നീ എവിടെ നോക്കിയാ നടക്കുന്നത്... എന്ന് അയാൾ ദേഷ്യത്തോടെ പറഞ്ഞു....
അവന്റെ മുഖത്തേക്ക് നോക്കി നിന്നു...
അവന്റെ കുഞ്ഞി കണ്ണുകൾ... നീട്ടി വളർത്താൻ തുടങ്ങിയ മുടി.... ഡ്രിം ചെയ്ത താടിയും മീശയും...
കണ്ടാൽ നമ്മളുടെ ഉണ്ണി മുകുന്ദനെ പോലെയിരിക്കും... അയാൾ പറഞ്ഞതൊന്നും ഞാൻ കേട്ടിരുന്നില്ല... എന്റെ കണ്ണുകൾ അയാളുടെ മുഖത്ത് ആയിരുന്നു...
അയാൾ എന്തൊക്കെയോ പറഞ്ഞിട്ട് എന്റെ അടുത്ത് നിന്ന് പോയി...
അപ്പോളാണ് എന്റെ അടുത്തേക്ക് ശ്രീയേട്ടൻ വന്നത്...
എന്നാലും അത് ആര് ആയിരിക്കുമെന്ന് മനസിൽ ചിന്തിച്ചുനിന്നു....
ശ്രീയേട്ടനോട് ചോദിച്ചാലോ എന്ന് ആലോചിച്ചു... പക്ഷേ എനിക്ക് കഴിഞ്ഞില്ല... ശ്രീയേട്ടൻ എന്നെ വഴക്ക് പറഞ്ഞപോൾ ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് പോയി...
ക്ലാസ്സിലെത്തിയതും എന്റെ മനസിൽ ആയാളുടെ മുഖം വന്നുകൊണ്ടിരുന്നു...
ബെൽ അടിക്കണേ എന്ന് മനസിൽ ആഗ്രഹിച്ചു... അപ്പോളാണ് എന്നോട് ഒരു കുട്ടി വന്ന് പരിചയപ്പെട്ടത്... നന്ദന എന്ന നന്ദു...ഞങ്ങൾ പെട്ടന്ന് കമ്പനിയായി....
ബെൽ അടച്ചതും ഞാൻ ശ്രീയേട്ടന്റെ അടുത്തേക്ക് പോകാൻ തുടങ്ങി .. അപ്പോളാണ് എന്റെ എന്തിരെ വരുന്ന അയാളെ കണ്ടതും അപ്പോളേക്കും ശ്രീയേട്ടന്റെ അടുത്തേക്ക് എത്തിയിരുന്നു ...ഞാൻ അയാളെ നോക്കി നിന്നതും ശ്രീയേട്ടൻ എന്നോട്
"നീ ആരെയാ നോക്കിനിൽക്കുന്നത്....."
ആ ബ്ലാക്ക് ഷർട്ട് ഇട്ടത് ആരാ... ഞാൻ ക്ലാസ്സിലേക്ക് പോകുന്ന വഴിക്ക് നടന്ന കാര്യങ്ങൾ പറഞ്ഞതും പിന്നെ ഞാൻ കേട്ടത് ശ്രീയേട്ടൻ ചിരിക്കുന്ന ശബ്ദം ആയിരുന്നു...ഞാനൊന്ന് തുറച്ചു നോക്കിയതും ശ്രീയേട്ടൻ പറയാൻ തുടങ്ങി.
"അതോ, ഈ കോളേജിലെ പലരുടെയും കണ്ണിലുണ്ണിയായ ഇന്ദ്രൻ വാസുദേവ്... ഇന്ദ്രൻ ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ MD വാസുദേവ് നായരുടെ മകൻ... കോളേജിലെ പലരുടെയും പേടി സ്വപ്‍നം.. പെൺകുട്ടികളുടെ മുഖത്തുപോലും നോക്കാത്തവൻ....."
ഇതുകേട്ടതും ഞാനെന്റെ മുഖത്തൊരു കളളദേഷ്യം വരുത്തികൊണ്ട് "ശ്രീയേട്ടൻ നോക്കിക്കോ... ദേവിക എന്ന ഞാൻ ഇന്ദ്രനെ സ്വന്തമാക്കും... എന്തൊക്കെ തടസങ്ങൾ വന്നുപോയാലും ഈ ദേവിക ഇന്ദ്രന്റെ പെണ്ണായിരിക്കും!!!"
ഇത് കേട്ടതും ശ്രീയേട്ടൻ പിന്നെയും ചിരിക്കാൻ തുടങ്ങി... ചിരി നിർത്തി കഴിഞ്ഞതും
"ഭാഗ്യം ആരും കേട്ടില്ല... കേട്ടിരുന്നുവെങ്കിൽ
ഇന്ദ്രന്റെ കാതുകളിൽ എത്തിയേനെ....
കാരണം ഇവിടെയുള്ളത് എല്ലാവരും ഇന്ദ്രന്റെ ചങ്ങാതിമാരാ....."
അപ്പോളേക്കും നന്ദന എന്നെ വിളിച്ച് ക്ലാസ്സിലേക്ക് പോയി....
ക്ലാസ്സിലെത്തിയതും എന്റെ മനസിൽ ഇന്ദ്രന്റെ മുഖമായിരുന്നു...
💫💫💫💫💫💫💫💫💫💫
വീട്ടിലെത്തിയതും അമ്മയോട് കോളേജ് വിശേഷങ്ങൾ പറയുന്ന തിരക്കിലായിരുന്നു... അപ്പോളാണ് ശരത്തേട്ടന്റെ ഫോൺ വന്നത് കുറച്ചുനേരം സംസാരിച്ചതും അമ്മ എന്റെയിൽ നിന്ന് ഫോൺ വാങ്ങി സംസാരിക്കാൻ തുടങ്ങി...
അമ്മ സംസാരിച്ചു കഴിഞ്ഞതും എനിക്ക് ഫോൺ തന്നു... ഞാൻ സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് ശരത്തേട്ടൻ എന്നെ ഞെട്ടിച്ച കാര്യം പറഞ്ഞത്.. പിന്നീട് അങ്ങോട്ട് ഉപദേശം ആയിരുന്നു ശരത്തേട്ടന്റെ വക...
"ഏട്ടാ... അതുപിന്നെ... ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ഇഷ്ട്ടായി...പക്ഷേ പ്രണയം ആണെന്ന് അറിയില്ല... ചിലപ്പോൾ ഒരു അട്ട്രാക്ഷൻ ആയിരിക്കാം..."
"നിനക്ക് ഇഷ്ടം ആണെന്ന് ഉറപ്പ് ആയാൽ നിന്റെ കൂടെ ഞാൻ ഉണ്ടാകും..."
"ഹ്മ്മ്...അഭിയേട്ടൻ എവിടെ..."
"ഇവിടെയുണ്ട്...ഞാൻ കൊടുക്കാം..."
"ഹലോ... ദേവൂട്ടി..."
"ഹലോ...അഭിയേട്ടാ...സുഖാണോ...."
"അതേടി... അവിടെയോ..."
"സുഖം..."
"പിന്നെ ഞാൻ കേട്ടത് സത്യമാണോ... നീ ആരൊയോ പ്രണയിക്കാൻ തുടങ്ങിയെന്ന്....."
"ചിലപ്പോ അട്ട്രാക്ഷൻ ആയിരിക്കാം...."
"ഹ്മ്മ്... എന്തായാലും നന്നായി ആലോചിച്ചിട്ട് മതി.... നീ എടുക്കുന്ന തീരുമാനം നമ്മളുടെ കുടുംബത്തെ സങ്കടപ്പെടുത്തുന്നത് ആകരുത്... അതാ ഞങ്ങൾക്ക് പറയാനുള്ളത്..."
"അറിയാം... എന്തായാലും ഞാൻ നന്നായി ആലോചിച്ച ശേഷമായിരിക്കും ഞാൻ തീരുമാനം എടുക്കുള്ളൂ....."
"ഹ്മ്മ്... ശരി... ഞാൻ പിന്നെ വിളിക്കാം..."
"ഓക്കേ....ശരത്തെട്ടനു ഫോൺ കൊടുക്ക്..."
"ഹ്മ്മ്മ്..."
കുറച്ചുനേരം കൂടി ഞങ്ങൾ സംസാരിച്ച ശേഷം ഫോൺ കട്ട് ആക്കി...
🌑🌑🌑🌑🌑🌑🌑
കിടക്കുന്ന നേരത്തും എന്റെ മനസിൽ ഇന്ദ്രന്റെ മുഖമായിരുന്നു....
ഒന്ന് മയങ്ങി വന്നതും പെട്ടന്ന് ഉറക്കത്തിൽ നിന്ന് എണിറ്റു.... ടേബിളിൽ ഉണ്ടായിരുന്ന കുപ്പിവെള്ളം എടുത്ത് കുടിച്ചു.... വീണ്ടും കിടന്നു... പക്ഷേ സ്വപ്നത്തിൽ കണ്ടവരുടെ മുഖം വീണ്ടും മനസിൽ തെളിഞ്ഞു കൊണ്ടിരുന്നു...
🌞🌞🌞🌞🌞🌞
പിറ്റേന്ന് രാവിലെ അമ്പലത്തിലേക്ക് പോയി പ്രാർത്ഥിച്ചു...ഭാഗവാനോട് പ്രാർത്ഥിച്ചു...അമ്പലത്തിൽ നിന്ന് മടങ്ങി വരുമ്പോളാണ് സ്വപ്നത്തിൽ കണ്ട അതേ മുഖമുള്ള ആളെ കണ്ടതും ഞാൻ അയാളുടെ അടുത്ത് ചെന്നു... അയാൾ എന്നെ വിളിച്ച പേര് കേട്ട് ഞാൻ ഞെട്ടി....
തുടരും.....