Aksharathalukal

നിന്നിലേക്ക്💞 - 47

Part 47
 
 
"ഈ ഏട്ടൻ ഇതെവിടെ "
 
ആരു ലൈബ്രറിയൊന്നാകെ നോക്കി...  അവിടെയൊന്നും ആരവിനെ കാണാഞ്ഞതായതും അവൾ തിരികെ പുറത്തേക്ക് ഇറങ്ങാൻ നിന്നു... പക്ഷെ അപ്പോയെക്കും അവളെ ടോപ്പിൽ പിടിച്ചു വലിച്ചുകൊണ്ട് നിലത്തെക്ക് ഇട്ടിരുന്നു.... ആരു നടു തല്ലി കൊണ്ട് നിലത്തേക്ക് വീണു....
 
"ആഹ്...ആരു വേദനയോടെ കണ്ണുകൾ അടച്ചു...അവളുടെ പുറകിൽ നിന്നിരുന്ന ആ വെക്തി അവളുടെ ടോപ്പിന്റെ ബാക്കിലെ വശം ആർത്തിയോടെ കീറി.... ആരു വിന് ഒന്നും മനസിലാവുന്നില്ലായിരുന്നു... അവളുടെ കൈ വയർ പൊതിഞ്ഞു പിടിച്ചു...
 
അലീന പറഞ്ഞത് പ്രകാരം അയാൾ അവളുടെ വയറിന്നിട്ട് ചവിട്ടാൻ കാലുകൾ ഉയർത്തി... ആരു പേടിയോടെ കണ്ണുകൾ അടച്ചു... അവളുടെ ചെന്നിയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി...
 
ആരവ് ശ്വാസം പോലും വിടാതെ മുകളിലേക്ക് ഓടി...അവൻ പോവുന്നത് കണ്ട അലീന ഒന്ന് പുച്ഛിച്ചു ചിരിച്ചു...
 
'നീയവിടെ എത്തുമ്പോയേക്കും നിന്റെ കുഞ്ഞും അവളെ പരലോകത്ത് എത്തിയിരിക്കും ആരവ്..'
അവൾ ചിരിയോടെ പറഞ്ഞു....
 
"വേ... വേണ്ട "
 
ആരു കൊത്തിവലിക്കുന്ന നോട്ടവുമായി നിൽക്കുന്നവനോട് കെഞ്ചി...ഉള്ളിലെ ധൈര്യമെല്ലാം ചോർന്നൊലിച്ചു...
പക്ഷെ അവൻ അത് കേൾക്കാതെ അവളുടെ വയറിന്നിട്ട് ആഞ്ഞു ചവിട്ടി... ആരു വേദന സഹിക്കാൻ കഴിയാതെ നിലത്ത് പുളഞ്ഞു....അയാൾ അവളുടെ അടുത്തേക്ക് കുനിഞ്ഞിരുന്നു...എന്നിട്ട് അവളുടെ കവിളിൽ കൈവെച്ചു...അവൾ വേദനയ്ക്കിടയിലും അവന്റെ കൈകൾ തട്ടി തെറുപ്പിച്ചു....അയാൾ ദേഷ്യത്തോടെ അവളുടെ ടോപ്പിൽ പിടിച്ചു വലിച്ചതും ടോപ്പിന്റെ ഹുക്കുകൾ അഴിഞ്ഞു.... അയാൾ ആർത്തിയോടെ അവളുടെ ദേഹത്തേക്ക് ചാഞ്ഞു....ആരുവിന്റെ കണ്ണുകളിൽ ഇരുട്ട് മൂടി..അവൾ കണ്ണുകൾ ഇറുക്കി അടച്ചു...
 
ആരവ് ഓടിക്കിതച്ച് ലൈബ്രറിയിൽ എത്തിയതും കാണുന്നത് ഇതാണ്...
 
"ഡാ...
 
അവൻ ആർത്തു വിളിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് ഓടി...ആരവിനെ കണ്ടതും അയാൾ ആരുവിൽ നിന്ന് അകന്ന് പുറത്തേക്ക് ഓടാൻ നോക്കി... പക്ഷേ ആരവ് അവനെ ഓടി വന്ന് കാലുകൊണ്ട് തടഞ്ഞു... അയാൾ മുഖം ഇടിച്ച് നിലത്തേക്ക് വീണു... ആരവ് അയാളുടെ മുഖത്ത് ആഞ്ഞിടിച്ചു..അയാൾ ആരവിൽ നിന്ന് കുതറാൻ നോക്കിയെങ്കിലും ആരവ് അയാളെ വിടാതെ അടിച്ചു കൊണ്ടേ ഇരുന്നു... ആരവ് അയാളുടെ നാമ്പിക്കിട്ട് കൊടുത്തു.... അയാൾ വേദനയോടെ പുളഞ്ഞു...അവനെ തലങ്ങും വിലങ്ങും അടിച്ചു കൊണ്ടേ ഇരുന്നു....അയാൾ ആരവിനെ ബാക്കിലേക്ക് ആഞ്ഞു തള്ളി... ആരവ് ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് വീണ്ടും വന്നതും അയാൾ അരയിൽ വെച്ചിരുന്ന കത്തികൊണ്ട് ആരവിന്റെ വയറിൽ കുത്തിയിറക്കി.... അവൻ ദേഹം മുഴുവൻ തരിച്ചപ്പോലെ തോന്നി... അവൻ വയറിലൊന്ന് തൊട്ടുനോക്കി കൊഴുപ്പ് പോലെ ഒലിച്ചു വരുന്ന രക്തം... അവൻ അയാളെ ദേഷ്യത്തോടെ അടിക്കാൻ കൈ ഉയർത്തിയതും അയാൾ വീണ്ടും അവന്റെ വയറിൽ കത്തി കുത്തിയിറക്കി....
 
പാതി മറഞ്ഞ ബോധത്തിൽ ഇത് കണ്ട ആരു ആകെ തരിച്ചു... അവളൊന്ന് ആർത്തു കരയാൻപ്പോലും കഴിയാതെ നിലത്ത് കിടന്നു പുളഞ്ഞു.... ആരവിന്റെ മുഴുവൻ ബോധവും പോയി അവൻ ആരുവിന്റെ അടുത്തേക്ക് തളർന്നു വീണു... അവസാന ശ്വാസം എന്നപ്പോലെ അവന്റെ തൊണ്ടയൊന്ന് ഇളകി... ആരുവിന്റെ വിരൽ തുമ്പിൽ സ്പർശിച്ചു....
 
അയാൾ വേഗം കത്തി അരയിലേക്ക് തന്നെ തിരുകി പുറത്തേക്ക് ഓടി... അവൻ വരുന്നത് കണ്ട് ലൈബ്രറിയുടെ ഓപ്പോസിറ്റ് ഉള്ള റൂമിൽ എല്ലാം കണ്ടുകൊണ്ടിരുന്ന അലീനയും പുറത്തേക്ക് പോയി...സന്തോഷത്തോടെ....
 
കുറെ സമയം ആയിട്ടും അവരെ കാണാതായതും ജീവയും കനിയും മുകളിലേക്ക് നടന്നു..അവിടെ കണ്ട കാഴ്ച കണ്ടതും രണ്ടുപേരും തരിച്ചു നിന്നു...
 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
 
 
അലീന പുറത്ത് എത്തിയതും സന്തോഷത്തോടെ അയാളെ കെട്ടിപിടിച്ചു...ഡാനി ആയിരുന്നു അത്. അവൻ തിരിച്ചും അവളെ ഇറുക്കെ പുണർന്നു... പാന്റ്സിന്റെ പോക്കറ്റിൽ നിന്നൊരു പൊതി എടുത്ത് വായിലേക്കിട്ടു...
 
"ഡാനി പറഞ്ഞപ്പോ ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല'"
 
അവൾ പറഞ്ഞതും അവനൊന്നു ചിരിച്ചു...
 
 
"ഡോക്ടർ ആരവ്??"
 
റാം ഐ സിയുവിൽ നിന്ന് വന്ന ഡോക്ടറെ നോക്കി...
 
"ആയത്തിലുള്ള മുറിവുകൾ ആണ് ഒന്നും പറയാൻ ആയിട്ടില്ല പ്രാർത്ഥിക്കു...''
 
ഡോക്ടർ റാമിന്റെ പുറത്ത് തട്ടി പറഞ്ഞു കൊണ്ട് പോയി...
 
എല്ലാവരും കണ്ണീരോടെ ദൈവത്തെ വിളിച്ചു... 
 
"ആരു??"
 
"ബോധം വന്നിട്ടില്ല..."
 
ജീവ ചോദിച്ചതും ആദി പറഞ്ഞു...
 
"എന്താടി അവൾക്ക് മാത്രം ഇങ്ങനെ "
 
കനി കരച്ചിലോടെ പറഞ്ഞതും തനുവും അവളെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു...
 
____________❤️❤️❤️
 
അലീനയും മെൽവിനും ഫ്രണ്ട്സുമെല്ലാം ആഘോഷത്തിൽ ആണ്...
 
"ഡീ അവൻ തീർനെന്ന് ഉറപ്പാണോ??"
 
മെൽവിൻ ചോദിച്ചുതും അലീന സന്തോഷത്തോടെ തലയാട്ടി....
 
"ആർദ്രയോ??
 
"അവളും തീരാൻ ആണ് ചാൻസ്... വയറിനല്ലേ ചവിട്ട് കിട്ടിയേ... ഇനിയിപ്പോ അവൾ ചത്തില്ലെങ്കിലും കുഞ്ഞും ആരവും ഇല്ലാണ്ട് കഴിയുന്നത് എനിക്കൊന്ന് കാണണം "
 
അലീനയുടെ മുഖത്തൊരു പുച്ഛച്ചിരി വന്നു...
 
 
ആരവിനും ആർദ്രയ്ക്കും സംഭവിച്ചത് ഗംഗയുടെ അമ്മ വിളിച്ചു പറഞ്ഞതും  ഗംഗ ഞെട്ടലോടെ സീറ്റിൽ നിന്ന് എണീറ്റു... അവൾ വേഗം ചെന്ന് ഡേവിയോട് കാര്യം പറഞ്ഞു... അവൻ ആകെ ഷോക്ക് ആയിപ്പോയി... അവന്റെ മനസിലേക്ക് ഇസയുടെ കാര്യങ്ങൾ കടന്നു വന്നു... അവൻ തല ഉഴിഞ്ഞു കൊണ്ട് ഇരുന്നു...അവന്റെ മുഖം വലിഞ്ഞു മുറുകി....ഗംഗയുടെ പ്രസെൻസിൽ കുറെയൊക്കെ മറന്നതാണ്.... ഗംഗ അവന്റെ ഇരുത്തം കണ്ട് സങ്കടത്തോടെ തോളിൽ പിടിച്ചു...പെട്ടന്ന് ആണ് അവൻ അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചത്...ഗംഗയൊന്ന് ഏങ്ങി കൊണ്ട് അവനെ നോക്കി...
 
"എന്റെ... ഇസ..
 
അവൻ വാക്കുകൾക്കായി പരതി... ഗംഗ അവന്റെ തലയിൽ തലോടി....അവളുടെ ഉള്ളവും വിങ്ങുകയായിരുന്നു...
പെട്ടന്ന് എന്തോ ഓർത്തപ്പോലെ ഡേവി അവളിൽ നിന്ന് മാറി...
 
''താൻ താൻ ഹോസ്പിറ്റലിലേക്ക് പൊക്കോ... ഞാനും വരാം "
 
ഡേവി പറഞ്ഞു കൊണ്ട് കാറിന്റെ കീയും കൊണ്ട് പുറത്തേക്ക് പോയി... പുറകെ ഗംഗയും....
 
ഹോസ്പിറ്റൽ വരാന്തയിൽ തളർന്നിരിക്കുന്നവരെ കണ്ട് ഗംഗ കണ്ണുകൾ തുടച്ചു...കരഞ്ഞു തളർന്നു ദാസ്സിന്റെ തോളിൽ ചാഞ്ഞു ഇരിക്കുന്ന ഭദ്രയുടെ അടുത്തേക്ക് അവൾ നടന്നു...അവരുടെ തോളിൽ കൈവെച്ചു... ഭദ്രയൊന്ന് ഞെട്ടികൊണ്ട് അവളെ നോക്കി... പിന്നൊരു പൊട്ടികരച്ചിലോടെ ഗംഗയെ ചുറ്റിപ്പിടിച്ചു... ഗംഗ എന്ത് പറയണം എന്നറിയാതെ അവരെ ഇറുക്കെ പുണർന്നു... ഡോക്ടർ പറഞ്ഞതെല്ലാം ദാസ് അവളോട് പറഞ്ഞു...ആരവിന്റെയും ആരുവിന്റെയും അവസ്ഥകേട്ടതും അവളുടെ നെഞ്ചിൽ എന്തോ കൊളുത്തി വലിച്ചു... അനിയത്തിയാണ് അകത്ത് കിടക്കുന്നത്... അതുപോലെ ഒരു കാലം ജീവനോളം സ്നേഹിച്ചവനും....
 
 
ജീവ ആദിയോടും കിരണിനോടുമൊക്കെ അവർ കണ്ടത് പറഞ്ഞു... കിരൺ എന്തോ ഓർത്തു കൊണ്ട് അവരെ കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി... അവിടെയുള്ള എല്ലാ ക്യാമറകളും ചെക്ക് ചെയ്തു.... പക്ഷെ ഒന്നിലും ഒരു തെളിവും ഇല്ലായിരുന്നു... അവർ നിരാശയോടെ സിസ്റ്റം ഓഫ്‌ ചെയ്യാൻ നിന്നതും ആദി കൈകൊണ്ട് തടഞ്ഞു... പിന്നെന്തൊ കണ്ട് പിടിച്ചു കൊണ്ട് വൈകുന്നേരത്തെ ഫുട്ടേജ് നോക്കി...അതിലെ കാഴ്ച കണ്ടതും മൂന്നുപ്പേരുടെയും മുഖം വലിഞ്ഞു മുറുകി....പിന്നെ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് ഹോസ്പിറ്റലിലേക്ക് തിരിച്ചു...
 
 
"ആർദ്ര ആരവ്??"
 
ഒരു നേഴ്സ് വന്നു വിളിച്ചതും എല്ലാവരും അവരെനോക്കി കൊണ്ട് എഴുനേറ്റു...
 
"ഡോക്ടർ വിളിക്കുന്നുണ്ട് "
 
അവര് പറഞ്ഞതും ഭദ്രയും മാലിനിയും ദാസും റാമും അകത്തേക്ക് കയറി...
 
"ആ കുട്ടിക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല....ബിപി പെട്ടന്ന് കൂടിയത് കൊണ്ടാവും....പിന്നെ സ്കാനിംഗ് കഴിഞ്ഞു... വയറിൽ ആയതിലുള്ള ചവിട്ട് ആയതുകൊണ്ട് തന്നെ കുഞ്ഞിന്റെ കാര്യം റിപ്പോർട്ട്‌ കിട്ടിയിട്ടേ പറയാൻ പറ്റു...പിന്നെ നടുവും തല്ലിയല്ലേ വീണേ... റിസ്ക് ആണ് ''
 
ഡോക്ടർ പറഞ്ഞതും ദാസ് കണ്ണീരോടെ റാമിന്റെ കൈകളിൽ പിടിച്ചു...
 
'"എന്റെ കുഞ്ഞ് '
 
മാലിനിയും ഭദ്രയും പൊട്ടികരഞ്ഞു...
 
"ഏയ് നിങ്ങൾ കൂടെ ഇങ്ങനെ തുടങ്ങല്ലേ... ആർദ്ര അല്ലെങ്കിലേ തളർന്നിരിക്കുവാണ് ഇപ്പൊ... അതുകൊണ്ട് ദയവു ചെയ്ത് നിങ്ങൾ ആ കുട്ടിയുടെ മുന്നിൽ പോയി കരയരുത്... അത് ആ കുട്ടിയെ ഒന്നുകൂടെ തളർത്തുകയൊള്ളു...."
 
 
 
"ആരവ്... അവൻ വരണം അവന്റെ പെണ്ണിനെ ഇല്ലാതാക്കിയവരെ തീർക്കാൻ.... എന്നിട്ട് മതി നമ്മൾ ഏട്ടന്മാർ... അതുവരെ അവർ ആഘോഷിക്കട്ടെ "
 
ആദി പറഞ്ഞു... അങ്ങനെ എല്ലാം തീരുമാനിച്ചുകൊണ്ട് അവർ ഹോസ്പിറ്റലിലേക്ക് കയറി....
 
കനിയും തനുവും അവർ വന്നതും അവരുടെ അടുത്തേക്ക് പോയി.... ആദിയും ജീവയും അവരെ സമാധാനിപ്പിക്കാൻ എന്നവണ്ണം ചേർത്ത് പിടിച്ചു....
 
 
✨️✨️✨️✨️✨️
 
 
'"ഏയ്  ഡാനി... ഞാൻ അല്ലേ നിന്നോട് പറഞ്ഞെ ഇന്ന് തന്നെ അവളെ നിനക്ക് കൊണ്ടുതന്നിരിക്കും ഞാൻ""
 
ആടി കുഴഞ്ഞു കൊണ്ട് അലീന പറഞ്ഞു...
 
'"അത് മതി... ഈ ലഹരി കെട്ടിറങ്ങും മുന്നേ അവളിലെ പെണ്ണിനെ എനിക്ക് സ്വന്തമാക്കണം"
 
ഡാനി കയ്യിലേക്ക് ഒരു പൊടിയിട്ട് നുണഞ്ഞു കൊണ്ട് പറഞ്ഞു...
 
✨️✨️✨️✨️
 
കുറച്ചു കഴിഞ്ഞതും ഗംഗയുടെ അമ്മയും അച്ഛനും വന്നു...ഡേവി ഇന്ത്രനെ കണ്ടതും അയാളെ തന്നെ നോക്കി നിന്നു... ഇന്ത്രൻ പേടിയോടെ മുഖം താഴ്ത്തിയാണ് നിൽപ്പ്....ഇന്ത്രൻ വന്ന് ഗംഗയുടെ അടുത്ത് ഇരിക്കാൻ നിന്നതും ഡേവി അവളെ അവിടെ നിന്ന് എഴുനേൽപ്പിച്ചു അവന്റെ അടുത്തേക്ക് നിർത്തി...
 
അവൻ അയാളെ കാണും തോറും ദേഷ്യം ഇരട്ടിക്കാൻ തുടങ്ങി... അവന്റെ മുഖം വലിഞ്ഞു മുറുകി...
ഗംഗ അവന്റെ മുഖത്തിന്റെ ഭാവം കണ്ട് അവന്റെ കൈകളിൽ പിടിച്ചു... ഭയത്തോടെ... അവൻ കണ്ണുകൾ ഇറുക്കി അടച്ചു... അയാളെ കാണും തോറും അവൻ ഇസ രക്തത്തിൽ കുളിച് കിടക്കുന്നതും വേദനയോടെ തന്റെ നെഞ്ചിലേക്ക് ചേരുന്നതുമൊക്കെ മനസിലേക്ക് വന്നു...
ഇനിയും അവിടെ നിന്ന ഒരുപക്ഷേ അവന്റെ കണ്ട്രോൾ പോവും എന്ന് തോന്നിയതും അവൻ അവളുടെ കൈ വിട്ട് പുറത്തേക്ക് പോയി...പുറകെ വിഷമത്തോടെ ഗംഗയും... അവർ പോയതും ഇന്ത്രൻ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു....
 
"സർ...
 
അവന്റെ പുറത്തു കൈവെച്ചതും അവൻ അവളെ തിരിഞ്ഞു നോക്കി... കലങ്ങിയ കണ്ണുകളോടെ നിൽക്കുന്നവനെ കണ്ടതും അവളുടെ കണ്ണുകളും നിറഞ്ഞു... ഇസയെ കുറിച്ച് ഓർത്തിട്ടാണ് ഈ വിഷമം എന്നവൾക്ക് മനസിലായി... അവൾ അവനെ നോക്കിയൊന്ന് നിശ്വസിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ നിന്നതും അവൻ അവളുടെ കൈകളിൽ പിടിച്ചു....
 
"നിന്റെ... നിന്റെ അച്ഛൻ തന്നെയാടോ എന്റെ ഇസയെ "
 
അവൻ പറഞ്ഞതും അവൾ ആകെ തരിച്ചു പോയി... ഇത്രയും കാലം എല്ലാം വെറും തെറ്റിദ്ധാരണ മാത്രം ആവണേ എന്നായിരുന്നു പ്രാർത്ഥന... അയാളിൽ  നിന്ന് അകലമിട്ട് കഴിഞ്ഞപ്പോഴും തന്റെ അച്ഛൻ അതിന് കഴിയില്ല എന്നായിരുന്നു ഉള്ളിൽ... പക്ഷെ എല്ലാം വെറുതെ!!!
 
"സർ, അച്ഛാ... അവൾ അവനെ നോക്കി...
 
"തന്നെ ഓർത്തു മാത്രം ആടോ.. ഞാൻ ഇങ്ങനെ കഴിയുന്നെ... ഇല്ലെങ്ങി ഇല്ലെങ്ങി എന്റെ ഇസയ്ക്ക് നീതി കിട്ടേണ്ട സമയം കഴിഞ്ഞു.... തന്റെ കണ്ണ് നിറയുന്നത് കാണാൻ വയ്യാത്തത് കൊണ്ട് മാത്ര ഞാൻ..."
 
അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ടു പറഞ്ഞതും അവളൊരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു...
 
 
✨️✨️✨️✨️✨️
 
 
ആരുവിന്റെ സ്കാനിംഗ് റിപ്പോർട്ട്‌ വന്നു... വയറ്റിൽ ആയത്തിലുള്ള ചവിട്ട് കിട്ടിയത് കൊണ്ട് തന്നെ ഉള്ളിലേക്ക് ബ്ലീഡിങ് ഉണ്ടായിരുന്നു....  അതു കൊണ്ട് കുഞ്ഞിനെ രക്ഷിക്കാൻ പറ്റിയില്ല....
 
ആരുവിൻ ബോധം വരുമ്പോ അവളുടെ പ്രതികരണം എന്തായിരിക്കും എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക... ഒരുഭാഗത്ത് കുഞ്ഞും മറു ഭാഗത്ത് പ്രാണനും....
 
ആരവിന് ഒരുപാട് ബ്ലഡ്‌ പോയതുകൊണ്ടും ആയത്തിലുള്ള മുറിവ് ആയതുകൊണ്ടും ഒന്നും പറയാൻ ആയിട്ടില്ല...
 
❤️❤️❤️❤️
 
ഡേവി കുറച്ചു കഴിഞ്ഞതും മേരി വിളിച്ചത് കൊണ്ട് വീട്ടിലേക്ക് പോയി... വീട്ടിൽ എത്തിയപ്പോൾ ആണ് അലീന ഇതുവരെ വന്നിട്ടില്ലെന്ന് സങ്കടം പറയുന്നത് മേരി...അവൻ അലീനയുടെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ അവരെയൊന്നു ആശ്വസിപ്പിച്ചു മുകളിലേക്ക് പോയി....
 
അലക്സ് ഒരു ബിസിനസ് ആവിശ്യത്തിന് വേണ്ടി പുറത്ത് പോയതായിരുന്നു..പുറത്തു ഡേവിയുടെ കാർ കണ്ടതും അയാൾ നെറ്റി ഉഴിഞ്ഞു കൊണ്ട് അകത്തേക്ക് കയറി... പുറത്തു അലക്സിന്റെ കാറിന്റെ ശബ്ദം കേട്ടതും ഡേവി കൈമുഷ്ട്ടി ചുരുട്ടി പിടിച്ചു... സങ്കടവും ദേഷ്യവുമൊക്കെ ഒരുപോലെ വന്നു അവൻ... നല്ലൊരു അവസരത്തിനായി അവൻ കാത്തിരുന്നു...
 
❤️❤️❤️❤️
 
ആരുവിന് ബോധം വന്നു... അവൾ ആരോടും ഒന്നും മിണ്ടാതെ വയറിൽ തലോടികൊണ്ടിരുന്നു.... അവളുടെ മനസ്സിൽ മുഴുവൻ അയാൾ ആരവിന്റെ വയറ്റിന്നിട്ട് കുത്തുന്ന കാഴ്ചയായിരുന്നു... അവൾ കണ്ണുകൾ ഇറുക്കി അടച്ചു... അവനെ കുറിച്ച് ചോദിക്കണം എന്നുണ്ടെങ്കിലും അവരിൽ നിന്ന് വരുന്ന മറുപടി എന്തായിരിക്കും എന്ന ചിന്തയിൽ അവളുടെ ഉടലൊന്ന് വിറച്ചു....
എല്ലാവരും ആരുവിനെ സങ്കടത്തോടെ നോക്കി കണ്ണീരൊപ്പി...കുഞ്ഞ് ഇപ്പൊ ഇല്ല എന്നറിഞ്ഞാൽ... അവൾ എങ്ങനെ സഹിക്കും... അതുപോലെ ആരവും....
അതുകൊണ്ട് തന്നെ അവൾ ചോദിക്കാത്തത് കൊണ്ട് ആരും ആരവിനെ കുറിച്ച് അവളോട് പറഞ്ഞില്ല....
 
 
നീണ്ട നേരത്തെ മൗനത്തിന് ശേഷം ആരു വയർ പിടിച്ചു താങ്ങിക്കൊണ്ട് എഴുനേൽക്കാൻ നോക്കി... തനുവും കനിയും വന്നു അവളെ താങ്ങി പിടിച്ചു...ആരു തനുവിന്റെയും കനിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി... അവരുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവൾ അവരുടെ കൈകളിൽ മുറുകെ പിടിച്ചു...
 
"എന്റെ കുഞ്ഞിനും ആരവിനും ഒന്നുമില്ലല്ലോ??"
 
അവൾ ഉത്തരത്തിനായി അവരെ നോക്കി... അവർ എന്ത് പറയണം എന്നറിയാതെ ചുണ്ട് കടിച്ചു വിതുമ്പൽ അടക്കി...
 
"പറ തനു... എന്റെ... അവർക്ക് ഒന്നുമില്ലല്ലോ..."
 
ആരു തനുവിന്റെ കൈകളിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു...
 
"എടാ അത്...
 
അവൾ കരഞ്ഞുകൊണ്ട് എന്തോ പറയാൻ വന്നതും ആദി വന്നു ആരുവിന്റെ കൈകളിൽ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്തു....
 
"ആരു മോളെ... പേടിക്കണ്ട ആർക്കും ഒരു കുഴപ്പവും ഇല്ല..."
 
ആദി അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു....
 
"കള്ളം.... എന്നിട്ട് എവിടെ എന്റെ ആരവ്... പറ ഏട്ടാ... എന്റെ ആരവ് എവിടെ... എന്റെ മുന്നിൽ വെച്ച അയാൾ "
 
അവൾ ആർത്തു കരഞ്ഞു...
 
"എന്റെ മുന്നിൽ വെച്ച ഏട്ടാ അവർ എന്റെ കുഞ്ഞിനെ ചവിട്ടിയെ... കണ്ടില്ലേ ഏട്ടാ..."
 
അവൾ ബെഡിൽ പടർന്നിരിക്കുന്ന ബ്ലഡ്‌ കാണിച്ചു കൊണ്ട് ആർത്തു കരഞ്ഞു... ഒരു പ്രാന്തിയെപ്പോലെ... ആർക്കും അവളെ പിടിച്ചു വെക്കാൻ കഴിഞ്ഞില്ല.... അവൾ കയ്യിലെ ക്യാനുലയെല്ലാം വലിച്ചിട്ടു.... ബെഡിൽ പടർന്നിരിക്കുന്ന രക്തത്തിൽ നോക്കി വാവിട്ട് കരഞ്ഞു കൊണ്ടിരുന്നു....അവസാനം അവൾ തളർന്നു കൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു...ഭദ്രയും മാലിനിയും അവളെ പിടിക്കാൻ നോക്കിയെങ്കിലും അവൾ അവരുടെ കൈകൾ തട്ടി തെറുപ്പിച്ചു....
 
മൗനം മാത്രം അവിടെ തളം കെട്ടി നിന്നു... ആരുവിന്റെ കണ്ണുകൾ തോർന്നിരുന്നു... ഇനി കണ്ണുനീർ ഇല്ലെന്നപ്പോലെ... മാലിനിയും ഭദ്രയും വായിൽ സാരി തിരുകി കരഞ്ഞു കൊണ്ടിരുന്നു....
കനിയും തനുവും ആരുവിന്റെ ഇരുത്തം കാണാൻ കഴിയാതെ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി....
 
പെട്ടന്ന് ആണ് ജീവ കലങ്ങിയ കണ്ണുകളുമായി റൂമിലേക്ക് വന്നത്... ആദി അവനെ എന്തെന്ന മട്ടിൽ നോക്കിയതും ജീവ ഒരു പൊട്ടികരച്ചിലോടെ ആദിയെ കെട്ടിപിടിച്ചു....
 
"നമ്മുടെ ആരവ്!!!!
 
ജീവ കരഞ്ഞു കൊണ്ട് പറഞ്ഞതും അവസാന കണിക എന്നപ്പോലെ ആരുവിന്റെ കണ്ണിൽ നിന്നൊരു തുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി...
 
 
 
തുടരും...
 
എന്റെ ദൈവമേ ഈ പാപമെല്ലാം ഞാൻ എവിടെ കൊണ്ടിടും....😌😒
 
അഭിപ്രായം പറയണേ... 🥰
 

നിന്നിലേക്ക്💞 - 48

നിന്നിലേക്ക്💞 - 48

4.8
6500

നിന്നിലേക്ക്💞 Part 48     ആഘോഷമൊക്കെ കഴിഞ്ഞ് ഡാനിയുടെ കൂടെ ആണ് അലീന വീട്ടിലേക്ക് തിരിച്ചത്... രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു.... ഡാനിയുടെ കണ്ണുകൾ ഡ്രൈവിംഗിന്റെ ഇടയിൽ ഇടയ്ക്ക് മാടി കൊണ്ടിരുന്നു...അലീന സീറ്റിലേക്ക് ചാരി കൊണ്ട് കണ്ണുകൾ അടച്ചു...   ഡാനി അലീനയെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കി... അവളുടെ തെന്നി മാറി കിടക്കുന്ന ഇറുകിയ ടോപ്പിലൂടെ അവൻ കണ്ണുകൾ ഓടിച്ചു... ലഹരിയുടെ ആലസ്യത്തിൽ അവന്റെ കൈകൾ അവളുടെ ശരീരത്തിലേക്ക് പതിഞ്ഞു... അലീന അവന്റെ സ്പർശം അറിഞ്ഞുവെങ്കിലും പ്രതികരിച്ചില്ല കണ്ണുകൾ അടച്ചു തന്നെ വെച്ചു....ഡാനിയുടെ കൈകൾ അവളുടെ ശരിരമാകെ ഇഴഞ്ഞു ക