നിന്നിലേക്ക്💞
Part 46
"എടൊ അലക്സ് താൻ എന്തൊക്കെയാ പറയുന്നെ... എന്റെ കുഞ്ഞിനെ തനിക്ക്...''
ഇന്ത്രൻ മുഴുവിക്കാതെ അയാളെ നോക്കി...
"എടൊ ഞാൻ പറഞ്ഞത് തനിക്ക് മനസിലായില്ല... ഒരൊറ്റ ദിവസം മതി കോടികൾ ആണ് നമ്മുടെ കൈകളിൽ വരാൻ പോവുന്നെ... Just ഒരു ഡേറ്റിംഗ് അത്രേയുള്ളൂ"
അലക്സ് ഇന്ത്രനെ സമാധാനിപ്പിക്കാൻ നോക്കി...
"താൻ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല ഡോ...ഗംഗ അവൾ അല്ലെങ്കിലേ എന്നോട് ഇപ്പൊ സംസാരിക്കുന്നില്ല... എനിക്ക് ആകെ ആണും പെണ്ണുമായി അവളെ ഒള്ളൂ..."
ഇന്ത്രൻ പറഞ്ഞതും അലക്സ് ഒന്ന് നിശ്വസിച്ചു കൊണ്ട് പുറത്തേക്ക് പോയി....
കുറച്ചു ദിവസമായി അലക്സിന്റെ ഒരു ഫ്രണ്ട് ആവിശ്യപെടുന്നത് ഇതാണ്... ഗംഗയെ അയാളുടെ മകനോടൊപ്പം ഒരു ദിവസം കൂട്ടി കൊടുക്കണം...ഇപ്പൊ അലക്സിന്റെ കൂടെ കൂടണ്ടായിരുന്നു എന്ന് പോലും അയാൾ ചിന്തിച്ചു... കാരണം അയാൾക്ക് മകളെ അത്രയ്ക്ക് ഇഷ്ട്ടമാണ്....
❤️❤️❤️❤️❤️❤️❤️❤️❤️
"ഗംഗ എന്നാപ്പേര്... ആ അലക്സിന്റെ മകൻ ഡേവിഡിന്റെ കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത്..."
ഒരാൾ പറഞ്ഞതും ഗംഗയുടെ ഫോട്ടോയിൽ നോക്കികൊണ്ടിരുന്നവൻ മുഖം ഉയർത്തി ഒരു ചിരിയോടെ...
''പപ്പയോട് ഞാൻ പറഞ്ഞിട്ടുണ്ട് അവളെ കൊണ്ടുവരാൻ....''
അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് ഗംഗയുടെ ഫോട്ടോയിലൂടെ വിരലോടിച്ചു...
അലക്സിന്റെ ഫ്രണ്ടിന്റെ മകനാണ് ഡാനിയേൽ....അറിയപ്പെടുന്ന ഒരു ബിസിനസ് മാൻ കൂടെ ആൾ.....പെണ്ണ് മുതൽ ലഹരി വസ്തുക്കൾ വരെ അവന്റെ ബിസിനസിന്റെ ഭാഗമാണ്....ഡാനിയേൽ എന്തെങ്കിലും ഒന്ന് മോഹിച്ചാൽ അത് കിട്ടാതെ അടങ്ങില്ല... അങ്ങനെ അവന്റെ കണ്ണിൽ ഉടക്കിയതാണ് ഗംഗയും... അന്ന് മാളിൽ വെച്ച് കണ്ടപ്പോയെ അവൻ നോട്ടമിട്ടതാണ് അവളെ... ഇനി അവളെ ഒരു രാത്രിയെങ്കിലും അവന്റെ കൂടെ കിടത്തുക എന്ന ലക്ഷ്യമാണ് അവൻ...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
"എന്താ ജീവേട്ട ഇങ്ങനെ നോക്കുന്നെ"
തന്നെ ഗൗരവത്തോടെ നോക്കിയിരിക്കുന്നവനോട് കനി ചോദിച്ചു...ഒരു റെസ്റ്റോറന്റിലേക്ക് വന്നതാണ് രണ്ടുപേരും....
"നീ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ കനി"
ജീവ ഗൗരവത്തോടെ ചോദിച്ചതും അവളൊന്ന് ഇളിച്ചു കാണിച്ചു...
"ഈ എന്താ പറഞ്ഞെ... ഞാൻ ശ്രദ്ധിച്ചില്ല😁"
ചിരിയോടെ പറഞ്ഞു...
"നീ ശ്രദ്ധിക്കില്ല നിന്റെ ശ്രദ്ധ വേറെ പലയിടത്തും ആണല്ലോ"
ജീവ പല്ല് കടിച്ചു കൊണ്ട് പറഞ്ഞതും കനി ഐസ് ക്രീം നുണഞ്ഞു കൊണ്ട് അവനെ നോക്കി...
"എന്റെ ഓരോ ഗതികേട്...
ജീവ പിറുപിറുത്തു...
"ഞാൻ ജസ്റ്റ് ആ ചേട്ടനെ നോക്കിയതല്ലേ ഉള്ളു..."
കനി സങ്കടത്തോടെ പറഞ്ഞു...
'"നിന്റെ സ്വന്തം ഇവിടെ വടിപ്പോലെ ഇരിക്കുമ്പോ എന്തിനാടി വേറെ ഉള്ളവരെ നോക്കി വെള്ളമിറക്കുന്നെ "
"ജീവേട്ടനെ എനിക്ക് എപ്പോ വേണേലും നോക്കാലോ... ഇത് അങ്ങനെ ആണോ😌"
നിഷ്കു ഭാവത്തിൽ പറഞ്ഞു...
"നീ നന്നാവും എന്ന് കരുതിയതാ ഞാൻ ചെയ്ത ഏറ്റവും വലിയ പാപം"
"ഞാൻ എന്തെന്ന് അറിഞ്ഞു കൊണ്ട് തന്നെ അല്ലെ കെട്ടിയെ ഹും"
കനി മുഖം വീർപ്പിച്ചു പറഞ്ഞു...ജീവ അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് എഴുനേറ്റ് പോയി...
❤️❤️❤️❤️❤️❤️❤️❤️❤️
മെൽവിൻ വീട്ടിൽ എത്തിയിട്ട് രണ്ടു ദിവസമായി റസ്റ്റ് തന്നെയാണ്...ഡേവിക്ക് എന്തോ അവൻ പറയുന്നതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ലായിരുന്നു... ഡേവി ഓഫീസിൽ നിന്ന് വന്ന് നേരെ പോയത് മേൽവിന്റെ റൂമിലേക്ക് ആണ്...അവനെ കണ്ടതും ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരുന്നവൻ വേഗം ഫോൺ മാറ്റി.... ഡേവി അത് കണ്ട് നെറ്റി ചുളിച്ചു കൊണ്ട് അകത്തേക്ക് കയറി... അവന്റെ അടുത്ത് ഇരുന്നു...
"ഒരു കാർ ഇടിച്ചെന്ന് അല്ലെ നീ പറഞ്ഞെ... പോലീസിൽ കംപ്ലയിന്റ് കൊടുത്തോ "
ഡേവി ചോദിച്ചു...
'"ഇല്ല "
മെൽവിൻ അവനെ നോക്കാതെ പറഞ്ഞു...
'"എന്തുകൊണ്ട്???''
"അതിന്റെ ആവിശ്യം ഇല്ല "
"ഹ്മ്മ്മ്... ഇത് കണ്ടിട്ട് എന്തോ ആക്‌സിഡന്റ് പറ്റിയപ്പോലെ തോന്നുന്നില്ലല്ലോ ഡാ..."
മേൽവിന്റെ മുഖത്തിലൂടെ കണ്ണോടിച്ചു കൊണ്ട് ഡേവി പറഞ്ഞതും അവൻ പരിഭ്രമത്തോടെ തിരിഞ്ഞു കിടന്നു....ഡേവി പിന്നെ ഒന്നും പറയാൻ നിക്കാതെ പുറത്തേക്ക് പോയി...
"മോളെ..."
ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇന്ത്രൻ വിളിച്ചത്... ഗംഗ വായിൽ വെക്കാൻ നിന്ന ചോർ പ്ളേറ്റിലേക്ക് തന്നെ വെച്ചു....അവനെ നോക്കിയില്ല...
"മോളെന്താ കറിയൊന്നും എടുക്കാത്തെ... എല്ലാം നിനക്ക് ഇഷ്ട്ടപെട്ടത് ആണല്ലോ "
ഇന്ത്രൻ ഇടർച്ചയോടെ ചോദിച്ചു... അവളുടെ പ്രിയപ്പെട്ട കറികൾ ആണ് എല്ലാം...
"എന്റെ ഇഷ്ട്ടങ്ങൾ ഒന്നും നോക്കണ്ട നിങ്ങൾ... അമ്മ ചോദിക്കും എന്നതുകൊണ്ട് മാത്രം ആണ് ഞാൻ നിങ്ങളുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നേ"
ഗംഗ ദേഷ്യത്തോടെ പറഞ്ഞു...
"മോളെ നീ കരുതുന്നപ്പോലെയല്ല ഒന്നും "
അയാൾ പറഞ്ഞു...
"അല്ലെങ്കിൽ പിന്നെ പറ... എന്തായിരുന്നു ഫോണിലൂടെ പറഞ്ഞത്... എന്നെ മണ്ടിയാക്കാൻ നോക്കണ്ട "
"മോളെ അത്... അല"
ഇന്ത്രൻ എന്തോ പറയാൻ വന്നതും അടുക്കളയിൽ നിന്നയാളുടെ ഭാര്യ വന്നു... അയാൾ ഒന്നും പറയാതെ വേഗം എഴുനേറ്റു...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
"അമ്മ മാർ ഞാൻ ചെയ്യാം "
രാത്രിക്കുള്ള ചപ്പാത്തിക്കുള്ള മാവ് കുഴക്കുന്ന ഭദ്രയോട് തനു പറഞ്ഞു...
"എന്നാ മോളിത് നോക്ക്... ഞാൻ അമ്മയുടെ കുഴമ്പ് എടുത്തു കൊടുക്കട്ടെ "
ഭദ്ര കൈകഴുകി പുറത്തേക്ക് പോയി... തനു മാവിൽ വെള്ളം ഒഴിച്ച് കുഴക്കാൻ തുടങ്ങി...പെട്ടന്ന് ആണ് അവളുടെ അരയിലൂടെ രണ്ടുകൈകൾ ചുറ്റി പിടിച്ചത്... തനു ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ ഒരു പുഞ്ചിരിയോടെ മാവ് കുഴക്കാൻ തുടങ്ങി... ആദിയുടെ കൈകൾ അവളുടെ മുഖത്ത് വീണു കിടക്കുന്ന മുടിയിയകളെ തലോടി കൊണ്ടിരുന്നു...
"ഏട്ടാ "
അവളൊന്ന് കുറുകി...അവനൊന്നു മൂളി അവളെ തിരിച്ചു നിർത്തി... തനുവിന്റെ കണ്ണുകൾ വാതിൽക്കലേക്ക് പോയി...
"അമ്മ വരും ഏട്ടാ "
"ഇല്ലെടി അമ്മ അച്ഛമ്മയുടെ കാൽ ഉഴിയുവാ "
ആദി അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു കൊണ്ട് പറഞ്ഞു... തനു ചിരിയോടെ അവന്റെ മൂക്കിൻ തുമ്പിൽ കയ്യിലെ മാവ് തേച്ചു...
"ഡീ "ആദി മൂക്ക് തുടച്ചു കൊണ്ട് അവളെ നോക്കി കണ്ണുരുട്ടി...പാത്രത്തിൽ നിന്ന് കുറച്ചു മാവ് എടുത്ത് അവളുടെ കവിളിൽ തേച്ചു...
ഏട്ടാ' അവൾ ചിണുങ്ങിയതും അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു...തനു ചിരിയോടെ കണ്ണുകൾ അടച്ചു...അവന്റെ ചുണ്ടുകൾ ദിശയറിയാതെ കണ്ണുകളിലും നെറ്റിത്തടത്തിലുമെല്ലാം ഓടി നടന്നു... അവസാനം ചുണ്ടിലേക്ക് ചായാൻ നിന്നതും പുറകിൽ നിന്ന് ഭദ്രയുടെ ശബ്ദം കേട്ടു..
രണ്ടുപേരും വേഗം മാറി നിന്നു... തനു മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചുകൊണ്ട് മാവ് കുഴക്കാൻ തുടങ്ങി... ആദി ഒന്നും അറിയാത്തപ്പോലെ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു...
"നീ ഇവിടെയാണോ നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട് "
ഭദ്ര പറഞ്ഞതും അവൻ തലയാട്ടി കൊണ്ട് റൂമിലേക്ക് പോയി...
അഭി ആയിരുന്നു ഫോണിൽ... അവന്റെയും നീനുവിന്റെയും കല്യാണം അടുത്തിരിക്കുവാണ്...
______________❤️❤️❤️
"ഡാനിയേൽ നീ ഇപ്പോഴും ഈ ഫോട്ടോയും നോക്കിയിരിക്കുവാണോ "
ഗംഗയുടെ ഫോട്ടോയിൽ നോക്കിയിരിക്കുന്നവനെ നോക്കി അലക്സ് ചോദിച്ചു...
''Yes അങ്കിൾ... എന്തോ ഇവളോട് വല്ലാത്ത ഭ്രമം തോന്നുന്നു... "
അവൻ ചുണ്ട് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു...
"അത് വിട്ടേര് ഡാ... അവളെ കിട്ടില്ല... ആ ഇന്ത്രൻ സമ്മതിക്കില്ല '"
അവന്റെ പപ്പ പറഞ്ഞു...
"Nop പപ്പാ എനിക്ക് വേണം ഇവളെ.... ഒരു രാത്രിയെങ്കിലും... അതിന് എന്ത് ചെയ്യണം എന്നെനിക്ക് അറിയാം..."
അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചപ്പോലെ പറഞ്ഞു...
"പക്ഷെ ഡാ ഇന്ത്രൻ...'"
"അയാളെ ഒന്ന് വിരട്ടിയാൽ മതി... കുറച്ചു ക്യാഷും കൊടുക്കാം... അതിൽ അയാൾ വീണോളും...പിന്നെ അങ്കിൾ ഒരുപക്ഷെ അലീനയുടെ ഹെല്പ് എനിക്ക് വേണ്ടിവരും...."
ഡാനിയേൽ ഗൂഢമായി ചിരിച്ചു കൊണ്ട് പറഞ്ഞു...
"എന്ത ഡാനിയേൽ... നീ ആദ്യമായിട്ട് എന്നോട് ഒരു സഹായം ചോദിക്കുവല്ലേ ഞാൻ ചെയ്യാതിരിക്കുവോ"
അലീന ചിരിയോടെ പറഞ്ഞതും ഡാനിയും ഒന്ന് ചിരിച്ചു...
"അല്ലേലും എനിക്കറിയാം നീയെന്നെ സഹായിക്കും എന്ന്"
അവൻ അവളുടെ കൈകളിൽ ചുംബിച്ചു...
"മ്മ്മ്... അല്ല അവളെ കിട്ടി കഴിഞ്ഞ എന്നെ മറന്നേക്കരുത്..."
"നിന്നെ ഞാൻ മറക്കുവോ ഡീ... നീ അല്ലെ എന്റെ ബിസിനസിന്റെ ഒരു കണിക.... ഇന്ന ഇത് നിനക്ക് വേണ്ടി ഞാൻ പ്രേതേകം പുറത്തു നിന്ന് വരുത്തിയതാണ്..."
അവളുടെ കയ്യിലേക്ക് ഒരു പൊതി വെച്ചുകൊണ്ട് അവൻ പറഞ്ഞു... അവൾ അത് വേഗം ബാഗിലെക്ക് വെച്ചു അവനെ നോക്കി ചിരിച്ചു...
"പിന്നെ അവളെ നിന്റെ അടുത്തേക്ക് ഞാൻ എത്രയും പെട്ടന്ന് എത്തിക്കും... അതിന് മുന്നേ നീ എനിക്കൊരു ഹെല്പ് ചെയ്യണം "
അവൾ പറഞ്ഞതും അവൻ എന്തെന്ന മട്ടിൽ അവളെ നോക്കി... അവൾ അവളുടെ മനസ്സിലെ ഓരോ കാര്യവും അവനോട് പറഞ്ഞു...
"ഇന്റെരെസ്റ്റിംഗ്.,ആർദ്ര ആരവ്..നിനക്ക് എന്ത് സഹായം വേണേലും ഞാൻ ചെയ്ത് തന്നിരിക്കും "
അവൻ ചിരിയോടെ അവൾക്ക് കൈകൊടുത്തു..
✨️✨️✨️✨️✨️
"നിന്നോടാ ആരു വെള്ളം കുടിക്കാൻ പറഞ്ഞെ "
"എനിക്ക് വേണ്ട☹️"
ആരു സങ്കടത്തോടെ പറഞ്ഞതും അവൻ അവളെ നോക്കി കണ്ണുരുട്ടി...
"ഡീ പെണ്ണെ ഡോക്ടർ പറഞ്ഞത് ഓർമയില്ലേ നിനക്ക്🤧ആവിശ്യത്തിന് വെള്ളം കുടിക്കണം"
"ഇത് ആവിശ്യത്തിന് ഒന്നുമല്ല... അനാവശ്യത്തിനാ "
വലിയ ബോട്ടിൽ നിറച്ചു വെള്ളം കണ്ട് ആരു പറഞ്ഞു...
"നീ ഇങ്ങോട്ട് ഒന്നും പറയണ്ട കുടിച്ചേ...'"
"എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ ഡാ കാല"
ആരു ചുണ്ട് കൂർപ്പിച്ചു പറഞ്ഞു...
"ഡീ... നിന്നോട് പലവട്ടം പറഞ്ഞിട്ടില്ലേ അങ്ങനെ വിളിക്കല്ലേ എന്ന് ""
ആരവ് അവളുടെ ചെവിയിൽ പിടിച്ചു...
"ആ വിടെടോ... ഒന്നുമില്ലെങ്കി തന്റെ കുഞ്ഞല്ലേ വയറ്റിൽ "
ആരു ചുണ്ട് ചുളുക്കി പറഞ്ഞതും അവൻ അവളിൽ നിന്ന് പിടിവിട്ടു...
"നീയിങ്ങനെ കാല എന്നൊക്കെ വിളിച്ച നമ്മുടെ കുഞ്ഞ് കേൾക്കില്ലെടി എല്ലാം... അവൾ ഇവിടെ വരുമ്പോ എന്നെ അങ്ങനെ വിളിച്ചാലോ😬"
"ഓഹ് പിന്നെ കുഞ്ഞു പുറത്തു നടക്കുന്നതെല്ലാം ചെവിയോർത്തു ഇരിക്കുവല്ലേ🙄പിന്നെ കേട്ടാലും ഇല്ലെങ്കിലും പുറത്തു വരട്ടെ എന്റെ കുഞ്ഞ്...എന്നിട്ട് വേണം എന്നെ വട്ടം ചുറ്റിച്ചതിനൊക്കെ പകരം ചോദിപ്പിക്കാൻ"
ആരു വലിയകാര്യത്തോടെ പറഞ്ഞു...
"എനിക്കും ഉണ്ടെടി പറയാൻ... നിരപരാധിയായ അച്ഛയെ പിടിച്ചു തല്ലിയ വഞ്ചകിയെ കുറിച്ച്😌"
ആരവ് പറഞ്ഞതും അങ്ങനെയാണോ എന്ന നിലയ്ക്ക് ആരു അവനെ നോക്കി...
"ആ അതൊക്കെ വിട് നീ വെള്ളം കുടിച്ചേ "
ആരവ് വീണ്ടും ബോട്ടിൽ എടുത്ത് പറഞ്ഞതും ആരു അവനെ നോക്കി പല്ല് കടിച്ചു... പിന്നെ ദേഷ്യത്തോടെ ബോട്ടിൽ വാങ്ങി വെള്ളം ഒറ്റയടിക്ക് കുടിച്ചു...
"Good "അവസാനത്തെ ഇറുക്ക് വായിൽ ആക്കിയതും ആരവ് പറഞ്ഞതും വായിൽ ഉള്ള കവിൾ ആരു അവന്റെ മുഖത്തേക്ക് ഒരൊറ്റ തുപ്പൽ😌ആരവ് കണ്ണടച്ച് കൊണ്ട് പല്ല് കടിച്ചു...
ആരു ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് ചേർന്നിരുന്നു പിന്നെ അവന്റെ മുഖത്തെ വെള്ളം എല്ലാം കൈകൊണ്ട് തുടച്ചുകൊടുത്തു മുടിയിലെ വെള്ളമെല്ലാം കുടഞ്ഞു...
"വാവയ്ക്ക് വെള്ളം മതിയായിപ്പോലും "
ആരു ചിരിയോടെ പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ അവളുടെ കവിൾ ഉരസി... ആരവ് ചിരിയോടെ അവളെ നോക്കി...
✨️✨️✨️✨️✨️✨️
പിറ്റേന്ന് കോളേജിലേക്ക് വന്ന അലീന കാണുന്നത് ആരുവിനെ ക്ലാസ്സിലേക്ക് കൊണ്ടുവിടുന്ന ആരവിനെ ആണ്... അത് കണ്ടതും അവൾ ദേഷ്യത്തോടെ കൈ മുഷ്ട്ടി ചുരുട്ടി പിടിച്ചു... അവൾ വാഷ്റൂമിലേക്ക് പോയി ബാഗിൽ നിന്ന് ബോട്ടിൽ എടുത്ത് അതിലെ മരുന്നൊരു സിറിഞ്ചിൽ ആക്കി കയ്യിലേക്ക് കുത്തിയിറക്കി....
'ഇന്നത്തോടെ നിന്റെ അവസാനം ആണ് ആർദ്ര...
അവൾ പിറുപിറുത്തു...പിന്നെ ഫോൺ എടുത്ത് ആർക്കോ വിളിച്ചു...
"ഞാൻ കൂട്ടിരിക്കണോ ആരു "
കോളേജ് വിട്ടിട്ടും ആരവിനെ കാണാതായപ്പോൾ തനു ചോദിച്ചു...
"ഏയ് വേണ്ടടി... ഏട്ടൻ ഇപ്പൊ വരും... എന്തോ മീറ്റിംഗിൽ ആണ് മെസ്സേജ് അയച്ചിരുന്നു...പിന്നെ കനിയും ഉണ്ടല്ലോ "
ആരു ഫോണിൽ നോക്കി പറഞ്ഞതും അവർ തലയാട്ടി കൊണ്ട് പോയി...
ആരുവും കനിയും ജീവയെയും ആരവിനെയും കാത്ത് നിന്നു... കനി ഇടയ്ക്ക് ആരുവിന് എന്തെങ്കിലും വേണോ എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു...
"ഓഹ് ഒന്നും വേണ്ട പെണ്ണെ... ഞാൻ ഇവിടെ ഒന്ന് ഇരിക്കട്ടെ "
ആരു ഒരു സിമെന്റ് ബെഞ്ചിൽ ഇരുന്നു കൊണ്ട് പറഞ്ഞു...
ആരുവും കനിയും പുറത്തു കാത്തു നിൽക്കുന്നത് കണ്ടതും അലീനയുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു...
അവൾ ഫോൺ എടുത്ത് ഒരാൾക്ക് വിളിച്ചു...
"എത്തിയില്ലേ നീ...
"ഹ്മ്മ് വേഗം വാ "
അവൾ പറഞ്ഞു കൊണ്ട് ഫോൺ വെച്ചു...
കുറച്ചു കഴിഞ്ഞതും കോളേജിന്റെ പുറകു വശത്തിലൂടെ ഒരാൾ കയറി വന്നു... അലീന പറഞ്ഞത് പ്രകാരം അകത്തേക്ക് കയറി... മിക്കകുട്ടികളും പോയത് കൊണ്ടു വലിയ പ്രശ്നമൊന്നും ഉണ്ടാവാതെ തന്നെ അവൾ പറഞ്ഞ സ്ഥലത്ത് എത്തി...
ആരുവും കനിയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആരുവിന്റെ ഫോണിലേക്ക് ആരവിന്റെ ഒരു മെസ്സേജ് വന്നത്... അവളോട് ലൈബ്രറിയിലേക്ക് വരാൻ പറഞ്ഞു കൊണ്ട്..
"ഞാൻ വരണോ ഡീ "
കനി ചോദിച്ചതിന് വേണ്ടെന്ന് പറഞ്ഞു കൊണ്ട് ആരു ലൈബ്രറിയിലേക്ക് നടന്നു...
'നടക്കരുത് ശ്രദ്ധിക്കണം എന്നൊക്കെ പറയുന്ന മനുഷ്യൻ ആണ് ഈ മല എന്നൊക്കൊണ്ട് കഴറ്റിപ്പിക്കുന്നെ "
ആരു പിറുപിറുത്തു കൊണ്ട് ഏറ്റവും മുകളിലെ ഫ്ലോറിലേക്ക് നോക്കി... പിന്നെ അങ്ങോട്ട് നടന്നു...
"അവൾ വരുന്നുണ്ട് "
അലീന ഫോണിലൂടെ പറഞ്ഞതും അയാൾ മൂളിക്കൊണ്ട് ലൈബ്രറിയിലെ ഒരു മൂലയിലേക്ക് നിന്നു...
"ആരു എവിടെ?"
ജീവയോടൊപ്പം പുറത്തേക്ക് വന്ന ആരവ് ചോദിച്ചു...
"അപ്പൊ സർ അല്ലെ അവളെ ലൈബ്രറിയിലേക്ക് വിളിച്ചേ"
കനി ചോദിച്ചതും അവൻ നെറ്റിച്ചുളിച്ചു...
"ഞാനോ...??"
"ആഹ് ഞങ്ങൾ ഇവിടെ നിങ്ങളെ കാത്തുനിൽക്കുവായിരുന്നു അപ്പോഴാ സറിന്റെ മെസ്സേജ് വന്നെന്ന് പറഞ്ഞു ആരു ലൈബ്രറിയിലേക്ക് പോയെ "
കനി പറഞ്ഞതും ആരവ് വേഗം ഫോൺ എടുത്ത് നോക്കി...മെസ്സേജ് ഹിസ്റ്ററി എല്ലാം ഡിലീറ്റ് ആക്കിയിരുന്നു... അവൻ മീറ്റിംഗിന് പോയപ്പോ ഫോൺ കൊണ്ടുപോവാഞ്ഞത് ഓർത്തു... പിന്നെ പെട്ടന്ന് എന്തോ അപകടം മനസിലായിക്കൊണ്ട് അവൻ മുകളിലേക്ക് പാഞ്ഞു....
"ഈ ഏട്ടൻ ഇതെവിടെ "
ആരു ലൈബ്രറിയൊന്നാകെ നോക്കി... അവിടെയൊന്നും ആരവിനെ കാണാഞ്ഞതായതും അവൾ തിരികെ പുറത്തേക്ക് ഇറങ്ങാൻ നിന്നു... പക്ഷെ അപ്പോയെക്കും അവളെ ടോപ്പിൽ പിടിച്ചു വലിച്ചുകൊണ്ട് നിലത്തെക്ക് ഇട്ടിരുന്നു.... ആരു നടു തല്ലി കൊണ്ട് നിലത്തേക്ക് വീണു....
തുടരും....
കമന്റ് കുറച്ചാൽ ആരുവിനെ കൊല്ലുമെന്ന് പറഞ്ഞതാണേ😌🚶🏻♀️