Aksharathalukal

❤️ നിലാവിന്റെ പ്രണയിനി ❤️ - 24

പാർട്ട് - 24
 
 
 
" സന്തൂർ  ബേബി  എന്നല്ല  ഞാൻ  ഉദ്ദേശിച്ചത്..... ബുദ്ധിയില്ലായ്മയുടെ  കാര്യം  ആണ്.... ആ... അത് മനസിലാക്കാനുള്ള  ബുദ്ധി പോലും  ഇല്ലല്ലോ  ന്റെ  ചാരു.... നിന്നെ  എന്ത്  വിശ്വസിച്ചു  ഞാൻ  വരുണിന്റെ  വീട്ടിലേക്ക്  വിടും.. " - അച്ഛൻ
 
 
 
😁😁😁...പോയി  പോയി   അച്ഛൻ  വരെ  ട്രോളാൻ  തുടങ്ങി.... ഇനി  ഇവിടെ  നിന്നാൽ  ശരിയാവില്ല....  നൈസ്  ആയിട്ട്  സ്കൂട്ടാവാം.... ഞാൻ  വേഗം  കിച്ചേട്ടന്റെ  വീട്ടിലേക്ക്  വിട്ടു...
 
 
ഇത്രയും  നാളും  പോയിരുന്ന  പോലെ  അല്ല.... എന്തോ  മനസിന്  വല്ലാത്ത ഭാരം  പോലെ....
 
 
 
✨✨✨✨✨✨✨✨✨✨
 
 
 
ഞാൻ  ചെല്ലുമ്പോൾ  സുഗതച്ഛൻ  പറമ്പിൽ  തിരക്കിട്ട  പണിയിൽ  ആണ്... വാ...ഒന്നു പോയി ചൊറിഞ്ഞിട്ട് വരാം...😁 ജസ്റ്റ്‌ ഫോർ എ  രസം.... ഞാൻ  സുഗതനച്ഛന്റെ  അടുത്തേക്ക്  നടന്നു... 
 
 
" ഓയ്... കാർന്നോരേയ്....    ഒന്ന്  ദേഹം  അനങ്ങി  പണിയെടുക്ക്... മണ്ണിനു  വേദനിക്കില്ല  കേട്ടോ... "
 
 
" ഓ ! വന്നോ  കൊച്ചമ്മ.... അല്ല... എങ്ങനെയാണ്  ഈ  ദേഹം  അനങ്ങി  പണിയെടുക്കുന്നേ.... ഒന്ന്  പഠിപ്പിച്ചു  തരാവോ  കൊച്ചമ്മേ.." - സുഗതനച്ഛൻ
 
 
 
" അയ്യോ... അച്ഛാ... ചതിക്കല്ലേ... "
 
 
ഇത്  എവിടെ നിന്നാ  ഒരു  അപശബ്‌ദം?? 🤔🤔🤔 കേട്ട്  നല്ല  പരിചയമുള്ള  ഈ  വൃത്തികെട്ട   ശബ്‌ദം  ആരുടെയാ?? 🧐🧐🧐🧐🧐   
ഓ! ഇങ്ങേര്  ആയിരുന്നോ.... ഫീലിംഗ്  പുച്ഛം   😏😏😏😏
 
 
"ഇതൊന്നും  അവൾക്ക്  പറ്റിയ  പണിയേ  അല്ല...  അത്  വിനീത് ശ്രീനിവാസൻ  വരെ  മനസിലാക്കി.. എന്നിട്ടും  അച്ഛനിത് വരെ മനസിലായില്ലേ " - കിച്ചു
 
 
വിനീത്  ശ്രീനിവാസനോ??? ഇങ്ങേർക്ക്  എന്താ  വട്ടായോ??? ഈശ്വരാ... പാവം  സുഗതനച്ഛനും  ദേവമ്മയും... ആണായിട്ടും  പെണ്ണായിട്ടും  ഒന്നേ ഒള്ളു... അതിനു  ഇങ്ങനെ  വട്ടായല്ലൊ 😢  (മേരാ ആത്മാ)
 
 
 
" എന്താ  നീ  ഈ  പറയുന്നെ   കിച്ചു... " - സുഗതനച്ഛൻ
 
 
 
" അച്ഛാ.... ഇവളുടെ  വർഗത്തിൽ  പെട്ടവർക്ക്  ഒരു  പാട്ട്   വരെ  പുള്ളിക്കാരൻ  എഴുതിയില്ലേ" - കിച്ചു
 
 
" അതേത്  പാട്ട്... ഞാൻ അറിഞ്ഞില്ലല്ലോ"
 
 
 
"കൈക്കോട്ടും കണ്ടിട്ടില്ല.. കൈയ്യിൽ തഴമ്പുമില്ല  
കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല
കച്ചറ കാട്ടി നടക്കും കച്ചറ കാട്ടി വെടക്കായ് 
വടക്കും തെക്കും നടന്നു നടുവൊടിയും.. "     -കിച്ചു
 
 
 
" അയ്യേ.... എന്ത്  ചളിയാ.... ആ  കൈക്കോട്ട്  കൊണ്ട്  ഒരു  കുഴി  ഉണ്ടാക്കി  അതിലിട്ട്  മൂടണം...🤦🏻‍♀️ "
 
 
 
" ആരെ??? " - സുഗതനച്ഛൻ
 
 
 
" ആരെയും അല്ല... ഇങ്ങേരുടെ  ചീഞ്ഞളിഞ്ഞ  കോമഡി അതിലിട്ട്  മൂടണം  എന്നാ  പറഞ്ഞേ"
 
 
 
" ഓ... നിന്റെ  നിലവാരത്തിനു   ഇത്  തന്നെ  ധാരാളം.. 😏 " - കിച്ചു
 
 
 
"😏😏😏 ഞാൻ  പോകുന്നു... "
 
 
" ഒന്ന്  നിന്നെ.... രാവിലെ  എന്തായിരുന്നു  അവിടെ?? " - കിച്ചു
 
 
 
"ആ... അത് പറയാൻ ആണ്  ഞാൻ  വന്നത്... സുഗതനച്ഛാ  എന്നോട് ദേഷ്യം  ഉണ്ടോ??.. എനിക്ക്  ഒരിക്കലും  മനു ഏട്ടനെ  അങ്ങനെ  ഒരു  സ്ഥാനത്ത്  കാണാൻ  സാധിക്കില്ല....  അത്  ഞാൻ  ഏട്ടനോട്  പണ്ടേ  പറഞ്ഞിട്ടുണ്ട്... എന്നിട്ടും  ഏട്ടൻ.... 😢"
 
 
 
" അയ്യയ്യേ.... എന്റെ  കാ‍ന്താരിക്കുട്ടി  ഇങ്ങനെ  ആയാൽ  എങ്ങനെയാ? ഇങ്ങനെ  നനഞ്ഞ കോഴിയുടെ  പോലെ  ഇരിക്കല്ലേ.... ഇത്  എന്റെ  കുട്ടിക്ക്  ചേരില്ലാട്ടോ.... നീ  സന്തോഷമായി  ഇരിക്കുന്നത്  കാണാൻ  അല്ലേ  ഞങ്ങൾക്ക്  ഇഷ്ട്ടം.... കഴിഞ്ഞത്  കഴിഞ്ഞു... ഇനി  അതോർത്ത്  വിഷമിക്കണ്ട... കേട്ടല്ലോ...  "  - സുഗതനച്ഛൻ
 
 
 
" മ്മ്മ്മ്... അല്ല... മനു  ഏട്ടൻ എവിടെ ???..."
 
 
" അവൻ ബാക്കിലെ  പറമ്പിൽ  ഉണ്ട്...  അവിടെ  നിന്ന്  വന്നപ്പോൾ  മുതൽ  അവിടെ  ഇരിപ്പുണ്ട്.... " - കിച്ചു
 
 
 
" ആണോ... എന്നാ  ഞാൻ  പോയി  ഒന്ന്  കണ്ടിട്ട്  വരാം. "
 
 
 
ഞാൻ  നേരെ   ബാക്കിലെ  പറമ്പിലേക്ക്  വിട്ടു.... ആ.... ഞാൻ  വിചാരിച്ചപോലെ  തന്നെ... ഞാൻ  ചെല്ലുമ്പോൾ  പുള്ളിക്കാരൻ  മാവിന്റെ  ചാഞ്ഞകൊമ്പിൽ മുകളിലേക്ക്  നോക്കി  എന്തോ ആലോചിച്ച് കിടപ്പുണ്ട്.... 
 
 
 
" ഓയ്.... കുരങ്ങാ.... "
 
 
 
" 🧐 ഓ... നീ  ആയിരുന്നോ??? എന്നെക്കാൾ  വലിയ മരം കേറിയാ.... എന്നിട്ട്   എന്നെ  കുരങ്ങൻ  എന്നോ??? " - മനു
 
 
 
😁🙈  ശ്ശെടാ... വെറുതെ  ചോദിച്ചു  വാങ്ങിച്ചു... ഞാൻ  പയ്യെ  പുള്ളിടെ  അടുത്ത്  ചെന്ന്   മാവിൻക്കൊമ്പിൽ  കയറി  ഇരുന്നു..
 
 
 
" എന്താണാവോ  എന്റെ  അടുത്ത്??? ആളുമാറിയോ... ഞാൻ  മത്തങ്ങാ  മോറൻ  ആണ്.. " - മനു
 
 
 
" 🥴🥴🥴 ഈ  പേര്  ആര്  പറഞ്ഞു..." 
 
 
 
" വേറെ  ആര്? നിന്റെ  പുന്നാര അനിയൻ ജിതി തന്നെ... " - മനു
 
 
ദുഷ്ട്ടാ... നിനക്കുള്ള  പണി  മിൽമപാലിൽ  തന്നില്ലങ്കിൽ.... നീ  നോക്കി  ഇരുന്നോ... കാലമാടൻ... 
 
 
 
" എന്താണാവോ ഒരു  ആലോചന??? ജിതിക്കുള്ള  പണി ആവും  അല്ലേ? " - മനു
 
 
 
" 😁😁😁  എയ്... അങ്ങനെ  ഒന്നും  ഇല്ല.... "
 
 
 
" പൊന്ന് മോളെ... നിന്നെ  ആദ്യമായി  കാണുന്നത്  അല്ലല്ലോ  ഞാൻ... എനിക്ക്  അറിഞ്ഞൂടെ  നിന്നെ??? അല്ല , എന്താണാവോ  ഭവതിയുടെ  ആഗമനോദേശം?? " - മനു
 
 
 
" അത്  പിന്നെ  മനു  ഏട്ടാ.... ഞാൻ... എനിക്ക് .... മനു ഏട്ടനെ  വേറെ  രീതിയിൽ  കാണാൻ  പറ്റില്ല.... കിച്ചേട്ടനെ  പോലെ  തന്നെ  ആണ്  മനു ഏട്ടനും... എന്നോട്  ദേഷ്യം  ഒന്നും തോന്നരുത്   "
 
 
 
" മ്മ്മ്മ്.. എനിക്ക്  നിന്നോട്   ദേഷ്യം  ഒന്നും  ഇല്ല... സ്നേഹം  നമുക്ക്   പിടിച്ചു  വാങ്ങാൻ  പറ്റുന്നത്  അല്ലല്ലോ.. നീ  ഹാപ്പി  ആയി  ഇരിക്കണം... അത്രേ  ഒള്ളു..." - മനു
 
 
 
" 😊  എന്നാൽ  ഞാൻ  പോകട്ടെ..."
 
 
 
" ഒന്ന്  നിന്നെ... എത്ര  നാളായി  ഈ  ബന്ധം തുടങ്ങിയിട്ട്??  നീ  എല്ലാവരോടും  പറഞ്ഞ  നുണ  എന്നോട്  പറയണ്ട.. ഒരു  മാസത്തിനുള്ളിൽ  ഒരുത്തനുമായി  നീ  പ്രണയത്തിൽ  ആയെന്ന്  പറഞ്ഞാൽ ഞാൻ  വിശ്വസിക്കില്ല....." - മനു
 
 
 
🤭 ന്റെ  കൃഷ്ണാ.... പെട്ടല്ലോ.... 
 
 
 
" അത്  പിന്നെ... മനു ഏട്ടാ... ഞാൻ  MBA  ചെയ്യുമ്പോൾ  മുതൽ   ഞങ്ങൾ  തമ്മിൽ അറിയാം.. "
 
 
 
അന്നേരം  വായിൽ  വന്ന  നുണയങ്ങ്  പറഞ്ഞു....
 
 
" മ്മ്മ്മ്.... ശരി... wish you a happy married life ... " - മനു
 
 
" 😊.. താങ്ക് യൂ... എന്നാൽ  ഞാൻ  പോണ്... പിന്നെ  കാണാം "
 
 
 
" ചാരു... " - മനു
 
 
 
" എന്താ  മനു  ഏട്ടാ...??? " 
 
 
 
" തിരക്കില്ല  എങ്കിൽ  കുറച്ചു  സമയം  കഴിഞ്ഞു  പോകാം..." - മനു
 
 
 
 ഞാൻ  അവിടെ  തന്നെ  ഇരുന്നു....  കുറേ  സംസാരിച്ചു.... വൈകിയാണ്  വീട്ടിൽ  എത്തിയത്... വീട്ടിൽ  വരുമ്പോൾ   എന്റെ  പുന്നാര  അനിയൻ  വീട്ടിൽ  ഉണ്ടായിരുന്നില്ല....  അവനുള്ള  പണി  അത്  കൊടുക്കണം.... പ്രതികാരം  അത്  വീട്ടാൻ  ഉള്ളതാണ്.... 😡😡😡😡😡
 
 
 
( തുടരും )
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°
😁😁😁 ഞാൻ  പിന്നേം  വന്നു.... അഭിപ്രായം  പറയണേ....
 
 

❤️ നിലാവിന്റെ പ്രണയിനി ❤️ - 25

❤️ നിലാവിന്റെ പ്രണയിനി ❤️ - 25

4.7
3522

പാർട്ട്  25     " ചാരു... " - മനു       " എന്താ  മനു  ഏട്ടാ...??? "        " തിരക്കില്ല  എങ്കിൽ  കുറച്ചു  സമയം  കഴിഞ്ഞു  പോകാം..." - മനു        ഞാൻ  അവിടെ  തന്നെ  ഇരുന്നു....  കുറേ  സംസാരിച്ചു.... വൈകിയാണ്  വീട്ടിൽ  എത്തിയത്... വീട്ടിൽ  വരുമ്പോൾ   എന്റെ  പുന്നാര  അനിയൻ  വീട്ടിൽ  ഉണ്ടായിരുന്നില്ല....  അവനുള്ള  പണി  അത്  കൊടുക്കണം.... പ്രതികാരം  അത്  വീട്ടാൻ  ഉള്ളതാണ്.... 😡😡😡😡😡     ✨✨✨✨✨✨✨✨✨✨✨      ആ  കാലന്  എന്ത്   പണി  കൊടുക്കും  എന്ന   കാര്യമായ  ചിന്തയിൽ  ആയിരുന്നു... ചെറിയ  പണിയൊന്ന