Part-5
"ഇയാൾക്കെങ്ങനെ എന്റെ പേരറിയാം"എന്ന് മനസ്സിൽ ചിന്തിച്ചോണ്ട് തന്നെ ഞൻ ചോദിച്ചു.
"തനിക് എങ്ങനെ എന്റെ പേരറിയാം.. താനാരാ?"
ഒരു ചെറുപുഞ്ചിരിയോടെ അയാൾ ഉത്തരം പറഞ്ഞു"ആഹഹാ, തനിക് ഇപ്പഴും എന്നെ മനസിലായില്ലേ? കഷ്ടം "
എന്റെ മനസ്സിൽ അപ്പോൾ ഒരു 100 പേരുകൾ വന്നു... ദൈവമേ, ഇനി ഞൻ പണ്ട് ടൈം പാസ്സിന് വേണ്ടി instel ചാറ്റ് ച്യ്ത ആരേലും ആരിക്കുമോ? ഒരു ചെറിയ ഭയത്തോടേം കൗതുകത്തോടേം ഞൻ പറഞ്ഞു
"മനസ്സിൽ ആവാതോണ്ടാണല്ലോ
ആരാണെന്ന് ചോയ്ച്ചത്.. തനിക്കെന്റെ പേരെങ്ങനെ അറിയാം.. ആദ്യം അത് പറ"
"അതോ.. അത് ഞൻ psychology കൊറച്ചു പഠിച്ചിട്ടൊണ്ട്.. മുഖത്തിന്റെ ലക്ഷണം വെച്ച് ഊഹിച്ചതാ "
"തനിക് പറയാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട.. ഒന്ന് മാറി ഇരിക്കാൻ പറ്റുമോ?"
"ഇതെന്റെ സീറ്റ് ആടോ ഞനെന്തിനാ മാറി ഇരിക്കണേ"
അത് കേട്ടപ്പോ ഞൻ എഴുന്നേറ്റു...
"വേണ്ട വേണ്ട ഞൻ പൊക്കോളാം "എന്നും പറഞ്ഞു അയാൾ എഴുന്നേറ്റു പോയി
ഇതൊക്കെ കണ്ടിട്ട് ഇതെന്താ ഇവിടെ സംഭവിക്കുന്നതെന്ന് പിടികിട്ടാതെ എന്നെ പോലെ കിളി പോയിരിക്കുന്ന എന്റെ 2 ഫ്രണ്ട്സും..
നേരം ഇരുട്ടി തുടങ്ങി.. നല്ല റൊമാന്റിക് ക്ലൈമറ്റ്.. ഞൻ എന്റെ ലൈഫിൽ നടന്ന ഓരോ കാര്യങ്ങളും റിവൈൻഡ് ച്യ്ത ആലോചിച് ഇരിക്കുമ്പോ എദോ ഒരു സ്റ്റേഷൻ എത്തി.. ഞൻ നോക്കുമ്പോ ദൂരെന്ന് ഒരു middle aged ആയിട്ടുള്ള ഒരു സ്ത്രീയും പുരുഷഅനും വളരെ പരിഭ്രമത്തോടെ ഞങളുടെ compartment ല്ലേക്ക് കേറുന്നു..
അവുടുന്നു ഞൻ നേരെ തിരിഞ്ഞ് നോക്കിയപ്പോ ഞൻ ഇപ്പൊ കണ്ട ആ രണ്ടുപേര് എന്നെ നോക്കി വണ്ടർ അടിച്ചു നോക്കുന്നു.. ഒരു നിമിഷം അങ്ങനെ പകച്ചു നിന്നതിന്നു ശേഷം ആ സ്ത്രീ പൊട്ടിക്കരയാൻ തൊടങ്ങി.. ആ കൂടെയുള്ള ആളും ഇപ്പോം കരയും എന്ന മട്ടിൽ ആണ്..
"ഇതെന്താ ട്രെയിനിൽ ഒള്ള എല്ലാർക്കും പ്രാന്ത് ആയോ ന്ന് ചിന്തിച് നിക്കുന്ന ഗ്യാപ്പിൽ ആ സ്ത്രീ എന്നെ ഞൻ ഇരുന്ന സീറ്റ് ൽ നിന്ന് എഴുനേൽപ്പിച് എന്നെ കെട്ടിപിടിച് വിഥുമ്പാൻ തൊടങ്ങി...
എന്തോ ആ സമയത്ത് എനിക്ക് വല്ലാത്തൊരു സംരക്ഷണം തോന്നി.. എന്റെ അമ്മേടെ കൈക്കുള്ളിൽ കെടക്കുന്നത് പോലെ... അതുകൊണ്ട് തന്നെ തള്ളി മാറ്റാൻ തോന്നിയില്ല.. അങ്ങനെ തന്നെ ഞൻ നിന്ന്കൊടുത്തു.. ഒരു 10 സെക്കന്റ് കഴിഞ്ഞപ്പോൾ ആ സ്ത്രീ എന്റെ മുഖത്തു വാത്സല്യത്തോടെ തലോടികൊണ്ട് പറഞ്ഞു
"എന്റെ മോളേ.. അച്ചു.... നീ എവിടാരുന്നു ഇത്രേം കാലം.. ഞങ്ങൾ നിന്നെ എവിടൊക്കെ അന്വേഷിച്ചു"