അയാളുടെ അടുത്ത് ചെന്ന് ഞാൻ എന്താ എന്നെ വിളിച്ചതെന്ന് ചോദിച്ചു...
"അതോ...എനിക്ക് വേണ്ടപെട്ടവരിൽ ഒരാളുടെ പേരാണ്... എല്ലാം ഞാൻ വിശദമായി പറയാം പിന്നീട് ഒരിക്കൽ... ഇപ്പോ ഞാനൊന്ന് പറയാം....
മോൾ സ്നേഹിക്കുന്നയാൾ ആൾ തന്നെ
മോളുടെ കഴുത്തിൽ താലി ചാർത്തും..."
"ഇതൊക്കെ പറയാൻ അങ്കിൾ ആരാ...."
"ഒരിക്കൽ നിങ്ങൾ എന്നെ തേടി വരും... അന്ന് പറയും ഞാൻ ആരാ എന്ന കാര്യവും പിന്നെ എന്റെ വേണ്ടപ്പെട്ടവരെ പറ്റിയും...."
ഇതുപറഞ്ഞ് അങ്കിൾ എന്റെ അടുത്ത് നിന്ന് പോയി...
വീട്ടിലെത്തിയതും എന്റെ മനസിൽ അങ്കിൾ പറഞ്ഞ കാര്യങ്ങളായിരുന്നു...
അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് കോളേജിലോട്ട് യാത്രയായി.. ബൈക്കിൽ യാത്ര ചെയ്യുമ്പോളും ശ്രീയേട്ടൻ സൈഡ് മിററിലൂടെ എന്റെ മുഖം
ശ്രദ്ധിക്കുന്നുണ്ടായിരുന്നു.....എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു ഞാൻ ഒന്നും മറുപടി പറഞ്ഞില്ല....
കോളേജിലെത്തിയതും ഞാൻ ശ്രീയേട്ടനോട് ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് നടന്നു....
ക്ലാസ്സിൽ ഇരിക്കുമ്പോളും എന്റെ മനസ് ഏറെ ആസ്വസ്ഥമായിരുന്നു...ബെൽ അടച്ചതും ഞാൻ ലൈബ്രറിയിലേക്ക് നടന്നു....
ലൈബ്രറിയിൽ ഇരുന്ന് വായിക്കാൻ ഒരു ബുക്ക് എടുത്ത് വായിക്കാൻ ആരംഭിച്ചു..
അപ്പോളാണ് ശ്രീയേട്ടൻ എന്റെ അടുത്തേക്ക് വന്നത്...
"ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുകയാണ് നിന്റെ മുഖത്തിനൊരു വാട്ടം... നിനക്കെന്താ പറ്റിയത്...."
"അതുപിന്നെ... ചെറിയയൊരു തലവേദന..."
"നീ നുണ പറയുന്നത് ആണെന്ന് മനസിലായി... നിനക്കെന്താ പറ്റിയത്..... അതുപറ പരിഹരിക്കാൻ പറ്റുന്നത് ആണെങ്കിൽ പരിഹരിക്കാം..."
"അതുപിന്നെ... ശ്രീയേട്ടാ... ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു ...അ സ്വപ്നത്തിൽ കണ്ടത് എന്റെയും ഇന്ദ്രന്റെയും അതേ രൂപ സാദൃശ്യമുള്ളവരെ ആണ് ഞാൻ കണ്ടത്..."
"എടി... പൊട്ടിപെണ്ണേ.. നിനക്കെന്താ വട്ട് ആണോ... ഇന്നലെ ഇന്ദ്രനെ പറ്റി ആലോചിച്ചത് കൊണ്ടായിരിക്കും നീ സ്വപ്‍നത്തിൽ നിന്നെയും അവനെയും കണ്ടത്...."
"അതുമാത്രമല്ല...ഇന്ന് അമ്പലത്തിലേക്ക് പോയപ്പോൾ അമ്പലത്തിൽ തോഴൻ വന്ന അങ്കിൾ എന്നെ കാർത്തിക എന്ന പേര് വിളിച്ചു....ആൾക്ക് ഏറെ വേണ്ടപ്പെട്ടയാളുടെ മുഖഛായ എനിക്കുണ്ടെന്ന്....പിന്നെ ഞാനും
ഇന്ദ്രനെട്ടനും ഒന്നിക്കുമെന്നും...."
"ഇതിനാണോ നീ ഇങ്ങനെ സങ്കടപ്പെടുന്നത്....നീ ഇതൊക്കെ വിട്ട് കളയു....എന്നിട്ട് നല്ലകുട്ടിയായി ക്ലാസ്സിലേക്ക് ചെല്ല്...."
ശ്രീയേട്ടൻ പറഞ്ഞതിന് വെറുതെ മൂളിക്കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് നടന്നു...
നന്ദനയും ഞാനും നല്ല സൃഹുത്തുക്കളായി മാറി...എല്ലാവരുടെയും സംസാര വിഷയം ഞങ്ങളെ പറ്റിയായിരുന്നു...
ഫ്രീ സമയങ്ങളിൽ ഞാൻ ഇന്ദ്രയേട്ടനെ വരാന്തയിൽ നിന്ന് നോക്കുകയായിരുന്നു...ഞാൻ നോക്കുമ്പോ
ആരൊയോ തല്ലുകയായിരുന്നു ഇന്ദ്രയേട്ടൻ...
എന്നെ കണ്ടതും അയാളെ തല്ലുന്നത് നിർത്തി വാണിംഗ് കൊടുത്തശേഷം ഇന്ദ്രനും സൃഹുത്തുക്കളും കാന്റീൻ ലക്ഷ്യമാക്കി നടന്നു....
ഞാൻ നന്ദനയെ കൂട്ടി കാന്റീനിലേക്ക് നടന്നു....
കാന്റീനിൽ ഇരിക്കുമ്പോളും എന്റെ നോട്ടം ഇന്ദ്രനിൽ ആയിരുന്നു...ഇന്ദ്രൻ സൃഹുത്തുക്കളോട് സംസാരിക്കുന്നിടയിൽ ചിരിക്കുന്നത് കാണാൻ എന്ത് ക്യൂട്ട് ആയിരുന്നു...
ഞാൻ നോക്കിയിരിക്കുന്നത് കണ്ടതും പുരികം കൊണ്ട് എന്തെന്ന് ചോദിച്ചു... ഞാൻ ഒന്നുമില്ല എന്ന ഭാവത്തിൽ തലയാട്ടി....
കുറച്ചുനേരം ക്യാന്റീനിൽ നന്ദനയുമായി സംസാരിച്ച ശേഷം ക്ലാസ്സിലേക്ക് നടന്നു...
ക്ലാസ്സിൽ മറ്റുള്ള കുട്ടികളോട് കത്തി വെച്ചിരുന്നു...അപ്പോളാണ് ഇന്ദ്രയേട്ടനും സൃഹുത്തുക്കളും ഒരു പരിപാടിയെ പറ്റി പറയാൻ വന്നത്....ഇന്ദ്രൻ ക്ലാസ്സിൽ നിന്ന് പോകുന്നത് വരെ എന്റെ നോട്ടം ആ കണ്ണുകളിൽ ആയിരുന്നു...
മിസ്സിന്റെ സ്വരം കേട്ടിട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്...
❤❤❤❤❤😍😍😍😍😍
കോളേജ് വിട്ട് ശ്രീയേട്ടന്റെ കൂടെ വണ്ടി വരുമ്പോളും എന്റെ മനസ് നൂൽ പോയ പട്ടം പോലെയായിരുന്നു...എന്റെ മുഖഭാവം കണ്ടിട്ടാവണം ശ്രീയേട്ടൻ എന്നോട് ഒന്നും മിണ്ടിയില്ല...എന്നെ വീട്ടിലാക്കിയിട്ട് വീട്ടിൽ കേറാതെ പോയി....
അമ്മ എന്നോട് ചോദിച്ചപ്പോളും ഞാൻ ഒന്നും മിണ്ടാതെ എന്റെ റൂമിലേക്ക് പോയി...
റൂമിലെത്തിയതും എന്റെ മനസിൽ ഇന്ദ്രയേട്ടന്റെ മുഖമായിരുന്നു തെളിഞ്ഞു വന്നത്...ഞാൻ തിരിച്ചു അറിയുകയായിരുന്നു
ഇന്ദ്രയേട്ടനെ സ്നേഹിക്കുന്നുണ്ടെന്ന കാര്യം...അപ്പോളും വെറുമൊരു അട്ട്രാക്ഷൻ ആണെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു.....
ഇന്ദ്രയേട്ടനെ സ്നേഹിച്ചാലും ചിലപ്പോ ഞങ്ങൾ ഒന്നിച്ചുള്ള ജീവിതത്തിന് സാധിക്കില്ല... കാരണം ഞാനുമായിട്ടുള്ള വിവാഹത്തിന് ഇന്ദ്രന്റെ അച്ഛനും അമ്മയും സമ്മതിച്ചെന്ന് വരില്ല...
ഒരുപാട് ആലോചിച്ചുവെങ്കിലും എനിക്ക് ഒരു തീരുമാനം എടുക്കാൻ സാധിച്ചിരുന്നില്ല....
ഇന്ദ്രയേട്ടൻ എന്റെ ആരെല്ലാം ആയിയിരിക്കുന്നു....
ഇന്ദ്രൻ... എന്ന അദ്ധ്യായം ഇവിടെ അവസാനിപ്പിക്കുകയാണ്... " പ്രണയിച്ചിട്ടും നേടാൻ പറ്റില്ലയെങ്കിൽ അതൊരു നോമ്പരത്തിലേക്ക് ആയിരിക്കും നയിക്കുക.... "
ഓരോന്നും ആലോചിട്ട് ഞാൻ എപ്പോളോ മയങ്ങി പോയി.....
അച്ഛനും അമ്മയും സംസാരിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്...ഫ്രഷായി താഴേക്ക് ചെന്നതും അവിടെ ഇരിക്കുന്നുവരെ കണ്ട് ഞാൻ ഞെട്ടി.....
തുടരും...