Aksharathalukal

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 3

പാർട്ട്‌ 3
 

കയ്യിലെയും മൂട്ടിലെയും പൊടി തട്ടി കളഞ്ഞ് ആ അപ്പൂർവ ലോലിപോപ്പിലേക് ഒന്നേ നോക്കിയുള്ളൂ... കുടിച്ച സാധനം ഒരു യാത്രാ മൊഴി പോലും പറയാതെ അവളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. 😳

"സിവനെ , ഇതിലും വലിയ പണികൾ സ്വപ്നങ്ങളിൽ മാത്രം.🤧"

"ഈശ്വര ഇതെന്തോന്ന് കുത്തപ്പ് മിനാറോ..
ഈ കടുവയെ ആണോ ഞാൻ ഇത്രയും നേരം ലോലിപൊപ് എന്ന് പറഞ്ഞു തിന്നോണ്ടിരുന്നത്.. സുഭാഷ്...

ദാണ്ടേ കടുവ ഇങ്ങോട്ടല്ലേ വരുന്നത്...
ഈശ്വര ഏത് വഴി ഇറങ്ങി ഓടും..
ഇത്രയും വലിയ വീട്ടിൽ ഒരു വാതിൽ പോട്ടെ ഒരു ജനൽ പോലും ഇല്ലേ ഒന്ന് ഓടി രക്ഷപെടാൻ 🤧...
എവിടെ എന്നെ കുഴിയിൽ ചാടിച്ച മഹാന്മാർ..
അഹ് മക്കൾ അവിടെ നിന്ന് കാഴ്ച ആസ്വദിക്കുവാ... കുന്തം വിഴുങ്ങിയപോലെ നിൽക്കാതെ വന്നു രക്ഷിക്കടാ രക്ഷിക്കടാ..

ദാണ്ടേ കടുവ അടുത്തെത്തി, ഇവിടെ ആരെങ്കിലും പശ തേച് വെച്ചിട്ടുണ്ടോ ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ലല്ലോ..

ദാണ്ടേ അങ്ങേരുടെ കൈ എനിക്ക് നേരെ നീണ്ടു വരുന്നു.. ഞാൻ പിടികൂല.. പിടിച്ചിട്ട് എന്നെ കാലെവാരി എടുത്തു കുത്താൻ അല്ലേ.. സമ്മയികൂല..

ങേ 😳.. എന്തായിത്.. അയോ ഞാൻ പൊങ്ങിപോണേ.. പേടിക്കണ്ട റോക്കറ്റ് ഒന്നും അല്ല, കടുവ എന്നെ പൊക്കിയെടുത്തു നിർത്തിയതാ..

ഇങ്ങേരു ഇതെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ.. നോക്കണ്ട കടുവേ ഇത് ഞാൻ തന്ന.. ഈ തറയിൽ ഇട്ടിരിക്കുന്നത് ടൈൽസ് ആണോ അതോ മാർബിൾ ആണോ, അതോ ഇനി ഗ്രാനൈറ്റൊ.."

"നേരെ നോക്കടി.."

"പിന്നെ ഞാൻ ഇപ്പോ നോക്കും, എനിക്ക് വയ്യ രാത്രി പേടിച്ചു കരയാൻ "..

"ഡി നിന്നോടാ പറഞ്ഞെ എന്റെ മുഖത്തേക്ക് നോക്കാൻ "..

"എന്റമ്മോ എന്തൊരു അലറിച്ച.. നോക്കി നോക്കി.. ഇനി ചെവി കൂടി കളയാൻ വയ്യ 😪..
ഹായ് എന്ത് സുന്ദരമായ മുഖം, എന്റെ ശരത് മൽഹോത്രയെ പോലുണ്ട് 😌..
പക്ഷെ, സ്വഭാവം കൊണ്ട് പോയില്ലേ 🤧..
കടുവ 😤.."

"നീ ഏതാ.."

"...........
ദൈവമേ ഇതെന്താ ശബ്ദം പുറത്തോട്ട് വരാത്തെ.. ഇങ്ങേരെ കണ്ട് എന്റെ ശബ്ദ കോശിനി വരെ എന്നെ ഡിവോഴ്‌സി പോയോ ഈശ്വര 😭..
നിങ്ങൾക്ക് ഇതുവരെ കാര്യം മനസിലായില്ലേ ഗുയ്സ്‌.. ഞാൻ ഇവിടെ ജീവനോടെ നില്കുന്നത് കണ്ടിട്ടും മനസിലായില്ല, ഇത്രയും നേരം സംസാരിച്ചത് ഞാൻ അല്ല.. അത് എന്റെ മൈൻഡ് ആണ്. അഹ് ആരൊക്കെ ഇട്ടേച് പോയാലും ഒടുക്കം അവനെങ്കിലും ഉണ്ടല്ലോ.."

"ആരാ നീ എന്ന്.. എന്താ നിനക്കിവിടിടെ കാര്യം "..

"തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കി എടുക്കാൻ വന്നതാ, എന്ന് പറയണമെന്നുണ്ട്.. പക്ഷെ എന്റെ സ്‌പീക്കർ അടിച്ചു പോയി mr. 🤧"..
ഞാൻ ഇപ്പൊ ബതിരാ ആണ് ഹേ.. ജബ ജബ ജബ... ആരേലും ഈ ബലിയ ബംഗാളിയോട് ഒന്ന് പറയോ എന്റെ ശബ്ദപേടകം അടിച്ചു പൊയച്ചു ഹേ ഹൈ ഹോ ഹം ഹാ.."

"ചോദിച്ചത് കേട്ടില്ലേ.. ആരാടി നീ "..

"ഞാൻ ഓമനക്കുട്ടന്റെ കൂടെ കടുവ കല്യാണം കൂടാൻ വന്നതാണേ 🙊.."
സബാഷ്.. ഓടി പോയ പേടകം ഓടി തിരികെ വന്നപ്പോൾ എനിക്കുള്ള ചായയും പരിപുവടയും കൊണ്ടാണല്ലോ വന്നത്..
നന്ദിയില്ലാത്ത വർഗം.. ഇതിലും ഭേദം നീ എന്നെ ഡിവോഴ്‌സി പോകുന്നതായിരുന്നു.

ഈശ്വര കടുവയുടെ നോട്ടം കണ്ടിട്ട് ഇപ്പൊ എന്നെ പച്ചക്ക് തിന്നുമെന്ന തോന്നുന്നേ..
അയോ എന്റെ ഭാവി കെട്ടിയോനും 10 പിള്ളേർക്കും പിന്നെ ആരുണ്ട്.. അവിടെ കഥയും വായിച്ചു രസിച്ചോണ്ട് ഇരിക്കാതെ എന്നെ ഒന്ന് വന്നു രക്ഷിക്കോ, ഇല്ലെങ്കിൽ പിന്നെ വായിക്കാൻ കഥയും കാണില്ല ഞാനും കാണില്ല...

"ഭയ്യാ...."

ഓമനക്കുട്ട വേഗം വാടാ.. വന്നു നിന്റെ പാവം കനിനെ രക്ഷിക്കടാ...

"ഭയ്യാ.. ഇത് എന്റെ ഫ്രണ്ട്.. ആണ്.. കല്യാണം കൂടാൻ വന്നതാ.. ആൾക്ക് ഇച്ചിരി വിവരം കുറവാ.. ഭയ്യാ ഇത്തവണത്തേക്ക് ഒന്ന് ക്ഷമിക്കണം പ്ലീസ്.. "

"ആർക്കട തെണ്ടി വിവരം ഇല്ലാതെ 😤"

"നിനക്ക് തന്നെ.. ഒന്ന് മിണ്ടാതിരിക്കടി..
കടവേടെ മുൻപില അവളുടെ പ്രസംഗം "..

"😤"..

"നിനക്കൊന്നും ഉറങ്ങാറായില്ലേ.."

"ഉറങ്ങാൻ പോകുവായിരുന്നു ഭയ്യാ..
അപ്പോഴാ ദാഹിച്ചേ.. ഇവൾ വെള്ളം കുടിക്കാൻ താഴേക്ക് വന്നതാ.. പിന്നെ പരിചയം ഇല്ലാത്ത സ്ഥലം അല്ലേ, വഴി തെറ്റണ്ട എന്ന് കരുതി ഇവളെ നോക്കി വന്നതാ "..

ഇതിൽ കൂടുതൽ ഇനി എന്ത് തെറ്റാൻ 🤧..
അല്ലെങ്കിലും കാലന് ഒരിക്കലും വഴി തെറ്റില്ലല്ലോ.. ഹെലികോപ്റ്റർ പിടിച്ചാണെങ്കിലും കറക്റ്റ് ടൈം ഇൽ എത്തിക്കോളും 😪..( മൈൻഡ് ആണെ )

"ഉം.. കൂടുതൽ കറങ്ങി നടക്കാതെ പോയി കിടന്നു ഉറങ്ങാൻ നോക്ക്.."

"ഒക്കെ.. ഭയ്യാ.. ഗൂഡ്‌നൈറ്റ്‌ "..

"ഉം.. Goodnight "..

"വാടി ഇങ്ങോട്ട്.."

"അഹ്.. എന്റെ കൈ വലിച്ചു പറിക്കാതെടാ "...

"നിന്റെ കൈ അല്ല.. എന്നെകൊണ്ട് ഒന്നും പറയിക്കരുത് 😤"..

"ഓമു.. ഒന്ന് നിന്നെ "..

ഈശ്വര ഇനി അടുത്തത് എന്ത് കുരിശണോ..
"എന്താ ഭയ്യാ 😁"..

"നാളെ തന്നെ ദേ ഈ നില്കുന്നവൾക്ക് ഒരു പെട്ടി ലോലിപൊപ് വാങ്ങി കൊടുത്തോളണം.. ഇനി അത് കിട്ടാതെന്റെ പേരിൽ പാവം ആൺപിള്ളേരെ ഇട്ടു പീഡിപ്പിക്കണ്ട.. ഇവിടെ വേറെയും പിള്ളേർ ഉള്ളതാ "..

നാറ്റിച്ചു.. പട്ടചാരായം ഒഴിച്ച് നാറ്റിച്ചു 🤧..
എന്റിശ്വരാ ഒരു മലയാളിക്കും കൊടുക്കാതെ ഞാൻ കാത്ത് സൂക്ഷിച്ച എന്റെ ഫസ്റ്റ് കിസ്സ് ഈ അലവലാതി ബംഗാളിക്ക് ആണല്ലോ ഞാൻ കൊടുത്തേ.
ഏത് നേരത്താണോ അഹ് കള്ള് എടുത്തു മുണുങ്ങാൻ തോന്നിയെ..
നീ എന്തിനാ ഓമനക്കുട്ട എന്നെ നോക്കി പേടിപ്പിക്കുന്നെ, ഞാൻ മതിലിൽ കുത്തിവെച്ച ലോലിപൊപ് തിന്നാൻ പോയതല്ലേ 😌.. ഞാൻ അറിഞ്ഞോ കണ്ണ് തുറക്കുമ്പോ അത് കടുവ ആയി മാറുന്നു 😪..
 

"ശെരി ഭയ്യാ.. എന്ന ഞങ്ങൾ അങ്ങോട്ട്‌.."

"ഉം.."

ദാണ്ടേ വീണ്ടും എന്റെ കയ്യും വലിച്ചോണ്ട് ഓടുന്നു.. പറിച്ചെടുക്കലേടാ ദ്രോഹി.. അതുകൊണ്ട് ആവിശ്യം ഉള്ളതാ...

സ്റ്റോപ്പ്‌..
ഹോ അങ്ങനെ കടുവയുടെ കൈയിൽ നിന്ന് രക്ഷപെട്ടു മുറിയിലെത്തി..

കാമു : അല്ല ആരാ ഇതൊക്കെ എവിടെ ആയിരുന്നു ഇത്രയും നേരം സുഖമല്ലേ..

😁😁😁😁

കാമു : ഹയ്.. എന്താ ചിരി...
എന്നെ അഹ് കടുവയുടെ മുൻപിൽ എറിഞ്ഞു കൊടുത്തിട്ട് ഇവിടെ വന്നു ഒളിച്ചിരിക്കുവായിരുന്നോ ചതിയന്മാരെ..

കിരൺ : സ്നേഹം കൊണ്ട മോളെ.. നിന്നെ അഹ് കടുവ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്നത് കാണാൻ ഉള്ള ശേഷി ഈ ചേട്ടനില്ല...

കാമു : കിച്ചുവേട്ട...

കിരൺ : എന്താ കുഞ്ഞേ...

കാമു : ചേട്ടാ എന്ന് വിളിച്ച നാവ് കൊണ്ട് ചെറ്റേ എന്ന് വിളിപ്പിക്കരുത്....

ഗാന്ധു : ഡി നിന്നെ അയാൾ എന്തേലും ചെയ്തോ...

ഓമു : അഹ് ബെസ്റ്റ്, അയാൾ ഇവളെ അല്ല ഇവൾ അയാളെ അഹ് ചെയ്തത്. പാവം എന്റെ ഭയ്യാ.. സ്ട്രോബെറി പൊലിരുന്ന അഹ് ചുണ്ടുകൾ അഹ് ഇവൾ പാണ്ടി ലോറി കേറിയ തവളയെ പോലെ ആക്കിയത് 🤧..

കാമു : 😁 ഒരു കൈ അബദ്ധം..

ഓമു : എന്നാലും നീ കൃത്യമായി കല്യാണ ചെക്കന്റെ ചാരിത്ര്യം തന്നെ മോഷ്ടിച്ചല്ലോ..
പാവം എന്റെ ബാബി..

ഗാന്ധു : ഇവൾ മോഷ്ടിക്കുമെടാ.. ഇവളെ അഹ് കുറുനരിയുടെ ആളാ.. പാവം ഡോറ 😪..

മീര : മതി മതി.. വാ പിള്ളേരെ പോയി കിടന്നുറങ്ങാം.. രാവിലെ ഹൽദി ഉള്ളതല്ലേ..

🛌🛌🛌🛌🛌🛌🛌🛌🛌🛌🛌🛌🛌🛌🛌🛌🛌

ഓമു : നിങ്ങൾ ഇതുവരെ റെഡി ആയില്ലേ.
താഴെ പരുപാടി തുടങ്ങി..

ഗാന്ധു : ഞങ്ങൾ റെഡി വാ പോകാം...

താഴേക്ക് ചെന്നപ്പോൾ കാണുന്നത് എല്ലാവരും കൂടി പെയിന്റ് അടിക്കുന്ന കടുവയെ ആണ്..

കാമു: ഇത് എന്തോന്നാടാ അങ്ങേരെ മഞ്ഞ പെയിന്റിൽ മുക്കി എടുക്കുന്നെ..

ഓമു : പെയിന്റ് അല്ലേടി മഞ്ഞൾ ആണ്. ഇതൊരു ചടങ്ങ.. വാ നമുക്ക് അങ്ങോട്ട് ചെല്ലാം..

മുത്തശ്ശി : മക്കൾ വന്നോ ദാ ചെന്നു മഞ്ഞൾ പുരട്ടികൊടുക്കു..

മുത്തശ്ശി പറയുമ്പോ എങ്ങനെയാ പറ്റില്ല എന്ന് പറയുക 😌..

ഓമുവിന്റെയും ഗാന്ധിയുടെയും ഊഴം കഴിഞ്ഞു എന്റെ ഊഴമായി.. ഞാൻ ബംഗാളിയുടെ അരികിൽ പോയി ഇരുന്നു.
കണ്ട കണ്ട ആലുവ മണപുറത്ത് വെച്ച് കണ്ട പരിജയം പോലുമില്ല😏.

എന്റെ ഉള്ളിലെ ചെകുത്താൻ ഉണർന്നു 😈..

തന്നെ ഞാൻ ഇപ്പൊ ശെരിയാക്കി താരാടാ ബംഗാളി.. ഇതെന്താ പുല്ലൊക്കെ പറിച്ചിട്ടേക്കുന്നെ.. സ്വന്തമായി രണ്ട് സുന്ദര കൈകൾ ഉള്ളപ്പോൾ നമുക്ക് എന്തിനാ ഈ പുല്ലോക്കെ.. ഇങ്ങനെ രണ്ട് കയ്യും മഞ്ഞൾ പാത്രത്തിൽ മുക്കുക, ഇങ്ങനെ ചുറ്റിക്കുക എന്നിട്ട് അതേ പടി എടുത്തു ബംഗാളിയുടെ മുഖത്തു പൊത്തുക.. അരെ വഹ്... അതാ നോക്കു മഞ്ഞൾ കടലിൽ രണ്ട് കടുവ കണ്ണുകൾ.. എന്താ ഭംഗി..
ചുറ്റും കൂടി നിന്നവർ ഒക്കെ അതു കണ്ട് അടക്കി പിടിച്ചു ചിരിക്കാൻ തുടങ്ങി..
കടുവ അവിടെ നോക്കി പേടിപ്പിക്കുന്നുണ്ട്.
ഇത് കണ്ട ഉടനെ ഞാൻ പേടിച്ചു ഓടാൻ പോകുവല്ലേ. നമുക്കിതൊക്കെ ഗ്രാസ് ആണ് ഗ്രാസ് 😏..

അമ്മ : എല്ലാവരും കഴ്ഞ്ഞില്ലേ, ഇനി നീ പോയി കുളിച്ചോ വീർ.. ഓമു ഭയ്യയെ കൂട്ടി മുകളിലേക്ക് ചെല്ല്..

എന്നെ നോക്കി പേടിപ്പിച്ചോണ്ട് കടുവ ഓമനക്കുട്ടന്റെ കൂടെ പോയി.. നമ്മൾ പിന്നെ മേൽക്കൂരക്ക് അപ്പുറത്ത് ഇല്ലാത്ത നക്ഷത്രങ്ങളുടെ കണക്കും എടുത്തു നിന്നു അതും ഈ പട്ടപകൽ 😎..

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"Kiss Me, Close Your Eyes
Miss Me, Close Your Eyes
And Kiss Me,
I Can Read Your Lips
On Your Fingertips
I Can Feel Your Smile
Come On My Lips
And Happiness In Your Eyes

Kiss Me, Close Your Eyes "

അങ്ങനെ പാട്ടും പാടി കടുവായെയും കൊണ്ടുപോയ ഓമനക്കുട്ടനെ തപ്പി ഞാൻ അവന്റെ മുറിയിൽ എത്തി..

ങേ ഇതു ലോക്ക് അല്ലേ.. ഇവനിതെവിടെ പോയി.. കാണുന്നില്ലല്ലോ..

Mr. ഓമനക്കുട്ടൻ.. Where r u my dear..
ടെ കൊച്ചു ബംഗാളി നീ എവിടെ പോയി കിടക്കുവാ.. ദാ താഴെ നിന്നെ അമ്മ അന്വേഷിക്കുന്നു..

അവനെയും വിളിച്ചോണ്ട് മുറിക്കകത്തേക്ക് കയറിയത് മാത്രം ഓർമയുണ്ട്.. പിന്നിൽ ഡോർ ലോക്ക് ആക്കുന്ന സൗണ്ട് കേട്ടാണ് തിരിഞ്ഞു നോക്കിയത് 😳.. OMG..
I'm trapped.. 🤧

ദാണ്ടേ നില്കുന്നു ഡോറും ചാരി കയ്യും കെട്ടി mr. കടുവ..
ഇങ്ങേർക്ക് വേറെ ഒരു പണിയുമില്ലേ, വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ..
ഒരു പണിയും ഇല്ലെങ്കിൽ ഞങ്ങളുടെ സ്കൂളിന്റെ അവിടെ പോയി പാനി പൂരി വിക്കണം mr. പാവം ബാബു സേട്ടന് ഒരു സഹായം ആവട്ടെ 😌..

ഇയാൾ എന്തിനാ മുൻപോട്ടു വരുന്നേ.. ഇങ്ങേരുടെ നോട്ടം അത്ര ശെരിയല്ലല്ലോ..
ഇനി ഇതു മറ്റേതാണോ..
ദത്..
പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല
അറഞ്ചം പുറഞ്ചം ആക്രമിക്കാൻ ആണ് 😎.
അതിനു ഇത് കടുവ അല്ലേ..
അഹ് എല്ലാം ഒരേ വർഗം അല്ലേ.. അപ്പൊ വർഗം സ്വഭാവം കാണിക്കുവല്ലോ..

ങേ ഇത് എന്തുപറ്റി എന്റെ കാലിനു, ഇതെന്തിനാ പിന്നിലോട്ടു പോകുന്നെ..
പിന്നിൽ അല്ലടാ കാല, മുന്നില ഡോർ..
എവിടെ ആരോട് പറയാൻ ആര് കേൾക്കാൻ.. നന്ദിയില്ലാത്ത കാലേവാരി കാലുകൾ 😤..

ഓ മൈ ഗോഡ്.. അങ്ങേര് മുന്നിലേക്ക് വരുന്നു ഞാൻ പിന്നിലേക്ക് പോകുന്നു.. ഇതെവിടെ ചെന്നു നില്കുവോ.. നിന്ന് നിന്ന് നിന്ന്.. എവിടോ തട്ടി നിന്ന്.. ഇതേതാ രാജ്യം..  ഞാൻ കൈകൾ കൊണ്ട് ഒന്ന് പരതി നോക്കി.. ഓഹ് ഭിത്തി ആയിരുന്നോ.. അല്ലെങ്കിലും ഇതുപോലുള്ള സന്ദർഭങ്ങളിൽ എവിടുന്നേലും വലിഞ്ഞു കേറി വന്നോളും ഒരു ഉളുപ്പുമില്ലാതെ നാണമില്ലാത്ത ഭിത്തി 😤..

ദൈവമേ കടുവ എന്റെ തൊട്ടരികിൽ.. അഹ് തല ഒന്ന് താഴ്ത്തു മനുഷ്യ എനിക്ക് ഇങ്ങനെ എപ്പോഴും തല പൊക്കിപിടിച്ചു നോക്കാൻ പറ്റൂല പെടലി ഉളുക്കും..
മൈൻഡ് വോയിസ്‌ ആണെ 😌.. ഇല്ലേൽ ഇങ്ങേരു തന്നെ എന്റെ പെടലി ഓടിക്കും 🤧.

ദാണ്ടേ അങ്ങേരുടെ തല താഴ്ന്ന് വരുന്നു..
എന്റെ മൈൻഡ് വോയ്‌സിന് ഇത്രക്ക് പവറോ.. അഹ് കണ്ണുകൾ എന്നെ തന്നെ ഉറ്റുനോക്കുന്നു.. പതിയെ അഹ് മുഖം എന്റെ മുഖം ലക്ഷ്യമാക്കി താഴ്ന്നു വന്നു..

"ഹ........."

ഈശ്വര ഇതെന്താ കാറ്റു മാത്രേ ഉള്ളോ.. ശബ്ദം എന്താ പുറത്തോട്ട് വരാത്തെ..
വീണ്ടും എന്റെ പേടകം അടിച്ചു പോയോ.. 😳.. ഞാൻ വീണ്ടും അന്ധ അയേ 😭..

ങേ.. ഇതെവിടുന്ന ഈ ചൂടുള്ള കാറ്റ്..
ഇത് കടുവയുടെ തല അല്ലേ, ഇങ്ങേരു ഇതെന്താ കാണിക്കുന്നേ..
ഹമ്മേ.. അയോ.. 🤣🤣🤣🤣🤣🤣
എനിക്ക് ഇക്കിളി ആക്കുന്നെ 🤣🤣🤣🤣🤣
കുറ്റിക്കാട് പോലുള്ള എന്തോ ഒരു സാധനം എന്റെ വലതുകവിളിൽ ഉരഞ്ഞു.. എനിക്ക് ആണേൽ ഇക്കിളി എടുത്തിട്ട് ചിരി സഹിക്കാൻ വയ്യ.. ഞാൻ കിടന്നു കുതറിയപ്പോൾ കടുവയുടെ കൈകൾ എന്റെ അരക്കെട്ടിൽ പതിഞ്ഞു..
അറ്റെൻഷൻ.. 🧍‍♀️
ഒന്ന് ശ്വാസം വിടാൻ പോലും കഴിയാതെ ഷോക്ക് ഏറ്റ കാക്കയെപോലെ ചലിക്കാൻ ആവാതെ ഞാൻ നിന്നു..

കടുവ എന്റെ മുഖത്തുനിന്നും മുഖം പിൻവലിച്ചു എന്റെ മുഖത്തേക്ക് ഉറ്റുനോക്കി. എന്റെ കൃഷ്ണമണികൾ ഒന്ന് ചലിക്കുവാൻപോലുമാകാതെ കടുവയുടെ കണ്ണുകളിൽ ലയിച്ചു നിന്നു.. കടുവയുടെ പിടി ഒന്നുകൂടെ എന്നിൽ മുറുകി.. എന്നെ കടുവയിലേക്ക് കൂടുതൽ അടുപ്പിച്ചു..
അതേ ചൂട് കാറ്റു എന്റെ ഇടതു ചെവിയിൽ തട്ടി. ഞാൻ കണ്ണുകൾ മുറുകെ അടച്ചു..
വീണ്ടും അഹ് കുറ്റികാടുകൾ എന്റെ ഇടത്തെ കവിളിൽ പതിഞ്ഞു...

🤣🤣🤣🤣🤣🤣.. അയോ.... 🤣🤣🤣 അമ്മേ 🤣🤣🤣🤣.. എനിക്ക് ചിരി സഹിക്കാൻ പറ്റുന്നില്ലെ 🤣🤣🤣🤣.. എനിക്ക് ഇക്കിളി എടുത്തിട്ട് മേലെ 🤣🤣🤣🤣🤣🤣..
ചിരി സഹിക്കാൻ വയ്യാതെ ഞാൻ കടുവയുടെ കൈയിൽ കിടന്നു പിടഞ്ഞു 🤣🤣🤣🤣🤣🤣..

അല്പം കഴിഞ്ഞതും കടുവ എന്നിലെ പിടി വിട്ട് എന്നിൽ നിന്ന് അകന്നു മാറി..

🤣🤣🤣🤣🤣🤣🤣🤣🤣🤣 അയോ.. അമ്മേ..
ഞാൻ അപ്പോഴുതേക്കും നിലത്തേക്കിരുന്നു വയറും പൊത്തി ചിരിയായിരുന്നു.. 🤣🤣🤣

ഒരുവിധം എന്റെ ചിരി അടങ്ങിയതും ഞാൻ തലയുയർത്തി നോക്കിയപ്പോൾ കാണുന്നത്. എന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്ന ബംഗാളി കടുവയെ ആണ്..
ഞാൻ നോക്കുന്നത് കണ്ടതും എന്നെ പുച്ഛിച്ചു അങ്ങേര് മുറിവിട്ട് പുറത്തേക്ക് പോയി..

കൊള്ളാല്ലോ എന്നെ ഇക്കിളി ആക്കി ചിരിപ്പിച്ചു കൊല്ലാൻ നോക്കിയതും പോരാ എന്നെ തന്നെ പുച്ഛിച്ചിട്ട് പോകുന്നോ.. ഞാൻ അല്ലേ ഇങ്ങേരെ പുച്ഛിക്കണ്ടേ 🤧😏.

അല്ലെങ്കിൽ വേണ്ട ഇങ്ങേരെ ഒക്കെ പുച്ഛിക്കാൻ പോയ പുച്ഛത്തിനുപോലും സ്വയം പുച്ഛം തോന്നും.. കാമു വിട്ടുകള ചീള് കേസ് 😏...

അവിടെ നിന്ന് എഴുന്നേറ്റു തിരിഞ്ഞതും കണ്ണാടിയിൽ എന്റെ രൂപം കണ്ട് വിജ്രംഭിച്ചുപോയി ഞാൻ.. അഹ് കടുവയുടെ മുഖത്തു ഉണ്ടായിരുന്ന മഞ്ഞൾ മുഴുവൻ അങ്ങേര് എന്റെ മുഖത്തു പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്നു.. കള്ള ബടുവ..
ഇനി ഞാൻ വീണ്ടും കുളിക്കണ്ടേ 🤧..
രണ്ട് ദിവസം കൂടുമ്പോ എങ്കിലും കുളിക്കുന്നെ പോരാളി ചൂരൽ എടുക്കുമ്പോഴാ.. അഹ് ഞാൻ ആണ് ഈ കടുവ കാരണം ഒരു ദിവസം രണ്ടാമത്തെ തവണ കുളിക്കാൻ പോകുന്നെ.. എനിക്ക് വയ്യ, ഇങ്ങേരെ ഞാൻ മുക്കി കൊല്ലും നോക്കിക്കോ 😤...

കനി....

ഇതാ ഓമനക്കുട്ടനെ ശബ്ദം അല്ലേ.. ഇവൻ പുറത്തുണ്ടായിരുന്നോ.. എന്നിട്ടാണോ എന്നെ കടുവക്ക് മുൻപിൽ എറിഞ്ഞു കൊടുത്തേ.. ഇവനുള്ള ചായയും പരിപ്പുവടയും ആദ്യം കൊടുക്കണം.. എന്നിട്ട് ബാക്കി അവന്റെ സേട്ടൻ ബംഗാളിക്കും.. 😤

കനി.. നീ എവിടാ..

"ദാ വരുന്നു കുട്ടാ.. ഒരു 5 മിനിറ്റ്.. വേറെ എവിടെയും പോകല്ലേ, അവിടെ തന്നെ നിക്കണേ..സേച്ചി ദേ ഇപ്പൊ വരാം 😁"..

😈😈....
 

തുടരും....

 


മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 4

മേനേ പ്യാർ കിയ പ്യാർ കിയ തൊ ഡർന ക്യാ 💘 - 4

4.5
2376

പാർട്ട്‌ 4   അയോ ഓടി വായോ എന്നെ തല്ലി കൊല്ലുന്നേ.. ആരേലും രക്ഷിക്കോ.. ഗാന്ധു : ഡി കാമു.. എന്താടി ഇതു.. എന്തിനാ നീ ഇവനെ തല്ലുന്നത്.. കാമു : തല്ലുവല്ല, ഇവനെ ഞാൻ കൊല്ലും 😤.. ഈ കണ്ണി ചോര ഇല്ലാത്തവൻ ഒരു പാവം മാൻപേടയെ അഹ് കടുവക്ക് മുൻപിൽ എറിഞ്ഞു കൊടുത്ത കാപാലിക്കാൻ ആണ് ഇവൻ... ഗാന്ധു : കടുവ മനസിലായി.. ആരാ ഈ മാൻപേട 🤔.. കാമു : ഇങ് വാ പറഞ്ഞു തരാം 😠.. ഗാന്ധു : ഓഹ് വേണ്ട 😁.. ഓമു : നിന്നോട് ആരാടി അങ്ങോട്ട് ചെന്ന് കയറിക്കൊടുക്കാൻ പറഞ്ഞത്.. കാമു : നിന്നോട് ആരാടാ അങ്ങേരെ അങ്ങോട്ട്‌ കൊണ്ടുപോകാൻ പറഞ്ഞത്. അങ്ങേർക്ക് സ്വന്തമായി റൂമില്ലേ 😤 ഓമു : ഭയ്യയുടെ മുറിയിൽ ചെന്നപ്പോൾ ബാത്‌റൂമ