Aksharathalukal

പാർവതി ശിവദേവം - 31

Part -31
 
സാറിന്റെ ഷെൽഫിൽ അല്ല ഫയൽ. എന്റെ ടേബിളിൽ ആണ്."അവൾ അടക്കിപ്പിടിച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു .ശിവ ആണെങ്കിൽ മറുപടി ഒന്നും പറയാതെ കോൾ കട്ട് ചെയ്തു .
 
"ഹലോ സാർ". ഒന്നു ശിവയുടെ ഭാഗത്ത് നിന്ന്  കേൾക്കാത്തതു കൊണ്ട് പാർവണ ചോദിച്ചു.
 
'' അപ്പോഴേക്കം angry baby ഫോൺ കട്ട് ചെയ്യ്തോ" പാർവണ സ്വയം പറഞ്ഞു.
 
____________________________________________
 
 
"ഇവൾ ഇത് ആദ്യമേ പറഞ്ഞ് തൊലച്ചിരുന്നെങ്കിൽ ഞാൻ ഈ ഫയൽ ഒക്കെ ഇങ്ങനെ വലിച്ച് വാരി ഇടുമായിരുന്നോ. ഓരോന്ന് ഇങ്ങനെ ഇറങ്ങി കൊള്ളും നാശം പിടിക്കാൻ " ശിവ പിറുപിറുത്തു കൊണ്ട് പ്യൂണിനെ വിളിച്ചു.
 
ടേബിളിലും  കബോർഡിലും  വലിച്ചുവാരി ഇട്ടിരിക്കുന്ന ഫയലുകൾ ഒതുക്കി വക്കാൻ പ്യൂണിന് നിർദ്ദേശം കൊടുത്തുകൊണ്ട് ശിവ നേരെ പാർവണയുടെ ടേബിളിനരികിലേക്ക് പോയി .
 
 
അവൻ അവളുടെ ചെയറിൽ ഇരുന്നു കൊണ്ട് ടേബിളിലെ ഡ്രോ തുറന്നു .അതിനുള്ളിലെ 
സാധനങ്ങൾ കണ്ട് ശിവ ശരിക്കും ഞെട്ടി
 
 
 കണ്ണിക്കണ്ട സാധനങ്ങൾ മുഴുവൻ അതിനുള്ളിൽ ഉണ്ട് .ഇത് എന്താ ഓഫീസ് ടേബിൾ ആണോ അതോ നഴ്സറി കുട്ടിയുടെ 
സ്റ്റഡി ടേബിൾ ആണോ.
 
 
ശിവ അതിനുള്ളിൽ നിന്നും ഓരോന്ന് എടുത്തു നോക്കാൻ തുടങ്ങി. അപ്പോൾ ആണ് ഗോൾഡൻ പേപ്പർ കൊണ്ട് പൊതിഞ്ഞ ഒരു ചെറിയ ബുക്ക് അവൻ അതിനുള്ളിൽ കണ്ടത്.
 
 
 അവൻ ഒരു സംശയത്തോടെ ആ ബുക്ക് എടുത്തു. ശേഷം ഓരോ പേജുകളായി നോക്കാൻ തുടങ്ങി. 
 
 
" SOME SPECIAL PERSON'S IN MY LIFE"
 
 
എന്ന് ബ്ലാക്ക് ഇങ്ക് കൊണ്ട് ആദ്യ പേജിൽ തന്നെ എഴുതിയിട്ടുണ്ട്. അതിന്റെ അടിയിലായി ഒരു ഹാർട്ടിന് ചിത്രവും പെൻസിൽ കൊണ്ട് വച്ചിട്ടുണ്ട് .
 
 
ശിവ ആകാംക്ഷയോടെ അടുത്ത പേജ് മറിച്ചു. . ഫോട്ടോകൾ ആയിരുന്നു അതിൽ മുഴുവൻ.
 
 
രേവതിയും പാർവണയും ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോ. കുറച്ച് പഴയതാണ് എന്ന് ചിത്രം കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് .
 
 
ചിത്രത്തിന്റെ താഴെയായി MY DEAR DEVUTY..... എന്ന് റെഡ് കളർ മഷി കൊണ്ട് കൊണ്ട് എഴുതിയിട്ടുണ്ട് .
 
 
ശേഷം അടുത്ത പേജ് മറിച്ചു അതിൽ ഒരു ഫാമിലി ഫോട്ടോ ആയിരുന്നു .പാർവണയുടെ 
അച്ഛനും അമ്മയും അനിയനും അവളും ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ. അതിനു താഴെയായി MY CUTE FAMILY എന്നെഴുതിയിട്ടുണ്ട് .
 
 
പിന്നീടുള്ള പേജുകളിൽ  തനിക്ക് പരിചയമില്ലാത്ത ആരൊക്കെയോ ആയിരുന്നു.അതെല്ലാം അവൻ വെറുതെ മറിച്ചുനോക്കി .
 
 
കുറച്ചു കഴിഞ്ഞപ്പോൾ തനിക്ക് പരിചയമുള്ള ഒരു മുഖം അവൻ കണ്ടു .ചിരിച്ചുകൊണ്ടു നിൽക്കുന്ന കണ്ണൻ .താഴെയായി മൈ ഡിയർ ഫ്രണ്ട് കണ്ണൻ എന്ന് എഴുതിയിട്ടുണ്ട്.
 
 
കണ്ണൻ എന്ന പേര് കേൾക്കുമ്പോൾ തനിക്ക് എപ്പോഴും മനസ്സിൽ ഒരു ദേഷ്യം വന്നു നിറയും 
ആ പേരിനോടുള്ള വെറുപ്പ് കാരണം
എന്തോ ആർദവീനോടും ഒരു ദേഷ്യമാണ്. പക്ഷേ അത് അവന്റെ പേര് കണ്ണൻ എന്ന് ആയതുകൊണ്ട് മാത്രമാണ്.
 
 
 ശിവ ഓരോന്ന് ആലോചിച്ച് അടുത്ത പേജ് മറിച്ചു. അതിൽ ദേവ സാർ എന്ന് എഴുതിയിട്ടുണ്ട് .പക്ഷേ ഫോട്ടോ ഒന്നും ഇല്ല.
  
 
"അപ്പൊ ദേവ ഇവളുടെ സ്പെഷ്യൽ ആളുകളിൽ പെടും അല്ലേ "ശിവ ഒരു പുഞ്ചിരിയോടെ അടുത്ത പേജ് മറിച്ചു.
അതിൽ കാലൻ എന്ന്  വലുപ്പത്തിൽ തന്നെ എഴുതിയിട്ടുണ്ട് .
 
 
"ഇതാരാ കാലൻ"ശിവ ഒന്ന് ആലോചിച്ചുകൊണ്ട് ചെയറിലേക്ക് ഇരുന്നു.
 
 
" ശിവാ നിന്റെ കഴിഞ്ഞില്ലേ ."ദേവാ വാച്ച് നോക്കി തന്റെ കാബിനിൽ നിന്നും പുറത്തേക്കിറങ്ങി.
 
 
" ദാ  കഴിഞ്ഞു." അതു പറഞ്ഞു ശിവ. ആ ബുക്ക് കിട്ടിയ സ്ഥലത്ത് തന്നെ വച്ചു. ശേഷം താഴത്തെ വലിപ്പ് തുറന്നു.അതിൽ താൻ അന്വോഷിക്കുന്ന ഫയൽ ഉണ്ടായിരുന്നു. 
 
 
 
ശിവ ആ ഫയലുമായി തൻ്റെ കാബിനിലേക്ക് നടന്നു .ക്യാബിനിലെ  മേശ കണ്ട് ശിവയ്ക്ക് ദേഷ്യം വരാൻ തുടങ്ങി.
 
 
"ലക്ഷ്മണൻ.... ലക്ഷ്മണൻ.... " ശിവ ദേഷ്യത്തോടെ കാബിനിൽ നിന്നും പുറത്തേക്ക് വന്നു കൊണ്ട് വിളിച്ചു .
 
 
അപ്പോഴേക്കും ഓടി പിടഞ്ഞ് അയാൾ അവിടേയ്ക്ക് എത്തിയിരുന്നു.
 
 
" തന്നോട് എത്രനേരമായി ഞാൻ പറയുന്നു എന്റെ ടേബിൾ ക്ലീൻ ചെയ്തു വയ്ക്കാൻ .ആ ഫയലുകൾ ഒക്കെ ഇപ്പോഴും അവിടെ 
വലിച്ചുവാരി ഇട്ടിരിക്കുകയാണ് വേഗം ചെന്ന് എടുത്തു വെക്ക്" ശിവ ദേഷ്യത്തോടെ പറഞ്ഞു 
പുറത്തേക്കിറങ്ങി ഒപ്പം ദേവയും .
 
 
 
___________________________________________
 
 
"നിനക്ക് എന്താ പറ്റിയത് .വന്നപ്പോ മുതൽ ഒരു മൂഡ് ഓഫ് പോലെ."വൈകുന്നേരം ഉമ്മറത്ത് ഇരിക്കുകയായിരുന്ന പാർവണ തന്റെ അരികിൽ ഇരിക്കുന്ന രേവതിയോട് ചോദിച്ചു.
 
" മൂഡോഫ് ഒന്നുമില്ല "രേവതി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
 
 
" സത്യമാണോ "...
 
 
"അതേടി... നിനക്ക് എന്താ അങ്ങനെ തോന്നാൻ "
 
 
"അല്ലാ നീ രാവിലെ വന്നതല്ലേ ഇവിടേക്ക് 
ഇത്ര നേരമായിട്ടും വീട്ടിൽ നിന്നും ആരും അന്വേഷിച്ച് വന്നതുമില്ല. നീ തിരിച്ചു പോകുന്നതും കാണാനില്ല .നീ വല്ല വഴക്കും ഉണ്ടാക്കിയിട്ട് ആണോ വീട്ടിൽ നിന്ന് വന്നത് ."
 
 
"എയ്.. അല്ലെടീ . അവിടെ ഭയങ്കര ബോർ ആണ് അതുകൊണ്ട് ഞാൻ ഇവിടേക്ക് വന്നതാ .വേറെ ഒന്നുമില്ല ."
 
 
അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത് .
ഡ്രൈവർ സീറ്റിൽ നിന്നും കണ്ണനും കോ ഡ്രെയവർ സീറ്റിൽ നിന്നും ഒരു സ്ത്രീയും പുറത്തേക്ക് ഇറങ്ങി വന്നു.
 
 
 അവരെ കണ്ടതും പാർവണയും രേവതിയും എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി വന്നു. പ്രതീക്ഷിക്കാതെ കണ്ണനെ കണ്ടതുകൊണ്ട് അവർ ഇരുവരും ഞെട്ടിയിരുന്നു .
 
 
" തുമ്പി മോളേ സുഖമല്ലേ "ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി വന്ന സ്ത്രീ പാർവണയുടെ നിറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു.
 
 
"അതെ  ചേച്ചി.അകത്തേക്ക് വാ" പാർവണ അവരെ അകത്തേക്ക് ക്ഷണിച്ചു .
 
 
".ദേവു. മോളല്ലേ "ആ സ്ത്രീ രേവതിയെ നോക്കി ചോദിച്ചു. അവൾ പുഞ്ചിരിയോടെ അതെ എന്ന് പറഞ്ഞു .
 
 
"എന്നെ മനസ്സിലായോ." അവർ ചോദിച്ചു
 
 
" ഇല്ല "
 
 
"ഞാൻ കണ്ണന്റെ അമ്മയാണ് "ആ സ്ത്രീ പുഞ്ചിരിയോടെ പറഞ്ഞു .
 
 
"ഞങ്ങൾ ദേവുന്റെ വീട്ടിൽ വന്നിരുന്നു. അപ്പോൾ ആണ് അറിഞ്ഞത് താൻ ഇവിടെയാണ് എന്ന്"കണ്ണൻ അവരുടെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു .
 
 
"ഇതാര് കണ്ണന്റെ അമ്മയോ .അകത്തേക്ക് വരൂ. നീയെന്താ തുമ്പി ഇവരെ പുറത്തു നിർത്തിയിരിക്കുന്നത്". അകത്തു നിന്നും വന്ന അമ്മ അതു പറഞ്ഞ് അവരെ അകത്തേക്ക് വിളിച്ചു .
 
 
അമ്മ വേഗം പോയി അവർക്കായുള്ള ചായ ചായയുമായി വന്നു .
 
"ഞങ്ങൾ അഞ്ജുവിന്റെ കല്യാണം ക്ഷണിക്കാൻ വേണ്ടി വന്നതാണ് ."
 
അഞ്ചു നിഷ ചേച്ചിയുടെ അതായത് കണ്ണന്റെ
അമ്മയുടെ ചേച്ചിയുടെ മകളാണ്. അവർ എറണാകുളത്താണ് താമസം. 
 
 
അഞ്ജു ഡോക്ടർ ആണ് കല്യാണം കഴിക്കാൻ പോകുന്ന പയ്യനും ഡോക്ടർ തന്നെയാണ്. പ്രണയവിവാഹമാണ് അവരുടേത് .
 
 
"ഞങ്ങൾ ദേവുവിന്റെ വീട്ടിൽ പോയി കല്യാണം ക്ഷണിച്ചിരുന്നു. അവിടെ അമ്മയും അനിയത്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ." ആ സ്ത്രീ രേവതിയെ നോക്കിക്കൊണ്ട് പറഞ്ഞു. മറുപടിയായി അവൾ ഒന്ന് തലയാട്ടി"
 
 
"ഇനി സമയം കളയുന്നില്ല. അടുത്ത ആഴ്ചയാണ് കല്യാണം എറണാകുളത്ത് വച്ച് തന്നെയാണ് കല്യാണവും റിസപ്ഷനും.  അപ്പോ എല്ലാവരും കുടുംബസമേതം വരണം."
 
 
 കല്യാണ കാർഡ് പാർവണയുടെ അമ്മയുടെ കയ്യിൽ കൊടുത്തു കൊണ്ട് കണ്ണന്റെ അമ്മ പറഞ്ഞു.
 
 
" അയ്യോ ചേച്ചി അയ്യോ കുടുംബസമേതം വരാൻ പറ്റുമെന്ന് തോന്നുന്നില്ല .അന്നുതന്നെയാണ് ഏട്ടന്റെ മകളുടെ കല്യാണവും .അത് ഒഴിവാക്കാൻ പറ്റില്ല. അതുകൊണ്ട് തുമ്പിയും  ദേവുവും എന്തായാലും വരും. ചിലപ്പോ ആരുവും വരുമായിരിക്കും "അമ്മ അവരെ നോക്കി പറഞ്ഞു.
 
 
"അങ്ങനെയാണോ. എന്തായാലും മാക്സിമം ഒന്നു വരാൻ ശ്രമിക്കു. ഇതൊക്കെയല്ലേ നമ്മളുടേയും ഒരു സന്തോഷം .കല്യാണം ആയതുകൊണ്ട് കുറച്ച് തിരക്കിലായിരുന്നു.  ഞാൻ എറണാകുളത്തായിരുന്നു .
 
 
നിഷയും എന്റെ ഒപ്പം കല്യാണം ക്ഷണിക്കാൻ ഇങ്ങോട്ട് വരണം എന്ന് വിചാരിച്ചിരുന്നതാ. പക്ഷേ വേറെ ചില തിരക്കുകൾ കാരണമാണ് അവൾ വരാതിരുന്നത്. ഇവൻ ആണെങ്കിൽ ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയതാ 
തുമ്പിയുടെ വീട്ടിൽ പോകുന്ന കാര്യം പറയാൻ.
 മനുഷ്യനെ ഒരു സമാധാനം തന്നിരുന്നില്ല.
 
 
അമ്മ കണ്ണനെ നോക്കി പറഞ്ഞതും കണ്ണൻ അമ്മയെ നോക്കി പേടിപ്പിച്ചു .
 
 
"അല്ലാ ആരുവും, തുമ്പിയുടെ അച്ഛനും എവിടെ." കണ്ണന്റെ അമ്മ സംശയത്തോടെ ചോദിച്ചു.
 
 
"അവർ രണ്ടുപേരും ടൗൺ വരെ പോയിരിക്കുകയാണ്.. ആരുവിന് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന് ഒപ്പം അച്ഛനും പോയി ."പാർവണയാണ് അത് പറഞ്ഞത് .
 
 
"എന്തായാലും ചേട്ടൻ വന്നാൽ ഞങ്ങൾ വന്നതും കല്യാണം ക്ഷണിച്ച കാര്യവും പറയണേ .പിന്നെ കല്യാണത്തിന് രണ്ടു മൂന്നു ദിവസം മുൻപ് തന്നെ ഇവരെ രണ്ടു പേരെയും അങ്ങോട്ട് വിടണം "
 
 
"അയ്യോ ചേച്ചി ഞങ്ങൾക്ക് ഓഫീസിൽ പോകണം. ലീവ് കിട്ടാൻ വഴിയില്ല അതാ .
ഇതു തന്നെ തിങ്കളാഴ്ച അല്ലേ കല്യാണം. അപ്പോ ഞങ്ങൾ ശനിയാഴ്ച വൈകുന്നേരം വരും "പാർവണ പറഞ്ഞു
 
 
"അതൊന്നും എനിക്കറിയില്ല .അതൊക്കെ ആഞ്ജുവിനോട് തന്നെ പറഞ്ഞോ. ഞാനിന്ന് ഇവിടേക്ക് കല്യാണം ക്ഷണിക്കാൻ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഇന്ന് തന്നെ നിങ്ങളെ കൂട്ടി വരാനാണ് അഞ്ചു പറഞ്ഞത് "
 
 
"ഞങ്ങൾ ശ്രമിക്കാം ആന്റി." രേവതി അവരെ നോക്കി പറഞ്ഞു .
 
 
"എന്നാ ഞങ്ങൾ ഇറങ്ങട്ടെ. വേറെ ഒന്ന് രണ്ട് സ്ഥലത്തുകൂടി പോകാനുണ്ട് ."അതു പറഞ്ഞ് ആ സ്ത്രീ പുറത്തേക്ക് ഇറങ്ങി.
 
 
" നിങ്ങൾ ഇന്ന് വരുന്നുണ്ടോ തുമ്പി"കണ്ണൻ തുമ്പിയെ നോക്കി ചോദിച്ചു.
 
 
"ഇല്ല ഞങ്ങൾ നാളെ രാവിലെ വരുള്ളൂ." പാർവണ പറഞ്ഞു.
 
 
" നിങ്ങൾ വേണമെങ്കിൽ ഇന്ന് ഞങ്ങളുടെ ഒപ്പം വന്നോളൂ. എന്തായാലും ഞങ്ങൾ അങ്ങോട്ട് ആണല്ലോ" കണ്ണൻ അവരെ നോക്കി പറഞ്ഞു.
 
 
" ഡാ കണ്ണാ... അങ്ങോട്ട് വരാനുള്ള വഴി ഒക്കെ അവർക്കറിയാം. ഇനി നീ ആയിട്ട് കൂടുതൽ സഹായിക്കേണ്ട. നിന്റെ മനസ്സിലിരിപ്പ് എന്താണ് എന്നൊക്കെ എനിക്കറിയാം "അമ്മ കണ്ണനെ ഒന്ന് ആക്കികൊണ്ട് പറഞ്ഞതും പാർവ്വണയുടെ അമ്മ അതുകേട്ട് ചിരിക്കാൻ തുടങ്ങി.
 
 
 പക്ഷേ ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു തുമ്പിയും രേവതിയും .
 
 
"മതി അമ്മേ മനുഷ്യനെ നാണം കെടുത്തിയത്.  വാ നമുക്ക് പോകാം" അത് പറഞ്ഞ കണ്ണൻ വേഗം തന്നെ കാറിനടുത്തേക്ക് നടന്നു .
 
 
അവരോടെല്ലാം യാത്ര പറഞ്ഞു കണ്ണനും അമ്മയും തിരിച്ചുപോയി.
 
 
" കണ്ണന് ശരിക്കും രേവതിയെ ഇഷ്ടമാണോ. അങ്ങനെയാണെങ്കിൽ ഇവരുടെ കല്യാണം ഞാൻ നടത്തും .കണ്ണനും എന്റെ ഫ്രണ്ട് ആണ് രേവതിയും ഫ്രണ്ട് ആണ് .അവർ രണ്ടുപേരും ഒരുമിച്ചാൽ എന്തായാലും നന്നായിരിക്കും." പാർവണ മനസ്സിൽ കരുതി .
 
 
 
_____________________________________________
 
 
രാത്രി ദേവ ഓരോന്ന് ആലോചിച്ച് ബാൽകണിയിൽ തന്നെ നിൽക്കുകയായിരുന്നു .അപ്പോഴാണ് ശിവ അവിടേക്ക് വന്നത് .
 
 
"എന്താ ദേവ ഇത്ര കാര്യമായി ആലോചിക്കാൻ" ശിവ അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു .
 
 
"ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് ഇങ്ങനെ ഇവിടെ നിന്നതാ.."അവൻ ഇരുകൈകളും കെട്ടി അകലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
 
 
" എനിക്കൊരു കാര്യം സീരിയസ് ആയിട്ട് പറയാനുണ്ട് .മറ്റൊന്നുമില്ല നിന്റെ കല്യാണ കാര്യം തന്നെയാണ് "
 
 
"ഇന്നലെ അമ്മ പറഞ്ഞ കാര്യമാണ് നിനക്ക് പറയാനുള്ളത് എങ്കിൽ എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല ശിവ"ദേവ അല്പം ദേഷ്യത്തോടെ ആണ് അത് പറഞ്ഞത് .
 
 
"അമ്മ പറഞ്ഞ കാര്യം തന്നെയാണ് എനിക്ക് നിന്നോട് പറയാനുള്ളത്. പക്ഷേ ഇത് നിനക്ക് കേൾക്കാൻ താല്പര്യം ഉള്ള ഒരു കാര്യമാണ്" 
 
 
ശിവ പറഞ്ഞതിന്റെ  അർത്ഥം മനസ്സിലാവാതെ ദേവ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
 
 
" നീ ഇന്നലെ എഴുന്നേറ്റ് പോയില്ലേ. അപ്പോൾ നിന്റെ സ്വഭാവം കണ്ടു അമ്മ എന്നോട് എന്താ കാര്യം എന്ന് തിരക്കി. ഞാൻ നിനക്ക് രേവതിയോട് ഉള്ള ഇഷ്ടത്തെ കുറിച്ചും 
മറ്റും അമ്മയോട് പറഞ്ഞു .അമ്മയ്ക്ക് പ്രത്യേകിച്ച് എതിർപ്പൊന്നും ഇല്ല. അമ്മ ഉടൻതന്നെ അവരുടെ വീട്ടിൽ പോയി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാം എന്നാണ് പറയുന്നത്."
 
 
" അമ്മ സമ്മതിച്ചോ "ദേവ വിശ്വാസം വരാതെ ചോദിച്ചു .
 
 
"അതെ എനിക്കറിയാമായിരുന്നുഅമ്മ സമ്മതിക്കും എന്ന്. അമ്മയ്ക്ക് മറ്റെന്തിനെക്കാളും നമ്മളുടെ ഇഷ്ടമാണ് വലുത് ."
 
 
പിന്നെ നീ ഇങ്ങനെ വെറുതെ സമയം കളയേണ്ട. നിന്റെ മനസ്സിലുള്ള കാര്യം നീ തന്നെ രേവതിയോട് തുറന്നു പറയണം. ആ കുട്ടിയുടെ മനസ്സിൽ എന്താണെന്ന് നമുക്ക് അറിയണമല്ലോ." ശിവ ഗൗരവത്തോടെ തന്നെ പറഞ്ഞു .
 
 
"പറയണം..."  ദേവ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.
 
 
ശിവയുടെ  ഫോൺ റിംഗ് ചെയ്തതും അവൻ കോൾ എടുത്തു .
 
 
"ഹലോ ഫയൽ കിട്ടിയോ സാർ" മറുഭാഗത്ത് നിന്നുള്ള ശബ്ദം കേട്ടതും അത് പാർവണ ആണെന്ന് ശിവക് മനസ്സിലായി.
 
 
" രാവിലെ ചോദിച്ച ഫയൽ കിട്ടിയോ എന്ന് ഇപ്പോഴാണോ നീ അന്വേഷിക്കുന്നേ "ശിവ ഗൗരവം വിടാതെ ചോദിച്ചു .
 
 
"അത് പിന്നെ ഞാൻ രാവിലെ മൊത്തം പറയുന്നതിനു മുൻപേ സാർ വേഗം ഫോൺ കട്ട് ചെയ്തില്ലേ. അപ്പൊ പിന്നെ ഞാനും അന്വേഷിക്കാൻ വന്നില്ല" അല്പം ദേഷ്യത്തോടെ തന്നെ പാർവണ അത് പറഞ്ഞു .
 
 
"ഇത് ചോദിക്കാൻ ആണോ നീ വിളിച്ചേ " ശിവ ചോദിച്ചു .
 
 
 
"അതെ സാർ "
 
 
"എന്ന ശരി വെച്ചോ" അതുപറഞ്ഞ് ശിവ കോൾ കട്ട് ചെയ്തു .
 
 
"എന്താ ശിവാ പാർവണയോട് നീ ഇങ്ങനെ ദേഷ്യത്തിൽ പെരുമാറുന്നത് .അവൾ നിന്റെ സ്റ്റാഫ് അല്ലേ. അപ്പൊ കുറച്ച്  സോഫ്റ്റ് ആയി പെരുമാറി കൂടെ." ദേവ അവനോട് ആയി ചോദിച്ചു.
 
 
" പറ്റില്ല എനിക്ക് സോഫ്റ്റായി ബിഹേവ് ചെയ്യാൻ അറിയില്ല. പ്രത്യേകിച്ച് അവളോട്. അവളെ കണ്ട അന്നുമുതൽ എനിക്ക് അവളോട് ദേഷ്യമാണ് ."
 
 
"അതെന്താ അങ്ങനെ ."ദേവ സംശയത്തോടെ ചോദിച്ചു.
 
 
"അവളുടെ അഹങ്കാരം അല്ലാതെന്താ .
ഒരു പൊട്ടിത്തെറി സ്വഭാവമാണ് അതിന്റെ. ഒരു കിളി പോയ കേസ്." ശിവ ചെയറിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു .
 
 
"വെറുതെയല്ല നിന്നെ അവൾ കാലൻ എന്ന് വിളിക്കുന്നത്. ഇതല്ലേ സ്വഭാവം"ദേവ പിറുപിറുത്തു .
 
 
 
"കാലനോ... ദേവ പറയുന്നത് കേട്ട് ശിവ ചോദിച്ചു.
 
 
"അതെ കാലൻ തന്നെ "ദേവ അത് പറഞ്ഞതിനു ശേഷമാണ് രേവതി ഈ കാര്യം ശിവയോട് പറയരുത് എന്ന് പറഞ്ഞ കാര്യം ഓർമ്മ വന്നത്. അവൻ അബദ്ധം പറ്റിയ പോലെ തലക്കിട്ട് സ്വയം അടിച്ചു.
 
 
" ആരാടാ എന്നെ കാലൻ എന്ന് വിളിക്കുന്നേ" ശിവ ദേഷ്യത്തോടെ ചോദിച്ചു .
 
 
"ആര് വിളിക്കാൻ ."എനിക്ക് അറിയില്ല"ദേവ അറിയാത്ത പോലെ പറഞ്ഞു.
 
 
" നീ കൂടുതൽ അഭിനയിക്കേണ്ട ദേവാ.നീ പറഞ്ഞത് വ്യക്തമായി ഞാൻ കേട്ടു .ആരാ എന്നേ ആ പേര്  വിളിക്കുന്നത്"ശിവ അവന്റെ 
കയ്യിൽ ബലമായി പിടിച്ചു കൊണ്ട്  ചോദിച്ചു.
 
 
 
" നീ ഇങ്ങനെ ചെറിയ കാര്യത്തിന് കൂടി ദേഷ്യപ്പെടാതെ ശിവ. വേറെ ആരുമല്ല.പാർവണ തന്നെ.അവൾ നിനക്ക് ഇട്ടിരിക്കുന്ന പേരാണ് കാലൻ എന്ന്. 
ഇനി നീ ഇത് അവളോട് ചോദിച്ചു പ്രശ്നം ആക്കാൻ നിക്കണ്ട .രേവതി എന്നോട് പ്രത്യേകം പറഞ്ഞതാണ് നിന്നോട് ഇത് പറയരുതെന്ന് .മനസ്സിലായോ ....."ദേവ അവനോട് ചോദിച്ചു.
 
 
 എന്നാൽ ശിവ ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റ് പോകുകയാണ് ചെയ്തത് .
 
 
(തുടരും)

പാർവതി ശിവദേവം - 32

പാർവതി ശിവദേവം - 32

4.7
4734

Part -32     ഓഫീസ് ഉള്ളതിനാൽ പാർവണയും രേവതിയും രാവിലെ നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി .ബസ്സിൽ ആണ് അവർ തൃശ്ശൂരിലേക്ക് വന്നത് .    വീട്ടിൽ എത്തിയതും വേഗം റെഡിയായി ഓഫീസിലേക്ക് ഇറങ്ങി .ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങുന്ന സമയം രേവതിയുടെ കണ്ണുകൾ ദേവയുടെ വീടിന്റെ ബാൽക്കണിയിലേക്ക് നീണ്ടിരുന്നു.    പക്ഷേ അവിടെ ആരെയും കാണാത്തതിനാൽ അവളുടെ മുഖം മങ്ങിയിരുന്നു .അവരിരുവരും വേഗം തന്നെ ഓഫീസിലേക്ക് നടന്നു .   _____________________________________________     ഓഫീസിലേക്ക് പോകാൻ ദേവ റെഡിയായി താഴേക്ക് വന്നപ്പോൾ ഭക്ഷണം കഴിക്കാനായി ശിവ ഡൈനിംഗ് ടേബിളിൽ അവനെ കാത്തിരിക്കുകയായിരു