Part -25
പാർവണ ഓരോന്നാലോചിച്ച് ചിരിയോടെ അകത്തേക്ക് കയറിയപ്പോൾ ഹാളിൽ തന്നെ
രേവതി ഉണ്ടായിരുന്നു. അവൾ വിളക്ക് വയ്ക്കുകയായിരുന്നു .
അതുകൊണ്ടുതന്നെ പാർവണ ഒന്നും മിണ്ടാതെ റൂമിൽ കയറി വാതിൽ അടച്ചു ബാഗ് ടേബിനു മുകളിൽ വച്ച് കബോർഡ് നിന്ന് ഡ്രസ്സും എടുത്തു കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറി .
അവൾ ഷാളിൻ്റെ പിൻ അഴിച്ചതും ഷോൾ ഒരു പ്രത്യേക മണം.ശിവ തോളിൽ തല ചാരി വച്ചിരുന്നപ്പോൾ ഉള്ള അവൻ്റെ ഹെയർ ജെല്ലിൻ്റ മണം ആയിരുന്നു അത്.
അവൾ ഷാൾ അഴിച്ചെടുത്ത് ഒന്നുകൂടി മണത്തു നോക്കി.
Un vaasanai varum velayil
En yosanai yen maarudho
ഇൻസ്റ്റാ റ്റീൽസ് സോങ്ങ് അവളുടെ മനസിലൂടെ കടന്നു പോയി.അവൾ ഒരു ചിരിയോടെ ഷാൾ അഴിച്ച് വാഷ് ചെയ്യാനുള്ള ബാസ്ക്കറ്റിൽ ഇട്ടു.
"എന്താ തുമ്പി നിനക്ക് വല്ലാത്ത ഒരിളക്കം. നിനക്ക് എന്താ ശിവയോട് ലബ് ആണോ" അവളുടെ ഉള്ളിലെ തുമ്പി അവളോട് പുഛത്തോടെ ചോദിച്ചു.
"സ്നേഹമോ... എനിക്കോ ...ഏയ് ..എനിക്ക് അങ്ങനെ ഒന്നുമില്ല. "
"നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം. ഇപ്പോ കണ്ട ശിവയെ കണ്ട് നീ ചാടണ്ട. അയാളുടെ സ്വഭാവം എപ്പോ വേണെങ്കിലും മാറും" അവളുടെ മനസ് അവളോട് പറഞ്ഞു.
"എനിക്ക് അങ്ങനെ ഒന്നുമില്ല .ശിവ സാറിനെ അങ്ങനെയൊക്കെ കണ്ടപ്പോൾ എനിക്കും എന്തോ സങ്കടം അതുകൊണ്ടാ. അല്ലാതെ വേറൊന്നും അല്ല ."
"ശിവ സാറോ .ഇത്രകാലം അങ്ങനെ ഒന്നും ഇല്ലല്ലോ നീ വിളിച്ചു കൊണ്ടിരുന്നത് .
ഇപ്പൊ എന്താ പെട്ടെന്നൊരു മാറ്റാം ."
"എനിക്ക് ഒരു മാറ്റവും ഇല്ല .ഞാൻ അന്നും ഇന്നും ഒരുപോലെയാണ് ."അത് പറഞ്ഞ് അവൾ വേഗം കുളിച്ച് ബാത്റൂമിൽ നിന്നും ഇറങ്ങി.
അല്ലെങ്കിലും ഇപ്പോൾ കുറച്ച് കാലം ആയിട്ട് എന്റെ മനസ്സ് ഫുൾ നെഗറ്റീവ് അടിക്കുന്നുണ്ട്.
അവൾ പിറുപിറുത്തു കൊണ്ട് നേരെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.
ഹാളിൽ രേവതി ഇരുന്ന് ടിവി കാണുന്നുണ്ട്. അവളെ കണ്ടതും പാർവണ വേഗം അവളുടെ അടുത്ത് ചെന്നിരുന്നു .
"എന്താ തുമ്പി എങ്ങിനെയുണ്ട് പ്രൊജക്റ്റിനെ വിശേഷങ്ങൾ ."
" എന്റെ ദേവൂട്ടാ അതൊന്നും പറയാതെ ഇരിക്കുകയാ നല്ലത്. മനുഷ്യൻ ആകെ ക്ഷീണിച്ചു ."അത് പറഞ്ഞ് പാർവണ നേരെ രേവതിയുടെ മടിയിലേക്ക് കിടന്നു .
"എന്താടി വയ്യേ " അവളുടെ നെറുകയിൽ തലോടിക്കൊണ്ട് രേവതി ചോദിച്ചു.
" കുഴപ്പമൊന്നുമില്ല .പക്ഷേ എന്തോ എനിക്ക് ജോലി കുറച്ചു ബുദ്ധിമുട്ടുള്ള പോലെ. ചെലപ്പോ മടി കൊണ്ടായിരിക്കും ."അവൾ ചിരിയോടെ പറഞ്ഞു .
" നീ എഴുന്നേറ്റ് ഇരിക്ക് .ഞാൻ ചായ എടുത്തിട്ട് വരാം "പാർവണയെ മടിയിൽ നിന്നും എഴുന്നേൽപ്പിക്കാൻ നോക്കിക്കൊണ്ട്
രേവതി പറഞ്ഞു .
"നീയൊന്ന് അവിടെ ഇരുന്നേ. ഞാൻ കുറച്ചുനേരം ഇങ്ങനെ കിടക്കട്ടെ". അത് പറഞ്ഞ് പാർവണ അവളുടെ മടിയിലേക്ക് തന്നെ തലവെച്ച് കിടന്നു .
"പിന്നെ ഇന്ന് ഉച്ചയ്ക്ക് ഒരു കാര്യം ഉണ്ടായി ."
"എന്തുകാര്യം "...
"ഇന്നുച്ചയ്ക്ക് ശിവ സാറിന്റെ വീട്ടിൽ നിന്നായിരുന്നു ഫുഡ് . സാറിന്റെ ഡ്രൈവർ ഉച്ചയ്ക്ക് ഫുഡുമായി വന്നു .ചോറും സാമ്പാറും പപ്പടവും അച്ചാറും എല്ലാം ഉണ്ടായിരുന്നു. പക്ഷേ നീ ഇല്ലാത്തോണ്ട് എനിക്കെന്തോ വലിയ സന്തോഷം തോന്നിയില്ല. പിന്നെ വിശപ്പുള്ളതു കൊണ്ട് കഴിച്ചു ."
പാർവണ രേവതിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു .മറുപടിയായി രേവതി ഒന്ന് ചിരിച്ചു .
"പിന്നെ എന്തൊക്കെ കോളേജിൽ വച്ച് ഉണ്ടായി"
" പിന്നെ ...."പാർവണ ഒന്നാലോചിച്ചു.
"പിന്നെ ഉണ്ടല്ലോ. ആര്യ ഗ്രൂപ്പിൽ നിന്ന് രണ്ട് സാർമാർ വന്നിട്ടുണ്ടായിരുന്നു. അതിലൊരു സാർ സൂപ്പർ ആയിരുന്നു. നവീൻ എന്നാണ് പേര് ."
പാർവണ കള്ളച്ചിരിയോടെ പറഞ്ഞതും രേവതി അവളെ നോക്കി പേടിപ്പിച്ചു.
" നിനക്ക് കുറച്ചു കൂടുന്നുണ്ട് തുമ്പി ."
രേവതി ശാസനയുടെ പറഞ്ഞു .
" നീ അമ്മയെ വിളിച്ചിരുന്നു അല്ലേ ദേവു ."
" ഉം. വിളിച്ചിരുന്നു.''
അങ്ങനെ ഓരോന്ന് പറഞ്ഞു പാർവണ രേവതിയുടെ മടിയിൽ കിടന്ന് ഉറങ്ങി .
കുറച്ചു കഴിഞ്ഞപ്പോൾ പാർവണ പതിയെ അവളുടെ തല സോഫയിലേക്ക് എടുത്തുവെച്ച്
എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി .
എട്ടു മണി ആയിട്ടും പാർവണ എഴുന്നേൽക്കാതെ ആയപ്പോൾ ഫുഡ് എടുത്തു വെച്ചിട്ട് രേവതി അവളെ
തട്ടിവിളിച്ചു .
"തുമ്പി എണീക്ക് നിനക്ക് ഫുഡ് ഒന്നും വേണ്ടേ "
അതുകേട്ടതും പാർവണ എഴുന്നേറ്റ് കൈ കഴുകി ഫുഡ് കഴിക്കാൻ ആയി വന്നു .
പാർവണ വന്നതും രേവതി അവൾക്കുള്ള ഫുഡ് വിളമ്പി ശേഷം അവർ ഇരുവരും ഭക്ഷണം കഴിക്കാൻ തുടങ്ങി .
പാർവണക്ക് നല്ല ക്ഷീണം ഉള്ളത് കൊണ്ട് അന്ന് അവർ പതിവിലും നേരത്തെ കിടന്നു.
____________________________________________
ശിവ ബാൽക്കണിയിലെ കൗച്ചിൽ
ഇരുന്ന് ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. ഒപ്പം കയ്യിലുള്ള
വോഡ്ക്കാ ഗ്ലാസിൽ നിന്നും ഓരോ സിപ്പ് എടുക്കുന്നുണ്ട് .
"ശിവ ..."ദേവ പിന്നിൽ നിന്നും വിളിച്ചപ്പോൾ ശിവ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും ആകാശത്തേക്ക് കണ്ണും നട്ടു ഇരുന്നു .
"നീ വീണ്ടും ഇത് തുടങ്ങിയോ .ഞാൻ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുന്നതാണ്
നിനക്ക് എന്തോ ഒരു മൂഡ് ഓഫ്." ദേവ
ശിവയ്ക്ക് നേരെ ഉള്ള ചെയറിൽ ഇരുന്നു കൊണ്ട് ചോദിച്ചു .
"ഹേയ് ഒന്നുമില്ലെടാ .ഞാൻ വെറുതെ "
"നീ ആരോടാ ശിവ കള്ളം പറയുന്നേ.
ഒന്നും ഇല്ലാതെ നീ ഇങ്ങനെ ഇരിക്കുകയില്ല എന്ന് എനിക്കറിയാം.
എന്താ കാര്യം പറ."ദേവ വീണ്ടും ചോദിച്ചു
"അത് ...അത് പിന്നെ ഇന്ന് കോളേജിൽ വച്ച് എന്റെ പഴയ ഒരു പേഷ്യന്റിന്റെ ബ്രദറിനെ കണ്ടിരുന്നു .അവൻ എന്നെക്കുറിച്ചും especially സത്യയെ കുറിച്ചും കുറച്ചു കാര്യങ്ങൾ പറഞ്ഞു. അത് കേട്ടപ്പോൾ മുതൽ എന്തോ എനിക്ക് ആകെ ഒരു ..."ശിവ പകുതി പറഞ്ഞ് നിർത്തി.
" Yeh cool man. നീ പഴയ കാര്യങ്ങൾ ഒന്നും ചിന്തിക്കാൻ പോകണ്ട. അത് വിട്ടേക്ക്. എങ്ങനെ ഉണ്ടായിരുന്നു കോളേജിലെ പ്രോജക്റ്റ്.നന്നായിരുന്നോ" ദേവ വിഷയം മാറ്റാനായി ചോദിച്ചു .
"Yaa good. ഞാൻ പ്രതീക്ഷിച്ച പോലുള്ള പ്രോബ്ലം ഒന്നും ഉണ്ടായില്ല. സ്റ്റുഡൻസ് ഒക്കെ
നല്ല ബിഹേവിയർ തന്നെയാണ് ."
ശിവ അന്ന് പതിവിനു വിപരീതമായി കോളേജിൽ നടന്ന കാര്യങ്ങളെക്കുറിച്ചും
പ്രത്യേകിച്ച് പാർവണയെ കുറിച്ചും
വാചാലമായി സംസാരിച്ചുകൊണ്ടിരുന്നു.
അവന്റെയാ സംസാരം ദേവയുടെ ചുണ്ടിലും ഒരു പുഞ്ചിരി പടർത്തി.
പാർവണ കൂടെയുള്ളപ്പോൾ അവനും
എന്തോ പഴയ ശിവ ആയി തോന്നുന്ന പോലെ .
"എന്താടാ എന്താ നീ എന്നെ നോക്കി ഇങ്ങനെ ചിരിക്കുന്നേ" തന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി പുഞ്ചിരിക്കുന്ന ദേവയെ നോക്കി സംശയത്തോടെ അവൻ ചോദിച്ചു.
" ഒന്നൂല്ല നിന്റെ സംസാരം കണ്ടിട്ട് എനിക്ക് ചിരി വന്നതാ ."
"എന്റെ സംസാരമോ . എന്റെ സംസാരം കണ്ടു ചിരിക്കാൻ അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ."
"ശിവ നീയൊരു കാര്യം ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല .എന്നാലും ഞാൻ പറയാം. നീ മറ്റു സ്റ്റാഫുകളോട് ബിഹേവ് ചെയ്യുന്ന പോലെ അല്ല പാർവണയോട് .സംതിങ് സ്പെഷ്യൽ ."
"സ്പെഷ്യലോ." ശിവ മനസ്സിലാവാതെ ചോദിച്ചു .
" അതെടാ.നീ മറ്റുള്ളവരെയൊക്കെ താൻ, ഇയാൾ, തന്റെ, അങ്ങനെയൊക്കെ സംസാരിക്കുമ്പോൾ അവളോട് മാത്രം നീ, നിന്റെ, എന്നൊക്കെ പറഞ്ഞാണ് സംസാരിക്കുന്നേ. അതെന്താ അങ്ങനെ "
ദേവ അത് ചോദിച്ചതും ശിവയുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറഞ്ഞു .
"ആണോ എനിക്കറിയില്ല. ഞാനൊന്നും ശ്രദ്ധിച്ചിട്ടില്ല. പിന്നെ സ്പെഷ്യൽ ആയിട്ട് ഒന്നും ഞാൻ അവളോട് പെരുമാറിയിട്ടില്ല .കാരണം എനിക്ക് അവളെ കണ്ട നാൾ മുതൽ
കുറച്ചു മുൻപുവരെ ദേഷ്യമോ വെറുപ്പോ എന്തൊക്കെയായിരുന്നു ."
"കുറച്ചു മുമ്പുവരെ എന്നുപറയുമ്പോൾ ഇപ്പോഴില്ലേ" ദേവ വീണ്ടും കുത്തി കുത്തി ചോദിച്ചു.
"ദേഷ്യം ഉണ്ടായിരുന്നു .പക്ഷേ ഇപ്പോ ഇല്ല.
കാരണം ഇന്നാണു അവളുടെ സ്വഭാവം കുറച്ചുകൂടി അടുത്തറിഞ്ഞത്. അതായത് ഇന്ന് ഞാൻ ആകെ ഡെസ്പ്പ് ആയി ഇരുന്നപ്പോൾ എനിക്കൊരു സപ്പോർട്ടായി കൂടെ നിന്നത് അവളാണ് .വേണെങ്കിൽ എന്നേ അവിടെ തനിച്ചാക്കി അവൾക്ക് പോകാമായിരുന്നു. പക്ഷേ അവൾ അത് ചെയ്യ്തില്ല.അതിന്റെ ഒരു നന്ദി
അത്രയേ ഉള്ളൂ .വേറെ ഒന്നുമില്ല ."
അതുപറഞ്ഞ് ശിവ തന്റെ കയ്യിലെ ഗ്ലാസിൽ നിന്നും അവസാനത്തെ സിപ്പ് കൂടി എടുത്തു.
അങ്ങനെ ദേവയും ശിവയും കുറേനേരം അവിടെ ഇരുന്ന് സംസാരിച്ചതിന് ശേഷമാണ്
തങ്ങളുടെ മുറിയിലേക്ക് തിരിച്ചു പോയത്. ഒരു പക്ഷേ കുറേ കാലത്തിനു ശേഷമായിരുന്നിരിക്കും അവർ ഇത്ര നേരം ഇരുന്ന് സംസാരിച്ചിരുന്നത്.
_____________________________________________
രാവിലെ തന്നെ പാർവണ രേവതിയോടൊപ്പം ഓഫീസിലേക്ക് ഇറങ്ങി. ഇന്ന് അവൾക്ക് ഓഫീസിൽ പോവാൻ നല്ല താൽപര്യം ആയിരുന്നു.
രേവതി രാവിലെ വിളിച്ചുണർത്തുമ്പോൾ മാത്രം എണീക്കാറുള്ള പാർവ്വണ അന്ന് നേരത്തെ എണീറ്റു. വേഗം ഓഫീസിലേക്ക് പോകാൻ റെഡിയായി.
ഇതെല്ലാം രേവതിയും സംശയത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
__________________________________________
ദേവ ഓഫീസിലേക്ക് വന്നപ്പോൾ താഴെ റിസപ്ഷനിൽ തന്നെ പാർവണയും രേവതിയും ഉണ്ടായിരുന്നു.
ദേവയെ കണ്ടതും പാർവണ അവൻ്റെ പിന്നിൽ ശിവ വരുന്നുണ്ടോ എന്ന് നോക്കാൻ തുടങ്ങി.
" നീ ആരെയാ ഇത്ര കാര്യമായി നോക്കുന്നേ. പാർവണയുടെ നോട്ടം കണ്ടു രേവതി സംശയത്തോടെ ചോദിച്ചു.
"ഞാനോ ഞാൻ ഒന്നും നോക്കുന്നില്ല "അവൾ പെട്ടെന്ന് മുഖം തിരിച്ചു കൊണ്ട് പറഞ്ഞു .
"ആണോ ... എന്നാ എനിക്ക് ചിലപ്പോ അങ്ങനെ തോന്നിയതായിരിക്കും ."
"അതെ തോന്നിയത് ആയിരിക്കും " പാർവണയും അത് തന്നെ പറഞ്ഞു.
അപ്പോഴേക്കും ദേവ അവരുടെ അരികിലേക്ക് വന്നിരുന്നു.
"ഗുഡ്മോണിങ് "ദേവ അവരിരുവരെയും നോക്കിക്കൊണ്ട് പറഞ്ഞു.
" ഗുഡ് മോർണിംഗ് സാർ "അവരും തിരിച്ച് വിഷ് ചെയ്തു.
" ശിവ 10 മണിക്ക് വരും.പാർവണ ഇവിടെ വെയിറ്റ് ചെയ്താൽ മതി ട്ടോ ."ദേവ പാർവണയെ നോക്കി പറഞ്ഞുകൊണ്ട് നേരെ ഓഫീസിന് അകത്തേക്ക് നടന്നു .
"ഡീ സത്യം പറ നിങ്ങൾ രണ്ടുപേരും പ്ലാൻ ചെയ്തു വന്നതല്ലേ "പാർവണ
രേവതിയെ നോക്കിക്കൊണ്ട് ചോദിച്ചു.
" പ്ലാൻ ചെയ്തിട്ടോ "അവളൊന്നും മനസ്സിലാവാതെ പാർവണയെ നോക്കി.
" അതെ പ്ലാൻ ചെയ്തിട്ട് തന്നെ . നിന്റെ ഡ്രസ്സിന്റെ അതെ കളർ നേവി ബ്ലൂ കളർ തന്നെയാണ് ദേവ സാറിന്റെ ഷർട്ടിന്റെയും. ഇതൊക്കെ കാണുമ്പോൾ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് .സത്യം പറ .എന്നോട് പറയാതെ നിങ്ങൾ രണ്ടുപേരും I lub you ആയോ." അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു .
"എന്റെ മുന്നിൽ നിന്നും ഒരു കൈ അകലത്തിൽ നിന്നും മാറി നിൽക്കുന്നതാണ് നിന്റെ ആരോഗ്യത്തിന് നല്ലത്. "രേവതി കള്ള ദേഷ്യത്തോടെ പറഞ്ഞു .
"നീ ഇങ്ങനെ ചൂടാവാതെ എന്റെ ദേവു. ഞാൻ വെറുതേ പറഞ്ഞതല്ലേ .എനിക്കറിയാം ഞാനറിയാത്ത ഒരു രഹസ്യവും നിനക്ക് ഉണ്ടാവില്ല എന്ന്." പാർവണ അവളുടെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു
"നിന്നോട് നിന്ന് കിന്നരിക്കാൻ എനിക്ക് സമയമില്ല .അതുകൊണ്ട് ബാക്കി സംസാരം ഒക്കെ വീട്ടിൽ ചെന്നിട്ട്. ഇപ്പോൾ ഞാൻ പോവാ" അതുപറഞ്ഞ് രേവതി നേരെ അകത്തേക്കു നടന്നു.
അവളും കൂടി പോയപ്പോൾ പാർവണ അവിടെ ഒറ്റയ്ക്കായി .ഏതോ ഒരു പെൺകുട്ടി റിസപ്ഷനിൽ ഇരിക്കുന്നുണ്ടെങ്കിലും ആ കുട്ടി അവളുടേതായ തിരക്കിലാണ് .
അതുകൊണ്ട് പാർവ്വണ നേരെ അവിടെ അടുത്തുള്ള ഒരു ചെയറിൽ ഇരുന്നു കൊണ്ട് ഫോണെടുത്തു .വാട്സാപ്പിൽ കുറച്ചു മെസ്സേജുകൾ വന്നു കിടപ്പുണ്ട് .
അവൾ നേരെ കണ്ണന്റെ മെസ്സേജ് ഓപ്പൺ ചെയ്തു.
📥തുമ്പി നിനക്ക് ഇന്ന് ഒരു സർപ്രൈസ് ഉണ്ട്📥
📤 സർപ്രൈസോ. എന്ത് സപ്ലൈസ്"📤 അവൻ തിരിച്ച് ടൈപ്പ് ചെയ്തു .
പക്ഷേ അവൻ ഓൺലൈനിൽ ഇല്ല അതുകൊണ്ട് അവൾ മറ്റു മെസ്സേജുകളും സ്റ്റാറ്റസ് ഒക്കെ നോക്കിയിരുന്നു.
"പോകാം"അപ്പോഴാണ് ഒരു ഘനഗംഭീര ശബ്ദം അവൾ കേട്ടത് .
"ഇതാരപ്പാ ഇത് "മനസ്സിൽ ആലോചിച്ചു കൊണ്ട് തല ഉയർത്തി നോക്കിയതും അതാ നിക്കണ് നമ്മുടെ ശിവ സാർ.
ശിവയെ കണ്ടതും അവൾ ബഹുമാനത്തോടെ ചെയറിൽ നിന്നും ചാടിയെണീറ്റു .
"പോകാം സാർ" അതു പറഞ്ഞ് അവൾ തന്റെ ബാഗുമെടുത്ത് ശിവയ്ക്ക് പിന്നാലെ കാറിന്റെ അരികിലേക്ക് നടന്നു .
____________________________________________
കാറിൽ കയറിയിട്ടും ശിവ ഗൗരവത്തോടെ
ഡ്രൈവ് ചെയ്യുകയാണ്.
" ഇയാൾക്ക് എന്താ പറ്റിയേ .മുഖം കടന്നൽ കുത്തിയ പോലെ ഇരിക്കുന്നുണ്ടല്ലോ .പാർവണ മനസ്സിലാണ് പറഞ്ഞത് എങ്കിലും അറിയാതെ കുറച്ച് ശബ്ദം പുറത്തേക്ക് വന്നു .
"എന്താ "ശിവ അവളെ നോക്കി ചോദിച്ചു .
"ഒന്നുല്ല സർ. ഞാൻ വേറൊരു കാര്യം മനസ്സിൽ ആലോചിച്ചതാ "അവൾ അബദ്ധം പറ്റിയ പോലെ പറഞ്ഞു.
"ഉം..."ശിവ ഒന്ന് അമർത്തി മൂളി .
"നിന്റെ സപ്ലി എക്സാം എന്നാ. എക്സാമിന് പ്രിപ്പയർ ചെയ്യാൻ തുടങ്ങിയോ." കുറച്ചുനേരത്തെ മൗനത്തിനുശേഷം ശിവ ചോദിച്ചു.
ഇത്രയും നേരം മിണ്ടാതിരുന്ന ഇയാൾക്ക് ഇപ്പോൾ ചോദിക്കാൻ കണ്ടത് ഇതാണോ. രാവിലെതന്നെ മനുഷ്യനെ സെഡാക്കാൻ വേണ്ടി ഇങ്ങനെ ഓരോന്ന് ചോദിച്ചോളും. "പാർവണ മനസ്സിൽ പറഞ്ഞിട്ട് മുഖത്ത് ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു .
"അറിയില്ല സാർ .ഉടൻ തന്നെ ഉണ്ടാകും" പാർവണ പറഞ്ഞു .
"ഓക്കേ "അതിനു ശേഷം പിന്നീട് ശിവ ഒന്നും സംസാരിച്ചില്ല.
ഇനിയും സപ്ലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദിക്കുമോ എന്ന് കരുതി പാർവണയും ഒന്നും പറയാൻ ആയി പോയില്ല .
കുറച്ചു ദൂരം മുന്നോട്ടു പോയതും അവർ കോളേജ് ഗേറ്റിന് മുന്നിലെത്തി .
''കണ്ണാ" ഗേറ്റിനു മുന്നിൽ മറ്റൊരു കാറിൽ ചാരി നിൽക്കുന്ന ആർദവിനെ കണ്ടതും പാർവണ കാറിൽ നിന്നും ചാടി ഇറങ്ങി അവൻ്റ അരികിലേക്ക് ഓടി.
(തുടരും)
പ്രണയിനി 🖤