക്കാൻ
വെറുതെ നീ കണ്ടതും കണി യായിയോ നിൻ്റെ മനസ്സിൻ്റെ ഉള്ളിലൊരു മുറിവായിയോ
മുറിയും മനസ്സിന് ശാന്തി നൽകാൻ ശാന്തി പർവ്വങ്ങൾ അല്ലാതൊന്നുമില്ല..
എന്തുനീ എന്തൂനീ കേട്ടു നിന്നു നിൻ്റെ ചെവി ഇത്ര പൊത്തി അടച്ചി രിക്കാൻ
രാവിലെ കീർത്തനം പാടുന്ന നാട്ടിലല്ലോ ഇപ്പൊൾ ആർത്ത നാദം നിത്യം മുഴങ്ങിടുന്നു.
എവിടെനിൻ എവിടെനിന്നമ്മ കുഞ്ഞേ നിന്റെ കുഞ്ഞിളം കൈയ്യിൽ പിടിമുറുക്കാൻ
കൈവിട്ടു പാറിക്കളിച്ചതാണോ നീ കാറ്റിന്റെ കൈകളിൽ ചാഞതാണോ അതോ കൈമാറി കൈമാറി വന്നതാണോ
നിന്റെ ഈ തൂവെള്ള വസ്ത്രങ്ങൾ നൈതതാര് നിൻ്റെ കരിമിഴി രണ്ടും വരച്ചതാര് മാരിവിൽ പോലും മടിച്ച് നിൽക്കും നിന്റെ അഴകേറും പുഞ്ചിരി മാച്ചതാര്
നിന്റെ മിഴിയോരമേന്തേ നിറഞ്ഞിരിപ്പു നിന്റെ ചിത്തത്തിലെന്തോ എരിഞ്ഞപോലെ
എരിവുള്ള വാർത്തകൾക്കായി ലോകം കണ്ണോന്നു ചിമ്മുവാൻ മടിച്ചു നിൽക്കെ എവിടെനിൻ എവിടെനിന്നമ്മ കുഞ്ഞേ.
ഊരു ചുറ്റും വഴി പോയിരുന്നോ നീ ഉന്നാവോ എന്നൊരു ഊരിലെങ്ങാൻ
കത്വായിൽ വഴി തെറ്റി ചെന്നിരുന്നോ നീ അരുതാത്ത കാഴ്ചകൾ കണ്ടു നിൽക്കാൻ
വായില്ലാ കുന്നിൽ വരും വഴി നീ വാളയാർ വഴിയാണോ ഇങ്ങു വന്നേ.
കുത്തി കെടുത്തുവാൻ കത്തിക്കുവാൻ ഒരു ചൂട്ട് കറ്റ പോൽ പെൺ കിടാങ്ങൾ വളരുന്ന നാട്ടിലോ നീ ജേനിച്ചെ.
ഇവിടെ അഞ്ഞൂറ് രൂപക്ക് ഭ്രൂണ ഹത്യ ഇവിടെ അഞ്ഞൂറ് രൂപക്ക് ഭ്രൂണ ഹത്യ ഇപ്പൊൾ വരുമാന മാർഗമായി നീയറിഞ്ഞോ!
ക്ഷത്രിയർ ആരെന്ന് നിശ്ചയിക്കാൻ ഭ്രൂണങ്ങൾ തമ്മിൽ ആണ് ഇവിടെ യുദ്ധം അരക്ക് ഇല്ലത്തിനുള്ളിലാണ് ഇവിടെ യുദ്ധം.
ഉത്തര അല്ലാതെ ആരറിഞു ഉത്തരം എത്രയോ ഹീനമെന്ന്. കൗരവർ എത്രയോ ഭാഗ്യരെന്ന്.
വിവര ദോഷം എന്ന ഒന്നോഴികെ ദോഷങ്ങൾ എല്ലാം മാറ്റി മർത്യൻ
പരിഹാര ക്രിയകൾ എന്നവണ്ണം നിത്യം വിദ്വേഷം ഓരോന്ന് പരിചയിച്ച് വിവര ദോഷം മെല്ലെ അകറ്റിടുന്നു
ആഗോള യോഗ ഗുരു ആസനങ്ങൾ ഓരോന്ന് ഇതിലേക്കായി ചേർത്തിടുന്നു.
അഴകേറും നാട്ടിലെ മങ്കമാരും പൂമേനി തേടിടും മേനിമാരെ തിരുമേനി എന്ന് വിളിച്ചിരിന്നു
പലവിധ കല്ല്യാണം ഉണ്ടു മങ്ക പലവഴി തന്നെ പിരിഞ്ഞു പോയി.
ഇവിടെ വ്രത്ത ത്തിനുള്ളിൽ തളച്ചിടാൻ ആയി വ്രത്തിയിൽ വൃത്തം വരച്ചിടുന്നു
പിന്നെ വൃത്തത്തിനുള്ളിൽ തെളിഞ്ഞ വ്രണങ്ങൾ എല്ലാം ഹൃത്തിൽ പ്രതിഷ്ടിച്ച് പോറ്റിടൂന്നു
മണ്ണിട്ട് മൂടിയ വൈകൃതങ്ങൾ കുഴിതോണ്ടി നമ്മൾ പുറത്തെടുത്ത് പിന്നെ വികൃതാക്ഷരങ്ങളിൽ നിരത്തി വെച്ച് മനുക്ഷ്യൻ്റെ മനസ്സിന് ധാര കോരി
ഒരു കെട്ട കാലത്തിൻ വിചാരമെല്ലാം ധാരയായി ഇപ്പോഴും കോരിടുന്നൂ
കരവലയത്തിൽ ഒതുക്കിടാനും വലകൾ വിരിക്കുന്ന കൈകൾ തന്നെ രക്ഷക്കായി നീട്ടുവാൻ മത്സരിപ്പു.
രക്ഷയുടെ സമ്മാനം സ്വീകരിക്കെ സമ്മാനം സമ്മതമായിരുന്നൂ എന്നറിയുന്ന നേരമോ സന്ധ്യയാകും.
വേട്ടക്ക് പോകും പ്രഭുക്കൾ എല്ലാം ഇരയെന്ന് കേൾക്കുമ്പോൾ ജാഗരൂഗർ
പൊട്ടും വെടിയൊച്ച അകന്ന് പോകെ ഒരു നീറ്റൽ കാറ്റിൽ അലിഞ്ഞു ചേരും
വെടികൊണ്ട വേദന പങ്കു വെക്കാൻ പന്നിക്കുമവകാശം ഉള്ള നാട്ടിൽ നമ്മുടെ മൃഗ ക്ഷേമം എത്രയോ കാര്യ ക്ഷമം
ശിശു ക്ഷേമം ഇപ്പോഴും പൂതനക്കോ ശിശു ക്ഷേമം ഇപ്പോഴും പൂതനക്കോ കാണാകയത്തിലെ കുളിര് തേടാൻ
വർത്ത മാനത്തിലെ പൂതനയും കംസനും ചേർന്നല്ലോ നിധി ശേഖരണം ശിശു ക്ഷേമ രക്ഷക്കായി ഒരു നിധിശേഖരം .
എന്നോട് ദുഃഖങ്ങൾ പങ്ക് വെക്കാൻ വല്ലായ്മ തോന്നുന്നുവോ നിൻ്റെയുള്ളിൽ.
എൻ്റെ ഈ സങ്കടം പങ്ക് വെക്കാൻ നീയല്ലാതാരുണ്ട് എൻ തൊടിയിൽ തെന്നൽ അറിയാതെ പങ്ക് വെക്കാൻ ആരുണ്ട് ആരുണ്ട് എന്നരകിൽ.
.......ശുഭം.....