Aksharathalukal

നിലാവ് 🖤 - 3(last part)

ഭാഗം_മൂന്ന്..   

✍️രചന:Dinu ★★★★★★★★★★★★★★★★★★   


  സന്തോഷകരമായ ആ ദിനങ്ങളുടെ ഓർമയിൽ അയാളുടെ ചുണ്ടുകൾ ഒരു പുഞ്ചിരി വിടർന്നു... മനോഹരമായ ഒരു പുഞ്ചിരി....    എന്നാൽ അതികം നേരം ആ പുഞ്ചിരി നീണ്ടുനിന്നില്ല.... ഇതേ സമയം ഗംഗ തന്റെ അച്ഛന്റെ മുഖത്ത് മാറി മാറി വരുന്ന ഭാവങ്ങൾ നോക്കി ഇരിക്കുകയായിരുന്നു....   അയാൾ തന്റെ മകളുടെ മുഖത്തേക്ക് ഒന്ന് നോക്കി....ചാരുകസേരയിലേക്ക് ഒന്ന് കൂടെ ചാരിയിരുന്നു... പറഞ്ഞ് തുടങ്ങി... 





 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 






  ഒത്തിരി സന്തോഷത്തോടെയാണ് ആ ദിനങ്ങൾ കൊഴിഞ്ഞു വീണത്..... അങ്ങനെ രാധുവിന് ഒമ്പതാം മാസം ആയി.... ആദ്യത്തെ കുഞ്ഞായത് കൊണ്ട് തന്നെ അതിന്റേതായ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു....   



അങ്ങനെ ഡെലിവറി ടൈം പറഞ്ഞതിന് മൂന്ന് ദിവസം മുമ്പേ... രാത്രി രാധുവിന് പെയിൻ വന്നു.... അന്ന് ആണെങ്കിൽ രവിയും ലെച്ചവും കൂടി രാധുവിൻ്റെ പ്രസവം കഴിഞ്ഞാൽ ലെച്ചുവിന് വീട്ടിൽ പോകാൻ കഴിയില്ല എന്നും പറഞ്ഞ് ലെച്ചുവിൻ്റെ വീട് വരെ പോയിരുന്നു...    ഒരുവിധം മുൻകരുതൽ എടുത്തത് കൊണ്ട് അടുത്തുള്ള വീട്ടിലെ മഹേഷിൻ്റെ കാറിൽ രാധുവിനെ കൊണ്ട് പോയി...   



  അങ്ങനെ ഹോസ്പിറ്റലിൽ എത്തിയതും രാധുവിനെ ലേബർ റൂമിലേക്ക് മാറ്റി.... മനസ്സിൽ ആകെ ഒരു മരവിപ്പ് തോന്നി... വിറക്കുന്ന കൈകളോടെ രവി വിളിക്കുന്നത് വരെ ഓർമ്മയിലുണ്ട്... പീന്നീട് എന്ത് സംഭവിച്ചു എന്നത് എനിക്കറിയില്ല....   സെക്കന്റുകൾ മിനുറ്റുകളായും മിനിറ്റുകൾ മണിക്കൂറുകളും ആയി മാറി... അങ്ങനെ ഒരു നീണ്ട കാത്തിരിപ്പിന് ശേഷം അവർ എന്റെ കൈകളിലേക്ക് ഒരു കുരുന്നിനെ തന്നു... ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.... പക്ഷേ... പീന്നീട്...   




🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤   





ഓർമ്മകൾക്ക് കാഠിന്യമേറിയതും അയാൾ പൊട്ടിക്കരഞ്ഞു പോയി.... ഗംഗ കണ്ണുകൾ നിറഞ്ഞു അച്ഛനെ നോക്കി...    "എനിക്ക് വന്ന ഫോൺ അത് പറഞ്ഞു... ഞങ്ങടെ ലെച്ചു വല്ല്യച്ഛൻ്റെ അടുത്തേക്ക് ഒരു യാത്ര പോയെന്ന്... ഞങ്ങളോട് ആരോടും ഒന്നും പറയാതെ ഒരു തിരിച്ചു വരവ് ഇല്ലാത്തൊരു യാത്ര പോയെന്ന്.... അവളുടെ കുഞ്ഞാവയെ ഒരു നോക്ക് കാണാൻ കഴിയാതെ കാണാതെ... അവൾ പോയി... " ഓർമ്മകളിൽ അയാളൊന്ന് തേങ്ങി...   ഓർമ്മകൾ അവളുടേയും കണ്ണുകൾ നിറച്ചു... അവർ ചാരുകസേരയിൽ ഇരുന്ന തേങ്ങുന്ന അച്ഛനെയും പുറത്തെ തിണ്ണയിൽ സ്വബോധം നഷ്ടപ്പെട്ട് കിടക്കുന്ന അരവിന്ദനേയും ശേഷം ഭിത്തിയിലെ ഫോട്ടോയിലേക്കും നോക്കിയവൾ നെടുവീർപ്പിട്ടു.... ..   പതിയെ അകത്തേക്ക് കയറി..... 




💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔





   കുറച്ചു സമയത്തിന് ശേഷം കൃഷ്ണ മുഖം ഉയർത്തി.... അയാളുടെ കണ്ണുകൾ എന്തോ ചെയ്തെന്ന പോലെ നിറഞ്ഞു തൂവി...   ഓർമ്മകൾ അയാളിൽ വേദനകൾ സൃഷ്ടിച്ചു.... ഓർമ്മകൾ അയാളെ വീർപ്പ് മുട്ടിച്ചു....   






💔💔💔💔💔💔💔💔💔💔💔💔💔 




   രാധുവിന് പെയിൻ വന്നത് അറിഞ്ഞതും തിരിച്ചു വരുന്ന വഴി റോങ് സൈഡിലൂടെ വന്ന കാർ അവർ സഞ്ചരിച്ച ബൈക്കിൽ വന്ന് ഇടിച്ചു.... പുറകിൽ ഇരുന്ന ലെച്ചു തെറിച്ചു അടുത്തുള്ള പോസ്റ്റിൽ വന്ന് ഇടിച്ചു.... അത്യാവശ്യം നല്ല രീതിയില് തന്നെ രവിക്കും മുറിവുകൾ പറ്റിയിരുന്നു... പക്ഷേ ലെച്ചു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.... 





   പീന്നീട് ഉള്ള ദിവസങ്ങളിൽ രവിയുടെയും രാധുവിൻ്റെയും കാര്യങ്ങൾക്ക് വേണ്ടി ഒരു നീണ്ട ഓട്ടത്തിലായിരുന്നു... വല്ല്യച്ഛൻ്റെയും ലെച്ചുവിൻ്റെയും അടുപ്പിച്ചുള്ള മരണങ്ങൾ രാധുവിനേയും രവിയേയും പൂർണമായും തളർത്തി.... തന്നെയും അത് തളർത്തിയെങ്കിലും ദൈവം അവിടെയും ഞങ്ങളുടെ കുഞ്ഞാവയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.... 




  പീന്നീട് ഉള്ള ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിച്ചത് അവളായിരുന്നു.... മങ്ങിയ തുടങ്ങിയ രവിയുടെ ജീവിതത്തിൽ അവൾ അവളുടെ ലെച്ചു അമ്മയെ പോലെ അവൻ്റെ ജീവിതത്തിൽ വീണ്ടും ഒരു*നിലാവ്🖤* ആയി ഉദിച്ചു...   




അങ്ങനെ വീണ്ടും മാസങ്ങളും ദിനങ്ങളും കടന്നു പോയി...... ഇതിനിടയിൽ രവിയും രാധുവും കൂടി ഞങ്ങളുടെ കുഞ്ഞുമാലഖയ്ക്ക് പേരിട്ടു.... *ഗംഗ* .... ഞങ്ങളുടെ കുഞ്ഞാവ.... ലെച്ചു ആഗ്രഹമായിരുന്നു അത്....   അങ്ങനെ അവളായിരുന്നു ഞങ്ങളുടെ ജീവിതത്തിന്റെ നെടും തൂൺ..... അങ്ങനെ ഇരിക്കെ പെട്ടെന്നാണ് രാധുവിൻ്റെ വിയോഗം.... ഇന്നും എന്താണ് അവിടെ സംഭവിച്ചത് എന്ന് ഓർമ്മകളിൽ ഇല്ല.... അത്രയും കാലം പിടിച്ചു നിന്ന ഞാൻ തകർന്നു പോയി...





പക്ഷേ അവിടെ എനിക്ക്ക്ക് താങ്ങായി നിന്നത്  ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തി ആയിരുന്നു....    രവി.... അത്രയും കാലം എല്ലാം ഉണ്ടായിരുന്ന അവൻ എല്ലാം നഷ്ടപ്പെട്ട ആ ദിനങ്ങൾ അവനിൽ ഒരു തരം നിർവികാരത നിറച്ചിരുന്നു....   അങ്ങനെ പതിയെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി.... എൻ്റെ ജീവിതം ഞങ്ങളുടെ ഗംഗയിലേക്ക് ചുരുങ്ങി..... അവളിൽ മാത്രമായിരുന്നു എന്റെ സന്തോഷങ്ങൾ മുഴുവനും....





ഇതിനിടയിൽ രവി മറ്റൊരു ജീവിതം തുടങ്ങിയത് ഞങ്ങൾ അറിഞ്ഞില്ല.... അവൻ്റെ ലോകം മുഴുവൻ മദ്യത്തിന്റെ ദുർഗന്ധം നിറഞ്ഞിരുന്നു..... അവിടെ എല്ലാം ഇരുട്ട് വ്യാപിച്ചിരുന്നു....    എൻ്റെ തെറ്റ്.... എൻ്റെ മാത്രം തെറ്റ്..... എൻ്റെ ശ്രദ്ധക്കുറവ് അവനെ എന്നിൽ പൂർണമായും അകറ്റി......   




💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔   





ഓർമ്മകൾ തന്ന നോവിൽ കരഞ്ഞ് തളർന്നു കൃഷ്ണ ഉറങ്ങുമ്പോൾ.... അതേസമയം ഗംഗ മനസ്സിൽ നിറമില്ലാത്ത അവളുടെ ആ ചിത്രത്തിൽ അവൾ ചായം പൂശുക ആയിരുന്നു.....    ഇടക്ക് എപ്പോഴോ തുറന്നിട്ട ജാലകത്തിലൂടെ കടന്നു വന്ന നിലാ വെളിച്ചത്തിൽ ആ ചിത്രം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു.....    ഒരു യുവാവിന്റെയും യുവതിയുടെയും കൈ പിടിച്ചു നടക്കുന്ന ഒരു കുഞ്ഞു മാലഖയും അവരെ ചെറു മന്ദഹാസത്തോടെ നോക്കുന്ന മറ്റൊരു യുവാവും യുവതിയും..... ഇതെല്ലാം ചിരിയോടെ നോക്കി ചാരുകസേരയിൽ ഇരിക്കുന്ന ഒരു വൃദ്ധനും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്.... ആ കുഞ്ഞിന്റെ കൈ പിടിച്ചു നിൽക്കുന്ന യുവാവിനും യുവതിക്കും അവരുടെ രവിയുടെയും ലെച്ചുവിൻ്റെയും മുഖഛായ ആയിരുന്നു.....   




അവൾ ആ ചിത്രത്തിലേക്ക് ഒന്ന് നോക്കി.... പിന്നെ എന്തെല്ലാമോ തീരുമാനിച്ച ഉറപ്പിച്ച ശേഷം നിദ്രയിലേക്ക് ആണ്ടു......    ഇതേസമയം പുറത്തെ തിണ്ണയിൽ സ്വബോധം നഷ്ടപ്പെട്ട് കിടക്കുന്ന രവി അറിഞ്ഞില്ല ഇനിയും അവൻ്റെ ജീവിതത്തിൽ വീണ്ടും ഒരു*നിലാവ് 🖤* പൂർവാധികം ശക്തിയോടെ ഉദിക്കും എന്നറിയാതെ നിദ്രയിൽ ആണ്ടു കിടക്കുകയായിരുന്നു......   






(അവസാനിച്ചു 🖤)





    ഒരുപാട് ഇടവേളകൾ എടുത്ത് പൂർത്തിയാക്കേണ്ടി വന്ന ഒരു സ്റ്റോറിയാണിത്..... അത് കൊണ്ട് തന്നെ അതിന്റേതായ ഒരുപാട് പോരായ്മകൾ ഉണ്ട്.... അത് എല്ലാം ഒരു തുടക്കക്കാരി എന്ന നിലയിൽ ക്ഷമിക്കുക...... 


 have a nice day guyzzz💙🖤,,,,