Aksharathalukal

ഒരു മൂക്കുത്തി പ്രണയം - 1

പാർട്ട്‌ 1


ക്ലാസ്സ്‌ കഴിഞ്ഞു കോളേജിന്റെ ഗേറ്റിൽ എത്തിയപ്പോൾ കണ്ടു എന്നെ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെ. അവനെ കണ്ടതും വേഗം അടുത്തേക്ക് പോയി..

ഒരു പടു നേരം ആയോ എത്തീട്ട്.

ഇല്ലെടീ. ഇപ്പൊ എത്തിയെ ഉള്ളു.
അതും പറഞ്ഞു അവന് നടന്നു. കൂടെ ഞാനും.

അമ്മുട്ട എനിക്ക് സൂപ്പർ മാർക്കറ്റിൽ ഒന്ന് കയറണം. നിനക്ക് തിരക്കില്ലല്ലോ അല്ലെ

എനിക്കെന്തു തിരക്ക്. നമുക്ക് പോകാം. വാ.
അതും പറഞ്ഞു അവന്റെ കയ്യും പിടിച്ചു സൂപ്പർ മാർക്കറ്റ് ലക്ഷ്യം വേച്ചു നടന്നു.

ഡീ നീ അച്ഛയോട് പറഞ്ഞോ.

ഇല്ലടാ . പറയാൻ തോന്നിയില്ല. പറഞ്ഞാൽ അച്ഛാ സമ്മതിക്കും. എന്നാലും പാവം തോന്നുവാ.
എനിക്ക് വേണ്ടിയാ ഈ കഷ്ടപ്പെടുന്നത് മുഴുവൻ. അറിയാം. എന്നാലും കാല്  വേദന കൂടീട്ട് ഡോക്ടറെ കാണിക്കാൻ പറഞ്ഞിട്ട് കേൾക്കാത്ത ആളാ. കയ്യിൽ ഒന്നും കാണില്ല. എന്നാലത്തോട്ട്  സമ്മതിക്കുമില്ല.

ഞാൻ തരാമെടി ക്യാഷ്. ഉപ്പ വിളിച്ചപ്പോ ഞാൻ പറഞ്ഞു. അപ്പൊ ഉപ്പച്ചി പറയാ ഉമ്മീടെ കയ്യീന്ന് വാങ്ങാൻ. ഞാൻ പറഞ്ഞു എന്റെ കയ്യിലുണ്ടെന്ന്.
നാളെ ശനി അല്ലെ. നാളെ പോകാം. ട്ടോ

വേണ്ട. ക്യാഷ് എന്റെ കയ്യിലും ഉണ്ട്. ആ കുടുക്ക പൊട്ടിച്ചാൽ കിട്ടും. എന്നാലും അനാവശ്യ ചിലവ് ആകുമോ എന്റെ എന്ന് തോന്നുവാ .

നീ ഒന്നും പറഞ്ഞു ഒഴിയണ്ട അമ്മു. നാളെ ഒരു പത്തുമണി ആകുമ്പോതെക്കും ഒരുങ്ങി നിന്നോ. ഞാൻ വരാം. നമുക്ക് ഒന്നിച്ചു പോകാം.

സംസാരിച്ചു നടന്നത് കൊണ്ട് സ്ഥലം എത്തിയത് അറിഞ്ഞില്ല.

അച്ഛയോട് ഏതായാലും പറയാത്തത് കൊണ്ട് ഇനി ഇപ്പൊ പറയണ്ട. നമുക്ക് നാളെ പോയി വന്നിട്ട് പറയാം.

അവന് പറഞ്ഞപ്പോ തലയാട്ടി സമ്മതിച്ചു.

സൂപ്പർ മാർക്കറ്റിന്റെ ഉള്ളിലേക്ക് കരറിയാതെ കണ്ടു ഏതോ കസ്റ്റമർക്ക് അവർ പറയുന്ന സാദനം എടുത്തു കൊടുക്കുന്ന അച്ഛയെ. കാൽ നല്ല വേദന ഉണ്ടെന്ന് ആ നിർത്താം കണ്ടാൽ തന്നെ അറിയാം.

സിദ്ധു അവന് വേണ്ട സാദനം നോക്കാൻ പോയപ്പോൾ അവൾ  അച്ഛയുടെ അടുത്തേക്ക് പോയി.

പിറകിൽ പോയി നിന്ന് വിളിച്ചു. എസ്ക്യൂസ്‌ മി, ഒരു ചെയർ കിട്ടുമോ .

അവളാണെന്ന് മനസ്സിലായിട്ടാകും, തിരിഞ്ഞു നോക്കിയില്ല.

അയാൾ അച്ഛയുടെ കയ്യിൽ നിന്നും വേണ്ട സാദനം വാങ്ങി ബില്ലിംഗ് കൗണ്ടറിലേക്ക് പോയി.

അയാൾ പോയതും അച്ഛൻ തിരിഞ്ഞു നിന്ന് എന്റെ ചെവിക്ക് പിടിച്ചു.

കാന്താരി... നീ എന്റെ കയ്യിൽ നിന്നും മേടിക്കും.

വാത്സല്യം നിറഞ്ഞ ആ ശാസന കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.

വിട് അച്ഛാ നോവുന്നു.
അത് പറഞ്ഞതും ആള് പിടി വിട്ടു.

എനിക്ക് നോവുന്നത് അച്ചക്ക് സഹിക്കില്ല.

എന്താ ഇവിടെ.

സിദ്ധുവിന് പർച്ചേസ്  ഉണ്ട്.

മ്മ്. കഴിഞ്ഞ വീട്ടിൽ പൊക്കോ. അവിടെ ആള് കാത്തു നിൽക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.

അതും പറഞ്ഞു തിരിഞ്ഞ അച്ഛന് ഒന്ന് നിന്നു.
എന്നിൽ ഒരു പുഞ്ചിരി ഉണ്ടായത് ഞാൻ അറിഞ്ഞു.

ഈ നിർത്താം പ്രെദീക്ഷിച്ചത് ആണ്.

നിനക്ക് എന്തെങ്കിലും വേണോ കണ്ണാ.

ഒത്തിരി ഇഷ്ടത്തോടെ എന്നെ വിളിക്കുന്നതാ കണ്ണാ എന്ന്.

വേണ്ടച്ചേ. ഞാൻ ഇവിടെ നിന്നോളം. അച്ഛൻ പൊയ്ക്കോ. സിദ്ധു വന്നാൽ ഞാൻ പോകും.

അത് കേട്ടതും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അച്ഛൻ അവിടെ നിന്നും പോയി. പെട്ടന്ന് തന്നെ തിരിച്ചു വന്നു.

കയ്യിലേക്ക് കടല മിട്ടായിയുടെ ഒരു പൊതി വേച്ചു തന്നു.

വഴി നീളത്തിന. അവനും കൊടുത്തേക്ക്. നെറ്റിയിൽ ഒരു ചുംബനം തന്ന് അച്ഛന് പോയി. ഞാൻ ഒരു പുഞ്ചിരിയോടെ അതും  നോക്കി നിന്നു.
അപ്പോഴേക്കും സിദ്ധു വന്നു. ഞങ്ങൾ നേരെ ബസ് സ്റ്റോപ്പിൽ പോയി നിന്നു.

ബസ് വന്നു നിന്നപ്പോൾ സിദ്ധു പിറകിലൂടെയും ഞാൻ മുന്നിലൂടെയും കയറി. നല്ല തിരക്കുള്ളത് കൊണ്ട് തികിലും തിരക്കിലും പെട്ട് ഞാൻ പിറകിലെത്തി.

അവിടുന്ന് ഒരു അര മണിക്കൂർ യാത്ര ഉണ്ട് വീടിന്റെ അടുത്തുള്ള സ്റ്റോപ്പിലേക്ക്. അപ്പോഴേക്കും ഞാൻ എന്നെയും സിദ്ധുവിനെയും ഒന്ന് പരിചയപ്പെടുത്താം.

ഞാൻ ഗൗതമി കൃഷ്ണൻ.. അച്ഛൻ കൃഷ്ണൻ. അമ്മ സിന്ധു. എന്റെ അമ്മ ഞാൻ ചെറുതായിരുന്നപ്പോൾ മരിച്ചു പോയി. ടെറസിൽ തുണി വിരിക്കാൻ കയറിയത. അവിടുന്ന് താഴേക്ക് വീണു. എങ്ങനെ വീണെന്ന് ആർക്കും അറിയില്ല. അപ്പോൾ തന്നെ മരിക്കുകയും ചെയ്തു.

ഇപ്പൊ ഞാനും അച്ഛനും മാത്രെ ഉള്ളു വീട്ടിൽ. ആള് സൂപ്പർ മാർക്കറ്റിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യാണ്.

അമ്മ മരിച്ചതിൽ പിന്നെ പലരും നിർബന്ധിച്ചെങ്കിലും അച്ഛൻ വേറെ കല്യാണം കഴിച്ചില്ല. എന്റമ്മയെ മറന്ന് ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു. അമ്മ മരിക്കുമ്പോൾ എനിക്ക് മൂന്ന് വയസ്സൊ മറ്റോ ആണ് പ്രായം.

അന്ന് മുതൽ ഇന്ന് വരെ ഒറ്റക്ക് ഒരു യാത്ര ആണ് എന്നെയും ചേർത്ത് നിർത്തി. എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന എന്റെ തണൽ മരം.

അമ്മ പോയതിൽ പിന്നെ അച്ഛൻ എന്നെ ജോലിക്ക് പോകുമ്പോൾ അടുത്ത വീട്ടിലെ റംല ഉമ്മയുടെ അടുത്ത് നിർത്തും. അല്ലെങ്കിൽ അച്ഛന്റെ കൂടെ കൊണ്ട് പോകാൻ നിൽകുമ്പോൾ അവർ നിർബന്ധിച്ചു എന്നെ അവിടെ നിർത്തിക്കും എന്ന് പറയുന്നതാകും ശെരി.

ഉമ്മയുടെ കെട്ടിയോൻ മജീദ് ഉപ്പ ഗൾഫിൽ ആണ്. അവർക്ക് എന്റെ സെയിം പ്രായത്തിലുള്ള ഒരു മോൻ ഉണ്ട്. സിദ്ധീക്. എന്റെ സിദ്ദു.
അന്ന് തൊട്ട് ഉള്ള കൂട്ടാണ് ഞങ്ങൾ.
എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് അച്ഛയും സിദ്ദുവും. ഇന്ന് വരെ ഇവരെ മറച്ചു ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

പഠിച്ചതും വളർന്നതും എല്ലാം ഒന്നിച്ചു. എന്റെ സ്വന്തം ഏട്ടന്റെ സ്ഥാനം ആണ് അവന്.
പ്ലസ് ടു കഴിഞ്ഞപ്പോൾ അവന് എഞ്ചിനീയറിങ്ങിനു ചേർന്നു. എനിക്ക് ഡിഗ്രി ചെയ്തു പിജിക്ക് ചേരാനാണ് ആഗ്രഹം.

ഓരോന്ന് പറഞ്ഞു പറഞ്ഞു സ്റ്റോപ്പ്‌ എത്തി.
സ്റ്റോപ്പ്‌ ഇറങ്ങി സിദ്ധുവിന്റെ കൂടെ നടന്നു.

വീടെത്തും വരെ ഞാനും അവനും കോളേജിലെ വിശേഷങ്ങൾ പറയുന്നുണ്ട് അഞ്ചു മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് എത്തി.
റോഡിന്റെ ഇരുവശത്തുമായിട്ടാണ് ഞങ്ങളുടെ രണ്ടു പേരുടെയും വീട്. ചെറിയ ഒരു പോക്കറ്റ് റോഡ്. അതികം വാഹനങ്ങൾ ഒന്നും വരാറില്ല. വീടിന്റെ അപ്പുറം നെൽപാടം ആണ്.

ഒരു രണ്ടേക്കർ ഭൂമിയിൽ ഒരു ഒരു നില വാർപ്പ് വീട്. മുത്തച്ഛന്റെ ഓരി കിട്ടിയത് ആണ് സ്ഥലം.കയറി ചെല്ലുള്ളത് സിറ്റ് ഔട്ടിൽ ആണ്. ചുറ്റും തിണ്ട് കെട്ടി ഇരിക്കാൻ പാകത്തിന് ആക്കിയിട്ടുണ്ട്. അവിടുന്ന് നേരെ ഹാളിലേക്ക്. നീളത്തിലുള്ള ഹാളിന്റെ ഒരു വശത്തു രണ്ടു ബെഡ്‌റൂം ഉണ്ട്. അപ്പുറത്തെ സൈഡിൽ ഒരു ബെഡ്‌റൂമും പിന്നെ അടുക്കളയും.
അച്ഛന്റെ റൂമും പിന്നെ അടുക്കളയോട് ചേർന്ന റൂമും ബാത്ത് അറ്റാച്ചഡ് ആണ്. ഇത്രയുമാണ് ഞങ്ങളുടെ കൊട്ടാരം.

അകത്തു കയറി ബാഗ് എടുത്തു വേച്ചു. അച്ഛൻ വാങ്ങി തന്ന മിട്ടായി ബസ് ഇറങ്ങി പോരുന്ന വഴി രണ്ടു പേരും കൂടി കഴിച്ചു.

അടുക്കളയിൽ ചെന്ന് ഒരു ചായ ഇട്ട് കുടിച്ചു.

അപ്പോഴേക്കും സിദ്ധു ഒരു പ്ലേറ്റിൽ പഴം പോരി കൊണ്ട് വന്നു.

നീ ഇന്നലെ പറഞ്ഞില്ലേ പഴം പോരി കഴിക്കാൻ തോന്നുന്നെന്ന്. ഞാൻ ഉമ്മിയോട്‌ പറഞ്ഞിരുന്നു. ന്നാ ഇത് കഴിച്ചോ.
ഞാൻ അപ്പോഴേക്കും ഈ ഡ്രസ്സ്‌ ഒന്ന് മാറിയിട്ട് വരാം.
അതും പറഞ്ഞു അവന് പ്ലേറ്റ് അവിടെ വേച്ചു പോയി. പഴം പോരി എനിക്ക് ഒത്തിരി ഇഷ്ടമാണ്.
ഇടക്ക് ഉമ്മി ഉണ്ടാക്കി തരും. ഇപ്പൊ കുറച്ചായി ഉണ്ടാക്കിയിട്ട്.

ഒരു മൂന്നെണ്ണം അച്ചക്ക് മാറ്റി വേച്ചു ബാക്കി കഴിച്ചു. എന്നിട്ട് പോയി ഡ്രസ്സ്‌ മാറി വന്നു. അടുക്കള വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി. അവിടെ ഒരു അടുക്കള തോട്ടം ഉണ്ട്. ക്ലാസ്സ്‌ കഴിഞ്ഞു വന്നാൽ പിന്നെ അവിടെയാണ് പണി.
ഒരു വിധം വീട്ടിലേക്ക് വേണ്ട സാധനങ്ങൾ അവിടെ നാട്ടു പിടിപ്പിച്ചിട്ടുണ്ട്.. അത്രയും ചിലവ് കുറക്കാമല്ലോ..

പത്താം ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ ഇരിക്കുന്ന സമയത്ത് ഒരു രണ്ടു മാസം തയ്യൽ പഠിക്കാൻ പോയിരുന്നു. അത് കൊണ്ട് ഇപ്പൊ ഡ്രസ്സ്‌ ഒന്നും റെഡിമേഡ് എടുക്കാറില്ല. ഞാൻ തന്നെ തൈക്കും.

അച്ചക്ക് കാലിന് നീര് വരാൻ തുടങ്ങിയിട്ട് വർഷം കുറെ ആയി. രാ പകലില്ലാതെ ഒരേ നിൽപ്പല്ലേ. അതിന്റെ ആകും.

കഴിയുമ്പോലെ ഞാൻ ചിലവ് കുറക്കാൻ നോക്കുന്നുണ്ട്. പാവം. എനിക്ക് വേണ്ടിയാ ഒരു പരാതിയും പരിഭവവും ഇല്ലാതെ ഇങ്ങനെ കഷ്ടപ്പെടുന്നത്.

തൈകൾ നനക്കുന്നതിന്റെ ഇടയിൽ ചിന്തകൾ കാട് കയറുന്നുണ്ട്.
പകമായ വിളവുകൾ പറിച്ചു ഒരു കുട്ടയിൽ ആക്കി.

നനച്ചു കഴിഞ്ഞു കുട്ടയും എടുത്തു അടുക്കളയിൽ കൊണ്ട് വേച്ചു. അതിൽ നിന്നും കുറച്ചു വേറെ ഒരു കവറിലിട്ട് അതുമായി വീടിന്റെ മുൻവശത്തേക്ക് പോയി.

നിറയെ ചെടികൾ ഉണ്ട്. വീടിന് ആകെ അലങ്കാരം എന്ന് പറയാൻ  ഈ ചെടികളെ ഒള്ളു. എല്ലാത്തിനും നനക്കണം. പകൽ വെയിലിൽ ആകെ തളർന്നിട്ടുണ്ട്. അത് കൊണ്ട് കുറച്ചു ദൂരെ നിന്നു കൊണ്ട് ഹോസ് പിടിക്കും. വെള്ളം വരുന്നിടം വിരൽ കൊണ്ട് പ്രെസ്സ് ചെയ്തു പിടിച്ചാൽ മഴ പെയ്യും പോലെ ഇലകളും മണ്ണും എല്ലാം നനയും.
നനച്ചു കൊണ്ടിരിക്കുമ്പോൾ സിദ്ധു വന്നു. അവനോട് സംസാരിച്ചു കൊണ്ടങ്ങനെ ജോലി ചെയ്തു.

ചെടികൾ നനച്ചു കഴിഞ്ഞു ഹോസും കൊണ്ട് ടെറസിലേക്ക് കയറി. പുറത്തു തന്നെ ആണ് കോണി. വീടിന്റെ മുകളിൽ വെള്ളം കട്ടിക്ക് നനച്ചു. ഇല്ലെങ്കിൽ രാത്രി ചൂട് എടുത്തിട്ട് ഉറങ്ങില്ല. ഇങ്ങനെ ചെയ്താൽ ചൂട് കുറയും.

ഒരു വിധം പണി കഴിഞ്ഞു വേഗം പോയി കുളിച്ചു. അടുക്കളയിൽ വൈകുന്നേരം പാചകത്തിന് സിദ്ധുവും കൂടും. എല്ലാം റെഡി ആക്കി വെച്ച് ബാഗ് എടുത്തു സിദ്ധുവിന്റെ വീട്ടിൽ പോയി.മാറ്റി വെച്ച പച്ചക്കറിയും കൊണ്ട് പോയി. ഇനി അച്ഛൻ വരുന്നത് വരെ അവിടെ ആണ്.

.
.
പഴം പോരി ഇഷ്ടമായോ പെണ്ണെ. ഉമ്മിയാണ്.

പിന്നെ, സൂപ്പർ അല്ലെ. അല്ലെങ്കിലും ന്റുമ്മ പാചകത്തിൽ പണ്ടേ പുലിയല്ലേ 

മതി സോപ്പ്.
അല്ല നീ  മൂക്ക് കുത്താൻ പോകാണെന്ന് കേട്ടു.
ഒരു മാതിരി ആളെ കളിയാക്കുന്ന പോലെ ആണ് ഉമ്മി ചോദിച്ചത്.

അതെന്താ ഉമ്മീടെ മോൻ കേട്ടാണ് പോകുന്ന പെണ്ണിനെ മൂക്കുത്തി ഇടാൻ പാടു. ഞാൻ ഇട്ട കൊള്ളൂലെ.

ഒന്ന് കെറുവിച്ചു കൊണ്ട് മറുപടി പറഞ്ഞു.

ന്റെ മോള് ഒരു പൊട്ടു തൊട്ടില്ലെങ്കിൽ പോലും ഭംഗിയാ. ഇനിപ്പോ മൂക്കുത്തി ഇട്ടാൽ കൃഷ്ണന് ഇപ്പോളെ കെട്ടിക്കേണ്ടി വരും. ചെക്കന്മാർ വഴി നടക്കാൻ സമ്മതിക്കൂല. ന്റെ കുഞ്ഞിന് അന്റെ ബോഡി ഗാർഡ് ആയി നടക്കാം.

ഉമ്മി പറഞ്ഞപ്പോ ചിരിയാണ് വന്നത്.

ഒരുങ്ങാനൊന്നും താല്പര്യം ഇല്ല.
പൊട്ടു തോടും. അത് എനിക്കിഷ്ടമാണ്. കണ്ണ് എഴുതാതെ നടന്നിട്ട് ഉമ്മിയാണ് എല്ലാം ഇട്ട് തരുന്നത് കണ്ണുകൾ വലിട്ടെഴുതി ഇച്ചിരി പൗഡർ തൂവി തരും. മുടി എല്ലാം കൊതി പിന്നി ഇട്ട് തരും. ഇടുപ്പെറ്റം ഉള്ള കറുത്ത ഇട തൂർന്ന മുടി കെട്ടിവെച്ചാൽ ഉണങ്ങില്ല. അത് കൊണ്ട് എന്നും അഴിച്ചിടും.

ഉമ്മിക്ക് സ്ഥിരം എന്നെ ഒരുക്കുന്ന പണിയാണ്. അവസാനം ഞാൻ തന്നെ ഇട്ടോളാം എന്ന് പറഞ്ഞു
ഇപ്പൊ പൊട്ടിന്റെ കൂടെ കണ്ണെഴുതും.


നാളെ പോയി കുത്തിക്കോ. ആദ്യമായിട്ടാണ് എന്റെ കുഞ് ഒരാഗ്രഹം പറയുന്നത്. നല്ല ഒരു മൂക്കുത്തി വാങ്ങി കൊടുക്ക്. അതിന്റെ ചിലവ് ഞാൻ എടുത്തോളാം.

ഉമ്മി സിദ്ധുവിനോട്  പറയുന്നത് കേട്ടാണ്  ചിന്തയിൽ നിന്നും ഉണർത്തിയത്.

വേണ്ട ഉമ്മി. എന്റെ കയിൽ ഉണ്ട്.

അത് പറഞ്ഞാൽ പറ്റില്ല. ഞാൻ തരും ക്യാഷ്. ഇനി ഒന്നും പറയണ്ട. സന്ധ്യയായി. പോയി ഇരുന്ന് പഠിക്കാൻ നോക്ക്.

അതും പറഞ്ഞു ഉമ്മി ഞങ്ങളെ ഓടിച്ചു വിട്ടു. സിദ്ധുവിന്റെ റൂമിൽ ഇരുന്നാണ് പഠിക്കുന്നത്. രാത്രി ഒമ്പത് മണി ആയപ്പോൾ അച്ഛൻ വന്നു.
അച്ഛന്റെ കൂടെ വീട്ടിൽ പോയി ഫുഡ്‌ അടിച്ചു അച്ഛനെയും കെട്ടിപ്പിടിച്ചു ഉറങ്ങി.നാളെ മൂക്ക് കുത്തുന്നതും ഓർത്തു കൊണ്ട്.

തുടരും

ആരെങ്കിലും ഉണ്ടോ വായിക്കാൻ. ഉണ്ടെങ്കിൽ പറഞ്ഞോ. ബാക്കി തരാം