Aksharathalukal

പ്രിയമാണവൾ 12

നേരം വെളുത്തപ്പോൾ മാളു കണ്ണുകൾ തുറന്നു ചുറ്റും നോക്കി. തന്റെ റൂമിലാണുള്ളത്. ഞാനെങ്ങനെ ഇവിടെ എത്തി. എപ്പളാ ഇങ്ങോട്ടേക്കു വന്നത്. അവൾ ബെഡിൽ ചമ്രം പടിഞ്ഞു തലക്കു കൈ കൊടുത്തിരുന്നു ആലോചിച്ചു..🤔🤔 തലക്കാകെ ഒരു കനം 

" ആഹാ എണീറ്റോ.. Good morning "

" എന്താടി നിനക്ക് പതിവില്ലാത്തൊരു ഗുഡ് മോർണിംഗ്. "

" ഒന്നുമില്ലേയ്യ്... "
ദച്ചു ഇരുകൈകളും ഇടുപ്പിൽ കുത്തി എന്നെ വല്ലാത്തൊരു നോട്ടം നോക്കി.

" എന്താ ദച്ചു നിനക്കൊരു അവലക്ഷണം. "

" അല്ല ഞാൻ ഓരോന്ന് അലോചിക്കയായിരുന്നു. "

" നിനക്കെന്താ ഇതിനുമാത്രം അലോചിക്കാൻ. നീ എവിടേലും ബോംബ് വെക്കാൻ പോകുന്നുണ്ടോ "

" ഇതാണ് പോക്ക് എങ്കിൽ വൈകാതെ ഒരു ബോംബ് പൊട്ടും. "

" എന്തു തേങ്ങയാടി നീയീ പറയുന്നേ. "

" നാത്തൂ ഇന്നലെ എവിടെയാ കിടന്നുറങ്ങിയേ.. "
അവൾ കുറച്ചു ഗർവോട് കൂടി എന്നോട് ചോദിച്ചു.

ഞാൻ ചുറ്റും നോക്കികൊണ്ട് പറഞ്ഞു.
" ഇവിടെ. നിന്റെ അടുത്ത്. "

" ആണോ.. അതു ഞാൻ അറിഞ്ഞില്ലല്ലോ...
😡😡😡 എന്റെ അടുത്ത് കിടന്ന നിന്നെ എങ്ങനാടി ഏട്ടൻ തൂക്കി എടുത്തു ഇവിടെ കൊണ്ടു വന്നു കിടത്തിയെ."

ഓ... ഇപ്പൊ മനസിലായി ഞാൻ എങ്ങനെ ഇവിടെ എത്തി എന്നു. അപകടം മനസിലാക്കിയ ഞാൻ 32പല്ലും കാണിച്ചു ചിരിച്ചു.

" 😁😁😁😁😁 നീ കണ്ട "

" എന്താ ഒരു കിളി... മ്മ് മ്മ് ഞാൻ കണ്ട്..."

ഞാൻ ഒന്നും പറയാതെ ആകെ ചമ്മിനാറിയ മുഖവുമായി അവളെ നോക്കി ഇളിച്ചു കൊണ്ടേ ഇരുന്നു.

" കിണിച്ചോണ്ട് നിക്കാതെ പോയി കുളിച്ചേച്ചും വാ.. എന്നിട്ട് വന്നു വല്ലതും കഴിക്കു. സമയം എത്ര ആയിന്നറിയോ "

" ആഹാ നീ എണീറ്റോ... "
അരുണേട്ടൻ അകത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.

" ദേ കണ്ടിലെ.. ഇപ്പൊ തലപൊക്കിയതേ ഒള്ളു.. "

ദച്ചു അതും പറഞ്ഞു എന്തൊക്കെയോ തപ്പിയും തിരഞ്ഞു ഇരുന്നു.
അരുണേട്ടൻ എന്റെയടുത്തേക്ക് വന്നു ശബ്ദം താഴ്ത്തി പതുക്കെ ചോദിച്ചു.

" നിങ്ങൾ ഇന്നലെ ഒരു ബോട്ടിൽ തന്നെ അല്ലെ കുടിച്ചത്. "

ഞാൻ സംശയത്തോടെ നോക്കി.

" അവൻ ഇതു വരെ എണീറ്റിട്ടില്ല, സാധാരണ ഇങ്ങനെ ഓഫാകാറില്ല. അതുകൊണ്ട് ചോദിച്ചതാ.. "

ഞാൻ എന്റെ നഖം കടിച്ചു അരുണേട്ടനെ നോക്കി രാത്രിയിലെ കാര്യങ്ങൾ ഓർക്കാൻ ശ്രമിച്ചു. പക്ഷെ ഒന്നും തലയിലോട്ടു വരുന്നില്ല. കൊറേ നേരം സംസാരിച്ചു, ബിയർ കുടിച്ചു, എപ്പളോ ഉറങ്ങി 

" അല്ല ചേട്ടായി എന്തിനാ ഇപ്പൊ നാത്തൂന്റെ കാര്യം അന്നെഷിക്കുന്നെ "

ദച്ചു ഓടിവന്നു അരുണേട്ടനു നേരെ തിരിഞ്ഞു ചോദിച്ചു.

" അത്.... ഞാന്... വെറുത...."

ബെസ്റ്റ്, അരുണേട്ടൻ കിടന്നു ബ്ബ ബ്ബ ബ്ബ പറയുന്നത് കണ്ടിട്ട് എനിക്കു ചിരിവന്നു.

" വെറുതെയോ... എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ..."

" നാറുന്നത് ഇവളെ ആകും പല്ലും തേക്കൂല്ല കുളിക്കേം ഇല്ല.. ഒന്നെണീറ്റു പോടി "

അരുണേട്ടൻ എന്നെ ചൂണ്ടി ദച്ചുവിനോട് കാറിപൊളിച്ചു പറഞ്ഞു വേഗം സ്കൂട്ടായി.
ദച്ചുവിന്റെ സംശയ കണ്ണുകൾ പിന്നെ എന്റെ നേർക്കായി.

ഞാനാരാ മോൾ അപ്പേഴേക്കും ബാത്‌റൂമിൽ കയറി കുളി തുടങ്ങി.

തണുത്ത വെള്ളം തലയിലൂടെ ഒഴുകി ശരീരമാകെ വ്യാപിച്ചപ്പോൾ വല്ലാത്തൊരു സുഖം. തലയിലെ ഭാരമെല്ലാം പോകുന്നത് പോലെ.

**********†*********

ഉച്ചവരെ മിണ്ടാൻ പാടില്ലെന്നും പറഞ്ഞു വയറിനു നല്ല എട്ടിന്റെ പണിയും കൊടുത്ത് സംഘങ്ങളെ അന്നെഷിച്ചു ഇടനാഴികയിലൂടെ നടക്കുമ്പോളാണ് അടുത്തുള്ള റൂമിൽ നിന്നും കുശു കുശു ശബ്ദം.

മനസു ഉള്ളിലേക്ക് നോക്ക് നോക്ക് എന്നുപറഞ്ഞു വാശിപ്പിടിച്ചപ്പോൾ ബുദ്ധി വേണ്ട എന്നുപറഞ്ഞു പിന്നിലേക്കു വലിച്ചു. പക്ഷെ എന്തു ചെയ്യാം ബുദ്ധിക്കു ദാരുന്ന പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഡോർ വെറുതെ ചാരിയിട്ടിട്ടെ ഒള്ളു എന്നാലും ഞാൻ കീഹോളിലൂടെ ഒളിഞ്ഞു നോക്കി. അകത്തു സതിയമ്മയും വസുന്ധരമ്മായിയും.

" എന്നാലും എന്തു ധൈര്യത്തിലാ സതി ആ പെണ്ണ് ഇങ്ങോട്ടേക്കു കേറി വന്നത്. "

" എനിക്കറിയില്ല വസു... രാജേട്ടന്റെ നിർബന്ധമാണ് കാവില് തിരി തെളിയിക്കേണ്ടത് അവളല്ലേ.."

എന്നെ പറ്റിയാണ് പറയുന്നതെന്ന് മനസിലായപ്പോൾ അവരു പറയുന്നത് കെട്ടു ഞാൻ അവിടെത്തന്നെ നിന്നു.

" അതും പറഞ്ഞു നീ മിണ്ടാത്തെ ഇരുന്നോ 😡. ഇന്നലെത്തന്നെ ദച്ചു പറഞ്ഞതു കേട്ടതല്ലേ. തൊട്ടാൽ പൊട്ടുന്ന പ്രായമാണ്. എന്തെങ്കിലും സംഭവിച്ച പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല. "

" ഞാനിപ്പോ എന്താ ചെയ്യേണ്ടത്. അതു പറഞ്ഞു താ... "

" അച്ചുവിനെ പറഞ്ഞു മനസിലാക്കു. ഈ ബന്ധം നമുക്ക് ചേർന്നതല്ലെന്നു. "

" അവനോടു പറഞ്ഞിട്ട് കാര്യമില്ല. ഇതിനെ പറ്റി എത്രയോ ഞാൻ പറഞ്ഞിട്ടുള്ളതാണ്. അവന്റെ സങ്കല്പത്തിലുള്ളതുപോലത്തെ ഒരു കുട്ടികൂടി അല്ല. പറഞ്ഞാൽ കേൾക്കണ്ടേ, അവൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കില്ലന്നു പറഞ്ഞുകൊണ്ടിരിക്കാ."

" അപ്പൊ പ്രിയമോളുടെ കാര്യമോ... അവൾക്കിപ്പോഴും നമ്മുടെ അച്ചുവിനെ ഇഷ്ടമാണ്. അവനെ സ്വീകരിക്കാനും തയ്യാറാണ്."

" വസു ഒരു കാര്യം ചെയ്യ്, മുരളിയേട്ടനോട് ജയേട്ടനുമായി സംസാരിക്കാൻ പറ. അല്ലാതെ ഞാൻ പറഞ്ഞിട്ടു കാര്യമില്ല. "

കേട്ടതൊന്നും വിശ്വസിക്കാൻ എനിക്കു കഴിഞ്ഞില്ല. ദേവിന്റെയും, ശ്രീപ്രിയയുടെയും മുഖങ്ങൾ മൂന്നിലൂടെ ഓടിമറയുന്നത് പോലെ. പൊട്ടിവന്ന കരച്ചിലിനെ അമർത്തിപ്പിടിച്ചു തിരിഞ്ഞപ്പോൾ മുന്നിലതാ ദേവിന്റെ അച്ഛൻ നിൽക്കുന്നു. ഞാൻ കേട്ടതുപോലെ എല്ലാം അദ്ദേഹവും കെട്ടിട്ടുണ്ടെന്നു മനസിലായി. ചിരിക്കാനൊരു വിഫല ശ്രമവും നടത്തി ഞാൻ അവിടുന്ന് ഓടി.

********************************************

വാതിൽ തള്ളിതുറക്കുന്ന ഒച്ചക്കെട്ട് സതിയും വസുന്ധരയും സംസാരം നിർത്തി. ദേഷ്യത്താൽ ചുവന്ന മുഖവുമായി ദേവരാജൻ കാറ്റുപോലെ അവർക്കരികിലെത്തി.

" എന്തു പറ്റി രാജേട്ടാ.. "

" വസുന്ദര ഒന്നു പുറത്തുപോ... എനിക്കു സതിയോടൽപ്പം സംസാരിക്കാനുണ്ട്. "

അവർ അവിടെ തന്നെ നിൽക്കുന്നതു കണ്ട ദേവരാജൻ അലറി...

" പോകാൻ...... 😡😡😡"

വാസൂന്ധര വേഗം മുറിവിട്ടു പോയപ്പോൾ അയാൾ സതിദേവിക്ക് നേരെ തിരിഞ്ഞു.

" എന്തൊക്കെയാ സതി നീ പറയുന്നത്. നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് അച്ചുവിനെ പറ്റി ഇനിയൊരു സംസാരം വേണ്ടാന്ന്. "

" അതിനിപ്പോ ആരെന്തു പറഞ്ഞു . "

അയാൾ കണ്ണുകൾ ഇറുക്കി അടച്ചു ദേഷ്യം സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.

" നിങ്ങളുടെ സംസാരം മുഴുവൻ ഞാൻ കേട്ടു സതി 😠.
എന്റെ നിർബന്ധത്തിനല്ല ആ കുട്ടിയെ ഇവിടേയ്ക്ക് കൊണ്ടുവന്നത്, അവന്റെ നിർബന്ധത്തിനാണ്. "

" അച്ചുവിന്റെയോ.. 😳"

" ഹാ... അച്ഛൻ വിളിച്ചു ഉത്സവത്തിന്റെ കാര്യം പറഞ്ഞ അന്ന് രാത്രിതന്നെ അവൻ വന്നു എന്നോട് പറഞ്ഞതാണ്, തറവാട്ടിലേക്കു പ്രിയയെയും വിളിക്കണം എന്നു. ഞാനന്ന് അവനോട്‌ ഒരുപാട് പറഞ്ഞുനോക്കി ആ കുട്ടി സമ്മതിക്കില്ല അവളുടെ വീട്ടുകാര് സമ്മതിക്കില്ല എന്നൊക്കെ. അവളില്ലാതെ അവൻ വരില്ലെന്ന് പറഞ്ഞപ്പളാ ഞാൻ ആ കുട്ടിയെ വിളിക്കാൻ പോയത്. "

" ഞാൻ വിശ്വസിക്കില്ല. "

" നീ വിശ്വസിച്ചേ പറ്റു... അന്നു ഞാൻ നിന്നോട് ചോദിച്ചു, ദച്ചു വിളിക്കുമ്പോലെ അച്ചു അവളെ വിളിക്കില്ലേ എന്നു. അപ്പോ നീ എന്താ പറഞ്ഞതു. അങ്ങനെ ഒന്നും ഇല്ലന്നല്ലേ... എന്നാ കേട്ടോ..... അവൻ ആ കുട്ടിയെ വിളിക്കാറും ഉണ്ട് അവളെ കാണാനും പോകാറുണ്ട്."

" അതു രാജേട്ടന് എങ്ങനെ അറിയാം. "

" ആദ്യമായിട്ടല്ലേ ഞാൻ അന്ന് അവളുടെ വീട്ടിലേക്കു പോയത്. സ്ഥലപേര് മാത്രമല്ലേ അറിയൂ... എന്നിട്ടും അച്ചുവിന് ഒരിടത്തുപോലും വഴിപിഴച്ചില്ല, ഒരാളോട് പോലും അന്നെഷിക്കുകയും വേണ്ടി വന്നില്ല, നേരെ ആ വീടിന്റെ മുന്നിൽ കൊണ്ടുപോയാണ് വണ്ടി നിർത്തിയത്. സൺ‌ഡേ പോയാലെ അവളുടെ അമ്മയുണ്ടാകു എന്നും പറഞ്ഞ അവൻ എന്നെയും പിടിച്ചു വലിച്ചു പോയത്. ഇതിന്റെ ഒക്കെ അർത്ഥമെന്താ.. അവർ പരസ്പരം കാണാറുണ്ട് എന്നല്ലേ.

അച്ചുനു ആക്‌സിഡന്റ് പറ്റിയ ദിവസം. അവൾ അവിടെ എത്തിയിട്ടുണ്ട്. ഒരു നിഴലുപോലെ കണ്ടതാണ്. അന്ന് എനിക്കതു വെറും സംശയം മാത്രമായിരുന്നു എന്നാൽ ഇന്നെനിക്കുറപ്പാണ് സതി.. "

" ഇല്ല ....... അങ്ങനെ ഒന്നും ഉണ്ടാവില്ല."

" നീ സ്വയം കണ്ണടച്ച് ഇരുട്ടാക്കണ്ട. ചുറ്റിലും ഒന്നു നോക്, അച്ചുവിന് വന്ന മാറ്റം അവന്റെ കേറിങ്.... ഒന്നു ഞാൻ പറയാം നമ്മൾ പറയുമ്പോഴേക്കും ഒഴിഞ്ഞു പോകാൻ അവർ കാമുകികാമുകന്മാരല്ല ഭാര്യഭർത്താക്കന്മാരാണ്."

അത്രയും പറഞ്ഞയാൾ പുറത്തേക്കു പോയി. എല്ലാംകൂടെ കേട്ടിട്ടു സതിയമ്മക്ക് ആകെ തലച്ചുറ്റുന്നത് പോലെ തോന്നി.

************************

മാളുവന്റെ ഓട്ടം പിന്നെ കുളക്കടവിലെത്തിയപ്പോൾ ആണ് നിന്നത്. ആ കല്പടവുകളിലിരുന്നു മുഖം പൊത്തി അവൾ കുറെ കരഞ്ഞു. സതിയമ്മയുടെയും വസുന്ദര അമ്മായിയുടെയും വാക്കുകൾ കാതുകളിൽ മുഴങ്ങിക്കൊണ്ട് ഇരുന്നു.
" അവൻ കാരണം ഒരു പെൺകുട്ടിയുയുടെ ജീവിതം നശിപ്പിക്കില്ല "
ആ വാക്കുകൾ അവളെ ചുട്ടുപൊള്ളിച്ചു,
അവളുടെ ഉള്ളിൽ സംശയങ്ങൾ തീവണ്ടി കണക്കെ പാഞ്ഞുകൊണ്ടിരുന്നു.

" മാമ...... "

" എന്തെ ഇപ്പൊ വിളിക്കാൻ തോന്നി.. "

" I miss you മാമ... "

" മോളെ... എന്താടാ പ്രശ്നം, പറയെടാ.. "

" ഹേയ്.. ഇല്ല മാമ. "

" നിന്റെ സൗണ്ട് എന്താ വല്ലാതെ ഇരിക്കുന്നെ.. "

" ഒന്നുമില്ലെന്റെ മാമാ..... എനിക്കു മാമനെ വല്ലാതെ മിസ്സ്‌ ചെയ്തു. അതുകൊണ്ട് വിളിച്ചതാ.. "

" ഓ.. ഞാൻ വിശ്വസിച്ചു പോരെ.. എവടെ നിന്റെ കണവൻ.. "

" അറിയില്ല. ഇവിടെ എവിടേലും ഉണ്ടാകും."

" നീ ഹാപ്പി അല്ലേടാ...."

" മ്മ്മ്... "

കുറച്ചു നേരം മാമനോട് സംസാരിച്ചപ്പോൾ തന്നെ വല്ലാത്തൊരു ആശ്വാസം. അല്ലെങ്കിലും ഏറെ സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും മാമനെ ആണ് വിളിക്കാറു. എന്നെ എപ്പഴും ഞാൻ പറയാതെ തന്നെ മനസിലാക്കുന്നത് മാമനാണ്.

" ആഹാ... ഇവിടെ വന്നിരിക്കയാണോ നാത്തൂ.. എവിടെയൊക്കെ തിരഞ്ഞു. "

ദച്ചു എന്റെ അടുത്ത് വന്നിരിന്നു പറഞ്ഞു.

" എന്തു പറ്റി. കണ്ണൊക്കെ വല്ലാതെ ചുമന്നിരിക്കുന്നല്ലോ. "

" ഹേയ്.. ഒന്നുമില്ല, ഞാൻ വെറുതെ മാമനെയും വിളിച്ചിരിക്കയായിരുന്നു."

" ഹ്മ്മ്.. ഓക്കേ. "

" ദച്ചു ഞാനൊരു കാര്യം ചോദിക്കട്ടെ "

" നോ ഫോർമാലിറ്റി, ഷൂട്ട്‌ നാത്തൂ . "

" നിന്റെ ഏട്ടനു ഭാവി ഭാര്യയെ കുറിച്ച് സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നോ "

" 🤣🤣🤣🤣🤣 പിന്നില്ലാതെ. നാത്തൂനറിയോ.. അമ്മ എന്നും ഓരോരോ പെണ്ണുങ്ങളെ ഫോട്ടോയും കൊണ്ട് ഏട്ടന്റെ മുന്നിൽ വന്നു നിൽക്കും ഏട്ടനാണെങ്കിൽ നിഷ്കരണം തള്ളിക്കളയും. അവസാനം ഏട്ടൻ ഏട്ടന്റെ terms and conditions പറഞ്ഞു. അങ്ങനെ തപ്പിപിടിച്ചു കിട്ടിയതാണ് ശ്രീപ്രിയ. 15 ദിവസം കൊണ്ട് കല്യാണം വരെ സെറ്റക്കിയിട്ടാണ് അമ്മ ഏട്ടനോട് പറഞ്ഞതു പോലും ."

" 15 ദിവസം കൊണ്ട് ഉണ്ടായ കല്യാണണോ.. 😳😳. "

" ആന്നെ... ഏട്ടനും ശ്രീപ്രിയേച്ചിയും തമ്മിലുള്ള എൻഗേജ്മെന്റ് ഒന്നും നേരത്തെ കഴിഞ്ഞിട്ടില്ല. ഇവരുടെ ജാതകപൊരുത്തം നോക്കാൻ വേണ്ടി പോയതാ അമ്മേം മുരളിമാനും കൂടി, അപ്പൊ ജ്യോൽസ്യര് പറഞ്ഞു വിത്തിന് ടു വീക്സ് കല്യാണം നടന്നില്ലേൽ പിന്നെ ഏട്ടനു ജീവിതത്തിൽ കേട്ടാൻ പറ്റില്ലെന്ന്. "
" പിന്നെ അമ്മ കരച്ചിലായി പിഴിച്ചിലായി സത്യപ്രസ്താവനയായി അവസാനം സഹികെട്ടു ഏട്ടനും സമ്മതിച്ചു. "

" ബെസ്റ്റ്.. നിന്റെ ഏട്ടന്റെ തലേല് എന്നെയാടി കെട്ടിവെച്ചിട്ടുള്ളത്. അതുകൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത് 😅. "

" ചോദിക്കാനുണ്ടോ, പാവം. "

" അതെന്താടി നീ അങ്ങനെ പറഞ്ഞെ ഞാനെന്താ അത്രക്കും ഭീകരിയാണോ. "

" അതിപ്പോ മുഴുവനായിട്ട് എനിക്കറിയില്ലല്ലോ പക്ഷെ ഒരു കാര്യം എനിക്കൊറപ്പാ, he is very happy with you"

" മം മം സുഗിച്ചു സുഗിച്ചു.. "

😁😁😁

അവർ പിന്നെയും അവിടെ ഇരുന്നു കുറെ നേരം സംസാരിച്ചു.


പ്രിയമാണവൾ 13

പ്രിയമാണവൾ 13

4.6
5680

" കണ്ണാ.. അച്ചു എവിടെ അവനെ കണ്ടതെ ഇല്ലല്ലോ.. " അരുണേട്ടനെ മുത്തശ്ശി മാത്രമാണ് കണ്ണാ എന്നു വിളിക്കുന്നത്‌. " അവൻ എണീറ്റിട്ടില്ല മുത്തശ്ശി . " ( അരുൺ ) " ഇത്രേം നേരമായിട്ടോ... അതെന്താ അവനു സാധാരണ ഇങ്ങനെ ഒറങ്ങാറില്ലലോ. " ( സതി ) " അവനു ചെറിയൊരു തലവേദന. " അരുണേട്ടൻ ഫോണിൽ കുത്തികൊണ്ട് തന്നെ മറുപടി പറഞ്ഞു. ( പാവം ചെക്കൻ വെള്ളമടിച് എണീക്കാൻ വയ്യാതെ കിടക്കാണെന്ന് പറയാൻ പറ്റില്ലല്ലോ.. 😜) " എന്നിട്ടിപ്പോഴാണോടാ നീ പറയുന്നേ" ( സതി ) " ഏയ്.. കൊഴപ്പം ഒന്നും ഇല്ല. ഒരു ടാബലറ്റ് കഴിച്ചു ഇപ്പൊ കിടന്നതാ. " ( അരുൺ ) " മ്മ്.. എന്നാലും ഞാനൊന്ന് പോയി നോക്കട്ടെ. " " വേ