Aksharathalukal

പാർവതി ശിവദേവം - 24

Part -24
 
നമ്മുടെ നാട്ടിലും ഒരു ലൗ യൂണിവേഴ്സിറ്റി തുടങ്ങേണ്ടത് ആയിരുന്നു ചൈനയിലേക്കെ ഉണ്ട് ലൗ യൂണിവേഴ്സിറ്റി.അറ്റ്ലീസ്റ്റ്  കേരളത്തിൽ ഒരു മൗത്ത് ലുക്കിങ്ങ് യൂണിവേഴ്സിറ്റിയെകിലും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ."  മനസ്സിൽ ആലോചിച്ചു കൊണ്ട് അവൾലാപ്ടോപ്പിൽ ഓരോന്ന് ടൈപ്പ് ചെയ്യാൻ തുടങ്ങി.
 
 
അപ്പോഴാണ് ശിവയെ ആരോ വിളിച്ചത്
. പരിചയമില്ലാത്ത നമ്പർ ആയതിനാൽ ശിവ നെറ്റി ചുളിച്ചു കൊണ്ട് കോൾ അറ്റൻഡ് ചെയ്തു .എന്തൊക്കെ സംസാരിച്ച് അവൻ നേരെ ഫോൺ  പാർവണക്ക് നീട്ടി.
 
 
അവൾ സംശയത്തോടെ ഫോൺ വാങ്ങി ചെവിയോടു ചേർത്തു .
 
 
 
" ഹലോ....."
 
 
"നീ എവിടെയാടി തെണ്ടി .എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നു .ഫോൺ എന്താ ഓഫ് ചെയ്ത് വച്ചിരിക്കണേ "
 
പാർവണ ഫോൺ ചെവിയോട്ചേർത്തതും 
മറുഭാഗത്ത് നിന്നും രേവതി ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
 
" നീ ഒന്നു നിർത്തി നിർത്തി ചോദിക്ക് എന്റെ ദേവു. അമ്മ ഇടക്ക് ഇടക്ക് വിളിക്കാ. അതുകൊണ്ടാ ഞാൻ ഫോൺ ഓഫ് ചെയ്ത് വെച്ചത്."
 
 
"എന്നാ അത് നിനക്കൊന്ന് പറഞ്ഞുകൂടെ തുമ്പി . ഞാൻ നിന്നെ വിളിച്ചിട്ട് കിട്ടാതായപ്പോൾ ദേവ സാറിന്റെ കയ്യിൽ നിന്നും ശിവ സാറിന്റെ  നമ്പർ വാങ്ങിച്ച് വിളിച്ചതാ." 
 
 
 
"നീ ഫുഡ് കഴിച്ചോ "..രേവതി അവളോടായി ചോദിച്ചു.
 
 
 
" കഴിച്ചു നീയോ "
 
" ഉം..കഴിച്ചു "അവളും ഒന്നു മൂളി.
 
 
"എന്നാൽ ശരി .ഞാൻ  .ഫോൺ കട്ട് ചെയ്യാ  ട്ടോ.കുറച്ച് ജോലിയുണ്ട് ബാക്കി കാര്യം ഞാൻ വീട്ടിൽ വന്നിട്ട് പറയാം .അത് പറഞ്ഞ് പാർവണ കോൾ കട്ട് ചെയ്തു .
 
 
ശിവ ഫോൺ വാങ്ങി പോക്കറ്റിലിട്ട് 
വീണ്ടും ലാപ്ടോപ്പിൽ എന്തൊക്കെയോ നോക്കാൻ തുടങ്ങി .പാർവണ തന്റെ വർക്കിലും മുഴുകി .
 
കുറച്ചു കഴിഞ്ഞപ്പോൾ നവീനും രാജീവ് ചേട്ടനും ഫുഡ് കഴിച്ചു വന്നു .അവർ വന്നു കുറച്ചു കഴിഞ്ഞതും അടുത്ത ബാച്ചിനു വേണ്ടി 
ശിവ വീണ്ടും സെമിനാർ ഹാളിലേക്ക് നടന്നു .
 
 
ഒപ്പം നവീനും രാജീവേട്ടനും. പാർവണക്കവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് അവൾ ഇവിടെ ഡീറ്റെയിൽസ് ഒക്കെ കമ്പ്യൂട്ടറിൽ സേവ് ചെയ്യാനായി ഇരുന്നു .
 
 
സെമിനാർ അവസാനിച്ചപ്പോൾ നവീൻ വന്നു പാർവണയെ വിളിച്ചു .അവൾ നവീനൊപ്പം സെമിനാർ ഹാളിലേക്ക് ചെന്ന് സ്റ്റുഡൻസിന്റെ ഡീറ്റെയിൽസ് എല്ലാം കളക്ട് ചെയ്തു .
 
 
 പാർവണ കളക്ട് ചെയ്ത പേപ്പേഴ്സുമായി തിരികെ റൂമിൽ എത്തിയപ്പോഴേക്കും നവീനും 
രാജീവേട്ടനും പോയിരുന്നു ശിവ മാത്രമായിരുന്നു ആ റൂമിൽ ഉണ്ടായിരുന്നത്.
 
 
അവൾ വേഗം തന്നെ പേപ്പേഴ്സ് എല്ലാം ടേബിൾ മുകളിൽ കൊണ്ടുവച്ചു .സമയം നാലര കഴിഞ്ഞിരുന്നു .അതുകൊണ്ടുതന്നെ അവൾ വേഗം ഡീറ്റെയിൽസ് എല്ലാം കമ്പ്യൂട്ടറിൽ സേവ് ചെയ്യാൻ തുടങ്ങി.
 
 
 അതെല്ലാം കഴിഞ്ഞപ്പോഴേക്കും സമയം അഞ്ചുമണി ആവാറായി ആയിരുന്നു.
  
 
"കഴിഞ്ഞോ "ശിവ അവളെ നോക്കി ചോദിച്ചു.
 
 
" കഴിഞ്ഞു സാർ ".അവൾ വിനയ കുലീനയായി പറഞ്ഞു. അല്ലെങ്കിൽ ഇതിനുപുറമേ അവൻ വേറെ ഏതെങ്കിലും വർക്ക് കൂടി തന്നാലോ .
അതുകൊണ്ട് കുറച്ച് ബഹുമാനം കൊടുത്തേക്കാം എന്ന് അവളും കരുതി .
 
 
"എന്നാ വാ പോകാം" ശിവ അത് പറഞ്ഞ് ലാപ്ടോപ്പും മറ്റു ഫയൽസും എടുത്തു മുറിയിൽ നിന്നും പുറത്തിറങ്ങി .പാർവണ തന്റെ ബാഗുമെടുത്ത് വാതിൽ ചാരി പിന്നാലെ കാറിനടുത്തേക്ക് നടന്നു.
 
 
പാർക്കിങ്ങിൽ എത്തിയ ശിവ കാറിന്റെ ഡോർ തുറന്നതും പിന്നിൽ നിന്നും ആരോ വിളിച്ചതും ഒപ്പമായിരുന്നു.
 
 
" ഡോക്ടർ" ആ വിളി കേട്ടതും ശിവ പെട്ടെന്ന് തിരിഞ്ഞു നോക്കി .
 
 
ഡോക്ടറോ പാർവണ അന്തം വിട്ടു കൊണ്ട് ശിവയേയും ആ പയ്യനെയും മാറി മാറി നോക്കി.
 
 
"ഡോക്ടർക്ക് എന്നെ ഓർമ്മയില്ലേ ."ആ പയ്യൻ ശിവയെ നോക്കി ചോദിച്ചു .
 
 
"എവിടെയോ കണ്ടു മറന്ന പോലെ. ഓർമ്മ കിട്ടുന്നില്ല ".ശിവ തന്റെ നെറ്റിയിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു .
 
 
"ഡോക്ടർ ബാംഗ്ലൂരിൽ വർക്ക് ചെയ്തിരുന്നപ്പോൾ എന്റെ അനിയൻ 
അനിരുദ്ധിന്റെ ചികിത്സക്ക് വേണ്ടി ഞങ്ങൾ ഹോസ്പിറ്റലിൽ വന്നിരുന്നു.
 
 
 അവിടെ വച്ച് അവന്റെ ചികിത്സയ്ക്ക് പണം തികയാതെ വന്നപ്പോൾ ഞങ്ങളെ സഹായിച്ചത് ഡോക്ടറായിരുന്നു ."ആ പയ്യൻ 
നന്ദിയോടെ ശിവയെ നോക്കി പറഞ്ഞു .
 
 
"ഇപ്പൊ ഓർമ്മ വന്നു .അനന്തൻ അല്ലേ." 
 
 
"അതേ സർ .ഞാൻ ഇപ്പോൾ ഈ കോളേജിലാണ് പഠിക്കുന്നത് .ലാസ്റ്റ് ഇയർ ആണ് ."അവൻ ശിവയോട് ആയി പറഞ്ഞു.
 
 
" ഒക്കെ ഗുഡ് .അനിരുദ്ധ് ഇപ്പൊ എന്ത് ചെയ്യുന്നു ."
 
 
"അവൻ ഇപ്പോ പത്ത് കഴിഞ്ഞു .
പത്തിൽ ഫുൾ എ പ്ലസ് ആയിരുന്നു.  പിന്നീട് സാറിനെ കാണാൻ ഞങ്ങൾ പല തവണ ശ്രമിച്ചുവെങ്കിലും സാർ ഹോസ്പിറ്റലിൽ നിന്നും പോയിരുന്നു. പിന്നെ ഇവിടെവെച്ച് സാറിനെ കണ്ടപ്പോൾ പെട്ടെന്ന്  സർപ്രൈസ് ആയി പോയി .അല്ല സാർ എന്താ ഇവിടെ" അവൻ സംശയത്തോടെ ചോദിച്ചു.
 
 
" ഞാനിവിടെ എന്റെ ബിസിനസുമായി ബന്ധപ്പെട്ട ഒരു പ്രൊജക്റ്റിനു വേണ്ടി വന്നതാണ് ."
 
 
"അപ്പോ സാർ ഇപ്പോൾ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നില്ലേ ."അവൻ സംശയത്തോടെ ചോദിച്ചു .
 
 
"ഇല്ല.ഞാൻ മെഡിക്കൽ ഫീൽഡ് വിട്ടിട്ട് രണ്ടുമൂന്നു വർഷമായി ."ശിവ പറഞ്ഞു 
 
 
 
"വരാഹി ഡോക്ടറുടെ കാര്യം എല്ലാം ഞങ്ങൾ അറിഞ്ഞിരുന്നു .പെട്ടെന്ന് ഒരു ഷോക്ക് ആയി പോയി .അന്ന് പേപ്പറിൽ കണ്ടപ്പോൾ 
അനിരുദ്ധാണ് ഞങ്ങൾക്ക് കാണിച്ചുതന്നത് .
ബാംഗ്ലൂരിലെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഡോക്ടർ ആയിരുന്നു എന്നു പറഞ്ഞതും ."
 
 
 
വരാഹി ആ പേരു കേട്ടതും ശിവയുടെ മുഖം മാറുന്നത് പാർവണയും കണ്ടിരുന്നു. അവൻ ആകെ  വെട്ടി വിയർക്കാൻ തുടങ്ങി. മുഖത്തെ പറഞ്ഞറിയിക്കാൻ പറ്റാത്ത കുറെ  ഭാവങ്ങൾ മിന്നി മറയുന്നു.
 
 
"ഓക്കെ അനന്ദാ. നമുക്ക് പിന്നെ കാണാം." അത് പറഞ്ഞ് ശിവ വേഗം കാറിലേക്ക് കയറി .
 
 
അവൻ കാറിൽ കയറിയതും പാർവണയും അവനു പിന്നാലെ  കോ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു .
 
 
സാറിന് എന്താ പറ്റിയേ .സർ ഡോക്ടർ ആണോ .എന്നിട്ട് എന്തിനാ 
മെഡിക്കൽ ഫീൽഡ് വിട്ട് ബിസിനസ് ഫീൽഡിലേക്ക്  വന്നത് .
 
 
ഒന്നും മനസ്സിലാവാതെ പാർവണ ഇരുന്നു. ശിവയോട് ഇതെല്ലാം ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവന്റെ മുഖം കണ്ടിട്ട് എന്തോ പൾ അവൾക്ക് ചോദിക്കാൻ  തോന്നിയില്ല. 
 
 
 
കാർ കോളേജ് ഗേറ്റ് കടന്നു മുന്നോട്ടു പോയതും ഒരു ബസ്സ് കാറിനുനേരെ വന്നതും ഒരുമിച്ചായിരുന്നു .പെട്ടെന്നുതന്നെ ശിവ കാർ വെട്ടിച്ചു .പിന്നീടുള്ള ഡ്രൈവിങ്ങിൽ ശിവയുടെ മൈൻഡ് ഒട്ടും ഓക്കെ അല്ല എന്ന് അവൾക്കും തോന്നിയിരുന്നു .
 
 
അവന്റെ മുഖത്ത് വിഷമമോ സങ്കടമോ ദേഷ്യമോ എന്തൊക്കെയോ ഭാവങ്ങൾ കണ്ടതും പാർവണക്കും പേടി ആവാൻ തുടങ്ങിയിരുന്നു .
 
 
കാർ ബീച്ച് റോഡിലേക്ക് കയറിയതും 
ഒരു ബൈക്കുകാരൻ അവർക്കുനേരെ വന്നതും ഒരുമിച്ചായിരുന്നു ശിവ പെട്ടെന്ന് കാർ ബ്രേക്ക് ഇട്ട് നിർത്തി .
 
 
ശേഷം തന്റെ പോക്കറ്റിൽ നിന്നും ഒരു കർച്ചീഫ് എടുത്തു മുഖം എല്ലാം തുടച്ചു .
 
 
"സാർ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ."പാർവണ അല്പം ഭയത്തോടെയാണ് അത് ചോദിച്ചത് .
 
 
"നീ ഏതെങ്കിലും ഓട്ടോ പിടിച്ചു പൊയ്ക്കോ. എനിക്ക് ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല ."അതു പറഞ്ഞ ശിവ വേഗം കാറിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു .
 
അതുകണ്ട് പാർവതിയും കാറിൽനിന്നിറങ്ങി എന്തുചെയ്യണമെന്നറിയാതെ കുറച്ചു നേരം അവിടെ തന്നെ നിന്നു.
 
 
" ഇയാളിത് എന്ത് മനുഷ്യനാ .
ഒരു പെൺകുട്ടിയെ റോഡിൽ ഇറക്കിവിട്ടു ഇങ്ങനെയാണോ പോകേണ്ടത് ."പാർവണ ദേഷ്യത്തോടെ ശിവ പോകുന്നത് നോക്കി പറഞ്ഞു.
 
 
  ഒരു ഓട്ടോ പിടിക്കാനായി പാർവണ  മുന്നോട്ടു നടന്നു .പക്ഷേ എന്തോ അദൃശ്യശക്തി തന്റെ കാലുകളെ തടയുന്ന പോലെ. മനസ്സ് ശിവയുടെ അരികിലേക്ക് പോകാൻ പറയുന്നപോലെ.
  
 
 അടുത്ത നിമിഷം ഒന്നും ആലോചിക്കാതെ അവൾ തിരിച്ചു നടന്നു .ബീച്ച് റോഡ് ആയതുകൊണ്ട് തന്നെ കടലിൽ നിന്നുള്ള തണുത്ത കാറ്റ് അവിടമാകെ നിറഞ്ഞുനിന്നിരുന്നു.
 
 
 പാർവണ ശിവക്ക് പിന്നാലെ കടലിലേക്ക് നടന്നു .പാർവണ ചെല്ലുമ്പോൾ ശിവ 
കടലിലേക്ക് നോക്കി മണൽത്തിട്ടയിൽ ഇരിക്കുകയായിരുന്നു .
 
 
പാർവണ ഒരുനിമിഷം അവന്റെ  അരിലേക്ക് പോകണോ വേണ്ടയോ എന്നാലോചിച്ചു .
 
 
എന്തായാലും പോയി നോക്കാം വരുന്നത് വരട്ടെ എന്ന് കരുതി അവൾ  അവന്റെ അരികിൽ ഇരുന്നു .
 
 
"നീയെന്താ പോയില്ലേ "ശിവ സംശയത്തോടെ തല ചരിച്ച് അവളെ നോക്കി ചോദിച്ചു .
 
 
"ഇല്ല സാറിനെ കണ്ടിട്ട് എന്തോ തനിച്ചാക്കി പോകാൻ തോന്നിയില്ല .ഞാൻ ദേവ സാറിനോട് വരാൻ പറയട്ടെ ."
പാർവണ ശിവയെ നോക്കി ചോദിച്ചു .
 
 
"ഏയ് വേണ്ട .കുറച്ചു നേരം ഇവിടെ ഇങ്ങനെ ഇരുന്നാൽ ശരിയാകും ."അത് പറഞ്ഞ് ശിവ വീണ്ടും കടലിലേക്ക് നോക്കി ഇരിക്കാൻ തുടങ്ങി .
 
 
അപ്പോഴാണ് അവർക്ക് മുൻപിലൂടെ ഭാര്യയും 
ഭർത്താവും ആണെന്ന് തോന്നിക്കുന്ന രണ്ടുപേർ കടന്നു പോയത് .അതിൽ 
ആ പെൺകുട്ടി കടലിലേക്ക് ഇറങ്ങാൻ പേടിച്ചു നിന്നപ്പോൾ ആ ചെറുപ്പക്കാരൻ അവളെ പൊക്കിയെടുത്ത് വെള്ളത്തിൽ കൊണ്ടുപോയി ഇടുന്നുണ്ട് .
 
 
അതുകണ്ട് ആ ചെറുപ്പക്കാരന്റെ കയ്യിൽ കിടന്നു ആ പെൺകുട്ടി കുതറി മാറാനും ശ്രമിക്കുന്നുണ്ട് .
 
 
അവരെ നോക്കിയിരിക്കുകയായിരുന്നു ശിവയും പാർവണയും.അത് കണ്ട് ശിവയുടെ മനസ്സ് വീണ്ടും കലങ്ങി മറിയാൻ തുടങ്ങി .
 
 
പഴയ ഓർമ്മകളിലൂടെ വീണ്ടും അവന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങിയതും അവൻ കണ്ണുകൾ ഇറുക്കിയടച്ചു കൈകൊണ്ട് രണ്ടും കാതുകളും പൊത്തി പിടിച്ചു . പാർവണ അവന്റെ ആ ഭാവം കണ്ട്   പേടിച്ചു .
 
 
"സർ "....അവൾ ശിവയുടെ തോളിൽ കൈവെച്ചു കൊണ്ട് വിളിച്ചു .
 
 
അവളുടെ വിളി കേട്ട ശിവ തല ഉയർത്തി നോക്കി .അപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു .അത് കണ്ടതും പാർവണയുടെ മനസ്സും എന്തോ ഒന്നു വേദനിച്ചു.
 
 
" എന്താ ...എന്താ പറ്റിയത്  സാർ .ആ കുട്ടിയെ കോളേജിൽ വച്ച് കണ്ടപ്പോൾ മുതൽ 
സാർ ആകെ ഡിസ്റ്റർബ്ഡ് ആണല്ലോ .
ശരിക്കും ആരാ വരാഹി.എനിക്കൊന്നും മനസ്സിലാവുന്നില്ല "
 
 
മനസ്സിലെ ചോദ്യങ്ങൾ പാർവണ ശിവയോട് തുറന്നു ചോദിച്ചു .
 
 
"വരാഹി ....വരാഹി സത്യ .എല്ലാവരുടെയും വാഹി ആയിരുന്ന അവൾ എന്റെ മാത്രം സത്യയായിരുന്നു . എന്റെ ജീവന്റെ പാതി.
 
 
 സ്നേഹിക്കാൻ ആരോരുമില്ലാത്ത എന്റെ ജീവിതത്തിലേക്ക് എന്റെ ആരൊക്കെയോ ആയി വന്നു അവസാനം എന്നെ തനിച്ചാക്കി പോയവൾ .
 
അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു .
 
 
"എനിക്കൊന്നും മനസ്സിലാവുന്നില്ല" പാർവണ വീണ്ടും പറഞ്ഞു .
 
 
 
"ഞാൻ എം.ബി.ബി.എസ് ചെയ്തിരുന്നത് 
അമേരിക്കയിൽ ആയിരുന്നു. അവിടെ വെച്ചാണ് ഞാൻ സത്യയെ കണ്ടുമുട്ടിയത്.
 
 
 
മലയാളി ആയതുകൊണ്ടുതന്നെ ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് തന്നെ കൂട്ടായി. അധികം വൈകാതെ തന്നെ ഞങ്ങൾ രണ്ടുപേരും സ്നേഹത്തിൽ ആയി .അവളുടെ വീട്ടുകാർക്ക് പ്രത്യേകിച്ച് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല .
വീട്ടുകാർ എന്നു പറഞ്ഞാൽ അവൾക്ക് ഒരു അച്ഛൻ മാത്രമേ ഉള്ളൂ .
 
 
രാമചന്ദ്രൻ എന്ന രാമച്ഛൻ.ഡോക്ടർ തന്നെയാണ് അച്ഛനും .ഓർത്തോ സ്പെഷ്യലിസ്റ്റ് ആയിരുന്നു .
 
 
എം.ബി.ബി.എസ് കഴിഞ്ഞ ഞങ്ങൾ രണ്ടുപേരും നേരെ ഇന്ത്യയിലേക്ക് വന്നു. ബാംഗ്ലൂരിലെ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്.
 
 
അവൾ ഗൈനക്കോളജിസ്റ്റും ഞാൻ 
കാർഡിയോളജിസ്റ്റും ആയിരുന്നു .
 
 
" ശിവ... ശിവരാഗ് മേനോൻ .
വൺ ഓഫ് ദി ലീഡിങ് കാർഡിയോളജിസ്റ്റ്  ഇൻ ബാംഗ്ലൂർ. ജോലിക്കു കയറി അധികകാലം ആകുന്നതിനു മുൻപേ ആ ഹോസ്പിറ്റലിൽ ഞാൻ നല്ല തിരക്കുള്ള ഡോക്ടർ ആയി കഴിഞ്ഞിരുന്നു .
 
 
അങ്ങനെ  സന്തോഷത്തോടെ ഒരു ജീവിതം ആയിരുന്നു എന്റെയും സത്യയുടെയും.പക്ഷേ വിധി അത് ക്രൂരനാണ് അതല്ലേ ഞാൻ അത്രയേറെ സ്നേഹിച്ചിട്ടും എന്നിൽ നിന്ന് അവളെ അകറ്റി കളഞ്ഞത് ."
 
 
അതുപറയുബോൾ ശിവ പൊട്ടിക്കരഞ്ഞു പോയിരുന്നു .പാർവണയാണെങ്കിൽ അവനെ എങ്ങനെ സമാധാനിപ്പിക്കാണം എന്നറിയാതെ ഇരുന്നു.
 
 
 ശിവ പെട്ടെന്ന് പാർവണയുടെ തോളിലേക്ക് തല ചരിച്ചു വച്ചു .പാർവണ പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവനെ സമാധാനിപ്പിക്കാൻ ആയി അവന്റെ തലയിൽ പതിയെ തലോടിക്കൊണ്ടിരുന്നു .
 
 
എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അവൾക്കു പോലും അറിയില്ലായിരുന്നു.  അവളുടെ ചിന്ത മുഴുവൻ സത്യ എന്ന വരാഹി കുറിച്ചായിരുന്നു .
 
 
  പിന്നീട് എന്താണ് ആ കുട്ടിക്ക് പറ്റിയത് .സാർ എന്തിനാ മെഡിക്കൽ ഫീൽഡ് ഉപേക്ഷിച്ചത്. ഈ ചോദ്യങ്ങളൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവന്റെ അവസ്ഥകണ്ട് അവൾക്കെന്തോ അത് ചോദിക്കാൻ തോന്നിയില്ല .
  
 
ഫോണിന്റെ റിങ്ങ് ആണ് അവളെ ചിന്തകളിൽ നിന്നും തിരികെ കൊണ്ടുവന്നത്. ഫോൺ നോക്കുമ്പോൾ അമ്മയായിരുന്നു .
അത് കണ്ടതും അവൾ കോൾ കട്ട് ചെയ്തു.
 
 
 കുറച്ചു കഴിഞ്ഞതും വീണ്ടും ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. അത് കേട്ട് ശിവ അവളുടെ തോളിൽ നിന്നും തലയുയർത്തി നോക്കി .
 
 
"കുറെ നേരമായല്ലോ ഫോൺ റിംഗ് ചെയ്യുന്നു അറ്റൻഡ് ചെയ്യ് "ശിവ അവളോടായി പറഞ്ഞു.
 
 
" ഈ വേണ്ട അമ്മയാ വിളിക്കണേ . ഇപ്പൊ എടുത്താ പ്രശ്നമാവും"അവൾ ടെൻഷനോടെ പറഞ്ഞു .
 
 
"പ്രശ്നമോ .എന്തു പ്രശ്നം." ശിവയും അതെ ആകാംക്ഷയോടെ ചോദിച്ചു .
 
 
"അത്... അത്... പിന്നെ .രണ്ട് ദിവസം മുൻപ് എന്റെ സപ്ലി റിസൾട്ട് വന്നു. ഞാൻ വീണ്ടും ഫെയിൽ ആയി. ഞാനതു വീട്ടിൽ പറഞ്ഞിരുന്നില്ല. പക്ഷേ എങ്ങനെയോ അത് വീട്ടിൽ അറിഞ്ഞു..
 
 
 അതോടുകൂടി അമ്മ ഇനി പഠിപ്പ് ഒന്നും വേണ്ട എന്നാ പറയുന്നേ .ഏതോ ഒരു കോന്തൻ അടുത്താഴ്ച പെണ്ണ് കാണാൻ വരുന്നുണ്ട്. വീട്ടിൽ അതെല്ലാം ഉറപ്പിച്ച മട്ടാണ്. അതുകൊണ്ട് ഞാൻ കോൾ അറ്റൻഡ് ചെയ്തില്ല .
 
 
 
രണ്ട് ദിവസമായിട്ട് ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്നു .കുറച്ചു മുൻപാണ് ഫോൺ  ഓൺ ചെയ്തത് .അപ്പോൾ തുടങ്ങി അമ്മ വീണ്ടും വിളിക്കാൻ." അവൾ ദേഷ്യത്തോടെ പറഞ്ഞു .
 
 
"സപ്ലിയോ .നീ എന്തിനാ പഠിച്ചിരുന്നേ" ശിവ അവളോട് ചോദിച്ചു 
 
 
"BSCനേഴ്സിങ് " അവൾ ഒരു വളിച്ച ചിരിയോടെ പറഞ്ഞു .
 
 
"അപ്പോൾ നീ നേഴ്സിങ്ങ് സ്റ്റുഡൻ്റ് ആയിരുന്നോ " 
 
 
 
"ഞാൻ മാത്രമല്ല .ദേവുവും നഴ്സാണ്. അവൾക്കു എല്ലാ പേപ്പറും കിട്ടിയതാണ് .പക്ഷേ എനിക്ക് വേണ്ടി അവൾ 
നഴ്സിങ്ങിനു പോകാതെ ഈ ജോലിക്ക് കയറിയത് "
 
 
" അപ്പോ തനിക്ക് ഈ മാരേജ് പ്രൊപ്പോസൽ  ഇഷ്ടമല്ലെങ്കിൽ അമ്മയോട് നേരിട്ട് പറ. സ്വന്തം അമ്മയല്ലേ 'അപ്പോ കേൾക്കാതിരിക്കില്ല ."
ശിവ അത് പറഞ്ഞപ്പോഴേക്കും അമ്മ വീണ്ടും കോൾ ചെയ്തിരുന്നു.
 
 
" താൻ കോൾ അറ്റൻഡ് ചെയ്യ് .എന്നിട്ട് സംസാരിക്ക് " അത് പറഞ്ഞ് ശിവ അവിടെ നിന്നും എഴുന്നേറ്റു കടലിലേക്ക് നടന്നു .
 
 
പാർവണ ശിവ പറയുന്നത് കേട്ട് കോൾ അറ്റൻഡ് ചെയ്തു .
 
 
"ഹലോ അമ്മ "
 
 
"നീ എന്തു പണിയാ തുമ്പി കാണിച്ചേ .നിന്നോട് ആരാ ഫോൺ ഓഫ് ചെയ്ത് വെക്കാൻ പറഞ്ഞത്. ഞാൻ എത്ര പേടിച്ചു എന്നറിയോ. എന്നിട്ട് രേവതി വിളിച്ചപ്പോഴാണ് നീ ഏതോ പ്രോജക്ടിന് പോയിരിക്കുകയായിരുന്നു എന്ന് അറിഞ്ഞത്. "അമ്മ ടെൻഷനോടെ പറഞ്ഞു.
 
 
 അത് കേട്ടപ്പോ എന്തോ പാർവണക്കും ഒരു കുഞ്ഞു സങ്കടം തോന്നി .
 
 
"എന്താ അമ്മ വിളിച്ചേ " അവൾ ചോദിച്ചു .
 
.
"രേവതി എന്നെ വിളിച്ച് സംസാരിച്ചിരുന്നു. നീ ആകെ സങ്കടപ്പെട്ടു ഭക്ഷണം പോലും കഴിക്കാതെ നടക്കുകയാണെന്ന് .
ഇനി അങ്ങനെ നടക്കേണ്ട കാര്യമൊന്നുമില്ല. നിനക്ക് ഇഷ്ടമല്ലെങ്കിൽ കല്യാണം നടത്തില്ല.
 
 
 
അമ്മ അത് പറഞ്ഞതും ഒരായിരം 
ലഡ്ഡു അവളുടെ മനസ്സിൽ ഒരുമിച്ചു പൊട്ടി . പിന്നെ അമ്മ എന്തൊക്കെയോ പറഞ്ഞു എങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ കടലിലേക്ക് നോക്കി നിൽക്കുന്ന 
ശിവയിൽ ആയിരുന്നു .
 
 
"അമ്മ ഞാൻ വീട്ടിൽ എത്തിയിട്ട് വിളിക്കാം" അതു പറഞ്ഞ് പാർവണ ഫോൺ കട്ട് ചെയ്തു .
 
 
അവൾ താഴെ നിന്നും എഴുന്നേറ്റു ഡ്രസ്സിലെ മണൽതരികൾ എല്ലാം തട്ടിക്കളഞ്ഞ്  ശിവയുടെ അരികിലേക്ക് നടന്നു.
 
 
 സൂര്യൻ കടലിൽ അസ്തമിക്കാൻ തുടങ്ങിയതും ആകാശത്ത് ചെഞ്ചോപ്പ് പടർന്നിരുന്നു.
  
 
പാർവണ പതിയെ ശിവയുടെ അരികിൽ വന്ന് അവനെ വിളിച്ചു.
 
 
"നേരം ഒരുപാടായി നമുക്ക് പോയാലോ ''
പാർവണ അവനെ നോക്കി ചോദിച്ചു അവൻ ഒന്ന് മൂളിക്കൊണ്ട് തിരികെ കാറിന് അരികിലേക്ക് നടന്നു. ഒപ്പം പാർവണയും
 
 
 ശിവ ഡ്രൈവിംഗ് ചെയ്യുന്നതിനിടയിൽ പാർവണ ഇടയ്ക്കിടയ്ക്ക് അവനെ ഒളി കണ്ണ് ഇട്ടു നോക്കുന്നുണ്ടായിരുന്നു .
 
 
ഇയാൾ ഇത്രക്ക്ക്ക് പാവമായിരുന്നോ. അതോ ഇതാണോ ഇയാളുടെ ശരിക്കുമുള്ള സ്വഭാവം. ദേഷ്യമൊക്കെ അഭിനയമാണോ .പാർവണ സീറ്റിലേക്ക് തല ചാരിവെച്ച് ആലോചിച്ചു.
 
 
" ഒന്നും മനസ്സിലാകുന്നില്ലല്ലോ എൻ്റ മഹാദേവ "
 
 
 
കുറച്ചു ദൂരത്തെ യാത്രയ്ക്കൊടുവിൽ അവർ 
വീടിനു മുൻപിൽ എത്തിയിരുന്നു. ശിവ കാർ നിർത്തിയതും പാർവണ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
 
 
 അപ്പോഴാണ് വൈകുന്നേരത്ത് നടക്കാനിറങ്ങിയ കുറച്ച് ചേച്ചിമാർ
അവളുടെ അരികിലേക്ക് നടന്നു വന്നത് .
 
 
"എന്താ കൊച്ചെ ഇത്. നിനക്ക് ഇതുതന്നെയാണോ പണി. ഇന്നലെ വരെ ഒരു ബൈക്കിൽ ഉള്ള ചെക്കന്റെ ഒപ്പമായിരുന്നു കറങ്ങി നടന്നത്. ഇന്നിപ്പോ കാറിൽ ആയോ." കൂട്ടത്തിൽ ഒരു സ്ത്രീ അവളെ നോക്കി ചോദിച്ചു .
 
 
"ഇതെന്റെ സാറാണ് ചേച്ചി." പാർവണ ഉയർന്നുവന്ന ദേഷ്യം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.
 
 
"സാറോ... സാർ നിന്നെ മാത്രമാണോ വീട്ടിൽ കൊണ്ടു വന്നാക്കുന്നേ അതോ ഇനി ഓഫീസിലെ എല്ലാവരെയും വീട്ടിൽ ആക്കിയിട്ടാണോ വരുന്നേ" ആ സ്ത്രീ തന്നെ വീണ്ടും പാർവണയെ നോക്കി ചോദിച്ചതും എന്തുത്തരം പറയണമെന്നറിയാതെ പാർവണ ശിവയെ നോക്കി'.
 
 
 
ശിവ ഒന്നും മിണ്ടാതെ കാറെടുത്തു അവൻ്റെ വീട്ടിനുള്ളിലേക്ക് പോയി .ഗേറ്റ് കടന്നു പോകുന്ന ശിവേ കണ്ടതും പാർവണക്ക് എന്തോ വല്ലാത്ത സങ്കടം തോന്നി.
 
 
 ഇയാൾ എന്താ ഇങ്ങനെ. ഇയാൾക്കെന്താ വായ തുറന്ന് പറഞ്ഞു കൂടെ എന്തെങ്കിലും. എന്നേ ഒറ്റക്ക് ആക്കി അയാൾ നൈസായിട്ട് പോയി -ഇത്രയും നേരം അയാളോട് ഒരു സഹതാപം തോന്നിയിരുന്നു എങ്കിലു വീണ്ടും ആ പഴയ ദേഷ്യം ശിവയോട് തോന്നി .
 
 
പാർവണ ഓരോന്ന് ആലോചിച്ച് അവരുടെ മുൻപിൽ ഒന്നും മിണ്ടാതെ നിന്നപ്പോഴാണ് ഗേറ്റ് കടന്നു വരുന്ന ശിവയെ അവൾ കണ്ടത് .ശിവ നേരെ തൻ്റെ കോട്ട് ഊരി കയ്യിൽ പിടിച്ച് അവിടേക്ക് വന്നു.
 
 
i പാർവണ നീ പൊയ്ക്കോ ഇത് ഞാൻ 
 ഡീൽ ചെയ്തു കൊണ്ട് "ശിവ അത് പറഞ്ഞതും പാർവണ നേരെ ഗേറ്റ് കടന്ന്  വീട്ടിലേക്ക് പോയി.
 
 
   മുകളിൽ എത്തിയതും അവൾ അവിടേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ എന്തൊക്കെയോ പറഞ്ഞ് ദേഷ്യപ്പെടുന്ന ശിവയും തിരിച്ചു മറുപടി പറയാൻ കഴിയാതെ നിൽക്കുന്ന ആ അമ്മച്ചി മാരെയും ആണ് കണ്ടത് .
   
 
അത് കണ്ടപ്പോൾ വീണ്ടും ശിവയോട് ചെറിയ ഇഷ്ടം തോന്നിയ പോലെ .
 
പാർവണ ഓരോന്നാലോചിച്ച് ചിരിയോടെ അകത്തേക്ക് കയറിയപ്പോൾ ഹാളിൽ തന്നെ 
രേവതി ഉണ്ടായിരുന്നു  അവൾ വിളക്ക് വയ്ക്കുകയായിരുന്നു .
 
 
അതുകൊണ്ടുതന്നെ പാർവണ ഒന്നും മിണ്ടാതെ റൂമിൽ കയറി വാതിൽ അടച്ചു ബാഗ് ടേബിനു മുകളിൽ വച്ച് കബോർഡ് നിന്ന് ഡ്രസ്സും എടുത്തു കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറി .
 
 
 
 
(തുടരും)
 
പ്രണയിനി 🖤

പാർവതി ശിവദേവം - 25

പാർവതി ശിവദേവം - 25

4.7
4818

Part -25   പാർവണ ഓരോന്നാലോചിച്ച് ചിരിയോടെ അകത്തേക്ക് കയറിയപ്പോൾ ഹാളിൽ തന്നെ  രേവതി ഉണ്ടായിരുന്നു.  അവൾ വിളക്ക് വയ്ക്കുകയായിരുന്നു .     അതുകൊണ്ടുതന്നെ പാർവണ ഒന്നും മിണ്ടാതെ റൂമിൽ കയറി വാതിൽ അടച്ചു ബാഗ് ടേബിനു മുകളിൽ വച്ച് കബോർഡ് നിന്ന് ഡ്രസ്സും എടുത്തു കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറി .   അവൾ ഷാളിൻ്റെ പിൻ അഴിച്ചതും ഷോൾ ഒരു പ്രത്യേക മണം.ശിവ തോളിൽ തല ചാരി വച്ചിരുന്നപ്പോൾ ഉള്ള അവൻ്റെ ഹെയർ ജെല്ലിൻ്റ മണം ആയിരുന്നു അത്.   അവൾ ഷാൾ അഴിച്ചെടുത്ത് ഒന്നുകൂടി മണത്തു നോക്കി.   Un vaasanai varum velayil En yosanai yen maarudho   ഇൻസ്റ്റാ റ്റീൽസ് സോങ്ങ് അവളുടെ മനസിലൂടെ കടന