Aksharathalukal

ആദിത്യ 6

ആദിത്യ
part 6

"sir, ഞാൻ നാളെ കാലത്ത് 10 മണിക്ക് തന്നെ ചാർജ് എടുക്കും"

" ഓക്കേ, എന്നാൽ നാളെ നേരിട്ട് കാണാം"

" ഓക്കേ, sir ".
അവൾ ഫോൺ കട്ട് ചെയ്തു.
അവൻ ലാപ് എടുത്ത് സോഫയിലേക്ക് ഇരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ നിദ്രാദേവി അവനെ കടാക്ഷിച്ചു.
ചെഞ്ചോലയിൽ കുളിച്ചു നിൽക്കുന്ന സൂര്യരശ്മികൾ അവന്റെ മുഖത്തെ തഴുകിയപ്പോഴാണ് ഉറക്കം തെളിഞ്ഞത്. അവൻ വേഗം തന്നെ റെഡിയായി സ്റ്റേഷനിലേക്ക് പോയി.

ബാലുവും മറ്റുള്ളവരും അവനെ കാത്തു പുറത്തു വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു

"എന്നാൽ നമുക്ക് പോകാം "അർജുൻ ബാലുവിനോടായി പറഞ്ഞു

"sure, sir"ബാലു മറുപടി നൽകി

അവർ ഒരു ഗോഡൗണിൽ എത്തി. അവിടെ നിന്നും അനുഗ്രഹയെ രക്ഷിച്ചു. അതിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം അറസ്റ്റ് ചെയ്തു. അനുവിനെ അവളുടെ വീട്ടിലേക്കിറക്കി തിരികെ സ്റ്റേഷനിലേക്ക് പോയി. അവൻ ഒന്നുകൂടി കേസ് ഫയൽ പരിശോധിച്ചു.

"may I coming sir, "

"ya, sure "

"thanks sir, ഞാൻ ആദിത്യ. ആദിത്യ ശിവറാം "

"അറിയാം താൻ ഇരിക്ക്, ഞാൻ ഫയലുകൾ തനിക്ക് മെയിൽ ചെയ്തിരുന്നു"

" അറിയാം സർ, ഞാൻ നോക്കിയിരുന്നു പക്ഷെ സാർ ഒരു ചെറിയ പ്രോബ്ലം "

"എന്ത് പ്രോബ്ലം "

"സാർ എനിക്ക് അയച്ചുതന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും, ബാലു എനിക്ക് കൈമാറിയ പോസ്റ്റുമോർട്ടം റിപ്പോർട്ടും വ്യത്യസ്തമാണ്"

" താനത് ചോദിക്കും എന്ന് എനിക്കറിയാമായിരുന്നു, ഞാൻ തനിക്ക് മെയിൽ ചെയ്ത് റിപ്പോർട്ട് ആണ് റിയൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോലീസിന്റെ കയ്യിലുള്ളത് ഫെയ്ക്ക് ആണ്, "

" സർ എന്താ പറഞ്ഞു വരുന്നത് എന്ന് മനസ്സിലായില്ല"

" നമുക്കിടയിൽ തന്നെ അവരെ സഹായിക്കാനുള്ള ആളുകളുണ്ട്, അതു വൈകാതെ തനിക്ക് മനസ്സിലാവും".

"നമുക്ക് ആദ്യം മരിച്ച ആ പെൺകുട്ടി അഭിരാമിയുടെ വീട്ടിൽ നിന്നും തുടങ്ങാൻ "

💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

ഇതേ സമയം മറ്റൊരിടത്തു

"sir, പുതുതായി ഒരു എ സി പി ചാർജ് എടുത്തിട്ടുണ്ട്. ആദിത്യ ശിവറാം എന്നാണ് അവളുടെ പേര്"

" അവൾ ഒരു പെണ്ണല്ലേ, അവൾക്ക് നമ്മളെ എന്ത് ചെയ്യാനാകും"

" സർ, അവളെ അത്ര നിസ്സാരമായി കാണേണ്ട, അവൾ ഏറ്റെടുത്ത് കേസ് ഒന്നും ഇതുവരെ കണ്ടുപിടിക്കാതെ മടങ്ങിയിട്ടില്ല, ഡിപ്പാർട്ട്മെന്റ് ലെ പെൺ പുലിയാണ് അവൾ"

" അതൊക്കെ ഞാൻ നോക്കിക്കോളാം, നീ അപ്പോഴപ്പോൾ ഉള്ള കാര്യങ്ങൾ വിളിച്ച് അപ്ഡേറ്റ് ചെയ്താൽ മതി"

അവർ രണ്ടു പേരും അഭിരാമിയുടെ വീട്ടിലേക്ക് പോയി. അവൾ താമസിച്ചിരുന്ന ഹോസ്റ്റലിലും പഠിച്ചിരുന്ന കോളേജിലും അവർ അന്വേഷിച്ചു. ആദ്യം അവർ പറഞ്ഞത് തന്നെ അവർ വീണ്ടും ആവർത്തിച്ചു പറഞ്ഞു.അവർ തിരികെ സ്റ്റേഷനിലേക്ക് പോകുമ്പോൾ ആദിത്യയ്ക്ക് ഒരു കോൾ വന്നിരുന്നു

" ഹലോ" അവൾ ഗൗരവം വിടാതെ പറഞ്ഞു

".........."

" ഹലോ, ഇതാരാ"

" ഞാൻ ആരെങ്കിലും ആയിക്കോട്ടെ, മിസ്സ് ആദിത്യ ശിവറാം. താൻ വന്ന വഴിയേ തിരിച്ചു പോകുന്നതാണ് തനിക്ക് നല്ലത്, അല്ലെങ്കിൽ നേരിടേണ്ടിവരുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും"

" താൻ ആരാടോ, പന്ന റാസ്കൽ എന്നെ വിളിച്ച് ഭീഷണിപ്പെടുത്താൻ"

" താൻ ഇപ്പോൾ കെഎം ഓഫ് ഗ്രൂപ്പിന്റെ പണി കഴിക്കാത്ത കെട്ടിടത്തിൽ മൂന്നാം നിലയിലാണ് ഉള്ളതെന്ന് എനിക്കറിയാം. താൻ വിചാരിക്കുന്നതിലും അപ്പുറം ആ ഞങ്ങൾ.

" താൻ ആളു കൊള്ളാമല്ലോ"

" ചി, വെച്ചിട്ട് പോടാ റാസ്കൽ". ആദിത്യ ഒരു അമർഷത്തോടെ ഫോൺ കട്ട് ചെയ്തു.

           (തുടരും)

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ആദിത്യയെ എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു. അഭിപ്രായം അറിയിക്കാൻ മറക്കല്ലേ

 


ആദിത്യ 7

ആദിത്യ 7

4
1561

ആദിത്യ part 7   "താൻ ആള് കൊള്ളാമല്ലോ" "വച്ചിട്ട് പോടാ,  ഇഡിയറ്റ് " അവളൊരു അമർഷത്തോടെ ഫോൺ കട്ട് ചെയ്തു. അർജുൻ എന്താണ് സംഭവിച്ചതെന്നറിയാതെ അവളുടെ മുഖത്തേക്ക് നോക്കി. അവൾ ദേഷ്യത്തോടെ അവനെ നോക്കി ദഹിപ്പിച്ചു 💮🌸💮🌸💮🌸💮🌸💮🌸💮🌸💮🌸💮🌸💮🌸 " അർജുൻ, താൻ പറഞ്ഞത് ശരിയാണ് എന്ന് എനിക്കിപ്പോൾ തോന്നുന്നു" " എന്താ നീ ഉദ്ദേശിച്ചത്" " ഞാൻ ഇവിടെ വന്നതും ചാർജ് എടുത്തുതും  നമുക്കും നമ്മുടെ സ്റ്റേഷനിലെ പോലീസ് ഓഫീസേഴ്സിനും മാത്രമറിയാവുന്ന കാര്യമാണ്. കൂട്ടത്തിലുള്ളർ തന്നയാണ് ഒറ്റുന്നത് " "ഞാനും അവരെ കുടുക്കാൻ പദ്ധതികൾ മെനയുമ്പോൾ അതിലൊന്നും പെടാ