Aksharathalukal

യാഥാർഥ്യം

യാഥാർഥ്യങ്ങളിലേക്ക്  വാതിൽ കൊട്ടിയടച്ചാലും
യാഥാർഥ്യം
അതല്ലാതാകുന്നില്ല
ശെരിക്കുമുള്ള സൗന്ദര്യം എന്നുപറയുന്നത്
നിങ്ങളുടെ കണ്ണുകളിൽ
കണ്ണുനീർ
പൊഴിയാൻ  കാത്തു നിൽക്കുന്ന
ആ നിമിഷമാണ്
നമ്മൾ നമ്മളുടേതെന്ന് വിചാരിക്കുന്ന
ഒന്നും നമ്മളുടേതല്ല
തിരസ്ക്കാരങ്ങളുടെ
മൂർത്തീഭാവം
നമ്മെ തേടിയെത്തുന്നതു  വരെ
നാം ആ ഇരുട്ടറയിലൂടെ  തപ്പി
നടക്കുവായിരിക്കും....