Aksharathalukal

പ്രണയിനി 💞56

ഭാഗം 56
💞പ്രണയിനി💞


അന്നൊരു ദിവസം........

രാത്രി പട്ടി കുര കാരണം അന്നും ലെച്ചു സച്ചുവിന്റെ കൂടെയാണ് കിടക്കാൻ വന്നത്.

കിടക്കാൻ ഇനിയും സമയം ഉണ്ടായിരുന്നതിനാലും ലെച്ചു പൊതു വിവരം വെക്കുന്ന തിരക്കിൽ ആയതിനാലും സച്ചുവും അവൾക്ക് കൂട്ടിരുന്നു..

എടിയേ... സച്ചു വിളിച്ചു...

മ്മ്...

നമുക്ക്‌ സെക്കന്റ്‌ ഷോ ക്ക് പോയാലോ...

ആ പോവാം.. ഞാൻ ശിവേട്ടനോട് ഒന്ന് ചോദിക്കട്ടെ... ഇന്ന് എന്തായാലും പറ്റും എന്ന് തോന്നുന്നില്ല...

ഓ പൊട്ടി... കുടുംബസമേതം പോകുന്ന കാര്യം അല്ല

പിന്നെ..ഒറ്റക്കോ.....

അല്ല.. ഇരട്ടക്ക്.... ഒന്ന് പതുക്കെ പറയടി...

ലെച്ചു വാ പൊത്തി അവൾക്കായി കാതോർത്തു..

രണ്ടു മൂന്ന് മാസം കഴിഞ്ഞാൽ നീയും കൂട്ടിൽ ആവാൻ പോവാ... എനിക്ക് പിന്നെയും ഇനി ടൈം ഉണ്ട് എന്ന് പറയാം... ലൈഫിൽ എന്തേലും ഒരു എന്റർടൈൻമെന്റ് വേണ്ടേ....

എന്നാലും ഒറ്റക്ക് രാത്രി.. എനിക്ക് എന്തോ പേടി തോനുന്നു..

ഒറ്റക്ക് അല്ലടി നമ്മൾ രണ്ടും പിന്നെ വിക്കിയും കാണും.

എന്നാലും ഒരു എന്നാലും ഇല്ലാ... നി വരുന്നെങ്കിൽ വാ...

ഏട്ടൻ വിടുവോ...
നി ഇപ്പോ ഇത് ചോദിക്കാൻ പോവാ...

പിന്നെ ചോദിക്കാതെ...

ഇതുപോലൊരു സാധനം... എടി പൊട്ടി നിൻക്ക് തോന്നുണ്ടോ ചോദിച്ച വിടുമെന്ന്...

പിന്നെ എങ്ങനെ പോകാനാ... മുന്നിലൂടെ പോകുമ്പോ എന്തായാലും ആരേലും കാണും കയ്യോടെ പൊക്കുകയും ചെയ്യും

അയ്യോ... ആര് അതിനു മുന്നിലൂടെ പോകുന്നു...

പിന്നെ....
...വീട്ടിൽ ബാൽക്കണി വെച്ചിട്ടെന്തിനു മുറിയിൽ തെണ്ടി നടപ്പു......ശ്രദ്ധ ഒരു പ്രതെയ്ക ഈണത്തിൽ പറഞ്ഞു...

ബാൽക്കണി വഴി ചാടാനോ.... മോള് തന്നേ പോയാൽ മതി... എനിക്ക് അംഗ വൈകല്യം ഒന്നും ഇല്ലാതെ കെട്ടണം എന്ന് ആഗ്രഹം ഉണ്ട്...

ഒന്ന് പോയേടി.. കൈയും കാലും ഒന്നും ടിയില്ല... ബാൽക്കനിക്ക് താഴെ ഷെയിട് ഉണ്ട്... അതിനു താഴെ പൈപ്പും... ഈസി ആയി ഇറങ്ങാം....

ഇറങ്ങിയിട്ട്... എപ്പോഴേലും മുറിയിൽ ആരേലും വന്നു നോക്കിയാൽ എന്ത് ചെയ്യും...

നമ്മൾ  ഫാനും ഇട്ട് ലൈറ്റ് ഓഫ്‌ ആക്കി ആണ് പോകുന്നത്.. കുറ്റിയിടുന്നത് കൊണ്ട് ആരും അകത്ത് കേറില്ല... നമ്മൾ അകത്ത് ഇല്ലാത്തത് ആരും അറിയുകയും ഇല്ലാ..

നി വെൽ പ്ലാൻഡ് ആണല്ലോ..

കുറച്ചു നാളായി ഇങ്ങനെ ഒരു ആഗ്രഹം വന്നിട്ട്...

എന്റെ മോളെ.... നി പറഞ്ഞപ്പോൾ തന്നേ എന്റെ കൈയും കാലും വിറച്ചിട്ട് വയ്യ....

നി പേടി ആണേൽ ഇവിടേക്കുത്തി ഇരുന്നോ... ഞാൻ വിക്കിയോട് മൂന്ന് ടിക്കറ്റ് വിളിച്ചു പറഞ്ഞിട്ടുണ്ട്..അവൾ ഒളികണ്ണിട്ട് ലെച്ചുവിനെ നോക്കി... കക്ഷി എന്തോ വലിയ ആലോചനയിൽ ആണ്..

ഹാം... നിനക്ക് വേണ്ടെങ്കിൽ വേണ്ടാ... കുറച്ചു നാലു കഴിയുമ്പോ അജൂന്റെ രണ്ട് പിള്ളാരെയും ഒക്കത്ത് വെച്.. അയ്യോ എനിക്ക് വയ്യേ... എന്നും പറഞ്ഞ നടക്കാം... ലൈഫ് എൻജോയ് ചെയ്യാൻ അറിയാത്ത കഴുത...

ഒന്നുകില്ലെങ്കിൽ ഇവിടുന്ന് ഇറങ്ങി രണ്ട് വളവ് തിരിഞ്ഞ തിയറ്റർ അല്ലേ...

അവൾ ലെച്ചുവിനെ ചൊടിപ്പിച്ചുകൊണ്ടിരുന്നു...


ആം.. ഞാൻ വരാം... പക്ഷെ എനിക്ക് എന്തോ പേടി തോനുന്നു...

ഒരു കുന്തവും പേടിക്കണ്ട നി വാ സമയം ആകുന്നു...ഞാൻ ഇപ്പൊ വിളിച്ചാ വിക്കി വരും...

അതിനു മുൻപ് താഴെ പോയി നമ്മൾ ഉറങ്ങാൻ പോവാ എന്നൊരു ലക്ഷണം വരുത്തണം...

അതെങ്ങനെ...

നി ഒന്നും ചെയ്യണ്ട... ഞാൻ വരുമ്പോഴേക്കും റെഡി ആയി നിൽക്.. അതും പറഞ്ഞു സച്ചു താഴേക്ക് പോയി .

ഒരു ജഗ്ഗ് വെള്ളം എടുത്ത് തിരിച്ചു വന്നു...

മോള് ഉറങ്ങാൻ പോവണോ....

ആം...... അവൾ ഒന്ന് ചിരിച്ചു

ഇന്ന് നേരത്തെ ആണല്ലോ... മാളു ചോദിച്ചു...

നല്ല ക്ഷീണം.. ലെച്ചുവിന് രാവിലെ എണീറ്റ് പടിക്കണ്ടോണ്ട് കിടക്കാം എന്ന് കരുതി...

ഇല്ലാരുന്നു ഒന്ന് ചിരിച്ചു...
ശിവ എന്തോ കള്ളത്തരം മണത്തതും അവളെ നോക്കി..

എന്താ ചേട്ടായി... ഉറക്കം ഒന്നുവില്ലേ... അവൾ കളിയായി പറഞ്ഞുകൊണ്ട് അവന്റെ മുടിയിൽ പിച്ചി വലിച്ചു മുകളിലേക്ക് നടന്നു..

ശിവ ഒന്ന് ചിരിച്ചു...


സെറ്റ്... ഇനി ഉറങ്ങാൻ ഉള്ള സെറ്റപ്പ്... അവൾ മുറിയിൽ വന്നു ലെച്ചുവിനോട് പറഞ്ഞു.

എന്ത് പറഞ്ഞു..


ഒന്നും പറഞ്ഞില്ല... നമ്മൾ ഉറക്കം ആണെന്ന് കരുതിക്കോളും....

നി ആള് കൊള്ളാലോ...

ഇഹ്ഹ്.. അവൾ ഒന്ന് ഇളിച്ചു..

ഡോർ ലോക്ക് ചെയ്ത് ലൈറ്റ് ഓഫ്‌ ആക്കി രണ്ടും ബാൽക്കണി വഴി താഴേക്ക് ഇറങ്ങി...

ലെച്ചു പേടിച് വിറച്ചു ആണ് എങ്കിലും അവളും ഒരുവിധം ഇറങ്ങി വന്നു..

പേര മരത്തിൽ കൂടെ ചാടി മതിൽ ചാടി പുറത്ത് വന്നു...

വിക്കിയെ വിളിച്ചു അവൻ വന്നു തിയറ്ററിൽ പോയി... അടിച്ചു പൊളിച്ചു സിനിമ കണ്ടു.... ലെച്ചുവിന് ഇതാ ആദ്യത്തെ എക്സ്പീരിയൻസ് ആയത് കൊണ്ട് പേടി ഉണ്ടായിരുന്നു പിന്നെ എല്ലാം ഒരു ആഘോഷം പോലെ തോന്നി അടിച്ചു പൊളിച്ചു.

രണ്ട് വളവ് അപ്പുറം ആയത് കൊണ്ട് ബൈക്ക് വിക്കി സൈഡിൽ വെച് നടന്നാണ് മൂന്ന് പേരും പോയത്.

തിരിച് കാര്യം പറഞ്ഞുകൊണ്ടാണ് മൂന്നും വന്നത്.. ലെച്ചു വളരെ സന്തോഷത്തിൽ ആണെന്ന് അവളുടെ വാ തോരാതെയുള്ള പറച്ചിലിൽ നിന്ന് വിക്കികും ശ്രദ്ധക്കും മനസിലായി...

നി തങ്കപ്പൻ അല്ലടാ പൊന്നപ്പൻ.... എന്ന് പറഞ്ഞ ലെച്ചു അവളെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു.

നടുറോഡിൽ നിന്ന് ചുംബന സമരം നടത്തുമ്പോൾ ആണ് വളവ് തിരിഞ്ഞ് വന്ന വണ്ടി സഡൻ ബ്രേക്ക് ഇട്ടത്...

.....നടുറോഡിൽ എന്ന.......ഹെൽമെറ്റ് ഊറിക്കൊണ്ട് പറയാൻ വന്നത് അവൻ പാതി വഴിക്ക് നിർത്തി എല്ലാരും നോക്കുമ്പോൾ മുൻപിൽ ദാ ഇളിച്ചു നിൽക്കുന്നു

അഭി മാഷ്...

പൊളിച്ചു....

വലിച്ചു.....

തീർന്നു.....

മൂന്നും ഒരേ ഈണത്തിൽ പറഞ്ഞു..

നിങ്ങൾ എന്താ ഇവിടെ ഈ പാതിരാത്രിക്ക്.....

മൂന്നു പേരെയും മാറി മാറി നോക്കികൊണ്ട് അഭി ചോദിച്ചു...

അത്.. അത് പിന്നെ.. വാക്ക്.... നൈറ്റ് വാക്ക്... അതിനു ഇറങ്ങിയത...ശ്രദ്ധ ഒപ്പിച്ചു....

നൈറ്റ് വാക്കോ...ഇവനെന്താ നിങ്ങടെ കൂടെ....വിക്കിയെ നോക്കി പറഞ്ഞതും മൂന്നു പേരും ഞെട്ടി...

അത് ഞാൻ ഈ വഴി വന്നപ്പോ ഇവരെ കണ്ടപ്പോൾ കൂടെ കൂടിയതെ...

അഭി മൂന്നു പേരെയും മാറി മാറി നോക്കി..


നട്ട പാതിരക്കു നൈറ് വാക്ക്... ഒരാൾ ഇതുവഴി ചുമ്മാ പോയപ്പോൾ കൂടെ കൂടി അല്ലേ.... അവൻ ചോദിച്ചതും മൂവരും കണ്ണിൽ കണ്ണിൽ നോക്കി..

അത്....

ലെച്ചു സത്യം പറയുന്നോ ഞാൻ ശിവായെ വിളിക്കണോ.....അവൻ ലെച്ചുവിനെ നോക്കി പറഞ്ഞതും അവൾ ഞെട്ടി....

അഭിയേട്ട... ഏട്ടനോട് പറയല്ലേ.... ഞങ്ങൾ ഒരു സിനിമ കാണാൻ ഇറങ്ങിയത...... സത്യം....

ഓ അപ്പൊ വീട്ടിൽ പറയാതെ മൂന്നും കൂടെ സിനിമക്ക് ഇറങ്ങിയതെ... അല്ലേ...

മാഷേ പ്ലീസ് ഒറ്റരുത്... ശ്രദ്ധ കാൽ പിടിക്കും പോലെ പറഞ്ഞു...

പിന്നെ ഒറ്റാതെ.... ഇവന്റെ ബലത്തിൽ ആണോ രണ്ടുംകൂടി നൈറ്റ് വാക്കിന് ഇറങ്ങിയത്... കാലം ഓർക്കണം അഭി പറഞ്ഞു തുടങ്ങിയതും ശ്രദ്ധ ഇടയിൽ കയറി...

എന്റെ മാഷേ ഉപദേശം വേണ്ടാ.... എല്ലാം അറിയാം.... പുറത്ത് ഇറങ്ങാൻ പറ്റാത്ത കാര്യവും എല്ലാം അറിയാം... പക്ഷെ... കല്യാണം കഴിക്കും മുന്നേയുള്ള ഇവളുടെ ഈ ആഗ്രഹം നടത്തി കൊടുക്കണം എന്ന് തോന്നി അതാണ്.....

ശ്രദ്ധ പറഞ്ഞതും ലെച്ചു അവളെ കലിപ്പിൽ നോക്കി... അവൾ അതൊന്നും കാര്യം ആക്കാതെ പറഞ്ഞു തുടങ്ങി...



ഞങ്ങക്ക് ഒന്നും പറ്റിയില്ലലോ മാഷേ..... വീട് എത്തിയില്ലേ... ഇനി ഇത് പറഞ്ഞു മാഷിനോട് പ്രശ്നം ആക്കരുതേ പ്ലീസ്.....

അവൾ പറഞ്ഞതും അവൻ ഒന്ന് രൂക്ഷമായി നോക്കി...

മ്മ് നടക്ക് മൂന്നും....

അഭി അവരുടെ കൂടെ നടന്ന വീട് വരെ ചെന്നു...

ഇനി മാഷിബോഡ് പറയാൻ ആണോ എന്നൊക്കെ പേടിച്ചെങ്കിലും അവൻ അവരെ അവിടെ വിട്ടു വിക്കിയുടെ ചെവിക്കും കിഴുക്കി അവനെ പറഞ്ഞു വിട്ടു തിരിച് പോയി...



എന്റെ സച്ചു ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞതെ....

എന്റെ പെണ്ണെ നി ഇങ്ങനെ പേടിക്കാതെ... വാ ഒന്നും പറ്റിയില്ലലോ


മതിൽ ചാടി ബാൽക്കണി വഴി റൂമിൽ കേറുമ്പോൾ രണ്ടിനും വലിയ സന്തോഷം ആയിരുന്നു


റൂമിൽ കേറിയതും മുറിയിൽ വെട്ടം വീണു.... നോക്കിയതും കൈയും കെട്ടി ശിവ പിന്നിൽ മാളു... വാലെ അമ്മ...

ഇത്തവണ ഒറ്റ വാക്ക് "തീർന്നു.."...

ശിവ നല്ല കലിപ്പിൽ അവളുടെ അടുത്തേക്ക് വന്നു

ഒരു അടി ഉറപ്പായതോടെ അവൾ  ചെവി പൊത്തി കണ്ണ് പൂട്ടിയടച്ചു...

കുറച്ചു കഴിഞ്ഞും അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ കണ്ണ് തുറന്നു...

മുന്നിൽ കണ്ടത് വിശ്വസിക്കാൻ ആവാതെ അവൾ കണ്ണ് ചിമ്മി തുറന്നു....

ചേട്ടായി..... അവൾ അറിയാതെ വിളിച്ചു പോയി..


തുടരുന്നു....

©sreelekshmysaksha

 


പ്രണയിനി 💞57

പ്രണയിനി 💞57

4.7
3410

ഭാഗം 57 💞പ്രണയിനി💞 ഒരു അടി ഉറപ്പായതോടെ അവൾ  ചെവി പൊത്തി കണ്ണ് പൂട്ടിയടച്ചു... കുറച്ചു കഴിഞ്ഞും അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ കണ്ണ് തുറന്നു... മുന്നിൽ കണ്ടത് വിശ്വസിക്കാൻ ആവാതെ അവൾ കണ്ണ് ചിമ്മി തുറന്നു.... ചേട്ടായി..... അവൾ അറിയാതെ വിളിച്ചു പോയി.. അവൾ മാളുവിനെയും ശിവയെയും മാറി മാറി നോക്കി.. മുന്നിലെ കാഴ്ച കാണെ അവളുടെ കണ്ണിൽ ഒരു നീർ തുള്ളി ഉടലെടുത്തു.. മുന്നിൽ തന്റെ ഫേവരിറ്റ് റെഡ് വെൽവെറ്റ്  കേക്ക് അതിൽ ഹാപ്പി ബർത്ത് ഡേ സച്ചൂസ്.... എന്ന് എഴുതിയിരിക്കുന്നു. 20 എന്ന ഷേപ്പിൽ ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കി വെച്ചിരിക്കുന്നു...ചുറ്റും ഡെക്കറേഷൻസ് മുറി ഫുൾ അ