Aksharathalukal

പാർവതി ശിവദേവം - 46

part -46

ഒരാഴ്ച്ച വേഗത്തിൽ തന്നെ കടന്നു പോയി. ഇന്ന് ദേവയുടെ വീട്ടുക്കാർ രേവതിയെ പെണ്ണുകാണാൻ വരുന്ന ദിവസമാണ്.

രാവിലെ തന്നെ തുമ്പിയും ,ആരുവും രേവതിയുടെ വീട്ടിലേക്ക് എത്തിയിരുന്നു. ശിവ വരും എന്നുള്ളത് കൊണ്ട് പാർവണയും നന്നായി അണിഞ്ഞൊരുങ്ങിയാണ് വന്നത്.


" നിൻ്റെ ഈ അണിഞ്ഞൊരുങ്ങലിൽ എനിക്ക് എന്തോ സ്പെല്ലിങ്ങ് മിസ്റ്റേക്ക് തോന്നുന്നുണ്ട് തുമ്പി" ആരു അവളുടെ തലക്കിട്ട് കൊട്ടി കൊണ്ട് പറഞ്ഞു.


"പെണ്ണുങ്ങൾ മേക്കപ്പ് ചെയ്യുന്നിടത്ത് നിനക്ക് എന്താ പരിപാടി. ഇറങ്ങി പോടാ റൂമിൽ നിന്ന് " പാർവണ അത് പറഞ്ഞ് ആരു വിനെ മുറിയിൽ നിന്നും പുറത്താക്കി.


അവളുടെ ആ ഭാവം കണ്ട് രേവതി ഒന്ന് സംശയത്തോടെ നോക്കി എങ്കിലും പാർവണ അറിയാത്ത പോലെ നിന്നു.


"ചെറുക്കനും കൂട്ടരും വന്നൂ " പുറത്ത് നിന്നും ആരു ഉറക്കെ വിളിച്ച് പറഞ്ഞതും രേവതിയുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി.


'' ചെക്കൻ നല്ല മൊഞ്ചൻ ആണല്ലോ ടീ ചേച്ചി. നീ കണ്ടാ ശരിക്കും ഞെട്ടി " റൂമിലേക്ക് വന്നു കൊണ്ട് രശ്മി പറഞ്ഞു.


"ഓഹ് പിന്നെ ഞങ്ങൾ കാണാത്തതല്ലേ ദേവസാറിനെ " പാർവണ പിറുപിറുത്തു.


" ചേച്ചി എന്തെങ്കിലും പറഞ്ഞോ " 


" എയ് ഇല്ല. സമയം ആവാറായി അടുക്കളയിലേക്ക് നടക്കാം എന്ന് പറഞ്ഞതാ "


''ഞാൻ അത് മറന്നു. അമ്മ ഇവളെ വിളിക്കാൻ ആണ് എന്നേ പറഞ്ഞ് വിട്ടത് തന്നെ "


"എന്നാ വാ പോകാം. അതിനു മുൻപ് വൺ ലാസ്റ്റ്  സെറ്റ് കൂടി " അത് പറഞ്ഞ് രണ്ട് വളകൾ പാർവണ അവളുടെ കൈയ്യിലേക്ക് ഇട്ടു കൊടുത്തു.


_____________________________________________


ചായ കൊണ്ടുപോയി കൊടുക്കുമ്പോൾ രേവതിയുടെ കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. അവൾ ചായ എല്ലാവർക്കും കൊടുത്തതിനു ശേഷം വാതിലിൻ്റെ അരികിൽ വന്നു നിന്നു.


" ഞാൻ അണിഞ്ഞൊരുങ്ങി വന്നതെല്ലാം വെറുതെയായി പോയല്ലോ മഹാദേവാ " പാർവണ വന്നവരുടെ കൂട്ടത്തിൽ ശിവ ഇല്ലാ എന്നറിഞ്ഞപ്പോൾ അവൾ സ്വയം പിറുപിറുത്തു.


"ഇതാണ് ചെറുക്കൻ. പേര് ദേവ ക്യഷ്ണ.തൃശ്ശൂരിൽ സ്വന്തമായി ഒരു  ഡിസൈനിങ്ങ് കമ്പനി, കൺസ്ട്രക്ഷൻ കമ്പനി, സോഫ്റ്റ് വെയർ ഡെവലപ്പ്മെൻറ് കമ്പനിയൊക്കെ ഉണ്ട്.

കൂട്ടത്തിൽ ഒരു അമ്മാവൻ പറഞ്ഞു.

രേവതിക്കും, പാർവണക്കും, ആരുവിനും, അച്ഛനും അല്ലാതെ മറ്റാർക്കും ദേവ ദേവൂ പ്രണയത്തെ കുറിച്ച് അറിയില്ല.


ഇത് ദേവയുടെ അമ്മ, ഇത് അമ്മായി, ഞാൻ അമ്മാവൻ ,അത് ചെറിയമ്മയും ചെറിയച്ചനും. ഇനി ഒരു സഹോദരൻ കൂടി ഉണ്ട് ശിവരാഗ്. അവൻ പുറത്തുണ്ട്."ആ അമ്മാവൻ അത് പറഞ്ഞതും പുറത്തു നിന്നും ഫോണിൽ സംസാരിച്ച് ശിവ അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.


" ദേ വന്നല്ലോ ''ആ അമ്മാവൻ ശിവയെ നോക്കി പറഞ്ഞു. ശിവ എല്ലാവരേയും നോക്കി ചിരിച്ച് ദേവയുടെ അരികിൽ വന്നിരുന്നു. പാർവണയോട് ഒഴികെ.എങ്ങനെ ചിരിക്കാനാ വാതിലിനു മറവിൽ നിൽക്കുന്ന പാർവണയെ ശിവ എങ്ങനെ കാണാനാ"


"എന്തായാലും മുൻപിലേക്ക് ഒന്ന് കയറി നിൽക്കാം എന്നേ കണ്ട് ഞെട്ടുമോ എന്ന് അറിയാലോ " പാർവണ മുന്നിലേക്ക് കുറച്ച് കയറി രേവതിയുടെ അരികിലേക്ക് നിന്നു.


പാർവണയെ കണ്ടപ്പോൾ ദേവ ഒന്ന് പുഞ്ചിരിച്ചു. പാർവണ തിരിച്ചും.


അവൾ കുറേ നേരമായി ശിവയിൽ നിന്നും ഒരു പുഞ്ചിരി കിട്ടുന്നതിനായി അവനെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു. പക്ഷേ അവൻ ഫോണിൽ നിന്നും കണ്ണെടുക്കാതെ അതിൽ നോക്കി ഇരിക്കുകയായിരുന്നു.


കുറച്ച് കഴിഞ്ഞ് ഫോണിൽ നിന്നും  തല ഉയർത്തി നോക്കിയ ശിവ കാണുന്നത് പാർവ്വണയെ ആണ് .അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ശേഷം വീണ്ടും ഫോണിലേക്ക് തന്നെ നോക്കാൻ തുടങ്ങി.


" ഞാൻ  ഇങ്ങനെയൊക്കെ അണിഞ്ഞൊരുങ്ങി വന്നത് വെറുതെയായി. എന്നെ ഇവിടെ കണ്ടിട്ട് മുഖത്ത് ഒരു ഞെട്ടൽ പോലും ഇല്ല ."പാർവണ പിറുപിറുത്തുകൊണ്ട് പറഞ്ഞു .


"ഞങ്ങൾക്ക് പെൺകുട്ടിയെ ഇഷ്ടമായി." കൂട്ടത്തിലുള്ള അമ്മാവൻ രേവതിയുടെ അച്ഛനോടായി പറഞ്ഞു.


 രേവതിയുടെ അച്ഛൻ അവളുടെ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി .അമ്മയുടെ മുഖത്തും സമ്മതം എന്ന ഒരു പുഞ്ചിരി കണ്ടതും അച്ഛൻ അവരുടെ സമ്മതവും ദേവയുടെ വീട്ടുകാരെ അറിയിച്ചു .
 

"എന്തായാലും രണ്ടുകൂട്ടർക്കും ഇഷ്ടമായ സ്ഥിതിക്ക് താലം കൈമാറാം .
ഇത് ഞങ്ങളുടെ കുടുംബത്തിന് ഒരു ആചാരമാണ്. ചെറുക്കൻ പെണ്ണിന്റെ ആങ്ങളക് ഈ താലം കൊടുത്തു കല്യാണം ഉറപ്പിക്കണം"


 അതുപറഞ്ഞ് ചെറിയമ്മ കയ്യിലുള്ള താലം ദേവയുടെ കയ്യിലേക്ക് വച്ചുകൊടുത്തു.


" പെണ്ണിന്റെ ആങ്ങളയെ വിളിക്കു." അമ്മാവൻ രേവതിയുടെ അച്ഛനെ നോക്കി പറഞ്ഞു .


എന്നാൽ രേവതിയുടെ അച്ഛൻ എന്തുപറയണമെന്നറിയാതെ നിന്നു .



"അത് ..പിന്നെ ആങ്ങള ഇ.."
അച്ഛൻ എന്തോ പറയാൻ നിന്നതും ആരു രേവതിയുടെ അരികിലേക്ക് എത്തിയിരുന്നു.



" ഞാനാണ് പെണ്ണിന്റെ ആങ്ങള .അതുപറഞ്ഞ് ദേവയുടെ കയ്യിലെ താലം അവൻ വാങ്ങിച്ചു." 


അതുകണ്ടു എല്ലാവരുടെയും മുഖത്ത് ഒരു നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.


" എനിക്ക് തുമ്പിയും ദേവു ചേച്ചിയും രശ്മിയും ഒരേ പോലെയാണ് .മൂന്നുപേരും എന്റെ 
സിസ്റ്റേഴ്സ് ആണ്" രേവതിയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ആരു പറഞ്ഞു.


"  നിശ്ചയം വേണ്ട എന്നാണ് ഞങ്ങളുടെ ഒരു അഭിപ്രായം. നേരിട്ട് കല്യാണത്തിന് ആണ് ഞങ്ങൾക്ക് താല്പര്യം." അമ്മാവൻ  പറഞ്ഞു.


" ഞങ്ങൾ അത് തീരുമാനിച്ചിട്ട് വൈകുന്നേരം അങ്ങോട്ട് വിളിക്കാം."


 " ആലോചിച്ചിട്ട് പറഞ്ഞാൽ മതി.തിരക്കില്ല. അത് പറഞ്ഞു ദേവയും വീട്ടുകാരും 
അവിടെ നിന്നും ഇറങ്ങി .


പോകുന്ന വഴി ദേവ തിരിഞ്ഞുനോക്കി എല്ലാവരോടും യാത്ര ചോദിച്ചു .ശിവയുടെ നോട്ടത്തിനായിരുന്നു പാർവണ കാത്തുനിന്നത്.


 പക്ഷേ അവൻ ഫോണിൽ നിന്നും കണ്ണെടുക്കാതെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി കാറിൽ കയറി .അത് കണ്ടതും പാർവണക്ക് വല്ലാത്ത ദേഷ്യവും സങ്കടവും വന്നു .പക്ഷേ അവളത് പുറത്തുകാണിച്ചില്ല .



 കാർ മുന്നോട്ടെടുക്കാൻ നേരം ശിവ തല പുറത്തേക്കിട്ടു പാർവണയെ നോക്കി ഒന്ന് ചിരിച്ചു.



അത് കണ്ടതും പാർവണയുടെ മനസ്സിൽ എന്തോ വല്ലാത്ത ഒരു സന്തോഷം നിറഞ്ഞു നിന്നിരുന്നു അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ശിവ തന്നെ നോക്കി ചിരിക്കും എന്ന് .


___________


ദേവയും വീട്ടുക്കാരും പോയതിനു പിന്നാലെ തന്നെ ആരുവും പാർവണയും തിരിച്ച് വീട്ടിലേക്ക് വന്നു .


വീട്ടിൽ വന്നു കയറുമ്പോൾ കണ്ണന്റെ അമ്മയെയും അച്ഛനെയും തന്റെ വീട്ടിൽ  കണ്ട് അവൾ ഒരു സംശയത്തോടെ  അവിടെ തന്നെ നിന്നു.


" ഇങ്ങോട്ട് വന്നേ... ഞങ്ങൾ നിന്നെ കാണാൻ വന്നതാ" കണ്ണന്റെ അവളെ തന്റെ അരികിലേക്ക് വിളിച്ചു കൊണ്ട് പറഞ്ഞു.

 

"മോള് എങ്ങോട്ടാ പോയിരുന്നേ" അമ്മ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.



 " ഞാൻ ദേവൂൻ്റ വീട് വരെ പോയതാ. അവളെ പെണ്ണു കാണാൻ ഒരു കൂട്ടർ വന്നിരുന്നു."
 


"എന്നിട്ട് ചെക്കനെ ഇഷ്ടായോ ദേവൂന് ''



" ഇഷ്ടം ആയി. ഞങ്ങളുടെ കമ്പനിയിലുള്ള ആൾ തന്നെയാണ് ."


''അങ്ങനെയാണെങ്കിൽ കല്യാണം ഉടൻ തന്നെ ഉണ്ടാകുമല്ലോ. ഇനി ഈ തുമ്പി മോൾക്കും ഒരു കല്യാണം വേണ്ടേ " അമ്മ സംശയത്തോടെ ചോദിച്ചു.


 അപ്പോൾ തന്നെ പാർവണയുടെ മനസ്സിൽ ഒരു അപായ മണി മുഴങ്ങിയിരുന്നു.അവൾ ഒന്നും മിണ്ടാതെ തന്നെ ഇരിക്കുന്നത് കണ്ടു അമ്മ വീണ്ടും പറഞ്ഞു തുടങ്ങി.
 

" ഞങ്ങൾ കണ്ണന് വേണ്ടി മോളെ കല്യാണം ആലോചിക്കാൻ വന്നതാണ്." അതുകേട്ട് പാർവണയുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായില്ല .അവൾ ഒരു അന്ധാളിപ്പോടെ ഇരിക്കുക മാത്രമാണ് ചെയ്തത്.


" ഞങ്ങൾ അന്ന് പറഞ്ഞില്ലേ നിന്നെ കാണാൻ ഒരു കൂട്ടർ വരുമെന്ന്, അത് കണ്ണന്റെ വീട്ടിൽ നിന്ന് തന്നെയായിരുന്നു. പക്ഷേ അന്ന് നീ കല്യാണം ഒന്നും വേണ്ട എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ കണ്ണൻ തന്നെയാണ് ഇപ്പോ ഒന്നും വേണ്ട എന്ന് പറഞ്ഞത്. ദേവൂന്റെ കല്യാണം ശരിയായ സ്ഥിതിക്ക്  നിന്റെ കല്യാണവും നോക്കാം എന്ന് വിചാരിച്ചു ."ചായയുമായി വന്ന അമ്മ പറഞ്ഞു. 



"ഒരു മിനിറ്റ് ഞാനിപ്പോൾ വരാം ."അത് പറഞ്ഞ് പാർവണ തന്റെ ഫോണുമായി പുറത്തേക്കിറങ്ങി .


അവൾ നേരെ കണ്ണനെ ആണ് വിളിച്ചത്.പക്ഷേ അവൻ കോൾ അറ്റൻ്റ് ചെയ്യുന്നില്ല. അവൾ വീണ്ടും ട്രൈ ചെയ്തതും രണ്ടാമത്തെ റിങ്ങിൽ അവൻ കോൾ എടുത്തു.
 

"എന്താ തുമ്പി...എന്താ കാര്യം" അവൻ അറിയാത്ത പോലെ ചോദിച്ചു .


"കണ്ണാ ഞാൻ ഇന്നലെ പറഞ്ഞതൊന്നും നിനക്ക് മനസ്സിലായില്ലേ''

 

''നീ എന്താ പറയുന്നേ തുമ്പി. എനിക്കൊന്നും മനസ്സിലാവുന്നില്ല." 


"കണ്ണാ നീ അഭിനയിക്കുകയാണോ .ഇവിടെ കല്യാണാലോചനക്ക് നിന്റെ അമ്മയും അച്ഛനും ഒക്കെ വന്നിരിക്കുന്നു . ഇതിന്റെയൊക്കെ അർത്ഥം എന്താ..." പാർവണ ദേഷ്യത്തോടെയായിരുന്നു അതു ചോദിച്ചത്.


" അച്ഛനും, അമ്മയും  അവിടെ വന്നു എന്നോ.ഇതൊന്നും ഞാനറിഞ്ഞില്ല " കണ്ണൻ അറിയാത്ത പോലെ പറഞ്ഞു.


" നീ അറിയാതെ അവർ എങ്ങനെ ഇവിടെ എത്തി. നീയെന്നെ കളിപ്പിക്കേണ്ട കണ്ണാ "


" ഞാൻ എന്തിനാ തുമ്പി വെറുതെ പറയുന്നത്. ഞാൻ ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോൾ തിരക്കിലാണ് .വീട്ടിലെ കാര്യങ്ങളൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. നീ എന്തായാലും പേടിക്കണ്ട.അവര് വന്നു കണ്ടിട്ട് പോട്ടെ. ഞാൻ അമ്മയോട് എല്ലാ കാര്യവും പറയാം.
നീ ശിവരാഗിനെ കണ്ട് സംസാരിച്ചോ " അവൻ ചോദിച്ചു.



" ഇല്ല ഞാൻ  ശിവയെ കണ്ടിരുന്നു.  പക്ഷേ ഒന്നും സംസാരിക്കാൻ പറ്റിയില്ല."


" നീ ഈ അടുത്തകാലത്ത് എങ്ങാനും സംസാരിക്കുമോ തുമ്പി. അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം ഞാൻ അവനോട് സംസാരിക്കാം. നേരിട്ട് പറയുന്നതിൻ്റെ ഒരു ചളിപ്പ് നിനക്കും ഉണ്ടാവില്ല "


"അതൊന്നും ശരിയാവില്ല''


" അതെന്താ ശരിയാവാതെ .നീ ഒന്നും പേടിക്കണ്ട ഞാൻ എല്ലാം ശരിയാക്കി തരാം. നിങ്ങളുടെ കല്യാണം നടത്തി, കല്യാണത്തിന് പായസവും വിളമ്പിയിട്ടേ ഇനി ഈ കണ്ണന്
വിശ്രമമുള്ളൂ .നീ എന്തായാലും കോൾ കട്ട് ചെയ്തോ. ബാക്കി കാര്യങ്ങളെല്ലാം ഞാൻ സെറ്റാക്കാം."


 കണ്ണൻ അതു പറഞ്ഞതും പാർവണക്ക് എന്തോ ഒരു സമാധാനം തോന്നിയിരുന്നു. അതുകൊണ്ടുതന്നെ കോൾ കട്ട് ചെയ്ത് അകത്തേക്ക് നടന്നു.
 

 അകത്ത് കല്യാണത്തെക്കുറിച്ചും അതിനുമുൻപ് എൻഗേജ്മെൻ്റ് നടത്തേണ്ടതിനെക്കുറിച്ചും ഗംഭീരമായ ആലോചനയിൽ ആയിരുന്നു .
 

പാർവണക്ക് അതിനൊന്നും താൽപര്യമില്ലാത്തതിനാൽ നേരെ റൂമിൽ കയറി വാതിൽ അടച്ചു. അവർ പോകാൻ നേരം തുമ്പിയെ വിളിച്ചെങ്കിലും അവൾ തലവേദനയാണ് എന്ന് പറഞ്ഞ് റൂമിൽ തന്നെ കിടന്നു.


 ഓരോന്നാലോചിച്ച് കിടന്നു എപ്പോഴോ ഉറങ്ങി പോയി .പിന്നീട് അച്ഛൻ വന്ന് ഡോറിൽ തട്ടി വിളിച്ചപ്പോഴാണ് അവൾ ഉണർന്നത്.
  

"എന്താ അച്ഛാ എന്താ കാര്യം "അവൾ ചോദിച്ചു 


"കണ്ണനാ വിളിക്കുന്നേ .മോളെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു '' അച്ഛൻ തന്റെ ഫോൺ അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു .


പാർവണ ഫോൺ വാങ്ങി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. അതേ സമയം അവളുടെ മുറിയിൽ കയറി അച്ഛൻ അവളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ശേഷം ഫോണുമായി തന്റെ മുറിയിലേക്ക് പോയി ആ ഫോൺ എടുത്തു വച്ചു.


ഫോണുമായി പുറത്തേക്കിറങ്ങിയ തുമ്പി ചെറിയൊരു ഭയത്തോടെയാണ് കണ്ണനോട് സംസാരിച്ചത് .


"എന്താ... എന്താ കണ്ണാ ഈ സമയത്ത്. ശിവയെ കണ്ടോ സംസാരിച്ചോ ." അത് ചോദിച്ചതും കണ്ണന് വല്ലാത്ത ഒരു ദേഷ്യം മനസ്സിൽ നിറഞ്ഞു വന്നിരുന്നു .പക്ഷേ അവൻ ആ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് സൗമ്യമായി അവളോട് സംസാരിക്കാൻ ശ്രമിച്ചു.


" ഞാൻ അവന്റെ ഓഫീസിലേക്ക് ഇറങ്ങുകയാണ്. അത് പറയാൻ ആയിട്ടാണ് നിന്നെ വിളിച്ചത് .പക്ഷേ  കോൾ കണക്ട് ആവുന്നുണ്ടായിരുന്നില്ല "കണ്ണൻ പറഞ്ഞു.


" ചിലപ്പോ നെറ്റ്‌വർക്ക് പ്രോബ്ലം ആയിരിക്കും ."


" എന്നാ ശരി .ഞാൻ എന്തായാലും ശിവയെ കണ്ടതിനുശേഷം നിന്നെ വിളിക്കാം . എന്തായാലും നന്നായി പ്രാർത്ഥിച്ചോ " ഒരു ചിരി വരുത്തി കൊണ്ട് കണ്ണൻ പറഞ്ഞു.

 " ശരി കണ്ണാ"
 

"കോൾ കട്ട് ചെയ്യണ്ട. അച്ഛന് കൊടുക്ക്" കണ്ണൻ പറഞ്ഞതും പാർവണ ഫോൺ അച്ഛന്റെ കയ്യിൽ കൊണ്ടുവന്നു കൊടുത്തു.


" ഹലോ അച്ഛാ... ഞാൻ പറഞ്ഞപോലെ ചെയ്തോ"


" ചെയ്തു മോനേ. ഇനി അവൾ ആരെയും വിളിക്കില്ല . ഇത് അച്ഛന്റെ ഉറപ്പാ..." അത്  അച്ഛൻ ചെറിയ ദേഷ്യത്തോടെ ആണ് പറഞ്ഞത്.


കാരണം കണ്ണൻ അത്തരത്തിലുള്ള ഒരു കള്ളമായിരുന്നു അച്ഛനോടും പറഞ്ഞിരുന്നത്. പാർവണ ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന ഒരാളുമായി റിലേഷൻ ഉണ്ട് എന്നും ആ പയ്യൻ ആണെങ്കിൽ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ് എന്നും അതിൽ നിന്നും പാർവണയെ പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ അതിന് സമ്മതിക്കുന്നില്ല എന്നും കുറച്ചു നുണകൾ പറഞ്ഞു അച്ഛനെ അവൻ വിശ്വസിപ്പിച്ചു.


 അതുമാത്രമല്ല പാർവണയെ കല്യാണം കഴിക്കാൻ തനിക്ക് സമ്മദമാണെന്നും 
മറ്റു വിഷയങ്ങൾ ഒന്നും തന്നെ തനിക്ക്  പ്രശ്നമല്ലാ  എന്നെല്ലാം പറഞ്ഞു കണ്ണൻ അച്ഛനെയും നന്നായി തെറ്റിദ്ധരിപ്പിച്ചിരുന്നു.


 അതുകൊണ്ടാണ് പാർവണയുടെ ഫോൺ അച്ഛൻ എടുത്തു വെച്ചതും .


"എന്നാ ശരി അച്ഛാ ...അച്ഛൻ എൻഗേജ്മെന്റിനുള്ള കാര്യങ്ങൾ തുടങ്ങിക്കോളു.ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം." കണ്ണൻ അതുപറഞ്ഞ് കോൾ കട്ട് ചെയ്തു .



(തുടരും)

🖤പ്രണയിനി🖤


പാർവതി ശിവദേവം - 47

പാർവതി ശിവദേവം - 47

4.7
4644

Part -47   രേവതിയുടെ വീട്ടിൽ നിന്നും ഇറങിയ ശിവ നേരെ പോയത് തന്റെ ഓഫീസിലേക്ക് ആണ്.ഇന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ബോർഡ് മീറ്റിംഗ് ഉണ്ടായിരുന്നു.   മീറ്റിംഗ് കഴിഞ്ഞ് ക്ലിന്റ്‌സുമയി ഒരു ഡിന്നർ പ്ലാൻ ചെയ്തിരുന്നത് കൊണ്ട് 8 മണിക്ക് ആണ് ഓഫീസിൽ നിന്നും ഇറങ്ങിയത്.   "സാർ... സാറിന് ഒരു വിസിറ്റർ ഉണ്ട്. ഉച്ച മുതൽ വെയിറ്റ് ചെയ്യുന്നതാണ്. സാർ മീറ്റിങ്ങിൽ ആയതിനാൽ ആണ് ഞാൻ പറയാതിരുന്നത് " ശിവയുടെ PA ആയ മാധവ് പറഞ്ഞും '   " Ok .," അത് പറഞ്ഞ് ശിവ ക്ലയിസിനോപ്പം താഴേക്ക് നടന്നു. റിസപ്ഷനിൽ തന്നെ വെയിറ്റ് ചെയ്യ്തു നിൽക്കുന്ന കണ്ണനെ കണ്ടപ്പോൾ ശിവ ഒരു സംശയത്തോടെ അവൻ്റ