Aksharathalukal

ലയ 🖤-20

മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ട് പോകുംപോലെ....
.................

കണ്ണ് തുറക്കുമ്പോൾ ഏതോ ഒരു മുറിയിൽ താൻ കിടക്കുക ആയിരുന്നു....

വലത് ഭാഗത്തു ഒരു കസേരയിൽ ഇരുന്ന് ദേവൻ ഉറങ്ങുന്നുണ്ടായിരുന്നു....

ഞെട്ടി പിടഞ്ഞവൾ എണീറ്റപ്പോഴാണ് തന്റെ തൊട്ടടുത്തായി അമ്മ ഇരിക്കുന്നത് അവൾ ശ്രെദ്ധിച്ചത്.....


മുറിയിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ തങ്ങൾ ഇതുവരെ അവിടെ നിന്ന് പോയില്ലെന്നവൾക്ക് മനസ്സിലായി...

അമ്മയെ അവൾ തട്ടി വിളിച്ചു.... അവളെ കണ്ടതും അമ്മ അവളെ തലോടി അവളോട് കുഴപ്പമൊന്നുമില്ലല്ലോ എന്നും മറ്റും ചോദിച്ചു... അതിൽ നിന്ന് തന്നെ അമ്മ നന്നായി പേടിച്ചെന്ന് അവൾക് മനസ്സിലായി....

ദേവനും അപ്പോഴേക്കും എഴുനേറ്റിരുന്നു... അവരെല്ലാവരും അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു..

അവളോടാരും ഒന്നും ചോദിച്ചതുമില്ല... അവളായി അവരോടൊന്നും പറഞ്ഞതുമില്ല...

ദേവൻ ഡ്രൈവിംഗിനിടയിലും അവളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു... ആ വീടും പരിസരവും കാണുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും എന്നതിൽ അവർക്കെല്ലാവർക്കും ഒരു ഭയമുണ്ടായിരുന്നു...


അന്ന് രാത്രി ആഹാരം കഴിക്കുമ്പോൾ അച്ഛൻ അവർ എല്ലാവരോടും ആയി പറഞ്ഞു.. നാളെ അവിടെ കുറച്ചു പൂജയും മറ്റും ഏർപ്പാടാക്കിയിട്ടുണ്ട്.. കുറച്ചു ദിവസം നമ്മൾ അവിടെയാകും താമസം...

ഇനി ആ വീട്ടിൽ താമസിക്കണമെങ്കിൽ പൂജ നടക്കണമെന്ന് മാത്രമേ അച്ഛൻ പറഞ്ഞുള്ളു.

ഇത്കേട്ട ലയ ആകെ തരിച്ചിരുന്നു...

അവൾ മറുത്തൊന്നും പറഞ്ഞില്ല.....

അന്ന് രാത്രി അവൾക്കുറങ്ങുവാൻ കഴിഞ്ഞില്ല..... എന്തോ അവൾക്കായി അവിടെ കാത്ത് വെച്ചത് പോലെ അവളുടെ മനസ്സ് പറഞ്ഞു...


എപ്പോഴോ അവളൊന്ന് മയങ്ങി....


പിറ്റേന്ന് അവർ എല്ലാവരും കൂടെ വീണ്ടും അവിടേക്ക് തിരിച്ചു.....



പൂജയും മറ്റും നടക്കുമ്പോൾ അവൾ അസ്വസ്ഥത ആയിരുന്നു.. ആരോ തന്നെ വിളിക്കുന്നത് പോലെ അവൾക്ക് തോന്നി... ഉച്ചയോട് കൂടെ പൂജയെല്ലാം കഴിഞ്ഞിരുന്നു.....


പൂജ കഴിഞ്ഞതും അവർ ഓരോരുത്തരും ഓരോ മുറിയിലേക്ക് പോയി....

മുകളിലെ മുറിയിലേക്കായിരുന്നു ലയ പോയത്.. എന്ത്‌ കൊണ്ടോ..അവൾക്ക് ആ മുറി ആയി ഒരു ആത്‍മബന്ധം തോന്നി.... ആ മുറി ആകമാനം വീക്ഷിച്ചു അവൾ അവളുടെ സാധനങ്ങൾ അവൾ ഒതുക്കി വെചച്ചു..

ഒതുക്കി കഴിഞ്ഞവൾ ആ മുറിയെല്ലാം അടുക്കി പെറുക്കി വെച്ച് അവിടത്തെ ജനൽ തുറന്നിട്ടു.. വളരെ മനോഹാരിത നിറഞ്ഞ കാഴ്ചയായിരുന്നു അവൾക് കാണാൻ കഴിഞ്ഞത്.. ദൂരെ ഒരു കുളം കാണമായിരുന്നു... വീടിന്റെ അടുത്തുള്ള മാവിൽ നിന്ന് കിളികളുടെ കളകളാരവം കേൾക്കനുണ്ടായിരുന്നു...

നല്ല തണുത്ത കാറ്റവളെ തഴുകി പോയി... മെല്ലെ അവൾ ബെഡിൽ വന്നിരുന്നു... മയങ്ങിപ്പോയി....

നിറയെ പുസ്തകങ്ങളും മറ്റും അടുക്കി വെച്ചൊരു മുറി സ്വപ്നം കണ്ടായിരുന്നു അവൾ ഞെട്ടി എഴുന്നേറ്റത്... അത് ഈ വീട്ടിലെ ഒരു മുറിയാണ് എന്നവൾക്ക് ഉറപ്പായി...തന്റെ . മുറിയിൽ നിന്ന് പുറത്തേക് അവൾ ഇറങ്ങി.. കുറച്ചപ്പുറത്തായി ഒരു മുറി അടഞ്ഞു കിടക്കുന്നത് കണ്ടു..

അവൾ പോലുമറിയാതെ അവളുടെ കാലുകൾ ആ മുറിയെ ലക്ഷ്യമാക്കി നടന്നു..


തുടരും. 🖤


ലയ 🖤-21

ലയ 🖤-21

4.8
2164

ആ വാതിൽ തള്ളി തുറക്കുവാനായി കൈ പൊക്കിയതും ആ വാതിൽ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു.... ദേവൻ വാതിൽ തുറന്നതും ആകെ സ്തംഭിച്ചു നിൽക്കുന്ന ലയയെ ആണ് കണ്ടത്.. ദേവൻ :എന്താടോ.. എന്ത് പറ്റി... ഒന്നുമില്ലെന്ന് തല കൊണ്ട് കാണിച്ചവൾ വേഗം തന്നെ മുറിയിലേക്ക് പോയി... ലയ : ശെ മോശായി... അങ്ങേര് എന്ത് കരുതിക്കാണുമോ... അപ്പോഴേക്കും ദേവൻ അവളുടെ മുറിയിലേക്ക് വന്നിരുന്നു... ദേവൻ : എടൊ.... താൻ വരുന്നോ... നമുക്ക് ഇവിടൊന്ന് ചുറ്റി കറങ്ങാം.... ഈ വീടൊക്കെ എല്ലാം ഒന്ന് നോക്കി കാണാം... അവൾക്കും അത് നല്ലതാണ് തോന്നി.. അവർ രണ്ടുപേരും കൂടെ ആ വീടും പരിസരവും എല്ലാം കാണുവാനായി ഇറങ്ങി.. ചില സ്ഥലങ്ങൾ എല്