Aksharathalukal

നിന്നിലേക്ക്💞 - 49

നിന്നിലേക്ക്💞
Part 49
 
 
 
ആരുവിനെ വീട്ടിൽ ആക്കി ജീവയുടെയും ആദിയുടേയുമൊക്കെ കൂടെ അവൻ നേരെ പോയത് ഒരു വീട്ടിലേക്ക് ആണ്...ആ വീടിന്റെ മുന്നിൽ വണ്ടി നിന്നതും ആരവിനെ താങ്ങി പിടിച്ചു കൊണ്ട് ആദിയും ജീവയും ഇറങ്ങി... വണ്ടിയുടെ ശബ്ദം കേട്ട് വന്ന ഡേവി അവരെ നോക്കിയൊന്ന് ചിരിച്ചു... പിന്നെ അകത്തേക്ക് ക്ഷണിച്ചു... ആരവ് ഒരു വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടന്നു...അകത്തേക്ക് കയറിയതെ മരുന്നുകളുടെ സ്മെൽ അവരുടെ മൂക്കിലേക്ക് അരിച്ചു കയറി...
 
ആരവ് ബെഡിൽ ജീവശവമായി കിടക്കുന്നവളെ നോക്കിയൊന്ന് ചിരിച്ചു...അവനെ കണ്ടതും അവളുടെ കണ്ണുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി....
 
അന്നത്തെ ആക്‌സിഡന്റിന് ശേഷം അലീന ഇങ്ങനെയാണ്... സ്വന്തം കാര്യങ്ങൾപ്പോലും ചെയ്യാൻ കഴിയാതെ...അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു കൊണ്ട്,അവൾക്കൊരു തുള്ളി വെള്ളം വേണേൽ, ബാത്‌റൂമിൽ പോവാണേൽ അങ്ങനെ ഏതു ചെറിയ കാര്യങ്ങൾക്കും ഇപ്പൊ ആരുടെയെങ്കിലും സഹായം വേണം...അവൾ ദേഷ്യപെടുകയും തള്ളുകയുമൊക്കെ ചെയ്ത മേരി തന്നെ വേണ്ടി വന്നു എല്ലാത്തിനും....
ഡാനി ആ സ്പോട്ടിൽ തന്നെ മരിച്ചിരുന്നു....
 
ഈ ഒരു മാസം കൊണ്ട് തന്നെ അലീന ചെയ്ത് കൂട്ടിയ തെറ്റുകൾ എല്ലാം മനസിലാക്കിയിരുന്നു.... ഡേവിയോടും മേരിയോടും സംസാരിക്കാൻ ശ്രമിക്കുമെങ്കിലും അവർ ഒഴിഞ്ഞു മാറും...
 
ആരവ് തന്റെ അടുത്തേക്ക് വരുന്നത് കണ്ടതും അലീന മുഖം മറുവശത്തേക്ക് മാറ്റി പിടിച്ചു... അവൻ ജീവയുടെ സഹായത്തോടെ അവളുടെ അടുത്തുള്ള ചെയറിൽ ഇരുന്നു...
 
'"അലീന...
 
അവൻ വിളിച്ചതും അവളുടെ ഉള്ളിൽ നിന്നൊരു ഗത്ഗതം വന്നു... അവളുടെ മനസിലേക്ക് ആരുവിനോട് ചെയ്ത ഓരോ കാര്യങ്ങളും കടന്നു വന്നു...
 
"അലീന ഇങ്ങോട്ട് നോക്ക് "
 
അവൻ വീണ്ടും പറഞ്ഞതും അവൾ കണ്ണുകൾ ഉയർത്തി കൊണ്ട് അവനെ നോക്കി...
അവനോട് എന്തോ പറയാൻ ശ്രമിച്ചു...പക്ഷെ പുറത്തേക്ക് ശബ്ദമൊന്നും വന്നില്ല...
 
"വേണ്ട ഒന്നും പറയണ്ട... നിന്നെ ഇങ്ങനെയൊന്ന് കാണണം എന്ന് ഞാൻ കരുതിയിരുന്നു... അതാ വന്നെ"
 
ആരവ്  പറഞ്ഞു... അലീന അവനെ നോക്കിയൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു...
 
ആരവിന് തീർക്കാൻ ഒരുപാട് കണക്കുകൾ ഉണ്ടായിരുന്നു... പക്ഷെ അവൾ തെറ്റുകൾ എല്ലാം മനസിലാക്കി എന്ന് ഡേവി പറഞ്ഞപ്പോ... എന്തോ ഒരവസരം കൂടെ നൽകാം എന്ന് കരുതി... പിന്നെ മേരി ഇനിയുമൊരു തകർച്ച കൂടെ സഹിക്കില്ല എന്നും....
 
മെൽവിൻ ഇപ്പൊ നാട്ടിൽ തന്നെയാണ്... എല്ലാത്തിനും കൂടെ നിന്ന രണ്ടുപേർ ഈ ഒരു അവസ്ഥയിൽ ആയ ശേഷം അവനും എന്തൊക്കെയോ തോന്നി തുടങ്ങി... ചെയ്തത് എല്ലാം തെറ്റായിരുന്നു അവൻ അവനോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു...
 
അവർ കുറച്ചു സമയം കൂടെ അവിടെ ഇരുന്നു തിരികെ പോവാൻ ഇറങ്ങി... ആരവ് അവളെയൊന്ന് നോക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി...
 
"മാപ്പ് അവൻ പോയ വഴി നോക്കികൊണ്ട് അവൾ മൗനമായ് മൊഴിഞ്ഞു...
 
കാറിൽ കയറാൻ നിൽക്കുമ്പോഴാണ് പുറകിൽ നിന്ന് ഒരു ശബ്ദം കേട്ടത്...
 
"ആരവ്..."
 
മെൽവിൻ വിളിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു... ആരവ് അവനെ നോക്കി കാറിൽ ചാരി നിന്നു... മെൽവിൻ അവനോട് എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയില്ലായിരുന്നു... അവൻ ആരവിന്റെ കൈകളിൽ പിടിച്ചു...
 
"മാപ്പ് പറയാൻ അർഹതയില്ലെന്ന് അറിയാം എങ്കിലും മാപ്പ്...നിങ്ങൾക്ക് സംഭവിച്ച നഷ്ട്ടങ്ങൾക്ക് ഇതൊന്നും അല്ല പരിഹാരം എന്നറിയാം...നിങ്ങൾക്ക് നഷ്ട്ടമായത് തിരികെ കിട്ടില്ല എന്നുമറിയാം...അപ്പോഴത്തെ അതി ബുദ്ധിയിൽ എന്തൊക്കെയോ ചെയ്തുകൂട്ടി.... ഒരു പ്രാവശ്യം ഒരൊറ്റ പ്രാവശ്യം എന്നോട് ക്ഷമിച്ചൂടെ..."
 
മെൽവിൻ മുഖം താഴ്ത്തി ചോദിച്ചു...
 
"നിങ്ങളുടെ അതി ബുദ്ധി കാരണം നഷ്ട്ടമായത് എനിക്കും എന്റെ ആരുവിനാ...ഞങളുടെ ജീവന്റെ തുടിപ്പ്... അങ്ങനെ പെട്ടെന്ന് എല്ലാം പൊറുത്ത് തരാൻ പറ്റില്ല ല്ലോ മെൽവിൻ... ഞാ.. ഞാനൊരു അച്ഛൻ അല്ലായിരുന്നോ...''
 
ആരവ് പറഞ്ഞു കൊണ്ട് കാറിൽ കയറി...
 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
 
" അമ്മ ഇപ്പൊ ഒക്കെ അല്ലെ ''
 
ഡേവി ചോദിച്ചതും അവൾ ഒരു പുഞ്ചിരിയോടെ തലയാട്ടി...
 
"തളർന്നു പോയിരുന്നു ആ പാവം... ജീവനേക്കാൾ ഏറെ സ്നേഹിച്ചതല്ലേ... പക്ഷെ എല്ലാം പറഞ്ഞപ്പോ അമ്മ പിന്നെ അച്ഛൻ വേണ്ടി പ്രാർത്ഥിച്ചിട്ടില്ല... വെറുത്തു കാണും..."
 
ഗംഗ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു... ഈ കുറഞ്ഞ നാൾ കൊണ്ട് അവളും നന്നേ ക്ഷീണിച്ചിരുന്നു...
എങ്കിലും ഇതുവരെ അങ്ങനെയൊന്ന് ചെയ്തിട്ടും അവൾ തന്നെയൊന്ന് വെറുപ്പോടെ നോക്കുകയോ... മുഖം തിരിക്കുകയോ ചെയ്തിട്ടില്ല...
 
 
ദിവസങ്ങൾ പോകെ പോകെ ആരവിന്റെ മുറിവുകൾ എല്ലാം ഉണങ്ങി... സ്വയം നടക്കാൻ തുടങ്ങി...ആരു ഇപ്പോഴും ഇടയ്ക്ക് വയറിൽ പിടിച്ചു കരഞ്ഞു കൊണ്ടിരിക്കും...
 
"നമുക്ക് വാവ വരാൻ ആയിട്ടില്ല ഡാ.. അതല്ലേ ദൈവം വേഗം കുഞ്ഞിനെ കൊണ്ടുപോയെ "
 
ആരവ്‌ അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു...
 
"നമുക്കിനി വാവ ഉണ്ടാവില്ലേ ഏട്ടാ "
 
അവൾ കരച്ചിലോടെ ചോദിച്ചു...
 
"പിന്നില്ലാണ്ട്... ഡോക്ടർ പറഞ്ഞില്ലേ ഡാ യൂട്രസിന് ഒന്നും ഒരു പ്രശ്നവും ഇല്ലെന്ന് പിന്നെന്താ "
 
അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു...
 
❤️❤️❤️❤️❤️❤️❤️
 
ഡേവി ഓഫീസിൽ നിന്ന് നേരെ പോയത് ഒരു വീട്ടിലേക്ക് ആണ്... അവിടെ പുറത്തു നിൽക്കുന്ന ഒരാൾ വന്നു അവന്റെ അടുത്തേക്ക്...
 
"എന്തായി..."
 
ഡേവി അയാളെ നോക്കി ചോദിച്ചു....
 
"എല്ലാം ഓക്കേ ആണ് സർ"
 
അയാൾ പറഞ്ഞതും അവൻ തലയാട്ടി...
 
ഇന്നലെയാണ് അലക്സ് മരിച്ചത്... ഇന്ത്രൻ രണ്ടാഴ്ച മുൻപും... പുഴുത്തു നാറി...ഈ ജന്മത്തിൽ സഹിക്കാവുന്ന അത്രയും വേദന സഹിച്... അലക്സ് വേദന സഹിക്കാൻ കഴിയാതെ സ്വയം കുത്തി മരിക്കുവായിരുന്നു...
അവരുടെ മരണം അറിഞ്ഞിട്ടും അവൻ സങ്കടമൊന്നും തോന്നിയില്ല... അവന്റെ മനസ്സിൽ മുഴുവൻ ഇസ മാത്രം ആയിരുന്നു...
 
അവൻ തിരികെ വീട്ടിലെത്തി റൂമിൽ കയറി ഇസയുടെ ഫോട്ടോയിലൂടെ വിരലോടിച്ചു.... ആത്മ സംതൃപ്തിയോടെ അവന്റെ കണ്ണിൽ നിന്നൊരുറ്റ് കണ്ണുനീർ ഫോട്ടോയിലൂടെ ഒലിച്ചിറങ്ങി....
 
 
ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും ബെഡിൽ ഇരിക്കുന്ന ആദിയെ കണ്ടതും തനു കണ്ണുകൾ അമർത്തി തുടച്ചു...
 
"എന്താ തനു നീ കരഞ്ഞോ "
 
പുറത്തേക്ക് പോവാൻ നിന്നതും അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് ആദി ചോദിച്ചു...
 
"ഏ... ഏയ് "
 
അവൾ നിറഞ്ഞ കണ്ണുകൾ അവനിൽ നിന്ന് മാറ്റിക്കൊണ്ട് പറഞ്ഞു... ആദി എഴുനേറ്റ് അവളുടെ മുഖം കയ്യിൽ എടുത്തു...
 
"സാരമില്ല ഡാ... നമുക്ക് കുറച്ചു കാലം കൂടെ പ്രണയിച്ചു നടക്കാം പെണ്ണെ "
 
ആദി അവളുടെ നെറ്റിയിൽ മുത്തികൊണ്ട് പറഞ്ഞതും അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു....
 
കുറെ മാസങ്ങളായി ഉള്ളതാണിത്.... പ്രതീക്ഷയോടെ ടെസ്റ്റ്‌ ചെയ്ത് നോക്കുമ്പോൾ ഒരു വരയായിരിക്കും.... പിന്നെ കുറച്ചു ദിവസത്തിന് തനുവിന് അതുമതി സങ്കടം പറഞ്ഞിരിക്കാൻ....
 
❤️❤️❤️❤️❤️❤️
 
ദിവസങ്ങൾ പോകെ... ആരുവും ആരവും തിരിച്ചു കോളേജിലേക്ക് പോവാൻ തുടങ്ങി...
 
"ഛെ എന്നാലും ആ പന്നയുടെ കിടത്തം കാണാൻ നമുക്ക് പറ്റിയില്ലല്ലോ"
 
കനി നിരാശയോടെ പറഞ്ഞതും ആരുവിന്റെ മുഖം മങ്ങി... അവളുടെ കൈകൾ വയറിൽ തലോടി... അവൾ കണ്ണുകൾ ഇറുക്കി അടച്ചു....
 
ആരുവിന്റെ കണ്ണുകളിലൂടെ ഒളിച്ചിറങ്ങുന്ന കണ്ണുനീർ കണ്ടതും തനു അവളുടെ കൈകളിൽ പിടിച്ചു....
 
"എന്നാലും.... എന്റെ കുഞ്ഞിനെയൊന്ന് കാണാൻ കൂടെ പറ്റിയില്ല ല്ലോ ഡാ എനിക്ക്"
 
ആരു കരഞ്ഞു കൊണ്ട് തനുവിന്റെ നെഞ്ചിലേക്ക് ചേർന്നു...
 
 
"ഗംഗാ താൻ പോവുന്നില്ലേ "
 
ഡേവി സിസ്റ്റത്തിന്റെ മുന്നിൽ ഇരിക്കുന്നവളെ നോക്കി...
 
"പോകുവാ സർ "
 
അവൾ മങ്ങിയ ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് 
ഇറങ്ങാൻ നിന്നതും പുറകിൽ നിന്ന് ഡേവി വിളിച്ചു....
 
"തനിക്കെന്തെങ്കിലും സങ്കടമുണ്ടോ ഡോ"
 
ഡേവി അവളുടെ മുഖത്തെ സങ്കടം കണ്ട് ചോദിച്ചു...
 
"അത്... സർ, അമ്മയ്ക്കൊരു ആഗ്രഹം എന്റെ കല്യാണം എത്രയും വേഗം വേണമെന്ന്"
 
ഗംഗ സങ്കടത്തോടെ പറഞ്ഞു... അത് കേട്ടതും ഡേവിയുടെ മുഖം ചുളുങ്ങി...
 
"എന്നിട്ട് താൻ എന്ത് പറഞ്ഞു "
 
"അത്... എനിക്ക് താല്പര്യം ഇല്ല സർ "
 
അവൾ അവനെ നോക്കാതെ പറഞ്ഞു...അവനൊന്നു മൂളിക്കൊണ്ട് പുറത്തേക്ക് പോയി... അവൻ പോവുന്നത് നോക്കി നിന്ന അവളുടെ കണ്ണിൽ നിന്നൊരുതുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി...
 
ആരവിനെ കിട്ടാഞ്ഞപ്പോ തീരുമാനിച്ചതാണ് ഇനിയൊരു പ്രണയം ഉണ്ടാവില്ല എന്ന്... പക്ഷെ എപ്പോയോ ഇഷ്ട്ടപെട്ടു പോയി ഈ മനുഷ്യനെ...തരുവോ കണ്ണാ എനിക്ക്...
 
ഒരിക്കലും കിട്ടില്ലെന്ന്‌ അറിയാമെങ്കിലും അവൾ പ്രാർത്ഥിച്ചു...
 
❤️❤️❤️❤️❤️❤️❤️
 
ഫ്രഷായി വന്ന ആരവ് കാണുന്നത് ബെഡിൽ എന്തോ ആലോചിച്ചിരിക്കുന്ന ആരുവിനെ ആണ്... അവൻ അവളുടെ ചുമലിൽ കൈ വെച്ചു....
 
"എന്താടാ..."
 
അവൻ കവിളിൽ തലോടി കൊണ്ട് ചോദിച്ചു...അവൾ ഒന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് ചേർന്നു...
അവന്റെ നെഞ്ചിൽ നനവ് പടർന്നതും അവൻ അവളുടെ മുഖം പിടിച്ചുയർത്തി...
 
"കരയല്ലേ ഡാ..."
 
അവൻ ഇടർച്ചയോടെ പറഞ്ഞതും അവൾ ചുണ്ടുകൾ കടിച്ചു കൊണ്ട് വിതുമ്പൽ അടക്കി... അപ്പോഴാണ് ആരവ് ബെഡിൽ കിടക്കുന്ന അവളുടെ രണ്ടാം മാസത്തെ സ്കാനിംഗ് റിപ്പോർട്ട് കാണുന്നത്... ആരവിന് അത് കണ്ടതും കണ്ണുകൾ നിറഞ്ഞു... അവൻ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവളുടെ മുഖം കൈകളിൽ എടുത്ത് മുഖമാകെ ചുംബനം കൊണ്ട് മൂടി... അവൾ കണ്ണുകൾ അടച്ചു കൊണ്ട് അവന്റെ നെഞ്ചിൽ പിടിച്ചു വലിച്ചു... രണ്ടുപേരുടെയും കണ്ണുനീർ ഒന്നായി...അവൻ അവളെ പൊക്കിഎടുത്ത് പതിയെ ബെഡിലേക്ക് കിടത്തി....അവൻ അവളുടെ ശരീരമാകെ ചുംബനം കൊണ്ട് മൂടി...രണ്ടുപേരുടെയും ശരീരം ചൂട് പിടിച്ചു..അവളൊരു കുറുകലോടെ അവന്റെ നെഞ്ചിലെ ചൂടിലേക്ക് ചേർന്നു...
 
"എനിക്ക് അലീനയെ കാണണം ഏട്ടാ..."
 
അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ മുഖം ഉയർത്തി നോക്കി...
 
"അത് വേണോ ഡാ..."
 
അവൻ അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു...
 
"വേണമേട്ടാ.... എനിക്കവളെ കാണണം... നമ്മുടെ കുഞ്ഞിനെ ഇല്ലാത്താക്കിയവളെ "
 
അവൾ പറഞ്ഞതും അവൻ മൂളിക്കൊണ്ട് അവളെ ഒന്ന് കൂടെ നെഞ്ചിലേക്ക് ചേർത്തു....
 
 
 
തുടരും...
 
ലെങ്ത് ഇല്ലെന്ന് അറിയാം ക്ഷമിക്കു ട്ടോ🥰
 
 
 
 
 
 
 
 
 

നിന്നിലേക്ക്💞 - 50(അവസാനഭാഗം)

നിന്നിലേക്ക്💞 - 50(അവസാനഭാഗം)

4.9
5442

നിന്നിലേക്ക്💞     Part 50 (അവസാനഭാഗം)       മേരി ഒരു പാത്രത്തിൽ കഞ്ഞി കൊണ്ട് വന്നു ടേബിളിൽ വച്ചു... ബെഡിൽ കിടക്കുന്നവളെ പതിയെ പിടിച്ചു താങ്ങി ഇരുത്തി... അലീന മുഖം ചുരുക്കി വേദന സഹിച്ചു കൊണ്ട് പില്ലോയിൽ ചാരിയിരുന്നു...കിടന്നു കിടന്ന് അവളുടെ പുറമെല്ലാം പൊട്ടി മുറിയായിരുന്നു...   മേരി സ്പൂണിൽ കഞ്ഞി എടുത്ത് അവൾക്ക് നീട്ടിയെങ്കിലും അലീന മുഖം ഉയർത്തിയില്ല...തന്റെ അടുത്ത് ഇരിക്കുന്നവളുടെ കണ്ണുകൾ തനിക്ക് നേരെ ആണെന്ന് അവൾക്ക് അറിയാമായിരുന്നു....   ആരു അവളെ തന്നെ നോക്കിയിരുന്നു കുറച്ചു സമയം... പിന്നെ ഒന്ന് ആഞ്ഞുകൊണ്ട് അവളുടെ കൈകളിൽ പിടിച്ചു... അലീനയുട