Aksharathalukal

പാർവതി ശിവദേവം - 26

Part -26
 
"നിന്റെ സപ്ലി എക്സാം എന്നാ. എക്സാമിന് പ്രിപ്പയർ ചെയ്യാൻ തുടങ്ങിയോ." കുറച്ചുനേരത്തെ മൗനത്തിനുശേഷം ശിവ ചോദിച്ചു.
 
ഇത്രയും നേരം മിണ്ടാതിരുന്ന ഇയാൾക്ക് ഇപ്പോൾ ചോദിക്കാൻ കണ്ടത് ഇതാണോ. രാവിലെതന്നെ മനുഷ്യനെ സെഡാക്കാൻ വേണ്ടി ഇങ്ങനെ ഓരോന്ന് ചോദിച്ചോളും. "പാർവണ മനസ്സിൽ പറഞ്ഞിട്ട് മുഖത്ത് ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു .
 
 
"അറിയില്ല സാർ .ഉടൻ തന്നെ ഉണ്ടാകും" പാർവണ പറഞ്ഞു .
 
 
"ഓക്കേ "അതിനു ശേഷം പിന്നീട് ശിവ ഒന്നും സംസാരിച്ചില്ല.
 
 
 ഇനിയും സപ്ലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദിക്കുമോ എന്ന് കരുതി പാർവണയും ഒന്നും പറയാൻ ആയി പോയില്ല .
 
 
കുറച്ചു ദൂരം മുന്നോട്ടു പോയതും അവർ കോളേജ് ഗേറ്റിന് മുന്നിലെത്തി .
 
 
''കണ്ണാ" ഗേറ്റിനു മുന്നിൽ മറ്റൊരു കാറിൽ ചാരി നിൽക്കുന്ന ആർദവിനെ കണ്ടതും പാർവണ കാറിൽ നിന്നും ചാടി ഇറങ്ങി അവൻ്റ അരികിലേക്ക് ഓടിച്ചെന്ന് കണ്ണന്റെ കയ്യിൽ പിടിച്ചു.
 
 
 "നീയെന്താ കണ്ണാ ഇവിടെ "?
 
 
"അതെന്താ നിനക്ക് മാത്രമേ ഇവിടെ വരാൻ പറ്റുള്ളൂ .എനിക്ക് വന്നുകൂടെ"
 
 
"കളിക്കാതെ പറ കണ്ണാ എന്താ നീ ഇവിടെ "
 
 
" ഇന്നലെ ഇവിടെ വന്നിരുന്നില്ലേ നവീൻ അവന് ഇന്ന് വരാൻ പറ്റില്ല . അതോണ്ട് അവന് പകരം ഞാൻ വന്നു." കണ്ണൻ അവളുടെ അടുത്ത് പറഞ്ഞു.
 
 അപ്പോഴേക്കും ശിവയുടെ കാർ കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് പോയിരുന്നു .
 
 
"എന്നാ വാ നമുക്ക് അകത്തേക്ക് പോകാം." 
 
അതുപറഞ്ഞ് പാർവണ കണ്ണനെയും കൂട്ടി കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് നടന്നു. കണ്ണന്റെ ഫോൺ റിങ് ചെയ്തതും അവൻ പെട്ടെന്ന് തന്നെ അത് കട്ട് ചെയ്തു ഫോൺ പോക്കറ്റിൽ ഇട്ടു.
 
 
രണ്ട് സെക്കൻഡ് കഴിഞ്ഞതും വീണ്ടും ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി .
 
"ആരാ കണ്ണാ ഇങ്ങനെ  വിളിക്കുന്നേ. കോൾ അറ്റൻഡ് ചെയ്യ്." പാർവണ അവനോടു പറഞ്ഞു.
 
 
" അതിന്റെ ആവശ്യം ഒന്നും ഇല്ല. അത് ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന ഒരാളാണ്."
 
 
"കൂടെ വർക്ക് ചെയ്യുന്ന ആളാണെങ്കിൽ ചിലപ്പോ എന്തെങ്കിലും അത്യാവശ്യം ഉള്ളതുകൊണ്ട് വിളിക്കുന്നതായിരിക്കും.
 
 " എയ് അത്യാവശ്യം ഒന്നുമല്ല. മനുഷ്യനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഓരോരുത്തരും ഇറങ്ങിക്കോളും"
  
 
"ആരുടെ കാര്യമാ കണ്ണാ നീ പറയുന്നേ. എനിക്കൊന്നും മനസ്സിലാവുന്നില്ല ."
 
 
"അതോ... അത് പിന്നെ കൂടെ വർക്ക് ചെയ്യുന്ന 
ഒരു കുട്ടി കുറച്ചു കാലമായി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പിന്നാലെ നടക്കുന്നു. എനിക്ക് ആണെങ്കിൽ അവളെ ഇഷ്ടമല്ല. എന്തൊക്കെ പറഞ്ഞിട്ടും അവൾ ഒഴിവായി പോകുന്നില്ല. ഇങ്ങനെ വാല് പോലെ പിന്നാലെ  ശല്യം ചെയ്തു നടന്നോളും." കണ്ണൻ ദേഷ്യത്തോടെ പറഞ്ഞു .
 
 
"ആ കുട്ടി അത്ര സീരിയസ് ആയിട്ടാണ് 
നിന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞതെങ്കിൽ  നിനക്ക് yes പറഞ്ഞുകൂടെ. വെറുതെ എന്തിനാ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്. ആത്മാർത്ഥമായ സ്നേഹം കണ്ടില്ലെന്ന് നടിക്കരുത് കണ്ണാ"
 
 
"ഇത് അങ്ങനെ ഒന്നും അല്ലെടീ .എനിക്ക് already ഒരു കുട്ടിയെ ഇഷ്ടമാണ് .പക്ഷേ ആ കുട്ടിയോട് ഞാനത് പറഞ്ഞിട്ടില്ല .
അതിനിടയിൽ ഇവൾ ഇങ്ങനെ ശല്യം ചെയ്യുമ്പോൾ പിന്നെ എനിക്ക് എങ്ങനെ ദേഷ്യം വരാതിരിക്കും "
 
 
"ഇഷ്ടമോ... നിനക്കോ...... ആരോടാ .ഞാൻ വേണെങ്കിൽ ഹെല്പ് ചെയ്യാം" പാർവണ ആകാംക്ഷയോടെ പറഞ്ഞു .
 
 
" ചെയ്യുമോ... ശരിക്കും "കണ്ണൻ 
ഒറ്റ പിരികം ഉയർത്തി കൊണ്ട് ചോദിച്ചു 
 
 
"ആടാ സത്യം .നീ പറ ആരാ എന്ന്. ആ കുട്ടിയോട് ഞാൻ സംസാരിച്ച് എല്ലാം സെറ്റ് ആക്കി തരാം."
 
 
"നീ സംസാരിക്കേണ്ടി വരും പക്ഷേ സമയമായിട്ടില്ല .സമയമാകുമ്പോൾ ഞാൻ പറയാം"
 
 
"അതെന്താ അങ്ങനെ .നിനക്ക് ഇപ്പൊ പറഞ്ഞാൽ എന്താ ."
 
 
"അങ്ങനെ ഇല്ലെടി. ചെലപ്പോ ഇപ്പോൾ ഞാൻ പറഞ്ഞാ അത് അവൾക്ക് accept ചെയ്യാൻ പറ്റില്ല. കുറച്ചുകാലം കഴിഞ്ഞിട്ട് പറയാം എന്തായാലും നിന്റെ ഹെല്പ് വേണ്ടിവരും."അത് പറയുമ്പോൾ കണ്ണൻ പാർവണയുടെ മുഖത്ത് നിന്നും കണ്ണെടുത്തിരുന്നില്ല. 
 
അത് പറഞ്ഞ് കണ്ണൻ മുന്നോട്ട് നടന്നു. അവനൊപ്പം പാർവണയും .
 
 
ഓഫീസ് റൂമിൽ രാജീവേട്ടനും ശിവയും ഉണ്ടായിരുന്നു. ശിവ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. പാർവണയും കണ്ണനും ഒരുമിച്ച് റൂമിലേക്ക് കയറിയതും 
 ശിവ അവരെ ഒന്ന് നോക്കിയതിനു ശേഷം വീണ്ടും ഫോണിൽ സംസാരിക്കാൻ തുടങ്ങി .
 
 
"സാർ... ഇത് നവീന് പകരം വന്ന ഞങ്ങളുടെ ഓഫീസിലെ സ്റ്റാഫ് ആണ് പേര് ആർദവ്."
കണ്ണനെ പരിചയപ്പെടുത്തിക്കൊണ്ട് രാജീവേട്ടൻ പറഞ്ഞു .
 
 
മറുപടിയായി ശിവ കണ്ണനെ നോക്കി ഒന്ന് പുഞ്ചിരിച്ചു . കുറച്ചു കഴിഞ്ഞതും 
ശിവ തന്റെ ലാപ്ടോപ്പ് എടുത്ത് കണ്ണന്റെ കയ്യിൽ കൊടുത്തു .
 
 
"ആർദവ് ഇത് സെമിനാർ ഹാളിൽ കൊണ്ടുപോയി സെറ്റ് ചെയ്തു വച്ചേക്കൂ.
എന്താണ് ,എങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെ രാജീവേട്ടൻ പറഞ്ഞുതരും "
 
 
ശിവ അത് പറഞ്ഞതും കണ്ണൻ രാജീവേട്ടന്റെ ഒപ്പം സെമിനാർ ഹാളിലേക്ക് നടന്നു. ഇപ്പോൾ പാർവണയും ശിവയും മാത്രമേ ആ റൂമിൽ ഉള്ളൂ .
 
 
"സാർ ഞാനെന്താ ചെയ്യേണ്ടത് "പാർവണ ചോദിച്ചു 
 
 
"നീയൊന്നു ഇങ്ങ് വന്നേ "ശിവ പാർവണയെ  അവന്റെ അരികിലേക്ക് വിളിച്ചു.
 
" എന്താ സാർ "പാർവണ ചോദിക്കുമ്പോഴേക്കും ശിവ അവളുടെ കൈപിടിച്ച് തിരിച്ചിരുന്നു .
 
 
"ആ ...വേദനിക്കുന്നു സാർ. അവന്റെ കയ്യിൽ നിന്നും പിടി വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പാർവണ പറഞ്ഞു .
 
 
"നിനക്കെന്താ ഇത്ര ബോധമില്ലേ. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നാണോ ഇങ്ങനെ ചാടി ഇറങ്ങുന്നത്. നിനക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ ആണ് സമാധാനം പറയേണ്ടത് ."ശിവ ദേഷ്യത്തോടെ പറഞ്ഞു.
 
 
" സാർ  ഞാനത് ഓർത്തില്ല. പെട്ടെന്ന് കണ്ണനെ  കണ്ട സന്തോഷത്തിൽ ഞാൻ...." അവൾ 
തല കുനിച്ചു കൊണ്ട് പറഞ്ഞു .
 
 
"ഇനി മേലാൽ ഈ വക കാര്യങ്ങൾ എൻ്റെ മുമ്പിൽ വെച്ച് കാണിക്കാൻ നിന്നാൽ ഇതായിരിക്കില്ല ഇനി ഉണ്ടാവുന്നത്." അതുപറഞ്ഞ് ശിവ അവളുടെ കയ്യിലെ പിടിവിട്ടു .ശേഷം ടേബിനു മുകളിലെ തന്റെ ഫോൺ എടുത്തുകൊണ്ട് സെമിനാർ ഹോളിലേക്ക് നടന്നു .
 
 
"ഈ കാലൻ എൻ്റെ കൈ ഇപ്പൊ തന്നെ ഒടിച്ചേനെ. നാശം പിടിക്കാൻ ...."
പാർവണ  കൈ തടവി കൊണ്ട് പറഞ്ഞു .
 
 
"എന്റെ മഹാദേവ .എന്ത് കഷ്ടകാലം ഉണ്ടെങ്കിലും അതൊക്കെ എന്റെ തലയിൽ വന്നതാണല്ലോ നിൽക്കുന്നേ" അവൾ കുറച്ചുനേരം അവിടെത്തന്നെ ഇരുന്നതിനു ശേഷം സെമിനാർ ഹാളിലേക്ക് നടന്നു.
 
 
 അവൾ അവിടെ എത്തുമ്പോഴേക്കും ശിവ സെമിനാർ സ്റ്റാർട്ട് ചെയ്യ്തിരുന്നു. രാജീവേട്ടൻ ശിവയുടെ അടുത്ത് തന്നെ നിൽക്കുന്നുണ്ട്. കണ്ണനെ അവിടെ ഒന്നും കാണാനും ഇല്ല.
 
 
പാർവണ ഓരോന്ന് ആലോചിച്ച് കൊണ്ട് ഹാളിൻ്റെ ഒരു സൈഡിൽ നിന്നു .അവൾ ശിവയെ തന്നെ കണ്ണടുക്കാതെ നോക്കി നിൽക്കുകയായിരുന്നു .
 
 
ഇടക്കെപ്പോഴോ ശിവയുടെ നോട്ടം പാർവണയിൽ വന്നു നിന്നു. ഒപ്പം അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കുകയും ചെയ്യ്തു.  ആ പുഞ്ചിരിയിൽ അവനോടുള്ള എല്ലാ ദേഷ്യവും അലിഞ്ഞില്ലാതാവുന്ന പോലെ അവൾക്ക് തോന്നി.
 
 
എനിക്കും നിങ്ങളെ എപ്പോഴോ ഇഷ്ടമായി തുടങ്ങിയിരുന്നു ശിവാ .പക്ഷേ അത് പ്രണയമൊന്നും അല്ല  .ചിലപ്പോൾ നിങ്ങളുടെ കഥ അറിഞ്ഞപ്പോൾ തോന്നിയ ഒരു സഹതാപം ആയിരിക്കും. എന്നാലും നിങ്ങളുടെ സത്യക്ക് എന്താ പറ്റിയത്. അവൾ ഇപ്പോഴും ജീവനോടെ ഉണ്ടോ. അതോ മരിച്ചോ .എനിക്ക് അത് അറിയണം എന്ന് ഉണ്ട്.പക്ഷേ അത് ചോദിച്ച് നിങ്ങളെ വീണ്ടും സങ്കടപ്പെടുത്താൻ തോന്നുനില്ല .
 
 
പക്ഷേ തീർച്ചയായും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നു വരും. സത്യ പകുതിയിൽ വച്ച് അവസാനിപ്പിച്ച പ്രണയകാവ്യം പൂർത്തിയാക്കാൻ ഒരു നാൾ അവൾ വരും.
 
 
"ഹലോ മാഡം. കണ്ണു തുറന്ന് നിന്ന് ഉറങ്ങുകയാണോ " കണ്ണൻ മുന്നിൽ വന്ന് നിന്ന് വിരൽ ഞെടിച്ചപ്പോൾ ആണ് പാർവണ ആലോചനകളിൽ നിന്നും ഉണർന്നത്.
 
 
" എയ്.ഞാൻ സാർ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയായിരുന്നു "
 
 
" ഈ ശ്രദ്ധാ നീ നിൻ്റെ പഠിപ്പിൽ കാണിച്ചിരുന്നെങ്കിൽ ഇങ്ങനെ സപ്ലി വാങ്ങിച്ച് ഇരിക്കേണ്ടി വരുമായിരുന്നില്ല." ഒരു അവസരം കിട്ടിയപ്പോൾ കണ്ണൻ അവൾക്കിട്ട് ഒന്ന് താങ്ങി.
 
 
"കണ്ണാ ...." അവൾ കണ്ണുരുട്ടി ദേഷ്യത്തോടെ അവളെ വിളിച്ചു.
 
 
പാർവണയും, കണ്ണനും നിന്ന് സംസാരിക്കുന്നത് ശിവ ഇടക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അതു കൊണ്ട് തന്നെ അവൻ വേഗം സെമിനാർ പറഞ്ഞവസാനിപ്പിച്ചു.
 
 
സ്റ്റുഡൻസിൻ്റെ കൈയ്യടി കേട്ടപ്പോൾ ആണ് പാർവണയും കണ്ണനും സംസാരം നിർത്തിയത്. സമയം ഇത്രയൊക്കെ ആയോ. പാർവണ വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു.
 
 
"ആർദവ് " ശിവ അവനെ അരികിലേക്ക് വിളിച്ചു.
 
 
" ഈ ഡീറ്റെയിൽസ് ഒക്കെ കളക്ട് ചെയ്യ്തോളൂ.രാജീവേട്ടനും തന്നെ ഹെൽപ്പ് ചെയ്യും" അത് പറഞ്ഞ് അവൻ ഹാളിൽ നിന്നും പുറത്തിറങ്ങി.
 
 
" പാർവണ എൻ്റെ ഒപ്പം വരൂ " ശിവ പാർവണയെ തിരിഞ്ഞു നോക്കി പറഞ്ഞതും അവൾ അവന് പിന്നാലെ നടന്നു.
 
 
ശിവ ഓഫീസ് റൂമിൽ എത്തി കുറച്ച് നേരം കഴിഞ്ഞാണ് പാർവണ അവിടെ എത്തിയത്.
 
 
"സാ...ർ... സാർ" പാർവണ വിക്കി വിക്കി അവനെ വിളിച്ചതും ശിവ സംശയത്തോടെ അവളെ നോക്കി.
 
 
"സാർ ദാ... ആ കുട്ടി ഒരു കാര്യം പറയാൻ പറഞ്ഞു " പാർവണ ജനലിനരികിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു
 
ജനലിൻ്റ അരികിൽ പുറത്ത് ആയി കാണാൻ അത്യവശ്വം ഭംഗിയുള്ള ഒരു കുട്ടി ശിവയെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
 
 
"Sir .... I love you"
 
" What".... ശിവ സീറ്റിൽ നിന്നും ചാടി എണീറ്റു.
 
"അയ്യോ സാർ എനിക്കല്ല .ദാ... ആ കുട്ടി സാറിനോട് പറയാൻ പറഞ്ഞതാ."
 
 
" നീ എൻ്റെ സ്റ്റാഫ് ആണോ അതോ ഇവിടത്തെ ബ്രോക്കർ ആണോ" ശിവ ദേഷ്യത്തോടെ ചോദിച്ചു.
 
 
"അല്ല സാർ.ആ കുട്ടി എന്നേ പിടിച്ച് നിർത്തി നിർബന്ധിച്ചിട്ട് പറയാൻ പറഞ്ഞതാ "
 
 
" പോയി ആ window അടച്ചിട്ടിട്ട് വാ " ശിവ ആ പെൺകുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞതും പാർവണ വേഗം പോയി ജനൽ ക്ലോസ്സ് ചെയ്യ്തു.ശേഷം ശിവയുടെ ഓപ്പോസിറ്റ് വന്നിരുന്നു.
 
 
"ഇതെന്താ എന്നേ ഇവിടെ പോസ്റ്റ് ആക്കി ഇരുത്തിയിരിക്കുന്നത്. ഞാൻ ഒന്നും ചെയ്യെണ്ടേ " കുറേ നേരം ആയിട്ടും ശിവ വർക്ക് ഒന്നും തരുന്നില്ല എന്ന് കണ്ടതും പാർവണ മനസിൽ പറഞ്ഞു.
 
" നീ തൽക്കാലം ഒന്നും ചെയ്യണ്ട .എന്നെ ശല്യം ചെയ്യാതെ ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങി ഇരുന്നാൽ മതി" ശിവ അത് പറഞ്ഞതും പാർവണ അമ്പരന്നു.
 
 
" ഞാൻ മനസിൽ പറഞ്ഞ കാര്യം സാറിന് എങ്ങനെ മനസിലായി " അവൾ ശിവയെ നോക്കി സംശയത്തോടെ ചോദിച്ചു .
 
 
" നിൻ്റെ ലിപ്പ് movement കണ്ടിട്ട് "
 
 
"എന്താ സാർ.മനസിലായില്ല."
 
 
" നീ മനസിലാണ് പറയുന്നത് എങ്കിലും അത് പറയുമ്പോൾ നിൻ്റെ ചുണ്ടും അനങ്ങുന്നുണ്ട്. അത് കണ്ടിട്ട് മനസിലായി എന്ന് " ശിവ അത് പറഞ്ഞ് അവൻ്റെതായ വർക്കുകളിൽ മുഴുകി.
 
 
പാർവണ പതിയെ ഡെസ്കിലേക്ക് തല ചാരി വച്ച് കിടന്നു. പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു.
 
____________________________________________
 
 
പേപ്പർ എല്ലാം കളക്ട് ചെയ്തു വന്ന കണ്ണൻ കാണുന്നത് ഡെസ്ക്കിൽ തല വെച്ച് സുഖമായി കിടന്നുറങ്ങുന്ന പാർവണയെ ആണ് .തൊട്ടപ്പുറത്ത് ആയിത്തന്നെ അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നുമുണ്ട്.
 
 
 കണ്ണൻ വേഗം തന്റെ കൈയിലുള്ള പേപ്പർ എല്ലാം ടേബിനു മുകളിൽ വെച്ച ശേഷം അവളുടെ ഫോൺ എടുത്ത് കോൾ അറ്റൻഡ് ചെയ്തു.
 
 
" ഹലോ രേവതി ..."കണ്ണൻ കോൾ എടുത്തതും പറഞ്ഞു.
 
 
"ഇതാരാ കണ്ണനോ. ഇത് തുമ്പിയുടെ ഫോൺ അല്ലേ." രേവതി സംശയത്തോടെ ചോദിച്ചു .
 
 
" ഇത് അവളുടെ ഫോൺ തന്നെയാ പക്ഷേ അവൾ ഇത്തിരി തിരക്കിലാണ് ."കണ്ണൻ കളിയാക്കിക്കൊണ്ട് പറഞ്ഞു .
 
 
"തിരക്കിലാണോ .  എന്നാ ഞാൻ പിന്നെ വിളിക്കാം." രേവതി ഫോൺ കട്ട് ആക്കാൻ നിന്നുകൊണ്ട് പറഞ്ഞു .
 
 
"അതെ അതെ നല്ല തിരക്കിലാണ്.പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത കാരണം സുഖമായി കിടന്നുറങ്ങുന്ന തിരക്കിൽ ആണെന്ന് മാത്രം." കണ്ണൻ ഉറങ്ങുന്ന പാർവണ നോക്കിക്കൊണ്ട് പറഞ്ഞു .
 
 
"ഉറങ്ങുകയോ.." രേവതി സംശയത്തോടെ ചോദിച്ചു .
 
 
"ഇവിടെ ഇവൾക്ക്  പണിയൊന്നും ഇല്ലന്നേ. "
 
 
"പണി  ഇല്ലാത്തത് നിന്റെ മറ്റവൾക്ക്" 
ഉറക്കത്തിൽ നിന്നും പാർവണ ചാടിയെണീറ്റു കൊണ്ട് പറഞ്ഞു.
 
 
ശേഷം കണ്ണന്റെ കയ്യിൽ നിന്നും തന്റെ ഫോൺ തട്ടിപ്പറിച്ച് വാങ്ങി.
 
 
" എടീ  കള്ളി.ഇന്നലെ വൈകുന്നേരം എന്തായിരുന്നു നിന്റെ അഭിനയം .വയ്യ പോലും എന്നിട്ട് ഇപ്പോ നിനക്ക് എന്താ അവിടെ പണി" രേവതി ഫോണിന്റെ മറു ഭാഗത്തു നിന്നും ചോദിച്ചു .
 
 
"ഇന്നലെ സത്യായിട്ടും കുറേ വർക്ക് ഉണ്ടായിരുന്നു. ഇന്നു പക്ഷേ അത്രയും ഉണ്ടായിരുന്നില്ല. അതാ ഞാൻ വെറുതെ ഇരുന്നപ്പോ അറിയാതെ ഉറങ്ങി പോയതാ.അതിനാ ഇവൻ ഇങ്ങനെയൊക്കെ പറയുന്നേ" പാർവണ കണ്ണനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു .
 
 
"ശരി ശരി .എന്നാ നിന്റെ വർക്ക് അല്ല ഉറക്കം നടക്കട്ടെ. ഞാൻ വെറുതെ വിളിച്ചതാ. അത് പറഞ്ഞു രേവതി ഫോൺ കോൾ കട്ട് ചെയ്തു.
 
 
" നിന്നെ ഞാനിന്ന്" പാർവണ കള്ള ദേഷ്യത്തോടെ പറഞ്ഞ് കണ്ണന്റെ കൈപിടിച്ച് തിരിച്ചതും കണ്ണൻ വേദനകൊണ്ട് അലറാൻ തുടങ്ങി.
 
 
" കൈ വിടെടി തെണ്ടീ "അവളുടെ കയ്യിൽ നിന്നും തന്റെ കൈ വലിച്ചെടുത്തു കൊണ്ട് അവൻ പറഞ്ഞു. അതേ സമയം തന്നെയായിരുന്നു രാജീവേട്ടനും ശിവയും അവിടേയ്ക്ക് കടന്നുവന്നത് .
 
 
'സാർ എന്നാ ഞങ്ങൾ ഫുഡ് കഴിക്കാൻ പൊയ്ക്കോട്ടെ ".രാജീവ് ശിവയുടെ അനുവാദത്തിനായി കാത്തുനിന്നു.
 
 
" ആ പൊയ്ക്കോളൂ. സമയമായല്ലോ"ശിവ വാച്ചിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ശേഷം അവൻ ബെഞ്ചിൽ വന്നിരുന്നു കണ്ണൻ കളക്ട് ചെയ്തു വച്ച പേപ്പേഴ്സ് എല്ലാം വെറുതെ നോക്കാൻ തുടങ്ങി .
 
 
"തുമ്പീ നീ വരുന്നില്ലേ" കണ്ണൻ പാർവണയെ നോക്കി ചോദിച്ചു.
 
 
 ആ ചോദ്യം കേട്ടതും പാർവണ ശിവയെ ഒന്ന് നോക്കി. അവൻ ഫയലിലേക്ക് ആണ് നോക്കിയിരിക്കുന്നത് എങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് പാർവണക്കും മനസ്സിലായിരുന്നു.
 
 
" ഇല്ല ഞാൻ വരുന്നില്ല .നീ പൊയ്ക്കോ" കണ്ണനെ നോക്കിക്കൊണ്ട് പറഞ്ഞു. അതുകേട്ടതും കണ്ണൻ രാജീവേട്ടനൊപ്പം പുറത്തേക്ക് പോയി.
 
 
 അവർ പുറത്തേക്ക് പോയതും ഡ്രൈവർ ചേട്ടൻ അകത്തേക്ക് വന്നതും ഒപ്പമായിരുന്നു. ഡ്രൈവർ ചേട്ടനെ കണ്ടതും പാർവ്വണ ബെഞ്ചിൽ നിന്നും ചാടി എണീറ്റു .ശേഷം കൈ കഴുകാനായി പുറത്തേക്ക് ഓടി .
 
 
_____________________________________________
 
 
"താനെന്താടോ ഫുഡ് കഴിക്കാൻ പോകുന്നില്ലേ. " ലഞ്ച് ബ്രേക്ക് ടൈം ആയിട്ടും ക്യാമ്പിനിൽ തന്നെ ഇരിക്കുന്ന രേവതി നോക്കി ദേവ ചോദിച്ചു.
 
 
" ഇല്ല സാർ.വിശപ്പില്ല"അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
 
" അതെന്താ വിശപ്പില്ലാത്തെ " 
 
"എന്താ എന്നറിയില്ല ഒരു സുഖമില്ല ."
 
 
"എന്താ എന്ന് എനിക്കറിയാം തന്റെ ഫ്രണ്ട് ഇല്ലാത്ത കാരണം അല്ലേ.താൻ അത് ആലോചിച്ചു ഇവിടെ ഫുഡ് കഴിക്കാതെ ഇരിക്കണ്ട. അവിടെ പാർവണക്കുള്ള ഫുഡ് ഒക്കെ ശിവ എർപ്പാടാക്കിട്ടുണ്ടാവും." രേവതി നോക്കി ദേവ പറഞ്ഞു.
 
 
"അവൾ ഇന്നലെ പറഞ്ഞിരുന്നു ശിവ സാറിന്റെ വീട്ടിൽ നിന്നാണ് ഫുഡ് കൊണ്ടുവന്നത് എന്ന് ."
 
 
"അപ്പൊ പിന്നെ എന്താ പ്രശ്നം. താൻ പോയി ഫുഡ് കഴിച്ചിട്ട് വാടോ ."ദേവ അവളെ നിർബന്ധിച്ചു കൊണ്ട് പറഞ്ഞു.
 
 
 അതു കേട്ടതും അവൾ പതിയെ തന്റെ ടേബിളിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു .
 
 
രേവതി പോയി കുറച്ചു കഴിഞ്ഞതും  ദേവ തന്റെ ഫോൺ പോക്കറ്റിലിട്ട് പുറത്തേക്ക് നടന്നു. അപ്പോഴാണ് ജനലിനരികിൽ 
പുറത്തെ ഗാർഡനിലേക്ക് നോക്കി നിൽക്കുന്ന 
രേവതിയെ അവൻ കണ്ടത് .
 
 
"താൻ എന്താ ഫുഡ് കഴിക്കുന്നില്ലേ." ദേവ വീണ്ടും അവളെ നോക്കി ചോദിച്ചു .
 
 
"വേണ്ട സാർ "അവൾ അത് പറഞ്ഞ് വീണ്ടും പുറത്തേക്ക് നോക്കി നിൽക്കാൻ തുടങ്ങി .
 
 
"എന്നാ താൻ ഒരു കാര്യം ചെയ്യ് .എന്റെ ഒപ്പം വായോ നമുക്ക് ഒരുമിച്ച് ഫുഡ് കഴിക്കാം. എന്തായാലും ശിവ ഇല്ലാത്ത കാരണം ഞാനും ഒറ്റക്കാണ്. താൻ ആകുമ്പോൾ എനിക്കും ഒരു കമ്പനി ആകുമല്ലോ ."ദേവംഅവൾ നോക്കി പ്രതീക്ഷയോടെ പറഞ്ഞു .
 
 
(തുടരും)
 
പ്രണയിനി 🖤

പാർവതി ശിവദേവം - 27

പാർവതി ശിവദേവം - 27

4.7
4815

Part -27   രേവതി പോയി കുറച്ചു കഴിഞ്ഞതും  ദേവ തന്റെ ഫോൺ പോക്കറ്റിലിട്ട് പുറത്തേക്ക് നടന്നു. അപ്പോഴാണ് ജനലിനരികിൽ  പുറത്തെ ഗാർഡനിലേക്ക് നോക്കി നിൽക്കുന്ന  രേവതിയെ അവൻ കണ്ടത് .     "താൻ എന്താ ഫുഡ് കഴിക്കുന്നില്ലേ." ദേവ വീണ്ടും അവളെ നോക്കി ചോദിച്ചു .     "വേണ്ട സാർ "അവൾ അത് പറഞ്ഞ് വീണ്ടും പുറത്തേക്ക് നോക്കി നിൽക്കാൻ തുടങ്ങി .     "എന്നാ താൻ ഒരു കാര്യം ചെയ്യ് .എന്റെ ഒപ്പം വായോ നമുക്ക് ഒരുമിച്ച് ഫുഡ് കഴിക്കാം. എന്തായാലും ശിവ ഇല്ലാത്ത കാരണം ഞാനും ഒറ്റക്കാണ്. താൻ ആകുമ്പോൾ എനിക്കും ഒരു കമ്പനി ആകുമല്ലോ ."ദേവ അവളെ നോക്കി പ്രതീക്ഷയോടെ പറഞ്