നിശബ്ദമീ നിമിഷത്തിൽ
നിശയിലെ, നിലാവിനും , കാറ്റിനും
കൂട്ടായി എൻ്റെ മനസ്സും , കണ്ണും
കാതും അറിഞ്ഞ് തുടങ്ങി നിശബ്ദം ഈ നിനത്തിൽ .....
കടലിലെ തിരകളെ കേൾക്കുവാൻ
മനസ്സ് നിശബ്ദ മായതും കേൾക്കൂ
ഈ നഗ്ന സത്യ മിത് രണ്ടിണകൾ
ചേരുന്നിടം പുഷ്പ്പിച്ച് മെയ്യിലെ
മേദസുകൾ .....
ആഴി തൻ ആഴങ്ങളിൽ നീന്തി
തുഴയുവാൻ എന്നിലെ ശ്വാസ മീ കുമിളകൾക്ക് കൂട്ടായി ....
ഉറങ്ങി ഉണരുന്ന നിനത്തിലും
ചുവരിലെ മണിഒച്ച നിലക്കാതെ
ചിലച്ചു കൊണ്ടിരുന്നു.
വീണ്ടുമൊരു നിശബ്ദമീ രാത്രിയെ
ഉറക്കം ഉലച്ച കണ്ണുകളിൽ അവളിലെ നഗ്നമാം ജീവിത താളം
എൻ ചെവികളിൽ ചിലമ്പി....
സ്നേഹവും , വികാര വിദ്വേഷവും
രതിയുടെ നിമിഷങ്ങൾ നിഴലായി
അരുകിൽ തഴുകി .....
ഉടലാകെ പുണരുമ്പോൾ ഉണരുന്ന
രോമമെൻ കണ്ണിൽ തിളക്കവും
കത്തിയ കാമത്തിൻ തളിർക്ക-
യായി.....ഇറുകിയ കരത്തിൽ
ചുണ്ട് മലർക്കെ ചുംബിച്ചവർ
മരിച്ചവർ ചിരിച്ച മുഖവുമായി
ചലിക്കാത്ത ചുവരിലെ ചിത്രമായി
ഓർമ്മകൾ വീണ്ടും ഒരു നിശബ്ദ
മാം വഴികളിൽ കൂടി നടന്നു മുന്നേ
റുന്ന് ശെരികളെ കാൾ തെറ്റുകൾ
ഇഴയുന്ന കാലം.. വള്ളിപടർന്ന്
നിശബ്ദമായി മൂടവെ ശെരികൾ
പിന്നെയും ബാകി.....
നമ്മിലെ നിശബ്ദതയിൽ മൂടിവെക്ക പെട്ടതൊക്കയുംനിശയിലെ നിലാവ് പോലെ കാണുന്നു മിന്നും നക്ഷത്ര കൂട്ടവും ...... താരകെ തളിരിട്ട എൻ മേനിയിൽ നീ നോക്കുമ്പോൾ നാണം എന്നിലെ പ്രേമം പൂക്കുന്നു ഉള്ളിലാ നിശബ്ദതയിൽ ......
✍️എഴുത്ത്
ജോസഫ് കരമനശേരി