THE TITALEE OF LOVE 🦋
{ പ്രണയത്തിന്റെ ചിത്രശലഭം }
part : 28
________________🔹_______________
Written by :✍️salwaah✨️
salwa__sallu
____________________________
"ഞാൻ നിങ്ങളോട് ദേഷ്യം കാണിക്കുന്നത് അതിനൊന്നുമല്ല..നിങ്ങളെന്നോട് അതിലും വലിയൊരു തെറ്റ് ചെയ്തില്ലേ…"
അവന്റെ വാക്കുകൾക്ക് അവർക്ക് മറുതൊന്നും പറയാനില്ലായിരുന്നു..
"പൊറുത്തു തന്നൂടെ…"
"ഉമ്മാ.. ഉപ്പാ…"
അവന്റെ സ്വരം ഇടറിയിരുന്നു.. അവനവരെ വാരി പുണർന്നു..
"പെട്ടന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല… എന്റെ ഉമ്മയും ഉപ്പയും എങ്ങോട്ടും പോവേണ്ടാ.. അവളെന്റെ പെണ്ണാ അവളിങ്ങോട്ട് വരും…"
അതും പറഞ്ഞു കൊണ്ട് അവൻ അവരിൽ നിന്ന് അകന്ന് നിന്നു.. അത്രയും നേരം പുലിയായിരുന്ന ഇഷ ആഹിയെ കണ്ടതും പൂച്ചയെ പോലെ സൈഡിലേക്ക് മാറി നിന്നു..
"എസീ…"
അവന്റെ വിളി കേട്ടതും ഒരാറ് വയസ്സ് കാരൻ അവന്റെ അടുത്തേക്ക് ഓടി വന്നു…
"ആപ്പാ… ഞാനും എലയും ഇന്ന്…"
ബാക്കിയെന്തോ പറയാൻ നിന്നതും ആഹിയുടെ പിന്നിലുള്ള ഇഷയെ കണ്ടതും അവനത് വിഴുങ്ങി ഇഷയെ നോക്കി ഇളിച്ചു..
"ആഹ് മ്മാ.. ഈ ആപ്പ എന്തിനാ എസിയെ വിളിക്കുന്നെ.. മ്മ പറഞ്ഞേണ്ട് ആപ്പ ചീത്തയാണ്…"
പെട്ടന്ന് ഇനം മാറിയ എസി വേഗം പോയി ഇഷയുടെ കൈ പിടിച്ചു.. ആഹിയൊന്നും പറയാതെ തന്റെ മുറിയിലേക്ക് പോയി..
ഒരു സിഗേരറ്റ് എടുത്ത് ചുണ്ടോട് ചേർക്കാൻ നിന്നതും ലക്കിയിടെ വാക്കുകൾ ഓർത്തു അത് വലിച്ചെറിഞ്ഞു..
( *എസിൻ* : ഇഷയുടെ മകൻ അഥവാ ആഹിയുടെ ഇക്കാന്റെ മോൻ..പിന്നെ നമ്മുടെ സ്വന്തം എലയുടെ ബോയ്ഫ്രണ്ട്..)
______________•🦋•______________
"മാം…."
അയാൾ സല്യൂട്ട് ചെയ്തോണ്ട് പറഞ്ഞു അയാളോട് ഇരിക്കാൻ പറഞ്ഞ ശേഷം ലക്കി തന്റെ തൊപ്പിയോന്ന് നേരെയാക്കി..
"നിങ്ങൾക്കെന്തെങ്കിലും വിവരം ലഭിച്ചോ.."
"നിങ്ങൾ പറഞ്ഞത് പോലെ ഞാനാ ചായക്കടയിൽ ചെന്ന് കോഴിക്കോട് കാരൻ ആണെന്ന് പറഞ്ഞു അവരുടെ ഓരോ സംസാരവും ശ്രദ്ധിച്ചു കേട്ടു…"
അയാൾ പറഞ്ഞു നിർത്തിയതും ലക്കി അയാളിലേക്ക് ഉറ്റ് നോക്കി..
"എന്താ അവർ പറഞ്ഞത്…"
"ഒരു കുമാരൻ എന്ന ആൾ അവിടെ വന്നു…'
എന്ന് തുടങ്ങി അയാൾ താൻ കേട്ട എല്ലാ കാര്യങ്ങളും ലക്കിയോട് പറഞ്ഞു..
എല്ലാം കെട്ട ശേഷം ലക്കിയൊന്ന് നിശ്വസിച്ച ശേഷം വിശാലിനെ വിളിച്ചു..
"ഹെലോ വിശാൽ.. ഞാൻ പറഞ്ഞ അയാൾ കൊലയാളിയുടെ കൈ മാത്രമേ കണ്ടിട്ടുള്ളു.. കൊലയാളിയുടെ കൈയുടെ ഭാഗത്തു ഒരു ചിത്രശലഭത്തിന്റെ ടാറ്റു ഉണ്ടെന്നും.. അതല്ലാതെ ഒന്നുമില്ല… കായലിന്റെ അടുത്ത് ഏതെങ്കിലും ഷോപ്പിൽ cctv കാം ഉണ്ടോ…"
ലക്കി കാൾ അവൻ അറ്റൻഡ് ചെയ്ത പാടെ അവനെയൊന്നും പറയാൻ സമ്മതിക്കാതെ ലക്കി പറഞ്ഞു നിർത്തി…
"അവിടെ… ആഹ് മറ്റേയാ ടൂറിസ്റ്റ് കളെ ആകർഷിക്കാൻ വേണ്ടി അവിടെയൊരു ഹൗസ് ബോട്ട് റെസ്റ്റ്വാറന്റ് തുടങ്ങിയില്ലേ.. അവിടെ ക്യാമ്ണ്ട്…"
"Ohk.. നീയൊന്ന് ഇങ്ങോട്ട വാ.. സ്റ്റേഷൻ പോലെ office കായലിന്റെ അടുത്തല്ലല്ലോ.. "
അതും പറഞ്ഞു ലക്കി കാൾ ഡിസ്‌ക്കണക്ട് ചെയ്തു തന്റെ മുന്നിലുള്ള ഓഫീസറെ നോക്കി.
"ജസ്റ്റ് എനിക്ക് തോന്നിയൊരു സംശയത്തിന്റെ പുറത്തുള്ള അന്വേഷണത്തിന് വേണ്ടി പത്തനംതിട്ടയിൽ നിന്ന് ഇവിടെ വരേ വന്നു.. ഞങ്ങൽകീ ഹെല്പ് ചെയ്തു തന്ന നിങ്ങൾക് ഒരുപാട് നന്ദി…"
അവൾ അയാളോടൊരു പുഞ്ചിരിയോടെ പറഞ്ഞു.. അയാളും എന്തൊക്കെയോ പറഞ്ഞു പുറത്തിറങ്ങി..
______________•🦋•______________
"ആരെ നോക്കി നിൽക്കാഡോ…"
തന്റെ ഫ്രണ്ട് വന്നു തട്ടിയതും ഹയാസ് അവന്റെ കൈ എടുത്ത് മാറ്റി..വീണ്ടും താൻ നോക്കുന്ന ഭാഗത്തേക് ശ്രദ്ധ ചെലുത്തി..
"ജഹനാരാ…"
ഇന്നലെ ഉള്ളത് പോലെ ഒന്ന് തപ്പി തടയുക പോലും ചെയ്യാതെ ഇറങ്ങി വരുന്ന ജഹാനാരയെ നോക്കി അവൻ വിളിച്ചതും..
അവന്റെ സ്വരം കേട്ടതും അവളുടെ ചുണ്ടുകൾ വിടർന്നു.. കേവലം അവന്റെ ഗന്ധം എന്ന ഒന്ന് കൊണ്ട് മാത്രം അവൾ അവനെ തപ്പി പിടിച്ചു അവന്റെ കൈയ്യിൽ പിടിച്ചു..
"ഞാൻ പിടിക്കണോ…"
അവൻ അവളുടെ കൈ ഒന്നുകൂടെ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചതും അവൾ വേണ്ടെന്ന് തലയാട്ടി.. പക്ഷേ അവളുടെ ചുണ്ടിലെ പുഞ്ചിരി അത് പോലെ തന്നെയുണ്ടായിരുന്നു..
അവൾ വൈറ്റ് കയിൻ എടുത്ത് കൈയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.. അവൾക്കെന്തെങ്കിലും പറ്റിയാലോ എന്ന ഭയത്തിൽ അവനും അവൾക് പിന്നാലെ വെച്ച് പിടിച്ചു..
"നീയെന്റെ പിന്നിൽ വരണമെന്നില്ല.. ഞാൻ വീയില്ല…"
അത് പറഞ്ഞു തീരുന്നതിനു മുൻപേ ജഹനാരാ സ്റെപിൽ തടഞ്ഞു വീയാൻ പോയതും ഹയാസ് അവളെ താങ്ങി പിടിച്ചു..
(കണ്ണും കണ്ണും നോക്കി നിൽക്കൽ ഇല്ല.. കാരണം ഇവിടെയൊരാൾക് കണ്ണ് കാണില്ല ഗയ്‌സ്)
അവള്ടെ കണ്ണിൽ നിന്ന് സൺഗ്ലാസ് തെന്നി മാറിയതും അവൻ തെല്ലൊരു കാതുകത്തോടെ അവളുടെ വെള്ളാരം കണ്ണുകളിലേക്ക് ഉറ്റ് നോക്കി.. എവിടെയോ കണ്ട് മറന്ന ആ കണ്ണുകൾ കണ്ടതും അവനത് എവിടെ വെച്ചായിരുന്നു കണ്ടതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു.
"താങ്ക്സ്…"
എങ്ങനെയൊക്കെയോ അതും പറഞ്ഞൊപ്പിച്ചു ജഹനാരാ അവനിൽ നിന്ന് വിട്ട് നിന്നു..ചിന്തകൾ നിർത്തി അവനും അവളുടെ കൈ പിടിച്ചു മുന്നോട്ട് നടത്തി..
അവളൊന്നും പറഞ്ഞില്ല.. അവന്റെ കൈക്കുള്ളിൽ അവൾ സുരക്ഷിതയാണെന്ന് തോന്നിയത് കൊണ്ടായിരിക്കും..
" നീ വീട്ടിലോട്ട് എങ്ങനെ പോവും.. "
കോളേജ് ഗ്രൗണ്ടിൽ എത്തിയപ്പോൾ അവളുടെ കൈ വിട്ട് അവൻ ചോദിച്ചു..
"അതൊക്കെ ഞാനെങ്ങനെയെങ്കിലും പോയികോളും നീയൊന്നു പോയിക്കെ…എനിക്കെന്നിൽ വിശ്വാസമുണ്ട്.. ജീവിതകാലം മുഴുവൻ ഒരാളുടെയും താങ്ങിൽ ജീവിക്കാൻ കഴിയില്ല.."
അതും പറഞ്ഞു അവൾ മുന്നോട്ട് നടന്നതും അവനൊന്നും പറയാതെ തിരിഞ്ഞു നടന്നു..
"എനിക്കവളോട് പ്രണയമാവുമോ…"
അവൻ സ്വയം ചോദിച്ചു..
______________•🦋•_______________
"ഈ ഷോപ്പിലെ cctv ഫുടേജ് ഒന്ന് ചെക് ചെയ്യണം.."
ലക്കി പറഞ്ഞതും ആ കടയിൽ ഉള്ളോരാൾ അവൾക് മുൻപിൽ നടന്നു.. അവളും വിശാലും ചേർന്ന് അയാൾക് പിന്നിലും..
"എപ്പോയതേതാ വേണ്ടത്…"
"ഇന്നലെ രാത്രി പത്തര മുതലുള്ളത്…"
അവൾ പറഞ്ഞതും അയാൾ ആ സമയത്തെ ഫുടേജ് പ്ലേ ചെയ്തു കൊടുത്തു..
ഒരു പെൺകുട്ടി അങ്ങോട്ട് നടന്നു വരുന്നത് അവർ സൂക്ഷമതയോടെ നോക്കി..
"അവളുടെ വലത്തേ കൈ ഒന്ന് സൂം ചെയ്തേ.."
ലക്കി പറഞ്ഞതും അയാൾ ആ ഭാഗം സൂം ചെയ്തതും അവളുടെ വലത്തേ കൈയ്യിലെ ടാറ്റു അവ്യക്തമായി കണ്ടിരുന്നു..
ഓരോ ഇലയെ പോലും സസൂക്ഷം വീക്ഷിച്ചു കൊണ്ട് അവർ ആ പെൺകുട്ടിയുടെ മുഖം കാണുന്നത് വരേ ആ വീഡിയോ പ്ലേ ചെയ്തു..
പെട്ടെന്നാ പെൺകുട്ടി തിരിഞ്ഞു നോക്കിയതും അവളുടെ മുഖം കണ്ട് ലക്കിയും വിശാലും ഞെട്ടലോടെ മുഖത്തോട് മുഖം നോക്കി…
"ഡൗലാ ഫറാൽ…"
രണ്ട് പേരും ഒരേ സ്വരത്തിൽ പറഞ്ഞു..
"ഇത് ഇതെങ്ങനെ.. നീ ബാക്കി കൂടെ പ്ലേ ചെയ്തേ…"
ലക്കി വിശ്വാസം വരാതെ പറഞ്ഞത് അയാൾ ബാക്കി കൂടെ പ്ലേ ചെയ്തു..
അതിൽ ഡൗല ഹൗസ് ബോട്ടിന്റെ അടുത്തേകൾ പോവുന്നതജ് വരേ മാത്രമേ ക്യാമറ പരിധിയിൽ പെട്ടില്ലുവായിരുന്നു.. പിന്നീട് ഒരു ശവ ശരീരം ഉയർന്നു വന്നഹ് കായലിൽ പതിച്ചു.. ഇതിനിടക്ക് എന്ത് സംഭവിച്ചെന്നോ ഡൗല പുറത്തിറങ്ങുന്നതോ ഫൂട്ടേഗിൽ ഇല്ലായിരുന്നു..
"ഡൗല.. അവളകീ കൊലപാതകം ചെയ്യാൻ സാധിക്കുമോ…"
ലക്കിക്ക് അപ്പോഴും വിശ്വാസം വന്നിട്ടില്ലായിരുന്നു..
"ഡൗല ഫറാൽ ആണ് ഇത് ചെയ്തത് എന്നതിന്റെ സാധ്യതകൾ ഏറെയാണ്.. ഒന്ന് ഡൗലയുടെ കൈക്ക് മുകളിൽ ഉള്ള ടാറ്റു.. മറ്റൊന്ന് ഹൈദരാബാദിൽ ഈ മരണപ്പെട്ട എല്ലാവരുടെയും താമസം ഡൗലയുടെ വീടിന് അടുത്തായിരുന്നു.."
വിശാലത് പറഞ്ഞെങ്കിലും ലക്കിക്ക് അതിൽ വിശ്വാസം ഇല്ലായിരുന്നു..
"ഡൗലയ്ക്ക് അങ്ങനെ ഓക്കെ ചെയ്യാൻ കഴിയുമോ…"
സ്വയം ചോദിച്ച അവളുടെ മനസ്സിലേക്ക് ദുആയുടെ മരണ ദിവസം ഓടിയെത്തിയതും നിമിഷ നേരം കൊണ്ട് അവളുടെ കണ്ണുകളിൽ പകയാളി കത്തി..
"അവൾക്കല്ലാതെ ഇത്രയും പേരെ കൊന്ന് കളയാൻ ആർക് കഴിയും.. അവളെ അത്രയ്ക്കു ഇഷ്ടപ്പെട്ട ദുആയെ വരേ ഒരു കരുണയും ഇല്ലാതെ കൊന്ന് കളഞ്ഞവളാ അവൾ.."
സ്വയം പറഞ്ഞു കൊണ്ട് അവൾ വിശാലിന് നേരെ തിരിഞ്ഞു..
"ഇവൾ തന്നെയാവും.. ബട്ട് ഈ ബോഡി ശരീരത്തിൽ ഒരു പോറൽ പോലുമില്ലാത്തത് അല്ലെ..അങ്ങനെയെങ്കിൽ മറ്റേ ബോഡി എവിടെ.. ആ കൊലപാതകവും ചെയ്തത് അവൾ തന്നെയാണോ.."
ലക്കി വിശാലിനോടായി ചോദിച്ചതും അവൻ ആ വീഡിയോയുടെ ബാക്കി കൂടെ കണ്ട ശേഷം ഒന്നും കിട്ടാത്തത് കണ്ട് അവൾക് നേരെ തിരിഞ്ഞു..
"ഇതിൽ അതിനെ കുറിച്ച് ഒന്നുമില്ല.. എന്തായാലും അവളെ അറസ്റ്റ് ചെയ്യണം.. ബാക്കിയൊക്കെ പിന്നെ നോക്കാം.."
"ആഹ്.. നീ പെട്ടന്ന് തന്നെ അറസ്റ്റ് വിവരം മീഡിയയെ അറിയിച്ചോ…"
അതും പറഞ്ഞു കൊണ്ട് ലക്കി അവിടെ നിന്ന് പുറത്തിറങ്ങി.. ആ ഹൗസ് ബോട്ടിലേക്ക് തന്നെ ഉറ്റ് നോക്കും തോറും തലയ്ക്കെന്തോ ഭാരം പോലെ തോന്നി..
മനസ്സിലേക്ക് ആരുടെയോ നീല മിഴികളും ഒരു ഭയാനക രൂപവും ഓടിയെത്തി…
"മിയാ…."
തലയിൽ കൊരുത് പിടിച്ചു കൊണ്ടവൾ ശബ്ദത്തിൽ അലറി. എത്രയെത്ര മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചിട്ടും ആ നീല മിഴികൾ അവൾക്കോ അവളുടെ മനസ്സിനോ സമാധാനം നൽകിയില്ല..
"ആരുടെ കണ്ണുകളാ അത്…??"
സ്വയം ചോദിച്ച അവളുടെ മനസ്സിലേക്ക് ഡൗലയുടെ മുഖവും അവളുടെ നീല കണ്ണുകളും ഓടിയെത്തി..
"അതെ അത് അവളുടെ കണ്ണുകളാണ്... എന്തിനാ അവളും അവളുടെ കണ്ണുകളും എന്നെയിങ്ങനെ ഭയപ്പെടുത്തുന്നത്.. എന്തിനാ ഞാൻ ഡൗലയെ മിയാ എന്ന് വിളിക്കുന്നത്..ആരാ ഈ മിയ.."
"മാം…"
വിശാലിന്റെ ശബ്ദം കേട്ടതും അവൾ തലയിൽ നിന്ന് കൈ മാറ്റി ചുറ്റും തന്നെ തന്നെ നോക്കി നിൽക്കുന്ന ആൾകാരെയൊക്കെ ഒന്ന് നോക്കി..
"ഡൗലാ ഫറാൽ ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന്റെ അഡ്രെസ്സ് ആണ്.. നമുക്കിപ്പോൾ തന്നെ അങ്ങോട്ട് പോവാം.. അവളുടെ ചെവിയിൽ ഈ ന്യൂസ് എത്തുന്നതിനു മുൻപ് അറസ്റ്റ് ചെയ്യണം…"
അവനതും പറഞ്ഞു വണ്ടിയിൽ കയറിയതും ഏതോ ലോകത്തു എന്ന പോലെ അവളും കയറി..
_____________•🦋•______________
"ജ ജഹനാരാ…"
അയാളുടെ സ്വരത്തിൽ വിറയൽ കലർന്നിരുന്നു..
"അതെ ഞാൻ തന്നെ.... എന്റെ ചെവിയിൽ ഇന്നും അലയടിച്ചു കേൾക്കുന്ന ഒരു സ്വരമുണ്ട്.. അത് നിങ്ങളുടേതാ.. എത്ര തവണയവൾ നിങ്ങളുടെ കാൽ പിടിച്ചു പറഞ്ഞിരുന്നു.. അവളുടെ ഭാര്ബീ ബോയ് യെ ഒന്നും ചെയ്യരുതെന്ന്.. വെറുതെ വിട്ടോ നിങ്ങൾ…"
അവളുടെ സ്വരത്തിന് കാഡിന്യം ഏറെ ആയിരുന്നു..
"നീ… നീയെന്തിനാ ഇങ്ങനെ ഞങ്ങളുടെ സ്വൈര്യം ഇല്ലാതാക്കുന്നത്.. അതിന് മാത്രം എന്താ നിനക്ക് നഷ്ടപ്പെട്ടത്.."
വിഘ്‌നേശ് പിന്നോട്ട് മാറി കൊണ്ട് ചോദിച്ചു..
ചെവി കൂർപ്പിച്ചു കൊണ്ട് അവൾ ഓരോ ശബ്ദവും സൂക്ഷ്മതയോടെ കേട്ട്..
"ഭാര്ബീ ബോയ്…!!"
അവളുടെ ശബ്ദം ഇടറിയിരുന്നു എങ്കിലും കണ്ണുകളിൽ ഒരു പ്രത്യേക ഭാവമായിരുന്നു..
"നിങ്ങളെ കൊല്ലാനോ ശിക്ഷിക്കാനോ അല്ല ഞാൻ വന്നത്.. സോറി നിങ്ങൾ തന്നെയാണല്ലോ എന്റെ അടുത്ത് വന്നത്.. ഒരിക്കലും മറക്കാത്ത ആ സ്വരം കേട്ടതും എനിക്ക് നിങ്ങളെ മനസ്സിലായെന്ന് മാത്രം..
എനിക്ക് നിങ്ങൾക്കൊരു മുന്നറിയിപ്പ് തരണം എന്ന് മാത്രമേ ഉള്ളു.. The day is near to you.. അവർ വരും…"
അത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിടർന്നു..
"ആരാ..ആര് വരാനാ… എല്ലാതുങ്ങളെയും കൊന്ന് കളഞ്ഞില്ലേ.. പിന്നെയാര് വരാനാ.."
അത്രയും നേരം ഭയത്തോടെ ഇരുന്ന വിഘ്‌നേഷിന്റെ ചുണ്ടിൽ പരിഹാസം നിറഞ്ഞു..
" the blue eyes and the green eyes…അവർ ഇരുവരും വരുന്ന ദിവസം ഞാനുമുണ്ടാവും അവർക്ക് കൂടെ..എന്റെ ഇത്ത ഡൗലാ ഫറാലിന്റെ കൂടെയും ലക്കിയുടെ കൂടെയും..."
അതും പറഞ്ഞു കൊണ്ട് അവൾ ആ സ്ഥലത്ത് നിന്ന് മുന്നോട്ട് നടന്നു..അവളുടെ ചുണ്ടുകൾ ചെറുതായി വിടർന്നു..
"ചേട്ടാ എന്റെ ചോക്ലേറ്റ് എടുത്ത് വെച്ചോ…"
അവൾ അടുത്തുള്ള കടയിൽ ചെന്ന് ചോദിച്ചതും അയാൾ ഒരു പൊതി ചോക്ലേറ്റ് അവളുടെ കൈയ്യിൽ കൊടുത്തു..
"താങ്ക്യൂ… അർഷാദിക്കായോടും പറയണേ..എന്നെങ്കിലുമെന്റെ മുന്നിലേക്ക് വരാനും അവരോട് പറയണം…"
ചെറു ചിരിയാലെ അതും പറഞ്ഞു അവൾ ആ പൊതിയിൽ നിന്ന് ഒരു ചോക്ലേറ്റ് കഷ്ണം എടുത്ത് വായിലിട്ടു..
"അവൻ പോയെന്നും… ഇനി നീ ആ വീട്ടിൽ അധികനാൾ നിൽക്കേണ്ടെന്നും.. ആ വീട്ടുകാരൊക്കെ നിന്റെ ശത്രുക്കൾ ആണെന്നും… ഏത് സമയവും നിന്റെ അപായ പെടുത്താൻ ശ്രമിക്കുമെന്നും.. അത് കൊണ്ട് നീ എത്രയും പെട്ടന്ന് തന്നെ ലൈത്തിനെ കണ്ട് പിടിച്ചു അവന്റെ അടുത്തേക്ക് പോവണമെന്നും പറഞ്ഞു.."
അയാൾ പറഞ്ഞു തീർന്നതും ജഹനാരാ ഞെട്ടലോടെ അവരെ നോക്കി.
"മാത്യുച്ചാ.. നിങ്ങളെന്താ പറഞ്ഞത്..അവൻ പോയെന്നോ.. അവൻ ഒരാളുടെ മാത്രം ധൈര്യത്തിൽ ഇവിടെ താമസിക്കുന്ന എന്നെ തനിച്ചാക്കി എവിടെ പോയതാ അവൻ.. ഇനി ഞാനെന്ത് ചെയ്യും.."
അവൾ വേവലാതിയോടെ ചോദിച്ചു.
"അതിനല്ലേ മോളോട് ലൈത്തിന്റെ അടുത്തേക്ക് പോവാൻ പറഞ്ഞത്…"
മാത്യു പറഞ്ഞു..
"പറയാൻ നല്ല സുഖാ.. എവിടാന്ന് വെച്ചാ ഞാൻ കണ്ട് പിടിക്കാ.. ഇനി കണ്ട് പിടിച്ചാൽ തന്നെ ആ സഹോദരന്റെയും ഉമ്മയുടെയും ഉപ്പയുടെയും ഓക്കെ സ്നേഹം കളഞ്ഞു ഞാൻ എവിടെ പോയതാന്ന് ചോദിച്ചാൽ എന്ത് പറയണം… അതുമല്ല ആ വീട്ടിൽ എനിക്കുള്ളതെല്ലാം ശത്രുക്കൾ മാത്രമല്ല .. എന്നെ സ്നേഹിക്കുന്നൊരു ഉപ്പയുണ്ട്.. എല്ലാം നമ്മൾ മൂന്ന് പേരുടെയും പ്ലാൻ ആന്ന് പോലും അറിയാതെ എന്നെ എടുത്ത് ഇത്രയും കാലം നോക്കിയ ഒരുപ്പാ...അദ്ദേഹത്തെ വിട്ട് ഞാനെങ്ങനെ വരും…"
അവൾ ചോദിച്ചതിന് അയാൾ മറുപടി ഒന്നും ഇല്ലായിരുന്നു..
"മോളെന്നാൽ അവിടെ തന്നെ നിന്നോ.. പക്ഷേ ശ്രദ്ധയോടെ ആയിരിക്കണം എന്ന് മാത്രം.. ആവശ്യം വരുമ്പോൾ നിന്റെ ശക്തി ഉപയോഗിക്കണം…എന്നാലും ലൈത്തിനെ കണ്ട് പിടിക്കൽ നമ്മുടെ മുന്നോട്ട് പോവലിന് അത്യാവശ്യം ആണ്.."
അയാൾ പറഞ്ഞതിനെല്ലാം തലയാട്ടി അവൾ പുറത്തിറങ്ങി..
"മോളെ എന്ത് അത്യാവശ്യം വന്നാലും എന്നെ വിളിക്കാം ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ നീയും അവനും കാരണാ.."
അതിന് മറുപടി ഒന്നും പറയാതെ എന്തൊക്കെയോ പിറുപിറുത്കൊണ്ട് അവൾ വൈറ്റ് കയിൻ ഉപയോഗിച്ച് മുന്നോട്ട് നടന്നു..
(മാത്യുഛൻ : ഒരു ബേക്കറി നടത്തിപ്പുകാരൻ എന്നതിലെല്ലാം ഉപരി കേരളത്തിൽ ജഹാനാരയ്ക്കുള്ള ചുരുക്കം ചില കൂട്ടിൽ ഒരാൾ.. )
_____________•🦋•____________
"ഈ ഫ്ലാറ്റിൽ താമസിക്കുന്ന ഡൗലാ ഫറാൽ എവിടെയാന്ന് അറിയോ…"
ലക്കി അടുത്തുള്ള ഫ്ലാറ്റിൽ ഉള്ളവരോടായി ചോദിച്ചു..
"ആര് ആ സിനിമാ നടി കൊച്ചോ.. ഇന്ന് ആ മോന്റെയും ഒരു പെൺകുട്ടിയുടെയും കൂടെ പുറത്ത് പോവുന്നത് കണ്ടു.. നിങ്ങളെന്തിനാ അവളെ അന്വേഷിച്ചു വന്നത്…"
"അതൊരു കേസ് ഉണ്ടായിരുന്നു.. അവൾ വന്നാൽ രഹസ്യമായി ഞങ്ങളെ അറിയിക്കണം.."
അതും പറഞ്ഞു കൊണ്ട് ലക്കി അവിടെ നിന്ന് പുറത്തിറങ്ങി..
_____________•🦋•_____________
"ആരാ…"
തന്റെ വീടിന്റെ മുൻപിൽ നിന്ന് അപരിചിതമായ ശബ്ദം കേട്ടതും ജഹനാരാ ചോദിച്ചു..
"ജഹനാര അല്ലെ.. എന്നെ അറിയാൻ മതി.. ഞാൻ അഹമ്മദ്ധ ഹാഷിം.. ഈ fair in love സിനിമയാക്കാൻ വേണ്ടി.."
അയാൾ പറഞ്ഞു തീരുന്നതിനു മുൻപേ അവൾ കൈ ഉയർത്തി.
"അതിനെന്തിനാ എന്റെ അടുത്തേക്ക് വന്നത്… ഞാനെങ്ങാൻ ആണോ ആൻ.."
അവൾ കപട ദേഷ്യം വരുത്തി ചോദിച്ചു അകത്തു കയറാൻ നിന്നതും അയാൾ അവളുടെ കൈ പിടിച്ചു അവളെ പിടിച്ചു നിർത്തി..
"എനിക്കറിയാം മോളാ അത് എഴുതുന്നതെന്ന്.. എനിക്കതിന്റെ ബാക്കി വേണം…"
അയാൾ പറഞ്ഞതും അവളൊരു നിമിഷം ചിന്തിച്ചു..
"ഈ പുസ്തകം എനിക്കൊരിക്കലും പബ്ലിഷ് ചെയ്യാൻ സാധിക്കില്ല..പക്ഷേ എന്തായാലും അവളുടെ ജീവിതം ലോകം അറിഞ്ഞേ പറ്റുള്ളൂ.. അതിനൊരു പക്ഷേ ഈ സിനിമ സഹായമാകും.."
സ്വയം മനസ്സിൽ വിചാരിച്ചു അവൾ അയാൾക് നേരെ തിരിഞ്ഞു..
"അകത്തേക്ക് വാ.. ഞാൻ തരാം… എന്റെ മിയയുടെ ജീവിതം ലോകമറിയണം…"
അതും പറഞ്ഞു കൊണ്ട് അകത്തു കയറിയ ശേഷം അവൾ തന്റെ ബാഗിൽ നിന്ന് ഒരുപുസ്തകം എടുത്ത് അയാളുടെ കൈയ്യിൽ കൊടുത്തു.
"Fair in love 2"
അതിന്റെ പുറം ചട്ടയിൽ അവൾ എഴുതിയത് വായിച്ച ശേഷം അയാൾ അവളെയൊന്ന് നോക്കി..
"ഈ പുസ്തകം പൂർണമല്ലാ.. പക്ഷെ ഇത് പൂർണമാക്കാൻ നിങ്ങൾക് സാധിക്കും.. ഇനി നടക്കാൻ പോവുന്ന പലതുമാണ് ഇതിന്റെ ബാക്കി…"
അതും പറഞ്ഞു കൊണ്ട് അവൾ തന്റെ കൈയ്യിൽ ഉള്ള ഒരു ഫോട്ടോ കൂടെ അയാൾക് കൊടുത്തു..
"ഈ ചിത്രത്തിൽ ഉള്ളതാണ് നിങ്ങളൊക്കെ വായിച്ചറിഞ്ഞ.. ഞാനൊക്കെ ജീവിച്ചറിഞ്ഞവൾ.. മിയാ…"
അത് പറയുമ്പോൾ അവളുടെ സ്വരം ചെറുതായി ഇടറിയിരുന്നു..
അയാൾ അവൾ നീട്ടിയ ചിത്രത്തിലേക്ക് നോക്കി..അതിലുള്ള കുട്ടിയുടെ മുഖം അവ്യക്തമായിരുന്നു എങ്കിലും അവളുടെ നീല മിഴികൾ വ്യക്തമായിരുന്നു..
അയാൾ ഒരല്പം നേട്ടലോടെ അവളെ നോക്കി..
"ഡൗലാ ഫറാൽ ആണോ മിയാ…"
"മ്മ്.. പക്ഷേ ഇതൊരിക്കലും ആരും അറിയരുത് ഡൗല പോലും ഈ സത്യം അറിയരുത്.."
ഒരല്പം വേദനയോടെ അത് പറഞ്ഞ അവളുടെ മനസ്സിൽ തന്റെ എന്തോ ഒരു കർത്തവ്യം ചെയ്തു തീർത്തതിന്റെ സന്തോഷവും ഉണ്ടായിരുന്നു..
"നിങ്ങൾ വേഗം പോയിക്കോ… ഈ വീട്ടിലുള്ള ആരും നിങ്ങളെ കാണേണ്ട.."
അവൾ പറഞ്ഞതും അയാൾ പുറത്തിറങ്ങി..
_______________•🦋•_____________
"ഡീ ഡൗലാ നീ ടീവിയിൽ…"
പ്രാണ പറഞ്ഞതും ഡൗല ഒന്ന് കോളർ പോക്കേ പ്രാണയെ നോക്കി..
"അതാണ് ഞാൻ… ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് ആണോ എനിക്ക് കിട്ടിയത്.. എന്റെയൊരു കഴിവ്…"
ഡൗല ചിരിയോടെ പറയുമ്പോഴും പ്രാണയുടെ മുഖത്തുള്ള വേവലാതി കണ്ട് അവളുടെ നെറ്റി ചുളിഞ്ഞു..
"നീയെന്താടി മോന്ത ഇങ്ങനെ ആക്കി വെച്ചത്.. എനിക്ക് അവാർഡ് കിട്ടിയതിലുള്ള അസൂയ കൊണ്ടാണോ.. അസൂയ പെട്ടിട്ട് കാര്യമില്ല മോളെ.."
ഡൗല വീണ്ടും പറഞ്ഞതും പ്രാണ ദേഷ്യത്തിൽ അവളെ പിടിച്ചു മാളിന്റെ ടീവിക്ക് മുന്നിൽ നിർത്തി..
"കണ്ണ് തുറന്നു നോക്കി.. നിനക്കെന്ത് അവാർഡാ കിട്ടിയതെന്ന്…"
പ്രാണ അതും പറഞ്ഞു അവളുടെ കൈ വിട്ടതും ഡൗല ടീവിയിലേക്ക് നോക്കി..
"ടാറ്റൂ സീരീസ് എന്നറിയപ്പെടുന്ന കൊലപാതകത്തിന് പിന്നിൽ സൗത്ത് ഇന്ത്യൻ സിനിമ താരം ഡൗലാ ഫറാൽ ആണെന്നുള്ള പുതിയ കണ്ടെത്തേലാണ് ആലപ്പുഴ പോലീസ് അല്പം മുൻപ് പുറത്തു വിട്ടത്.. ഡൗലയ്ക്ക് വേണ്ടി തിരച്ചിൽ ആണെന്നും.. അവൾക്കെതിരെയുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നുമാണ് acp ലാക്കിയ ത്വലേഹ മാധ്യമങ്ങളോട് പറഞ്ഞത്.. പ്രശ്നത്തെ തുടർന്നു സാമൂഹിക മാധ്യമങ്ങളിൽ ആരാധകരുടെ വൻ പ്രക്ഷോഭങ്ങൾ ആണ് നടക്കുന്നത്…"
റിപ്പോർട്ടർ പറയുന്നതൊന്നും വിശ്വസിക്കാനാവാതെ ഒരു തരം നിർവികാരതിയോടെ ഡൗല ചുറ്റും നോക്കു. പലരും തന്നെ തന്നെയാണ് നോക്കുന്നതെന്നും ചിലർ ഓക്കെ ഫോണിൽ ആർക്കോ ഡയൽ ചെയ്യുന്നതും കണ്ടതും അവൾ ഷാൾ കൊണ്ട് മുഖം മറച്ചു പ്രാണക്ക് അരികിലേക്ക് നിന്നു..
"പ്രാണാ.. ഇത് ഞാനല്ലാ… എനിക്കിങ്ങനെ ഒന്നും ചെയ്യാനാവില്ലെടി.. നിനക്ക്…"
ബാക്കി പറയാനാവാതെ അവൾ പൊട്ടി കരഞ്ഞു..
"എനിക്ക് നിന്നെ വിശ്വാസമാണ്.. ഇപ്പോൾ നീ ഇവിടുന്ന് ആരും കാണാതെ മാറി നിൽക്ക്.. നമ്മുടെ ഫ്ലാറ്റിലേക്ക് പോയിക്കോ..ബാക്കിയൊക്കെ നമുക്കെന്തെങ്കിലും ചെയ്യാം .."
അതും പറഞ്ഞു കൊണ്ട് ഡൗലയെ ഒരു മറവിന് പിന്നിലേക്ക് നിർത്തിയ ശേഷം പ്രാണ പോയി പർദ്ധയും ഹിജാബും വാങ്ങി വന്നു..
ദിയാനെ ചേർത്ത് നിർത്തി പൊട്ടി കരഞ്ഞോണ്ട് അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് അവനോടായി എന്തോ പറയുന്ന ഡൗലയെ കണ്ടതും പ്രാണയുടെ കണ്ണുകളും ഈറൻ അണിഞ്ഞു..
"ഡൗലാ ഇതിട്…".
പ്രാണ വസ്ത്രം നീട്ടി കൊണ്ട് പറഞ്ഞതും ഡൗല ഒരുതരം നിർവികാരത്തോടെ അടെടുത്തിട്ടു..
"ഞാൻ പോയാൽ എന്റെ ദിയാനെ ആര് നോക്കുമെടി.. ഞാൻ ജയിലിൽ ആയാൽ ആരവന് ഭക്ഷണം കൊടുക്കും… എനിക്ക് അവനെ വിട്ട് പോവാൻ ആവില്ലെടി.."
പ്രാണയെ കെട്ടി പിടിച്ചോണ്ട് ഡൗല പറഞ്ഞതും പ്രാണ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി..
"നീയൊന്നും ചെയ്തില്ലെന്ന് ഉറപ്പുള്ളെടുത്തോളം നീ ഒത്തിരി പോലും പേടിക്കേണ്ട.. ഇപ്പോൾ നമുക്ക് വേറെയൊരു സ്ഥലത്തേക്ക് മാറാം…"
പ്രാണ ഡൗലയുടെ കൈ പിടിച്ചു വലിച്ചു പുറത്തിറക്കി.. വണ്ടിയിൽ കയറ്റി ഇരുത്തി.. ദിയാനെ അവള്ടെ മടിയിൽ വെച്ച് കൊടുത്തു..
വണ്ടിയിൽ ഇരുന്ന് ദിയാനെ കെട്ടി പിടിച്ചു കരയുന്ന ഡൗലയുടെ കണ്ണീർ അവൻ തുടച്ചു കൊടുത്തു..
"ദിയാന്റെ ദീദി എന്തിനാ കരയുന്നെ.."
അവൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു..
"ദീദിയെ പോലീസ് പിടിക്കാൻ പോവാണല്ലോ…"
"പോലീസ് പിടിച്ചാൽ അടുത്ത പോലീസ് ദീദി ആവുമല്ലോ.. ഞങ്ങളെ കളിയിൽ ഓക്കെ അങ്ങനാ…"
തികച്ചും നിഷ്കളങ്കമായ അവന്റെ വാക്കുകൾക്ക് ഡൗല നിർജീവമായൊരു ചിരി സമ്മാനിച്ചു..
_____________•🦋•______________
"നിങ്ങളെ കാണാൻ വേണ്ടി ഒരാൾ വന്നിട്ടുണ്ട്…"
ഒരു ജയിൽ വാർഡൻ വന്നു പറഞ്ഞതും ആ സ്ത്രീ മിഴികൾ ഉയർത്തി അവരെ നോക്കി..
"എനിക്ക്കാരെയും കാണേണ്ടെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്…"
ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് അവൾ വീണ്ടും തല തായതി…
വാർഡൻ വന്നയാളുടെ പേര് പറഞ്ഞതും അവളുടെ കണ്ണുകൾ തിളങ്ങി..
"ഞാൻ വരാം…"
അതും പറഞ്ഞു കൊണ്ട് അവളാ വാർഡന് പിന്നാലെ ചുവടുകൾ വെച്ചു.. ജയിലിലെ ഓരോ പുള്ളികളെയും ഉറ്റ് നോക്കി കൊണ്ട് അവൾ കമ്പികൾക്കിടയിലൂടെ വിരലോടിച്ചു..
"പോയി നോക്ക്."
വാർഡൻ പറഞ്ഞത് കേട്ട് അവൾ മെല്ലെ ആ വിടവിലൂടെ പുറത്തേക്ക് നോക്കി.. തന്നെ തന്നെ നോക്കി നില്കുന്നവനെ കണ്ടതും അവളുടെ ചുണ്ടുകൾ വിടർന്നെങ്കിലും കണ്ണുകളിൽ നിർവികാരം ആയിരുന്നു..
"ഞാൻ .. യാത്ര പറയാൻ വന്നതാ..ഞാൻ പോവാ..."
അവളെ നോക്കി അത്രയും പറഞ്ഞു കൊണ്ട് പോകുന്ന അവന്റെ മനസ്സിലും വേദന തോന്നിയിരുന്നു..
തിരിഞ്ഞു നടക്കുന്ന അവനെ തന്നെ അവൾ കുറച്ചു നേരം നോക്കി നിന്നു..
ആദ്യമൊക്കെ അവൻ വരുമ്പോൾ നിന്നെയെന്തായാലും പുറത്തിറക്കും എന്ന് പറയാറുണ്ടായിരുന്നു.. ഇന്ന് ഒരു വാക്കിൽ അതികം അവനൊന്നും പറയാറില്ല.. അതിലധികം പറഞ്ഞാൽ അവരിരുവരും പൊട്ടി കരഞ്ഞു പോവുമായിരുന്നു..
മനസ്സിൽ ഓർത്തു കൊണ്ട് അവൾ അവിടെ തന്നെ നിന്നു.
" *ഹബ്ദാ..!!* "
വാർഡന്റെ കാഡിന്യമേറിയ സ്വരം കേട്ടപ്പോൾ അവൾ തിരിഞ്ഞു നിന്നു..
"ഒരുത്തിയെ കൊന്ന്… എത്രയോ പേരുടെ ജീവിതം നശിപ്പിച്ചു അവൾ കണ്ടവനെ നോക്കി ണിക്കുന്നു…"
വാർഡൻ വീണ്ടും അതും പറഞ്ഞോണ്ട് അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി.. അവരോട് ഒന്നും ഉരിയാടാതെ ഒരു യന്ത്രത്തെ പോലെ അവളും അവർക്കൊപ്പം പോയി.. എങ്കിലും മനസ്സിൽ അവരുടെ കൈ വിടുവിച്ചു ഇറങ്ങി ഓടണം എന്നുണ്ടായിരുന്നു.. പക്ഷേ അഞ്ച് വർഷം കൊണ്ട് അവളിലെ ധൈര്യം വരേ ഇല്ലാതായിരുന്നു..
( *ഹബ്ദ* : ഒരു ജയിൽ പുള്ളി… എന്നതിൽ ഉപരി നമുക്ക് പിന്നെ കാണാം..)
______________•🦋•______________
(അതെ ദിവസം ഏകദേശം 9 മണിക്ക്…)
"ഹെലോ.. ഇത് പോലീസ് സ്റ്റേഷൻ അല്ലെ.. ആ സിനിമാ നടി കൊച്ചു ഇപ്പോളിങ്ങോട്ട് കയറി വന്നിട്ടുണ്ട്…"
ഡൗലയുടെ ഫ്ലാറ്റിൽ ഉള്ള ഒരു സ്ത്രീ വിളിച്ചു പറഞ്ഞത് കേട്ട് വിശാൽ ആ ഫോണിൽ തന്നെ ലക്കിയെ വിളിച്ചു…
______________•🦋•_____________
കാളിങ് ബെൽ അടിഞ്ഞതും അവൾ മനസ്സിനെ പാകപ്പെടുത്തി ഡോറിന്റെ അടുത്തേക്ക് നടന്നു..
ഡോർ തുറന്നു കൊടുത്തതും മുൻപിൽ പോലീസ് യൂണിഫോമിൽ ഉള്ള ലക്കിയെ ഒന്ന് നോക്കി..
"ആക്ടര്സ് ഡൗലാ ഫറാൽ.. നീ ചെയ്ത കൊലപാതകങ്ങളുടെ തെളിവ് ലഭിച്ചതിനാൽ നിന്നെ അറസ്റ്റ് ചെയ്യാൻ പോവുകയാണ്…"
ലക്കി അറസ്റ്റ് വാറൻറ് നീട്ടി കൊണ്ട് അത് പറഞ്ഞ ശേഷം അവളുടെ കൈയ്യിൽ വിലങ്ങു വെച്ച് പുറത്തിറക്കി…
തന്റെ ചുറ്റും കൂടി നിൽക്കുന്ന മാധ്യമ പ്രവർത്തകരെയും.. മണിക്കൂറുകൾക് മുൻപ് തന്നെ ഇഷ്ടപ്പെട്ട ആരാധകർ ഇന്ന് തന്റെ ഹേറ്റേഴ്‌സ് ആയി കൊണ്ട് തനിക്കെതിരെ ഉള്ള പ്ലക്ക് കാർഡ് പിടിച്ചു നില്കുന്നതുമെല്ലാം ഒരു തരം നിർവികാരതയോടെ നോക്കി കൊണ്ട് അവൾ ലക്കിക്ക് പിന്നാലെ നടന്നു.. മാധ്യമങ്ങൾ തന്റെ ചിത്രം ഒപ്പിയെടുക്കുന്നു എന്നറിഞ്ഞതും ഷാൾ കൊണ്ട് അവൾ തന്റെ മുഖം മറച്ചു…
ലക്കിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരിയായിരുന്നു.
മാധ്യമക്കാർ തനിക്ക് നേരെ നീട്ടിയ മൈക്ക് ഓക്കെ തഴഞ് മാറ്റി കൊണ്ട് ലക്കി അവളെ പിടിച്ചു ജീപിലേക്കിട്ടു…
തുടരും……
Written by Salwa Fathima 🦋
ഇതിന്റെ ബാക്കി എന്താ എഴുതേണ്ടത് എന്ന് എനിക്കൊരു അറിവും ഇല്ലാ.. അതോണ്ട് ബാക്കി കുറച്ചു ലേറ്റ് ആവും..