Aksharathalukal

some one_4

അങ്ങനെ പണി കൊട്ത്തും, വാങ്ങിയും ദിവസങ്ങൾ കടന്ന് പോയി, ഒരു ദിവസം ഉപ്പാക്ക് എന്റെ കോളേജിനാടുത്താരെയോ കാണാൻ വേണ്ട നേരത്തെ വീട്ടിൽ നിന്നിറങ്ങി.അന്നാദ്യമായി 9:30 തുടങ്ങുന്ന ക്ലാസ്സിന് വേണ്ടി 8:30 ക്ക് എത്തി.സാദാരണ ക്ലാസ്സ്‌ തുടങ്ങി ഒരു പിരീഡ് കയിഞ്ഞ നങ്ങൾ കോളേജിലെത്താറൊള്ളൂ.അത് കൊണ്ട് നിശബ്ദമായ ക്ലാസ്സ് റൂമുകളും, കൂട്ടം കൂട്ടമായും ഒറ്റക്കും വരുന്ന കുട്ടികളും,ചേച്ചിമാരുടെ ക്ലീനിങ് പ്രോസസ്സുമൊക്കെ എനിക്ക് പുതുമയുള്ള കാഴ്ചയ്യിരുന്നു. അതൊക്ക കണ്ടിരിക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്.നങ്ങളുടെ ബാച്ച് മേറ്റിൽ ഒരാളുടെ രംഗപ്രവേശനം.
ഡാ ജെസി
എന്താടാ?
നിന്റെ ബൈക്ക് അല്ലായിരുന്നോ അവിടെ ഗ്രൗണ്ടിന്റെ ഫ്രണ്ട് റോയിൽ?
അത് സീനിയർസ് എടുത്തിരിക്കുന്നു
എന്തിനു?ഒന്ന് പോടാ രാവിലെ തന്നേയ് മക്കാറാക്കാൻ അത് അവരുടെ പ്ലേസ് ആണുപോലും വാ നമ്മുക്ക് പോയി നോക്കാം.
അവൻ പറഞ്ഞതിൽ എനിക്ക് പൂർണ വിശ്വാസമായിരുന്നില്ലെങ്കിലുംഅവിടെ ചെന്നപ്പോൾ കണ്ടത് വീണു കിടക്കുന്ന എന്റെ ബൈക്കും ചുറ്റും കൂടിയ ആളുകളും ആയിരുന്നു.അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.എന്റെ ഉപ്പ തന്ന പ്രീയപെട്ട സമ്മാനങ്ങളിലൊന്ന്...കാഴ്ചക്കാരിൽ എന്റെ കൂട്ടുകാരും ഉണ്ടായിരുന്നു.. അവർ എന്നേചേർത്ത് പിടിക്കുകയും, എനിക്ക് വേണ്ടിവാദിക്കുകയും ചെയ്യുന്നുണ്ട്.സീനിയർസ്അവരുടെ സ്ഥാനമുറപ്പിച്ചു കൊണ്ട് കോരെ കോരെ സംസാരിക്കുന്നുണ്ട്.അത് ഒന്നും എന്റെ കണ്ണിൽ കണ്ടിരുന്നില്ല.ദേശ്യവും സങ്കടവും ഉച്ഛസ്ഥായിൽ എത്തി നിൽക്കുകയായിരുന്നു.പിന്നേ ചുറ്റും നോക്കിയപ്പോൾ കിട്ടിയ ക്രിക്കറ്റ് ബാറ്റെടുത്തു കൊടുത്തു.ആർക്കൊക്കെ കൊടുത്തെന്നോ, എവിടെ കിട്ടിയതന്നോ ഒരു ഐഡിയയുംഉണ്ടായിരുന്നില്ല. എങ്കിലുംഎന്റേ ദേഷ്യവും സങ്കടവും തീർന്നിരുന്നില്ല.എവിടേ നിന്നോ വന്ന ടീച്ചേർസ് ന്റെ കരങ്ങളും, പ്രിൻസിപ്പ്അന്നൗൺസ്‌മെന്റുമായിരുന്നു തല്ലിനൊരു അവസാനമുണ്ടാക്കിയത്.ബാക്കിയുള്ള പരിപാടികളൊക്കെ പ്രിൻസിപ്പ്ൾസ് റൂമിലായിരുന്നു.പേരെന്റ്സിനെ വിളിക്കൽ, വാദവും പ്രദിവാദവും,ചർച്ചകളും,ഒത്തുതീർപ്പാക്കലുകളും, എല്ലാം കയിഞ്ഞ് ഒരിച്ചാത്തേക്കുള്ള സസ്പെന്ഷനും കിട്ടി പുറത്തിറങ്ങിയപ്പോൾ കണ്ടത് സീനിയർസുമായികത്തിയടിക്കുന്ന അവളെയാണ്. തല്ലിന്റെയ് ബാക്കിയെന്നോണംഅവളോടും പറഞ്ഞു.
അവളെ കണ്ടത് മുതൽ പ്രേശ്ങ്ങൾആണെന്നും,റാഗിങ്, ബൈക്ക് ഇഷ്യൂ, ടെറർ ഇൻ ഹോം അങ്ങനെ എല്ലാപ്രേശ്നങ്ങൾക്കും അവളാണ് കാരണമെന്നും. എല്ലാം കേട്ട അവളിൽ ആദ്യം ഒരു നെട്ടലയിരുന്നെങ്കിലും, അവളും സംസാരിക്കാൻ തുടങ്ങി.ഇനി എന്റേ കാര്യങ്ങളിലൊന്നും ഇടപെടില്ലെന്ന് വാക്ക് തരികയുംചെയ്തിരുന്നു. മാത്രമല്ല ഉപ്പയോട് സംസാരിച്ചു പ്രോബ്ളവും സോൾവ്ചെയ്തിരുന്നു. അത് കൊണ്ട് വീട്ടിൽ വലിയ സീൻ ഇല്ലായിരുന്നു.ഫുട്ബോളും, ഉറക്കവും, ഊരുതെണ്ടലുമായി ഒരാഴ്ച കഴിഞ്ഞുകോളേജിൽ എത്തിയപ്പോൾ ഫുൾ ഇലക്ഷൻ മോഡ് ആയിരുന്നു.അത് കൊണ്ട് റാഗിങ്ങും ഇല്ലായിരുന്നു.പിന്നേ നങ്ങളുടെ ദിനങ്ങൾആയിരുന്നു.നങ്ങൾസ്വപ്നംകണ്ടിരുന്നകണ്ടിരുന്നകോളേജ്ഡേയ്‌സ്.ഇതിനിടയിൽ ഞാനും അവളും തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല അതിനുള്ള അവസരങ്ങൾ ഉണ്ടാക്കിയിരുന്നില്ല.



 അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഉമ്മയുടെ കുടുബത്തിലെവിടെയോ ഒരു കല്യാണത്തിന് പോയി. പോയതാല്ലായിരുന്നു, ഉപ്പയുടെ ഭീഷണിയിൽ സംഭവിച്ചതായിരുന്നഅന്നാണ്പലസത്യങ്ങളുംഅറിയുന്നത്.കുടുംബസന്ദർശനങ്ങളൊന്നും താല്പര്യമില്ലാത്തതിനാൽ ബന്ധുക്കളെയും വലിയപരിചയമില്ല. അത് കൊണ്ട് ഫോൺ കുത്തി ഒരു മൂലയിലിരുന്നു. കൂടെ വന്ന ഉമ്മ കതിവെക്കൽ പരിപാടിയിലും ഏർപ്പെട്ടു.. അതിനിടയിൽആർക്കൊക്കെയോ പരിചയപെടുത്തി കൊടുക്കുന്നുമുണ്ട്.എനിക്കു പരിചതമായ ഒരു മുഖവും  അതിൽ ഉണ്ടായിരുന്നു. ക്ലാസ്സ്‌ ടീച്ചർ.അവരോട്സംസാരിച്ചപ്പോഴാണ് ഞാൻ അറിയുന്നത് എന്റെ ബന്ധുവാണ് പോലും,മാത്രമല്ല ഉമ്മയും ടീച്ചറും ഫ്രണ്ട്സുമാണ്. എന്റേ ക്ലാസ്സ്‌ റൂമിൽ നടന്നപല സംഭവ വികസങ്ങളും വീട്ടിൽ അറിയുന്നത് അവർ വഴി ആയിരുന്നു.അത്എനിക്ക് ഒരു പുതിയ അറിവായിരുന്നു. അത് കേട്ടപ്പോൾ എനിക്ക്ദിലുവിനോട് ഒരു കുറ്റബോധം തോന്നിയിരുന്നു. ഞാൻ അവളോട്സംസാരിച്ചു തെറ്റുധാരണകളൊക്കെ മാറ്റണം കരുതിയിരുന്നു.


ഏഴു ദിവസം നീണ്ടു നിന്നിരുന്ന എൻ എസ് എസ് ക്യാമ്പ് അതിനൊരു
തുടക്കമായിരുന്നു. നങ്ങൾ ഒരുമിച്ച് ഒരു ഗ്രൂപ്പിലായിരുന്നു.നങ്ങൾ

മാത്രമായിരുന്നു ആ ഗ്രൂപ്പിൽ നങ്ങളുടെ ബാച്ച്ൽനിന്ന് ഉണ്ടായിരുന്നത്. പലരുംതമ്മിൽ കണ്ടവരാണെങ്കിലും ഒരുഅപരിചിതത്വംനിലനിന്നിരുന്നു.പതിയെ തമ്മിൽമിണ്ടിയും, പരിചയപ്പെട്ടും, കൂട്ടായിരുന്നു.ആദ്യ കാഴ്ചയിൽഉണ്ടായിരുന്ന അപരിചിതത്വം മാറി കൂട്ടുകാരായിരുന്നു.ഞാനും അവളുംതമ്മിൽ ഉടൻപാടിയൊക്കെ മറന്നു സംസാരിച്ചുതുടങ്ങിയിരുന്നുഅവൾഎല്ലാടാസ്കിലും,ക്ലാസ്സിലും,ഉത്സാഹത്തോടെയിരുന്നിരുന്നു.ഓരോ.ചർച്ചകളിലും,സംവാദങ്ങളിലും,അവളുടെതായഅഭിപ്രായങ്ങളും,തീരുമാനങ്ങളുമുണ്ടായിരുന്നു.ആ ഒരു ഏഴു ദിവസം മതിയായിരുന്നുഞാൻ ആദ്യ കാഴ്ചയിൽ അവളെ  കുറിച്ചു  മനസിലാക്കിയതൊക്കെ മണ്ടത്തരമാണെന്നറിയാൻ. അതിനാൽ പരസ്പരം സംസാരിച്ചുതെറ്റുധരണകളൊക്കെ മാറ്റിയിരുന്നു. എൻ എസ് എസ് നു ശേഷം നങ്ങൾപരസ്പരം സംസാരിച്ചൊരുന്നില്ലെങ്കിലും ഒരു പുഞ്ചിരിസമ്മാനിച്ചിരുന്നു 

 

ഗ്രൗണ്ടിൽ നിന്നുള്ള വിജയരവങ്ങള്ളാണ് ഓർമ്മകൾ അയവിറുക്കന്നതിൽ നിന്ന് മുക്തനാക്കിയത്. അതിന്റെ കൂടെ കൂടി കളിക്കാൻ കഴിഞ്ഞില്ല..എങ്കിലും ആഘോഷങ്ങളിൽ പങ്കെടുത്തു.എല്ലാം കഴിഞ്ഞു മടങ്ങുമ്പോഴും കൂടെയുള്ളവരുടെ അവളെ കുറിച്ചുള്ള സംശയങ്ങൾ തീർന്നില്ലായിരുന്നു
                                                                   .തുടരും
 

some one 💕_5

some one 💕_5

5
759

ഗ്രൗണ്ടിൽനിന്നുള്ള വിജയാ രവങ്ങള്ളാണ് ഓർമ്മകൾ അയവിറുക്കന്നതിൽ നിന്ന് മുക്തനാക്കിയത്. അതിന്റെ കൂടെ കൂടി കളിക്കാൻ കഴിഞ്ഞില്ല. എങ്കിലും ആഘോഷങ്ങളിൽ പങ്കെടുത്തു.എല്ലാം കഴിഞ്ഞു മടങ്ങുമ്പോഴും കൂടെയുള്ളവരുടെ അവളെ കുറിച്ചുള്ള സംശയങ്ങൾ തീർന്നില്ലായിരുന്നു. നങ്ങൾ എങ്ങനെ കൂട്ടുകൂടി? എന്തുകൊണ്ട് കൂട്ടായി? എന്ത് കൊണ്ട് അവരോട് പറഞ്ഞില്ല? ക്യാന്റീനിൽ കയറി ഫുഡിന് ഓർഡർ കൊടുത്തു സീറ്റുറപ്പിച്ചു.അവരുടെ സംശയങ്ങൾക്കുള്ള മറുപടിയും പറഞ്ഞു തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എൻ. എസ് എസ് ടീം മീറ്റിംഗ് നടന്നിരുന്നു. അന്നാണ് ഞാൻ അവളെ ശ്രെദ്ധിച്ചത്. തന്റെതായ അ