Part 42
✒️ Ayisha Nidha
സീ ഫയ്സ എനിക്ക് നിന്നോട് പ്രധാനപെട്ട ഒരു കാര്യം പറയാനുണ്ട് . (അയ്ദു)
എന്താ..?
എടയിൽ കയറല്ലെ ഞാൻ പറയട്ടെ (അയ്ദു)
ഹാ .. അവൻ പറയുന്നത് കേൾക്കാൻ വേണ്ടി ഞാൻ ചെവി കൂർപ്പിച്ചു വെച്ചു.
*അതായത് നിനക്കറിയാലോ.. അന്ന് സംഭവിച്ചത്*
എന്ന് അയ്ദു പറഞ്ഞപ്പോഴേക്കും എനിക്ക് എവിടുന്നോക്കെയോ... ദേഷ്യം നുരഞ്ഞ് കയറിയിരുന്നു.
*നിർത്ത് ആ വിഷയം എങ്ങനെയോ... മറക്കാൻ ശ്രമിക്കാണ് ഞാൻ അപ്പോഴാ.. ഓൻ വീണ്ടും ആ വിഷയം തുറന്നിടുന്നെ*
*അത് പറയാനാ ഞാനും വന്നേ എല്ലാം നീ മറക്കണം ആരോടും ഒന്നും പറയരുത്. ആരേ അറിഞ്ഞ അത് ഞങ്ങൾക്ക് പ്രശ്നമാണ്*
*ഹാ കൊള്ളാം നിങ്ങൾക്ക് എന്ത് പ്രശ്നം ഞങ്ങൾക്കല്ലെ പ്രശ്നമുള്ളൂ.*
*ഇപ്പോ.. നാണം കെട്ടത് ഞങ്ങളാ.. എനി ഞങ്ങളെ ആരേലും വിവാഹം ചെയ്യോ... ഇല്ലല്ലോ... നിങ്ങൾക്ക് ഇനിയും കെട്ടാം പക്ഷെ ഞങ്ങൾക്ക് കഴിയില്ല. അല്ലേലും ഞങ്ങൾക്ക് വിവാഹം വേണമന്നില്ല ഒറ്റക്ക് ജീവിക്കാനും അറിയാം. പക്ഷെ ഇതോക്കെ ഞാൻ പറയും എന്റെ ലനുനോട് ഇത്രയും നാൾ മറച്ച് വെച്ചതിന് മാപ്പും പറയും*
No പറയരുത് ലനുവിനോട് ഓള് അറിഞ്ഞ ഞങ്ങളെ കൊല്ലും (അയ്ദു)
കൊന്നോട്ടെ എനിക്കെന്താ..(മ്മൾ)
നീയെന്തിനാ ക്ലാസിന്ന് പുറത്താക്കിയപ്പോ.. ആ ചെക്കനോട് സംസാരിച്ചു നിന്നേ.?
അവൻ ആരാ നിന്റെ ? (അയ്ദു)
"ആരേലും ആയിക്കോട്ടെ നിനക്കെന്താ.. പിന്നേ പറഞ്ഞില്ലാന്ന് വേണ്ട ഞാൻ എന്റെ ലനുനോട് കാര്യം പറയും "
ഞാൻ അത് പറഞ്ഞ് തീരലും അയ്ദു എന്റടുത്തേക്ക് വന്നു. അതിനനുസരിച്ചു ഞാൻ പിറകോട്ടും അവസാനം ചുമർ എന്ന വില്ലൻ വന്നു. അതോടെ ഞാൻ ഡീസന്റ ആയി.
പെട്ടന്നവൻ എന്റെ ചുണ്ടിലേക്ക് അവന്റെ ചുണ്ട് ചേർത്ത് വെച്ചു.
ഒന്നനങ്ങാൻ പോലുമാകാതെ ഞാൻ നിന്നു.
പെട്ടന്നാണ് *അയ്ദൂ* എന്ന ഒരു കനത്ത വിളി കേട്ടത്. ഞങ്ങൾ രണ്ട് പേരും അങ്ങോട്ട് നോക്കിയപ്പോ... ഇവനെ പോലുള്ള ആ ചെക്കൻ ആയിരുന്നു. കണ്ടിട്ട് ട്വിൻസ് ആണേന്ന് തോന്നുന്നു.
എന്താടാ ഇവിടെ പണി(ലവൻ)
ഒന്നുല്ല ഞാൻ ഇവളോട് കാര്യം പറയായ്നും (അയ്ദു)
ഹാ എന്നിട്ട് പറഞ്ഞോ നീ (ലവൻ)
ഓഹ് പറഞ്ഞ് (അയ്ദു)
ഡാ കള്ള പന്നി നീ ഇവരേ പോയി കണ്ടാലോ എന്ന് ചോദിച്ചപ്പോ.. ഞാൻ വിചാരിച്ച് നമുക്ക് രണ്ട് പേർക്കും കൂടി പോയി കാണാംന്ന്. എന്നിട്ട് നീ ഒറ്റക്ക് വന്ന് കണ്ട് സംസാരിക്കാല്ലെ (ലവൻ)
ഡാ അൽത്തു നീ ചൂടാവല്ലെ ഇവള് കാര്യങ്ങൾ ലനുനോട് പറയുംന്ന് (അയ്ദു)
ഹോ... അൽത്തു അപ്പോ.. ഈ ദുരന്തത്തിന്റെ പേര് അൽത്തൂ എന്നാല്ലെ. എന്തായാലും വേണ്ടില്ല നമ്മൾ ഓരേ ശ്രദ്ധിക്കാതെ തിരിഞ്ഞ് ഒരോട്ടമോടി. ഇല്ലേ അവര് പണി തരും.
ഞാൻ ഓടി കുറച്ച് അപ്പുറത്ത് എത്തിയതും ആരേയോ.. കൂട്ടി മുട്ടി വീഴാൻ പോയതും അയാൾ ന്നേ അരയിലൂടെ കയ്യിട്ട് താങ്ങി പിടിച്ചിരുന്നു.
ഞാൻ കണ്ണ് തുറന്ന് നോക്കിയതും ഫൈസിയായിരുന്നു അത് ശ്വാസം ഒന്ന് വലിച്ച് വിട്ട് നേരേ നിന്നു.
എന്താടി നീ ഓടി വരുന്നേ (ഫൈസി)
ഒന്നുല്ല (മ്മൾ)
നിന്റെ വാല് എവിടെ ? (ഫൈസി)
അതിന് എനിക്ക് വാലില്ലല്ലോ... (മ്മൾ)
ഓഹ് നിന്റെ പർസയും ലനുവും എവിടെ എന്ന ചോദിച്ചേ . (ഫൈസി)
ദേ ചെക്ക ഒരു കാര്യം പറഞ്ഞേക്കാം പർസ അല്ല ഫർസ ആണ്.പിന്നേ ലനുനെ നീ ഓവർ നോക്കണ്ട അവൾ ഓൾറെഡി ബുക്ക്ട് ആണ് (മ്മൾ)
ഹോ.. സമ്മയിച്ച് നിനക്ക് ക്ലാസില്ലെ (ഫൈസി)
ഓ... ഉണ്ട് (മ്മൾ)
ന്നാ മോള് ക്ലാസിൽക്ക് ചെല്ല് (ഫൈസി)
ഈ പിരീഡ് ഒരു ദുരന്തം സാറാണ് അതോണ്ട് ഞാൻ ക്ലാസിൽ കേറുന്നില്ല. (മ്മൾ)
ആരാണാവോ...? (ഫൈസി)
ഹോ... ആദ്യം നീ ഈ പിടിയൊന്ന് വിട് അല്ലെ ആരേലും വിചാരിക്കും നമ്മൾ ലവ്വേർസ് ആണെന്ന് (മ്മൾ)
അതിന് നമ്മൾ ലവ്വേർസ് അല്ലല്ലോ... (ഫൈസി)
അല്ല എന്ന് നമുക്കറിയാം ബട്ട് നമ്മൾ നിക്കുന്ന സ്റ്റൈൽ കണ്ടാ ലവ്വേർസ് അല്ലാന്ന് പറയോ... നോക്ക് അരയിലൂടെ കയ്യിട്ടാ നീ നിക്കുന്നെ എന്ന ബോധം നിനക്ക് നല്ലതാ... (മ്മൾ)
ഹോ.. അത് ശെരി ന്നാ മോള് ക്ലാസിൽക്ക് ചെല്ല് ഞാൻ ഇപ്പോ.. ഏത് ക്ലാസിലാന്ന് പോയി നോക്കട്ടെ.
ഫൈസി അതും പറഞ്ഞ് ന്നേ വിട്ടു ഞാൻ കുറച്ചപ്പുറത്തെത്തി തിരിഞ്ഞു നോക്കിയപ്പോ.. ഓൻ നമ്മളെ നോക്കി പുഞ്ചിരിച്ചു നിക്കുന്നുണ്ട്.
ഡാ പൊട്ടാ ആ ദുരന്തം നീയാ ... അപ്പോ... ഞാൻ പോയി സേട്ടാ..... അതും പറഞ്ഞ് ഞാൻ ഒറ്റ ഓട്ടമായിരുന്നു ക്ലാസിലേക്ക്.
*ഡീ..*
ഫൈസിടെ അലറൽ കേട്ടെങ്കിലും മൈന്റ ചെയ്യാതെ ഓടി.
.....•°♥️°•.....
ഇന്ന് അജു ഇല്ലാത്തോണ്ട് ഓന്റെ ക്ലാസ് ന്നോട് എടുക്കാൻ പറഞ്ഞു. അങ്ങനെ ക്ലാസിൽ എത്തിയപ്പോ.. കണ്ടത് ആ പിശാശ് ഇരിക്കുന്നതാ.... എല്ലാരേം ഇരുത്തി ഓളെ മാത്രം നിർത്തി ഞാൻ ഓരോന്ന് ചോദിച്ചപ്പോഴും മൗനമായിരുന്നു അവളുടെ മറുപടി.
എനിക്ക് ആകെ ദേഷ്യം വന്നു എങ്കിലും ഞാൻ അത് മനസ്സിൽ ഒതുക്കി ഒരു വഴിക്ക് പോക്കില്ല എന്ന് കണ്ടത് കൊണ്ട് ഞാൻ ഗെറ്റ് ഔട്ട് എന്നലറി.
ഓള് ക്ലാസിനു പുറത്ത് പോയപ്പോ.. ഞാൻ ഓളെ പേര് ഒക്കെ ചോദിച്ചറിഞ്ഞു.
ഇടക്ക് എന്റെ കണ്ണുകൾ അവളെ തിരഞ്ഞു കൊണ്ടേ ഇരുന്നു.
കുറച്ച് കഴിഞ്ഞ് ഓള് ഏതോ ചെക്കനോട് സംസാരിച്ച് നിന്നപ്പോ.. എനിക്ക് ദേഷ്യം വന്നു.
ക്ലാസ് കഴിഞ്ഞ് പോരുമ്പോ.. അവളോട് കാര്യം പറയാം എന്ന് വിചാരിച്ചു ഞാൻ ഓളെയും കൂട്ടി ലൈബ്രറിയിൽ പോയി ഓള് അത് ലനുനോട് പറയും എന്ന് പറഞ്ഞപ്പോ.. ജസ്റ്റ് ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ച് ഓളെ അടുത്തേക്ക് പോയതായ്നും പക്ഷെ അറിയാതെ ഞാൻ അവളിലേ ചുണ്ടിനെ നുകർന്നു.
അൽത്തു വന്നത് നന്നായി എന്നാ ഞാൻ ചിന്തിച്ചെ.
ഞങ്ങൾ രണ്ടും സംസാരിച്ചു നിക്കുന്ന ടൈമിനാ ഓളോടിയത് ഓളെ പിറകെ ചെന്ന് നോക്കിയപ്പോ... ഓളും ഫൈസിയും കെട്ടിപിടിച്ചു നിക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു. അവര് രണ്ടും നല്ല പഞ്ചാരയടിയിലാ...
എന്താന്ന് ഒന്നും കേൾക്കുന്നില്ല
അല്ല എന്തിനാ ഓളെ കാര്യത്തിൽ എനിക്ക് ഇങ്ങനെ ദേഷ്യം വരുന്നേ. അതിന് അവള് എന്റെ ആരാ..?
ലാസ്റ്റ് ഓള് പറഞ്ഞത് കേട്ട് എനിക്ക് എന്തക്കയോ.. സംശയങ്ങൾ പൊട്ടിമുളച്ചു.
*ഡാ പൊട്ടാ ആ ദുരന്തം നീയാ ... അപ്പോ... ഞാൻ പോയി സേട്ടാ...*
എന്താണ് ഓള് ആ വാക്കുകൾ കൊണ്ട് ഉദ്ദേശിച്ചത് ? ഇനി അവനെ ഇഷ്ടമാണ് എന്നേങ്ങാനുമാണോ...?
പക്ഷെ അവൾ അങനെ പറഞ്ഞ് ഓടിയതും ഫൈസി *ഡീ* എന്ന് അലറിയത് എന്തിന്.?
ഇങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പളാണ്
നിങ്ങൾ എന്താ ഇവിടെ നിക്കുന്നേ ?
എന്ന് ഫൈസി ചോദിച്ചേ.
എന്തോ അവനോട് സംസാരിക്കാൻ തോന്നീല്ല.
ഒന്നുല്ല വെറുതെ സംസാരിച്ച് നിക്കാ... (അൽത്തു)
ഹാ ക്ലാസില്ലെ ? (ഫൈസി)
ഓഹ് ഉണ്ട് പോവാണ്. നിനക്ക് ക്ലാസില്ലെ (അൽത്തു.)
ഹാ.. ഉണ്ട് (ഫൈസി)
അല്ലടാ നീയും അവളും തമ്മിൽ എന്താടാ ബന്ധം.
അൽത്തു അത് ചോദിക്കേം ഞാൻ ഫൈസിനേ നോക്കി.
ആര് തമ്മിൽ (ഫൈസി)
നീയും ആ പോയ പെണ്ണും (അൽത്തു)
നിനക്ക് കണ്ടിട്ട് എന്ത് തോന്നി.(ഫൈസി)
ലവ്വേർസ് ആണെന്ന് തോന്നി (അൽത്തു)
അത് അവളും പറഞ്ഞ് ഞങ്ങടെ നിർത്തം കണ്ടാ ലവ്വേർസ് ആണെന്ന് തോന്നും എന്ന്.(ഫൈസി)
അപ്പോ ലവ്വേർസ് അല്ലെ ? (അൽത്തു)
അല്ല (ഫൈസി)
ഹൗ ഇപ്പോഴാ ഒരാശ്വാസം തോന്നിയത്.
പിന്നേ ? (മ്മൾ)
മോനെ അയ്ദാനെ നിന്റെ റൂട്ട് എങ്ങോട്ടാ എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. എന്താ ഉദ്ധേശം നീ പ്രപ്പോസ് ചെയ്തോ...? (ഫൈസി)
ആര് എന്ത് എപ്പോ...?(മ്മൾ)
*മോൻ കൂടുതൽ ഉണ്ടാക്കല്ലെ നിനക്ക് അവളെ ഇഷ്ടാണേൽ ഓളെ വയ്യെ നടക്കാതെ എന്നോട് പറ ഞാൻ കൂടെ ഉണ്ടാവും. കാരണം നീ നല്ലവനാ എന്ന് എനിക്കറിയാം അതോണ്ട് മാത്രമാ... അവളെ നിനക്ക് തരാം എന്ന് പറഞ്ഞത്.*
അതോന്നല്ല കാര്യം ഓളെ കൂടെ നടക്കുന്ന പെണ്ണില്ലെ ഓളെ ഇവൻക്ക് ഇഷ്ടാ... അല്ലാതെ ഫൈസയെ ങ്കി ഇഷ്ടമെന്നല്ല. (മ്മൾ)
അതാരാടാ... ലനു ആണോ...? (ഫൈസി)
ഏയ് അല്ല (മ്മൾ)
പിന്നേ പർസ ചെ ഫർസ ആണോ? (ഫൈസി)
"പേര് അറീല ബട്ട് ഇവളെ പോലെ തന്നെ ഉള്ള പെണ്ണാ..."
മ്മൾ ഇതോക്കെ പറയുമ്പോ അൽത്തു ഞമ്മളെ കണ്ണുരുട്ടി നോക്കുന്നുണ്ട്. ഞമ്മൾ ഏതായാലും പെട്ട അവസ്ഥയിലാ... അപ്പോ.. ഓനേം കൂട്ടണ്ടേ.
ഹാ അപ്പോ... ഫർസ ആണ് ലെ എന്തായാലും നമ്മൾ അളിയൻമാരാണ് (ഫൈസി)
ഏഹ് അതെങ്ങനെ ? (ഞങ്ങൾ രണ്ടും)
ഓര് രണ്ടും ന്റെ പെങ്ങളാടാ... അപ്പോ... ശെരി ക്ലാസുണ്ട്.
എന്നും പറഞ്ഞ് ഫൈസി പോയി. എന്തോ അവനതോക്കെ പറഞ്ഞപ്പോ... മനസ്സിൽ ഒരു സന്തോഷം.
റബ്ബേ ഇനി ശെരിക്കും ഞാൻ ആ പിശാശിനെ സ്നേഹിക്കുണ്ടോ...?
ഏയ് ഇല്ല !
.....•°♥️°•.....
ഉമ്മാസിനോടൊക്കെ കത്തിയടിച്ചിരുന്നപ്പോഴാ... ഷാദിം അമ്മും വന്നത്. പിന്നേ ഓരുമായ് കത്തിയടിച്ചിരുന്നു.
രാത്രി 9 മണി ആയപ്പോ... സിനു വന്ന് ഞാൻ വേഗം ഓനേയും വലിച്ച് പുറത്തേക്ക് തന്നെ പോയി.
എല്ലാരും ഞങ്ങളെ രണ്ടിനേം നോക്കുന്നുണ്ട്.
എന്താടി (സിനു)
"നീ വണ്ടി എട് "
എങ്ങോട്ട് (സിനു)
"പുറത്തേക്ക് "
ഇപ്പോഴോ.. (സിനു)
"അല്ല നാളെ മര്യാദക്ക് വണ്ടി എടുത്തോ... "
പിന്നേ ഒന്നും മിണ്ടാതെ ഓൻ പോയി വണ്ടി എട്ത്ത് നമ്മൾ പിറകെ കേറി ഇരുന്നു.
ഒന്ന് ചുറ്റി കറങ്ങി രണ്ട് ചോക്കോബാറും വാങ്ങി തിന്ന് 10 മണിയായപ്പോ.. വീട്ടിലേക്ക് തിരിച്ചു.
വീട്ട് പടിക്കൽ തന്നെ ഫറു ഉണ്ടായ്നും . ഞാൻ ഓടി ചെന്ന് ഓനേ കെട്ടി പിടിച്ചു.
എന്താടി കുറുമ്പി നീ ഇന്ന് തന്നെ തിരിച്ച് വന്നോ..? (ഫറു)
"യാ.. യാ.."
ഹാ... ഞാൻ വിചാരിച്ച് കുറച്ച് ദിവസം സമാധാനം കിട്ടും എന്ന് അതിപ്പം ഇല്ലാതായി.
എന്ന് സിയു പറഞ്ഞതും ഞാൻ ഓന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു തിരിഞ്ഞപ്പോ... അവിടെ നിക്കുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി.
💕💕💕
(തുടരും)