Aksharathalukal

❣️Heartbeat❣️🩺🩺Part5

"ഇതെന്റെ വിധിയാടാ,  നീ ഒന്നും ചെയ്തിട്ടില്ല,ഇനി ഉള്ള കാലം  ഇങ്ങനെ ജീവിച്ചു തീർക്കട്ടെ എന്ന്  ദൈവം തീരുമാനിച്ചു കാണും. "മനസുകൊണ്ടാണെങ്കിലും അർഹത ഇല്ലാത്തത് ആഗ്രഹിച്ചതിന് "..............

കുറച്ചു നേരം അവിടെ മൗനം തളം കെട്ടി...........................

 " എനിക്കൊരു ആഗ്രഹം ഉണ്ട് " പ്രിയ പറഞ്ഞു തുടങ്ങി. എന്ത് എന്ന ഭാവത്തിൽ  കാർത്തിക് അവളുടെ  മുഖത്തേക്ക് നോക്കി. തോളിൽ കിടന്ന സൈഡ് ബാഗ് ഫ്രണ്ടിലേക്ക് ആക്കി അതിൽ നിന്നും രണ്ടു ചിലങ്ക  കയ്യിലെടുത്തു.

 അടുത്തത് പ്രിയ പറയാൻ പോകുന്നത് എന്തായിരിക്കും എന്ന് ഊഹിച്ചതും ഒരു ഞെട്ടലോടെ കാർത്തിക് നിലത്തു നിന്നും ചാടി എഴുന്നേറ്റു.

 "  നോ "  ഐ കാണ്ട്. "പ്രിയ പ്ലീസ് " 


" നിനക്ക് പറ്റണം "  ഇത് എന്റെ അപേക്ഷയാണ്. "

"എനിക്ക് അതിനുള്ള യോഗ്യത ഇല്ല പ്രിയ "

 ഒരിക്കൽ എന്റെ ചലനങ്ങളെ യും ഈ ചിലങ്കയേയും ഏറ്റവും കൂടുതൽ,  പ്രണയിച്ചിരുന്നത് നീ അല്ലെ? എന്റെ ഡാൻസ് ഈ ലോകം മുഴുവൻ കാണണം എന്ന് ആഗ്രഹിച്ചതും നീ അല്ലെ? ചിലപ്പോഴൊക്കെ എന്നെ കാൾ ഏറെ അത് ആഗ്രഹിച്ചതും പ്രണയിച്ചതും നീ അല്ലേ? ആ നിനക്കല്ലാതെ വേറെ ആർക്കാടാ അതിനുള്ള  യോഗ്യത ഉള്ളത്.


" ശെരിയാണ്, പക്ഷെ  ഒരിക്കൽ നിറ സദസിനുമുമ്പിൽ  ആടി തളർന്ന ഈ കാലുകളിന്ന്, ഒന്ന് ചലിപ്പിക്കാൻ പോലും കഴിയാതെ  ആയതിന്റെ കാരണവും ഈ  ഞാൻ..... ഞാൻ തന്നെയല്ലേ.

  അവളൊന്നും മിണ്ടാതെ അവ  കാർത്തിക്കിന്‌ നേരെ  നീട്ടി...... "പ്ലീസ് "...

അവൻ കണ്ണുകൾ രണ്ടും മുറുക്കി അടച്ചു കണ്ണു നീര്  കവിളിൽ തട്ടി അവ ചിന്നി ചിതറി ആ  ചിലങ്കയിൽ ഒരു നീർക്കണമായി തിളങ്ങി.

അവ  അവളുടെ കാലിൽ അണിയിക്കുമ്പോൾ അവന്റെ കൈ രണ്ടും വിറക്കുന്നുണ്ടായിരുന്നു...


  " ഇതു പോലൊരു താലി  നിന്റെ കഴുത്തിൽ ചാർത്തട്ടെ ഞാൻ "  കാർത്തിയുടെ ചോദ്യം  പെട്ടെന്നായിരുന്നു. കേട്ടു തഴമ്പിച്ച ചോദ്യം  ആയതുകൊണ്ട് തന്നെ  ഒട്ടും പതറാതെ  അവൾ മറുപടി പറഞ്ഞു. " അത് വേണ്ട "

" വെറും വാക്കല്ല പ്രിയ ", സീരിയസ് ആയി ചോദിച്ചതാണ്.

"എനിക്കറിയാം, കാർത്തിക് വിശ്വനാഥ് എന്ത് തീരുമാനം എടുത്താലും അത് ഒരു നൂറു വട്ടം ആലോചിച്ച ശേഷം ആയിരിക്കും എന്ന്. വെറും വാക്ക് പറയാറില്ല എന്ന്.

" പിന്നെന്തിനാ പ്രിയ നീ"....


"വേണ്ട കാർത്തി"..,
"ഇനി അത് സംസാരിക്കേണ്ട"...
നമുക്ക് നിർത്താം..

"മ്മ്മ് "


പെട്ടെന്നായിരുന്നു ഡോർ  തുറന്ന് Dr.പ്രകാശ് അകത്തേക്ക് വന്നത്. പെട്ടന്നായത് കൊണ്ട് തന്നെ  ഇരുവരും ഒന്ന് ഞെട്ടി.

 "സോറി".... ഡോക്ടർ ബിസി ആയിരുന്നോ?

 "ഇട്സ് ഓക്കേ" dr പ്രകാശ് പറഞ്ഞോളൂ.

അപ്പോഴേക്കും പുറത്തു നിന്നും  നേഴ്സ് വന്ന് പ്രിയയെ  പുറത്തേക്കു കൊണ്ട് പോയി. അവർ പോയതും  പ്രകാശ് പെട്ടന്ന് തന്നെ  ക്യാബിനിന്റെ ഡോർ അകത്തു നിന്നും ലോക്ക് ചെയ്തു.

"ടാ 🤬..... മോനെ നീ ഇത്  എന്ത്  ഉദ്ദേശിച്ച??

" എന്ത്, കാർത്തിക് സംശയരൂപേണ  പുരികം പൊക്കി "🤨

" ആ പിശാച് അവിടെ കിടന്ന് കയറ് പൊട്ടിക്കുന്നുണ്ട്. രാവിലെ വന്നപ്പോൾ നിന്നോട് പോയി കാണാൻ പറഞ്ഞതല്ലേ.

"അതാണോ ഇത്ര വലിയ കാര്യം. അത് കുറച്ചു കഴിയുമ്പോൾ  തന്നെ താന്നെ നിർത്തിക്കോളും😏.

"ഒഹ്ഹ്ഹ് "😖 നിന്നോട് പറഞ്ഞിട്ട് കാര്യമില്ല." അത് പോട്ടെ, നിനക്കിപ്പോൾ ഫിഫ്റ്റി ലാക്സിന്റെ ആവശ്യം എന്താ?

അത്.... അത് നീ എങ്ങനെയാ അറിഞ്ഞത്?

"ആ ബാങ്ക് മാനേജരെ ഞാൻ അറിയും".പുള്ളി പറഞ്ഞതാ  മോൻ ഫിഫ്റ്റി ലാക്സിന്റെ ഒരു ലോണിന് അപ്ലൈ ചെയ്തിട്ടുണ്ടന്ന്." നിനക്ക്  കാശിന്റെ ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞുകൂടേ.  എന്തിനാ വെറുതെ ലോൺ ഒക്കെ?

"  ആവശ്യം വരട്ടെടോ  അപ്പോൾ ചോദിക്കാം. 🙂" അതും പറഞ്ഞു കൊണ്ടവൻ  ചെയറിലേക്ക് ഇരുന്നു.

" ഓഹ്, ആത്മാഭിമാനം, കയ്യിൽ  പത്തു പൈസ ഇല്ലെങ്കിലും അതിന് ഒരു കുറവും ഇല്ലല്ലോ.

അതിന്  കാർത്തിക്   പല്ലുകാണിച്ചു ഒന്ന് ചിരിക്കുക മാത്രം ചെയ്തു. 😁


ടാ.. "പ്രകാശ്  ടേബിളിലേക്ക്  രണ്ടു കയ്യും ഊന്നി." നിനക്ക് ഇപ്പൊ ഇത്രയും  ക്യാഷിന്റെ ആവശ്യം എന്താ?


" അത് കാര്യം നടക്കട്ടെ എന്നിട്ട് പറയാം".

ഞാനൊരു കാര്യം ചോദിക്കട്ടെ?, നീ പിന്നെയും ആ വീടിന്റെ പുറകെ ആണോ?

"മ്മ്മ്മ് "കാർത്തിക് ഒന്ന് മൂളി.

"അവർ എത്രയാ പറയുന്നേ"?

 " എയ്റ്റി ഫൈവ് "

"ടാ.. നിനക്കെന്താ വട്ടാണോ? ഇത്രയും  ക്യാഷ് നീ എവിടന്ന് ഉണ്ടാക്കാനാ?

"എനിക്ക് അറിയില്ല പ്രകാശ് " പക്ഷെ  എനിക്ക് വേണം  ആ വീട്,  എന്തു വില ക്കൊടുത്തും ഞാൻ അത് വാങ്ങും. നിങ്ങൾക്ക് അത് വെറും ഒരു കെട്ടിടം ആയിരിക്കും, പക്ഷെ  എനിക്ക് അത് അങ്ങനെയല്ല"


"എന്നത്തേക്ക രജിസ്ട്രെഷൻ"?

"നെക്സ്റ്റ് ട്യൂസ്‌ഡേ " ബട്ട്‌ അതിനു മുൻപ് കുറച്ചു കാര്യങ്ങൾ കൂടി ചെയ്ത് തീർക്കാനുണ്ട്".  ഫ്രൈഡേ, സാറ്റർഡേ, ഞാൻ ഉണ്ടാകില്ല.


"ആ, ബെസ്റ്റ്  മോൻ ലീവ് ആണോ ഉദ്ദേശിക്കുന്നത്, ഇപ്പൊ കിട്ടും ചെല്ല് " അതും പറഞ്ഞു കൊണ്ട് പ്രകാശ് പുറത്തേക്കിറങ്ങി.


" ഡോ മിന്നാ " ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരം കാർത്തിക്ക് മിന്നയുടെ പുറകെ ഓടി എത്തി. "അതേ  എനിക്ക്  രണ്ടു ദിവസം ലീവ് വേണമായിരുന്നു"


"എന്നെ വെറുതെ വിട്ടേക്ക്🙏 , ഇഷാര മേഡത്തിന്റെ അടുത്തുപോയി നിനക്ക് ലീവ് വേണം എന്ന് പറയാനുള്ള  ധൈര്യം ഒന്നും എനിക്ക് ഇല്ല." നിങ്ങൾ തമ്മിൽ എന്താന്ന് വച്ചാൽ ആയിക്കോ,


"അങ്ങനെ പറയല്ലേ", just ആ ലിസ്റ്റിൽ എന്റെ നെയിം കൂടി എഴുതിയാൽ മതി, അതൊന്നും ശ്രദ്ധിക്കില്ല.

 " നീ ഒന്ന് പൊയ്‌ക്കെ, എനിക്ക് പേടിയാ "


"എന്താടോ പ്ലീസ് "


" ആഹ് " ഓക്കേ നോക്കട്ടെ, അവൾ തല ചൊറിഞ്ഞു കൊണ്ട് മുമ്പോട്ട് നടന്നു.

സെക്യൂരിറ്റിക്ക് നേരെ ഒരു ചിരി പാസ്സ് ആക്കികൊണ്ട്   കാറിനടുത്തേക്ക് നടന്നു. അപ്പോഴാണ് നമ്പർ പ്ളേറ്റിൽ ഒരു  തുണിയുടെ കഷ്ണം  അവന്റെ കണ്ണിൽ പെട്ടത്. ഓറഞ്ച് കളർ ഉള്ള ഒരു ക്ലോത് പീസ്,അതിന്റെ തുമ്പിൽ ഒരു ചെറിയ മണിയും.പെട്ടെന്നാണ് രാവിലത്തെ ആക്‌സിഡന്റ് അവന്റെ ഓർമയിലേക്ക് വന്നത്. എന്തോ പെട്ടെന്ന് അവന്റെ ചുണ്ടിൽ വന്നത് ഒരു ചെറു പുഞ്ചിരിയാണ്.പാന്റ്സിന്റെ പോക്കറ്റിൽ നിന്നും  റിങ് ചെയ്ത ഫോൺ എടുത്ത് ചെവിയിലേക്ക് ചേർത്തു "ഹലോ " സംസാരത്തിനിടയിൽ അവനാ ക്ലോത് പീസ്  ഇടനെഞ്ചിലെ  ഷർട്ടിന്റെ പോക്കറ്റിലേക്ക് വച്ചു,അപ്പോൾ അവൻ  അറിഞ്ഞില്ല, താൻ പോലും അറിയാതെ അത് വച്ചത്  തന്റെ  ഹൃദയത്തിലക്കായിരുന്നു എന്ന്.

(തുടരും )❣️🩺🩺....

 നല്ല ബെഷമം ഉണ്ട്ട്ടാ 😪  ആരെങ്കിലും ഒരു റിവ്യൂ ഇട്ടിട്ടു പോ...
രണ്ടു വരി ടൈപ്പ് ചെയ്യൂ മടിയന്മാരെ, നിങ്ങളും എന്നെ പോലെ ടൈപ്പ് ചെയ്യാൻ മടി കാണിക്കല്ലേ....🥲


ഇഷ്ട്ടമാകുന്നിലേങ്കിൽ അതെങ്കിലും പറയു..


              ..................


  പിന്നെ അനുശ്രീ എഴുത്തത് വേറെ ഒന്നും അല്ല, ഇപ്പോൾ ഉന്ദേശിച്ചിരുന്ന  കഥയിൽ   കുറച്ചു മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ട് അതാ, ഞാൻ വായിച്ച കുറെ കഥകളിൽ  സെയിം തീം ആണ് വരുന്നത്, അപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി  എഴുതാൻ വേണ്ടിയിട്ടാണ്. അതുകൊണ്ട് തന്നെ കുറച്ചു ലേറ്റ് ആകും.

                  റിവ്യൂ മറക്കല്ലേ..... 😌 plz....


❤️ Heartbeat ❤️🩺🩺 Part 6

❤️ Heartbeat ❤️🩺🩺 Part 6

5
1189

" എസ്ക്യൂസ്‌മി, എന്താ ഇവിടെ  ചെയ്യുന്നത് ? .കാർത്തിക്കിന്റെ ശബ്ദം കേട്ടതും . അയാൾ ഒന്ന് ഞെട്ടി ലോക്ക് ചെയ്ത് കൊണ്ടിരുന്ന കീ  കയ്യിൽ നിന്നും താഴെ വീണു. " ഞാൻ..... ഞാ..നൊരു  ഫയൽ  എടുക്കാൻ," അയാൾ വിക്കി. "ഫയലോ " എന്ത് ഫയൽ " അവൻ സംശയ രൂപേണ ചോദിച്ചു. "അറിയില്ല  ഈ ഫയൽ നമ്പർ തന്നിട്ട് എടുത്തു കൊണ്ട് വരാൻ " മാഡം പറഞ്ഞു. " ഫയൽ എടുക്കാനൊന്നും ഇവിടെ വേറെ ആരും ഇല്ലേ? "പെട്ടെന്ന് എന്തോ അത്യാവശ്യം ആണെന്ന് തോന്നുന്നു  ...,അതു കൊണ്ടാണ് എന്നോട് "... രാഘവ് ഒരു വിധം പറഞ്ഞൊപ്പിച്ചു.. "മ്മ്... അത് ഇങ്ങു തന്നേക്ക് ഞാൻ കൊടുത്തോളം കാർത്തി, അയാൾക്ക്‌ നേരെ കൈ  നീട്ടി... "അത്,... അയാള