Aksharathalukal

നിന്നിലേക്ക്💞 - 48

നിന്നിലേക്ക്💞
Part 48
 
 
ആഘോഷമൊക്കെ കഴിഞ്ഞ് ഡാനിയുടെ കൂടെ ആണ് അലീന വീട്ടിലേക്ക് തിരിച്ചത്... രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു.... ഡാനിയുടെ കണ്ണുകൾ ഡ്രൈവിംഗിന്റെ ഇടയിൽ ഇടയ്ക്ക് മാടി കൊണ്ടിരുന്നു...അലീന സീറ്റിലേക്ക് ചാരി കൊണ്ട് കണ്ണുകൾ അടച്ചു...
 
ഡാനി അലീനയെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കി... അവളുടെ തെന്നി മാറി കിടക്കുന്ന ഇറുകിയ ടോപ്പിലൂടെ അവൻ കണ്ണുകൾ ഓടിച്ചു... ലഹരിയുടെ ആലസ്യത്തിൽ അവന്റെ കൈകൾ അവളുടെ ശരീരത്തിലേക്ക് പതിഞ്ഞു... അലീന അവന്റെ സ്പർശം അറിഞ്ഞുവെങ്കിലും പ്രതികരിച്ചില്ല കണ്ണുകൾ അടച്ചു തന്നെ വെച്ചു....ഡാനിയുടെ കൈകൾ അവളുടെ ശരിരമാകെ ഇഴഞ്ഞു കൊണ്ടിരുന്നു...ഏതോ ഒരു നിമിഷത്തിൽ അവന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ നിന്ന് പൂർണമായി ഒഴിഞ്ഞതും എതിരെ വന്ന ഒരു വലിയ ലോറി അവരുടെ കാറിനെ തട്ടിത്തെറുപ്പിച്ചു പോയി....
 
 
 
"നമ്മുടെ ആരവ്!!!!
 
ജീവ കരഞ്ഞു കൊണ്ട് പറഞ്ഞതും അവസാന കണിക എന്നപ്പോലെ ആരുവിന്റെ കണ്ണിൽ നിന്നൊരു തുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി...
 
ആദി ജീവയെ അവനിൽ നിന്ന് അടർത്തിമാറ്റി...ജീവ കണ്ണുകൾ അമർത്തി തുടച്ചു..
 
"നമ്മുടെ ആരവിന് ബോധം വന്നെടാ "
 
ജീവ പറഞ്ഞതും എല്ലാവരുടെയും മുഖത്ത് സമാധാനം വന്നു.... ആരു കേട്ടത് ഒന്നുകൂടെ ഉറപ്പിച്ചു... അവൾ നിലത്ത് നിന്ന് ചാടി എഴുനേറ്റു ഐ സി യുവിലേക്ക് ഓടി... അവിടെയുള്ള നേഴ്സ് ആദ്യം കഴറ്റിയില്ലെങ്കിലും പിന്നെ അവൾക്ക് മാസ്കും മറ്റും കൊടുത്ത് കയറ്റി...
വയറിൽ ഒരുപാട് സ്റ്റിച്ചുകളും... ഓക്സിജൻ മാസ്കുമൊക്കെ ഇട്ടു കിടക്കുന്നവനെ കണ്ടതും അവൾ കരഞ്ഞു കൊണ്ട് അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി...
 
ആരവ് ഒരു ചിരിയോടെ അവളുടെ തലയിൽ തലോടി....
 
"എന്നെ... എന്നെ തനിച്ചാക്കി പോവല്ലേ ഏട്ടാ "
 
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു... ഓക്സിജൻ മാസ്ക് ഉള്ളത് കൊണ്ട് തന്നെ അവൻ അധികം സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു...അതുകൊണ്ട് തന്നെ അവൻ ഒന്നും പറയാതെ ഒരു കൈകൊണ്ട് അവളെ തലോടി കൊണ്ടിരുന്നു....
 
❤️❤️❤️❤️
 
ആരവിന് ബോധം വന്നെന്ന് അറിഞ്ഞതും ഗംഗ വീട്ടിലേക്ക് പോയി...അമ്മ അച്ഛന്റെ സ്വഭാവം അറിയുമ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്ക... കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന് കൊണ്ട് ഇന്ത്രനോട് എന്തൊക്കെയോ പറയുന്നവരെ നോക്കി ഗംഗ.... അവളുടെ കണ്ണുകൾ വെറുതെ പോലും ഇന്ത്രനിലേക്ക് പോയില്ല...കാരണം ദൈവ തുല്യം സ്നേഹിച്ച ആ അച്ഛനെ കുറഞ്ഞ നിമിഷം കൊണ്ട് തന്നെ അവൾ വെറുത്തിരുന്നു പൂർണ്ണമായി....
 
 
ഗംഗ ഇന്ദ്രനാണ് ഇതിന് പിന്നിലെന്ന് സൂചിപ്പിച്ചപ്പോൾ തന്നെ ഡേവി അന്ന് അവര് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ അടുത്തുള്ള ഒന്ന് രണ്ടുപേരെ പോയി കണ്ടിരുന്നു... എന്തെങ്കിലും തെളിവ് കിട്ടുവോ എന്നറിയാൻ.... അങ്ങനെ ആണ് അവരുടെ ഫ്ലാറ്റിന്റെ ഓപ്പോസിറ്റ് ഉള്ള ഒരാൾ പറഞ്ഞത്...
 
"ഇയാൾ തന്നെയല്ലേ??"
 
ഇന്ത്രന്റെ ഫോട്ടോ കാണിച്ചു കൊണ്ട് ഡേവി ചോദിച്ചു...
 
"അതെ ഡേവി... അന്ന് ഞാൻ ലീവ് ആയിരുന്നു..സാധനങ്ങളൊക്കെ കഴിഞ്ഞത് കൊണ്ട് മാർക്കറ്റിൽ പോയി തിരിച്ചു വരുമ്പോയാണ് ഇയാളും പിന്നെ വേറൊരാളും തന്റെ ഫ്ലാറ്റിന്റെ അവിടെ ബെൽ അടിക്കുന്നത് കണ്ടത്..."
 
അയാൾ പറഞ്ഞു...
 
"കൂടെ ഉള്ള ആളെ കണ്ട തിരിച്ചറിയുവോ "
 
ഡേവി ചോദിച്ചതും അയാൾ തലയാട്ടികൊണ്ട് ഓരോന്ന് പറയാൻ തുടങ്ങി... ശരീര പ്രകൃതിയും വേഷവുമൊക്കെ... എല്ലാം കൂട്ടിയും കുറച്ചും അവൻ മനസിലാക്കി... അത് തന്റെ പപ്പ ആണെന്ന്... അവൻ ഒന്നകൂടെ ഉറപ്പ് വരുത്താനായി അലക്സിന്റെ ഫോട്ടോ കാണിച്ചു... അയാൾ സമ്മതിച്ചതും ആകെ തകർന്നുപ്പോയി അവൻ... പിന്നീട് തിരിച്ചു നാട്ടിൽ എത്തിയിട്ടും അവൻ പ്രാന്തു പിടിക്കുന്നത് പോലെയായിരുന്നു.... ഇസയെ ഇഷ്ടമില്ലായിരുന്നു എന്നറിയാം... എങ്കിലും ഇങ്ങനെ ചെയ്യുവോ മനുഷ്യർ!!
 
അലക്സിയെയും ഇന്ത്രനെയും ഒരുമിച്ചു കിട്ടാനുള്ള വഴി ആലോചിക്കുവായിരുന്നി പിന്നീട് അങ്ങോട്ട് ഡേവി...ഇന്ത്രൻ തന്നെയാണ് ഇസയെ തീർത്തത് എന്നറിഞ്ഞാൽ ഗംഗ തളർന്നുപോകും എന്നതുകൊണ്ട് തന്നെ അവൻ അവളോട് പറഞ്ഞില്ല... പിന്നെ ആരുവിന് സംഭവിച്ചതൊക്കെ അറിഞ്ഞപ്പോ എന്തോ സഹിക്കാൻ കഴിഞ്ഞില്ല അവൻ അതാണ് ഗംഗയോട് എല്ലാം പറഞ്ഞത്...
 
 
ഒന്ന് രണ്ടു ദിവസം കഴിഞ്ഞു...
 
ആരവ് കുഞ്ഞ് പോയതറിഞ്ഞുള്ള സങ്കടത്തിൽ ആണ്... ഒരുപാട് സമയം കരഞ്ഞു... ചങ്ക് പൊട്ടി കരഞ്ഞു...
 
"എന്നാലും എനിക്കെന്റെ കുഞ്ഞിനെ രക്ഷിക്കാനായില്ലല്ലോ ആരു "
 
അവൻ കണ്ണുകൾ അടച്ചു കൊണ്ട് പറഞ്ഞു... അവന്റെ ചെന്നിയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി...അവളും കരയുകയായിരുന്നു... അവൾ ഒന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് ചേർന്നു... അധികം ഭാരം ഏൽപ്പിക്കാതെ...
 
"ഞാൻ കാരണമല്ലേ ഏട്ടാ..."
 
അവൾ വിങ്ങലോടെ പറഞ്ഞു... ആരവ് അല്ലെന്ന് തലയാട്ടികൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു...
 
❤️❤️❤️❤️
 
ഡേവി എന്തോ ആലോചിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു...പിന്നെ വേഗം ഫോൺ എടുത്ത് ഗംഗയ്ക്ക് വിളിച്ചു...
 
കരഞ്ഞു തളർന്നുറങ്ങിയ ഗംഗ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും ഞെട്ടി എഴുനേറ്റു.... സ്‌ക്രീനിൽ ഡേവിയുടെ പേര് കണ്ടതും വേഗം എടുത്തു... അവൻ പറയുന്നകാര്യം കേട്ടതും ഗംഗ ബെഡിൽ നിന്ന് ചാടി എഴുനേറ്റു... തന്റെ അച്ഛയെ കൊലയ്ക്ക് കൊടുക്കാൻ പോവുന്നു... അവൾ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു... പിന്നെ വേഗം പുറത്തേക്ക് പോയി...
 
റാം ഓഫീസിലെ കാര്യങ്ങൾ എല്ലാം ഇപ്പൊ ഇന്ത്രനെ ഏല്പിച്ചിരിക്കുവാണ്...റാം ഓഫീസിലേക്ക് വരുന്ന മുന്നേ തന്നെ ഡോക്യുമെന്റ്സൊക്കെ അലക്സിനെ ഏൽപ്പിക്കാനായി അയാൾ ഫയലുകൾ എല്ലാം എടുത്ത് പുറത്തേക്ക് ഇറങ്ങി...ആരെങ്കിലും അറിയും എന്നതുകൊണ്ട് ഒരു ഒഴിഞ്ഞ ഗോ ഡൗണിലേക്ക് എത്താൻ ആയിരുന്നു അലക്സ് പറഞ്ഞത്...
 
കാറിൽ കയറാൻ ഡോർ തുറന്നതും ആരോ കാലുകൊണ്ട് ഡോർ അടച്ചു... ഇന്ത്രൻ കണ്ണുയർത്തി നോക്കിയപ്പോൾ കണ്ടു കണ്ണിൽ ആളുന്ന പകയോടെ നിൽക്കുന്ന ഡേവിയെ... അയാൾ അവനെ കണ്ടതും പേടിയോടെ ഉമിനീർ ഇറക്കി...പിന്നെ ബാക്കിലേക്ക് നീങ്ങിക്കൊണ്ടിരുന്നു...ഇന്ത്രൻ ഓടാനുള്ള പ്ലാൻ ആണെന്ന് കണ്ടതും ഡേവി അയാളുടെ അടുത്തേക്ക് ഓടി ചെന്ന് ചെക്കിട് നോക്കിയൊന്ന് കൊടുത്തു....
ഇന്ത്രൻ മുഖത്തു കൈവെച്ചു കൊണ്ട് അവനെ നോക്കി... ഡേവി അയാളെ തലങ്ങും വിലങ്ങും അടിച്ചുകൊണ്ടിരുന്നു....അയാളുടെ മൂക്കിലും മറ്റും മോതിരം ഇട്ട വിരൽ കൊണ്ട് ആഞ്ഞടിച്ചു... അയാൾ ബോധരഹിതനായി നിലത്തേക്ക് വീണതും ഡേവി അയാളെയും എടുത്ത് അവന്റെ കാറിലേക്ക് കയറി... കൂടെ നിലത്തുകിടന്ന റാമിന്റെ കമ്പനി ഫയലുകളും....
 
ഡേവി അയാളെയും കൊണ്ട് പോയത് ഒരു കോ ഡൗണിലേക്ക് ആയിരുന്നു... ഡേവി അയാളെ കാറിൽ നിന്ന് വലിച്ചെടുത്തു അതിനുള്ളിലേക്ക് കയറ്റി...
പാതി ബോധത്തോടെ കിടക്കുന്നവന്റെ മുഖത്തേക്ക് ഒരു കുപ്പിയിലെ വെള്ളം എടുത്ത് ആഞ്ഞു ഒഴിച്ച്... അയാൾ മുഖം ചുരുക്കി കൊണ്ട് പതിയെ കണ്ണുകൾ തുറന്നു.... അഗ്നി ജ്വലിക്കുന്ന കണ്ണോടെ നിൽക്കുന്ന ഡേവിയെ കണ്ടതും അയാൾ പേടിയോടെ പുറകിലേക്ക് നീങ്ങി...ഡേവി കുമ്പിട്ടു കൊണ്ട് അയാളുടെ അടുത്തിരുന്നു...
 
"പറ എന്തിനായിരുന്നു എന്റെ ഇസയെ നീയൊക്കെ കൂടെ ഇല്ലാതാക്കിയത് "
 
അവൻ ചോദിച്ചതും അയാൾ കൈകൂപ്പി കൊണ്ട് അവനെ നോക്കി...
 
"പറയടാ കഴുവേറി മോനെ"
 
ഡേവി അയാളുടെ മുടി പിടിച്ചു ഉയർത്തി കൊണ്ട് പറഞ്ഞു... അവന്റെ മുഖമെല്ലാം വലിഞ്ഞു മുറുകിയിരുന്നു... കണ്ണുകളിൽ ചുവപ്പ് പടർന്നിരുന്നു... അയാൾ കാണുകയായിരുന്നു അലക്സ് പറഞ്ഞപ്പോലെ ശാന്ത സ്വഭാവക്കാരനിൽ നിന്ന് ചുകുത്താനിലേക്ക് ഉള്ള മാറ്റം...
 
അയാൾ പറയുന്നില്ലെന്ന് കണ്ടതും ഡേവി അയാളെ വീണ്ടും അടിച്ചു... അവസാനം വേദന സഹിക്കാൻ കഴിയാതെ അയാൾ പറഞ്ഞു...
 
"ഞാ...ഞാൻ പറയാം "
 
അയാൾ പറഞ്ഞതും ഡേവി അയാളിൽ നിന്ന് കയ്യെടുത്തു ഒരു ചെയർ വലിച്ചിട്ടു അയാൾക്ക് നേരെ ഇരുന്നു... അയാൾ പറയാൻ തുടങ്ങി...
 
"അലക്സിന്റെ കമ്പനിയിൽ ആയിരുന്നു ഞാൻ ആദ്യം...ഭാര്യയെയും എന്റെ കുഞ്ഞിനേയും നല്ല രീതിയിൽ നോക്കുക എന്നത് മാത്രം ആയിരുന്നു എന്റെ ലക്ഷ്യം... പക്ഷെ അലക്സ് എന്നെ... എന്റെ ചിന്തകളെയൊക്കെ മാറ്റി മറിപ്പിച്ചു...അങ്ങനെയിരിക്കെ ഞങ്ങളുടെയൊക്കെ എത്രയോ മുകളിൽ ആയിരുന്നജെയിംസ് (ഡാനിയുടെ അച്ഛൻ )ഒരു ആവിശ്യവും കൊണ്ട് അലക്സിന്റെ അടുത്തേക്ക് വന്നു... അയാളുടെ മകൾക്ക് ഡേവിയെ വേണം എന്ന് പറഞ്ഞു....അവളെ കെട്ടിയാൽ ലക്ഷ കണക്കിന് സ്വത്തുക്കൾ തന്റെ പടിയിൽ ആവുമെന്ന് അലക്സ് കണക്ക് കൂട്ടി... അങ്ങനെ അയാൾ  ഡേവിയോട് ഒന്ന് ചോദിക്കപ്പോലും ചെയ്യാതെ കെട്ടിന് സമ്മതിച്ചു.... താൻ പറയുന്നത് എല്ലാം അനുസരിക്കുന്ന ഡേവി ഇതും അനുസരിക്കും എന്നയാൾ തെറ്റിദ്ധരിച്ചു...എന്നാൽ അയാളുടെ സ്വപ്‌നങ്ങളെയെല്ലാം തട്ടി തെറുപ്പിച്ചു കൊണ്ട് ഡേവിഡ് ഒരു അനാഥ പെണ്ണിനെ മാത്രേ കെട്ടു എന്ന് വാശി പിടിച്ചു...അയാൾ എത്രയൊക്കെ എതിർത്തിട്ടും ഡേവിഡ് അവളെ കെട്ടി... അതോടു കൂടി ജെയിംസിന്റെ സ്വത്ത്‌ എന്നത് വെള്ളത്തിൽ വരച്ച വരപ്പോലെ ആയി...അയാളിൽ വാശി ഏറി... എങ്ങനെയെങ്കിലും ഡേവിഡ്നെ കൊണ്ട് തന്നെ അവളെ കെട്ടിക്കും എന്ന്...ഇസയെ കാണും തോറും അയാൾ അവളെ വെറുപ്പോടെ നോക്കി... ഇസ ഒരു പാവം ആയതുകൊണ്ട് തന്നെ ഡെവിയോട് ഒന്നും തന്നെ പറഞ്ഞില്ല.... അങ്ങനെ ഇരിക്കെ ആണ് അലക്സിന് ഒരു ബുദ്ധി തോന്നിയത് ഡേവിയിൽ നിന്ന് ഇസയെ അകറ്റിയാൽ ജെയിംസിന്റെ മകളെ കൊണ്ട് കെട്ടിക്കാം എന്ന്... അവരുടെ സ്നേഹത്തിന്റെ ആയം അറിയുന്നത് കൊണ്ട് തന്നെ അവൾ പെട്ടന്ന് ഒന്നും അവനിൽ നിന്ന് ഒഴിഞ്ഞു പോവില്ലെന്ന് അറിയാമായിരുന്നു അതുകൊണ്ട് തന്നെ ഇസയെ എന്നെന്നേക്കുമായി ഡേവിയുടെ ജീവിതത്തിൽ നിന്ന് അകറ്റാൻ അയാൾ തീരുമാനിച്ചു... അതിന് കൂട്ട് പിടിച്ചതായിരുന്നു എന്നെ... ആദ്യമൊക്കെ ഞാൻ എതിർത്തുവെങ്കിലും താൻ ഒരു വർഷം കൊണ്ട് സാമ്പാതിക്കുന്നത് ഒരൊറ്റ ദിവസം കൊണ്ട് തരാം എന്ന് പറഞ്ഞപ്പോ മനസൊന്നു പതറിപ്പോയി.... എന്നോട് ക്ഷമിക്കണം "
 
അയാൾ കൈകൂപ്പി കൊണ്ട് പറഞ്ഞതും ഡേവി കലിയോടെ അയാളുടെ നെഞ്ചിൽ നോക്കി ആഞ്ഞു ചവിട്ടി... അയാളും ചെയറും ഒരുമിച്ചു നിലത്തേക്ക് വീണു...
 
"ഗംഗയെ ആണ് അങ്ങനെ ചെയ്യാൻ പറഞ്ഞിരുന്നെങ്കിൽ നീ ചെയ്യുമായിരുന്നോ ഡോ #%&* മോനെ "
 
ഡേവി കാലുകൊണ്ട് അയാളുടെ നെഞ്ചിൽ അരച്ച് കൊണ്ടിരുന്നു... അയാൾ വേദനയോടെ അലറി...
 
"ആാാ വേണ്ട "
 
"എന്റെ പെണ്ണ് പറഞ്ഞതല്ലേ ഡാ... വേണ്ട എന്ന് എന്നിട്ട് നീ കേട്ടോ "
 
ഡേവി അയാളുടെ മുഖത്തു പഞ്ചു ചെയ്തുകൊണ്ട് ചോദിച്ചു...
വേദനയോടെ കണ്ണുകൾ ഇറുക്കി അടച്ചു തുറന്ന ഇന്ത്രൻ കണ്ടു...എല്ലാം തകർന്നവളെപ്പോലെ നിൽക്കുന്ന ഗംഗയെ... അയാൾ അവളെ നോക്കാൻ കഴിയാതെ മുഖം താഴ്ത്തി...
ഡേവി ഗംഗയെ കണ്ടതും അവളുടെ അടുത്തേക്ക് നടന്നു... അവളുടെ തോളിൽ പിടിച്ചു... ഗംഗ ഞെട്ടികൊണ്ട് ഇന്ത്രനിൽ നിന്ന് മുഖം എടുത്ത് ഡേവിയെ നോക്കി... അവളുടെ കണ്ണുകളിൽ അപ്പോൾ സങ്കടം അല്ലായിരുന്നു... പകരം വേറെ ഏതോ ഭാവം ആയിരുന്നു...
 
"എനിക്ക് വേണേൽ തന്റെ മകളെ ആദ്യമേ പ്രതികാരം എന്ന് പറഞ്ഞു തീർക്കായിരുന്നു... പക്ഷെ ഞാൻ മനുഷ്യൻ ആടോ...അല്ലേലും താൻ ചെയ്തതിനുള്ള ശിക്ഷ താൻ തന്നെ അല്ലെ അനുഭവിക്കേണ്ടത് അല്ലെ?
 
ഡേവി പറഞ്ഞു കൊണ്ട് നിലത്ത് കിടന്നിരുന്ന ഒരു പെട്ടി തുറന്നു അതിൽ നിന്ന് ഒരു കത്തി എടുത്ത് അയാളുടെ കാൽ നോക്കി ആഞ്ഞു വെട്ടി...
 
"ഈ കാലുകൊണ്ട് അല്ലേടാ നീയെന്റെ കുഞ്ഞിനെ "
 
ഡേവി ഒന്ന് കൂടെ കാലിൽ കത്തി വരഞ്ഞു... അയാൾ ഒരലർച്ചയോടെ നിലത്തുകിടന്ന് പുളഞ്ഞു...
 
 
ഗോ ഡൗണിലേക്ക് കയറി കൊണ്ടിരുന്ന അലക്സ് ഒരാലർച്ച കേട്ട് എന്തെന്ന് മനസിലാവാതെ ഉള്ളിലേക്ക് കയറി...അവിടെ കണ്ട കാഴ്ച്ച കണ്ട് അയാൾ ഞെട്ടി... രക്തത്തിൽ പുളഞ്ഞു കിടക്കുന്ന ഇന്ത്രൻ...അയാളുടെ അടുത്തേക്ക് പോവാൻ നിന്നെങ്കിലും പിന്നെഎന്തോ ഓർത്തുകൊണ്ട് പുറകിലേക്ക് ഓടാൻ നിന്നതും എവിടെ നിന്നോ ഡേവി വന്നു കൊണ്ട് ഗോ ഡൗണിന്റെ ഷട്ടർ താഴ്ത്തി... അവനെ അവിടെ കണ്ടതും അലക്സ് ഉമിനീർ ഇറക്കി... പിന്നെ അവനോട് എന്തോ പറയാൻ വന്നതും ഡേവി ആഞ്ഞു അയാളുടെ വയറിനിട്ട് ചവിട്ടി... അയാൾ നിലത്തേക്ക് തെറിച്ചു വീണു...
 
"എന്താ ഡേവിഡ് നീ ചെയ്യുന്നേ
 
അയാൾ നിലത്തു നിന്ന് എഴുന്നേൽക്കാൻ നോക്കികൊണ്ട് പറഞ്ഞതും ഡേവി അയാളുടെ മുഖം താഴ്ത്തി നിലത്തുരച്ചു... മുഖത്തെ തൊലി പോയതും അയാൾ വേദനയോടെ അലറി... പിന്നെ ഡേവിഡിനെ പിടിച്ചു മാറ്റാൻ നോക്കി... പക്ഷെ ഡേവി അയാളിൽ ബലം പ്രയോഗിച്ച് കൊണ്ടിരുന്നു....
 
"എന്റെ ജീവനെ കൊന്നില്ലെടോ... സ്വന്തം പപ്പയെപ്പോലെ നോക്കിയിട്ടും..."
 
ഡേവി അയാളുടെ തല ചുമരിൽ ഇടിച്ചു...
 
"എന്തൊക്കെയാ ഡേവി നീ പറയുന്നെ "
 
അലക്സ് വേദനയ്ക്കിടയിലും ദേഷ്യത്തോടെ ചോദിച്ചു...
ഡേവി ദേഷ്യത്തോടെ നിലത്തു കിടന്ന കത്തി എടുത്ത് അയാളുടെ ശരീരത്തിലൂടെ വരഞ്ഞു... അയാൾ വേദനയോടെ നിലത്തേക്ക് വീണു...
 
ഡേവി അവിടെയുള്ളൊരു കസേരയിൽ ഇരുന്നു... തലയ്ക്കു കൈവെച്ചു കൊണ്ട്... അവന്റെ കണ്ണിലൂടെ കണ്ണുനീരിനു പകരം രക്തം വരുന്നപ്പോലെ തോന്നി ഗംഗയ്ക്ക്... അവൾ അവന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നു...
 
"ഇച്ചായാ..
 
അവൾ വിളിച്ചതും അവൻ അവളെ ഇറുക്കെ പുണർന്നു... ആർത്തു കരഞ്ഞു... അവന്റെ കണ്ണുനീർ അവളുടെ പുറത്തേക്ക് ഉറ്റി ഉറ്റി വീണു... ഗംഗ അവന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു കൊണ്ടിരുന്നു... കുറച്ചു കഴിഞ്ഞതും ഒന്ന് ഒക്കെ ആയെന്ന് തോന്നിയതും ഡേവി അവളിൽ നിന്ന് മാറി... പിന്നെ നിലത്തു രക്തത്തിൽ കുളിച്ചു കിടക്കുന്നവരെ നോക്കി... അവൻ ഒരു മൂലയ്ക്കൽ വച്ച ഒരു ബാഗ് എടുത്ത് കൊണ്ട് വന്നു...
 
"എന്റെ ഇസയ്ക്ക് നീതി കിട്ടേണേൽ ഇതൊന്നും പോരാ.."
 
ഡേവി പറഞ്ഞു കൊണ്ട് ബാഗ് തുറന്നു അതിൽ നിന്നൊരു ഗ്ലോസ് എടുത്ത് കയ്യിലിട്ട് ഒരു ബോട്ടിൽ എടുത്തു പൊട്ടിച്ചു...
 
പിന്നെ നിലത്ത് കിടന്നു പുളയുന്നവരെ ക്രൂരത നിറഞ്ഞ ചിരിയോടെ നോക്കി...
 
"ഡേവി... നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുവാ മോനെ "
 
അലക്സ് പറഞ്ഞതും ഡേവിയൊന്ന് പുച്ഛിച്ചു ചിരിച്ചു... പിന്നെ ബോട്ടിൽ അയാൾക്ക് നേരെ ഒഴിച്ചു... അതിൽ നിന്ന് വന്ന ആസിഡ് അയാളുടെ ശരീരമാകെ പൊള്ളിപ്പിച്ചു... അയാൾ വേദന സഹിക്കാൻ കഴിയാതെ ആർത്തു കരഞ്ഞു... ദേഹം ചുട്ട് പൊള്ളുന്ന വേദന... അയാൾ നിലത്തു കിടന്നു പിടഞ്ഞു... ഇത് കണ്ടതും ഇന്ത്രൻ പേടിയോടെ കരഞ്ഞു... അടുത്തത് തനിക്ക് ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ അയാൾ അവന്റെ കാലുകളിൽ പിടിച്ചു കൊണ്ട് ആർത്തു കരഞ്ഞു...
 
"മാപ്പ്... പൊറുക്കണം... ഇനി ചെയ്യില്ല... ഒന്ന് പറ മോളെ..."
 
അയാൾ ഡേവിയുടെ പുറകിൽ നിൽക്കുന്ന ഗംഗയെ നോക്കി കെഞ്ചി... അവൾ കണ്ണുകൾ ഇറുക്കെ അടച്ചു...
 
"എന്റെ ഇസ പറഞ്ഞില്ലായിരുന്നോ നിന്നോട് വേണ്ട എന്ന്...കുഞ്ഞിനെ കൊല്ലല്ലേ എന്ന്... എന്നിട്ട് നീ കേട്ടോ ഡാ കഴുവേറി മോനെ #%&* "
 
ഡേവി അയാളുടെ പുരുഷതത്തിൽ അമർത്തി ചവിട്ടി...പിന്നെ ബോട്ടിലിൽ നിന്ന് ആസിഡ് എടുത്ത് അങ്ങോട്ട് ആയത്തിൽ ഒഴിച്ച്... അയാൾ പ്രാന്തു പിടിച്ചവരെപ്പോലെ നിലത്തു കിടന്നു തുള്ളി...
വെള്ളത്തിനായി കെഞ്ചി... ഡേവി കണ്ണുകൾ അടച്ചു ചെവിപൊത്തി നിൽക്കുന്ന ഗംഗയെ ചേർത്തു പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു... പുറകിൽ നിന്ന് വേദന സഹിക്കാൻ കഴിയാതെ ഒന്ന് കൊന്ന് താ എന്ന് ആർത്തു പറയുന്നുണ്ടായിരുന്നു അവർ....
 
 
പുറത്തു എത്തിയതും ഗംഗ കുഴഞ്ഞു വീഴാൻ പോയി... അത്രയും നേരം പിടിച്ചു വെച്ച കണ്ണുനീർ എല്ലാം അണപ്പൊട്ടി ഒഴുകി... ഡേവി അവളെയൊന്ന് നോക്കി കൊണ്ട് കാറിൽ കയറിയിരുന്നു....
 
അന്ന് രാത്രി ഇസയുടെ ഫോട്ടോയിൽ ചുണ്ടമർത്തി കിടക്കുമ്പോൾ ഡേവിയുടെ ഉള്ളം ശാന്തമായിരുന്നു... മേരി ഇച്ചായൻ വന്നില്ലെന്ന് പറഞ്ഞു വേവലാതി പെട്ടപ്പോൾ എല്ലാം തുറന്നു പറഞ്ഞു... ആകെ തകർന്നുപ്പോയി ആ പാവം...ക്രൂരനാണെന്ന് അറിയാം എങ്കിലും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ...
അവൾ കുറെ കരഞ്ഞു പിന്നെ അയാൾക്ക് വേണ്ടി കണ്ണുനീർ പൊഴിക്കില്ല എന്ന് ഉറപ്പിച്ചു...
 
പിറ്റേന്ന് ഡേവി ആ ഗോ ഡൗണിലേക്ക് പോയി... പൊള്ളി വീർത്ത ശരീരവുമായി കിടക്കുന്നവരെ നോക്കി അവനൊന്നു ചുണ്ട് കോട്ടി... അവനെ കണ്ടതും അവർ വാവിട്ട് കരഞ്ഞു... ആശുപത്രിയിൽ കൊണ്ടുവിടാൻ പറഞ്ഞു...വെള്ളം തരാൻ പറഞ്ഞു...പക്ഷേ ഡേവി പുച്ഛത്തോടെ അവരുടെ ശരീരത്തിലേക്ക് തിളച്ചു പൊന്തിയ ചൂടുവെള്ളം ഒഴിച്ചു...അവരുടെ ഓരോ കരച്ചിലും അവൻ ആസ്വാധിച്ചു...
 
❤️❤️❤️❤️❤️❤️❤️❤️
 
നീണ്ട ഒരു മാസത്തിന് ശേഷം....
 
ആരവ് ഇന്ന് ഡിചാർച്ച് ആവുകയാണ്... വയറിലെ മുറിവ് പകുതിയൊക്കെ ഉണങ്ങി... എങ്കിലും റസ്റ്റ്‌ വേണമെന്നാണ് പറഞ്ഞിരിക്കുന്നത്... കുഞ്ഞ്പ്പോയ സങ്കടം ആരുവിൽ നിന്നും അവനിൽ നിന്നും വെടിഞ്ഞിട്ടില്ല... എങ്കിലും ആരവ് അവളുടെ മുന്നിൽ ചിരിച്ചു നിക്കും... അവളെ ഒന്ന് കൂടെ വിഷമിക്കേണ്ട എന്ന് കരുതി....
 
ആരുവിനെ വീട്ടിൽ ആക്കി ജീവയുടെയും ആദിയുടേയുമൊക്കെ കൂടെ അവൻ നേരെ പോയത് ഒരു വീട്ടിലേക്ക് ആണ്...ആ വീടിന്റെ മുന്നിൽ വണ്ടി നിന്നതും ആരവിനെ താങ്ങി പിടിച്ചു കൊണ്ട് ആദിയും ജീവയും ഇറങ്ങി... വണ്ടിയുടെ ശബ്ദം കേട്ട് വന്ന ഡേവി അവരെ നോക്കിയൊന്ന് ചിരിച്ചു... പിന്നെ അകത്തേക്ക് ക്ഷണിച്ചു... ആരവ് ഒരു വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടന്നു...അകത്തേക്ക് കയറിയതെ മരുന്നുകളുടെ സ്മെൽ അവരുടെ മൂക്കിലേക്ക് അരിച്ചു കയറി...
 
 
 
തുടരും...
 
 
എത്രത്തോളം നന്നായി എന്നറിയില്ല.... എന്തായാലും അഭിപ്രായം പറയണം... രണ്ടു പാർട്ടുകൂടെ കാണു എന്റെ ഈ വെറുപ്പിക്കൽ😊പിന്നെ മിഷുമ്മ ഈ വഴിക്കെ വരില്ല😁

നിന്നിലേക്ക്💞 - 49

നിന്നിലേക്ക്💞 - 49

4.7
8507

നിന്നിലേക്ക്💞 Part 49       ആരുവിനെ വീട്ടിൽ ആക്കി ജീവയുടെയും ആദിയുടേയുമൊക്കെ കൂടെ അവൻ നേരെ പോയത് ഒരു വീട്ടിലേക്ക് ആണ്...ആ വീടിന്റെ മുന്നിൽ വണ്ടി നിന്നതും ആരവിനെ താങ്ങി പിടിച്ചു കൊണ്ട് ആദിയും ജീവയും ഇറങ്ങി... വണ്ടിയുടെ ശബ്ദം കേട്ട് വന്ന ഡേവി അവരെ നോക്കിയൊന്ന് ചിരിച്ചു... പിന്നെ അകത്തേക്ക് ക്ഷണിച്ചു... ആരവ് ഒരു വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടന്നു...അകത്തേക്ക് കയറിയതെ മരുന്നുകളുടെ സ്മെൽ അവരുടെ മൂക്കിലേക്ക് അരിച്ചു കയറി...   ആരവ് ബെഡിൽ ജീവശവമായി കിടക്കുന്നവളെ നോക്കിയൊന്ന് ചിരിച്ചു...അവനെ കണ്ടതും അവളുടെ കണ്ണുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി....   അന്