Part-4
✍️MIRACLE GIRLL
അവൾ പതുക്കെ കതക് തുറന്നു. പക്ഷേ, അവിടെ ആരുമില്ല, അവള് മുറിക്കകത്തേക്ക് കയറി നോക്കി. പിന്നീട്, അവളുടെ നിലവിളിയാണ് അവിടെ ഉയർന്നത്. അത്രയും ഭയാനകമായിരുന്നു അവള് കണ്ട കാഴ്ച. രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു നിള, എന്നാല് അവളുടെ കൈകാലുകൾ അറുക്കപ്പെട്ട നിലയിലായിരുന്നു. ശരീരഭാഗങ്ങളെല്ലാം പലയിടത്തും ചിതറി കിടക്കുന്നു.
തന്റെ കൈകാലുകൾ തളർന്ന് പോകുന്നത് പോലെ അമീറക്ക് തോന്നി. ഒരടി അനങ്ങാനാവാതെ അവള് നിന്നു. കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ അവൾക്ക് തോന്നി. പിന്തിരിഞ്ഞ് ഓടണമെന്നുണ്ട് എന്നാല്, അവൾക്ക് കഴിയുന്നില്ല.
പെട്ടെന്നാണ് ആരോ അവളുടെ കൈകളിൽ പിടിച്ച് പുറത്തേക്ക് കൊണ്ട് വന്നത്. സോഫിയയായിരുന്നു അത്. അവർ ആ മുറി പുറത്ത് നിന്നും ലോക്ക് ചെയ്തു.
അപ്പോഴാണ് അമീറ തന്റെ കാൽപാദങ്ങളിൽ രക്തം പുരണ്ടത് ശ്രദ്ധിച്ചത്.
" ചോര" അവള് വിറയാർന്ന ചുണ്ടുകളോടെ പറഞ്ഞു.
" മോളെ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? " സോഫിയ അവളെ ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു. അവള് പരിഭ്രമിച്ച് കൊണ്ട് അവരുടെ ചുമലിലേക്ക് ചാഞ്ഞു. അപ്പോഴാണ് സോഫിയ അവള് നന്നായി വിറക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധിച്ചത്. അവർ അവളെ റൂമിലേക്ക് കൊണ്ട് പോയി, കട്ടിലിൽ കിടത്തി, മയങ്ങാനുള്ള മരുന്ന് ഇൻജക്ട് ചെയ്തു. അവള് പതിയെ മയക്കത്തിലേക്ക് വഴുതി വീണു.
______
രാത്രിയിൽ അമീറക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു സോഫിയ. അപ്പോഴാണ് അവളുടെ മുറിയിൽ നിന്നും എന്തോ ശബ്ദം കേൾക്കുന്നതായി അവർ ശ്രദ്ധിച്ചത്.
അവർ ആ മുറിയിലേക്ക് ചെന്നു. ആരോ തേങ്ങി കരയുന്ന ശബ്ദം, അത് അമീറയാണെന്ന് അവർ ഊഹിച്ചു.
ലൈറ്റ് ഓഫ് ചെയ്ത ആ മുറിയിൽ, ഇരുട്ടിൽ തെങ്ങികരയുന്ന അവളുടെ രൂപം മാത്രമേ അവർക്ക് കാണാൻ സാധിച്ചുള്ളൂ. അവർ അവളുടെ അടുത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവരുടെ കൈ അടുത്തുള്ള മേശയിൽ തട്ടി, എന്തോ താഴെ വീണു ശബ്ദമുണ്ടാക്കി.
ആ ശബ്ദം കേട്ട് ഇരുവരും ഭയന്ന് പോയിരുന്നു.
" ആരാ?" അമീറ വിറയാർന്ന ചുണ്ടുകളോടെ ചോദിച്ചു.
" ഇത്..ഇത് ഞാനാ സോഫിയ" അവർ വളരെ പാട് പെട്ട് കൊണ്ടാണ് അത് പറഞ്ഞത്. എങ്ങനെയാ തപ്പിതടഞ്ഞ് കൊണ്ട് അവർ ലൈറ്റ് ഓൺ ചെയ്തു.
" എന്തിനാ, ലൈറ്റ് ഓഫ് ആക്കിയെ, എന്നെ ഇൗ ഇരുട്ടിൽ തനിച്ചാക്കി പോയത്" അവള് കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു. ഒരുപാട് കരഞ്ഞത് കൊണ്ടാവും അവളുടെ കവിൾതടങ്ങൾ ചുവന്നിരുന്നു.
" ഇവിടെ ഇത്രയും നേരം അവള് ഉണ്ടായിരുന്നു. അവള് എന്നെ കൊല്ലും എന്ന് പറഞ്ഞു, എനിക്ക് പേടിയാകുന്നു" അവള് ഓടി ചെന്ന് സോഫിയയെ കെട്ടിപിടിച്ചു.
" നീ ആരെ കുറിച്ചാണ് ഇൗ പറയുന്നെ? ആരാ നിന്നെ കൊല്ലുമെന്ന് പറഞ്ഞെ?" സോഫിയ അവളെ തലോടി കൊണ്ട് ചോദിച്ചു.
"നിള.. ഞാനല്ലേ അവളെ കൊന്നത്, അതിന് അവള് എന്നോട് പ്രതികാരം വീട്ടും, അവള് എന്നെ കൊല്ലും"
" നിന്നെ ആരും കൊല്ലില്ല, നീ എന്തൊക്കെ പിച്ചും പേയും ആണ് ഇങ്ങനെ വിളിച്ച് പറയുന്നത്..നീയിന്നു കണ്ടതെല്ലാം മറന്നേക്ക്..ഞാനും കണ്ടതാ ഇങ്ങനത്തെ ഒരുപാട് കാഴ്ചകൾ...ഇപ്പൊ അതെല്ലാം ഒരു ശീലമായി മാറിയിരിക്കുന്നു. അത് പോലെ നിനക്കും ഇതൊരു ശീലമാകും...ഇപ്പോഴും നിന്റെ മനസ്സിൽ ഇന്ന് നടന്ന സംഭവങ്ങളാണ്..ചിലതെല്ലാം നാം മറക്കണം..എങ്കിലേ, ജീവിതം മുൻപോട്ട് പോകൂ.." അവർ അവളുടെ കണ്ണീർ തുടച്ച് കൊണ്ട് പറഞ്ഞു.
" നിനക്കറിയോ ഞാൻ എങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടതെന്ന്, ജീവിക്കാനുള്ള മാർഗങ്ങൾ എല്ലാം അടയുമ്പോൾ,
മനസ്സാക്ഷിക്ക് നിരക്കാത്തതെല്ലാം ചിലപ്പോൾ ചെയ്യേണ്ടി വരും..അത് തന്നെയാ ഞാനും ചെയ്തത്... അന്ന് അത് എന്റെ കണ്ണിൽ ശരിയായിരുന്നു..വിശക്കുമ്പോൾ വിശപ്പടക്കുന്നതിനെ പറ്റി മാത്രമേ ചിന്തിക്കാവൂ... ഇരയെ പറ്റി ചിന്തിക്കാൻ നിന്നാൽ പിന്നീട്, നമ്മൾ അവർക്ക് ഇരയാകേണ്ടി വരും" സോഫിയ തുടർന്നു.
" പക്ഷേ, എനിക്ക് ഇരകളെ പറ്റിയും ചിന്തിക്കേണ്ടി വരും, ഞാനും നിങ്ങളുടെ ഒരു ഇരയായിരുന്നല്ലോ..നിളയെ കൊല്ലാൻ ഇട്ട് കൊടുക്കും മുൻപ് ഒരു തവണ ഞാൻ എന്നെ പറ്റി തന്നെ ആലോചിക്കണമായിരുന്നു. " അമീറ അവർക്ക് നേരെ മുഖമുയർത്തി കൊണ്ട് പറഞ്ഞു.
ഇരുവരും അല്പനേരം നിശബ്ദമായി തുടർന്നു.എന്നാല്, ആ നിശ്ശബ്ദതക്ക് അവസാനമെന്ന പോലെ സോഫിയയുടെ ഫോൺ റിംഗ് ചെയ്തു.
" മോളെ, ഞാൻ ഇപ്പൊ വരാം.." അവളെ ഒന്ന് തലോടിയതിന് ശേഷം അവർ പുറത്തേക്ക് പോയി.
അവള് ജനലിനടുത്തേക്ക് നടന്നടുത്തു.പുറത്തെ നിലാവിലേക്ക് കണ്ണുംനട്ട് കൊണ്ട് നിന്നു. ആ രാത്രിയിൽ പതിവിനേക്കാൾ നിലാവെളിച്ചം ഉള്ളതായി അവൾക്ക് തോന്നി.ആകാശത്തെ കോടാനുകോടി നക്ഷത്രങ്ങൾക്ക് ഇടയിൽ ഒരു നക്ഷത്രം മാത്രം അവളെ തന്നെ നോക്കി നിൽപ്പായിരുന്നു.
അല്ലെങ്കിലും അതങ്ങനെയാണ്, പലരുടെയും വേദനകൾക്കും കണ്ണീരിനും സാക്ഷിയാണ് ഓരോ രാവുകളും..ഇൗ വേദനകൾ കണ്ടത് കൊണ്ട് അവ എന്താണ് അനുഭവിക്കുന്നത്, പരിഹാസമാണോ, അതോ സഹതാപമോ..അറിയില്ല എങ്കിലും, കൂട്ടിന് ഇൗ രാവുകൾ മാത്രമാണ്..
"അമീറ.." സോഫിയയാണ്
അവള് അവരുടെ വിളി കേട്ടതും യാന്ത്രികമായി അവർക്ക് നേരെ തിരിഞ്ഞു.
" നാളെ എന്റെ ഹസ്ബന്റ് ലണ്ടനിൽ നിന്നും വരുന്നുണ്ട്, നാളെ നൈറ്റ് ആകുമ്പോഴേക്കും എത്തും" അവർ ഫോൺ ടേബിളിൽ വെച്ച് കൊണ്ട് പറഞ്ഞു.
" ആന്റി കല്യാണം കഴിച്ചതാണോ?" അവള് ചോദിച്ചു
"യെസ്, 28 വർഷമായി..അതൊരു വലിയ കഥയാണ്" അവർ വേദനയുള്ള ഒരു ചിരി സമ്മാനിച്ചു.
"എന്ത് പറ്റി? മുഖം വാടിയത് പോലെ" അവള് ചോദിച്ചു.
" ഇല്ലല്ലോ...നീ ഭക്ഷണം കഴിക്കാൻ വാ..ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട്" അവർ അവളുടെ കയ്യിൽ പിടിച്ച് വരാൻ ആവശ്യപ്പെട്ടു.
" അത് പിന്നെ...എനിക്ക് ഭക്ഷണം വേണ്ട...വിശക്കുന്നില്ല" അവള് അല്പം മടിയോടെ പറഞ്ഞു. അവരുടെ പ്രതികരണം എന്താണെന്ന് അറിയാനുള്ള പോലെ അവള് അവരെ നോക്കി.
" വേണ്ടാന്നോ...രാവിലെ ഭക്ഷണം കഴിച്ചതാണ്..അതിന് ശേഷം നീ ഒന്നും കഴിച്ചില്ലല്ലോ... കാലിവയറായി കിടക്കാനാണോ ഉദ്ദേശം" അവർ അവളെ ശാസിക്കുന്നത് പോലെ പറഞ്ഞു.
"ഇല്ല...സത്യായിട്ടും എനിക്ക് വിശക്കുന്നില്ല...ആന്റി പോയി കഴിക്കാൻ നോക്ക്"
" ശരി...എങ്കിൽ നീ കിടന്നോ...ഞാൻ ഇന്ന് നിന്റെ കൂടെ കിടന്നോളാം..ഫൂഡ് കഴിച്ചിട്ട് വരാം അതും പറഞ്ഞ് അവർ അവളെ നോക്കി പുഞ്ചിരിച്ചു.
"ഹാ..പോകുമ്പോൾ ലൈറ്റ് ഓഫ് ചെയ്യണ്ട ട്ടോ... പ്ലീസ്.."
" ഇല്ല...ഞാൻ കഴിച്ചിട്ട് വരാം..നീ കിടന്നോ" അവർ അവളുടെ തോളിൽ തട്ടി ക്കൊണ്ട് പുറത്തേക്ക് പോയി. അവർ പോകുന്നതും നോക്കി അല്പനേരം അവള് നിന്നു. അവരുടെ കാഴ്ച അവളിൽ നിന്നും മറഞ്ഞതും അവള് പുറംതിരിഞ്ഞ് കിടക്കയിലേക്ക് ഇരുന്നു. അവള് കണ്ട കാഴ്‌ചകളെല്ലാം ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തി. ഓർക്കാൻ ഇഷ്ടപ്പെടാത്തത് പോലെ അവള് തല കുടഞ്ഞു, കിടക്കയിലേക്ക് ചാഞ്ഞു.പിന്നീട്, എപ്പോഴോ അവള് ഉറങ്ങി പോയി.
__________
സോഫിയ ടേബിളിൽ അടച്ച് വെച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി തുറന്നു. ഒരു ചെയർ വലിച്ചിട്ട് അതിലേക്ക് ഇരുന്നു, ടേബിളിൽ ഉണ്ടായിരുന്ന പ്ലേറ്റ് മലർത്തി വെച്ച് അതിലേക്ക് ഭക്ഷണം വിളമ്പാൻ തുടങ്ങി. അവരുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. എന്തൊക്കെയോ അവരെ
അലട്ടികൊണ്ടിരുന്നു.
"നാളെ ഇബ്രാഹിം വരുന്നുണ്ട്, അദ്ദേഹത്തോട് അമീറയുടെ കാര്യം പറഞ്ഞാല് എങ്ങനെ പ്രതികരിക്കും?" അവർ ഓരോന്ന് ചിന്തിച്ച് കൂട്ടി.
അമീറ സ്വന്തം മകളല്ലാഞ്ഞിട്ട് കൂടി,ഒരു പ്രത്യേക സ്നേഹമാണ് അവർക്ക് അവളോട്...ലോകത്തിന് മുൻപിൽ സ്വന്തം മകളായി അവളെ സ്വീകരിക്കാൻ അവർ തയ്യാറാണ്, എന്നാല് തന്റെ ഭർത്താവ് സമ്മതിക്കുമോ എന്ന ഭയം അവരെ അലട്ടിക്കൊണ്ടിരുന്നു.
സമൂഹത്തിന് മുൻപിൽ ഒരു പ്രമുഖയായ ബിസിനെസ്സ് വുമൺ ആണ് അവർ, എന്നാല്, ഇൗ സമ്പത്തെല്ലാം ആർക്ക് വേണ്ടിയാണ് ഉണ്ടാക്കുന്നത്, അത് അനുഭവിക്കാൻ ഒരു കുഞ്ഞിനെ ദൈവം അവർക്ക് കൊടുത്തില്ല, ചിലപ്പോൾ അതൊന്നും അവർ അർഹിക്കുന്നില്ലായിരിക്കും...
സമൂഹത്തിന്റെ മുഴുവൻ കണ്ണും കെട്ടി അവർ നടത്തുന്ന ക്രൂര പ്രവർത്തനങ്ങളെല്ലാം കാണാൻ ദൈവത്തിന്റെ കണ്ണുകൾ ഉണ്ടല്ലൊ... ആ കണ്ണുകളെയും അടച്ച് കെട്ടാൻ സാധിക്കുമോ..?
പലതും നേടിയപ്പോഴും, അവരുടെ ജീവിതത്തിൽ ശൂന്യമായി കിടക്കുകയാണ് ഒരമ്മ എന്ന സ്ഥാനം..
ഓരോന്ന് ആലോചിച്ച് അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞ് അമീറായുടെ മുറിയിലേക്ക് ചെന്നു. അവള് അപ്പോഴേക്കും ഉറങ്ങിയിരുന്നു. കിടക്കയിൽ ഉണ്ടായിരുന്ന പുതപ്പ് എടുത്ത് അവർ അവളെ പുതപ്പിച്ചു, ശേഷം അവരും കിടന്നു.
___________________________________
പിറ്റെ ദിവസം, അവള് പതിവിനേക്കാൾ നേരത്തെ ആണ് ഉണർന്നത്. എന്തുകൊണ്ടോ അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്തെല്ലാമോ വേട്ടയാടുന്നത് പോലെ, ഇന്നലെ കണ്ട കാഴ്ചകളും അവളുടെ മനസ്സിൽ നിന്ന് പൂർണമായി മാഞ്ഞിരുന്നില്ല. അവള് നേരെ ചെന്നത് ബോസിനടുത്തേക്ക് ആണ്. അയാള് ഒരു മുറിയിൽ ഇരുന്ന് പുസ്തകത്തിൽ എന്തൊക്കെയോ കുറിക്കുന്നുണ്ട്.
" എനിക്ക് ഒരു കാര്യം പറയാനുണ്ട് " അവള് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
" മ്മ്...എന്താ നിനക്ക് പറയാനുള്ളത്?"
"അത്.. ഇഷലിന്റെ കാര്യമാണ്..അവള് എന്റെ കൂടെ നിന്നാൽ ശരിയാകില്ല...അവള് ജീവിക്കേണ്ടത് ഇൗ നരകത്തിലല്ല"
" നീ പറഞ്ഞത് ശരിയാണ്..അവള് കൊച്ചുകുട്ടിയല്ലെ"
"അവളെ സ്വന്തം മകളായി കരുതി സ്നേഹിക്കുന്ന ഒരു കുടുംബമാണ് അവൾക്ക് ആവശ്യം...അച്ഛന്റെയും അമ്മയുടെയും വാത്സല്യം അറിഞ്ഞ് കൊണ്ട് വേണം അവള് വളരാൻ"
"ഞാൻ എന്താണ് ചെയ്യേണ്ടത്.അങ്ങനെ ഒരു കുടുംബത്തിൽ അവളെ ഏൽപ്പിക്കണം എന്നാണോ? "
"കഴിയുമെങ്കിൽ..അവള് എന്റെ കൂടെ നിന്നാൽ ശരിയാകില്ല"
"മ്..അങ്ങനെയാണെങ്കിൽ..ഒരാള് ഉണ്ട്, ഒരു കർഷകനാണ്...സാമുവൽ അതാണ് അയാളുടെ പേര്.. ഇശലിന്റെ ചിലവിനുള്ള കാഷെല്ലാം നമ്മൾ അയച്ച് കൊടുക്കേണ്ടി വരും.അതെല്ലാം ഞാൻ സോഫിയയെ എൽപിച്ചേക്കാം, അവള് നോക്കിക്കോളും" അയാള് പറഞ്ഞു നിർത്തി.
" ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത്, അവളെ അവർക്ക് കൊടുക്കുന്നത് തന്നെയാണ്... ഇല്ലെങ്കി, നാളെ എന്റെ ഇച്ചൂസിനും എന്റെ അവസ്ഥ വരും" അവള് ചിന്തിച്ചു.
അവള് തിരിച്ച് വീട്ടിലേക്ക് എത്തിയപ്പോൾ സോഫിയ ഗാർഡനിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
"നീ ബോസിനെ കാണാൻ പോയതാണോ" ടേബിളിൽ ഉണ്ടായിരുന്ന ഒരു കപ്പ് ചായ അവർ അവൾക്ക് എടുത്ത് കൊടുത്തു.
"അതേ, ഇശലിന്റെ കാര്യം പറയാൻ"
"മ്...ബോസ് വിളിച്ചിരുന്നു. നീ ഇതൊക്കെ ആലോചിച്ചിട്ടാണോ..അവളില്ലാതെ നിനക്ക് പറ്റോ?"
"അറിയില്ല,പക്ഷേ,ഞാൻ എടുക്കുന്ന തീരുമാനങ്ങൾ ഒന്നും ഇതുവരെ തെറ്റിയിട്ടില്ല..."അവള് നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
"മ്...ശരി..നിന്റെ തീരുമാനം അതാണെങ്കിൽ, ഞാൻ ഒരിക്കലും തടയില്ല" അതും പറഞ്ഞ് കൊണ്ടവർ അകത്തേക്ക് പോയി.
അന്നത്തെ ദിവസം മുഴുവൻ അവള് മുറിയിൽ തന്നെ ചിലവഴിച്ചു. ആരോ വാതിൽ മുട്ടിയപ്പൊഴാണ് അവള് വാതിൽ തുറന്നത്.
സോഫിയയായിരുന്നു.
"എന്താ ആന്റി?"
"നീയെന്ത് എടുക്കുവ? എന്റെ ഹസ്ബന്റ് വന്നിട്ടുണ്ട്.." സോഫിയ ലിവിംഗ് റൂമിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.അവർ നോക്കുന്നത് കണ്ട് അവളും അങ്ങോട്ടേക്ക് നോക്കി.
"ആഹാ..ഞാൻ ഇപ്പൊ വരാം" അവള് റൂമിലേക്ക് പോയി പാറിപറന്ന മുടിയെല്ലാം കെട്ടിയൊതുക്കി പുറത്തേക്ക് നടന്നു.
സോഫിയ കിച്ചെനിലേക്ക് പോയി, ഒരു ട്രേയിൽ മൂന്ന് കപ്പ് ചായയുമായി ലീവിങ് റൂമിലേക്ക് ചെന്നു. അതിൽ നിന്നും ഒരു കപ്പെടുത്ത് അയാൾക്ക് നേരെ നീട്ടി, അയാള് ഫോണിൽ നിന്നും കണ്ണുകൾ പിൻവലിച്ച് കൊണ്ട് അവരെ നോക്കി, എന്നിട്ട് ചായ എടുത്ത് കുടിക്കാൻ തുടങ്ങി. അത് ഒറ്റ വലിക്ക് കുടിച്ച ശേഷം കപ്പ് ട്രേയിലേക്ക് തിരിച്ച് വച്ചു.
" ഞാൻ ഒന്ന് ഫ്രഷ് ആയി വരാം " അയാള് സോഫയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
അപ്പോഴാണ് അമീറ അങ്ങോട്ടേക്ക് വന്നത്.
" Amirah..right..? " അയാള് അവളെ തന്നെ നോക്കി കൊണ്ട് ചോദിച്ചു. അവള് അതേ എന്ന അർത്ഥത്തിൽ തലയനക്കി
" സോഫിയ വിളിക്കുമ്പോഴൊക്കെ പറയും തന്നെ കുറിച്ച് "
അയാള് അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അവള് അതിന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു.
" Amirah, Are you Ok..? " സോഫിയ അവളുടെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു.
" അതേ, ആന്റി...I am okay "
" ഞാൻ ആരാണെന്ന് നിനക്ക് മനസ്സിലായോ..? " അയാള് സംശയ ഭാവത്തിൽ ചോദിച്ചു.
" സോഫി ആന്റിയുടെ ഹസ്ബന്റ്.." അവള് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു
" ഗുഡ്..അപ്പോ അറിയാം,,,,ഞാൻ ഇബ്രാഹിം ഖാലിദ്...ദേ ഇൗ പെണ്ണുമ്പിള്ളയുടെ ഹസ്ബന്റ് ആണേ " സോഫിയയേ ചേർത്ത് നിർത്തി കൊണ്ട് അയാള് പറഞ്ഞു.
" പെണ്ണുമ്പിള്ളയോ..ദേ എന്റെ വായേന്ന് വരുന്നത് ഇപ്പോഴേ കേൾക്കണോ നിങ്ങൾക്ക് " സോഫി കപട ദേഷ്യം മുഖത്തിട്ട് കൊണ്ട് പറഞ്ഞു.
" ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ സോഫിയേ " അതും പറഞ്ഞ് കൊണ്ടയാൾ അവരെ കെട്ടിപ്പിടിച്ചു.
" ശെരി, ഞാൻ ഒന്ന് ഫ്രഷ് ആയി വരാം " അയാള് റൂമിലേക്ക് പോയി.
" അമീറ...ഫൂഡ് കഴിച്ചിട്ട് കിടന്നാൽ മതി...ഇന്നലത്തെ പോലെ അത്താഴപട്ടിണി കിടക്കേണ്ട" സോഫിയ
"മ്...അവള് അതിന് മറുപടിയായി ഒന്ന് മൂളി.
__________
പിറ്റെ ദിവസം ഗാർഡനിൽ ഇരുന്നു ഇഷലിന് ഭക്ഷണം കൊടുക്കുന്ന തിരക്കിലായിരുന്നു അമീറ.
"ഇച്ചൂസേ...നീ ഇത് കഴിക്കുന്നുണ്ടോ...ഇല്ലേൽ, ഞാൻ ഇതൊക്കെ അങ്ങ് കഴിച്ച് തീർക്കും.."
അവള് പറയുന്നതിനെല്ലാം പലവിധ നവരസങ്ങൾ ആയിരുന്നു ഇശലിന്റെ മുഖത്ത്. അതെല്ലാം കണ്ടപ്പോൾ അറിയാതെ തന്നെ അമീറയുടെ വെള്ളാരങ്കണ്ണുകൾ നിറഞ്ഞു വന്നു. ഏതാനും ദിവസങ്ങൾ മാത്രമേ ഇനി ഇശലിന്റെ കൂടെ തനിക്കുള്ളു. അതിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു നീറ്റൽ ആണ്. ഉമ്മ തന്നെ ഏല്പിച്ചു പോയ ഒരു നിധിയാണ്. അവളുടെ ഉള്ളിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു...പക്ഷേ, എടുത്ത് തീരുമാനം മാറ്റാൻ താൻ ഉദ്ദേശിക്കുന്നില്ല.തന്റെ കുഞ്ഞനിയത്തിയായി അവള് ഒരിക്കലും വളരേണ്ട. ഒരുപക്ഷേ, നാളെ അവള് വലുതാകുമ്പോൾ തന്നെ വെറുത്തു തുടങ്ങും...അവളുടെ കുഞ്ഞിക്കണ്ണുകളിൽ തന്നോടുള്ള വെറുപ്പ് കാണാൻ അവള് ഒരിക്കലും ആഗ്രഹിക്കുന്നില്ല.
അവള് ഇശലിനെ എടുത്ത് മടിയിൽ ഇരുത്തി.അവളുടെ ഇരുകവിളിലും അവള് ചുംബിച്ചു.
തന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർകണങ്ങൾ അവള് തുടച്ച്‌മാറ്റി.
"ഇല്ല... അമീറ ഇനി ഒരിക്കലും കരയില്ല" അവള് മന്ത്രിച്ചു.
"ഇനിയുള്ളത് കരയിക്കാനുള്ള സമയമാണ്.."അവളെന്തോ മനസ്സിലുറപ്പിച്ചു കൊണ്ട് പറഞ്ഞു.
അപ്പോഴാണ് സോഫിയ അങ്ങോട്ടേക്ക് വന്നത്.
"അമീറ...സാമുവൽ ഇശലിനെ ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്..നാളെ ഇഷലിനെ അവർക്ക് കൊടുക്കണം...നിനക്ക് ഇനിയും സമയമുണ്ട്..നല്ലപോലെ ഒന്ന് ആലോചിക്ക്."
"ഇനിയെന്ത് ആലോചിക്കാനാ..ഞാൻ പറഞ്ഞതല്ലേ..നാളെ ഇശലിനെ അവരെ ഏൽപ്പിക്കണം.." അവള് ഉറപ്പിച്ചത് പോലെ പറഞ്ഞ് നിർത്തി.പിന്നെ സോഫിയക്ക് അതിനെ പറ്റി ഒന്നും ചോദിക്കാൻ തോന്നിയില്ല.
തുടരും....