Aksharathalukal

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 1

പാർട്ട്‌ 1
 

"കാമിനി … രൂപീണി ..
കാമിനി … രൂപീണി … ശീലാവതി ..
കാമിനി … രൂപീണി … ശീലാവതി .. മണിയെ ..ഓ .."

ഇതാരാ ഈ വെളുപ്പാൻ കാലത്തു..
മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല..

ഹലോ.....

ദൈവമേ നിങ്ങൾ ഇതുവരെ പുറപ്പെട്ടില്ലേ..

ഞങ്ങൾ അരമണിക്കൂർ മുൻപേ പുറപ്പെട്ടു
ഇനി താങ്കൾക്ക് വേണമെങ്കിൽ ഒരു മണിക്കൂർ മുൻപേ പുറപ്പെടാം..

"'%#%& എണീക്കടി കിടക്കാപായാൽ നിന്ന്..

ഓഹ് എന്റമ്മോ ഈ വൃത്തികെട്ട ശബ്‌ദം  നല്ല പരിചയം ഉണ്ടല്ലോ.
അവൾ ഉറക്കച്ചടവോടെ എഴുനേറ്റു കണ്ണ് തിരുമി ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി.

" അഹ് നീയാരുന്നോ, എന്താടാ ഈ കൊച്ചുവെളുപ്പാൻ കാലത്തു "..

"വെളുപ്പിനെ ഓഹ്, ദേ എന്നെകൊണ്ട് ഒന്നും പറയിക്കരുത്. മൂട്ടിൽ വെയിൽ അടിക്കുന്നവരെ കെടന്നു ഉറങ്ങിയിട്ട് അവൾ പറയുന്നത് കേട്ടില്ലേ.. സമയം എത്രയായി എന്ന് നോക്കടി.😤"

" സമയം... എന്റമ്മച്ചി 9 മണി ഓഹ്..
പക്ഷെ രാവിലെ 5നു അലാറം വെക്കാൻ പറഞ്ഞതായിരുന്നല്ലോ.. "

" ആരോട് "..

" ഗാന്ധുനോട് "..

"അഹ് ബെസ്റ്റ് വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത അതിനെ തന്നെ ഏല്പിക്കണമായിരുന്നു,
ദേ ഒരു കാര്യം പറഞ്ഞേക്കാം അര മണിക്കൂർ, അതിനുള്ളിൽ രണ്ടും റെഡി ആയി ഇറങ്ങിക്കോണം. ഇല്ലെങ്കിൽ.. ബാക്കി അപ്പോൾ.."

ഹോ...
ഫോൺ കട്ട് ആയതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചിട്ടു തൊട്ടടുത്തു കുരിശിൽ തറച്ചിട്ട പോലെ കിടക്കുന്നവളെ നോക്കി.

" ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് കിടക്കുന്ന കണ്ടില്ലേ, ശവം "..
അവൾ ഒരൊറ്റ ചവിട്ടു വെച്ചുകൊടുത്തു.

"എന്റമ്മോ ഞങ്ങൾ കൊക്കയിൽ വീണേ 😭😭"..

അവൾ ജഗിലെ വെള്ളം എടുത്തു കരയാംബൂ ( കരഞ്ഞുകൊണ്ട് ഇരിക്കുന്നവൾ 😌)വിന്റെ തലവഴി കമിഴ്ത്തി.

" അയോ ഞങ്ങളെ സുനാമി പിടിച്ചേ 😭😭"..

"ഡി "...

അവളുടെ അലർച്ച കേട്ടു കരയമ്പു ഞെട്ടി കണ്ണുതുറന്നു..

"ങേ കടൽ എങ്ങനെ കരയായി.."

"ഇതു കരയും കടലും ഒന്നുമല്ല, തെക്കേതൊടിയിലെ കണാരന്റെ വീടാ, അതായത് മൈ തന്തപടിയുടെ, കിടന്നു സ്വപ്നം കണ്ട് കാറാതെ എഴുന്നേറ്റു വാടി പിതക്കാളി 😤.."

"ശൊ എന്നാലും എന്റെ ബാബു സേട്ടൻ 😪.
എത്ര നാൾ കൂടിയ ഞങ്ങൾ ബീച്ചിൽ പോയി tuje dekha tho me പാടി ഓടി നടന്നതു."

"ബാബു സേട്ടനോ, അതേതാടി ഞാൻ അറിയാത്ത പുതിയ സേട്ടൻ. 🤨"

" അഹ് നമ്മൾ സ്കൂളിൽ പോകുമ്പോ ബസ് സ്റ്റോപ്പിന് അടുത്ത് പുഷ് ഷോപ്പിന്റെ ഓണർ 😌"..

"ഏത് അഹ് ഉന്തുവണ്ടിയിൽ പാനിപൂരി വിക്കുന്ന ബംഗാളിയോ 😳"..

ഉം... 😌

" എന്റെ ദൈവമേ നീ പുള്ളിയുടെ ജാതകവും പൊക്കിയോ. ബംഗാളിയെപോലും നീ വെറുതെ വിടില്ലെ 🤧"..

"ലുക്ക് കാമു, വായിനോട്ടത്തിന് അങ്ങനെ ബംഗാളി മലയാളി എന്നൊന്നുമില്ല. വായിനോട്ടത്തിന് ഭാഷ വേഷം ദേശം ഒന്നുമേ പ്രശ്നം അല്ല. അതൊരു കലയാണ് കുട്ടി "..

" ഇതിനു കല എന്നല്ല കൊല എന്ന പറയേണ്ടത്. നിന്നെ പേടിച്ചു ഇപ്പോ വീട്ടുകാർ ആണ്മക്കളെ റൂമിൽ പൂട്ടിയിടേണ്ട അവസ്ഥയാ, ബംഗാളിയെ പോലും വെറുതെ വിടാത്ത തെണ്ടി "..

" യൂ പുച്ഛിക്കലു മൈ വായിനോട്ടംലു.. ലുക്ക് ലു കാമു, ഞാൻ നിന്നെ ശപിക്കലു.
നീന്റെ തലയിൽ ഏതേലും ബംഗാളി വന്ന് കേറി, അങ്ങേരെ നീ കെട്ടി, അങ്ങേരുടെ പരട്ട മംഗാളി പിള്ളേരെയും പെറ്റു കൂട്ടി, ജീവിതകാലം മുഴുവൻ ഒണക്ക ചപ്പാത്തിയും കിഴങ്ങും കഴിച്ചു ഗ്യാസ് വന്നു പണ്ടാരമടങ്ങി ബംഗാളി സേട്ടാ ഏക് ഗ്ലാസ്‌ പാനി തോ എന്ന് ഹിന്ദിയിൽ നീ ഇരുന്നു കരയും. അപ്പോൾ അത് കാണാൻ ഞാൻ എന്റെ ടോവിനോചായനെ പോലിരിക്കുന്ന കെട്ടിയോന്റെയും തുള്ളികളിക്കണ കുഞ്ഞിപുഴുവിനെപോലെയുള്ള ചുന്ദരി മോളെയും കൊണ്ട് ബെൻസ് കാറിൽ ഒരു വരവ് വരും. എന്നിട്ട് നിന്റെ ബംഗാളി ജീവിത ഗാഥാ കണ്ട് ഹ.. ഹ.. ഹ.. ഹ എന്ന് ചിരിക്കും "

"ഭാ..... 10 മിനിറ്റ്... അതിനുള്ളിൽ റെഡി ആയി വന്നിലെങ്കിൽ മോളെ ഗാന്ധിയമ്മേ എന്റെ തനിക്കൊണം നീ കാണും.. ബാത്‌റൂമിൽ പൊടി പിത്തകാളി 😤"..
 

കാമുവിന്റെ വാ അടക്കുന്നതിനു മുൻപേ അവൾ എഴുന്നേറ്റു ബാത്‌റൂമിലേക്ക് ഓടി.
വാതിൽക്കൽ എത്തിയപ്പോൾ പെട്ടന്ന് ഒന്ന് സഡൻ ബ്രേക്ക്‌ ഇട്ടു. ഒന്ന് സംശയിച്ചു തിരിഞ്ഞു.

" അല്ല കാമു നീ എന്തിനാ ഇപ്പൊ എന്നോട് റെഡി ആവാൻ പറഞ്ഞത്. "

"എന്റെ ഗോഡേ ഇവള് 🤦🏻‍♀️..
നീ എന്തിനാ ഇന്നലെ ഇങ്ങോട്ട് കെട്ടിയെടുത്തെ 🤨"..

" അഹ് അതു നീ മറന്നോ നമ്മുടെ ഓമനക്കുട്ടന്റെ ചേട്ടന്റെ കല്യാണം അല്ലേ നാളെ, ഇന്ന് നമ്മൾ ഒരുമിച്ചു അങ്ങോട്ട്‌ പോകാൻ അല്ലേ ഞാൻ ഇന്നലെയെ ഇങ്ങോട്ട് വന്നത് 😁. "

" നമ്മൾ എപ്പോൾ ഇറങ്ങാൻ ആണ് പ്ലാൻ ഇട്ടതു "

" 6 മണിക്ക് "

" എത്ര മണിക്ക് അലാറം വെക്കാൻ ആണ് പറഞ്ഞത് "

"5മണിക്ക് "..

"എന്നിട്ട് ഇപ്പോ സമയം എത്രയായി "..

"9.15.. ഉയോ 9.15... നീ എന്താ എന്നെ വിളിക്കാതെ "..

" ദേ എന്നെകൊണ്ട് കൂടുതൽ പറയിപ്പിരുത് തള്ളച്ചി, ആരോടാടി ഇന്നലെ അലാറം വെക്കാൻ പറഞ്ഞത് "..

"എന്നോട് "

" എന്നിട്ട് നീ വെച്ചോ "...

"ദേ കാമു, എന്റെ ടോവിനോച്ചായൻ ആണ് സത്യം ഞാൻ നീ പറഞ്ഞപ്പോഴേ 5 മണിക്ക് അലാറം വെച്ചതാ.. എനിക്ക് നല്ല ഓർമയുണ്ട്.. യൂ നോ ഐ ആം എ സന്തോഷ്‌ബ്രാമി ഗേൾ..
ഓർമ്മക്കും ബുദ്ധിക്കും
സന്തോഷ്‌ ബ്രമി 😌"...

" എന്നിട്ട് എന്താടി രാവിലെ 5നു വെച്ച അലാറം 9 കഴ്ഞ്ഞിട്ടും അടിക്കത്തെ. അലാറം ഇറങ്ങി ഓടിയൊ "....

" അതാ ഞാനും ആലോചിക്കുന്നെ 🤔"..

"എന്തോന്നാ "...

"അല്ല ഞാൻ ഒന്ന് പോയി നോക്കട്ടെ ".
ഗാന്ധു ഓടി പോയി മൊബൈൽ ചെക്ക് ചെയ്തു..
"സുബാഷ്.."
 

"ഉം.. എന്തേ അലാറം ഓൺ ആക്കിയില്ലേ 🤨"..

"കാമു നീ എന്നെ അത്ര മണ്ടിയായി കാണാതെ. ഞാൻ 5 മണിക്ക് അലാറവും വെച്ചു അതു ഓൺ ആക്കുകയും ചെയ്തു.
പക്ഷെ,... ഒരു ചിന്ന മിസ്റ്റേക്ക് 😌"..

"🤨"

"am നു പകരം pm ആയിരുന്നു വെച്ചേ 😁..
ബെറുതെ ഫോണിനെ സംശയിച്ചു 😪"...

"ഇവളെ ഇന്ന് ഞാൻ.. 🩴"..

"അയോ എന്നെ ചെരുപ്പ് കൊണ്ട് പീഡിപ്പിക്കാൻ വരുന്നേ 🏃‍♀️...."

"🤦🏻‍♀️..
📱🎶....

ഇനി ഏതവൻ ആണോ.
📱...

അയോ ഓമനക്കുട്ടൻ ബംഗാളി.. ഇവൻ എന്റെ പരിപ്പെടുത്തെ അടങ്ങു 🏃‍♀️...

⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

അങ്ങനെ അവർ ബാഗും എടുത്തു തങ്ങളുടെ ജൈത്രയാത്രക്കായി പുറപ്പെട്ടു..

"ബസ് ഒന്നും കാണുന്നില്ലല്ലോ കാമു "..

"ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്
ഓരോന്ന് ഒപ്പിച്ചു വെച്ചിട്ടു. ഇന്ന് മിക്കവാറും അവന്റെ കൈയിൽ നിന്നും വാങ്ങിച്ചു കൂട്ടും"...

"നീ ഇങ്ങനെ പേടിക്കാതെ കാമു, ചിൽ ഒന്നുമില്ലെങ്കിലും അവൻ നമ്മുടെ കൊച്ചു ബംഗാളി അല്ലേ "..

"ദേ മിണ്ടാതെ നിന്നോണം ഇല്ലെങ്കിൽ നിന്റെ ബാബുസേട്ടന്റെ കൈയിൽ നിന്നു ചില്ലി വാങ്ങി കണ്ണിൽ തേക്കും. അപ്പൊ നല്ല ചിൽ ആകും വേണോ "..

"ബേണ്ട "..

"എന്ന ചുപ് രഹോ "..

"🤐"

"ദോണ്ടെടി ബസ് വന്നു "..

"ഇത് അങ്ങോട്ട്‌ ഉള്ളതാണോ "..

"അതു കേറുമ്പോൾ അറിയാലോ 😌"..

"😬"..

"നീ വാ മുത്തേ ഇങ്ങനെ ഒക്കെ അല്ലേ പഠികുന്നെ "..
🚶‍♀️🚶‍♀️..

🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌

"എന്തു നല്ല രമണിച്ചേച്ചിടെ സ്ഥലം അല്ലേ കാമു "..

"രമണി ചേച്ചിയോ, അതാരാ 😳"..

"അല്ല ഈ ഭംഗിയുള്ള സ്ഥലം കാണുമ്പോൾ വിവരം ഉണ്ട് എന്ന് കാണിക്കാൻ പറയുന്ന ഒരു പേരില്ലേ "..

"പ്രകൃതി രമണീയത ആണോ ഉദെശിച്ചേ "..

" അഹ് അതു തന്നെ 😁"..

"അല്ല ഗാന്ധു, ഇതെന്താ ഇത്ര നേരം ആയിട്ടും എത്താത്തെ. കഴിഞ്ഞ തവണ നമ്മൾ പോയപ്പോൾ ഇതിലും നേരത്തെ എത്തിയലോ.."

"ശെരിയാ കാമു, അല്ലേലും, അഹ് കൊച്ചു ബംഗാളിയുടെ വീട്ടിലേക്കുള്ള വഴിക്കു ഇത്ര ബ്യൂട്ടിഫുൾ ഒന്നും ഇല്ല.. എനിക്ക് തോന്നുന്നത് നമുക്ക് ചെറുതായിട്ട് ഒന്ന് വഴി തെറ്റിയോ എന്ന. "

" തോന്നൽ അല്ലെടി, ശെരിക്കും തെറ്റി "..

"എനിക്ക് അപ്പോഴേ തോന്നി ഈ ഡ്രൈവർ ചേട്ടന് ഒരു ചുക്കും അറിയില്ല എന്ന്, വഴി അറിയാൻ മേലാത്തവനെ ഒക്കെ പിടിച്ചു ഡ്രൈവർ ആകിയിട്ട്, വഴി തെറ്റാൻ പ്യാവം നമ്മളും. ചോദിച്ചിട്ടു തന്നെ ബാക്കി കാര്യം."

"നീ ഇത് എങ്ങോട്ടാ ഗാന്ധു, അവിടെ ഇരിക്ക് "..

"പിന്നെ അങ്ങേർക്കു വഴി തെറ്റിയ കാര്യം പോയി പറയണ്ടേ "..

"അങ്ങേർക്കു വഴി അല്ല നമുക്ക് ബസ് അഹ് തെറ്റിയെ "..

"ങേ 😳"..

"ആന്നു, നമ്മൾ ബസ് മാറിയ കേറിയേ.. ഞാൻ അപ്പോഴേ പറഞ്ഞതാ ആരോടേലും ചോദിച്ചു കൺഫേം ആക്കിയിട്ടു കേറിയാൽ മതിയെന്ന്."

"കൺഫേം ചെയ്തിട്ടു ചെയ്യാൻ നമ്മൾ എക്സമിനു ആൻസർ എഴുതാൻ പോകുവല്ലല്ലോ."😏

"ഹോ ഇവളോട് പറയുന്നതിനേക്കാൾ ഭേദം.."

"നീ ഇത് എങ്ങോട്ട് പോകുവാ കാമു "

"കണ്ടക്ടർ ചേട്ടനോട് പറയാൻ "...

"എന്തിനു.. നോക്കു കാമു ഇപ്പോ നീ പോയി ഇതു പറഞ്ഞാൽ അഹ് സേട്ടൻ നമ്മളെ പറ്റി എന്തു വിചാരിക്കും "..

"എന്തു വിചാരിക്കാൻ "...

"ഒരു ബസ് പോലും നോക്കി കേറാൻ അറിയാത്ത വിവരം ഇല്ലാത്ത പിള്ളേർ ആണ് നമ്മൾ എന്നല്ലേ വിചാരിക്കുക."

"അങ്ങനെ വിചാരിക്കുമോ "..

"വിചാരിക്കും... നീ അഹ് സേട്ടനെ ഒന്ന് നോക്കിയേ, എന്ന ഗ്ലാമർ അഹ്. അങ്ങനെ ഗ്ലാമർ ഉള്ള അഹ് സേട്ടൻ, അതിനേക്കാൾ ഗ്ലാമർ ഉള്ള നമ്മളുടെ തനി സ്വഭാവം മനസിലാകുന്നത് എന്തൊരു ദ്രാവിഡ്‌ ആണ് 😪"....

നീ പറഞ്ഞത് ശെരിയാ, പക്ഷെ, നമ്മൾ എന്തു ചെയ്യും ഗാന്ധു "...

" എക്സ്പ്ലോർ ചെയ്യും "...

"എന്തോന്നാ "....

"ആന്നെ, എന്തായാലും നമ്മുക്ക് ബസ് മാറിപ്പോയി, ഇനി നമുക്ക് ഈ ബസ് പോകുന്ന വഴി ഒക്കെ ഒന്ന് കണ്ടിട്ടു വരാം.
ഡോറ കാണുമ്പോൾ എപ്പോഴും ഓർക്കും അതുപോലെ ഒരു അഡ്വെൻചർ യാത്ര പോണം എന്ന്, വീട്ടിൽ പറഞ്ഞ പിതാശ്രിയുടെ കണ്ണുരുട്ടലും മാതാശ്രീയുടെ ആട്ടലും 😪.. ഇപ്പൊ അവസരം ഇങ്ങോട്ടേക്ക് വന്നു വിളിച്ച സ്ഥിതിക്കു നമ്മളായിട്ടു റ്റാറ്റാ ബൈ ബൈ പറയണോ ".
 

" നീ പറഞ്ഞത് ശെരിയാ, പക്ഷെ, ഓമനക്കുട്ടൻ "..

"അഹ് കൊച്ചു ബംഗാളി നമ്മളോടുള്ള സ്നേഹം കൊണ്ട് വിളിക്കുന്നതല്ലലോ, അവന്റെ മൂരാച്ചി ബലിയ ബംഗാളി സേട്ടന്റെ കല്യാണത്തിന് അടിമ പണി എടുക്കാൻ വിളിക്കുന്നതല്ലേ.. അപ്പോ കുറച്ചു താമസിച്ചു പോയാൽമതി "...

"എന്ന വൊക്കെ "..

"ടിക്കറ്റ് ടിക്കറ്റ്..
എങ്ങോട്ടാ മക്കളെ "..

"ഈ ബസ് എങ്ങോട്ടാ സേട്ടാ "....

"കൃഷ്ണഗുടി "...

"കൃഷ്ണഗുടി.. ആഹാ നല്ല പേര്, കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത്..
ഒന്നും നോക്കണ്ട സേട്ട, അഹ് സ്ഥലം ഫിക്സ്, രണ്ട് ടിക്കറ്റ് പോരട്ടെ, കാമു അഹ് പൈസ കൊടുക്ക് "

"അപ്പൊ നിങ്ങൾക്കു അങ്ങോട്ട്‌ അല്ലേ പോകണ്ടേ "...

"ആരു പറഞ്ഞു ഞങ്ങൾക്ക് അങ്ങോട്ട്‌ അല്ല പോകേണ്ടേ എന്ന്. ഞങ്ങൾക് അങ്ങോട്ട്‌ തന്നെയാ പോകേണ്ടേ, പിന്നെ ഞങ്ങൾ ഈ പച്ചപ്പൊക്കൊക്കെ ആസ്വദിക്കുന്നതിനിടയിൽ സ്ഥലപേര് മറന്നുപോയി. ഇപ്പോ സേട്ടൻ പറഞ്ഞപ്പോ ഓർമ വന്നു.. അല്ലേ ഗാന്ധു "..

"അതെയതെ "....

"ഉം... ടിക്കറ്റ് ടിക്കറ്റ് "...

"😁😁"..

🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌

"കൃഷ്ണഗുടി കൃഷ്ണഗുടി "...

സ്ഥലം എത്തിയോ.... കാമു

ബാ നമ്മുക്ക് പോയി എക്സ്പ്ലോറിട്ടു വരാം.
.... ഗാന്ധു

ഇതെന്താടി കാമു ഈ ബസ് പോകാതെ മാറ്റിയിട്ടിരിക്കുന്നെ..

"ചിലപ്പോൾ നമ്മളെ പോലെ രാമണീയത കാണാൻ നിക്കുന്നത് ആയിരിക്കും "

"ഓഹോ "..

"ഉം..."

" ഡി ഇതെന്താടി കാമു ഇവിടെ ഈ പുല്ലും കാടും ഒക്കെയേ ഉള്ളോ "...

"അതാടി ഞാനും നോക്കുന്നെ, ഒരു ചായ കട പോലും ഇല്ലേ ഒരു പഴംപൊരി കഴിക്കാൻ 😪"..

"ഈശ്വര ആറ്റുനോറ്റ് എക്സ്പ്ലോറൻ വന്നത് ഈ പട്ടിണികാട്ടിലേക്കു ആയി പോയല്ലോ 🤧. ഇനി നമ്മൾ എന്തു ചെയ്യും കാമു "..

" ഭാ.. നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതാ അവിടെ ഇറങ്ങാം എന്ന്.. അവളുടെ ഒരു എക്സ്പ്ലോറൻ, അങ്ങോട്ട് പ്ലോറഡി ഈ കാട്ടിലൂടെ... "

"കാമു "🥺..

"ഒരു കോമുവുമില്ല 😤"...

"കാമു വാ നമുക്ക് അഹ് ചേച്ചിയുടെ പുറകെ പോകാം "..

"ഹോ എന്റെ കോഴി മഹാറാണി വന്നു വന്നു നീ ചേച്ചിമാരെ പോലും വെറുതെ വിടൂലെ "..

"അയേ ഇതു അതല്ല, നമുക്ക് അഹ് ചേച്ചിയോട് പോയി സഹായം ചോദികാം ബാ.."

ഓഹ് അങ്ങനെ എന്ന ബാ...

"ശു ശു..."

ദാറ്റ്‌ ചേച്ചി : ഇതെവിടെ നിന്ന ഈ പാമ്പ്... 🤔

ശു ശു..
ഡി നീ ചോദിക്...

ചേച്ചി : ഈ പിള്ളേർ എന്തിനാ എന്റെ പിന്നാലെ വരുന്നത്.

"നീ അല്ലേ എല്ലാം ഒപ്പിച്ചേ അപ്പോൾ നീ ചോദിച്ചാൽ മതി.."

"എടി ഞാൻ "..

ലെ ചേച്ചി : എന്താ പിള്ളേരെ കുശു കുശുത്തോണ്ട് പിന്നാലെ വരുന്നത്..

"😁😁"..

"അതു പിന്നെ ചേച്ചി ഞങ്ങൾ വന്ന ബസിനു ചെറുതായി ഒന്ന് വഴി തെറ്റി.. എങ്ങനെ ഇവിടുന്നു ഫുഡ്‌ കിട്ടുന്ന സ്ഥലത്തേക്ക് പോകുന്നത് എന്ന് പറഞ്ഞു തരാമോ 😌"...
 

"ഹോ അപ്പൊ അതാണ് കാര്യം.. മക്കൾ വഴി തെറ്റി വന്ന ബസിൽ തന്നെ പോയി കേറിക്കോ. അതു ഒരു മണിക്കൂറിനുള്ളിൽ തിരിച്ചുപോകും. അപ്പോൾ ശെരിയായ വഴിയിൽ കൂടി പോകാം "..

"😁😁"...
അപ്പൊ ബസ് തന്നെ ശരണം 😪😪..

🚶‍♀️🚶‍♀️...

"എന്തുപറ്റി മക്കളെ "...കണ്ടക്ടർ

"അതോ ഞങ്ങൾ സ്ഥലം ഒക്കെ കണ്ട് കഴിഞ്ഞു ചേട്ടാ, ഇനി എന്തിനാ വെറുതെ സമയം കളയുന്നെ, അതുകൊണ്ട് ഈ ബസിൽ തന്നെ തിരിച്ചു പോകാം എന്ന് കരുതി 😌"..... കാമു

എന്നാലും വഴി തെറ്റി പോയെന്നു സമ്മതിക്കരുത് 🤭... കണ്ടക്ടർ

സേട്ടന് എങ്ങനെ മനസിലായി 😳... ഗാന്ധു

എനിക്ക് അത് ആദ്യമേ മനസിലായതാണ്. പിന്നെ എവിടെ വരെ പോകുമെന്ന് അറിയാൻ നോക്കിയത് അല്ലേ😁.... കണ്ടക്ടർ

അപ്പൊ പിന്നെ കൂടുതൽ പറയേണ്ട കാര്യം ഇല്ലല്ലോ... കാമു

ഏയ് എന്തിനു 😁... കണ്ടക്ടർ

എന്ന പിന്നെ ഞങ്ങൾ അങ്ങോട്ട്‌... കാമു

പിന്നെയെന്താ മക്കൾ ഐശ്വര്യമായിട്ടു കേറ് 😌... കണ്ടക്ടർ
 

🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌

"കനകാംമ്പരം സിറ്റി കനകാംമ്പരം സിറ്റി."

😴

"ഡി ഗാന്ധു എണീക്ക് സ്ഥലം എത്തി "..

"ങേ ഇത്ര പെട്ടന്ന് ലാൻഡിയോ "..

"അത്ര പെട്ടന്ന് ഒന്നും അല്ല മണി 5 ആയി.
നീ പിന്നെ കേറിയപ്പോ തൊട്ട് കുംഭകർണ്ണി അല്ലാരുന്നോ. പിന്നെ എങ്ങനെ അറിയും 😏"...

"എന്തെന്നറിയില്ല കാറ്റടിച്ച അപ്പൊ ഉറങ്ങിപോകും. അതൊരു അസുഖവ "..

"ഇനിയും ഇവിടെ നിന്ന നമുക്കു രണ്ട് പേർക്കും ഇനിയുള്ള കാലം എന്നേക്കുമായി സുഖമായി ഉറങ്ങാം 😌"..

"അതെന്താ 🤔"..

"ദോ ദെങ്ങൊട് നോക്കിക്കെ ബസ് സ്റ്റോപ്പിൽ ഒരു കൊച്ചു ബംഗാളി 😁"...

"ഉയോ, ഓമനക്കുട്ടൻ ബംഗാളിക്ക് എന്താ ഈ സ്റ്റോപ്പിൽ കാര്യം 😳"..

"സംശയം എന്തു നമ്മളെ അടിച്ചു ഒടിച്ചു പരിപ്പ് എടുത്തോണ്ട് പോകാൻ വന്നതാ 🤧"..

"ഇനി നമ്മൾ എന്ത് ചെയ്യും കാമു 🥺"...

"ഒന്നുമേ സെയ്യൻ ഇല്ല ഗാന്ധു, വേഗം ചെന്ന കിട്ടാനുള്ള ഇടിയുടെ എണ്ണം കുറക്കാം, ബാ 🥺"..

"ഉം 😪"..

🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌

"അല്ല ഇതാര് ഓമനക്കുട്ടനോ, ഞാൻ ഓർക്കുകയും ചെയ്തു പാടത്തു വെക്കുന്ന കോലം എന്തിനാ ബസ് സ്റ്റോപ്പിൽ വെക്കുന്നത് എന്ന് 😁" ----കാമു..

"എന്തൊക്കെ ഉണ്ട് ഓമനക്കുട്ട വിശേഷങ്ങൾ, നീ ആകെ ഷീണിച്ചു പോയി കേട്ടോ, ചേട്ടന്റെ കല്യാണത്തിന് ഓടി നടക്കാൻ നീ മാത്രേ ഉള്ളോ 🤧, വിഷമിക്കണ്ടടാ ഞങ്ങൾ എത്തിയില്ലേ, ഇനി ഫസ്റ്റ് നൈറ്റ്‌നു ചേച്ചിയെ മുറിയിൽ കേറ്റുന്നവരെ ഞങ്ങൾ കൂടെ കാണും, ഇല്ലേ കാമു 😁"----ഗാന്ധു

"😳😳.. അഹ്...അതേ..അതേ 😁"----കാമു

ഓമനക്കുട്ടൻ ഒന്നും മറുപടി പറയാതേ അവരെ നോക്കിയിട്ടു രണ്ടാളുടെയും ബാഗ് വാങ്ങി കാറിലേക്ക് വെചിട്ടു കയറി ഇരുന്നു.

കാമുവും ഗാന്ധുവും പരസ്പരം അന്തവിട്ട് നോക്കി 😳😳.. ഇനി നമുക്കു ആൾ മാറിയോ..

"വന്നു കേറാൻ ഇനി നിന്നോട് ഒക്കെ പ്രത്യേകം പറയണോ, കേറെടി വണ്ടിയിൽ 😡"..

"മാറിയിട്ടില്ല മാറിയിട്ടില്ല വേഗം വാ, ഇല്ലേ പെട്ടി ഉറപ്പാ 🏃‍♀️"-----ഗാന്ധു

"അല്ലേലും എക്സ്ചേഞ്ച് ഓഫർ ഇല്ലാത്ത, ഫ്രീ ആയി കൊടുത്താൽ പോലും ആർക്കും വേണ്ടാത്ത ഇതൊക്കെ മാറിപ്പോയോ എന്ന് സംശയിച്ച നമ്മളെ പറഞ്ഞ മതിലോ 🤧🏃‍♀️"..

🛻🛻🛻🛻🛻🛻🛻🛻🛻🛻🛻🛻🛻🛻🛻🛻🛻

അങ്ങനെ ആറ്റം ബോംബുകളെ കൊണ്ട് അഹ് സാരഥി അഹ് പ്യാവം വീടിനു മുൻപിൽ എത്തി..

സ്വർണ്ണലിപികളിൽ മംഗലശേരി എന്നുഴുതിയ മതിൽ കേട്ട് കടന്നു അഹ് നാലുകെട്ടിലേക്കു അവർ പ്രവേശിച്ചു..
എന്ന് പറയാൻ എനിക്ക് ആഗ്രഹം ഉണ്ട് 😪,
പക്ഷെ, എന്തു സെയാൻ മൽഹോത്ര മൻഷൻ
എന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് കളറിൽ ബോർഡ്‌ വെച്ച ബിർള വൈറ്റ് വാൾ കെയർ പുട്ടി പ്ലസ് ഏഷ്യൻ പെയിന്റ്സ് അപേക്സ് അൾട്ടിമ വൈറ്റ് പുട്ടി പെയിന്റ് അടിച്ച ഒരു ബലിയ ബംഗാൾ, ശേ 🤧, ഇത് നമുക്കു പറ്റിയതല്ല, ഒരു കൊള്ളാവുന്ന വീട്ടിലേക്കു ആ കാർ ചെന്ന് ബ്രേക്ക്‌ ഇട്ട്😌...

" ഓമനക്കുട്ടൻ മൗനവൃതം മുറിച്ചിട്ടില്ലാത്തതിനാൽ അവരെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ കാറിൽ നിന്നു ഇറങ്ങി വീട്ടിനുള്ളിലേക്ക് പോയി "

അവിടെ ഇരുന്നാൽ തിന്നാൻ ഒന്നും കിട്ടില്ല എന്ന് രണ്ട് പേർക്കും അറിയാവുന്നതു കൊണ്ട് രണ്ടാളും ഇറങ്ങി. കല്ല്യാണവീടല്ലേ വെറുതെ എന്തിനാ നല്ല തീറ്റ മിസ്സ്‌ ആക്കുന്നെ 😌..

കാറിൽ നിന്ന് ഇറങ്ങിയ രണ്ടെണ്ണത്തിന്റെയും മുഖം ഒരുപോലെ വിടർന്നു.. ഇടത്തോട്ട് നോക്കി നിന്ന കാമുവും വലത്തോട്ട് നോക്കി നിന്ന ഗാന്ധുവും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തോണ്ടി വിളിച്ചു, രണ്ട് പേരും ഫേസ് to ഫേസ് വന്നതും പിന്നെ മുൻപോട്ടായി നോട്ടം..

എന്റെ സാറെ 😍😍...

"ഡി ഗാന്ധു നീ ഇതു കണ്ടോ"

"കണ്ടടി കണ്ടു, ഹോ തൃശൂർ പൂരത്തിന് പോലും ഇല്ലലോടി ഇമ്മാതിരി ചാകര, നമ്മൾ ശെരിക്കും ഒന്ന് ആര്മാദിക്കും..
അയോ എന്റമ്മച്ചി 😭..
എന്തിനാടി ദുഷ്ട്ടെ എന്റെ പുറത്ത് ഡിസ്കോ ഡാൻസർ കളിച്ചേ, നിനക്ക് കളിക്കാൻ അത്രക്ക് ആഗ്രഹം ആണേൽ ദോ ദാ സേട്ടന്റെ കൂടെ മുക്കാല മുക്കാബുല കളിക്കാൻ മേലെ 🤧".

"ഡിസ്കോ അല്ലെടി, നിന്റെ പുറത്ത് ഞാൻ പടകാളി ചെണ്ട ചെങ്കില കളിക്കും, നീ ഒറ്റ ഒരുത്തി കാരണമാ 😤, എന്തേരെ ടൈം അഹ് വേസ്റ്റ് ആയതു 😢"..

"അതിന് ഞാൻ അറിഞ്ഞോ ഇവിടെ ഇമ്മാതിരി കളക്ഷൻ ഉള്ള കാര്യം. അഹ് ദുഷ്ടൻ ഒരു വാക്കു നമ്മളോട് പറഞ്ഞോ,
ഇവിടെ ഇത്രയും സുന്ദരന്മാരായ സേട്ടന്മാർ ഉണ്ടെന്ന് അറിഞ്ഞിരുന്നേൽ ഞാൻ രണ്ട് മാസം മുൻപേ ഇങ്ങോട്ട് വന്നേനെ 😌.."

"അപ്പൊ പണി എടുക്കേണ്ടി വന്നലോ 🤨"..

"ഇമ്മാതിരി ദർശനസുഖം കിട്ടുവെങ്കിൽ ഞാൻ എവെർസ്റ് പൊക്കി പിടിച്ചോണ്ട് ചൈന വന്മതിൽ ചാടാനും റെഡി 😎"...

"അഹ് അതു ശെരിയ, അല്ലടീ ഈ ചൈന വന്മതിൽ എവിടെയാ 🤔"...

"അയേ അതറിയില്ലേ കാമു നിനക്ക് സില്ലി ഗേൾ, ചൈന വന്മതിൽ is in നോർത്ത് കൊറിയ.. 😌"

"അതെന്താ അങ്ങനെ "..

"അവന്മാർ അല്ലേ എല്ലാം കെട്ടി പൂട്ടി താഴും താക്കോലും ഇടുന്നത് "..

"അപ്പൊ ഈ സൗത്ത് കൊറിയ എവിടാ "..

"ചൈന വന്മതിലിന്റെ അപ്പുറത്തു "...

"അപ്പൊ നോർത്തോ "...

"ഓഹ് ഇവള്, ചേട്ടാ ഒന്നിങ്ങു വന്നേ"..

"എന്താ മോളെ "...

"ഇങ്ങു ബാ ചേട്ടാ, ചേട്ടൻ ഞങ്ങളുടെ നടുക്ക് നിൽക് "..

" എന്തിനാ മോളെ, കൈ, കയ്യിനു വിടു മോളെ 🥵"....

" അഹ് സേട്ടൻ അടങ്ങി നിൽക് സേട്ടാ,
ഡി കാമു ഈ ചേട്ടൻ ആണ് നമ്മുടെ വന്മതിൽ, ഈ ചേട്ടന് അപ്പുറത്തു നിൽക്കുന്ന നീ സൗത്ത് കൊറിയ, ഇപ്പുറത്തു നിൽക്കുന്ന ഞാൻ നോർത്ത് കൊറിയ, ഇപ്പൊ കലങ്ങിയോ "

"അല്ല എന്താ മക്കളെ മതിലും കൊറിയയും "..

"ഒന്നുമില്ല സേട്ടാ ഞാൻ ഇവൾക്ക് നോർത്ത് കൊറിയയിൽ ഉള്ള ചൈന വന്മതിലിന്റെ കാര്യം പറഞ്ഞു കൊടുക്കുവായിരുന്നു "..

"നോർത്ത് കൊറിയയിൽ ചൈന വന്മതിലോ അതെപ്പോ 😳"..

"ഹോ ഈ ചേട്ടനും അത് അറിഞ്ഞൂടെ, ഈശ്വര ഈ വിവരം ഇല്ലാത്തവരുടെ കൂടെ ജീവിച്ചു എന്റെ ഉള്ള വിവരം കൂടി പോകുവോ 🤧"..

" അല്ലെടി ഗാന്ധു അപ്പൊ ഈ സൗത്തിനുള്ളവർക്ക് നോർത്തിലേക്കു പോകാൻ ദിങ്ങനെ മതിലിൽ തൂങ്ങി ചാടിയാൽ മതിയോ "..

"അയോ.. എന്റെ പെടലി പോയെ 😭"....

" അല്ലെടി നോർത്തിനുള്ളവർക്ക് സൗത്തിലേക്ക് പോകാൻ ദോ ദിങ്ങനെ ചാടണം "..

"അയോ എന്റെ കഴുതും പോയെ 😭"...

"അല്ലെടി ഗാന്ധു ഈ സൗത്തും നോർത്തും മതിലിൽ തൂങ്ങിയ അമേരിക്കക്ക് ദേഷ്യം വരുവോ "..

"അതിന് ഇപ്പോ അമേരിക്ക എവിടുന്നു വന്നു "..

"ദാ നോക്കിക്കെ, അമേരിക്കൻ മദാമ്മയെ പോലൊരു ചേച്ചി, അവിടെ നിന്ന് പല്ലു കടിക്കാണ് മുഷ്‌ടി ചുരട്ടുണ്, പേശികൾ ആകെ വലിഞ്ഞു മുറുകണ്."

"അണ്ടേ താണ്ടവം ആടി ആടി പോകുന്നു "..

"അയോ എന്റെ ജീവിതവും പോയെ 😭😭..
അഹ് ചേച്ചിയുടെ പ്രോപ്പർട്ടിയിൽ ആണ് മക്കളെ നിങ്ങൾ മതിൽ കെട്ടി ചാടി കളിക്കുന്നത്, ഈ അരിച്ചാക്കുകൾ ഒന്ന് താഴെ ഇറക്കാമോ പ്ലീസ്, ഇല്ലെങ്കിൽ ഇപ്പോൾ പോയവൾ അവളെ തന്നെ വിധവ ആക്കും 😭"..

അതെങ്ങനെ 🤔..

"എന്നെ തല്ലി കൊല്ലുന്നു, ഒന്നിറങ്ങു പിള്ളേരെ 😭"..

🏃‍♂️...

"ഈ ചേട്ടൻ pt ഉഷയുടെ കസിൻ ആണോടി കാമു, എന്തൊരു ഓട്ടമാ "..

"ചിലപ്പോൾ അമ്മായിടെ മോൻ വെല്ലോം ആയിരിക്കും, നീ വാ എനിക്ക് വിശന്നിട്ട് മേല, ഇനി എന്തേലും കഴിച്ചിട്ടാകം ബാക്കി "..

" ശെരിയാ കഴിച്ചിട്ട് വേണ്ടേ പണി തുടങ്ങാൻ"..

"എന്തു pani"

"ഉറക്കം 😌"..

"Yeah yeah 😎"...

"എന്ന പിന്നെ വലതുകാൽ വെച്ച് അങ്ങ് കേറിയേക്കാം "...

"ഈശ്വര ഇവിടുന്നു പോകുമ്പോൾ എന്റെ സിംഗിൾ പസങ്ക ടാഗ് ലൈൻ മാറ്റി തന്ന് അനുഗ്രഹിക്കണേ "...

"അപ്പൊ ഞാനോ കാമു 😤"..

"ഓഹ് സോറി ഗാന്ധു, ഞങ്ങൾ രണ്ടാളെയും അനുഗ്രഹിക്കണേ, ബാ നമുക്ക് ഐശ്വര്യമായി വലതുകാൽ വെച്ച് തന്നെ കയറാം "..

 

 

🏫🏫🏫🏫🏫🏫🏫🏫🏫🏫🏫🏫🏫🏫🏫🏫🏫

 

അല്ല മക്കൾ എന്താ വെളിയിൽ തന്നെ നിന്ന് കളഞ്ഞേ, നിങ്ങളെ കാണാഞ്ഞു ഞാൻ നോക്കി വരികയായിരുന്നു.

 

 

കനി : ഞങ്ങൾ വീടിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു അമ്മേ 😌...

 

 

അമ്മ : നിങ്ങൾ എന്നാൽ ഓമുന്റെ റൂമിലേക്ക് ചെന്നു ഈ ബാഗ് ഓക്കേ അവിടെ വെച്ചിട്ട് ഒന്ന് ഫ്രഷ് ആയിട്ടു വാ, അപ്പോഴുതേക്കും ഞാൻ കഴിക്കാൻ എടുക്കാം ..

 

 

ഗാന്ധു : അപ്പൊ കുളിക്കാതെ കഴിക്കാൻ കിട്ടൂല അല്ലേ...

 

 

അമ്മ : എന്താ മോളെ മോൾ എന്തേലും പറഞ്ഞോ, എന്തേലും വേണോ..

 

 

ഗാന്ധു : ഞങ്ങൾ വേഗം കുളിച്ചു വരാം എന്ന് പറഞ്ഞതാ 😁😪..

 

കാമു : 😪...

 

 

ഗാന്ധു : ഒന്നാം പടി കേറി പോകണ്ടേ

 

കാമു : അവിടുന്നു അടുത്ത പടി കേറണ്ടേ..

 

ഗാന്ധു : രണ്ടാം പടി കേറി പോകണ്ടേ..

 

കാമു : അവിടുന്നു അടുത്ത പടി കേറണ്ടേ..

.......…..............

.......................

.......................

 

 

ഗാന്ധു : അങ്ങനെ ഇരുപതാം പടി കേറി പോകണ്ടേ 🥵

 

 

കാമു : ഈ പടി എപ്പോ തീരും എന്റമ്മോ..

 

...........

..........

 

ഗാന്ധു : എത്തി എത്തി, ഇനി..

 

കാമു : ഇനി വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ മുറി, കം ഓൺ ഫോളോ മീ..

 

രണ്ട് പേരും പതിയെ വാതിൽ തുറന്നു ആമ തലയിടുന്നത് പോലെ തലയിട്ടു നോക്കി..

അതാ ജനാലരികിൽ ഒരു ഓമനക്കുട്ടൻ

😁😁..

 

 

അവൻ അവരെ കണ്ടിട്ടും കാണാത്ത രീതിയിൽ മറികടന്നു പോകാൻ തുടങ്ങി.

അവർ രണ്ടാളും അവന്റെ ഇടത്തെയും വലത്തെയും കൈകളിൽ പിടിച്ചു തടഞ്ഞു മുൻപോട്ടു കയറി നിന്നു..

 

" സോറി ടാ പിണങ്ങല്ലേ 🥺🥺"..

ഇരുവരും ചെവിയിൽ കൈകൾ പിടിച്ചു അവനോട് ക്ഷമചോദിച്ചു.

അവൻ കൈകെട്ടി നിന്ന് അവർ ഇരുവരെയും നിരീക്ഷിച്ചു.

 

"കഴിഞ്ഞോ "..

 

"😔😔"..

 

"ഇങ്ങനെ തലകുനിച്ചു നിന്നിട്ട് കാര്യം ഇല്ല, ഓരോന്ന് ഒപ്പിച്ചു വെച്ചിട്ടു, അറിയാൻ മേലാത്ത സ്ഥലത്തൂടെ ഒക്കെ ഒറ്റക്ക് പോയി, അതും ഒരു ഫോൺ പോലും കയ്യിൽ ഇല്ലാതെ, എന്തെങ്കിലും പറ്റിയിരുനെങ്കിലോ ആരെങ്കിലും അറിയുമാരുന്നോ 😡"....

 

 

" നീ എങ്ങനെ "....

 

"നിങ്ങൾ ഇന്ന് വന്നത് നമ്മുടെ ബസിനാണ്.

അതിലെ കണ്ടക്ടർ സന്തോഷ്‌ ഏട്ടന് നിങ്ങളെ അറിയാം, പുള്ളി എന്നെ വിളിച്ചു പറഞ്ഞു "..

 

 

"😁😁"...

 

"ഇത്തവണത്തേക്ക് പോട്ടെ, ഇനി ഇങ്ങനെ വെല്ലോം ഉണ്ടായാൽ "...

 

"ഉണ്ടാവൂല പക്കാ 😌😌"..

 

കാമു : അല്ലടാ കല്യണവീട് ആയിട്ട് മറ്റ് പാർട്ടിസ് ഇല്ലേ..

 

 

"ഏത് പാർട്ടിസ് "...

 

കാമു : അഹ് ഈ ചൊറിച്ചിൽ പരദൂഷണ അമ്മച്ചിമാർ.. 😁

 

"എന്തേ കാണാഞ്ഞിട്ട് സമാധാനം ഇല്ലേ "..

 

കാമു : മ്ച്ചും

 

 

"പോയി വേഷം മാറിയിട്ടു താഴോട്ടു വാടി, എന്തേരെ പണി ഉള്ളതാ 😤"....

 

 

" നീ പോടാ കുരങ്ങാ 😤"..

 

 

"ഹയോ എന്റമ്മച്ചി "

 

 

ഗാന്ധു : ഇതെവിടുന്ന ഈ വൃത്തികെട്ട ശബ്‌ദം 😳..

 

തുടരും....

 


മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 2

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 2

4.5
2761

പാർട്ട്‌ 2   "ഹയോ എന്റമ്മച്ചി " ഗാന്ധു : ഇതെവിടുന്ന ഈ വൃത്തികെട്ട ശബ്‌ദം 😳.. "ബാ പോയി നോകാം ".. "അയോ സത്യമായിട്ടും അഹ് പിള്ളേരെ എനിക്കറിയില്ല "... "എനിക്ക് നിങ്ങളെ വിശ്വാസം ഇല്ല ".. ഗാന്ധു : ദേ മുറിയിൽ നിന്ന വാ നോക്കാം.. ഹമ്മച്ചി രക്ഷിക്കോ.... 😭 😳😳😳.. "ചേച്ചി, ചേച്ചി എന്താ ഈ കാണിക്കുന്നേ ചേട്ടനെ വിട് ".. "നീ വിട് ഓമു എനിക്ക് ഇന്ന് രണ്ടിൽ ഒന്ന് അറിയണം ".. കാമു : അത് അറിയാൻ എന്തിരിക്കുന്നു രണ്ടിൽ നിന്ന് ഒന്ന് പോയാൽ ഒന്ന്.. "😳ദേ ഇവർ തന്നെ, ഇനി പറ നിങ്ങൾ തമ്മിൽ നേരത്തെ പരിചയം ഇല്ലെ ".. ഗാന്ധു : ഇല്ല.. "പരിചയം ഇല്ലാഞ്ഞിട്ടാണോ ഇങ്ങേരു നിങ്ങളുട