Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (3)

 
 
Dr. Gaurima Prathap 
 
ആ പേരിലേയ്ക്ക് നോക്കുമ്പോൾ ഹൃദയത്തിനുള്ളിൽ നിന്നും അറിയാതൊരു പുഞ്ചിരി സൂര്യന്റെ ചുണ്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു.....
 
ഗൗരിമ, സൂര്യന്റെ  ഗൗരി...... സൂര്യന്റെ പ്രണയമായ ഗൗരി ❤️........
 
 
 
എന്താണ് മാഷേ വന്നിട്ട് കുറെ സമയമായോ.......
 
 
ഇല്ലെടോ... ഒരു 5 മിനിറ്റ്.... അതിൽ കൂടുതലായില്ല.... തന്റെ തിരക്കൊക്കെ കഴിഞ്ഞോ......
 
 
ഓ... നമുക്ക് ഒക്കെ എന്ത് തിരക്ക്... തിരക്ക് മുഴുവൻ ഇയാൾക്കല്ലേ.... വിളിച്ചാൽ ഫോൺ എടുക്കാൻ സമയമില്ല...... തിരിച്ചൊന്നും വിളിക്കാൻ സമയമില്ല.... അങ്ങനെ ആകെ മൊത്തം തിരക്കോട് തിരക്ക്.....
 
പിണങ്ങാതെ എന്റെ ഗൗരി കൊച്ചേ....... രണ്ട് ദിവസമായി ചെറിയ ഒരു ഓട്ട പാച്ചിലിൽ ആയിരുന്നു....
 
 
രണ്ട് ദിവസമായി കൂട്ടുകാരനെ കാണാത്തതിലുള്ള ടെൻഷനിൽ അല്ലായിരുന്നോ...... എന്നിട്ട് എന്തായി എത്തിയോ ആള്.....
 
പിന്നെ..... ഇന്നലെ........ അത്കൊണ്ട് ഇന്നലെ രാത്രി അവന്റെ കൂടെ കൂടി........
 
 
ഓ... അപ്പോൾ നമ്മളെ വിളിക്കാൻ മാത്രമാണ് സമയമില്ലാത്തത്......
 
പിണങ്ങാതെ എന്റെ കുശുമ്പി പാറു....ശരി.... ഇന്ന് ഗൗരി കുട്ടിടെ പിണക്കം എല്ലാം മാറ്റിയേക്കാം.... തിരക്കിൽ ഉച്ചകഴിഞ്ഞു താൻ ലീവ് പറയ്‌... നമുക്ക് ഒന്ന് കറങ്ങാൻ പോകാം.....
 
ഞാൻ എപ്പോഴേ റെഡി.... അല്ല എവിടെയാ പോകുന്നെ.....
 
നിന്റെ ഫേവരിറ്റ് പ്ലേസിൽ തന്നെ പോയേക്കാം....
 
ബീച്ചിലോ?????
 
 
ഉം.....
 
 
Thank uu ❤️
 
 
 
 
 
 
സൂര്യയേട്ടാ ....
 
ഉം.....
 
 
എന്നെയാണോ, അതോ കൂട്ടുകാരനെയാണോ സൂര്യേട്ടന് കൂടുതൽ ഇഷ്ടം.....
 
 
എന്തെ ഇപ്പോൾ അങ്ങനെയൊരു ചോദ്യം???
 
വെറുതെ, മറുപടി പറയ്‌ സൂര്യയേട്ടാ .....
 
 
ഗൗരി... സൂര്യന് മറുപടി പറയാൻ കഴിയാത്ത ഒരു ചോദ്യമാണ് അത്....
 
എങ്കിലും... ഏത് ചോദ്യത്തിനും ഒരു ഉത്തരം ഉണ്ടാകില്ലേ......
 
ശരി.... അതിന് മുൻപ് ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ??
 
ചോദിച്ചോ...
 
ശരി.... തന്റെ ഈ രണ്ട് കണ്ണുകളിൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഏത് കണ്ണിനോടാ....
 
എന്തോന്നാ.......
 
തനിക്ക് തന്റെ ഏത് കണ്ണിനോടാണ് ഇഷ്ടം കൂടുതൽ എന്ന്....
 
സൂര്യയേട്ടാ .....
 
എന്തെ..... ഉത്തരം പറയാൻ പറ്റില്ലല്ലേ....ഉത്തരം കണ്ടെത്താത്ത ചോദ്യങ്ങളും ഉണ്ട് ഗൗരി.......അങ്ങനെ തന്നെയാ താൻ നേരത്തെ ചോദിച്ച ചോദ്യവും.... അതിന് എനിക്ക് മറുപടി ഇല്ല... പക്ഷെ ഒന്ന് പറയാം, ആരും ആർക്കും പകരമല്ല.... ഒരാളോടുള്ള ഇഷ്ടം, മറ്റേയാളോടുള്ള ഇഷ്ടക്കുറവല്ല.... നീ എനിക്കെന്റെ പ്രണയമാണ് ❤️....
അനന്തൻ എനിക്ക് കൂട്ടും കൂടപ്പിറപ്പും ആണ്....
 
 
എന്റെ ചോദ്യം ഞാൻ തിരിച്ചെടുത്തിരുക്കുന്നു, പോരെ.....
 
 
പിണങ്ങല്ലേ ഗൗരി കൊച്ചേ........
 
 
 
🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵
 
 
 
എങ്ങോട്ടാ അനന്തഭദ്രൻ തിരക്കിട്ട്.......
 
നിന്റെ തന്ത ചന്ദ്രഗിരി ശേഖര മേനോന് വായിഗുളിക വാങ്ങാൻ.... എന്തെ.....
 
ടാ....
 
ഇന്ദ്ര.... വേണ്ട.... രാവിലെ തന്നെ അടി വാങ്ങി കൂട്ടാനാണോ, വണ്ടി തടഞ്ഞുള്ള നിന്റെയി അഭ്യാസപ്രകടനം......
വെറുതെ എന്റെ കൈയ്ക്കൂ പണി ഉണ്ടാക്കാതെ വണ്ടി എടുത്ത് പോകാൻ നോക്ക്....
 
 
ഓഹോ.... അപ്പോൾ നീ എന്നെ കൈവയ്ക്കും എന്നാണോ....
 
നീയായിട്ട് ചോദിച്ചു വാങ്ങാൻ തീരുമാനിച്ചാൽ എനിക്കെന്ത് ചെയ്യാൻ പറ്റും ഇന്ദ്ര.....
 
എന്ന വാടാ....
 
 
 
 
ദാസേട്ട... ദാ അവിടെ അടി നടക്കും എന്ന തോന്നുന്നേ......
 
 
അവിടേക്ക് നോക്കിയ നിമിഷം ആ വൃദ്ധന്റെ മനസിൽ ചെറിയൊരു പേടി തോന്നി....
 
 കാറിൽനിന്നിറങ്ങി അനന്തനോട് എതിരിടാൻ നിൽക്കുന്ന 
 ഇന്ദ്രനും, തന്റെ ബുള്ളറ്റിൽ നിന്നും ഇറങ്ങി ഇന്ദ്രനു നേരെ പാഞ്ഞടുക്കുന്ന അനന്തനും.......
 എല്ലാവർക്കും തെമ്മാടിയും താന്തോന്നിയും ഗുണ്ടയും ഒക്കെയാണ് എങ്കിലും തന്നോട് ഇന്നോളം അനന്തൻ നല്ല രീതിയിൽ തന്നെയാണ് പെരുമാറിയിട്ടുള്ളത് എന്ന് ഒരു നിമിഷം ആ മനുഷ്യൻ ഓർത്തു.... അതുകൊണ്ടുതന്നെ പിടിച്ചുമാറ്റാൻ തീരുമാനിച്ചു....
 
 
 
 
 
 
 
ഇന്ദ്ര..... വീണ്ടും ഞാൻ പറയുകയ, വെറുതെ നീയൊരു പ്രശ്നത്തിന് നിൽക്കാതെ പോകാൻ നോക്ക്...
 
 എന്തേ പേടിയാണോ.... അതോ കൂട്ടുകാരൻ ഇല്ലാത്തതുകൊണ്ട് ധൈര്യക്കുറവ് ഉണ്ടോ...
 
 
നിന്നെ പോലൊരുത്തനെ നേരിടാൻ അനന്തഭദ്രന് ആരുടെയും സഹായം ആവശ്യം ഇല്ലടാ.....
 
എങ്കിൽ വാടാ.....
 
 
അപ്പോഴേക്കും അനന്തന്റെ വലത് കാൽ ഇന്ദ്രന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു....
പെട്ടന്നുള്ള ചവിട്ടായത് കൊണ്ട് ഒരു നിമിഷം ഇന്ദ്രൻ പുറകിലേയ്ക്ക് വേച്ചു പോയെങ്കിലും ഉടനെ മുമ്പോട്ട് ആഞ്ഞു അനന്തന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടി..... പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് അനന്തൻ പുറകിലേയ്ക്ക് വീണ് പോയിരുന്നു.....
 
ഇത്രയെ ഉള്ളോ അനന്തഭദ്രന്റെ തന്റേടം....
 
ട..... പിന്നീട് അനന്തന് ദേഷ്യത്തെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... പിടയുന്ന ഞരമ്പുകളും, ചുവന്ന കണ്ണുകളും, കഴുത്തിൽ മുറുകി കിടക്കുന്ന രുദ്രാക്ഷ മാലയും അനന്തന്റെ ദേഷ്യത്തിന്റെ ആഴത്തെ എടുത്ത് കാട്ടുന്നുണ്ടായിരുന്നു.....
 
അനന്തൻ നിലത്ത് നിന്നും എഴുന്നേറ്റ് മുഷ്ടി ചുരുട്ടി ഇന്ദ്രന്റെ മുഖത്തും വയറിലും ഇടിച്ചു..... ഇന്ദ്രന്റെ ചുണ്ട് പൊട്ടി രക്‌തം വന്നു തുടങ്ങിയിരുന്നു.......
 
 
 
 
 
അതെ...... ആ അടിയുണ്ടാക്കുന്നതിൽ ഒന്ന് നാട്ടിലെ പേര് കേട്ട ഗുണ്ടയല്ലേ.......
 
അത് തന്നെ ഭദ്രൻ......
 
അപ്പോൾ ആ തല്ലു കൊള്ളുന്നതോ...
 
ഇയാള് ഈ നാട്ടിൽ വന്നിട്ട് അധികം ആയില്ല അല്ലെ...
 
ഇല്ല...
 
ഉം... അതാ അറിയാത്തത്....
ആ തല്ലു കൊള്ളുന്നതാണ് ഇന്ദ്രജിത്ത്, ഈ നാട്ടിലെ പേര് കേട്ട തറവാടുകളിൽ ഒന്നായ ചന്ദ്രഗിരിയിലെ സന്തതിയ....
 
ആ പയ്യനും ഭദ്രനും ആയി എന്താ പ്രശ്നം....
 
 
അവര് തമ്മിൽ അങ്ങനെ നേരിട്ട് പ്രശ്നം ഒന്നും ഇല്ല....
 
ഈ നാട്ടിലെ മറ്റൊരു തറവാടാണ്, മാണിക്യമംഗലം... ഈ ചന്ദ്രഗിരിക്കാരും മാണിക്യമംഗലത്തുകാരും കാർന്നോമ്മാരുടെ കാലം മുതലേ ശത്രുക്കളാണ്... ആ ശത്രുത ഈ ഇന്ദ്രനും, മാണിക്യമംഗലത്തെ സൂര്യൻ കുഞ്ഞിനും ഇടയിൽ കോളേജ് കാലം തൊട്ടു നിലനിൽക്കുന്നതാ... പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇന്ദ്രനെ പോലെ ചെറ്റയല്ല സൂര്യൻ.... സൂര്യനും, ഭദ്രനും ഭയങ്കര കൂട്ടാണ്..... അതാണ് ഇവർക്കിടയിലുള്ള പ്രശ്നം എന്ന് തോന്നുന്നു... പിന്നെ പണ്ട് ഇവര് കോളേജിൽ പഠിക്കുന്ന സമയത്ത് സൂര്യനെ കൊല്ലാൻ ഇന്ദ്രൻ കൊട്ടേഷൻ കൊടുത്തിരുന്നത് ഭദ്രനാണെന്ന് ഒക്കെ പറഞ്ഞു കേൾക്കുന്നുണ്ട്... അതിന്റെ സത്യാവസ്ഥ എന്താണെന്നോ... പിന്നെ അവരെങ്ങനെ കൂട്ടായി എന്നോ ഒന്നും കൃത്യമായി അറിയില്ല.....
 
ഓ... അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ അല്ലെ....
 
 
 
 
 
ടാ....
 
ഇന്ദ്ര... വേണ്ടായെന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ... വെറുതെ നീ എന്റെ വഴിയിൽ തടസ്സമായി വരരുത്.....
 
അങ്ങനെ നിന്നെയോ നിന്റെയാ കൂട്ടുകാരനെയോ പേടിച്ചു മാളത്തിൽ ഒളിക്കുന്നവന്നല്ലടാ ഇന്ദ്രജിത്ത്.......
 
എങ്കിൽ വാടാ.....
 
 
 
അനന്താ.....
 
ദാസേട്ട.. മാറ്....
 
അനന്താ... വേണ്ട.... പറയുന്നത് കേൾക്ക്...
 
ഇന്ദ്രൻ കുഞ്ഞേ.... വെറുതെ പ്രശ്നം ഉണ്ടാക്കാതെ കുഞ്ഞ് ഇപ്പോൾ ചെല്ലാൻ നോക്ക്.... ദയവു ചെയ്ത് പോ...
 
ഭദ്രാ.... ഇപ്പോൾ ഞാൻ പോകുവാ... പക്ഷെ അത് നിന്നെയൊന്നും പേടിച്ചിട്ടല്ല.........
 
പോടാ.....
 
 
 
 
എന്താ അനന്താ ഇത്......
 
ഞാൻ വേണം എന്ന് വെച്ചല്ലല്ലോ ദാസേട്ട... അവനായിട്ട് ഇങ്ങോട്ട് വന്നതല്ലേ.....
 
 
ഉം....
 
 
എന്ത് നോക്കി നിക്കുവാടാ എല്ലാം... കാഴ്ച്ച കണ്ട് കഴിഞ്ഞെങ്കിൽ പോകാൻ നോക്കിനെടാ....
 
 
ഇതെന്ത് കൂത്തു... വഴി തടഞ്ഞു അടിയുണ്ടാക്കിയിട്ട് ഇപ്പോൾ കുറ്റം നമ്മുടേതായോ...
 
 
മിണ്ടാതെ ഇരിയെടാ... ആ ഭദ്രൻ എങ്ങാനും കേട്ടലുണ്ടല്ലോ.... അടുത്തത് നമ്മുടെ നേരെ ആയിരിക്കും.....
 
 
 
🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵
 
 
 അനന്തഭദ്രൻ......
 
അതെ....
 
ഞാൻ ഇന്നലെ ഫോൺ ചെയ്തിരുന്നു....
എന്റെ പേര് രാഘവൻ തമ്പി.... T. K group of കമ്പനിയുടെ മാനേജർ ആണ്... ഞങ്ങളുടെ കമ്പനി ഓണർക്ക് വേണ്ടിയാണു ഞാൻ വന്നത്...
 
എന്താ കാര്യം....
 
ഒരാളെ തട്ടി കൊണ്ട് വന്ന് തൽക്കാലം ഒളിപ്പിക്കണം.... ബാക്കി എന്ത് വേണം എന്ന് പിന്നീട് അറിയിക്കാം...
 
ഞാൻ സാധാരണ ഇതെ പോലെ കിഡ്നാപ്പിംഗ് കേസ് ഒന്നും എടുക്കാറില്ല...
ആട്ടെ... ആരാ ആള്.....
 
 മരിച്ചു പോയ ഫേമസ് ബിസിനസ്‌ man മഹേന്ദ്ര വർമ്മയുടെ മകൾ  ""ആത്മിക മഹേന്ദ്രൻ""...
 
പെണ്ണോ....
 
അതെ.....
 
സോറി... ഇത്തരം പെണ്ണ് കേസുകളൊന്നും ഞാൻ എടുക്കാറില്ല....
 
ഒന്നൂടി ഒന്ന് ആലോചിച്ചിട്ട്....
 
തൽക്കാലം തീരുമാനത്തിൽ മാറ്റമില്ല... എന്തെങ്കിലും മാറ്റം ഉണ്ടാകുകയാണെങ്കിൽ നമ്പർ എന്റെ കയ്യിൽ ഉണ്ട്.. വിളിച്ചറിയിക്കാം.....
 
 
 
 
 
 
 
 
അനന്താ....
 
ആരിത്.... അച്ചൂട്ടനോ.....
 
 
 
അച്ചു..... പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് അവനെ പേര് വിളിക്കരുത് എന്ന്....
 
അവൻ അങ്ങനെ വിളിച്ചോട്ടെ മായേച്ചി....
 
അല്ല രണ്ടാളും എവിടെ പോയിട്ട് വരുന്ന വഴിയാ....
 
ആശുപത്രിയിൽ പോയതാ അനന്താ...
 
ഡോക്ടർ എന്ത് പറഞ്ഞു......
 
ഉടനെ ഓപ്പറേഷൻ നടത്തണം എന്ന്... ഇല്ലെങ്കിൽ എന്റെ മോൻ....
 
അയ്യേ... അമ്മയെന്തിനാ കരയണേ... അച്ചൂന് ഒന്നും ഇല്ലല്ലോ...
 
അമ്മേടെ കണ്ണിൽ പൊടി പോയതാ... അച്ചൂട്ടൻ പോയി കളിച്ചോ...
 
 
ഉം.. അനന്താ... ഉമ്മാ....
 
ഉമ്മാ....
 
മായേച്ചി... എന്താ ഇത്... അച്ചൂന്റെ മുമ്പിൽ വച്ചു ഇങ്ങനെ കരഞ്ഞാലോ...
 
അനന്താ... എനിക്ക് അവൻ മാത്രമേ ഉള്ളു...
 
 
അതിനെന്താ... നമുക്ക് ഉടനെ ഓപ്പറേഷൻ നടത്താം എന്നെ....
 
 
പക്ഷേ അനന്താ അതിന് ലക്ഷങ്ങൾ വേണം... എന്റെ കയ്യില്....
 
 
 അതൊന്നും ഓർത്ത് മായേച്ചി സങ്കടപ്പെടേണ്ട... നമുക്ക് വഴിയുണ്ടാക്കാം...
 അത് വേണ്ട അനന്താ.... ഇപ്പോൾതന്നെ നാട്ടുകാര് പലതും പറയുന്നുണ്ട്...
 അവർക്ക് എന്താ ചേച്ചി പറയാൻ വയ്യാത്തത്.... കാര്യങ്ങൾ നമുക്കറിയാമല്ലോ... നമ്മൾ തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യം നമുക്ക് ഉള്ളടത്തോളം ആരെയും പേടിക്കേണ്ട... ചേച്ചി ധൈര്യമായി ചെല്ല്... ഞാനൊന്നു നോക്കട്ടെ......
 
അനന്തന്റെ അയൽക്കാരാണ് മായയും നാല് വയസ്സുകാരൻ അച്ചുവും.... അച്ചുവിന് രണ്ട് വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ മരിക്കുന്നത്...അതിന് ശേഷം മായ വളരെ കഷ്ടപെട്ടാണ്  അച്ചുവിനെ വളർത്തുന്നത്...... അനന്തൻ പറ്റുന്ന പോലെ സഹായങ്ങൾ അവർക്ക് ചെയ്യാറുണ്ട്.... അതിനാൽ നാട്ടുകാർ പല അർത്ഥങ്ങളും കല്പ്പിച്ചു കൂട്ടാറും ഉണ്ട്... പക്ഷെ അനന്തൻ അതൊന്നും ചെവി കൊള്ളാറില്ല....
 
 
 
 
 
 
 
ഹലോ.....
 
 
 
ആ കൊട്ടേഷൻ  ഞാൻ ഏൽക്കുന്നു.... ആ പെണ്ണിന്റെ ഫോട്ടോയും ബാക്കി ഡീറ്റൈൽസും ഈ നമ്പറിലേയ്ക്ക് സെൻറ് ചെയ്തേക്ക്....
 
 
ഓക്കേ 👍
 
 
 
തുടരും....
 
 
 
ഇഷ്ടമാകുന്നവർ രണ്ട് വരി കുറിയ്ക്കാതെ പോകല്ലേ.....❤️

നെഞ്ചോരം നീ മാത്രം ❤ (4)

നെഞ്ചോരം നീ മാത്രം ❤ (4)

4.7
4607

  പിന്നെ അവളെ പൊക്കുന്നത് അത്ര നിസ്സാര കാര്യമല്ല.... പിടിക്കപ്പെടാതെ സൂക്ഷിക്കണം.....     താൻ അവളുടെ ഡീറ്റെയിൽസ് എനിക്ക് സെൻറ് ചെയ്താൽ മാത്രം മതി... ബാക്കി കാര്യങ്ങളിൽ ഇടപെടാൻ നിൽക്കണ്ട.... അത് എന്ത് വേണം എന്ന് എനിക്കറിയാം...... പിന്നെ മൊത്തം പത്തു ലക്ഷം രൂപ.... സമ്മതം ആണല്ലോ അല്ലെ??   സമ്മതം....   ഉം.... എങ്കിൽ അഡ്വാൻസ് ആയി അഞ്ചു ലക്ഷം രൂപ ഇന്ന് തന്നെ എന്റെ അക്കൗണ്ടിൽ എത്തിയിരിക്കണം...     ഓക്കേ.... അത് ഞാൻ ഏറ്റു.......   ശരി.... ബാക്കി അവളെ പൊക്കിയതിനു ശേഷം....   ഓക്കേ.....     🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵     ഗൗരി.....   എന്തോ.....     ഇങ്ങനെ ഇരുന്നാൽ മതിയ