Aksharathalukal

THE SECRET-5

Part-5


✍️MIRACLE GIRLL


ഒരു പാവപ്പെട്ട കർഷക കുടുംബമായിരുന്നു സാമുവലിന്റേത്. ഭാര്യയും ഒരു മകളും അടങ്ങുന്ന കൊച്ചുകുടുമ്പം. എന്നാല്, അവരുടെ മകൾക്ക് വൃക്ക തകരാറ് ആയിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് അവളുടെ ചികിത്സയ്ക്കുള്ള പണം അയാള് കണ്ടെത്തുന്നത്. അതിനിടയിലാണ് ഇശലിനെ അവരുടെ കയ്യിൽ ഏൽപ്പിക്കുന്നത്. ഒപ്പം, അവരുടെ മകളുടെ ചികിത്സയ്ക്കുള്ള പണവും അമീറ നൽകാമെന്ന് ഏറ്റു. മനമില്ലാമനസ്സോടെ ആണെങ്കിലും അമീറ അവളുടെ കുഞ്ഞനിയത്തിയെ അവരുടെ കയ്യിൽ ഏല്പിച്ചു.

ദിവസങ്ങളും വർഷങ്ങളുമെല്ലാം ശരവേഗം കടന്നുപോയി. ഖാലിദ് ഫാമിലിയിലെ പുത്രിയായിട്ടായിരുന്നു അമീറ അറിയപ്പെട്ടത്. പിന്നീട് അവള് മിഷേൽ മേഹറിഷ് എന്ന നാമം സ്വീകരിച്ചു. കാലങ്ങൾ കഴിയും തോറും കാസ്ട്രോ സ്ക്വാഡിലെ തന്ത്രശാലിയായ ഏജൻറ് ആയി മാറുകയായിരുന്നു അവള്. ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെ ആയിരുന്നു അവള് അവളുടെ ഓരോ ഇരകളെയും കൊന്നൊടുക്കിയത്. രക്തവും പച്ചമാംസവും കണ്ട് അറപ്പ് മാറിക്കഴിഞ്ഞിരുന്നു അവൾക്ക്. എന്നാല്, കാലങ്ങൾ പിന്നിടും തോറും അവൾക്ക് ഇരുട്ടിനോടുള്ള ഭയം കൂടി കൊണ്ടേയിരുന്നു. 
രാത്രിയായാൽ അവള് ഇരുട്ടിനെ ഭയപ്പെട്ടിരുന്നു.
ഇരുട്ടിൽ ഒരു കൂട്ടം ദുരാത്മാക്കൾ അവളെ വേട്ടയാടുന്നത് പോലെ..
കൊല്ലാൻ ഇട്ടുകൊടുത്ത, കൊന്നുതള്ളിയ ശരീരങ്ങളുടെ ഉടമകൾ അവളെ വിടാതെ പിന്തുടരുന്നത് പോലെ...
ഇരുട്ടിൽ തിളങ്ങുന്ന അവരുടെ കണ്ണുകൾക്ക് ചോരയുടെ നിറമായിരുന്നു..
പ്രതികാരത്തിന്റെ നിറം...

**********************************


അമീറ എന്ന പെണ്ണിന്റെ ജീവിതത്തിലുണ്ടായ എല്ലാ സംഭവങ്ങളും അവിടെ അയാൾക്ക് മുൻപിൽ തുറന്ന് പറയുകയായിരുന്നു. എല്ലാം കേട്ട് കഴിഞ്ഞതിന് ശേഷം അയാള് ഒരു ഞെട്ടലിലായിരുന്നു. അയാള് തേടി നടന്നതെന്തോ കണ്ടെത്തിയത് പോലെ, അയാൾ അവളെ നോക്കി ഗൂഢമായി ഒന്ന് ചിരിച്ചു. ആ ചിരിയുടെ പിന്നിലെ അർത്ഥം മനസ്സിലായത് പോലെ മിഷേൽ അവരെ നോക്കി.

" ഇപ്പൊ നിനക്ക് മനസ്സിലായി കാണുമല്ലോ ഞാൻ ആരാണെന്ന്..ലൂയിസ് സ്മിത്ത് അല്ലേ? കള്ളപ്പേരാണെങ്കിലും കൊള്ളാം " മിഷേൽ അയാളെ നോക്കി പുച്ഛിച്ച് കൊണ്ട് പറഞ്ഞു.
അയാള് അത് കേട്ടതും ഞെട്ടൽ മാറാതെ അവളെ നോക്കി. പിന്നീട് ഒരു പുഛച്ചിരിയോടെ അയാള് അവൾക്ക് മുൻപിലേക്ക് നടന്നു.

" ഞാൻ ആരാണെന്ന് നീ മനസ്സിലാക്കിയിട്ടും എന്തിനാ ഇത്രെയും എന്നോട് തുറന്ന് പറഞ്ഞത്? " അയാള് ഒരു സംശയത്തോടെയും ചോദിച്ചു.

" താൻ കാരണം ഞാൻ അനുഭവിച്ചതെല്ലാം താനും കൂടെ അറിയണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു, തന്നെക്കാൾ അതിന് അർഹത മറ്റാർക്കും ഉണ്ടാവില്ലല്ലോ" 

" ശരിയാ...നീ പറഞ്ഞതെല്ലാം...പക്ഷേ, ഇവിടെ നീയെന്നെ പ്രതീക്ഷിച്ചില്ല അല്ലേ?"

" എന്റെ നീക്കങ്ങളൊന്നും നിങ്ങൾക്ക് ഊഹിച്ചെടുക്കാൻ പോലും സാധിക്കില്ല, എനിക്കറിയാമായിരുന്നു എന്നെയും കാത്ത് നിങ്ങള് ഇവിടെ ഉണ്ടാകുമെന്ന്, ഒരർത്ഥത്തിൽ പറഞാൽ നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ ഇവിടെ വരെ വന്നത്" മിഷേൽ അയാളുടെ അടുത്തേക്ക് നടന്നു.
" ഇത്രെയും കാലം നിങ്ങള് ചെയ്യുന്ന ഓരോ പ്രവർത്തിയും ഞാൻ അറിയുന്നുണ്ടായിരുന്നു. നിങ്ങള് എവിടെയാണ്? എവിടെ പോകുന്നു, എന്ത് ചെയ്യുന്നു തുടങ്ങിയ എല്ലാ കാര്യങ്ങളും...ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാൻ കഴിഞ്ഞ 12 വർഷവും കാത്തിരുന്നത് മിസ്റ്റർ ഡേവിസ് പോൾ " അവള് അയാളെ പകയെരിയുന്ന കണ്ണുകളോടെ നോക്കി. അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി.

" ഇന്ന് നീ ചെയ്തത് ഒരു അബദ്ധമായി പോയി. നിന്നെ പോലെയൊരു പീറ പെണ്ണ് അതും എന്റെ മുൻപിൽ തനിച്ച്...എന്ത് ധൈര്യത്തിലാണ് നീ ഇറങ്ങി തിരിച്ചത്...എന്തിനാണ് നീ എന്നെ ഫോളോ ചെയ്യുന്നത് എന്ന സംശയം മാത്രമേ ഇത്രയും കാലം എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ , ഇപ്പൊൾ അതിനുള ഉത്തരം എനിക്ക് കിട്ടി, നിന്റെ അച്ഛനെയും അമ്മയെയും കൊന്നതിന് നിനക്ക് എന്നോട് പ്രതികാരം ചെയ്യണം അല്ലേ? ഒരുപാട് പേരെ കൊന്നിട്ടുണ്ട് ഈ ഡേവിസ് പോൾ, പക്ഷേ, ആരും എന്റെ പിന്നാലെ വരാൻ ധൈര്യപ്പെട്ടില്ല"

" ഇനി ആർക്കും തന്റെ പിന്നാലെ വരേണ്ട ആവശ്യം ഉണ്ടാകില്ല...എന്റെ മുൻപിൽ എത്തിപെട്ടിട്ട്‌ താൻ ഇവിടെ നിന്നും ജീവനോടെ പോകുമെന്ന് കരുതുന്നുണ്ടോ...ഇത്രയും കാലത്തെ പക ഈ ഒറ്റരാത്രി കൊണ്ട് തീർക്കണ്ടെ എനിക്ക്?"

________________

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അജു പുറംകാഴ്ചകളിൽ നിന്ന് കണ്ണെടുത്തത്. ഫോണിലേക്ക് ഒന്ന് നോക്കിയ ശേഷം അവൻ കോൾ അറ്റൻഡ് ചെയ്തു.

" ഹലോ" 

" സർ, മാഡം ഇത് വരെയും ഇവിടെ എത്തിയിട്ടില്ല" 

" വാട്ട്? അവള് ഇവിടന്ന്‌ പോയിട്ട് കുറെ നേരമായല്ലോ"

" പക്ഷേ, ഇവിടെ എത്തിയിട്ടില്ല, ഞങൾ കുറെ നേരമായി വെയിറ്റ് ചെയ്യുന്നു*

" ശരി, ഞാൻ ഒന്ന് പോയി നോക്കട്ടെ..ഞാൻ അവളെയും കൂട്ടി വരാം" 

"ശരി സർ" അതും പറഞ്ഞ് കോൾ കട്ട് ചെയ്തു.

അജു ഫോണിൽ ഫ്ലാഷ്ലൈറ്റ് ഓൺ ആക്കി മുൻപോട്ട് നടന്നു.

" ഇവൾ ഇത് എവിടെ പോയി...ഇനി എന്തേലും കണ്ട് പേടിച്ചോ എന്തോ" അവൻ പിറുപിറുത്തു.

_________________________

" നീ എന്നെ വെല്ലുവിളിക്കാറായോ..." അതും പറഞ്ഞ് കൊണ്ട് അയാള് അവളുടെ മുഖത്തേക്ക് ചവിട്ടി. പെട്ടെന്നായത് കൊണ്ട് അവള് പിറകിലേക്ക് വീണു. മുഖം പൊത്തിപിടിച്ച് കൊണ്ട് അവള് അവിടെ നിന്നും എഴുന്നേറ്റു. അവള് മുഖത്ത് നിന്നും കയ്യെടുത്ത് അയാളെ നോക്കി ഗൂഢമായി ചിരിച്ചു.

" എന്റെ വെല്ലുവിളിയിൽ താൻ ഭയന്ന് പോയെന്ന് തോന്നുന്നു." അവൾ അയാളെ നോക്കി പുച്ഛിച്ചു. അത് അയാൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അയാൾ കൈ ചുരുട്ടി അവൾക്ക് നേരെ വീശി, അവൾ തല വെട്ടിച്ചു ക്കൊണ്ട് അയാളുടെ വയറിനിട്ട്‌ ആഞ്ഞു ചവിട്ടി. അയാൾ വേദന കൊണ്ട് വയറിൽ കൈകളമർത്തി. അവൾ ജീൻസിന്റെ ബാക്കിൽ നിന്നും തോക്കെടുത്ത് അയാൾക്ക് നേരെ ചൂണ്ടി.

" നിന്നെ ഇഞ്ചിഞ്ചായി കൊല്ലണമെന്നാണ് ഞാൻ ആഗ്രഹിച്ചത്..നിന്റെ തല തെരുവുപ്പട്ടികൾക്ക്‌ ആഹാരമാകുന്ന വിധത്തിൽ...എന്നാല് എനിക്ക് അത് കാണാനുള്ള ഭാഗ്യമില്ല...ഗുഡ് ബൈ ആൻഡ് ഗോ ടൂ ഹെല്ല് മിസ്റ്റർ ഡെവിസ് പോൾ " അതും പറഞ്ഞ് കൊണ്ടവൾ അയാൾക്ക് നേരെ വെടിയുതിർത്തു. അത് അയാളുടെ നെഞ്ചിൽ തറഞ്ഞ് കയറിയതും, അയാള് കിടന്നു പിടയാൻ തുടങ്ങി. ജീവന് വേണ്ടിയുള്ള അയാളുടെ പിടച്ചിൽ കണ്ട് ആസ്വദിക്കുകയായിരുന്നു അവള്..

പെട്ടെന്നാണ് അനക്കമില്ലാതായത്, അവള് സംശയത്തോടെ അയാൾക്ക് നേരെ നടന്നു. അവള് കാല് കൊണ്ട് അയാളുടെ നെഞ്ചില് ചവിട്ടി. ശരീരത്തിൽ ഒരു അനക്കവുമില്ല. അയാള് മരണത്തിന് കീഴടങ്ങിയെന്ന് അവള് തിരിച്ചറിഞ്ഞു. അവളുടെ മുഖത്ത് ഒരു പുഛച്ചിരി വിരിഞ്ഞു.

"ഞാൻ നിന്നെ കൊന്നു" അതും പറഞ്ഞവൾ ഒരു ഞെട്ടലോടെ നിന്നു.

" എന്ത് പറ്റി താൻ ഇത്ര പെട്ടന്ന് തോൽവി സമ്മതിച്ചു...മരണത്തിന് മുൻപിൽ താൻ തോറ്റുപോയി" അവള് അയാളുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു.

" എനിക്ക് നിന്നെ കൊന്നിട്ടും ഒരു തൃപ്തി വരുന്നില്ല, നീ ഒറ്റയടിക്ക് ചത്തത് ശരിയായില്ല, നരകിച്ച് ചാകണമായിരുന്നു." അവള് അയാളുടെ മുടിയിൽ പിടിച്ച് വലിച്ചു കൊണ്ട് ഒരു ഭ്രാന്തിയെ പോലെ പറഞ്ഞു കൊണ്ടിരുന്നു.

" മിഷേൽ.." 
എവിടന്നോ അജുവിന്റെ ശബ്ദം അവള് കേട്ടു.

" അജു.." അവള് ചുറ്റിലും നോക്കി.

" മിഷേൽ..." അവൻ വീണ്ടും വിളിച്ചു.

" അവൻ ഇങ്ങോട്ടാണ് വരുന്നത്..അവൻ വരുന്നതിന് മുൻപേ ഇയാളുടെ ബോഡി മാറ്റണം" അവള് ചിന്തിച്ചു.

അവള് അവിടെ നിന്നും എഴുന്നേറ്റ്, അല്പനേരം എന്തൊക്കെയോ ചിന്തിച്ച് നിന്നു, എന്നിട്ട് അയാളുടെ കാലുകൾ രണ്ടും പിടിച്ച് വലിച്ചിഴച്ച് പുഴ ലക്ഷ്യം വെച്ച് നടന്നു. പുഴയുടെ അടുത്ത് എത്തിയതും അവള് അയാളുടെ ശരീരം പുഴയിലേക്ക് തള്ളി. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന അയാളുടെ ശരീരം അവള് കാൽ കൊണ്ട് ചവിട്ടി താഴ്ത്തി. എന്നിട്ട്, തിരിച്ച് മെഴുതിരി കത്തിച്ച് വെച്ച സ്ഥലത്തേക്ക് നടന്നു, ആ തിരി ഊതിക്കെടുത്തി.

" നിന്റെ ആയുസ്സും ഇവിടെ തീർന്നു" അവള് ആ പുഴയിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

_____________________

കുറെ തവണ വിളിച്ചിട്ടും മിഷേലിന്റെ മറുപടി ഒന്നും കിട്ടാതായപ്പോൾ അജുവിന് ചെറിയ ഭയം തോന്നി. താൻ കാരണം അവള് എന്തെങ്കിലും അപകടത്തിൽ പെട്ട് കാണുമോ എന്നവൻ ഭയന്നു.

" അജു..." പെട്ടെന്നാണ് മിഷേൽ എവിടെ നിന്നോ വന്നു അവനെ കെട്ടിപ്പിടിച്ചത്. അവൻ ആദ്യമൊന്ന് ഞെട്ടിയെങ്കിലും, പിന്നെ അവനും അവളെ ചേർത്ത് പിടിച്ചു.

" നീ എവിടെയായിരുന്നു? നിന്നെ കാണാതായപ്പോ ഞാൻ വിചാരിച്ചു, ഇവിടെ എവിടേലും ബോധം കെട്ട് കിടക്കുവാണെന്ന്‌.." അവൻ ഒരു ചിരിയോടെ പറഞ്ഞു.

" പോടാ കോപ്പെ, ഈ നട്ടപാതിരാക്ക്‌ എന്നെ ഇതിനാത്തേക്ക്‌ ഒറ്റക്ക് വിട്ടതും പോരാ...അവൻ നിന്ന് ചിരിക്കാ.." അവള് അവന്റെ മുടിയിൽ പിടിച്ച് വലിച്ചു.

" ശരി പോട്ടെ...നീ എവിടെയായിരുന്നു? " 

" അത്...എനിക്ക് വഴിതെറ്റി.." അവള് അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

" സാരമില്ല..ഇപ്പൊ ഞാൻ വന്നില്ലേ...ഇനി നമുക്ക് ഒരുമിച്ച് പോവാം" അവൻ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.

" എന്നാ വാ...പക്ഷേ, എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല..നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നെ.. എന്ത് സർപ്രൈസാ നീ എനിക്ക് തരാൻ പോകുന്നേ" അവള് ഒരു സംശയത്തോടെ ചോദിച്ചു.

" സർപ്രൈസ് ആരേലും മുൻപേ പൊട്ടിക്കോ പെണ്ണേ.." അവൻ പറഞ്ഞു.

കുറച്ച് ദൂരം മുൻപോട്ട് പോയതും അജു അവളുടെ കൈകളിൽ പിടിച്ചു.

" ഇവിടെ നിൽക്ക്..ഞാൻ ഇപ്പൊ വരാം" അജു

" അയ്യോ..ഇവിടെ നല്ല ഇരുട്ടാ...ഞാൻ എങ്ങനെയാ ഇവിടെ ഒറ്റക്ക് നിൽക്കുന്നത്" അവള് മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. 

അവൻ കൈക്കൊണ്ട് അവളോട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ടു.

ഇരുട്ടിൽ ഒറ്റക്ക് നിൽക്കുമ്പോൾ അവളുടെ കൈകൾ വിറച്ച് കൊണ്ടിരുന്നു. കൈകാലുകൾ തളർന്ന് പോകുന്ന പോലെ..
പിറകിൽ നിന്ന് ഒരു ഇലയനക്കം പോലെ ശബ്ദം കേട്ടതും അവള് ഞെട്ടിത്തിരിഞ്ഞ് നോക്കി. പക്ഷേ, അവിടം ശൂന്യമായിരുന്നു. അവള് ശ്വാസം നേരെയെടുത്ത്‌ തിരിഞ്ഞതും മുൻപിൽ അവളെ തന്നെ തുറിച്ച് നോക്കിക്കൊണ്ട് നിൽക്കുന്ന സ്ത്രീയെ കണ്ട് അവള് കാൽ പിറകിലേക്ക് വെച്ചു. ഭയം കാരണം ശ്വാസം എടുക്കാൻ പോലും അവള് പാട്‌പെട്ടു.

പെട്ടെന്നാണ് ആ സ്ത്രീയുടെ മുഖം വികൃതമായത്, മുഖമെല്ലാം പൊട്ടി ചോരയും ചലവും ഒലിച്ചിറങ്ങുന്ന ഒരു രൂപം. അത് തന്റെ അടുത്തേക്ക് വേച്ച് വേച്ച് വരുന്നു, അവൾക്ക് ഒന്ന് ഉറക്കെ നിലവിളിക്കണമെന്ന്‌ ഉണ്ടായിരുന്നു, പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല. ആ രൂപത്തിന്റെ കൈകൾ അവളുടെ കഴുത്തിലേക്ക് നീണ്ടതും അവള് ഒരു നിലവിളിയോടെ അതിനെ മറികടന്ന് ഓടി, തിരിഞ്ഞുനോക്കിയപ്പോൾ ആ രൂപം ആകാശത്തേക്ക് ഉയർന്ന് തന്നെ നോക്കി അടുത്ത നിമിഷം അതിവേഗത്തിൽ തനിക്ക് നേരെ ചാടി വീണു. അവള് ഭയത്താൽ തന്റെ മുഖം പൊത്തി നിലവിളിച്ചു.

" മിഷേൽ..എന്താ പറ്റിയെ?" 
അജുവിന്റെ ശബ്ദം കേട്ടപ്പോഴാണ് അവള് മുഖത്ത് നിന്നും കയ്യെടുത്ത് അവനെ നോക്കി.

" എന്താടോ...തനിക്ക് എന്താ പറ്റിയേ? എന്തിനാ നിലവിളിച്ചെ?" അവൻ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി കൊണ്ട് ചോദിച്ചു.

അവള് അവന്റെ കൈ മാറ്റിയ ശേഷം ചുറ്റുമൊന്ന് നോക്കി. അവള് ആ രൂപത്തെ അവിടെയെങ്ങും കണ്ടില്ല. അത് തന്റെ വെറും തോന്നൽ ആയിരുന്നെന്ന് മനസ്സിലാക്കാൻ അവൾക്ക് അധിക സമയമൊന്നും വേണ്ടി വന്നില്ല. 

" ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലേ... നീയെന്തിന നിലവിളിച്ചെ" അജു അവളുടെ ചുമലിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു, അവള് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു, അവളുടെ ഇരുകയ്യും അവന് ചുറ്റും മുറുകി.

അവന്റെ നെഞ്ചിലെ ചൂടിൽ പറ്റി കിടന്നപ്പോൾ അത്രേം നേരം ഉണ്ടായിരുന്ന ഭയം അലിഞ്ഞില്ലാതായി.
നേരത്തെ അത്രയും നേരം ഇരുട്ടിൽ തനിച്ച് നിന്നിട്ടും ഇത് പോലെയൊന്നും ഉണ്ടായില്ല എന്നത് അവള് അത്ഭുതത്തോടെ ഓർത്തു.

" ഇങ്ങനെ നിക്കാനാണോ പ്ലാൻ?" അജു അവളെ തലോടി ക്കൊണ്ട് ചോദിച്ചു.
അത് കേട്ടതും അവള് അവനെ മുഖമുയർത്തി നോക്കി. 

" ഒന്ന് കണ്ണടച്ചെ" അവൻ പറഞ്ഞു.

" എങ്ങോട്ടും പോവരുതെ" 

" ഇല്ല, നീ കണ്ണടക്ക്" 
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
അവള് പതിയെ രണ്ട് കണ്ണുകളും അടച്ചു. 

" ഹാ...ഇനി തുറന്നോ.." അവൻ പറഞ്ഞത് കേട്ട് അവള് കണ്ണുകൾ തുറന്നു. അവിടെയെല്ലാം കണ്ടതും അറിയാതെ തന്നെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അവള് ചുറ്റും നോക്കി, അവിടെയെല്ലാം പല വർണങ്ങളിലുള്ള കുഞ്ഞു ബൾബുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു. മുൻപിൽ റോസാപ്പൂ ഇതളുകൾ കൊണ്ടൊരു പാത, അതിന്റെ ഇരുവശങ്ങളിലുമായി മെഴുതിരികൾ കത്തിച്ച് വെച്ച്, അതിനപ്പുറത്ത് ഒരു ടേബിൾ, അതിന് മുകളിലായി ഒരു മെഴുകുതിരി കത്തിച്ചു വെച്ചിരുന്നു.
ഇതെല്ലാം കണ്ട് ഒരു അത്ഭുതത്തോടെ അവള് അവനെ നോക്കി.

" എന്താ ഇതൊക്കെ? " അവള് ചോദിച്ചു.

" ഈ കാടിനെ ഒന്ന് അലങ്കരിക്കാൻ നോക്കിയതാ" അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

" എന്നിട്ട് അലങ്കരിച്ചോ?" അവള് ഇരുകയ്യും കെട്ടിക്കൊണ്ട് ചോദിച്ചു.

" നീ കണ്ടില്ലേ" അവൻ അപ്പോഴും അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. അവന്റെ നോട്ടം സഹിക്കാ വയ്യാതെ അവള് തല താഴ്ത്തി. അപ്പൊൾ ആ കണ്ണുകൾക്ക് വളരെയധികം മൂർച്ചയുള്ളതായി അവൾക്ക് തോന്നി.

" നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നേ? " അവള് അവന് നേരെ വിരൽ ഞൊടിച്ച് കൊണ്ട് ചോദിച്ചു.

" ഒന്നുമില്ല, ഈ വെള്ളാരങ്കണ്ണുകൾക്ക്‌ ഒരു പ്രത്യേക ഭംഗിയാണ് ട്ടോ" അവൻ അവളുടെ ഇടുപ്പിലൂടെ കൈചുറ്റി അവളെ അവനിലേക്ക് ചേർത്ത് നിർത്തി.

" ദെ...എന്നെ ഇങ്ങനെ നോക്കല്ലെ" അതും പറഞ്ഞ് കൊണ്ട് അവള് കൈ കൊണ്ട് അവന്റെ കണ്ണുകൾ പൊത്തി.

" നോക്കിയാ നീ എന്തോ ചെയ്യും" അവൻ അവളുടെ കൈകൾ അവന്റെ മുഖത്ത് നിന്നും എടുത്ത് മാറ്റി.

" നിന്റെ നോട്ടം സഹിക്കവയ്യാതെ ചിലപ്പോ ഈ കണ്ണുകൾ പറിച്ചെടുത്തെന്ന് വരും" അവള് ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

" ശരി...അതൊക്കെ വിട്..എന്റെ കൂടെ വാ" അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
അവൻ അവളുടെ കൈകളിൽ പിടിച്ചു വരാൻ ആവശ്യപ്പെട്ടു. അവള് മെല്ലെ അവന്റെ കൈകളിൽ മുറുകെ പിടിച്ച് അവന് പിന്നാലെ റോസിതളുകൾ കൊണ്ടുള്ള പാതയിലൂടെ നടന്നു. അവള് അവനെ നോക്കിയപ്പോൾ അവന്റെ മുഖത്തുള്ള ചെറു പുഞ്ചിരി കണ്ട് അവളുടെ മനസ്സിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. തന്നെ അവള് വീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അവൻ അവളെ കുസൃതി ഒളിപ്പിച്ച കണ്ണുകളോടെ നോക്കി,,ഒരു നിമിഷം അവർ ഇരുവരുടെയും കണ്ണുകൾ ഉടക്കി.അവള് അവനിലേക്ക് പറ്റി ചേർന്ന് അവന്റെ കൈക്കിടയിലൂടെ അവളുടെ കൈ കോർത്ത് വെച്ച് മുന്നോട്ട് നടന്നു. ഒരു റൗണ്ട് ടേബിളിൻ മുന്നിൽ ചെന്നെത്തി. അവള് അവിടെയൊന്ന് വീക്ഷിച്ചു. ആ ടേബിളിന്റെ അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് വുഡൻ ചെയറുകൾ ഇട്ടിട്ടുണ്ട്. ടേബിളിന്റെ നടുവിലായി തന്നെ ഒരു ക്യാന്റിൽ, അടുത്ത് തന്നെ ഒരു റെഡ് ആന്റ് വൈറ്റ് മിക്സഡ് ബോകറ്റ്...കുറച്ച് അപ്പുറമായി രണ്ട് വൈൻ ഗ്ലാസ്സും റെഡ് വൈനും വെച്ചിട്ടുണ്ട്..അതിലേക്ക് ഒന്ന് നോക്കിയ ശേഷം അവള് അജുവിനെ നോക്കാൻ തുനിഞ്ഞതും അവള് എന്തോ കണ്ടത് പോലെ വീണ്ടും ടേബിളിലേക്ക് തന്നെ കണ്ണുകൾ പായിച്ചു.
ഒരുപാട് റോസ് പെറ്റൽസിന് നടുവിലായി ഒരു കുഞ്ഞു പെട്ടി അവളുടെ ശ്രദ്ധയിൽ പെട്ടു.

" ഇതിൽ എന്താ" എന്നും പറഞ്ഞ് കൊണ്ട് അവള് അത് എടുക്കാൻ തുനിഞ്ഞതും അവൻ അവളുടെ കൈ പിടിച്ച് വെച്ചു. അവള് അവന്റെ കയ്യിലേക്കും മുഖത്തേക്കും മാറിമാറി നോക്കി. എന്നിട്ട്, അവള് അവളുടെ കൈകൾ പിൻവലിച്ചു. അവൻ ഒരു പുഞ്ചിരി തൂകി കൊണ്ട് ആ ബോക്സ് എടുത്ത് അവൾക്ക് നേരെ നീട്ടി. അവള് അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ അവന്റെ മുഖത്തേക്ക് നോക്കിയ ശേഷം അത് വാങ്ങിച്ചു.

" തുറന്ന് നോക്ക്" അവള് ആ ബോക്സ് തുറന്നു നോക്കി. അത് തുറന്നതും അതിൽ നിന്നൊരു പ്രകാശം അവളുടെ മുഖത്തേക്ക് അടിച്ചു. അവള് ഒന്ന് കണ്ണ് ചിമ്മി തുറന്നതിന് ശേഷം അതിലേക്ക് നോക്കി.

"ഇത്.." അവൾ അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ അത് മന്ത്രിച്ചു. വൈരക്കല്ലു പതിപ്പിച്ച ഒരു മോതിരമയിരുന്നു അത്.,, അവള് അത്ഭുതത്തോടെ അജുവിനെ നോക്കി.

" ഈ റിംഗ്?" അവള് ഒരു സംശയത്തോടെ ചോദിച്ചു.

" അത് നിനക്ക് തന്നെയാ...എന്തേ?" അവൻ ഇരുകയ്യും കെട്ടി കൊണ്ട് ചോദിച്ചു.

" എനിക്കോ...പക്ഷേ"

" ഇന്ന് നമ്മുടെ എംഗേജ്മെന്റ് ആണ്" അവള് എന്തോ പറഞ്ഞ് മുഴുമിപ്പിക്കും മുൻപേ തന്നെ അവൻ പറഞ്ഞു.

"എംഗേജ്മെന്റോ? അതും ഈ കാട്ടിൽ വെച്ച്" അവൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.

" എന്താടോ ചിരിക്കുന്നേ?" എന്നും പറഞ്ഞ് കൊണ്ട് അവൻ അവളുടെ ഇരുകയ്യും പിടിച്ച് അവനിലേക്ക് അടുപ്പിച്ചു.

" ശരിക്കും ഒരു മലയാളി ഒക്കെയാണെങ്കിലും, ഇപ്പൊ നീ കാരണമല്ലേ എനിക്ക് ഇന്ത്യയിലേക്ക് വരാൻ പറ്റിയത്..ഇവിടെ വന്നപ്പോ ഇവിടം വിട്ട് പോകാനും തോന്നുന്നില്ല. അതോണ്ട് പോകുന്നതിന് മുൻപ് ഈ പുണ്യഭൂമിയിൽ വെച്ച് തന്നെ നമ്മുടെ എംഗെജ്മെന്റ് അങ്ങ് തീർക്കാമെന്ന് ഞാനും വിചാരിച്ചു. അതിനാ ഈ സെറ്റ് അപ്പ്‌ ഒക്കെ " അവൻ ചുറ്റിലും നോക്കിക്കൊണ്ട് പറഞ്ഞു.

" നിനക്ക് വേറൊരു സ്ഥലവും കിട്ടിയില്ലേ അജു...ഈ കാട്ടിൽ വെച്ച് തന്നെ വേണമായിരുന്നോ" അവള് ചോദിച്ചു.

" ഇവിടെ എന്താ കുഴപ്പം...ഇവിടെയുള്ള ഈ നിശ്ശബ്ദത ഉണ്ടല്ലൊ...അതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്" 

" ഉവ്വ്... വല്ല കാട്ടാനയും ഇറങ്ങിയാൽ വളരെ നന്നായിരിക്കും...അല്ല പിന്നെ..നിനക്ക് വട്ടാ.." അതും പറഞ്ഞ് കൊണ്ട് അവള് മുഖം തിരിച്ചു.

" ഹാ..നിന്റെ കൂടെ കൂടി വട്ടായതാ...ഏതായാലും നിന്റെ കയ്യിൽ എനിക്ക് ഉള്ള റിംഗ് ഇല്ലല്ലോ...അപ്പോ ഞാനെങ്കിലും ഈ റിംഗ് ഇട്ടു തന്നോട്ടെ" അവളുടെ കയ്യിലുള്ള റിംഗ് വാങ്ങിച്ച് കൊണ്ടവൻ ചോദിച്ചു.

അവള് സമ്മതമെന്നോണം തലയാട്ടി കൊണ്ട് അവളുടെ ഇടതു കൈ അവന് നേരെ നീട്ടി. അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കിയതിനു ശേഷം അവളുടെ മോതിര വിരലിൽ അവൻ മോതിരം അണിയിച്ചു. അവള് അപ്പോഴും അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അത് അവൻ കാണാതെ തുടച്ച് മാറ്റി.

" നീ ഒരിക്കലും എന്നെ ഇങ്ങനെ സ്നേഹിക്കാൻ പാടില്ല അജു.." അറിയാതെ അവളുടെ വായിൽ നിന്നും വീണുപോയ വാക്കുകളായിരുന്നു അത്.

" വാട്ട് യു മീൻ? " അവൻ ഒരു സംശയത്തോടെ ചോദിച്ചു.

" ഒന്നുമില്ല" എന്നും പറഞ്ഞ് കൊണ്ട് അവള് അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. അവനും അവളെ തിരിച്ച് ഇറുകെ പുണർന്നു.

" ഞാൻ നിന്നെ എങ്ങനെ മനസ്സിലാക്കിക്കും അജു..നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുവോ, അത്രത്തോളം നീ എന്നെ വെറുക്കുന്ന ഒരു ദിനവും അടുത്തെത്തി കഴിഞ്ഞു. നീ എന്നെ അളവറ്റ് സ്നേഹിക്കുമ്പോൾ, എനിക്ക് നിന്നോട് തിരിച്ചൊന്നും ഇല്ലെന്ന് അറിയുന്നു നിമിഷം നീ തളർന്ന് പോകുന്നത് കാണാൻ എനിക്ക് കഴിയില്ല" അവള് മനസ്സിൽ ഓരോന്ന് ചിന്തിച്ചു.

തുടരും...


THE SECRET-6

THE SECRET-6

4.8
1576

Part-6 ✍️MIRACLE GIRLL പെട്ടെന്നാണ് അജുവിനെ ഫോൺ റിംഗ് ചെയ്തത്. അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് മിഷേലിനെ നോക്കി. " പപ്പയാണ്.. ഫൈവ് മിനിട്സ്" എന്നും പറഞ്ഞ് കൊണ്ട് അവൻ കോൾ അറ്റൻഡ് ചെയ്തു. " ഹലോ"  " ഹാ...എന്റെ പുന്നാര മോന് തിരിച്ച് വരാനൊന്നും ഉദ്ദേശമില്ലെ? " " അത് പപ്പ...ഞങൾ നെക്സ്റ്റ് വീക്ക്‌ എത്തും"  " ഞാൻ പറയുന്നത് അങ്ങട് കേട്ടോണം...നാളെ അവിടന്ന് തിരിക്കണം"  " പപ്പ...എന്താ ഇത്ര പെട്ടെന്ന്..അതും നാളെ തന്നെ.."  " നിന്റെ ചോദ്യങ്ങൾ ഒന്നും വേണ്ട...പറയുന്നത് കേൾക്ക്..."  " ശരി" അതും പറഞ്ഞ് കൊണ്ട് അവൻ കോൾ കട്ട് ചെയ്തു. അവൻ മിഷേലിന് അടുത്തേക്ക്