Aksharathalukal

പാർവതി ശിവദേവം - 42

Part -42
 
"തുമ്പി ഞാൻ ...."രേവതി എന്തോ പറയാൻ ശ്രമിച്ചതും പാർവണ അവളെ ദേഷ്യത്തോടെ ഒന്നു നോക്കി. ശേഷം തന്റെ ബാഗും എടുത്തു നേരെ റൂമിൽ കയറി ശക്തമായി വാതിലടച്ചു .
 
അതിൽനിന്നും അവളുടെ ദേഷ്യം എത്രത്തോളം ഉണ്ട് എന്ന് ദേവക്കും രേവതിക്കും മനസിലായിരുന്നു .
 
 
"ദേവേട്ടാ അവൾ ..."രേവതി നിറമിഴികളോടെ പറഞ്ഞു.
 
 
" നീ ഇങ്ങനെ കരയാതെ എന്റെ ദേവു.പാർവണക്ക് ചെറിയൊരു തെറ്റിദ്ധാരണ വന്നതാണ്. അവളെ പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ കാര്യം അവളോട് നീ പറഞ്ഞിരുന്നില്ലാല്ലോ."
 
 
" ഞാൻ പലവട്ടം പറയാൻ ശ്രമിച്ചതി ദേവേട്ടാ.പക്ഷേ പറ്റിയില്ല." അവളുടെ കണ്ണുകളിൽ നിന്നും അപ്പോഴേക്കും കണ്ണീർ ഒഴുകി ഇറങ്ങിയിരുന്നു.
 
 
" വിഷമിക്കേണ്ട നമുക്ക് എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു മനസ്സിലാക്കാം ."
ദേവ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു .
 
"എന്നാ ഞാൻ ഇറങ്ങാ." ദേവാ അത് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി .രേവതി അവൻ പോകുന്നത് നോക്കി കുറച്ചുനേരം അവിടെ തന്നെ നിന്നു.
 
ശേഷം തിരികെ വന്ന് പാർവ്വണയെ ഡോറിൽ തട്ടി കുറെ നേരം വിളിച്ചു എങ്കിലും അവൾ വാതിൽ തുറന്നില്ല.
 
 
_____________________________________________
 
 
റൂമിൽ കയറി വാതിലടച്ച പാർവണ നേരെ ബാത്റൂമിലേക്ക്  കയറി. അത്രനേരം അടക്കി പിടിച്ചിരുന്ന സങ്കടം അവൾ കരഞ്ഞു തീർത്തു.
 
 
 ഇന്നലെ വരദയെ തിരികെ  പറഞ്ഞയച്ചു എന്നുപറഞ്ഞ് അവൾ വിളിച്ചപ്പോൾ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നിയതുകൊണ്ടാണ് പാർവണ ആ സമയത്ത് രേവതിയെ വിളിച്ചത് .
 
 
ഒറ്റയ്ക്ക് കിടക്കാൻ പേടിയുള്ള രേവതി എന്തിനാണ് വരദയെ പറഞ്ഞയച്ചത് എന്ന് പാർവണക്കും ഒരു സംശയം ഉണ്ടായിരുന്നു .
 
 
അവളെ വിളിച്ചു ഫോണിൽ സംസാരിക്കുന്നതിന് ഇടയ്ക്കാണ് തനിക്ക് പരിചിതമായ ഏതോ ഒരു ഫോണിന്റെ റിങ്ടോൺ കേട്ടത് .
 
 
ആദ്യം ആരാണ് എന്നു മനസ്സിലായില്ല .എന്നാൽ പിന്നീട് അയാളുടെ ശബ്ദം കൂടി കേട്ടതും പാർവണക്കും അത് ആരാണെന്ന് മനസ്സിലായി .അതുകൊണ്ടാണ് രാത്രിക്ക് രാത്രി തന്നെ ആരുവിനെ കൂട്ടി രേവതിയുടെ അടുത്തേക്ക് വന്നത്.
 
 
രാത്രി ആയതു കൊണ്ട് അവളെ വിളിച്ച് ഉണർത്തേണ്ട എന്നു കരുതി സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നു അകത്തു കയറിയത്.
 
 
 അപ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു ദേവു തന്നിൽ നിന്നും ഒന്നും മറച്ചു വയ്ക്കില്ല എന്ന്. എന്നാൽ ആ ഉറപ്പ് എല്ലാം ഇല്ലാതാക്കിക്കൊണ്ട് റൂമിൽ രേവതിയുടെ ഒപ്പം ദേവയെ കണ്ടപ്പോൾ അവൾക്കും തന്റെ സർവ്വ നിയന്ത്രണവും വിട്ടിരുന്നു .
 
 
അവൾ അവരെ വിളിച്ചുണർത്താതെ നേരെ ഹാളിലെ സോഫയിൽ വന്നിരുന്നു .അപ്പോഴും മനസ്സ് പ്രാർത്ഥിക്കുന്നു ഉണ്ടായിരുന്നു ഇതൊരു സ്വപ്നം മാത്രം ആകണേ എന്ന്.
 
 
 എന്നാൽ അതെല്ലാം തെറ്റിച്ചുകൊണ്ട് റൂമിൽ നിന്നും ദേവയും രേവതിയും ഇറങ്ങി വന്നതോടുകൂടി പാർവണയും യാഥാർത്ഥ്യത്തിലേക്ക്തിരിച്ചുവരുകയായിരുന്നു.
  
 
പാർവണ കഴിഞ്ഞ കാര്യങൾ ഓരോന്ന് ആലോചിച്ച് ഷവറിനു ചുവട്ടിൽ എത്ര നേരം നിന്നു എന്ന് അവർക്കുപോലും അറിയില്ല.
 
 
 തലയ്ക്ക് എന്തോ വല്ലാത്ത വേദന അനുഭവപ്പെട്ടതും അവൾ വേഗം ഷവർ ഓഫ് ചെയ്തു ഡ്രസ്സ് മാറ്റി തന്റെ ബാഗും എടുത്തു പുറത്തേക്കിറങ്ങി.
 
 
 രേവതി ഭക്ഷണമെല്ലാം ടേബിളിനു മുകളിൽ എടുത്തുവച്ചിരുന്നു.
 
 
"തുമ്പി വന്നിരിക്ക്, നീ കഴിയുമ്പോഴേക്കും ഞാൻ വേഗം പോയി റെഡിയായിട്ട് വരാം" രേവതി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു എങ്കിലും അത് കേൾക്കാതെ ഗ്ലാസിലെ വെള്ളം എടുത്തു കുടിച്ചതിനു ശേഷം ബാഗും എടുത്ത് പാർവണ പുറത്തേക്കിറങ്ങി .
 
 
"തുമ്പി ..."രേവതി പലവട്ടം അവളെ പിന്നിൽ നിന്നും വിളിച്ചുവെങ്കിലും പാർവണ അത് കേൾക്കാത്ത രീതിയിൽ മുന്നോട്ട് പോവുകയായിരുന്നു.
 
 
രേവതിക്ക് ആണെങ്കിൽ അവൾ പോകുന്നു നോക്കി നിർവികാരമായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
 
 
പാർവണ തന്നെ കൂടാതെ പോയി എന്ന് മനസ്സിലായതും രേവതി വേഗം കുളിച്ചു റെഡി ആയി ഓഫീസിലേക്ക് ഇറങ്ങി. പോകുന്ന 
വഴിയിൽ ഒന്നും പാർവണയെ കണ്ടിരുന്നില്ല .
 
 
_____________________________________________
 
 
 പതിവിലും നേരത്തെ ആയിരുന്നു പാർവണ അന്ന് ഓഫീസിൽ എത്തിയത്. അവൾ തന്റെ ചെയറിൽ ഇരുന്നു ടേബിനു മുകളിൽ തലവെച്ച് കിടന്നു. ഒപ്പം കണ്ണിൽ നിന്നും അനിയന്ത്രിതമായി കണ്ണീരും ഒഴുകുന്നുണ്ടായിരുന്നു .
 
 
 
"താനെന്താ  ഇന്ന് ഒറ്റയ്ക്ക് .നിന്റെ ചങ്കും കരളുമായ രേവതിയെ കാണാനില്ലല്ലോ." കൂടെ വർക്ക് ചെയ്യുന്ന ഒരു കുട്ടി അവളോട് ചോദിച്ചു .
 
 
"അവൾ.. അവൾ വരുന്നേയുള്ളൂ. ഞാൻ നേരത്തെ വന്നു കുറച്ചു വർക്കുണ്ട്" അവൾ താൽപര്യമില്ലാത്ത രീതിയിൽ പറഞ്ഞു.
 
 
"താൻ ഒരാഴ്ചമുമ്പ് പോയതല്ലേ. പിന്നെ ഇത്രയും ദിവസം ലീവ് ആയിരുന്നല്ലോ. എന്താ പറ്റിയത്"ആ കുട്ടി വീണ്ടും ചോദിച്ചു .
 
 
 
"എനിക്ക് സുഖമില്ലായിരുന്നു അതാ വരാതിരുന്നത് ."
 
 
"ആണോ ...എന്നിട്ട് ഇപ്പോൾ കുറവുണ്ടോ. ഡോക്ടറെ കണ്ടില്ലേ "
 
 
"ഉം...കുറവുണ്ട്" അത് പറഞ്ഞ് അവൾ ലാപ്ടോപ്പ് ഓൺ ചെയ്തു തന്റെ വർക്കുകൾ ചെയ്യാൻ തുടങ്ങി. കുറച്ചു കഴിഞ്ഞതും രേവതിയും അവിടേക്ക് വന്നിരുന്നു .
 
 
രേവതി നേരെ ചെന്ന് പാർവണയുടെ അരികിൽ ഇരുന്നു. രേവതി വന്നതറിഞ്ഞിടും പാർവണ അവളെ മൈൻഡ് ചെയ്യാതെ തന്റെ വർക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
 
 
" തുമ്പി..  ഞാൻ പറയുന്നതൊന്ന് നീ കേൾക്ക്" അവളുടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു രേവതി പറഞ്ഞു.
 
 
 പക്ഷേ പാർവണ അത് കേൾക്കാനുള്ള മനസ്സ് പോലും  കാണിച്ചിരുന്നില്ല .
 
 
"നീ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ തുമ്പി. നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാ. ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ നീ മനസ്സു കാണിക്ക്. എന്നാലെ നിനക്ക്  സത്യം അറിയുള്ളൂ" രേവതി അപേക്ഷാപൂർവ്വം പറഞ്ഞു .
 
 
"തെറ്റിദ്ധരിക്കുകയോ. ഞാനോ ....നീ പറയുന്ന എന്താണ് ഞാൻ കേൾക്കേണ്ടത്. നീയും ദേവസാറും  തമ്മിൽ സ്നേഹത്തിലാണെന്നോ. അതോ നിങ്ങൾ രണ്ടുപേരും ഇന്നലെ....." പാർവണ പകുതി പറഞ്ഞു നിർത്തി.
 
 
" തുമ്പി നീ എന്തൊക്കെയോ പറയുന്നേ.  നീ അതിര് കടക്കുന്നുണ്ട് "രേവതി ദേഷ്യത്തോടെ പറഞ്ഞു.
 
 
" അതെ ഞാൻ പറയുന്നത് അതിര് കടക്കുന്നുണ്ട് . പക്ഷേ നീ ചെയ്യുന്നതെന്നും അതിരു കടക്കുന്നില്ല. അല്ലേ?"പാർവണയും ഒട്ടും വിട്ടുകൊടുത്തില്ല .
 
 
"എന്റെ ഭാഗത്തും തെറ്റുണ്ട് .അത് ഞാൻ സമ്മതിക്കുന്നു .ഞാനും ദേവേട്ടനും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞില്ല. പക്ഷേ അതിന് ഒരു കാരണം കൂടി ഉണ്ടായിരുന്നു."
 
 
"എനിക്ക് നിന്റെ ഒരു കാരണം കേൾക്കണ്ട. ഇത്രയും നാളും  എന്തു കാര്യങ്ങൾ ചെയ്യുമ്പോഴും നമ്മൾ ഒരുമിച്ചായിരുന്നു. എന്നാൽ ഇന്ന് മുതൽ നീ വേറെ ഞാൻ വേറെ. ഇനി നിന്റെ ഒരു കാര്യങ്ങളിലും ഞാൻ ഇടപെടാൻ വരില്ല ."പാർവണ ദേഷ്യത്തോടെ പറഞ്ഞു തന്റെ ചെയർ തട്ടിത്തെറിപ്പിച്ച് അവിടെ നിന്നും എഴുന്നേറ്റു പോയി .
 
 
പാർവണ പറയുന്നത് കേട്ട് 
രേവതി കരഞ്ഞുകൊണ്ട് നേരെ ദേവയുടെ 
ക്യാബിനിലേക്ക് ഓടി. അവിടെ ദേവ വന്നിട്ടുണ്ടായിരുന്നില്ല. രേവതി കരഞ്ഞുകൊണ്ട് തന്റെ സീറ്റിൽ പോയിരുന്നു .
 
പാർവണ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് രേവതിയ്ക്കും മനസ്സിലായിരുന്നു.
 
 
_____________________________________________ 
 
 
"എനിക്ക് നല്ല ടെൻഷനുണ്ട് ശിവ. പാർവണയുടെ രാവിലത്തെ മുഖം വെച്ച് മിക്കവാറും രേവതിയോട് മിണ്ടാതെ നടക്കാനാണ് സാധ്യത. ഒരുപക്ഷേ ഇത് അവർ തമ്മിലുള്ള ബന്ധത്തിൽ പോലും പ്രശ്നങ്ങളുണ്ടാകാൻ കാരണമാകും ."
 
 
"പിന്നെ കാരണം ആകാതെ ...ഓരോന്ന് ചെയ്തു വെച്ചിട്ട് അവസാനം ഇങ്ങനെ ടെൻഷൻ അടിച്ചിട്ട് കാര്യമില്ല. ആദ്യം തന്നെ അവളോട് കാര്യങ്ങൾ പറയാമായിരുന്നില്ലേ ."
 
 
" നീ ഇങ്ങനെ ശവത്തിൽ കുത്താതെ ശിവ."
ദേവ അവനെ നോക്കി ദയനീയമായി പറഞ്ഞു.
 
 
" നീ എന്തായാലും ടെൻഷൻ ആവണ്ട . അവളെ എല്ലാം പറഞ്ഞ് മനസ്സിലാക്കാം .പിന്നെ രേവതിയും അവളും തമ്മിലുള്ള അടുപ്പം അത്രപെട്ടെന്നൊന്നും തകർക്കാൻ പറ്റുന്ന ഒരു ബന്ധം അല്ല എന്നാണ് എനിക്ക് തോന്നുന്നത് .ഇത് വെറും ഒരു തെറ്റിദ്ധാരണ മാത്രമല്ലേ . അത് മാറ്റിയാൽ എല്ലാം ശരിയാകും." അപ്പോഴേക്കും അവർ ഓഫീസിൽ എത്തിയിരുന്നു .
 
കാർ പാർക്ക് ചെയ്ത് അവർ ഓഫീസിനകത്തേക്ക് നടന്നു.
 
_____________________________________________
 
 
 
ദേവ ക്യാബിനിൽ എത്തുമ്പോൾ കരഞ്ഞുകൊണ്ടിരിക്കുന്ന രേവതിയെയാണ് കണ്ടത് .അത് കണ്ടതും അവൻ വേഗം  അവളുടെ അരികിലേക്ക് ചെന്നു .
 
 
"പാർവണ ദേഷ്യപെട്ടോ "ദേവ അവളുടെ മുഖം കൈകളിൽ എടുത്തുകൊണ്ട് ചോദിച്ചു.
അതെ എന്ന് അവൾ കരഞ്ഞു കൊണ്ട് മൂളി.
 
 
"സാരമില്ലെടോ .നമുക്ക് എല്ലാം ശരിയാക്കാം." അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് ദേവ പറഞ്ഞു .
 
 
"ഇത് അത്രപെട്ടെന്നൊന്നും ശരിയാകുമെന്ന് എനിക്ക് തോന്നുന്നില്ല ദേവേട്ടാ .അവൻ നമ്മളെ നന്നായി തെറ്റിദ്ധരിച്ചിട്ടുണ്ട് "രേവതി കണ്ണീരോടെ പറഞ്ഞു .
 
 
"ഒരു തെറ്റിദ്ധാരണയും ഇല്ലടാ.അവൾ അപ്പൊ പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞതായിരിക്കും. എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കാം ഇപ്പോ എന്റെ കുട്ടി  കണ്ണുതുടച്ചേ" ദേവ അവളുടെ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു .
 
 
____________________________________________
 
 
തന്റെ ക്യാബിനിലേക്ക് നടക്കുന്നതിനു മുൻപ് ശിവ പാർവണയുടെ സീറ്റിലേക്ക് ഒന്നു നോക്കിയിരുന്നു .പക്ഷേ ആ സീറ്റ് ഒഴിവായിരുന്നു .പിന്നീട് അവൻ ഓരോന്നാലോചിച്ച് തന്റെ ക്യാബിനിലേക്ക് കയറി.
 
 
"സാർ കോഫി "അവന്റെ P.A കോഫി ടേബിൾ വെച്ചുകൊണ്ട് പറഞ്ഞു. 
 
" മാധവ് ഞാൻ ഇന്നലെ തന്നോട് അന്വേഷിക്കാൻ പറഞ്ഞ കാര്യം താൻ അന്വേഷിച്ചോ "ശിവ ഗൗരവത്തോടെ ചോദിച്ചു.
 
 
"അന്വേഷിച്ചു . സാറിന്റെ സംശയം ശരിയായിരുന്നു. സാർ പറഞ്ഞ മൂന്നുപേരിൽ ഒരാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. മറ്റു രണ്ടു പേരുടെ കാര്യം ഞാൻ അന്വേഷിച്ചറിയുന്നതേ ഉള്ളൂ. വൈകുന്നേരത്തിനു ഉള്ളിൽ 
ഡീറ്റെയിൽസ് തരാം."
 
 
 
"Ok ...വേഗം തന്നെ  വേണം" പിന്നെ ആ മരിച്ച ആളുടെ വീട്ടുകാർ ആരുടേയെങ്കിലും, ഐ മീൻ ഭാര്യ മക്കൾ അങ്ങനെ ആരുടെയെങ്കിലും എന്തെങ്കിലും ഡീറ്റെയിൽസ് ഉണ്ടോ "
 
 
"കുറച്ചു കാര്യങ്ങൾ കിട്ടിയിട്ടുണ്ട്. One mr.chandra Shekar. അയാൾക്ക് രണ്ടു മക്കളാണുള്ളത്. അവർ രണ്ടുപേരും വിദേശത്താണ്. ചന്ദ്രശേഖറിൻ്റെ മരണത്തോടെ അയാളുടെ ഭാര്യ മക്കളോടൊപ്പം വിദേശത്തേക്ക് പോയി. അവരുടെ വീട്ടിൽ ഇപ്പൊ ആരും താമസിക്കുന്നില്ല ."
 
 
"ശരി മാധവ് പൊയ്ക്കോളു. വൈകുന്നേരത്തിനുള്ളിൽ മറ്റു രണ്ടു പേരുടെ ഡീറ്റെയിൽസ് എനിക്ക് കിട്ടിയിരിക്കണം."
 
 
"Sure sir" മാധവ് അത് പറഞ്ഞു പുറത്തേക്ക് പോയി .
 
 
ശിവ കോഫിയെടുത്ത് ചുണ്ടോടു ചേർത്തതും  ചൂട് കൊണ്ട് കുറച്ചു തന്റെ ഡ്രസ്സുലൂടെ പോയി. 
 
 
" What the #£?!*" ശിവ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കപ്പ് ടേബിൾ മുകളിലേക്ക് തന്നെ വെച്ചു. ശേഷം കോട്ടിലെ കോഫി ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ച് വാഷ് റൂമിലേക്ക് നടന്നു .
 
 
_____________________________________________
 
 
രേവതിയോട് ദേഷ്യപ്പെട്ട് പാർവണ നേരെ പോയത് ബാത്ത് റൂമിലേക്കാണ് .അവളോട് അങ്ങനെ പറഞ്ഞതിൽ അവളെക്കാൾ കൂടുതൽ പാർവണക്ക് ആയിരുന്നു സങ്കടം ഉണ്ടായിരുന്നത് .
 
 
തന്റെ മനസ്സിലെ ദേഷ്യം കൊണ്ടാണ് അവളോട് അങ്ങനെയെല്ലാം പറഞ്ഞത് .ഇപ്പോൾ അങ്ങനെയൊന്നും വേണ്ടിയിരുന്നില്ല എന്ന് അവൾക്കു തോന്നി .
 
 
 
കരഞ്ഞ് വീർത്ത കണ്ണുകളിലേക്ക് 
അവൾ തുടരെത്തുടരെ വെള്ളം തളിച്ചു. മനസ്സിന് എന്തോ സമാധാനം തോന്നിയതും അവൾ ബാത്ത്റൂമിന് പുറത്തേക്കിറങ്ങി .
 
 
വാഷ് റൂമിലേക്ക് കയറി വന്ന ശിവ കാണുന്നത്
കരഞ്ഞ് കണ്ണുകളുമായി പുറത്തേക്കുവരുന്ന പാർവണയെയാണ് .
 
 
പാർവണ ശിവയെ ഒന്ന് നോക്കിയശേഷം തലകുനിച്ചു കൊണ്ട് പുറത്തേക്ക് പോയി.
 
 
അവളുടെ കരഞ്ഞു വീർത്ത കണ്ണുകൾ കണ്ട് എന്തോ ശിവയ്ക്ക് വല്ലാത്തൊരു സങ്കടം തോന്നിയിരുന്നു അവൻ പോലുമറിയാതെ .
 
 
_____________________________________________
 
 
 അന്നത്തെ ദിവസം പാർവണ ആരോടും ഒന്നും മിണ്ടിയിരുനില്ല.
 
അവളുടെ വാശിയെ കുറിച്ച് അറിയാവുന്നതുകൊണ്ട് രേവതിയും പിന്നീട് ഒന്നും പറയാൻ നിന്നില്ല.
 
 രേവതിയോടുള്ള ദേഷ്യം കാരണം പാർവണ രാവിലെയും ഉച്ചയ്ക്കും ഒന്നും കഴിച്ചില്ല. അവൾ കഴിക്കാത്തതുകൊണ്ട് തന്നെ രേവതിയും ഒന്നും കഴിച്ചിരുന്നില്ല.
 
 
 വൈകുന്നേരം ഓഫീസ് വിട്ട് പാർവണ രേവതിയെ കാത്തു നിൽക്കാതെ നേരെ വീട്ടിലേക്ക് പോയി.
  
 
 രേവതി തന്റെ വർക്ക് എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴേക്കും  പാർവണ പോയിരുന്നു .
 
 
രേവതി ബാഗും എടുത്തു പതിയെ പുറത്തേക്ക് ഇറങ്ങി. വീട്ടിൽ പാർവണയെ ഫെയ്സ് ചെയ്യേണ്ട കാര്യം ആലോചിക്കുമ്പോൾ രേവതിയ്ക്കും വല്ലാത്ത ഒരു പ്രയാസം ഉണ്ടായിരുന്നു .
 
 
ഓരോന്നാലോചിച്ച് മുന്നോട്ടു നടക്കുമ്പോഴാണ് 
ഒരു കാർ തന്റെ അരികിൽ വന്നു നിന്നത്. നോക്കാതെ തന്നെ അത് ദേവയാണെന്ന് രേവതിയ്ക്കും മനസ്സിലായിരുന്നു.
 
 
"താൻ കയറ്" ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ദേവ പറഞ്ഞു.കോ ഡ്രൈവർ സീറ്റിൽ ആയി ശിവയും ഇരിക്കുകയായിരുന്നു.
 
 " ഞാൻ ഇല്ല ദേവേട്ടാ. നടന്നു വന്നോളാം" അതു പറഞ്ഞ് അവൾ മുന്നോട്ടു നടന്നു .
 
"നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ കാറിൽ കയറ് ദേവു "ദേവ ദേഷ്യത്തോടെ പറഞ്ഞു .
 
 
"അവൻ പറഞ്ഞത് കേട്ടില്ലേ   രേവതി കാറിൽ കയറ്"ഒപ്പം ശിവയും പറഞ്ഞു .അതോടുകൂടി രേവതി ചെറിയ ഒരു മടിയോടെ കാറിൽ കയറി .
 
 
വീടിനു മുൻപിൽ തന്നെ രേവതിയെ  ദേവ ഇറക്കി . ശേഷം കാറുമായി അവർ  തങ്ങളുടെ വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് പോയി.
 
 
അല്പം മടിയോടെ ആണ് രേവതി വീട്ടിലേക്ക് കയറിച്ചെന്നത്. ഫ്രണ്ടിലെ വാതിൽ പകുതി തുറന്നിട്ടിരിക്കുകയാണ്.
 
 
രേവതി ചെരുപ്പ് അഴിച്ച് വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ഹാളിൽ 
സോഫക്കരികിൽ നിലത്ത് വീണ് കിടക്കുന്ന പാർവണയെയാണ് കണ്ടത് .
 
 
"തുമ്പി...." രേവതി ഉറക്കെ വിളിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ഓടി .എത്ര തട്ടി വിളിച്ചിട്ടും അവൾ എഴുന്നേൽക്കുന്നില്ല .
 
 
രേവതി വേഗം താഴെ ഹൗസ് ഓണറുടെ വീട്ടിലേക്ക് ഓടി.അവരുടെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. അതിൽനിന്നും ആ വീട്ടിൽ ആരുമില്ല എന്ന് അവൾക്ക് മനസ്സിലായി.
 
 
 എന്തുചെയ്യണമെന്നറിയാതെ രേവതി ഒരു നിമിഷം നിന്നു പെട്ടെന്ന് തന്നെ അവൾ ദേവയുടെ വീട്ടിലേക്ക് ഓടി .
 
 
_____________________________________________
 
 
 
നിർത്താതെയുള്ള കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ശിവ താഴേക്ക് ഇറങ്ങി വന്നത്.
 
 
അവൻ വന്ന് വാതിൽ തുറന്നതും മുന്നിൽ നിറമിഴികളോടെ നിൽക്കുന്ന രേവതിയെ ആണ് കണ്ടത്.
 
 
" തുമ്പി ...അവൾ...അവിടെ..." രേവതിക്ക് സങ്കടം കൊണ്ട് വാക്കുകൾ പുറത്തേക്ക് പോലും വന്നിരുന്നില്ല.  
 
 
അതു കേട്ടതും ശിവ അടുത്തനിമിഷം അവരുടെ വീട്ടിലേക്ക് ഓടി .
 
 
അകത്തേക്ക് കയറിയ ശിവ കാണുന്നത് നിലത്ത് ബോധമില്ലാതെ കിടക്കുന്ന പാർവണയെയാണ് .അവൻ വേഗം തന്നെ അവളെ പൊക്കിയെടുത്തു റൂമിലെ ബെഡിൽ കൊണ്ടുപോയി കിടത്തി .
 
 
അപ്പോഴേക്കും രേവതിയും ദേവയും അവിടേക്ക് വന്നിരുന്നു .
 
 
"നിങ്ങൾ കുറച്ചുനേരം പുറത്തേക്ക് നിൽക്. ഞാൻ ഒന്നു നോക്കട്ടെ "അത് പറഞ്ഞു ശിവ അവളുടെ അടുത്ത് ഇരുന്നു.
 
 
"പാർവണ ...പാർവണ ....."ശിവ അവളെ തട്ടിവിളിച്ചു പക്ഷേ അവൾ ഉണർന്നില്ല. അവൻ അവളുടെ കൈയ്യിലെ പൾസ് ചെക്ക് ചെയ്തു. ശേഷം ടേബിനു മുകളിലിരിക്കുന്ന വെള്ളം എടുത്തു അവളുടെ മുഖത്ത് തളിച്ചതും അവൾ പതിയെ കണ്ണുകൾ തുറന്നു.
 
 
 " Parvana  are you ok..."ശിവ ടെൻഷനോടെ ചോദിച്ചു .
 
 
"ശിവാ......അവൾ ദേവു.. അവൾ എന്നെ പറ്റിച്ചു.. എന്നോട് എന്നോട് ഒന്നും പറയാതെ "ഇടറുന്ന ശബ്ദത്തോടെ പാർവണ പാതിമയക്കത്തിൽ എന്തൊക്കെയോ പറഞ്ഞു.
 
 
 ഒപ്പം അവൾ തന്നെ ഇടതു കൈകൊണ്ട് ശിവയുടെ വലതു കൈ മുറുകെ പിടിച്ചിരുന്നു .
 
 
 
"റിലാക്സ് പാർവണ ..."ശിവ അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു .
 
 
ശേഷം അവളുടെ കൈ തന്റെ കയ്യിൽ നിന്നും 
വിടുവിക്കാൻ നോക്കി.
 
 
" എന്നെ വിട്ട് പോവല്ലേ shiva ..."
അവൾ സങ്കടത്തോടെ പറഞ്ഞു .
 
 
"ഇല്ല ..ഞാൻ നിന്നെ വിട്ടു എവിടേയ്ക്കും പോവില്ല . ഞാൻ ഇപ്പൊ വരാം" അതു പറഞ്ഞു ശിവ വേഗം റൂമിനു പുറത്തേക്ക് ഇറങ്ങി.
 
 ദേവ എന്തോ ചോദിക്കാൻ വന്നതും അതു കേൾക്കാതെ ശിവ നേരെ വീട്ടിലേക്ക് ഓടി.
 
 
 തന്റെ റൂമിൽ നിന്നും സിറിഞ്ചും, മെഡിസിനും എടുത്ത്  രേവതിയുടെ വീട്ടിലേക്ക് തന്നെ തിരികെ വന്നു.
 
 
 
 കൊണ്ടു വന്ന മെഡിസിൻ അവൻ പാർവണയുടെ കയ്യിൽ ഇൻജക്ട് ചെയ്തു .
 
മെഡിസിന്റെ എഫക്ടിൽ അവൾ പതിയെ കണ്ണുകൾ അടച്ചു .അപ്പോഴും അവളുടെ ചുണ്ടുകൾ ശിവ എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു .
 
 
റൂമിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ പുറത്തു തന്നെ ദേവയും രേവതിയും ടെൻഷനോടെ നിൽക്കുന്നുണ്ടായിരുന്നു.
 
 
" പേടിക്കാനൊന്നുമില്ല .ശരിക്ക് ഫുഡ് ഒന്നും കഴിക്കാത്ത കാരണം ബോഡ് വീക്കായതാണ്. ഞാനിപ്പോൾ മെഡിസിൻ കൊടുത്തിട്ടുണ്ട്. അതിന്റെ ചെറിയൊരു മയക്കത്തിലാണ്.
 
 
 പിന്നെ മയക്കം വിട്ടെഴുന്നേറ്റാൽ ഫുഡ് കൊടുക്കണം" 
 
ശിവ അത് പറഞ്ഞ് പുറത്തേക്ക് നടന്നു .ഒപ്പം
ദേവയും .
 
 
(തുടരും)
 
🖤 പ്രണയിനി🖤

പാർവതി ശിവദേവം - 43

പാർവതി ശിവദേവം - 43

4.6
4733

Part -43 രാത്രി ആരുടേയോ ഫോൺ കോൾ കാത്ത് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ശിവ. അപ്പോഴാണ് അവൻ പാർവണയെ കണ്ടത്. എതോ ബുക്കും പിടിച്ച് എന്തോ ആലോചിച്ച് ഇരിക്കുകയാണ് അവൾ.ശിവ വേഗം അവളെ ഫോൺ ചെയ്യ്തു. ബാൽക്കണിയിൽ എന്തോ ആലോചിച്ചു കൊണ്ടിരുന്ന പാർവണ ഫോണിന്റെ റിങ്ടോൺ കേട്ടാണ് സ്വബോധത്തിലേക്ക് വന്നത് . "ഹലോ സാർ "അവർ കോൾ എടുത്തു കൊണ്ട് പറഞ്ഞു.   "ഇപ്പോ കുഴപ്പം എന്തെങ്കിലും ഉണ്ടോ. Ok അല്ലേ "ശിവ ചോദിച്ചു . " ഇപ്പൊ കുഴപ്പമൊന്നുമില്ല " "Ok good. ഫുഡ് ആന്റ് മെഡിസിൻ കഴിച്ചോ " "ഫുഡ് ...ഇല്ല അല്ല ...കഴിച്ചു "അവൾ പെട്ടെന്ന് മാറ്റി പറഞ്ഞു . "ഫുഡ് കഴിച്ചു എന്നാണോ അതോ... ഇല