Aksharathalukal

THE SECRET - 1


Part -1

✍️ MIRACLE GIRLL

           ഇരുട്ടു നിറഞ്ഞ വഴിയിലൂടെ തനിച്ച് പോകുമ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി കൊണ്ടിരുന്നു. ഒരിക്കലും ഇരുട്ടിനെ കൂട്ട് പിടിക്കാൻ ആഗ്രഹിക്കാത്ത തനിക്ക് ഇന്നിങ്ങനെ നടക്കേണ്ടി വന്നു.

ലൈറ്റ് ഓഫ്‌ ചെയ്ത് മുറിയിൽ ഒരു നിമിഷം പോലും ഇരിക്കാനാകാത്ത താനാണ്, ഇൗ കുറ്റിക്കാട്ടിലൂടെ തനിച്ച് പോകുന്നതെന്ന് അവള് ഓർത്തു. 

" അജു എന്തിനായിരിക്കും ഇൗ കാട്ടിലേക്ക് എന്നെ പറഞ്ഞ് വിട്ടേക്കുന്നതാവോ..." അവള് ചിന്തിച്ചു.

അവള് മുൻപോട്ട് നടന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഒരു പ്രകാശം കണ്ണിലേക്ക് വീഴാൻ തുടങ്ങി. 

" നിന്റെയുള്ളിലെ ഭയത്തെ മറികടന്ന്, നീ മുൻപോട്ട് പ്പോ....കുറച്ച് ദൂരം കഴിയുമ്പോൾ, ഒരു പ്രകാശം കാണാൻ കഴിയും, അവിടെ നീ നിന്റെ യാത്ര അവസാനിപ്പിക്കാ.." അജു പറഞ്ഞത് അവള് ഓർത്തു.

അപ്പോ യാത്ര അവസാനിപ്പിക്കാൻ ഉള്ള സമയമായി. അവള് ഒരു മരച്ചുവട്ടിൽ മാറി നിന്നു. 

" ഇവിടെയൊക്കെ വല്ല പാമ്പും ചേരയും കാണോ എന്തോ..." അവള് ഫ്ളാഷ്ലൈറ്ടിന്റെ വെളിച്ചത്തിൽ ചുറ്റും നിരീക്ഷിച്ചു. 

പോക്കറ്റിൽ നിന്നും ഒരു സിഗ് എടുത്തു, വലിക്കാൻ തുടങ്ങി...

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് അവള് ഫോൺ എടുത്തു നോക്കി...അജുവാണ്, അവള് കോൾ അറ്റൻഡ് ചെയ്തു. ഫോൺ ചെവിയോടടുപ്പിച്ചു. 

'ഹലോ'

'ഹ, നീ അവിടെ എത്തിയല്ലെ...'

'അതൊക്കെ എത്തി, ഇനിയെന്താ പരിപാടി?'

'ആഹ്, ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം..നീ ആ പ്രകാശം കാണുന്നിടതേക്ക്  പോകണം...സൂക്ഷിച്ച് വേണം, നിറയെ മുള്ളും കാടുമൊക്കെയാണ്.'

'ദെ....നിന്റെ ഒരു ഒടുക്കത്തെ സർപ്രൈസ്, എന്നെ കൊണ്ട് പറ്റൂല,ഇനിയും മുന്നോട്ട് നടക്കാൻ , ഒരു കാര്യം ഞാൻ പറഞ്ഞേക്കാം....ഇവിടെ വരെ എത്തിയത് എന്തൊക്കെ എടങ്ങേറിന്റെ കൊടി കണ്ടിട്ടാണെന്നു ഇനിക്കെ അറിയൂ...'

'ഒന്ന് ക്ഷമി..., എന്നിട്ട് മുന്നോട്ട് നടക്ക്'

'മ്...ശരി, ഇനിയും നടക്കണോ - അവള് മുന്നോട്ടെക്ക്‌ നടന്നു'

" ആഹ്, നടക്കണം...അതെങ്ങനെയാ ജനിച്ചതിൻ ശേഷം ഇപ്പോഴല്ലെ മേലനങ്ങുന്നെ..

" അയ്യട, എന്നെ അങ്ങനെ കൊച്ച് ആക്കൊന്നും വേണ്ട  ട്ടാ..." 

" വെയിറ്റ്..നീ സിഗ്‌ എടുത്തോ...സത്യം പറഞ്ഞോണം🤨"

" ഹേയ്...ഇല്ലല്ലോ.. അതുപ്പിന്നേ... നീയൊന്നു ക്ഷമി...ഇത് ലാസ്റ്റാ.." 

" നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്, ഇൗ സിഗും ഡ്രഗ്സും ഒക്കെ നിർത്താൻ...

" പറഞ്ഞില്ലേ.. ലാസ്റ്റ് ആണെന്ന്.. ടാ...ഒരു പുഴ...ഇൗ പുഴയിൽ മുങ്ങി കുളിക്കാനാണോ ഇൗ നട്ടപാതിരക്ക്‌ എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചെ'  

'ഇനി ഞാൻ കോൾ കട്ട് ചെയ്യുവാ... ഇനി ഇങ്ങോട്ട് വിളിക്കണ്ട, സിഗ്നൽ കിട്ടണം എന്നില്ല..'

'എടാ..കട്ട് ചെയ്യല്ലേ...ഇവിടെ ഞാൻ എന്ത് ചെയ്യാനാ..'

'നീ ഒന്നും ശ്രദ്ധിക്കാതെ ആ പ്രകാശം ഉള്ളിടത്തേക്ക്‌ പോയാ മതി...അവിടെയാണ് നിനക്ക് വേണ്ടിയുള്ള എന്റെ ഗിഫ്റ്റ്'

'നിനക്ക് എന്റെ മയ്യത്ത് എടുക്കാൻ വല്ല പ്ലാനും ഉണ്ടോ...എനിക്ക് പേടിയായിട്ട് വയ്യ'

'നിന്നെ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല, ഞാൻ വെക്കുവാ'

'അയ്യോ വെക്കല്ലേ....ദെ.. എനിക്ക് ആകെ പേടിയാകുന്നു...ഇൗ കാട്ടിൽ എന്ത് ഗിഫ്റ്റാ നീ തരാൻ പോവണേ...ഇനി മേലാൽ നിന്റെ ഗിഫ്റ്റ് ഞാൻ വാങ്ങിക്കൂല'

'ഇങ്ങനെ ഒരു ഗിഫ്റ്റ് നിനക്ക് ഇനി നിന്റെ ജീവിതത്തിൽ കിട്ടാൻ പോകുന്നില്ല...അതുകൊണ്ട് മോൾ പതുക്കെ അങ്ങ് ചെല്ല്...'

'അതല്ലടാ...പണ്ടൊക്കെ ഇൗ രാജാക്കന്മാർ അവരുടെ തോഴിമാരെ കൊന്നു വലിയ വനങ്ങളിൽ ഒക്കെ ഉപേക്ഷിക്കും എന്ന് കേട്ടിട്ടുണ്ട്..ഇനി അവരുടെയൊക്കെ  ആത്മാവ് ഇവിടെയൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെങ്കിലോ.....അയ്യോ...എനിക്ക് അതിനെ കുറിച്ച് പറഞ്ഞപോഴെ പേടിയാകുന്നു..'

'എന്നാ അവർ നിന്നെ കണ്ട് പേടിക്കും..അല്ല പിന്നെ.. ടേക് കെയർ ഞാൻ വെക്കുവാ'

അതും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു

ശ്ശെ.. ഇവൻ കോളും കട്ട് ചെയ്തല്ലോ..
അവള് ധൈര്യം വീണ്ടെടുത്ത് മുൻപോട്ട് നടക്കാൻ തുടങ്ങി.

എത്ര നടന്നിട്ടും ആ പ്രകാശത്തിന് അടുത്തെത്താൻ അവൾക്ക് സാധിക്കുന്നില്ല...നടക്കും തോറും ദൂരം കൂടുന്നത് പോലെ...

ഒരുപാട് അങ്ങ് നടന്നപ്പോൾ ആ വിളക്ക് അവൾക്ക് കാണാൻ സാധിച്ചു...

അവള് അതിനടുത്തേക്ക്‌ നടന്നു.

'മിഷേൽ?'

പിറകിൽ നിന്നും ആരോ തന്നെ വിളിചെന്ന് തോന്നി അവള് തിരിഞ്ഞുനോക്കി..

ഒരു വൃദ്ധനായിരുന്നു അത്.
അയാള് അവളെ തന്നെ നോക്കി കൊണ്ടിരുന്നു.

'അജു പറഞ്ഞ ആളാണോ..? '

മ്...   അയാള് ഒന്ന് മൂളി.

അപ്പോഴും അയാള് അവളെ തന്നെ നോക്കി കൊണ്ടിരുന്നു..

'അങ്കിളിന്റെ പേരെന്താ? '

'നിനക്ക് ഇഷ്ടമുള്ളത് വിളിക്കാം...ഗൗരവത്തോടെ ആണ് അയാള് അത് പറഞ്ഞത്.'

'അപ്പോ അങ്കിളിൻ പേരില്ലേ? '

'മ്....Louis Schmidt'

'ആഹാ...അപ്പോ അങ്കിൾ സ്മിത്ത് എന്ന് വിളിക്കാം അല്ലേ...'

അയാള് ഒന്ന് പുഞ്ചിരിച്ചു.

'നിനക്ക് ചുറ്റും ഒരുപാട് നിഗൂഢതകൾ ഉണ്ട്... 'പെട്ടെന്ന് ആയിരുന്നു അയാളുടെ ചിരി മാഞ്ഞത് 

'നിഗൂഢതകളോ...' അവള് ചുറ്റും ഒന്നു വീക്ഷിച്ചു.

അയാള് അവളെ നോക്കി പുച്ഛിച്ച് ചിരിച്ചു.

'ഇപ്പൊൾ എന്റെ മുൻപിൽ നിൽക്കുന്നതല്ല യഥാർത്ഥ മിഷേൽ....എനിക്ക് മുൻപിൽ നിന്റെ മറ്റൊരു മുഖംമൂടി അഴിക്കേണ്ടിയിരിക്കുന്നു.'

അയാള് പറഞ്ഞത് കേട്ട് അവള് ഒന്ന് ഞെട്ടി.

'നിങ്ങള് ആരാണ്? '

'ഇതിന് ഉള്ള ഉത്തരം എനിക്ക് തരാൻ കഴിയില്ല..ഇവിടെ നിന്ന് നീ പിരിയുമ്പോൾ എന്നെ കുറിച്ച് നീ ഓർക്കണം...യഥാർത്ഥത്തിൽ ഞാൻ ആരാണെന്ന് നിന്റെ മനസ്സിനോടും ആത്മാവിനോടും നീ ചോദിക്കണം...തീർച്ചയായും നിനക്ക് ഉത്തരം ലഭിക്കും...'

അയാൾ  പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു. തേടിനടന്ന ഇരയെ കിട്ടിയ സന്തോഷമായിരുന്നു ആ ചിരിക്ക് പിന്നിൽ..

'ശരിയായിരിക്കാം.... ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന് നിങ്ങളോട് പറയേണ്ടി തന്നെ വരും...അത് പറയാത്ത കാലത്തിടത്തോളം നിങ്ങള് എനിക്ക് ഒരു ഭീഷണി ആണ്...എന്റെ സത്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ നിങ്ങള് ഒരിക്കലും എന്റെ പിന്നാലെ വരാൻ ധൈര്യപ്പെടില്ല..'

'നീ ഒരു ബുദ്ധിമതി ആണ്..അത് ഞാൻ സമ്മതിക്കാം..അല്ലാതെ ഒരിക്കലും ഇൗ നിമിഷങ്ങൾക്കുള്ളിൽ നീ എന്നെ കുറിച്ച് ഇത്രയും മനസ്സിലാക്കില്ല.." അയാൾ പറഞ്ഞു നിർത്തി.

'എന്റെ ജീവിതത്തിലെ 28 വർഷങ്ങൾ കൊണ്ട് ഞാൻ മനുഷ്യരെയും മനുഷ്യ മൃഗങ്ങളെയും മനസ്സിലാക്കാൻ പഠിച്ചിരിക്കുന്നു.'
അവള് ഒരു പു്ഛച്ചിരിയോടെ ആണ് അത് പറഞ്ഞത്.

'മനുഷ്യ മൃഗങ്ങളെ ചിലപ്പോ നിനക്ക് മനസ്സിലാക്കാൻ സാധിച്ചെന്നു വരാം, പക്ഷേ മനുഷ്യരെ മനസ്സിലാക്കാൻ നിനക്ക് ഒരിക്കലും സാധിക്കില്ല..' അയാള് ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു.

അയാൾ പറഞ്ഞത് കേട്ട്, അവളുടെ മനസ്സിൽ ഒരു അപമാനബോധം ഉടലെടുത്തു.

'എന്റെ ജീവിതത്തിലെ ആദ്യത്തെ 16 വർഷങ്ങൾ ഞാൻ ജീവിച്ചത് ഒരു മനുഷ്യൻ ആയിട്ടാണ്...
നമ്മുടെ ജീവിതം നമ്മുടെ കൈകളിൽ ഒതുങ്ങുന്നതല്ല എന്ന് ഞാൻ മനസിലാക്കിയത് അപ്പോഴാണ്...എന്റെ ജീവിതം ഇങ്ങനെയൊക്കെ ആകാൻ കാരണം ഒരു വ്യക്തി മാത്രമാണ്...പാപങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ...ശാപവചനങ്ങൾ മാത്രമേ എന്റെ തലയിൽ ഉള്ളൂ...അതുകൊണ്ട് ആ വ്യക്തിയെ കൊന്നാലും ഞാൻ സന്തുഷ്ടയാണ്.'

'മിഷേൽ, ശരിക്കും നീയാരാ?' അയാൾ ചോദിച്ചു.


തുടരും...


THE SECRET - 2

THE SECRET - 2

4.5
2310

Part- 2 ✍️ MIRACLE GIRLL 'എന്നെ കുറിച്ച് അല്ലേ നിങ്ങൾക്ക് അറിയേണ്ടത്...ഞാൻ അമീറ... അമീറ ബാഹിജ, അതാണ് എന്റെ പേര്... Castra squad എന്ന സംഘടനയിലെ ഒരു ഏജൻറ് ആണ് ഞാൻ.. രക്തവും പച്ചമാംസവും കണ്ട് അറപ്പ് മാറിയ ചിലരുടെ ഇടയിൽ പെട്ട് പോയ ഒരു പാഴ് ജന്മം... ഇവിടെ സാധാ ഒരു മുസ്ലിം കുടുംബത്തിലാണ് ഞാൻ ജനിച്ചത്...എനിക്ക് 14 വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ ഉമ്മയും വാപ്പയും കൊല്ലപ്പെടുന്നത്... ഞാൻ എന്റെ ജീവിതത്തിൽ കണ്ട ആദ്യത്തെ കൊലപാതകം.... ഉപ്പാക്ക്‌ ഒരു ബാർബർ ഷോപ്പ് ഉണ്ടായിരുന്നു...രാത്രി 9 മണി ആവുമ്പോഴേക്കും ഉപ്പ വീട്ടിലേക്ക് വരും... അന്നത്തെ ദിവസം ഉപ്പ വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു ഒരു ബാഗ് കള